ദാരുകാസുരന്റെ പരാക്രമം ശല്യമായപ്പോള് എല്ലാവരുടേയും അഭ്യര്ത്ഥനപ്രകാരമാണ് പരമശിവന്റെ തൃക്കണ്ണില് നിന്നും ഭദ്രകാളിയുടെ അവതാരം ഉണ്ടായത്.അവതാരോദ്ദേശ്യം യഥാവിധി ഭഗവതി നിര്വ്വഹിച്ചു.ദാരികന്റെ അറുത്തശിരസുമായിഭദ്രകാളി നൃത്തമാടിക്കൊണ്ട് കൈലാസത്തിലേയ്ക്ക് നടകൊണ്ടു.ഭര്തൃ വിയോഗത്തില് മനംനൊന്ത് മനോദരി ശിവനെ പ്രസാദിപ്പിയ്ക്കുന്നതിന് കൈലാസത്തില് ചെന്നു. അപ്പോള് ഭഗവാന് സ്വന്തം ദേഹത്തിലെ വിയര്പ്പുതുള്ളി തുടച്ച് മനോദരിയ്ക്കു നല്കി.അതുമായി തിരിച്ചുപോരുമ്പോള് ദാരികന്റെ ശിരസുമായി വരുന്ന കാളീമാതാവിനെ കണ്ടിട്ട് സഹിച്ചില്ല.തന്റെ കൈവശം ഉണ്ടായിരുന്ന, ഭഗവാന് കൊടുത്ത വിയര്പ്പുതുള്ളികള് കാളിയുടെ ദേഹത്ത് തളിച്ചു. അത് വസൂരി ബീജങ്ങളായി പരിണമിച്ചു. ഭദ്രകാളി അപ്പോള്ത്തന്നെകുഴഞ്ഞുവീണു. മഹാദേവന് അത് ദിവ്യ ചക്ഷുസ്സിനാല് അറിഞ്ഞു. ഉടനെതന്നെ തന്റെ കര്ണ്ണ മലത്തില് നിന്ന് ഘണ്ടാകര്ണ്ണനെ സൃഷ്ടിച്ചു.തളര്ന്നു വീണുകിടക്കുന്ന ഭദ്രകാളിയുടെ സമീപത്ത് ഘണ്ടാകര്ണ്ണന്വന്നുചേര്ന്നു.ദേഹം മുഴുവന് വ്യാപിച്ച വസൂരിയെ മുഴുവന് നക്കിത്തുടച്ചു.സഹോദരനായതിന്നാല് മുഖത്ത് മാത്രം നക്കുന്നതിന് അനുവദിച്ചില്ല. ദേവിയുടെ മുഖത്ത് വസൂരിക്കല എപ്പോഴും നിലനില്ക്കുന്നു. മനോദരിയെ വസൂരിമാലയായി ഭഗവാന് തീര്ക്കുകയായിരുന്നു.മോക്ഷപ്രാപ്തിയ്ക്കായി ഘണ്ടാകര്ണ്ണന്മഹാദേവനെ ശരണം പ്രാപിച്ചപ്പോള് അദ്ദേഹം പറഞ്ഞു മോക്ഷത്തിന് മഹാവിഷ്ണുവിനെ കാണുകയാണ് വേണ്ടത്. ഭഗവാന് വിഷ്ണു ഒരിയ്ക്കല് കൈലാസത്തിലേയ്ക്ക് വരുന്നവഴി വഴിയ്ക്കുവച്ച് വിശ്രമത്തിനായി ബദര്യാശ്രമത്തില് ഇരുന്നു. അപ്പോഴാണ് ഘണ്ടാകര്ണ്ണന്മഹാവിഷ്ണുവിനെ വണങ്ങുന്നതിനായിഎത്തുന്നത്. ഭഗവാന്റെ അനുഗ്രഹം വേണ്ടവിധം ലഭിച്ചു. പലക്ഷേത്രങ്ങളിലും ഉപദേവതയായി ഘണ്ടാകര്ണ്ണനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. വസൂരിനാശകനായാണ്ഘണ്ടാകര്ണ്ണനെ ആരാധിയ്ക്കുന്നത്. മനോദരിയുടെ പ്രതിഷ്ഠ കൊടുങ്ങല്ലൂരില് ഉണ്ട്.
ജന്മഭൂമി
Sunday, 13 December 2015
Friday, 11 December 2015
അച്ചന്‍കോവില്‍ അയ്യപ്പന്

പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണു ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ മൂര്‍ത്തി. ശാസ്താവിന്റെ മുഖ്യ ധ്യാനശ്ലോകത്തിലും പ്രഭയേയും സത്യകനേയും സ്മരിക്കുന്നുണ്ട്.
സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍ പത്ര സുക്‌നുപ്ത കുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗം സുരക്ത സകലാകല്പം സ്മരേദാര്യകം
പ്രഭ എന്നാല്‍ ശോഭ (കാന്തി) എന്നും സത്യകന്‍ എന്നാല്‍ നേരുള്ളവന്‍ (സത്യം വ്രതമായി സ്വീകരിച്ചവന്‍) എന്നും അര്‍ത്ഥം. ധര്‍മ്മത്തിന്റെ പ്രഭയില്‍ നിന്നും ഉത്ഭവിക്കുന്നത് സത്യം ആവാതെ തരമില്ലല്ലോ. പ്രഭാവതി എന്നും പ്രഭാദേവി വിളിക്കപ്പെടുന്നു. ത്രിനേത്രയും വീണാധാരിണിയും ആയാണു പ്രഭാദേവിയെ വര്‍ണ്ണിക്കാറ്. ഭക്തര്‍ക്ക് ഐശ്വര്യദായിനിയാണു ദേവി.
രക്തരക്താംബരാകല്‍പസ്വരൂപാം കാന്തയൗവനാം
ധൃതവീണാം പ്രഭാം വന്ദേ ദേവീം രക്താം ത്രിലോചനാം
ഭൂതാധിപഭാര്യായൈ ഭൂതിദായൈ ദിനേദിനേ
ഭവാന്യൈ ഭവഭക്തായൈ പ്രഭായൈ തേ നമോ നമഃ
എന്ന് പ്രഭാദേവിയേയും
ഭൂതാധിപതനൂജായ ഭൂതിദായാര്‍ത്തിഹാരിണേ
ശരകാര്‍മ്മുകഹസ്തായ സത്യകായ നമോനമഃ
എന്ന് സത്യകനേയും വന്ദിച്ചു വരുന്നു
പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോടുകൂടിയവനായും ശാസ്താവിനെ ആരാധിക്കാറുണ്ട്.
ശ്രീമച്ഛങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഢം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ
പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാസമേതനായ ധര്‍മ്മശാസ്താസങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാദേവിമാരുടെ സമന്വയഭാവമാണു പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാസമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.
Wednesday, 2 December 2015
ഭസ്മക്കുളം
ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സ്‌നാനകര്‍മ്മത്തിലൂടെ പുണ്യം പകരുകയാണ് സന്നിധിയിലുളള ഭസ്മക്കുളം. ഇവിടെയെത്തി മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയാണ് ഓരോ ഭക്തരും കലിയുഗവരദന്റെ കനിവിനായി തിരുമുന്‍പില്‍ എത്തിച്ചേരുന്നത്. ശബരിമലയുടെ പ്രാധാന്യം തന്നെയാണ് ഈപുണ്യതീര്‍ത്ഥത്തിനുമുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്നിധാനത്തെ ഫ്‌ള്ളൈ ഓവറിന് സമീപമായിരുന്നു കുളം എങ്കിലും, പിന്നീട് തീര്‍ത്ഥാടക തിരക്ക് വര്‍ദ്ദിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ത്ഥം ശ്രീകോവിലിന് പിന്‍ഭാഗത്ത് താഴെയായി ജലരാശി കണ്ടെത്തി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
കാലങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ പൂജാരിമാര്‍ ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ശാന്തി നടത്തിവന്നിരുന്നത്. ഇതിന് സമീപം തന്നെയുള്ള പാത്രക്കുളത്തിലാണ് ശാന്തിക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും വൃത്തിയാക്കിയിരുന്നതും. നാലുവശവും കല്‍പ്പടവുകളാല്‍ നിര്‍മ്മിതമായതും, നടുക്ക് കരിങ്ങല്‍ പാകിയതുമായിരുന്നു ഭസ്മക്കുളം. ഉരക്കുഴി തീര്‍ത്ഥത്തില്‍ നിന്നുമുള്ള ജലമാണ് ഇവിടെക്ക് എത്തിയിരുന്നത്. മനുഷ്യരുടെ കരവിരുതുകള്‍ ഒന്നും തന്നയില്ലാതെ ഇവിടെ നിന്നും ഈജലം പാത്രക്കുളത്തിലേക്കും ഒഴുകി എത്തിയിരുന്നു. അതിനാല്‍ ഏതുസമയവും ഇവിടുത്തെ ജലം ശുദ്ദിയായിതന്നയാണ് നിലനിന്നിരുന്നത്. എന്നാല്‍ പിന്നീട് തിരക്ക് വര്‍ദ്ദിച്ചതോടെ ഇവിടെനിന്നും കുളം മാറ്റുകയും ചെയ്തു. ഇപ്പോള്‍ പുണ്യ നദിയായ പമ്പയില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരാണ് ഭസ്മക്കുളത്തില്‍ മനശുദ്ദിക്ക് പുറമെ ശരീരശുദ്ദിയും വരുത്തി ഹരിഹരപുത്രന്റെ കൃപാകടാക്ഷത്തിനായി എത്തിച്ചരുന്നത്. ഇവിടെ മുങ്ങിക്കുളിച്ച് സന്നിന്നിധിയില്‍ ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹസാഫല്ല്യം ഉണ്ടാകുമെന്ന് ഓരോ ഭക്തരും വിശ്വസിച്ചുപോരുന്നു.
കൂടാതെ ഭഗവത് ദര്‍ശനത്തിന് ശേഷം ഭസ്മക്കുളത്തില്‍ സ്‌നാനം നടത്തി തിരിച്ചുവന്നാണ് മുന്‍പ് നെയ്യഭിഷേകം നടത്തിവന്നിരുന്നെന്നും പഴമക്കാര്‍ പറയുന്നു. മുങ്ങിക്കുളിക്കുന്നവര്‍ സോപ്പോ, എണ്ണയോ ഉപയോഗിച്ച് ജലം മലിനപ്പെടുത്താന്‍ പാടില്ലെന്ന ശക്തമായ നിയന്ത്രണവും ഇവിടെ ണ്ട്. ഒരു പരിധിവരെ ഭക്തര്‍ ഇത് പാലിച്ചുപോരുന്നു
നെയ്ത്തേങ്ങ മാഹാത്മ്യം
ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമാണ് നെയ്യഭിഷേകം. ഹിന്ദുമത വിശ്വാസമനുസരിച്ച് ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ് ഭഗവത്സായൂജ്യം നേടുന്നതോടെ, അതായത് പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന് ജനനമരണങ്ങളില്‍ നിന്ന്
മോക്ഷം കിട്ടുന്നു. നെയ്‌ത്തേങ്ങയിലെ നെയ്യ് ഭഗവാന് അഭിഷേകം ചെയ്‌തശേഷം മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ജീവിതത്തില്‍ നാം ചെയ്ത പാപപുണ്യങ്ങളുമാണ് ഇരിമുടികെട്ടായി ശിരസ്സിലേറ്റി കൊണ്ടു പോകുന്നത്. ഇരുമുടിയില്‍ വെക്കുന്ന നെയ് തേങ്ങ നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം. അതിലെ തേങ്ങ നമ്മുടെ ശരീരവും, നെയ് നമ്മുടെ ആത്മാവും ആകുന്നു. വളരെ ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്.നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുന്നു.അതുപോലെ തന്നെ ശരീരമാകുന്ന നെയ്തേങ്ങ ആഴിയാകുന്ന(ഹോമകുണ്ടം) അഗ്നിയിലും സമര്‍പ്പിക്കുന്നു. " അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ നാളികേരത്തിൽ ഞാനോ എന്റെ തലമുറയോ ഉണ്ടാക്കി വച്ച മുജ്ജന്മ പാപങ്ങളും ഇഹത്തിലെ കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ , നീയാം പൊരുളായി മാറ്റേണമേ അയ്യനെ" . ആത്മാവും , ശരീരവും ഒത്തുചേരുന്ന ധന്യ നിമിഷങ്ങള്‍.എന്നിട്ട് പവിത്രമായ ആത്മാവുമായി മലയിറങ്ങുന്നു.മരണാനന്തരം നടക്കുന്ന കാര്യങ്ങള്‍ സ്വാമി ജീവിതത്തില്‍ തന്നെ നമുക്ക് പടിപ്പിച്ചുതരുകയാണ്.ഈലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്.
Rajesh Chandrasekharan
ഉരക്കുഴി തീര്‍ത്ഥം
ശബരീശന്റെ അനുഗ്രഹത്തിനായി മലകയറുന്ന ഒരോ അയ്യപ്പഭക്തര്‍ക്കും പാപം കഴുകുന്ന പുണ്യമായി മാറുകയാണ് ഉരക്കുഴി എന്ന കാനനതീര്‍ത്ഥം.
ഭഗവത് ദര്‍ശനത്തിന് ശേഷം ഈപുണ്യതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് തങ്ങളുടെ പാപഭാരങ്ങളും, ക്ഷീണവും കഴുകികളഞ്ഞാണ് ഓരോ ഭക്തനും മലയിറങ്ങുന്നത്. പാണ്ടിത്താവളത്തില്‍ നിന്നും മുന്നൂറ് മീറ്ററോളം ദൂരെയാണ് ഈപുണ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
പരമ്പരാഗത പാതയായ പുല്ലുമേട്ടില്‍ നിന്നും നടന്നുവരുന്ന ഭക്തര്‍ ഈതീര്‍ത്ഥം കടന്നാണ് ഭഗവത് സന്നിധിയില്‍ എത്തിച്ചരുന്നതും. മഹിഷീ നിഗ്രഹത്തിന് ശേഷം ധര്‍മ്മശാസ്താവ് ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് പാപമോക്ഷം നേടി് സന്നിധിയില്‍ എത്തിച്ചേര്‍ന്നു എന്നാണ് വിശ്വാസം.
ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്ത് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നതിന് പിന്നില്‍ വിശ്വാസത്തിന്റെ അടിയുറച്ച പിന്‍ബലമാണ് ഉള്ളത്. മഹിഷീനിഗ്രഹം കഴിഞ്ഞെത്തിയ മണികണ്ഠന്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനം നടത്തിയശേഷമാണ് ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഇവിടെ കുളിച്ച് ഭഗവത്ദര്‍ശനം നടത്തുന്നത് പുണ്യമെന്നാണ് ‘ഭക്തജനവിശ്വാസം.
സ്‌നാനത്തിന് ശേഷം പുറപ്പെട്ട മണികണ്ഠന്‍ഭിക്ഷ നല്‍കിയതിനെ അനുസ്മരിപ്പിച്ച് ഈ തീര്‍ത്ഥത്തിന് സമീപത്തായി അടുത്തകാലംവരെ ഒരു ഭിക്ഷാടനപ്പുര നിലനിന്നിരുന്നു. തേനി ഗൂഡല്ലൂര്‍ സ്വദേശി എസ്സ് കുറുപ്പസ്വാമിയാണ് അവസാനമായി ഭിക്ഷാടനം നടത്തിയിരുന്നത്.
മലമുകളില്‍നിന്നും ഒഴുകിയെത്തുന്ന അരുവിയുടെ താഴ്‌വാരത്തായി പാണ്ടിത്താവളത്തിന് സമീപമാണ് ഉരക്കുഴിതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.
ഒരാള്‍ക്ക് ഇറങ്ങിയിരുന്ന് സ്‌നാനം നടത്താന്‍ കഴിയുന്ന വിസ്താരം കുറഞ്ഞ കുഴിയെയാണ് ഉരല്‍ക്കുഴി തീര്‍ത്ഥം എന്നറിയപ്പെടുന്നത്. ഒരാള്‍കുഴി തീര്‍ത്ഥം എന്നാണ് ഇത് പണ്ട് അറിയപ്പെട്ടിരുന്നതെന്നും പഴമക്കാര്‍ പറയുന്നു. ഏകദേശം മൂന്ന് അടിയോളം ആഴമാണ് ഇതിനുള്ളത്. പത്ത് മീറ്റര്‍ ഉയരമുള്ള പാറയുടെ മുകളില്‍നിന്നുമാണ് ജലമൊഴുകിയെത്തുന്നത്. കാലഭേദങ്ങളില്ലാതെ ഇതില്‍ വെള്ളം നിറഞ്ഞുനില്‍ക്കും എന്നതാണ് ഇതിന്റെ പ്രത്യകത. ഔഷധഗുണമുണ്ട് എന്ന് വിശ്വസിക്കുന്ന ഈ കുഴിയില്‍ കുളികഴിഞ്ഞ് ശബരീശദര്‍ശനം നടത്തുന്ന അയ്യപ്പ‘ഭക്തന്മാര്‍ ഏറെയാണ്.
സ്വാമിയെ ശരണമയ്യപ്പാ
ഹനുമാന് പ്രിയം വെറ്റിലമാല, എന്തുകൊണ്ട്?
ഇഷ്ടദൈവത്തിന് പൂജ ചെയ്യുമ്പോൾ പൂജാവസ്തുക്കളുടെ കാര്യത്തിൽ ശ്രദ്ധവേണം. ഹനുമാൻ വെറ്റിലമാലകൾ പ്രിയമാണ് കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ഹനുമാന് വെറ്റിലമാല അണിയിച്ച് പ്രാർത്ഥിച്ചാൽ ദോഷകാഠിന്യം കുറഞ്ഞ് വിജയം നേടാനാവുമെന്നാണ് വിശ്വാസം.ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോൾ ചില ഭക്തർ അദ്ദേഹ ത്തിന്റെ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാറുണ്ട്. തുളസി ലക്ഷ്മീ വാസമുളള ദൈവീകസസ്യമാണ്. ലക്ഷ്മീദേവിയെ സീതാദേവി ക്ക് സമമായി കരുതുന്നയാളാണ് ഹനുമാൻ. അതുകൊണ്ട് തുളസിയെ അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിക്കാതെ തുളസി മാലയാക്കി ഹനുമാന് സമർപ്പിക്കുന്നതാണ് കൂടുതൽ നല്ലത്
ബ്രഹ്മചര്യ വ്രതം പാലിേക്കണ്ടത് എന്തു കൊണ്ട്?
അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലേപ്പാഴും അയ്യപ്പന്‍മാര്‍ 41 ദിവസേത്തക്ക് ഇത് പാലിക്കണം എന്ന് പറയുേമ്പാള്‍ അത് മറികടക്കാന്‍ വേണ്ടി നേരെത്ത തെന്ന മാലയിട്ട് പോവുക, പലതരത്തില്‍ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും.
ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാന്‍ കഴിയാെത വരുേമ്പാള്‍ ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂര്‍ണ്ണമാവണെമങ്കില്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ഏവരും ബ്രഹ്മചര്യം പാലിേക്കണ്ടതുണ്ട്. ഗൃഹസ്ഥാശ്രമികളെ സംബന്ധിച്ചിടത്തോളം ഏക പത്നീവ്രതം എന്നതാണ് ബ്രഹ്മചര്യം, എന്നാല്‍ 41 ദിവസത്തെ വ്രതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രത്യേകതകള്‍ എന്താണ്?
ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ എങ്ങനെനയായിരിക്കണം എന്ന് മീമാംസദര്‍ശനത്തില്‍ പറയുന്നു. അദ്ദേഹം എപ്പോഴും ബ്രഹ്മചര്യവ്രതം പാലിക്കണം. യാഗം കഴിയുന്നതുവരെ ദിവസവും എങ്ങനെയാണ് വ്രതം പാലിേക്കണ്ടതെന്നും മറ്റും ഇവിടെ പറയുന്നുണ്ട്. അയ്യപ്പന്‍ പരസ്ത്രീകളെ തെറ്റായ കാഴ്ചപ്പാടോടെ നോക്കരുത്. അങ്ങെന നോക്കിയാല്‍ എന്താണ്? എന്താണ് ബ്രഹ്മചര്യം എന്ന് മനസ്സിലാകാത്തത് കൊണ്ടാണ് ഇൗ ചോദ്യമുണ്ടാകുന്നത്. ബ്രഹ്മചര്യം കൊണ്ടുള്ള പ്രയോജനെമന്താണ്? ‘ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ'(യോഗദര്‍ശനം 2.38) എന്ന് പതഞ്ജലി പറയുന്നു. ബ്രഹ്മചര്യത്തിെന്റ പ്രതിഷ്ഠ കൊണ്ട് വീര്യലാഭം ഉണ്ടാകുമെന്നര്‍ത്ഥം. എന്താണ് വീര്യലാഭം? നമ്മുടെ ഉള്ളില്‍ അസാധാരണമായ തേജസ്സ് ഉണ്ടാവുകയാണ് വീര്യലാഭം. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളില്‍ അസാധാരണമായ വാഗ്മിത അഥവാ വാക് ശക്തി ഉണ്ടാവും. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ തീക്ഷ്ണമായ ചിന്തകള്‍ രൂപപ്പെടും. സ്മൃതിശക്തി വര്‍ദ്ധിക്കും. ബ്രഹ്മമചര്യം കൊണ്ടുള്ള ഏറ്റവും ്രപധാനപ്പെട്ട ഫലം സ്മൃതി ശക്തി വര്‍ദ്ധിക്കുമെന്നതാണ്. ഒാര്‍മ്മശക്തി വര്‍ദ്ധിക്കുമെന്നര്‍ത്ഥം.
41 ദിവസെത്ത വ്രതത്തില്‍ നമ്മുടെ കാഴ്ചകളിലൂടെയും നാം ആഹരിക്കുന്ന ബ്രഹ്മചര്യ വ്രത ലംഘനങ്ങള്‍ മാനസിക ഊര്‍ജ്ജത്തെയാണ് ഇല്ലാതാക്കുക. ശാരീരികമായി ബ്രഹ്മചര്യം പാലിക്കുകയും മാനസികമായി അത് ചെയ്യാതിരിക്കുകയും ചെയ്യരുത്. കാരണം ശാരീരികം എന്നതിനേക്കാള്‍ ്രബഹ്മചര്യത്തിെന്റെ പ്രാധാന്യം കിടക്കുന്നത് മാനസിക തലത്തിലും ബൗദ്ധിക തലത്തിലുമാണ്. ഒരു അയ്യപ്പനെ 41 ദിവസം കൊണ്ട് എങ്ങനെ മാറ്റി എടുക്കാം? അയാളുടെ ശരീരത്തിെല മൊത്തം മെറ്റബോളിസത്തിനെ എങ്ങനെ മാറ്റി എടുക്കാം? ശരീരത്തിെന്റ മൊത്തം കാശ്ചപ്പാടിനെ എങ്ങെന മാറ്റിെയടുക്കാം? രോഗങ്ങള്‍ക്ക് എങ്ങെനെയാെക്ക മാറ്റങ്ങള്‍ ഉണ്ടാകും? പുതിയ ആേരാഗ്യവസ്ഥ എങ്ങെന ഉണ്ടാക്കാം തുടങ്ങിയെതല്ലാം ഉേദ്ദശിച്ചാണ്ബഹ്മചര്യെത്ത ്രവതത്തിെന്റ ഭാഗമായി പൂര്‍വ്വികര്‍ നിര്‍േദ്ദശിച്ചിരിക്കുന്നത്
ഓം ബ്രഹ്മചാരീഷ്ണംശ്ചരതി രോദസീ
ഉഭേ തസ്മിന് ദേവാഃ സംമനസോ ഭവന്തി.
സ ദാധാര പൃഥിവീം ദിവം ച സ
ആചാര്യം തപസാ പിപര്തി.
(അഥര്‍വവേദം 11.5.1)
അര്‍ത്ഥം:
ബ്രഹ്മചാരി വീര്യരക്ഷണത്തിലൂടെ ശരീരത്തേയും മസ്തിഷ്‌ക്കത്തേയും ഉന്നതമാകുന്നു. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും മനസ്സിനേയും പ്രശാന്തമാക്കുന്നു. ശരീരം, മസ്തിഷ്‌ക്കം എന്നിവയെ ധാരണാപൂര്‍വ്വമാക്കുന്ന തപസ്യയും ആചാര്യ പ്രദത്തമായ ജ്ഞാനം ഗ്രഹിക്കുകയും ചെയ്ത് ആചാര്യനെ പരിപാലിക്കുന്നു.
ബഹ്മചര്യെത്ത പാലിക്കുന്നതിലൂെട മാനസിക തലത്തില്‍ അസാധാരണ ശക്തി ഉണ്ടാവുകയുംഒാര്‍മശക്തി വര്‍ദ്ധിക്കുകയും െചയ്യും. ഒാജസ്സ് ക്ഷയിക്കാെത അതിനെ ശക്തിയാക്കി മുേന്നാട്ട് െകാണ്ടുേപാകാം. ഒാജസ് വര്‍ദ്ധിക്കുന്നതിലൂെട മെറ്റാരു ്രപധാന ലാഭം കൂടിയുണ്ട്. ഒാജസ്സ് എങ്ങെന നമുക്ക് വളര്‍ന്നുവരുേന്നാ അ്രത കണ്ടായിരിക്കും ആയുസ്സിെന്റ െെദര്‍ഘ്യം. ഒരു വര്‍ഷത്തില്‍ 41 ദിവസം നാം ്രബഹ്മചര്യം പാലിക്കുന്നു. ഇത് കൃത്യമായി പാലിക്കുന്നതിലൂെട ഒാേരാ വര്‍ഷവും നമുക്ക് ഉണ്ടാകുന്ന ഒാജസ്സിെന്റ നഷ്ടം പൂര്‍ണ്ണമായി നികത്താന്‍ സാധിക്കുെമന്ന് ്രപാചീനര്‍ വിശ്വസിച്ചു.
ഇത് അയ്യപ്പന്‍മാര്‍ ്രപേത്യകം ്രശദ്ധിേക്കണ്ടï വിഷയമാണ്. കാരണം അയ്യപ്പന് ഗുരുസ്വാമി െകാടുത്ത ദീക്ഷ വളരുന്നത് ഈ ബ്രഹ്മചര്യ വ്രതപാലനത്തിലൂടെയാണ്. അതിലൂടെ സ്വാംശീകരിച്ച ഓജസ്സും തേജസ്സും ബ്രഹ്മരന്ധ്രത്തില്‍ ഊര്‍ദ്ധ്വരേതസ്സായി എത്തുന്ന സാധകന്റെ ജീവചൈതന്യത്തെത്തന്നെയാണ് ഇരുമുടിക്കെട്ടായി ശിരസ്സിലേറ്റിയിരിക്കുന്നത്
സ്മരണം കീര്‍ത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതന്‍ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)
ബ്രഹ്മചാരികളായ അയ്യപ്പന്മാര്‍ എട്ട് മൈഥുനങ്ങളെ ത്യജിക്കേണ്ടതുണ്ട്. സ്ത്രീയോടൊത്തു രമിക്കുക, അവരുടെ ഗുണങ്ങള്‍ വര്‍ണിക്കുക, അവരോടൊത്ത് സല്ലപിക്കുക, കളിക്കുക, സ്ത്രീകളെ നോക്കിക്കൊണ്ടിരിക്കുക, രഹസ്യമായി സംസാരിച്ചിരിക്കുക, അവരെ ലഭിക്കുന്നതായി സങ്കല്പിച്ചുകൊണ്ടിരിക്കുക,
ആചാര്യ രാജേഷ്
Thursday, 26 November 2015
സപ്‌തമാതകള്
മഞ്ചേരിമാരിയമ്മ. മാരി എന്നാല് മഴ എന്നാണ് അര്ത്ഥം.മഴ പെയ്‌താല് മാത്രമേ ഭൂമി ഫലഭൂയിഷ്‌ഠമായി ചെടികളും മരങ്ങളും ഭക്ഷ്യധാന്യങ്ങളും വളരൂ.മാരി, പേരുപോലെതന്നെ മനസ്സമാധാനവും സമ്പത്തും വാരിക്കോരി നല്കുന്നു.'കാളി' എന്നാല് ഉഗ്രസ്വരൂപിണിയായ ദേവിയെന്നാണ് പലരുടേയും വിശ്വാസം. എന്നാല് ഈ ധാരണ ശരിയല്ല. ദേവിയുടെ രൂപത്തിലും കൈകളിലെ ആയുധങ്ങളിലും മാത്രമേ ഗാംഭീര്യമുള്ളൂ.മനസ്സ് സൗമ്യമാണ്. വാള്, ശൂലം, അങ്കുശം എന്നീ ആയുധങ്ങള് കൈകളില് വച്ചിരിക്കുന്നത് ശത്രു സംഹാരത്തിനാണ്.എല്ലാ ദേവീദേവന്മാരുടേയും ലക്ഷ്യം ഒന്നാണ്.അത് മനുഷ്യരെ നേര്വഴിക്കു നയിക്കുകയെന്നതുമാത്രമാണ്. മനുഷ്യരില് ഉഗ്രന്മാരായവര്പലരുമുണ്ടെങ്കിലും ദൈവങ്ങളില് അങ്ങനെ ആരുമില്ല.ഈശ്വരാവതാരങ്ങള് തന്നെ മനുഷ്യരെ കാത്തുസംരക്ഷിക്കുവാനാണ്.ഭക്‌തരെ ഒരിക്കലും ദൈവം കൈവെടിയുകയുമില്ല.ഉദാഹരണമായി: മാരിയമ്മ. 'മാരി' എന്നാല് 'മഴ' എന്നാണ് അര്ത്ഥം. മഴ പെയ്‌താല് മാത്രമേ ഭൂമി ഫലഭൂയിഷ്‌ഠമായി ചെടികളും മരങ്ങളും ഭക്ഷ്യധാന്യങ്ങളും വളരൂ.മാരി, പേരുപോലെതന്നെ മനസ്സമാധാനവും സമ്പത്തും വാരിക്കോരി നല്കുന്നു.വരാഹി: സപ്‌തമാതാക്കളില് ഒരു ദേവിയാണ് വരാഹി. ദേവീമാഹാത്മ്യവുംമാര്ക്കാണ്‌ഡേയപുരാണവും നോക്കുക. ഈ ദേവിയെ ഉപാസിച്ചാല് മനഃസമാധാനവും ശത്രുനാശവും ഫലം. അങ്ങനെ മനസ്സ് ശാന്തമാകും. സന്തോഷമുണ്ടാകും.ശുംഭന്, നിശുംഭന് എന്നീ ദുഷ്‌ടന്മാരായ അസുരന്മാരെ നിഗ്രഹിക്കുവാന് ആദിപരാശക്‌തിക്ക് സഹായികളായി അവതരിച്ചവരാണ്‌സപ്‌തമാതാക്കള്.ആ കര്മ്മം നിര്വ്വഹിച്ച അവര് മനുഷ്യരാശിക്ക്‌സകല സൗഭാഗ്യങ്ങളുംനല്കിവരുന്നു. അവരുടെ നാമം ജപിക്കുന്നവര്ക്ക് സകല സൗഭാഗ്യങ്ങളും കൈവരും.---------- സപ്‌തമാതാക്കള്, ഏഴുപേര് ----------1. ബ്രാഹ്‌മി. ബ്രഹ്‌മസ്വരൂപിണിയാണ്. ജ്‌ഞാനത്തിനായും, രോഗശാന്തിക്കായും ആരാധിക്കുക.2. മഹേശ്വരി. മഹേശ്വരമൂര്ത്തിയെ ആരാധിച്ചാല് സര്വ്വ മംഗളം ഫലം.3. കൗമാരി. വേല്മുരുകനാല്അനുഗൃഹീത. രക്‌തസംബന്ധമായ എല്ലാ രോഗങ്ങള്ക്കുംശാന്തി ലഭിക്കും.4. വൈഷ്‌ണവി. വിഷ്‌ണുദേവത. വിഷജന്തുക്കളില്നിന്ന് മോചനം ലഭിക്കുവാനായി ആരാധിക്കുക.5. ഇന്ദ്രാണി. ഇന്ദ്രസ്വരൂപിണി. എല്ലാവിധത്തിലുമുള്ള ദാമ്പത്യ പ്രശ്‌നങ്ങള്ക്കും, ദാമ്പത്യസുഖത്തിനും ആരാധിക്കുക.6. ചാമുണ്ഡി. ആദിപരാശക്‌തി, പരമേശ്വരി, കാളി എന്നിവരുടെ അംശം. ചാമുണ്ഡിയാണ് കാളിവേഷത്തില് ശുംഭനേയും, നിശുംഭനേയും അവരുടെ സേനാധിപതികളേയുംവകവരുത്തിയത്. സകല സൗഭാഗ്യത്തിനും ശാന്തിക്കുംസമാധാനത്തിനുമായി ചാമുണ്ഡിയെ സ്‌തുതിക്കുക.7. വരാഹി. വരാഹിയും വിഷ്‌ണു അവതാരമാണ്. വരാഹിയും ശത്രുസംഹാരകയാണ്.സപ്‌തമാതാക്കളെപ്പറ്റി കൂടുതല് അറിയുവാന് ദേവീമാഹാത്മ്യവും മാര്ക്കണ്‌ഡേയ പുരാണവും പാരായണം ചെയ്യുക.-
---------------------------------- കടപ്പാട് ; മംഗളം
Monday, 23 November 2015
ഹിന്ദു.
--------------------
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
-----------------------------------------------------------------
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
-------------------------------------------------------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
--------------------------------------------------------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
-------------------------------------------------------
യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം,b.അര്‍ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
-----------------------
ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷത്തുക്കള്‍-
--------------------------------------------
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്‍ശനങ്ങൾ
----------------------
1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)
-----------------------
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍
-----------------------
അഷ്ടാദശപുരാണങ്ങൾ
---------------------------
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്‍വ്വങ്ങള്‍ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം
ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്🙏
Saturday, 21 November 2015
ശരംകുത്തി മാഹാത്മ്യം ..
ജീവിതലക്ഷ്യം പൂർത്തീകരിച്ച ശേഷം മണികണ്ഠൻ പന്തള രാജാവിനോട് പറഞ്ഞു .എന്റെ അവതാരോദ്ദേശം പൂർത്തീകരിച്ചു .ഇനി ഞാൻ സ്വസ്ഥമായ ഒരു സ്ഥലത്ത് ഇരിക്കാൻ പോവുകയാണ് .അത് പറഞ്ഞു മണികണ്ഠൻ ഒരു ശരം തുടുത്തുവിട്ടു .അത് കരിമലക്കും അപ്പുറം ഒരു അരയാലിൽ ചെന്ന് പതിച്ചു .അതാണ് ശരംകുത്തിയാല് .മുമ്പ് ഇവിടെ ഒരു ആൽ മരം ഉണ്ടായിരുന്നു .തീർത്ഥാടകർക്ക്സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടി അത് വെട്ടി മാറ്റി തറ നിരപ്പാക്കി .മറവപ്പടയെ തുരത്തിയോടിച്ച്ച അയ്യപ്പനും ,അനുയായികളും തങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണ്ശരംകുത്തിയെന്നും പറയുന്നുണ്ട് .കണ്ണി അയ്യപ്പന്മാർ കൊണ്ട് വരുന്ന ശരങ്ങൾ നിക്ഷേപിക്കുന്നത് ഇവിടെയാണ് .മാളികപ്പുറത്തമ്മക്ക് അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു .പക്ഷെ അയ്യപ്പൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.എന്നെ കാണാൻ കന്നി അയ്യപ്പന്മാർ വരാതിരിക്കുന്ന വർഷം ഞാൻ നിന്നെ വിവാഹം കഴിക്കുന്നതായിരിക്കും .അതുവരെ നീ മാളികപ്പുറത്തമ്മയായിശബരിമലക്ക് വടക്ക് ഭാഗത്തായി വാഴും ,എന്നെ കാണാൻ എത്തുന്ന ഭക്തർ നിന്നെയും കണ്ടു തൊഴാതെ മടങ്ങില്ല .ഉത്സവത്തിന് പള്ളിവേട്ടക്കായി ഭഗവാൻ എഴുന്നള്ളിയെത്തുന്നത് ശരംകുത്തിയിലാണ്.ശബരിമല ഉള്ള കാലത്തോളം ശരംകുത്തിയിൽ ശരങ്ങളും ,കന്നിയ്യപ്പന്മാരും ഇല്ലാത്ത വര്ഷം ഉണ്ടാകുമോ ? മണ്ടലപൂജക്ക് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ചു സന്നിധാനത്തിലേക്ക് ആനയിക്കുന്നതു ശരംകുത്തിയിൽ നിന്നാണ
അഹം ബ്രഹ്മസ്മി
വിജ്ഞാന ഭണ്ഡാകാരമാണ് ഭാരതീയ ഗ്രന്ഥങ്ങള് പ്രധാനമായും ജ്യോതിര്ശാസ്ത്രവും ഗണിതശാസ്ത്രവും. മഹര്ഷിമാരും മാമുനികളും പൌരാണിക കാലഘട്ടത്തില് എഴുതിയ ഗ്രന്ഥങ്ങളിലെ അറിവുകള് വൈദേശിക ശാസ്ത്രകാരന്മാര് ഈ കാലഘട്ടത്തില് പുതിയ കണ്ടുപിടിത്തങ്ങള് എന്ന് പറഞ്ഞു കൊട്ടിഘോഷിക്കുന്നു. പതിനായിരം വര്ഷങ്ങള് മുന്പുള്ള ഈ ഗ്രന്ഥങ്ങളിലെ വിജ്ഞാനംനിഗൂഡ വനാന്തരങ്ങളില് താമസിച്ചിരുന്ന മഹര്ഷിമാര്ക്ക് എങ്ങിനെ കിട്ടി. അതുപോലെ മറ്റു സംസ്ക്കാരങ്ങളില് നിന്ന് വിത്യസ്തമായി സൈന്ധവ നദിതട സംസ്ക്കാരം ബഹുദൈവ വിശ്വാസത്തിലേയ്ക്ക് തിരിയാന് കാരണമെന്ത്. ഈ വിഷയങ്ങളെ കുറിച്ചുള്ള ചിന്തകളും അനുമാനങ്ങളുമാണ് ഇനി ഞാന് പ്രതിപാദിക്കുന്നത്.മുപ്പത്തിമുക്കോടി ദേവതമാരുണ്ടെന്നു ഭാരതിയ സങ്കല്പം എങ്കിലും ശിവനെ ആരാധിക്കുന്ന ശൈവ മതക്കാരും വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവ മതക്കാരുമാണ് പ്രധാനമായും. ഈ രണ്ടു കൂട്ടരും ഏറിയും കുറഞ്ഞും മറ്റു ദൈവങ്ങളെയും പ്രകൃതി ശക്തികളെയും ജീവജാലങ്ങളെയും ആരാധിക്കുന്നു. ആദിമ മനുഷ്യര് പ്രകൃതി ശക്തികളായ അഗ്നി വായൂ ജലം തുടങ്ങിയവയെ ആരാധിക്കാന് കാരണം അവര്ക്ക് മനസ്സിലാകാത്തതും എന്നാല് പ്രയോജനപ്രദവും ചില സമയങ്ങളില് സര്വം നശിപ്പിക്കുന്നതുമാണവ എന്നതു കൊണ്ടല്ലേ. ഉദാഹരണത്തിന് അഗ്നിയെന്തെന്നു അന്ന് മനസ്സിലായിരുന്നില്ല. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും അഗ്നിയെന്തെന്നു ഇന്നും പൂര്ണമായി മനസ്സിലാക്കിയിട്ടില്ല. യുഷല് കംബസ്റ്റഷന് അക്കൊമ്പനീട് ബൈ എ ബ്രൈറ്റ് ഗ്ലോ (ഇന്ധനം കത്തുമ്പോള് ഉണ്ടാകുന്ന അഭൌമ പ്രകാശം) എന്ന് മാത്രമേ ഇപ്പോഴും പറയുവാന് സാധിക്കുകയുള്ളൂ. അഗ്നിയെ കൊണ്ട് ഒരുപാട് ഗുണങ്ങള് എന്നാല് നിയന്ത്രണ രഹിതമാകുമ്പോഴോ സര്വവും കത്തിച്ചു ചാമ്പലാക്കും. ജലവും വായുവും അങ്ങനെ തന്നെ. ജീവജാലങ്ങളില് പ്രധാനമായും ആരാധിക്കുന്ന നാഗാരാധനയുടെ കാര്യവും അങ്ങനെ തന്നെ. ചുരുക്കത്തില് മനുഷ്യന് ആരാധിക്കുന്ന ദൈവങ്ങള് അവനു പിടികിട്ടാത്ത സംഭവങ്ങള് തന്നെ.ഇവിടെയാണ് വിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്നതിന്റെ പൊരുള് (മറ്റു ദൈവങ്ങളെല്ലാം ഈ രണ്ടു പേരുടെ അവതാരങ്ങളോ ഭാര്യാപുത്രന്മാരോ അനുയായികളോ തന്നെ). ഒന്ന് ആലോചിക്കുക കടലില് നിന്നോ (വിഷ്ണു) പര്വതത്തില് നിന്നോ (ശിവന്) മനുഷ്യനേക്കാള് വിത്യസ്തമായതും കഴിവുള്ളതുമായ രണ്ടു പേരും കുറെ പരിവാരങ്ങളും നമ്മുടെ ഇടയിലേയ്ക്കു വരുന്നു. അവര് അത്ഭുതങ്ങള് പ്രവര്ത്തിക്കുന്നുഅറിവ് പകര്ന്നു നല്കുന്നു ചില സമയം കോപിച്ചു എല്ലാം ഭസ്മമാക്കുന്നു അവരെ ദൈവങ്ങളാക്കാതെ വേറെ എന്താക്കും. ഇത്രയൊന്നും കഴിവില്ലാതെ ചില ചെപ്പടി വിദ്യ കാണിക്കുന്നവരെ പോലും നമ്മള് ആള് ദൈവങ്ങളാക്കുന്നു അല്ലെ!കടലിനു നടുവില് നിന്ന് അജാനബാഹുവും സൂര്യ തേജസുള്ളതും മനുഷ്യ സമാനനുമായ ഒരു രൂപം വരുന്നു. നാല് കൈകള് അവയില് അതിനശീകരണ ശക്തിയുള്ള ആയുധങ്ങള്. ഒരു വിരലില് കറങ്ങി കൊണ്ടിരിക്കുന്ന ചക്രം പോലെയുള്ള ആയുധം തൊടുത്തു വിട്ടാല് ലക്ഷ്യം ഭേദിച്ച് തിരിച്ചു വിരലില് തന്നെ വന്നു ചേരുന്നു. ഹിമാലയത്തില് നിന്ന് ഇറങ്ങി വന്ന മറ്റൊരാള് കാഴ്ചയില് സാധാരണക്കാരന് പക്ഷെ അദ്ദേഹത്തിന്റെ നെറ്റിയില് ഒരു കണ്ണ്, അത് തുറന്നാല് സര്വവും ദഹിച്ചു പോകുന്നു. ശരിയ്ക്കും ഒരു ലേസര് ബീം (അതോ ഈയിടെ കണ്ടു പിടിച്ച മേസര് ബീമോ) സോഴ്സ് തന്നെ ആ കണ്ണ്.അനന്ത വിഹായസില് കോടാനു കോടി നക്ഷത്രങ്ങള് അവയെല്ലാം സൂര്യ സമാനം. ഈ സൂര്യനുകളെ ചുറ്റുന്നഗ്രഹങ്ങളുമുണ്ടാകുമല്ലോ അവയില് ഏതിലെങ്കിലും മനുഷ്യ സമാനമായ ജീവികള് ഉണ്ടാവാമല്ലേ. അങ്ങനെയുള്ള ജീവികള് മനുഷ്യനെക്കാള് അനേക മടങ്ങ് സാങ്കേതിക പരിജ്ഞാനം ഉള്ളവരാണങ്കിലോ. കാലത്തെ (സമയത്തെ) ഭേദിക്കുവാന് കഴിയുന്ന അവര് ഭൂമിയില് വന്നിട്ടുണ്ടാകണം. പ്രകാശത്തെക്കാള് വേഗതയില് സഞ്ചരിക്കാന് കഴിയുന്ന വസ്തുവിനെ ഭാരമോ കാലമോ ഉണ്ടാകുകയില്ലന്നു ഐന്സ്റ്റന് പറയുന്നു. ഇന്ത്യന് ശാസ്ത്രഞ്ജന് സുദര്ശന് പ്രകാശത്തെക്കാള് വേഗതയില് ടാക്കിയോണ് എന്ന കണികയ്ക്ക് സഞ്ചരിക്കാന് കഴിയുമെന്ന് പറയുന്നു. കോളോയിഡര് പരീഷണത്തിനിടയിലും കാലാതിവര്ത്തിയായ ഹഗീസ് ബോസണ് എന്ന കണിക സാന്നിധ്യം കാണുന്നു.കാലങ്ങളെയും ദേശങ്ങളെയും ഭേദിച്ച് രണ്ടു കാലഘട്ടങ്ങളിലായി അന്യഗ്രഹ ജീവികള് ഭൂമിയില് വരുന്നു അവരുടെ യാനങ്ങള് ലാന്റ് ചെയ്യാന് ഏറ്റവും സുരക്ഷിതമായ കടലും ഉയര്ന്ന പര്വതങ്ങളും തിരഞ്ഞെടുക്കുന്നു. ലാന്റിംഗ് പ്ലേയ്സുകളില് നിന്ന് അവര് ആര്യാവര്ത്തത്തിലെയ്ക്ക് വരുന്നു. ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അവര് മനുഷ്യരെ കീഴടക്കുന്നു. കാലക്രമത്തില് മനുഷ്യനുമായി ബന്ധം സ്ഥാപിച്ച അവര്ക്ക് മനുഷ്യനില് കുട്ടികളെ ജനിപ്പിക്കാനാകുന്നു. മനുഷ്യരൂപവും ദൈവികമായ കഴിവുകളുമുള്ള ആ കുട്ടികള് അവതാരങ്ങളാകുന്നു. ഭൂമി സ്വര്ഗം സുതലം എന്നീ മൂലോകങ്ങള് ഉണ്ടെന്നു പുരാണങ്ങളില് കാണുന്നു (സുതലത്തിനു പാതാളം നരകം എന്നും പറയുന്നുണ്ട്).കുറെ കാലം കഴിഞ്ഞു സ്വര്ഗവാസികളും സുതലവാസികളും അവരുടെ ദൈവികമായ റീസോഷ്സ് തീരാറായപ്പോള് മാതൃഗ്രഹങ്ങളിലേക്ക് (ലോകത്തിലേയ്ക്ക്) തിരിച്ചു പോകുന്നു. അവര്ക്ക് തിരിച്ചു ചെല്ലാന് പറ്റിയിട്ടുണ്ടാകുമോ. യുഗങ്ങളുടെ പ്രയാണങ്ങള്ക്ക് ഒടുവില് തിരിച്ചു ചെല്ലുമ്പോള് അവരുടെ ഗ്രഹങ്ങളുള്പ്പടെയുള്ള ഗാലക്സി നശിച്ചു നാമവശേഷമായി തീര്ന്നു കാണുമോ. ആര്ക്കറിയാം അനന്തം അജ്ഞാതം അവര്ണനീയം..........
Copied #http://prasannanmaradu.blogspot.in
തത്വമസി
ആദിമ ഗോത്ര വർഗങ്ങൾ ഹിമാലയ പ്രന്തങ്ങളിലൂടെ ഭാരതത്തിൽ എത്തിയത് ഉപജീവനത്തിന് വേണ്ടിയായിരുന്നു. കായ്കനികൾ ഭക്ഷിച്ചും, അത്യാവിശത്തിന് വേട്ടയാടിയും അവർ ദക്ഷിണേന്ത്യ വരെ എത്തി. പ്രകൃത്യാലുള്ള ഭക്ഷണം തികയാതെയാപ്പോൾ അവർ കൃഷി ചെയ്യാനും കന്ന് കാലികളെ വളർത്താനും തുടങ്ങി. സമൂഹമായി ജീവിച്ചു തുടങ്ങിയ അവർക്ക് ഗോത്ര നാഥന്മാർ ഉണ്ടായി. ഗോത്രം വലുതായപ്പോൾ ഗോത്ര നാഥന്മാർ രാജാക്കന്മാരും ആരാധ്യരുമായി. രാജാവിനെ ചാത്തൻ എന്നാണ് അവർ വിളിച്ചിരുന്നത്. അയ്യൻ എന്നത് ശ്രേഷ്ഠനെയും. അങ്ങിനെ ആദിമ ഗോത്രങ്ങൾക്ക് ദൈവത്തെ കിട്ടി അയ്യനായ ചാത്തൻ. ക്രമേണ സഹ്യന്റെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് കുടിയേറി അവർ സമൂഹങ്ങളും രാജ്യങ്ങളും ഉണ്ടാക്കി. മണ് മറഞ്ഞ ചാത്തന്മാർക്ക് അവർ സ്മൃതി മണ്ഡപങ്ങൾ നിർമ്മിച്ചു. ആ സ്മൃതി മണ്ഡപങ്ങളാണ് ഇന്ന് സഹ്യാദ്രി നിരകളിൽ കാണുന്നശാസ്താ ക്ഷേത്രങ്ങൾ.നൂറ്റാണ്ടുകൾക്ക് ശേഷം ഭാരതത്തിലേയ്ക്ക് താരതമ്യേന പരിഷ്കൃതരായ ദ്രാവിഡ ഗോത്രങ്ങളുടെ വരവായി. ആദ്യം അവർ ഉത്തര പൂർവ്വ ഭാരതത്തിൽ ജനപഥങ്ങൾ നിർമ്മിച്ച് ജീവിച്ചിരുന്നെങ്കിലുംതാമസിയാതെ ഭാരതത്തിലേയ്ക്ക് വന്ന യുദ്ധ നിപുണരായ ആര്യ ഗോത്രങ്ങളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ ആകാതെ ദക്ഷിണ ഭാരതത്തിലേയ്ക്ക് പലായനം ചെയ്തു. അവരിൽ ഒരു ഭാഗം കടൽ കടന്ന് ഇന്ന്ശ്രീലങ്ക എന്നറിയപ്പെടുന്ന ദ്വീപിലേയ്ക്കും പോയി. ദക്ഷിണ ഭാരതത്തിൽ സ്ഥിര താമസമാക്കിയ ദ്രാവിഡർ ആദിമ ഗോത്രങ്ങളോട് കലഹിക്കാതെ ഇട കലർന്നു. 6000 വർഷങ്ങൾക്ക് മുമ്പ് ഇന്ന് നാഗാലാൻഡ് എന്ന് വിളിക്കുന്ന പൂർവേൻഡ്യൻ ഭൂവിഭാഗത്തിൽ നിന്ന് മഴു ആയുധമായ ഒരു പറ്റം ദ്രാവിഡർ, രാമൻ എന്ന യുദ്ധ വീരന്റെ നേതൃത്വത്തിൽ ദക്ഷിണ ഭാരതത്തിലേയ്ക്ക് വന്നു. പലവട്ടം ആര്യന്മാരോട് ഏറ്റുമുട്ടിയ രാമൻ ശേഷം കാലം സമാധാനമായി ജീവിക്കാൻ ആര്യന്മാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആകാത്ത ഒരു ദേശം സൃഷ്ടിച്ചു. മഴു എറിഞ്ഞ് ഒരു നിമിഷം കൊണ്ട് കേരളം സൃഷ്ടിച്ചു എന്നതിനേക്കാൾ ഏറെ വിശ്വസനീയം രാമനും അനുയായികളായ നാഗന്മാരും ആദിമ ഗോത്രങ്ങളും അവരുടെ പിൻ തുടർച്ചക്കാരും നൂറ്റാണ്ടുകൾ കൊണ്ട് കേരളം ഇന്നത്തെ നിലയിൽ നിർമ്മിച്ച് എടുത്തു എന്നതാണ്. ആ ഭൂമി ചതിയിലൂടെ ആര്യന്മാർ സ്വന്തമാക്കിയ കഥയാണ് മഹാബലി വാമനൻ ഐതീഹ്യം. കടലിൽ നിന്ന് കേരളം കുത്തിയെടുത്ത (മറൈൻ ഡ്രൈവ്) ദ്രാവിഡനായ പരശു രാമനെ പൂണുലിടീപ്പിച്ചത് കൃസ്തബ്ദം ആറാം നൂറ്റാണ്ടിന് ശേഷം നിലവിൽ വന്ന ബ്രാഹ്മണ മേധാവിത്വമാണ്.മല ആഴം (അതോ മല അളമോ) ക്രമേണ സസ്യ ശ്യാമള കോമളമായി. ദ്വീപിലേയ്ക്ക് പോയ ദ്രാവിഡരിൽ കുറച്ചു പേർ കേര വൃഷവുമായി മലയാളത്തിലേയ്ക്ക് വന്നു. രാമനും അനുയായികളും അവരെ സ്വീകരിച്ചു, അവർ കൊണ്ടു വന്ന കേരം മലയാളമാകെ നിറഞ്ഞു, മലയാളം കേരളമായി. ദ്വീപിൽ നിന്ന് വന്നവർ ദ്വീപർ, തീയർ ആയി (ദ്വീപിന്റെ മറ്റൊരു പേരായ ഇഴത്തിൽ നീന്ന് വന്നവർ എന്ന അർത്ഥത്തിൽ ഈഴവർ എന്നും പേര് വന്നു). ആദിമ ഗോത്രങ്ങളിലെ പ്രബല വിഭാഗം കൃഷിയിലേയ്ക്ക് തിരിഞ്ഞു, പുലം എന്നാൽ കൃഷി സ്ഥലം, പുലത്തിന്റെ ഉടമകളായ അവർ പുലയന്മാർഎന്ന് അറിയപ്പെട്ടു തുടങ്ങി. പരശു രാമൻ കൊണ്ടു വന്ന നാഗങ്ങളെ ആരാധിക്കുന്ന നാഗർ എന്ന വിഭാഗമാണ് നായർ ആയത്. സർപ്പ (നാഗ) ആരാധന നാഗന്മാർ കൊണ്ട് വന്നതാണ്, ശാക്തേയ (കാളി ദേവി) പൂജയും ആണ്ടവ പൂജയും ഈഴവരും. അങ്ങിനെ നാഗാരാധനയും, ചാത്തൻ സേവയും (ശാസ്താ പൂജ), ശാക്തേയ പൂജയും കേരളീയരുടെ ആചാരങ്ങളായി തീർന്നു.ബീ സീ മൂന്നാം നൂറ്റാണ്ടോടെ കേരളത്തിൽ ഏകീകൃത ഭരണ സംവിധാനമായി. മഹോദയപുരം തലസ്ഥാനമാക്കി ഒന്നാം ചേര സാമ്രാജ്യം നിലവിൽ വന്നു. പക്ഷെ അധികം താമസിയാതെ ജൈന ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രചുര പ്രചാരം നേടി. വിശ്വാസങ്ങളിൽ സമാന സ്വഭാവം ഉണ്ടായിരുന്ന നാഗർ ജൈന മതത്തിൽ ചേർന്നു. സമാനമായി തന്നെ ഈഴവരും പുലയരും ബുദ്ധമത അനുയായികളായി. നെടും ചേരലാതൻ, ചേരൻ ചെങ്കുട്ടുവൻ എന്നിവർക്ക് ശേഷം കഴിവുള്ള ഭരണാധികാരികളുടെ അഭാവവും ഏതു വിധവും ദ്രാവിഡ സംസ്ക്കാരം തകർക്കാനുള്ള ആര്യന്മാരുടെ ശ്രമവും നിമിത്തം ഒന്നാം ചേര സാമ്രാജ്യം നാമാവശേഷമായി. ആര്യന്മാർ ബുദ്ധ ജൈന സന്യാസിമാരുടെ വേഷത്തിൽ കേരളത്തിൽ എത്തുകയും മത സ്പർദ്ധ വളർത്തി ഈഴവ, പുലയ, നാഗ ഗോത്രങ്ങളെ അടുക്കുവാൻ ആകാത്ത വിധം അകറ്റുകയും ചെയ്തു. മണ്ണ് പരുവമാക്കി ആര്യന്മാർ ചാതുർവർണ്യത്തെയും ശൈവ വൈഷ്ണവ മതങ്ങളെയും കേരളത്തിലേയ്ക്ക് കൊണ്ടു വന്നു. അങ്ങിനെ കേരളം ഒന്നര സഹസ്രബ്ദത്തോളം ബ്രാഹ്മണ മേധാവിത്വത്തിൽ ഞെരിഞ്ഞമർന്നു. കുശാഗ്ര ബുദ്ധികളായ ആര്യർ എണ്ണത്തിൽ ഏറെയുള്ള നാഗരെ പാട്ടിലാക്കി അവരെ ചാതുർ വർണ്യത്തിൽ സേവകരായ ശുദ്രരാക്കി. മണ്ണിന്റെ മക്കളായ ഈഴവരും പുലയരും ചാതുർ വർണ്യത്തിൽ നിന്ന് തന്നെ പുറത്ത്, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ. നാഗരെയും വെറുതെ വിട്ടില്ല അവരുടെ ആചരാനുഷ്ടാനങ്ങൾ സമൂലം മാറ്റി, മരുമക്കത്തായം കൊണ്ടു വന്നു. നാഗരെന്ന നായന്മാർ തങ്ങൾക്ക് എതിരെ തിരിയാത്തെയിരിക്കാൻ നായർ സ്ത്രീകൾക്ക് മക്കളെ ഉണ്ടാക്കി കൊടുക്കുന്ന ചുമതല ബ്രാഹ്മണർഏറ്റടുത്തു. ഉണ്ടാകുന്ന മക്കൾ ഒരിയ്ക്കലും അച്ഛന് എതിരെ തിരിയില്ലല്ലോ, അപാര ബുദ്ധി തന്നെ. സ്വത്ത് എല്ലാം മനകളുടെയും ഇല്ലങ്ങളുടെയും ദേവസ്വങ്ങളുടെയും വകയാക്കി (നക്കാ പിച്ച ഭൂമി മാത്രം നായന്മാർക്ക്), മണ്ണിന്റെ മക്കൾ വെറും കുടി കിടപ്പുകാർ. കേരളത്തിൽ നിലവിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ ബ്രാഹ്മണർ ഏറ്റെടുത്തു, അവിടങ്ങളിലെ ദൈവങ്ങളെ സവർണ്ണരാക്കി. ചാത്തൻ ശാസ്താവായി, കാളി ഭദ്രയായി, ആണ്ടവൻ സുബ്രമണ്യനായി. കേരളത്തെ 64 ബ്രാഹ്മണ ഗ്രാമങ്ങളാക്കി, നായർ തുടങ്ങി കീഴ് ജാതിക്കാർ ഗ്രാമങ്ങൾക്ക് പുറത്തും.ബ്രാഹ്മണ ഗ്രാമങ്ങളിൽ ഏകദേശം നടുക്കുള്ള പെരുവനത്തിന്റെ പുറത്തുള്ള ഭാഗങ്ങളായിരുന്നുപുറം നാട്ടു കരയും പെരിങ്ങോട്ടു കരയും. അവിടെങ്ങളിൽ താമസിച്ചിരുന്ന അവർണ്ണർ തങ്ങളുടെ തനത് ദൈവമായ ചാത്തനെ ബുദ്ധ മതത്തിലെ ഒരു പൂജാ സമ്പ്രദായമായ കൗളാചാര പ്രകാരം ആരാധിച്ചു പോന്നു. മേൽ പറഞ്ഞ സ്ഥലങ്ങളിലെ പെരിങ്ങോട്ടുകര ദേവ സ്ഥാനം, ആവണങ്ങാട്ടു വിഷ്ണുമായ ക്ഷേത്രം, കാനാടി മഠം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും ചാത്തൻ സേവ നടക്കുന്നു. പ്രാചീനകേരളത്തില് കൗളാചാര പ്രകാരമുള്ള പൂജകൾ അനുഷ്ഠിച്ചിരുന്ന ചാത്തന് കാവുകളാണ് ശാസ്താ ക്ഷേത്രങ്ങളായത് എന്ന് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നല്ലോ.ശബരിമലയില് മകര സംക്രമം കഴിഞ്ഞ് പത്താം ഉദയത്തിനു മുമ്പ് നടത്തുന്ന ഗുരുതി പൂജയും ഗോത്ര വര്ഗ്ഗ പൂജാ സമ്പ്രദായമാണ്.പരമശിവന് വിഷ്ണു ഭഗവാനില് പിറന്ന ശാസ്താവിന്റെ അവതാരമായി ഭക്തര് വിശ്വസിക്കുന്ന അയ്യപ്പന്റെ പ്രധാന ക്ഷേത്രങ്ങളെല്ലാം വനത്തിനുള്ളിലാണ്. കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന് കോവില്, അയ്യപ്പന് കോവില്, ശബരി മല. ശാസ്താവിനേയും ചാത്തനേയും അയ്യപ്പനേയും ഒന്നായി കണ്ടിരുന്നുവെന്നതിന് തെളിവാണ് കന്യാകുമാരി ഗുഹാ ക്ഷേത്രത്തില് കാണുന്ന രാജ രാജ ചോഴന്റെ എഡി 1167 ലെ ശിലാ ശാസനം. അയ്യപ്പന്വേദിയ ചാത്തന് കോവിലന്നാണ് ശാസനത്തില് പറഞ്ഞിരിക്കുന്നത്.
Copied #http://prasannanmaradu.blogspot.in/2013/12/blog-post.html