Saturday, 20 June 2015

ബാണേശി ഹോമം.............


വിവാഹം വേഗം നടക്കാന്‍ വേണ്ടി ചെയ്യുന്ന പരിഹാരമാണ് ബാണേശി ഹോമം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് ചെയ്യാം. അകന്നുപോയ ദാമ്പത്യം പുനഃസ്ഥാപിക്കാനും ഇത് ചെയ്യാം. ഒരു വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലാതെ കഴിയുന്നവര്‍ക്കും ഇത് ചെയ്താല്‍ മാറ്റമുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ധാരാളം ആളുകള്‍ പല ജില്ലയിലും അന്വേഷിച്ചിട്ട് ഇത് ചെയ്യുന്നില്ല, എവിടെ ചെയ്യാന്‍ കഴിയും, എത്ര രൂപയാകും എന്നൊക്കെയുള്ള നിരവധി സംശയങ്ങളും ആളുകള്‍ക്കുണ്ട്.

മൂന്നുദിവസമായി ചെയ്യുന്ന ഹോമമാണ്. അശോകപുഷ്പം തൈരില്‍ മുക്കി ഹോമിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ അശോകം പൂക്കുന്ന കാലമായതിനാല്‍ ഇത് ചെയ്യാന്‍ പറ്റിയ സമയമാണ്. അശോകം പൂക്കാത്തകാലത്ത് മലര് തൈരില്‍ മുക്കിയും ചെയ്യാം.എറണാകുളത്ത് പലക്ഷേത്രങ്ങളിലും ഇത് ചെയ്യുന്നുണ്ട്. കലൂര്‍ പാവക്കുളം ക്ഷേത്രത്തിലും പെരുവാരം ശിവക്ഷേത്രത്തിലും ഇത് ചെയ്യുന്നുണ്ട്.

ഓരോ ക്ഷേത്രത്തിലും പല രീതിയിലാണ് ഇതിന് പണം വാങ്ങുന്നത്. എന്നാലും ഏകദേശം രണ്ടായിരം രൂപയോളം മൂന്നുദിവസമായി ചെയ്യുന്നതിനാകും. ഒപ്പം നവഗ്രഹാര്‍ച്ചനകൂടി നടത്തുന്നത് നന്ന്.നവഗ്രഹാര്‍ച്ചന നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ചെയ്യുന്നതാണ്. ഇതിന് സാധാരണ ക്ഷേത്രത്തില്‍ അര്‍ച്ചനയ്ക്കു വരുന്ന തുകയുടെ ഒമ്പതിരട്ടി സംഖ്യയാകും വാങ്ങുക. ഒരു അര്‍ച്ചനയ്ക്ക് പത്തോ, ഇരുപതോ ആണെങ്കില്‍ തൊണ്ണൂറു മുതല്‍ നൂറ്റി എണ്‍പതുവരെ ഏകദേശം വാങ്ങും.

പൂക്കളും പഴങ്ങളും ഒക്കെ വേണം. വസ്ത്രദാനം ചെയ്യണം എന്നൊക്കെ ചിലര്‍ ആവശ്യപ്പെടുന്നതായി പലരും പറഞ്ഞു. അതൊന്നും ആവശ്യമില്ല. വേണമെങ്കില്‍ ആര്‍ഭാടത്തിനായി ചെയ്യാമെന്ന് മാത്രം. വിവാഹം നടക്കേണ്ടയാള്‍ മൂന്നുദിവസവും ഇതില്‍ പങ്കെടുക്കണം. അവസാനം ലഭിക്കുന്ന പ്രസാദവും വാങ്ങണം. രാവിലെ ഗണപതിഹോമത്തിന്റെ സമയത്താണ് ഇത് ചെയ്യുന്നത്.അന്യനാട്ടില്‍ കഴിയുന്നവര്‍ ബന്ധുക്കളെക്കൊണ്ട് ഇത് ഒരു പ്രാവശ്യം ചെയ്യിക്കുക. പിന്നെ നാട്ടില്‍ വരുമ്പോള്‍ നേരിട്ടു നടത്തിക്കുകയും ആകാം.

0 comments:

Post a Comment