Saturday, 20 June 2015

ദേവപ്രശ്നം:-



ദേവനേയും ദേവനെ സംബന്ധിച്ച മറ്റു ബാഹ്യവസ്തുക്കളെയും ദേവപ്രധാനമായി ചിന്തിച്ചറിയുന്ന പ്രശ്നമാണ് "ദേവപ്രശ്നം" എന്ന് പറയുന്നത്.ക്ഷേത്രത്തില്‍ വച്ച് ജനനമോ മരണമോ മറ്റേതെങ്കിലും ഒന്നു സംഭവിച്ചതായി അറിയാന്‍ നിവൃത്തിയില്ലാതെ വരുന്ന ഘട്ടങ്ങളിലും പൂജ ഉത്സവം മുതലായവ മുടങ്ങിപ്പോകുകയോ അവയ്ക്ക് വല്ല വൈപരീത്യം സംഭവിക്കുമ്പോഴോ, ദേവസാന്നിദ്ധ്യം നശിക്കുന്നതിനുവേണ്ടി ശത്രുക്കളില്‍ നിന്ന് ക്ഷുദ്രാഭിചാരാദികള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് സംശയം വരുമ്പോഴും ദേവസ്വത്തിന്‍റെ ലാഭം നാശം ഇവയെപ്പറ്റി അദൃശ്യമായ വല്ല അനുഭവങ്ങളും മറ്റും സംഭവിക്കുമ്പോഴും മറ്റു ദേവനെ സംബന്ധിക്കുന്നതും തല്‍സംബന്ധമായി രക്ഷാദികളെ സംബന്ധിക്കുന്നതുമായ ഏതെങ്കിലും സംഗതികള്‍ പ്രത്യക്ഷജ്ഞാനത്തിനു വിധേയമല്ലാതെ വരുമ്പോഴുമാണ് ദേവപ്രശ്നത്തിന്‍റെ ആവശ്യം നേരിടുന്നത്.

ക്ഷേത്ര നവീകരണത്തിനു മുന്നോടിയായും ദേവപ്രശ്നം നടത്താറുണ്ട്. ചുരുക്കത്തിൽ ദേവന് അഹിതമായതു വല്ലതും ദേവാലയത്തിൽ നടന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കുന്നതിനായോ ദേവാലയത്തിൽ നടത്താനുദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ ദേവനു ഹിതമായവയാണോ എന്നറിയുന്നതിനായോ ആണ് ദേവപ്രശ്നം നടത്തുന്നത്

0 comments:

Post a Comment