Thursday, 25 June 2015

ഗൃഹസ്ഥനു തന്റെ ഭാര്യയോടും ഉള്ള ധര്‍മ്മം.

ഭാര്യയെ ശകാരിക്കരുത്‌. അവളെ സ്വന്തം അമ്മയെപ്പോലെ സംരക്ഷിക്കണം. ഏറ്റവും വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുള്ള അവസരത്തില്‍ പോലും ഭാര്യയോടു കോപം കാണിക്കുകയോ ഭാര്യയെ അടിക്കുകയോ, ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്യരുത്‌.

ന ഭാര്യാം താഡയേത്‌ ക്വാപി മാതൃവത്‌ പാലയേത്‌ സദാ
ന ത്യജേത്‌ ഘോരകഷ്‌ടേപി യദി സാധ്വീ പതിവ്രതാ.

സ്വന്തം ഭാര്യയെയല്ലാതെ അന്യസ്‌ത്രീയെ ദുഷ്ടമായ ഉദ്ദേശ്യത്തോടെ സ്‌പര്‍ശിക്കുന്നവന്‍ അന്ധതാമിസ്രനരകത്തില്‍ പതിക്കുമെന്നാണ്‌ ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഈ ശ്ലോകം കൂടി ശ്രദ്ധിക്കുക.

സ്ഥിതേഷു സ്വീയദാരേഷു സ്ത്രീയമന്യാം ന സംസ്‌പൃശേത്
ദുഷ്‌ടേന ചേതസാ വിദ്വാനന്യഥാ നാരകീ ഭവേത്.

ഗൃഹസ്ഥന്‍ സ്ത്രീകളുടെ മുന്നില്‍ വെച്ച്‌ അപമര്യാദയായി സംസാരിക്കരുത്‌. ഒരിക്കലും ആത്മപ്രശംസ ചെയ്യരുത്‌. ധനവും പ്രേമമവും വിശ്വാസവും മധുരഭാഷണങ്ങളും കൊണ്ട്‌ എപ്പോഴും തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നവനാണ്‌ ഗുണവാനായ ഗൃഹസ്ഥന്‍. ഭാര്യക്കു സ്വൈര്യ്ക്കേടുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമരുത്‌. പതിവ്രതയായ ഭാര്യയുടെ പ്രേമം നേടാന്‍ കഴിഞ്ഞ മനുഷ്യന്‍ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ജയം നേടിയിരിക്കുന്നു. അങ്ങനെയുള്ളയാളിന്‌ സര്‍വ്വ സദ്‌ഗുണങ്ങളും സ്വായത്തമാവുകയും ചെയ്യുന്നതായിരിക്കും.
പെണ്മക്കളേയും വളര്‍ത്തുകയും തികഞ്ഞ നിഷ്കര്‍ഷയോടെ അവരെ വിദ്യ അഭ്യസിപ്പിക്കുകയും വേണം. അവരെ വിവാഹം കഴിച്ചയക്കുമ്പോള്‍ അവര്‍ക്കു ധനവും ആഭരണങ്ങളും കൊടുക്കണം.

ഈ ശ്ലോകം ശ്രദ്ധിക്കുക.

കന്യാപ്യേവം പാലനീയാ ശിക്ഷണീയാതിയത്നത:
ദേയാ വരായ വിദുഷേ ധനരത്നസമന്വിതാ

0 comments:

Post a Comment