Thursday, 25 June 2015

തുളസിക്കതിര്‍ മുടിയില്‍ ചൂടാമോ


ഹൈന്ദവിശ്വാസികളായ സ്ത്രീകളില്‍ ഒരിക്കലെങ്കിലും മുടിയില്‍ തുളസിക്കതിര്‍ ചൂടാത്തവര്‍ ചുരുക്കമാണ്. തുളസിക്കതിര്‍ മുടിയില്‍ ചൂടുന്നതുമായി ബന്ധപ്പെട്ട് ഒരു സിനിമഗാനം വരെയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തുളസിക്കതിര്‍ മുടിയില്‍ ചൂടുന്നുത് ഹൈന്ദവ ആചാരപ്രകാരം ചില സാഹചര്യങ്ങളില്‍ ദോഷകരമാണ്. മഹാവിഷ്ണുവിന്‍െ പാദത്തില്‍ എത്തിച്ചേരാനാണ് തുളസിക്കതില്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ തുളസിക്കതില്‍ വിഷ്ണുവിന് അര്‍പ്പിക്കുന്നതാണ് ഉത്തമമവും. എന്നാല്‍ വിഷ്ണുഭഗവാന് അര്‍പ്പിച്ച തുളസിക്കതിര്‍ മുടിയില്‍ ചൂടുന്നതു നിഷിബ്ദവുമല്ല. അല്ലാത്ത സാഹചര്യത്തില്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടുന്നത് തുളസി ശാപത്തിനു വഴിവെയ്ക്കും. അതുവഴി മുടിയില്‍ ചൂടുന്ന ആള്‍ക്കു ദോഷമുണ്ടാകുമെന്നാത് ആചാര്യമതം. മാതാപിതാക്കളുടെ കാല്‍ക്കല്‍ അര്‍പ്പിച്ച തുളസിക്കതിര്‍ ചൂടുന്നതും ദോഷമില്ലാത്തതാണ്. അതുപോലെ സ്ത്രീകള്‍ക്കു തലയില്‍ ദശപുഷ്പം ചൂടാമെന്നതും ആചാര്യന്‍മാര്‍ പറയുന്നു. കയ്യോന്നി, നിലപ്പന, കറുക, മുയല്‍ച്ചെവി, പൂവാംകുറുന്തല, വിഷ്ണുക്രാന്തി, ചെറുള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണു ദശപുഷ്പങ്ങള്‍.

0 comments:

Post a Comment