ഉരസ്സ്, ശിരസ്സ്, ദൃഷ്ടി, മനസ്സ്, വചസ്സ്, പാദം, കരം, കര്‍ണം എന്നിവകൊണ്ടുള്ള പ്രണാമമാണ് സാഷ്ടാംഗപ്രണാമം. സര്‍വസ്വവും അടിയറ വയ്ക്കുന്നു എന്ന സൂചനയാണ് ദണ്ഡ നമസ്കാരം നല്കുന്നത്. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, ദേവീദേവന്മാര്‍ എന്നിവരെ ആദരിക്കുവാനാണ് സാധാരണയായി ദണ്ഡ നമസ്കാരം ചെയ്യുന്നത്. ദണ്ഡ നമസ്കാരം കായിക നമസ്കാര രീതികളില്‍ ഏറ്റവും ഉത്തമമായി ഗണിക്കപ്പെടുന്നു.
0 comments:
Post a Comment