Thursday, 25 June 2015

കാളകെട്ടി


ശബരിമലയിലേക്കുള്ളപരമ്പരാഗത പാത എന്നറിയപ്പെടുന്ന ‘എരുമേലി-പമ്പ’ കാനനപാതയിലെ ഒരിടത്താവളമാണ്കാളകെട്ടി.എരുമേലിയിൽനിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി വനത്തിലാണ് കാളകെട്ടി സ്ഥിതിചെയ്യുന്നത്. ശബരിമലക്കു കാനനമാർഗ്ഗം പോകുന്ന ഭക്തന്മാർക്ക് വിരിവക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെയുള്ള ശിവക്ഷേത്രത്തിൽ ഒരുക്കാറുണ്ട്.കാളകെട്ടിക്ക് ആ പേരുവന്നതിനു പിന്നില് ഒരു കഥയുണ്ട്.
പണ്ട് അയ്യപ്പന് മഹിഷീ നിഗ്രഹത്തിനായി പുറപ്പെട്ട സമയത്ത് അദ്ദേഹത്തെ അനുഗ്രഹിക്കുന്നതിനും, മഹിഷീ നിഗ്രഹത്തിന് സാക്ഷ്യം വഹിക്കുന്നതിനുമായി ഇവിടെ എത്തിച്ചേര്ന്ന ശ്രീപരമേശ്വരന് തന്റെ വാഹനമായ കാളയെ ഇവിടെയൊരു ആഞ്ഞിലി മരത്തില് ബന്ധിച്ചതായി വിശ്വസിക്കപ്പെടുന്നു. അങ്ങനെ ‘കാളയെ കെട്ടിയ’ സ്ഥലമായതിനാല് ഇവിടം പില്ക്കാലത്ത് കാളകെട്ടി എന്ന പേരില് അറിയപെട്ടു

0 comments:

Post a Comment