Saturday, 20 June 2015

വൈരജാതന്‍












ശ്രീ മഹാദേവന്റെ വൈരത്തില്‍ നിന്നും ജനിച്ച പുത്രന്..‍. ശിവന്റെ ആജ്ഞ ധിക്കരിച്ച് സതി ക്ഷണമില്ലാതിരുന്നിട്ടും തന്റെ പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ പോയി..പ്രമുഖര്‍ ഇരിക്കുന്ന സഭയില്‍ വച്ച് ദക്ഷന്‍ പുത്രിയെ അപമാനിച്ചു ...അപമാന ഭാരം സഹിക്ക വയ്യാതെ സതി യാഗാഗ്നിയില്‍ ചാടി ജീവനൊടുക്കി ...വിവരം അറിഞ്ഞ മഹാ ദേവന്‍ കോപിഷ്ടനായി തന്റെ ജട പറിച്ചു നിലത്തടിച്ചു ..അതില്‍ നിന്നും വീരഭദ്രന് ഉണ്ടായി ആ വീര ഭദ്രനാണ് ശ്രീവൈരജാതനീശ്വരന്‍ ...തന്റെ സഹോദരിയായ ഭദ്രകാളിയും കൂട്ടി ദക്ഷന്റെ യാഗ ശാലയില്‍ ചെന്ന് യാഗത്തിന് വന്നവരേയും യാഗം ചെയ്യുന്നവരെയും വധിച്ചു.. ദക്ഷന്റെ തലയറുത്തു..എന്നിട്ടുംഅരിശംതീരാഞ്ഞ്യാഗശാലചുട്ടുകരിച്ചു..ശ്രീമഹാദേവന്‍പുത്രന്റെപ്രവൃത്തിയില്‍സന്തുഷ്ടനായി..പുത്രനെഅനുഗ്രഹിച്ചു....

തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയ പുത്രനോട് മഹാദേവന്‍ മനുഷ ലോകത്തിലേക്ക്‌ ചെന്നു ക്ഷേത്ര പാലകനെയും വേട്ടക്കൊരുമകനെയും സഹായിക്കാന്‍ അയച്ചു..മൂവരും ചേര്‍ന്ന് ഭൂമിയില്‍ ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ടരെ പരിപാലിച്ചു എന്നും ഐതിഹ്യം..ഈ ദേവന്‍ പല നാടുകളില്‍ പല പേരാണ്.. വീര ഭദ്രന്‍,തട്ടും തെയ്യം,പൂമാരുതന്‍,പൂക്കുന്നത്തു വൈരജാതന്‍,ഉത്തരകോടിദൈവം എന്നിങ്ങനെ പല നാമങ്ങളില്‍ അറിയപെടുന്നു ........

0 comments:

Post a Comment