Wednesday, 17 June 2015

ചന്ദനവും കുങ്കുമവും


ചന്ദനം
വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു.
കുങ്കുമം

ദേവിസ്വരൂപമാണ് കുങ്കുമം. പുരികങ്ങള്‍ക്ക് മദ്ധ്യേ വൃത്താകൃതിയില്‍ തൊടുന്നു. ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരലു കൊണ്ടാണ് കുങ്കുമം തൊടെണ്ടത്. കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്ന് ശാക്തമതം.
ത്രികോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതിയിലും കുങ്കുമം തൊടാറുണ്ട്‌. കുങ്കുമം ചന്ദനകുറിയോട് ചേര്‍ത്ത് തൊടുന്നത് വിഷ്ണുമായാ പ്രതീകവും, കുങ്കുമം ഭസ്മകുറിയോട് ചേര്‍ത്ത് തൊടുന്നത് ശിവശക്ത്യാത്മകവും, മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരി പ്രതീകവും ആകുന്നു. ശാന്തശീലരായ സ്ത്രീകള്‍ക്ക് പെട്ടന്ന് ശോകമോ, ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ശിരസ്സിലുള്ള രക്തസംക്രമണത്തിന്റെ വേഗത കുറയും. കുങ്കുമത്തിന്റെ ചുവന്ന നിറവും ഭ്രുമദ്ധ്യത്തില്‍ യോജിക്കുന്നതുകൊണ്ട് കുങ്കുമപ്പൊട്ട് അതിന്റെ രശ്മികളുടെ ആകര്‍ഷണശക്തി ഉപയോഗിച്ച് രക്തത്തെ ഭ്രുമദ്ധ്യത്തിലേക്ക് ആകര്‍ഷിക്കുകയും രക്തസംക്രമണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യന്നു. മാത്രമല്ല ഊര്‍ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കുവാനുള്ള ഈ ശക്തി മുഖശ്രീ വളര്‍ത്തുന്നതിന് സഹായകകരമാകും. മറ്റുള്ളവരുടെ നോട്ടത്തില്‍ നിന്നും ഉണ്ടാകുന്ന രോഗാണുസ്വഭാവമുള്ള രശ്മികള്‍ ബാധിക്കാതിരിക്കാന്‍ കുങ്കുമത്തിന്റെ ആന്റിബാക്ടീരിയല്‍ രശ്മികള്‍ പ്രയോജനപ്പെടും.

0 comments:

Post a Comment