Thursday, 14 July 2016

ക്ഷേത്രങ്ങളിലെ പൂജകൾ


അഞ്ചുതരം പൂജകളെ ശാസ്ത്രം പറയുന്നു.

1). അഭിഗമനം (ക്ഷേത്രം അടിച്ചുവാരുക, നിർമ്മാല്യം നീക്കുക)

2). ഉപദാനം (പുഷ്പാദികൾ ശേഖരിച്ചുകൊണ്ടുവരിക)

3). ഇജ്യ (ഇഷ്ടദേവാർച്ചന)

4). സ്വാദ്ധ്യായം (മന്ത്രം ജപിക്കുക, സ്തോത്രം ചൊല്ലുക)

5). യോഗം (ദേവതാധ്യാനം)

മഹാക്ഷേത്രങ്ങളിൽ അഞ്ചുനേരം പൂജയുണ്ട്

1). ഉഷഃപൂജ

2). എതിർത്തുപൂജ

3). പന്തീരടിപൂജ

4). ഉച്ചപൂജ

5). അത്താഴപ്പൂജ

സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് "ഉഷഃപൂജ"

സൂര്യൻ ഉദിച്ചുകഴിഞ്ഞ് ബാലഭാസ്ക്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവദ് ബിംബത്തിൽ നിർവ്വഹിക്കുന്ന പൂജയാണ് "എതിർത്തു പൂജ".

രാവിലെ വെയിൽ നിഴലിന് 12 അടി നീളമുള്ളപ്പോൾ (കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്ക്) നടത്തുന്ന പൂജയാണ് ' പന്തീരടി പൂജ"

നിത്യപൂജാക്രമങ്ങളാലും ഉത്സവാദി ആചാരാനുഷ്ഠാനങ്ങളാലും തന്ത്രി പകർന്നു നൽകിയ ചൈതന്യം സംരക്ഷിക്കപ്പെടുന്നു പരിപോക്ഷിക്കപ്പെടുന്നു.

മന ഉത്സുയ - തേ ഹ - ഷാർത് ഉത്സവ പരികീർത്തിതഃ എന്നാണ് ഉത്സവത്തെ പറയുന്നത്. മനസ്സിന് ആനന്ദം ഉളവാക്കുന്നത് എന്നാണ് പദത്തിന്റെ അർത്ഥം.

ഒരു വർഷത്തിനുള്ളിൽ ക്ഷേത്രത്തിൽ ഉണ്ടായ അശുദ്ധികളാൽ നഷ്ടപ്പെട്ട ബിംബ ചൈതന്യത്തെ വീണ്ടെടുക്കാനുള്ള ഒരു സന്ദർഭമാണ് ഉത്സവവും അതിനോടു ബന്ധപ്പെട്ട കലശവും. ഉത്സവത്തിലൂടെ ഉണ്ടാകുന്ന സൽസംഗവും പ്രധാനം തന്നെ.

അഞ്ച് ഭക്തന്മാർ ഒത്തുകൂടുന്നിടത്ത് ഭഗവാനും കൂട്ടംകൂടാൻ വരുമെന്നാണല്ലോ പ്രമാണം. ഉത്സവത്തിലൂടെ നേടുന്ന സാമൂഹ്യമേന്മയെ ഇവിടെ എടുത്തുപറയുന്നില്ല.

മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ*

*മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ*
*മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ*

*ഋഗ്വേദം - മലയാളം അർത്ഥ സഹിതം-*
https://ia601200.us.archive.org/4/items/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf
*അഥർവ്വ വേദം - മലയാളം അർത്ഥ സഹിതം*
https://ia600806.us.archive.org/24/items/Atharva_Veda_with_Malayalam_Translation-V_Balakrishnan__R_Leeladevi/AtharvaVeda-MalayalamTranslation-VBalakrishnanRLeeladevi.pdf
*ഭഗവത് ഗീത- മലയാളം അർത്ഥ സഹിതം*
http://ia601708.us.archive.org/6/items/sreyas-ebooks/sreemad-bhagavadgeetha-sankarabhashyam.pdf
*ഉപനിഷത്തുകള്*
http://sreyas.in/category/texts/upanishad
*രാമായണം*
http://sreyas.in/ramayanam
*ശ്രീകൃഷ്ണ സഹസ്രനാമസ്തോത്രം – നാമാവലി സഹിതം*
https://ia601207.us.archive.org/16/items/Sri_Krishna_Sahasranama_Stotram__Namavali_-_Malayalam/SriKrishnaSahasranamaStotramNamavali-Malayalam_v_3.pdf
*ശ്രീമദ് വിവേകാനന്ദ സ്വാമികള് ജീവചരിത്രം*
http://ia801708.us.archive.org/6/items/sreyas-ebooks/srimad-vivekananda-swamikal.pdf
*ചാണക്യനീതി അര്ത്ഥസഹിതം*
https://ia902605.us.archive.org/11/items/ChanakyaNiti-MalayalamTranslation/ChanakyaNiti-MalayalamTextTranslation.pdf
*കൂടുതൽ ഗ്രന്ഥങ്ങൾക്കായി താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക*
http://sreyas.in/
http://www.malayalamebooks.org/

*ഹൈന്ദവ സംസ്ക്കാരം*

നിര്‍മ്മാല്യവും വാകച്ചാര്‍ത്തും


**********************************************
"നിര്‍മ്മാല്യം" അതിന്റെ പദപ്രയോഗം കൊണ്ടും "വാകച്ചാര്‍ത്ത്" അതിന്റെ ഉദ്ദേശ്യലക്ഷ്യം കൊണ്ടും മനുഷ്യമനസ്സിലെ പാപവാസനയെ കഴുകി നിര്‍മ്മലമാക്കുന്നതാണ്.
എല്ലാവരും കരുതുന്നത് നിര്‍മ്മാല്യം മലിനതകളില്ലാത്ത നിര്‍മ്മലമായ പ്രഥമദര്‍ശനം എന്നാണ്. അഥവാ ആദ്യമായി ശ്രീകോവില്‍ തുറക്കുമ്പോള്‍ നാം ബിംബത്തെ കാണുകവഴി നമ്മുടെ മലിനതകള്‍ ഇല്ലാതാവുന്നു എന്നാണ്.
എന്നാല്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍ നിര്‍-മാല്യം എന്നാല്‍ മാലകളും ചാര്‍ത്തുകളുമെല്ലാമഴിച്ചുമാറ്റി പൂര്‍ണ്ണബിംബം തനിയേ കാണുന്നതാണ് നിര്‍മ്മാല്യം.
ആദ്യത്തെ ദര്‍ശനത്തിനെ നടതുറപ്പ് എന്നാണ് സാധാരണ പറയുന്നത്.
ഈ നട തുറക്കുമ്പോള്‍ തലേദിവസത്തെ അത്താഴപൂജയും ശയനവും കഴിഞ്ഞ് ദേവന്‍ ഉറക്കത്തില്‍ നിന്നുണരുന്ന ഉറക്കച്ചടവോടെ ഇരിക്കുകയാണ്.
ദേവനെ/ദേവിയെ ഉറക്കിയ യോഗനിദ്രാശക്തി വിട്ടുമാറുന്നതേയുള്ളൂ. ശംഖിന്റെയും മണിനാദത്തിന്റെയും ഒപ്പം പൂജാരി നട തുറക്കുമ്പോള്‍ തലേന്നു ചാര്‍ത്തിയ മാല്യാഭരണങ്ങള്‍ ഒരു മയക്കത്തിന്റെയോ വാടലിന്റെയോ പ്രതീതിയില്‍ നില്‍ക്കുകയാണ്.

സൃഷ്ടിയുടെ ആരംഭത്തിനു മുമ്പുള്ള ബ്രഹ്മത്തിന്റെ സഗുണനിരാകാരഭാവമാണ് അഥവാ വ്യക്താവ്യക്തരൂപമാണിവിടെ.
ഇവിടെ മാലിന്യങ്ങള്‍ പ്രകൃതിയുടെ ആവരണമാണ്.
പ്രഥമ ദര്‍ശനസമയത്ത് വേദസൂക്തങ്ങള്‍ ജപിച്ചുകാണ്ടുവേണം തൊഴാന്‍ എന്നാണ്. മാത്രമല്ല ദര്‍ശനം ചെയ്യുന്നവര്‍ കൈയ്യില്‍ പൂക്കളേന്തി സ്വാഗതാര്‍ഹം ശ്രീകോവില്‍പ്പടിയിലേക്ക് ഇടുകയും വേണം.
(ഇത് പലേടത്തും നടത്താറേയില്ല.)
ക്ഷേത്രം തുറന്ന് പൂജാരി ദേവചൈതന്യത്തെ ഉണര്‍ത്തി ഉത്ഥാപനം ചെയ്യുന്നു .
(അതില്‍ ഉത്തിഷ്ഠ എന്ന വാക്കുണ്ട്. ഹേ ദേവാ ഉണരൂ. കര്‍മ്മത്തിനു തയ്യാറാകൂ എന്നതത്രേ.)
ഉത്ഥാപനത്തിനുശേഷം സ്വാഗതം, ആസനം, ശോധനം, പാദ്യര്‍ഘ്യാചമനീയങ്ങള്‍.

ശേഷം സ്‌നാനശാലയിലേക്ക് പ്രവേശനം.
വസ്ത്രാഭൂഷണാദിമോചനം അഥവാ വസ്ത്രം, ആഭരണം, പുഷ്പമാല്യം ഇവ മാറ്റല്‍.
ഇതാണ് "നിര്‍മ്മാല്യദര്‍ശനം".

മാലകള്‍ നീക്കികഴിയുമ്പോള്‍ പൂര്‍ണ്ണബിംബതേജസ്സ് കാണുന്നു. ദേഹം പൂര്‍ണ നഗ്നമാണ് എന്നു സങ്കല്‍പം. ബ്രഹ്മം മറകൂടാതെയിരിക്കുമ്പോള്‍ ചൈതന്യം കൂടുതല്‍ പ്രസരിക്കുകയാണ്. ആകയാല്‍ നിര്‍മ്മാല്യദര്‍ശനം പുണ്യമാണ്.

അവ്യക്താവസ്ഥയില്‍ നിന്നും സഗുണനിരാകാരാവസ്ഥയില്‍ നിന്നും നിര്‍ഗ്ഗുണസാകാര അവസ്ഥയിലേക്ക്, അഥവാ ഗുണമുണ്ട് രൂപമില്ല എന്ന അവസ്ഥയിലേക്ക് ബ്രഹ്മം വ്യക്തമാക്കപ്പെടുകയാണ്. പിന്നീടുവേണം സൃഷ്ടിക്കുവേണ്ടി ഗുണവും രൂപവുമുള്ളവനാകാന്‍.
ദേവനെ അങ്ങനെയാക്കലാണ് വാകച്ചാര്‍ത്തും സ്‌നാനവും.
സ്‌നാനാര്‍ത്ഥം എണ്ണയാടുന്നു. സാധാരണ എള്ളെണ്ണയാണുപയോഗിക്കുന്നത്. എണ്ണ വീഴുമ്പോഴേക്കും ബിംബം കൂടുതല്‍ തേജസ്സാര്‍ന്നുവരുന്നു. ഈ എണ്ണയെ കളയുവാനുള്ള ദ്രവ്യമത്രേ വാകപ്പൊടി. പയറുപൊടിയും ഉപയോഗിക്കും. നെന്മേനി വാക എന്ന അത്യുത്തമ വൃക്ഷത്തിന്റെ ഇലയാണ് പൊടിച്ചെടുക്കുന്നത്. അതാണ് നെന്മേനിവാകച്ചാര്‍ത്ത്. സാധാരണ വാകയിലയാണെങ്കില്‍ വാകച്ചാര്‍ത്ത്. എണ്ണ പുരട്ടിയ ശിലയിലേക്ക് വാകപ്പൊടി നന്നായി വിതറുന്നു. അതൊരു മനോഹരമായ കാഴ്ചയാണ്. ശേഷം ഇഞ്ചയുപയോഗിച്ച് മെഴുക്കിളക്കി കഴുകിക്കളയുന്നു.

ശിവലിംഗം

ശിവലിംഗം
ഭാരതീയ സനാതനധർമ്മത്തിൽ മന്ത്രശാസ്ത്രവും തന്ത്രശാസ്ത്രവു
ം പ്രകാരം ഏറ്റവും മുകളിൽ നിൽക്കുന്ന ദേവനാണ് ശിവൻ.ശിവനെ ലിംഗരൂപത്തിലാണ് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ളതും ആരാധിക്കുന്നതും .സനാതന ധർമ്മത്തിൻ്റെ പ്യണ്യഗ്രന്ഥങ്ങളായ വേദങ്ങളിൽ വിഗ്രഹാരാധന ഇല്ല. നിരാകാരനായ ഈശ്വരനെ വിവിധനാമങ്ങളിൽ സ്തുതിച്ചു കൊണ്ട് അഗ്നിയിൽ ഹവിസ് അർപ്പിക്കുമ്പോൾ ഈശ്വരൻ ആ ഭാവത്തിൽ അനുഗ്രഹം നൽകുമെന്ന് വിശ്വസിച്ചിരുന്നു. കാലാന്തരത്തിൽ മനുഷ്യബുദ്ധി ലൗകികതയോട് കൂടുതൽ ആസക്തമായപ്പോൾ നിരാകരനായ ഈശ്വരനെ സങ്കൽപ്പിക്കാനുള്ള ബുദ്ധി നഷ്ടപ്പെട്ടു. അപ്പോൾ ഈശ്വരനെ ആരാധിക്കാൻ ഒരു പ്രതീകം ആവശ്യമായി വന്നു. അങ്ങനെ സ്വീകരിച്ച പ്രതീകമാണ് ശിവലിംഗം. ആധുനികശാസ്ത്രം പറയുന്നത് പ്രപഞ്ചം ഒരു മുട്ടയുടെ ആകൃതിയാണെന്ന്. ഭാരതീയ ഋഷീശ്വരൻമാർ സഹസ്രാബ്ദങ്ങൾക്കു മുമ്പേ പ്രപഞ്ചത്തെ വിശേഷിപ്പിച്ചിര
ുന്നത് "ബ്രഹ്മാണ്ഡം" എന്നാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വരനെ ആരാധിക്കാൻ ഒരു പ്രതീകം ആവശ്യമായി വന്നപ്പോൾ പ്രപഞ്ചത്തിൻ്റെ ചെറിയ ഒരു പതിപ്പിനെ തന്നെ പ്രതീകമായി സ്വീകരിച്ചു.ശ്രീശിവമഹാപുരാണം പറയുന്നത് ശ്രേഷ്ഠതക്കുവേണ്ടി കലഹിച്ച ബ്രഹ്മാവിനും വിഷ്ണുവിനും നടുവിൽ പരമേശ്വരൻ ജ്യോതി രൂപത്തിൽ പ്രത്യക്ഷപ്പെട്ടെന്നും ഇരുവരുടെയും അഹങ്കാരം ശമിച്ച ശേഷം ജ്യോതി ഒരു ശിലാസ്തംഭമായി മാറിയെന്നുമാണ്. നിലവിളക്കിൽ കത്തുന്ന അഗ്നി ശിലയായിമാറിയാൽ എന്തു രൂപമാകും എന്ന് സങ്കൽപിച്ചു നോക്കുക.......
ഓം നമ:ശിവായ...

കർക്കിടകം 1

* കർക്കിടകം 1*
**************************
രാമായണ മാസാരംഭം... ഇനി ഭക്തിയുടെ നാളുകള്‍,...രാമായണ പാരായണംപല വിധത്തില്‍ ചെയ്യാവുന്നതാണ്.
*കര്‍ക്കടകമാസം 30 ദിവസം കൊണ്ട് ഒരു തവണ പാരായണം പൂര്‍ത്തിയാക്കാം.*
*68 ദിവസം കൊണ്ട് മൂന്നോ, അഞ്ചോ, ഏഴോ, പതിനൊന്നോ തവണ പാരായണം ചെയ്യാം.*
*ഒന്നാം ദിവസം 1 മുതല്‍ 38 വരെ സര്‍ഗങ്ങള്‍, രണ്ടാം ദിവസം 39 മുതല്‍ 68 വരെ സര്‍ഗങ്ങള്‍ ഇങ്ങനെ 64 ദിവസം കൊണ്ട് 32 തവണ പാരായണം ചെയ്യാം.* സമാപന ദിവസം യുദ്ധകാണ്ഡം 131~ാം സര്‍ഗം *ശ്രീരാമപട്ടാഭിഷേകം കൂടി വായിക്കണം.* *സര്‍വ്വരോഗ നിവൃത്തി, ആയുസ്സ്, പുത്രമിത്രാദി വിരോധനാശം, ശത്രുജയം, സന്താനലാഭം, സര്‍വ്വാര്‍ത്ഥസിദ്ധി എന്നീ ഫലങ്ങള്‍ ഈ പാരായണം കൊണ്ട് സിദ്ധിക്കുന്നു.* കര്‍ക്കിടകമാസത്തില്‍ തുടങ്ങി ചിങ്ങമാസത്തിലേക്കും നീളുന്ന ഈ പാരായണം വീടുകളിലും ചെയ്യാവുന്നതാണ്.
*ഒന്നാം ദിവസം 15 വരെ സര്‍ഗങ്ങള്‍, രണ്ടാം ദിവസം 16 മുതല്‍ 41 വരെ സര്‍ഗങ്ങള്‍, മൂന്നാം ദിവസം 42 മുതല്‍ 68 വരെ സര്‍ഗങ്ങള്‍, എന്നീങ്ങനെ 72 ദിവസം കൊണ്ട് 24 തവണ പാരായണം ചെയ്യണം.* പൂര്‍ണ്ണതയോടെയുള്ള ഈ പാരായണം ഉത്തമമായി കരുതുന്നു. *ശ്രീരാമ ക്ഷേത്രങ്ങളില്‍ ഇങ്ങനെ പാരായണം ചെയ്തുവരുന്നുണ്ട്.*
രാമായണത്തിലെ ഓരോ ശ്ളോകത്തിനും അതിന്റെതായ സിദ്ധികളും ഗുണവിശേഷങ്ങളുമുണ്ട്. *ഓരോരോ കാര്യങ്ങള്‍ക്കു പ്രത്യേകം സര്‍ഗങ്ങള്‍* വായിക്കണമെന്നു പറയുന്നു. അവയില്‍ ചിലത്.
*ധനസിദ്ധിക്ക്* ~ അയോദ്ധ്യകാണ്ഡം 32~ാം സര്‍ഗം
*മംഗല്യസിദ്ധിക്ക്*~ ബാലകാണ്ഡം 73~ാം സര്‍ഗം.
*മോക്ഷത്തിന്* ~ ആരണ്യകാണ്ഡം 65 മുതല്‍ 68വരെ
സര്‍ഗങ്ങള്‍
*രോഗശമനത്തിന്*~ യുദ്ധകാണ്ഡം 59~ാം സര്‍ഗം
*ദു:ഖ ശാന്തിക്ക്*~ യുദ്ധകാണ്ഡം 116~ാം സര്‍ഗം
*അത്യാഹിതങ്ങളില്‍ നിന്ന്*
*രക്ഷ നേടുന്നതിന്* ~ യുദ്ധകാണ്ഡം 18, 19 സര്‍ഗങ്ങള്‍
*പൊതുവായ നന്മയ്ക്ക്* ~ യുദ്ധകാണ്ഡം 13~ാം സര്‍ഗം
*ഗര്‍ഭധാരണത്തിന്*~ ബാലകാണ്ഡം 15, 16 സര്‍ഗങ്ങള്‍
*സുഖപ്രസവത്തിന്*~ ബാലകാണ്ഡം 18~ാം സര്‍ഗം
*സന്താനസുഖത്തിന്* ~ അയോദ്ധ്യകാണ്ഡം 1, 2 സര്‍ഗങ്ങള്‍
*ആഗ്രഹ സാഫല്യത്തിന്* ~ ബാലകാണ്ഡം 75, 76 സര്‍ഗങ്ങള്‍ *അധികാരികളുടെ ആനുകൂല്യത്തിന്* ~ അയോദ്ധ്യകാണ്ഡം 100~ാം സര്‍ഗം.
*ആരോഗ്യത്തിന്*~ യുദ്ധകാണ്ഡം 105~ാം സര്‍ഗം.
*അപസ്മാരം, ഭൂതപ്രേതപീഡ* ~ സുന്ദരകാണ്ഡം 1~ാം സര്‍ഗം
*വിവിധ ബാധാ ശാന്തി,*
*സംസാരബന്ധന നിവൃത്തി* ~ സുന്ദരകാണ്ഡം 3~ാം സര്‍ഗം
*ഉന്മാദശാന്തി, ബുദ്ധിമാന്ദ്യ*
*നിവാരണം* ~ സുന്ദരകാണ്ഡം 13~ാം സര്‍ഗം
*ദു:സ്വപ്ന ദോഷശാന്തി* ~ സുന്ദരകാണ്ഡം 27~ാം സര്‍ഗം
*ഐശ്വര്യം, ദു:ഖ നിവാരണം*~ സുന്ദരകാണ്ഡം 15~ാം സര്‍ഗം
*സപ്തഗുണ വര്‍ധന* ~ സുന്ദരകാണ്ഡം 20, 21 സര്‍ഗങ്ങള്‍
*ബന്ധുസമാഗമം* ~ സുന്ദരകാണ്ഡം 33, 40 സര്‍ഗങ്ങള്‍
*ആപത്ശാന്തി, ശത്രുജയം* ~ സുന്ദരകാണ്ഡം 36~ാം സര്‍ഗം
*സര്‍വ്വ ദു:ഖ ശാന്തി* ~ സുന്ദരകാണ്ഡം 38~ാം സര്‍ഗം
*ശത്രുജയം* ~ സുന്ദരകാണ്ഡം 47, 48 സര്‍ഗങ്ങള്‍
*ധര്‍മ്മഗുണം* ~ സുന്ദരകാണ്ഡം 51~ാം സര്‍ഗ ം
*ബ്രപ്മലോക പ്രാപ്തി*~ സുന്ദരകാണ്ഡം 61~ ാം സര്‍ഗം
*സര്‍വ്വസുഖ പ്രാപ്തി* ~ സുന്ദരകാണ്ഡം ~ാാം സര്‍ഗം
*ഉദ്ധിഷ്ഠകാര്യസിദ്ധി*~ സുന്ദരകാണ്ഡം 41~ാം സര്‍ഗം
 
 

രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ

രാമായണത്തിൽ നിന്നും പഠിക്കേണ്ടതായ പാഠങ്ങൾ ധാരാളമുണ്ട്. ആത്മീയതയെ മാറ്റിവെച്ചു അന്വേഷണം നടത്തിയാൽ ഈ കാലഘട്ടത്തിനു ഏറ്റവും അനുയോജ്യമായ അത്യുജ്ജ്വല സന്ദേശങ്ങൾ അനവധി ലഭിക്കും.

കുറെ ഉദാഹരണങ്ങൾ ചുവടെ എഴുതട്ടെ. ദശരഥന് പറ്റിയ ആദ്യത്തെ അബദ്ധം ധര്മ ശാസ്ത്രവും നിയമവും ലംഘിച്ചു . ഒന്നാമതായി  സൂര്യാസ്തമയത്തിനു ശേഷം നായാട്ടിനു പോവരുത്  കാരണം     അതു അപകടകരമാണ് എന്നത് തന്നെ. രണ്ടാമതായി ഹിംസ്രജന്തുക്കളെയല്ലാതെ ആനയെ  അമ്പെയ്യാൻ ധര്മ ശാസ്ത്രം         അനുവാദം നൽകുന്നില്ല രാജാവ് വേട്ടക്ക് പോകുന്നത് ഹിംസ്രജന്തുക്കളെ പോലും കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിക്കാനാണ്. ഇതു യുദ്ധ ചങ്കൂറ്റത്തിന് പ്രയോജനപ്പെടും.  അങ്ങിനെ ചെയ്ത രണ്ടു തെറ്റുകൾ നമുക്കും ജീവിതത്തിൽ നിയമ ലംഘനത്തിലൂടെ  സംഭവിക്കരുത്. എപ്പോഴെല്ലാം നിയമ  ലംഘനം നടക്കുന്നുവോ, അപ്പോഴെല്ലാം പ്രശ്നങ്ങളുണ്ടാക്കും.

ശ്രവണ കുമാരന്റെ  ദശരഥാസ്ത്രമേറ്റ  മരണവും അതിന്റെ പരിണത ഫലവും ഇവിടെ പഠിക്കാം. തനിക്കും പുത്ര ദുഖത്തിലൂടെയുള്ള മരണം നിശ്ചയമാണെന്ന തീരാദുഖം ഈ  തെറ്റിലൂടെ വന്നു ചേർന്നു.
കാലം കുറെ കഴ്ഞ്ഞിട്ടും ആധിയുടെ  നടുക്കയത്തിൽ ജീവിക്കുമ്പോഴും കർത്തവ്യത്തിൽ നിന്നും വ്യതിചലിക്കാതെ  ഒരു യുദ്ധ യാത്രയിൽ കൈകേയീ കൂടെ വരുന്നു. ഭാര്യയെ എന്തിനു യുദ്ധത്തിന് കൊണ്ടു പോയീ ? ഈ ചോദ്യം അവശേഷിക്കുന്നു. യുദ്ധവിജയത്തിനു അതു കാരണമായി, നിർഭാഗ്യവശാൽ, സ്വന്തം ഭാര്യക്ക്, തന്നെ സഹായിച്ചതിന്,   അത്യാഹ്ലാദത്താൽ രണ്ടു വരം കൊടുത്തു. അതു വേണ്ടിയിരുന്നൊ ? ആവശ്യമില്ലാത്ത വാഗ്ദാനം ! കൂടാതെ അതെപ്പോൾ വേണമെങ്കിലും സ്വീകരിച്ചു കൊള്ളുവാനുള്ള  അനുമതിയും !
എല്ലാ വരും എല്ലായിപ്പോഴും ഒരേ പോലെയാകണമെന്നില്ലല്ലോ. മാറ്റം മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നറിയേണ്ടേ.  ആർക്കു എന്തു വാഗ്ദാനം ചെയ്യമ്പോഴും അതു പിന്നീട് എപ്പോൾ വേണമെങ്കിലും  സ്വീകരിക്കാൻ അനുമതി നൽകുമ്പോഴും വരും വരായ്കകൾ അറിയേണ്ടേ. ഭാവി കാര്യങ്ങളും മാറ്റങ്ങളെയും വിലയിരുത്താതെ മുന്നോട്ടു പോയാൽ സംഭിവിക്കുന്നതാണ് ദശരഥന് സംഭവിച്ചത്.
തനിക്കുള്ള ശാപവും  താൻ കൊടുത്ത വരങ്ങളും എന്നെന്നും ഓർത്തുകൊണ്ട് വേദനിച്ചു കൊണ്ടു ദിവസങ്ങൾ നീക്കേണ്ടിവന്നു. ഇന്നലെ ചെയ്തതും, പറഞ്ഞതും ഇന്നത്തെ ദുഖത്തിന് കാരണമാകരുത്  എന്നോർക്കണം. ഇതു നമുക്കും ബാധകമാണ്.
കൈകേയീ വളരെ ബുദ്ധിമതിയാണ്, നല്ലവളും. മന്ഥരയുടെ കൂട്ടുകെട്ട് അവരിൽ മാറ്റമുണ്ടാക്കി . വ്യക്തികൾ എത്ര നല്ലവരാണെങ്കുലും കൂട്ടുകെട്ട് പലപ്പോഴും പ്രശ്നത്തിന് കാരണമായേക്കാം.

മന്ഥര കൈകേയിയെ ഉപദേശിക്കുന്നതും മനസ്സു മാറ്റുന്നതും ഒരു മാനേജ്മെന്റ് രീതി തന്നെയാണ് എന്നോർക്കണം. മനുഷ്യമനസ്സിൽ മാറ്റമുണ്ടാക്കേണ്ട രീതി ഇവിടെ നിന്നും മനസിലാക്കാം. എത്ര നല്ല വ്യക്തിയാണെങ്കിലും  പലപ്പോഴും മറ്റുള്ളവരുടെ ചതിയിൽ നാമിൽ പലരും വീഴുന്നതും ഇതുപോലെയാണ്.
വളരെ ധൃതിയിലായിരുന്നു ദശരഥന്റെ തീരുമാങ്ങൾ.  പലതും ഭയന്നും പലരെയും  സംശയിച്ചും ചിന്തിക്കാതെയും മറ്റുള്ളവരുമായി ചർച്ച ചെയ്യാതെയും ഒറ്റക്കെടുത്ത തീരുമാനം വിനാശ കാലേ വിപരീത ബുദ്ധിയായി തീർന്നു. എത്ര പ്രശ്ന സങ്കീർണമായ കാര്യങ്ങളായാലും ധൃതിപിടിച്ചു തീരുമാനമെടുക്കരുത്.  അടുത്തുള്ളവരോട് ചോദിക്കാതെയും ചർച്ച ചെയ്യാതെയും വലുതോ ചെറുതോ ആയ കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ സങ്കീർണ മായ പ്രശ്നങ്ങളിൽ ചെന്നവസാനിക്കും. പലപ്പോഴും പരിഹരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക്  നമ്മെ ചെന്നെത്തിക്കും. പിന്നീട് തിരിച്ചു വരാനും തിരുത്താനും ബുദ്ധിമുട്ടാകും എന്നു നാമറിയണം. ഇതാണ് ദശരഥന്  സംഭവിച്ചത്.

ഏതു കാര്യം ചെയ്യുമ്പോഴും, അതിനുള്ള തീരുമാനങ്ങളെടുക്കുമ്പോഴും പലരുമായിട്ടു ചിന്തിക്കണം. ആരെയെങ്കിലും മറച്ചുവെക്കാനോ, ഒളിച്ചു വെക്കണോ ശ്രമിക്കുമ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. ഭരതനും കൂടി തീരുമാനമെടുക്കുന്ന വേളയിൽ അവിടെ ഉണ്ടായിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. 
ഇനിയും നമുക്ക് പഠിക്കാം! കൈകേയിയുടെ സ്വാർത്ഥത മൂന്നു സ്ത്രീകളെ വിധവകളാക്കി, നാലു മക്കൾക്ക് അച്ഛൻ നഷ്ടമായി, രാജ്യത്തിനും പ്രജകൾക്കും  രാജാവ് നഷ്ടപ്പെട്ടു, മറ്റു രാജാക്കന്മാർക്ക് ചക്രവർത്തി ഇല്ലാതായി. ഒരു വ്യക്തിയുടെ സ്വാർത്ഥത നമുക്കും പഠിക്കാനുള്ള പാഠമാകണം.
രാമൻ കാട്ടിലേക്ക് പോകുന്നത്, ഭരതൻ വരുന്നത് വരെ നീട്ടിവെച്ചിരുന്നെങ്കിൽ രാമന്റെ യാത്ര ഉണ്ടാകില്ല, പക്ഷെ രാമായണവും ഉണ്ടാകില്ല. സീതാ ദേവിയെ രാജ്ഞിയാക്കി വാഴിക്കാൻ  വസിഷ്ഠൻ പറഞ്ഞു.  സീത തന്നെ അതു തിരസ്കരിച്ചു. രാമൻ അതു നിർബന്ധിച്ചുമില്ല. സീത രാമന്റെ കൂടെയില്ലായിരുന്നെങ്കിൽ  ഇതു  വെറും ഒരു കാനന  യാത്ര മാത്രമാകുമായിരുന്നു. സീത,  തന്റെ ഭാര്യാ ധർമം വിവരിച്ചുകൊണ്ട് പറഞ്ഞു ഭർത്താവ് എവിടെയുണ്ടോ അവിടെ ഭാര്യ ഉണ്ടാകണം. എനിക്കു രാജ്ഞിപട്ടത്തേക്കാൾ  വലുത് ഭർത്താവിന്റെ സാന്നിധ്യം.
ലക്ഷ്മണൻ രാമനെ ഉപദേശിച്ചു, ധര്മശാസ്ത്രപ്രകാരം രാജാവിന്റെ മൂത്ത പുത്രനാണ് രാജാവാകേണ്ടത്. അതിനാൽ പിതാവ് പറയുന്നത് അനുസരിക്കാതെ തന്നെ സിംഹാസനത്തിൽ ഇരിക്കൂ.
ലക്ഷ്മണനെ രാമൻ ഭംഗിയായി ഉപദേശിക്കുന്നു. വികാരത്തെക്കാൾ മഹത്വം   വിചാരത്തിനാണ്, വിചാരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം. വികാരത്തിന്നടിമയാകരുതു. നടക്കേണ്ടതിൽ നിന്നു ഭിന്നമായി പലതും പെട്ടെന്ന് മാറി നടക്കുമ്പോൾ അതിനെയാണ് നിയതി എന്നും ഈശ്വരേച്ഛയെന്നും പറയുന്നത്. തന്റെ ദൗത്യം രാജ്യഭരിക്കലാകില്ല അതിലും വലുത് ചെയ്യാനുണ്ട്, അതിനാൽ താൻ യാത്രക്ക്പുറപ്പെടുന്നു  .
ലക്ഷ്മണനും കൂടെ യാത്രയായി. ലക്ഷ്മണൻ  കൂടെ  ഇല്ലായിരുന്നെങ്കിൽ, രാമായണമില്ല.
13 വർഷം നീണ്ട വന വാസം. ബുദ്ധിമതിയായ  മന്ഥര      14 വര്ഷമാക്കിയത് ഒരുപക്ഷേ  ഭരതന്റെ കൈവശാവകാശം ചോദ്യം ചെയ്യപ്പെടാതിരിക്കാനാകും. തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലതു പ്രകൃതിക്കു വിട്ടുകൊടുത്തു, ചിലതു ശ്രദ്ധിച്ചുസ്വയം എടുത്തു.
യാത്രാന്ത്യത്തിൽ, സീത രാമന് നഷ്ടപ്പെടുന്നു. കാരണം സീത ലക്ഷ്മണ രേഖ ലംഘിച്ചു. എല്ലാവർക്കുമുണ്ട്, ലക്ഷ്മണ  രേഖ . അതു ലംഘിക്കിച്ചാൽ സർവ നാശമാണ്  പരിണത ഫലം.
ബാലി സുഗ്രീവന്മാർ യുദ്ധം ചെയ്തു, പുറത്തുനിന്നു വന്ന രാമൻ സുഗ്രീവസഹായത്തിനായി ബാലിയെ വധിച്ചു. ശ്രദ്ധിക്കുക, നമ്മുടെ ഗൃഹത്തിൽ ജ്യേഷ്ഠാനുജന്മാർ തമ്മിൽ യുദ്ധം ചെയ്താൽ, നഷ്ടം നമുക്കായിരിക്കും.
ഒരു സ്ത്രീ ചെയ്ത ആ തെറ്റിനു ഒരു വലിയ ജനത യുദ്ധത്തിലൂടെ കടന്നു പോകേണ്ടി വന്നു.  ഒരു തിന്മയുടെ പ്രതീകം നശിക്കുകയും ചെയ്തു. സമൂഹത്തിനു നന്മയുണ്ടായി എങ്കിലും. കുറെ പേർക്ക് നഷ്ടം.
എല്ലാം   ഓരോ സംഭവമായി പരിശോധിക്കുക, അതിലെല്ലാം നമുക്ക് പഠിക്കാനുള്ള പാഠങ്ങളുണ്ട്. മാനേജ്മെന്റ് പാഠങ്ങൾ.
തെറ്റുചെയ്തവനും കൂടെ നിന്നവരും മരിച്ചു. ശരി  ചെയ്തവർ കുറെ കാലം രാഷ്ട്രഭാരം നടത്തി. വിഭീഷണനും, ഭരതനും രാജ്യം ഭരിച്ചു.
മനുഷ്യനായി ഈശ്വരൻ അവതരിച്ചാലും , മനുഷ്യനെ പോലെ ദുഃഖം ഈശ്വരന് അനുഭവിക്കണം എന്നു പഠിക്കണം. ജീവിതം സുഖവും ദുഖവും ചേർന്നതാണ്.
ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്നതാണ്  ജീവിതം , ജീവിക്കാൻ വേണ്ടിയുള്ള  തയ്യാറെടുപ്പല്ല ജീവിതം എന്നും നാമറിയണം.
രാമായണം ദുഃഖപൂർണമാണ്, അതാണ് സത്യം. വായിക്കുന്നവർക്ക് അതു തോന്നില്ല. അതാണ് രാമായണത്തിന്റെ മഹത്വം.
ബന്ധം വേണം ബന്ധനം വേണ്ട അതും നാമറിയണം. അതും രാമായണത്തിൽ നിന്നും പഠിക്കണം.
ഇതു  രാമാനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 20 പേരുടെ ജീവിതാനുഭവങ്ങളാണ്. അതിൽ പല  സംഭവങ്ങളും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു.
രാമായണത്തിൽ ജീവിത ഗന്ധിയായ മാനേജ്മെന്റ് സന്ദേശങ്ങളാണ് ഓരോ അനുഭവത്തിലും,  വരിയിലും,  അധ്യായത്തിലുമുള്ളതു. അതു നമുക്ക് മാർഗ്ഗദര്ശകമായാലേ രാമായണ മാസം വിജയിക്കൂ, രാമായണ പഠന ഫലസിദ്ധി ഉണ്ടാകൂ.
ഇനിയും നമുക്ക് കുറെയേറെ പഠിക്കാനുണ്ട്. സ്വയം വിലയിരുത്തുക മറ്റുള്ളവർക് പറഞ്ഞുകൊടുക്കുക. ഇന്നത്തെ കാലഘട്ടത്തിൽ യോജിക്കുന്ന വിധത്തിൽ പഠിപ്പിക്കുക.

ഡോ. എൻ. ഗോപാലകൃഷ്ണൻ
ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ്
തിരുവനന്തപുരം

Sunday, 10 July 2016

ഗണപതി ഹോമത്തിന്റെ പ്രസാദ ത്തിന്റെ പ്രത്യേകത

ഗണപതി ഹോമത്തിന്റെ പ്രസാദ ത്തിന്റെ പ്രത്യേകത
1)  ചുവന്ന അവിൽ
      ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ്‌ അറിയപെടുന്നത്‌ തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാൻ കഴിവില്ല അതിനു വിറ്റമിൻ ഇ വേണം അതിനായി ഗണപതി ഹോമത്തിൽ ധാരാളമായി നാളികേരം ചേർത്തിരിക്കുന്നു . വെറുതെയാണോ ഏറ്റവും ബുദ്ധി ഗണപതിക്ക്‌ ആണെന്നു പറയുന്നത് .ഗണപതി ഹോമത്തിന്റെ പ്രസാദം ധാരാളം കഴിക്കുന്നവരക്കു  ബുദ്ധി വർദ്ധിക്കുന്നു .അതു പോലെ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് പർക്കിൻസൻസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവില്ല
     ചുവന്ന അവിലിൽ ധാരാളം IP6 ഇനോസിറ്റൊൾ ഹെക്സാ ഫോസ്ഫെട്റ്റ് അടങ്ങിയ കാരണം കാൻസെർ വരാൻ തീരെ സാധ്യത ഇല്ല
      ക്രോമിയം ഉള്ളതു കൊണ്ടു ഹോർമോൺ ബാലൻസ് ചെയ്യുന്നു അതു പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു
2)  ശർക്കര നമുക്ക് ആവശ്യമായ മിനറൽസ് ലഭ്യമാക്കുന്നു ബ്ലഡ്‌ കൌണ്ട് ശരിയാക്കുന്നു ശരീരത്തിനു ആവശ്യമായ ഫ്രാക്ടസ് തരുന്നു
3)  എള്ളിൽ ഹൃദയത്തിനു അവശ്യമായ ഒമെഗ 6,9 ഉണ്ട്‌
  4)  മലരിനകത്തു ധാരാളം ഫൈബർ ഉണ്ടു അതു മോഷൻ സുഗമം ആക്കുന്നു അതു വഴി കോളോം കാൻസെർ ഇല്ലാതാക്കുന്നു
            ഗണപതി ഹോമത്തിന്റെ പ്രസാദം ദിവ്യമായ ഔഷദം കൂടിയാണു ....

ചില രാമ ചിന്തകൾ !

രാമായണ മാസത്തിന് മുമ്പ് ചില രാമ ചിന്തകൾ !

എന്ത് കൊണ്ട് രാമൻ ആദര്ശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി? എന്ത് കൊണ്ട് ഭാരതം ഇപ്പോഴും രാമരാജ്യത്തെ കുറിച്ച് സ്വപ്നം കാണുന്നു? 👇

മകനായിരുന്നപ്പോൾ മകന്റെ കടമയും, ഭർത്താവായിരുന്നപ്പോൾ ഭർത്താവിന്റെ ഉത്തരവാദിത്തവും രാജാവായിരുന്നപ്പോൾ രാജാവിന്റെ ധർമവും യഥോചിതം നിർവഹിച്ചത് കൊണ്ടാണ് ശ്രീരാമൻ, ആദർശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി, ശ്രീരാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടത്.

മകന്റെ കടമ നിർവഹിച്ച ശ്രീരാമൻ 👇

സിംഹാസനാരോഹനത്തിന്റെ തലേന്ന് അച്ഛൻ കൊടുത്ത വര പ്രകാരം വാക്ക് പാലിക്കുന്നതിനായി, വനവാസത്തിന്‌ പോകുവാൻ തയാറായ ശ്രീരാമനെ തടയുന്ന മാതാവ് കൌസല്യയോടു അദ്ദേഹം പറഞ്ഞു..

പിതൃ വാക്യം സമതിക്രമിതും ശക്തി: മമ അസ്തിനാ അഹം:
വനം ഗന്തും ഇശ്ചാമി ത്വം ശിരസാ പ്രസാദയേ :

പിതാവിന്റെ ആജ്ഞയെ ഉല്ലംഘിച്ച് നടക്കാനുള്ള അധികാരം എനിക്കില്ല. ഞാൻ കാട്ടിലേക്ക് പോകാൻ തയാറായി കഴിഞ്ഞു.അമ്മെ, എന്നെ അനുഗ്രഹിക്കുവാൻ ഞാൻ പ്രാർത്തിക്കുന്നു.

സിംഹാസനാവരോഹണത്തിന്റെ തലേ ദിവസമാണ്, ശ്രീരാമനോട് പറയുന്നത് നിനക്ക് സിംഹാസനമല്ല തരുന്നത് മറിച്ച് വനവാസമാണ്. അത് കൊണ്ട് പോകുക കാട്ടിലേക്കെന്ന്. കയ്യകലത്തിലെത്തിയ കനകസിംഹാസനത്തെ തള്ളിമാറ്റി കൊണ്ട്, അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനായി യാതൊരു വൈമനസ്യവും കൂടാതെ മരവുരി ധരിച്ച് വനത്തിലേക്ക് യാത്രയായി. ഇവിടെ ഒരു മകന്റെ യതാർത്ഥ ധർമ്മമാണ് ശ്രീരാമൻ പാലിച്ചത്.

ഭർത്താവായ ശ്രീരാമൻ 👇

വനവാസത്തിനിടക്ക് രാവണനാൽ കടത്തിക്കൊണ്ടു പോകപ്പെട്ട സീതയെ ഓർത്ത്‌ പൊട്ടിക്കരയുന്ന ശ്രീരാമനെ കാണുവാൻ സാധിക്കും, രാമായണത്തിൽ. ആ സമയം ശ്രീരാമൻ ഭാര്യാ വിരഹത്താൽ ഹൃദയം തകർന്ന ഒരു ഭര്ത്താവ് മാത്രമായിരുന്നു.

ഹാ പ്രിയേ ഇതി തു ബഹുശ: വിചു ക്രോശ:

ഹാ പ്രിയേ എന്ന് വിളിച്ച് കൊണ്ട് പലവട്ടം ഉറക്കെ കരഞ്ഞു..

ഹാ മമ ആര്യേ: സ്വാധീ വര വർണിനീ ക്വ യാതാ അസി: ഹാ ഹാ:

ഹാ, എന്റെ പ്രേമ പാത്രമായ പതിവ്രതയായ സ്ത്രീ രത്നമേ, നീ എങ്ങാനു പോയിരിക്കുന്നത്? അയ്യോ ഞാൻ പിടയുന്നുവല്ലോ.. എന്നിങ്ങനെ കരഞ്ഞു പറഞ്ഞു കൊണ്ട് പുല്ലിനോടും പൂക്കളോടും നടിയോടും മാനിനോടും തന്റെ ഭാര്യയെ കണ്ടോ എന്ന് ചോദിച്ചു വിലപിച്ചു നടന്നപ്പോൾ, ഈ ഭൂലോകത്തെ തന്നെ തന്റെ ഒരു ഞാണൊലിയാൽ വിറപ്പിക്കുന്ന
ശ്രീരാമാനെയല്ല കാണുവാൻ സാധിക്കുന്നത്, മറിച്ച് വെറും ഒരു സാധാരണ മനുഷ്യനായി, ഭാര്യാ വിരഹാർത്തനായ ഭർത്താവിനെയാണ്.

രാജാവായ ശ്രീരാമൻ 👇

രാവണ നിഗ്രഹവും കഴിഞ്ഞ്, സീതയെ വീണ്ടെടുത്ത്, അയോദ്ധ്യയിൽ തിരികെ ചെന്ന് പട്ടാഭിഷേകവും കഴിഞ്ഞു ശ്രീരാമൻ വളരെക്കാലം രാജ്യം ഭരിച്ചു. അക്കാലത്തെ ഭരണത്തെ കുറിച്ച് രാമായണം ഇങ്ങനെ പറയുന്നു...

രാമേ രാജ്യം പ്രശാസതി
വിധവാ ന പര്യദേവൻ
വ്യാളകൃതം ഭയം ച ന
വ്യാധിജം ഭയം അപി
വാ ന ആസിത്:

ശ്രീരാമൻ രാജ്യം ഭരിച്ചിരുന്ന സമയത്ത് സ്ത്രീകള് വൈധവ്യ ദുഃഖം അനുഭവിക്കുക ഉണ്ടായില്ല. ദുഷ്ട ജന്തുക്കളെ കൊണ്ടുള്ള ഭയം തന്നെ ഉണ്ടായില്ല. രോഗങ്ങളും ഉണ്ടായില്ല. കള്ളന്മാർ ഉണ്ടായിരുന്നില്ല. അനർത്ഥം ആരെയും സ്പര്ഷിചിരുന്നില്ല. വൃദ്ധന്മാർ ബാലന്മാരുടെ പ്രേത കൃത്യങ്ങൾ ചെയ്യേണ്ടിയും വന്നില്ല. എല്ലാവരും സന്തുഷ്ടരായി, എല്ലാവരും ധർമത്തിന് അനുസൃതമായി ജീവിച്ചു. ആരും ആരെയും ഹിംസിച്ചില്ല. എല്ലാവരും സന്തുഷ്ടരായി വസിച്ചു. പ്രായമായവരും പണ്ഡിതരും നാസ്തികരും സമസന്തുഷ്ടരായി കാണപ്പെട്ടു. മഴ യഥാകാലം പെയ്തു, വൃക്ഷങ്ങൾ സമയാസമയം പൂവിട്ടു, കായ്ച്ചു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അവരവരുടെ തൊഴിലുകൾ ചെയ്തു കൊണ്ട് സംപ്ത്രുതരായി ഭവിച്ചു. പ്രജകൾ എല്ലാം ധര്മ തല്പരരായി, കളവു പറയുന്നവർ ഉണ്ടായിരുന്നില്ല. സകല വിധ സംപത്തോടും കൂടി സദാചാര യുക്തരായും ജനങ്ങൾ ജീവിച്ചു. അദ്ദേഹത്തിൻറെ ഭരണ കാലത്ത് ജനങ്ങള്ക്കെല്ലാം ശ്രീരാമൻ, ശ്രീരാമൻ എന്നൊരു നാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലോകം ശ്രീരാമമയമായി ഭവിച്ചു. രാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടു.

ഇങ്ങനെ സമസ്ത ജനങ്ങളും ആരോഗ ദൃഡഗാത്രരും സന്തുഷ്ടരും സമഭാവനയുമുള്ളവർ ആയിരുന്നത് കൊണ്ടാണ് ആ രാമരാജ്യവും ശ്രീരാമനും ആചന്ദ്രതാരം നില നില്ക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്, ഇപ്പോഴും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതും. മാത്രമല്ല, ഇങ്ങനെയുള്ള ഒരു രാജ്യമല്ലേ ഏതൊരു ജനങ്ങളുടെയും രാജ്യങ്ങളുടെയും സ്വപ്നം ആകേണ്ടതും?

അത് കൊണ്ട് ഈ രാമായണ മാസം രാമായണം ഒരിക്കൽ കൂടി വായിക്കാം, ശ്രീരാമനെ അറിയാം...