സീതയെ ജനകന് ലഭിക്കുന്നത്, ഒരു യജ്ഞം നടത്തുമ്പോള്‍ ആണ്. ഇന്നത്തെ ബീഹാറിലെ സീതാമാര്‍ഗ്ഗ് എന്ന സ്ഥലമാണതു. പിന്നീടാണ് മിഥിലയിലേക്ക്( ഇപ്പോള്‍ നേപ്പാളില്‍) പോകുന്നത്. മാര്‍ഗ്ഗശീര്‍ഷത്തിലെ(വൃശ്ചികം) ശുക്ലപക്ഷ, പഞ്ചമി തിഥിയിലാണ് സീതാ രാമ വിവാഹം(വിവാഹ പഞ്ചമി). വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലാണ് ലവ കുശന്മാര്‍ ജനിക്കുന്നത്. അവര്‍ ഇരട്ടകള്‍ ആയിരുന്നു. ഇന്നത്തെ കാണ്‍പൂരിനടുത്ത്(UP) ബിതൂര്‍ എന്നാ സ്ഥലമാണിത്. ശ്രീ രാമനു ശേഷം കുശന്‍ ദക്ഷിണ കൊസലവും ലവന്‍ ഉത്തര കൊസലവും ഭരിച്ചു. രാമന്‍ കോസല രാജാവായിരുന്നു. കോസലത്തിന്‍റെ തലസ്ഥാനമായിരുന്നു അയോധ്യ. രാജ്യഭാരമെല്‍ക്കുമ്പോള്‍ രാമനു 40 വയസ്സുണ്ട്. കുശനാണ് കുശസ്ഥലി എന്ന നഗരം സ്ഥാപിച്ചത്. കുശസ്ഥലിയാണ് പിന്നീട് ദ്വാരക ആയതു(കൃഷ്ണന്‍റെ). മൌര്യ രാജവംശം കുശന്‍റെ പരമ്പരയില്‍ ആണ്. മധ്യ ഭാരതവും ഇന്നത്തെ അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വ്വതം വരെയും ലവ കുശന്മാരുടെ ഭരണത്തിന്‍കീഴില്‍ ആയിരുന്നു. ലവ കുശന്മാര്‍ ജനിക്കുമ്പോള്‍( ചിങ്ങ മാസത്തിലെ പൌര്‍ണ്ണമി രാത്രിയില്‍) ശത്രൂഘ്നന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നു. ലാഹോര്‍(ഇപ്പോള്‍ പാകിസ്ഥാനില്‍) സ്ഥാപിച്ചത് ലവ രാമനാണ്. കുശന്‍ നാഗ വംശ കന്യകയെ വിവാഹം ചെയ്തു. കുശന്‍റെ പിന്മുറക്കാരെ കൌശികര്‍ എന്നറിയപ്പെടുന്നു. വംശം തുടരുന്നു, > അദിതി >നിഷധന്‍ > പുണ്ഡരീകന്‍ > ക്ഷേമധന്വാവ് > ദേവാനീകന്‍ > അഹിനാഗന്‍. ഇനിയുള്ള വംശാവലി ബ്രഹ്മ പുരാണത്തില്‍ നിന്നും ആണ്. > സലന്‍ > ഉക്തന്‍ > വജ്രനാഭന്‍.(വീരസേനന്‍) ഇദ്ദേഹം നിഷധ രാജ്യത്തെ രാജാവായിരുന്നു. ഇദ്ധേഹത്തിന്റെ പുത്രനാണ് നളന്‍. ഇനിയുള്ള വംശാവലി വിഷ്ണു പുരാണത്തില്‍ നിന്നാണ്, ഭാഗവതത്തില്‍ കൊടുത്തിട്ടുള്ള വംശാവലിയില്‍ നിന്നും ചെറിയ വെത്യാസം ഉണ്ട്.> വജ്രനാഭന്‍ > ശന്ഖനാഭന്‍ > അഭ്യുഥിഷ്ടാശ്വന്‍ > വിശ്വസഹന്‍ > ഹിരണ്യനാഭന്‍(ജൈമിനി മഹര്‍ഷിയുടെ ശിഷ്യന്‍) > പുഷ്യന്‍ > ധ്രുവസന്ധി > മരു > പരശ്രുതന്‍ > സുസന്ധി > അമര്‍ശന്‍ > മഹാസ്വതന്‍ > വിശ്രുതന്‍ > ബ്രിഹദ്ബലന്‍(അഭിമന്യുവിനാല്‍ വധിക്കപ്പെട്ടു). ഇനി ഭാഗവതം തുടരുന്നു. > ബ്രിഹദ്ബലന്‍ > ബ്രിഹദാരണന്‍ > ഉരുക്രിയന്‍ > വത്സന്‍ > പ്രതിവ്യോമന്‍ > ഭാനു > ദൈവകന്‍ > സഹദേവന്‍ >ബ്രിഹധാശ്വന്‍ > ഭാനുമാന്‍ > പ്രതീകാസ്വന്‍ > സുപ്രതീകന്‍ > മരുദേവന്‍ > സുനക്ഷത്രന്‍ > പുഷ്ക്കരന്‍ > അന്തരീക്ഷന്‍ > സുതപന്‍ > അമരജിത്ത് > ബ്രിഹദ്രജന്‍. ഇവിടെ നിന്നും ബുദ്ധന്‍റെ വംശാവലി ആരംഭിക്കുന്നു.BCE-623 > ബ്രിഹദ്രജന്‍ > ബാര്‍ഹി > ക്രുതന്ജയന്‍ > രണന്ജയന്‍ > സഞ്ജയന്‍ > ശാഖ്യന്‍(ശാഖ്യവംശം) > ശുധോദനന്‍ > ബുദ്ധന്‍.(ഗൌതമന്‍- സിദ്ധാര്‍ത്ഥന്‍) BCE-623- കോസലത്തിന്‍റെ ഭാഗമായ കപിലവസ്തുവിലെ രാജാവായിരുന്നു ശുധോദനന്‍. ആ സമയത്ത് കോസലം ഭരിച്ചിരുന്നത് ശാഖ്യവംശം ആയിരുന്നു. ഇന്നത്തെ നേപ്പാളിലെ ദേവദാഹം എന്ന നാട്ടുരാജ്യത്തെ കുമാരിയായിരുന്ന മായാദേവിയെ വിവാഹം ചെയ്തു. ഗര്‍ഭിണിആയിരുന്ന മായാദേവി കപില വസ്തുവിലേക്കുള്ള യാത്രാമദ്ധ്യേ ലുംബിനി എന്ന സ്ഥലത്തുവെച്ചു സിദ്ധാര്‍ത്ഥന്ന്(ബുദ്ധനു) ജന്മം നല്‍കി. ശ്രീ ബുദ്ധന്‍ 80-ആം വയസ്സിലാണ് സമാധിയാകുന്നത്. ബുദ്ധന്‍റെ പുത്രന്‍ രാഹുലന്‍ > പ്രസേനജിത്ത് > ക്ഷൂദ്രകന്‍ > രണകന്‍ > സുരഥന്‍ > സുമിത്രന്‍. ഇവിടെ സൂര്യവംശത്തിലെ ഈ ശാഖ അവസാനിക്കുന്നു.
ഗീത ഗോവിന്ദം അഷ്ടപതി- ദശാവതാര കീര്‍ത്തിധവളം,10-ആം ശ്ലോകം-
निन्दति यज्ञविधेरहह श्रुतिजातम् । सदयहृदयदर्शितपशुघातम्॥
केशव धृतबुद्धशरीर जयजगदीशहरे॥ अ प १-९
വേദങ്ങളിലെ ജന്തുഹിംസ ഉള്‍പ്പടെയുള്ള കര്‍മ്മങ്ങളെ മാറ്റി ജ്ഞാന മാര്‍ഗ്ഗം സ്ഥാപിക്കുന്നതിനായി ഭഗവാന്‍ വിഷ്ണു, ബുദ്ധനായി കലിയുഗത്തില്‍ അവതരിച്ചു.
കുശനില്‍ നിന്നും ബുദ്ധന്‍ വരെയുള്ള വംശാവലി ഡോ: കെ.ആര്‍ സുബ്രഹ്മണ്യത്തിന്‍റെ, "Buddhist remains in Āndhra and the history of Āndhra between 224 & 610 A.D." from page 82-87:- നിന്നും എടുത്തിട്ടുള്ളതാണ്.
മഹാവിഷ്ണു മുതല്‍ കുശന്‍ വരെയുള്ള വംശാവലി : ഭാഗവതം, ഹരിവംശം, വിഷ്ണു,പദ്മ പുരാണങ്ങള്‍, ശ്രീ.വെട്ടം മാണിയുടെ-പുരാണിക് എന്‍സൈക്ളോപീഡിയ, എന്നിവയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.: