Tuesday, 3 February 2015

പൌരാണിക ഭാരതം

പൌരാണിക ഭാരതം പ്രധാനമായും രണ്ടു രാജവംശങ്ങള്‍ ആണ് ഭരിച്ചിട്ടുള്ളത്. സൂര്യ വംശവും ചന്ദ്രവംശവും. ശ്രീരാമന്‍ സൂര്യവംശ രാജാവാണ്. ശ്രീ കൃഷ്ണന്‍ ചന്ദ്രവംശരാജാവും. ഈ രണ്ടു രാജ വംശങ്ങളും ഭാരതചരിത്രത്തിന്‍റെ അതിപുരാതന ഏടുകളില്‍ ആരംഭിച്ചു, ആധുനിക കാലത്തോളം നിലനിന്നുപോരുന്നു. വൈവസ്വത മനു എന്ന് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ആദിമ വ്യക്തിത്വത്തില്‍ നിന്നാണ് സൂര്യവംശം ആരംഭിക്കുന്നത്. കശ്യപ പ്രജാപതിയ്ക്ക് ദക്ഷ പുത്രിയായ അദിതിയില്‍ ജനിച്ച സൂര്യന്‍റെ പുത്രന്‍ ആണ് മനു. ഓരോ വംശവും ആരില്‍നിന്നുആരംഭിക്കുന്നുവോ അവരെയാണ് പ്രജാപതി എന്ന് അറിയപ്പെടുന്നത്. ഇക്ഷ്വാകു, അംബരീഷന്‍, ത്രിശങ്കു, ഹരിശ്ചന്ദ്രന്‍, സഗരന്‍, ഭഗീരഥന്‍, ദിലീപന്‍, രഘു, അജന്‍, ശ്രീരാമന്‍, കുശന്‍ തുടങ്ങിയവര്‍ സൂര്യ വംശത്തിലെ പ്രശസ്തരായ രാജാക്കന്മാര്‍ ആയിരുന്നു.--/-- അത്രി എന്ന പേരില്‍ പുരാണ പ്രശസ്തനായ ഋഷിയ്ക്ക് അനസൂയ എന്ന ഭാര്യയില്‍ ജനിച്ച മകനാണ് ചന്ദ്രന്‍. ചന്ദ്രനില്‍ നിന്നാണ് ചന്ദ്രവംശം ആരംഭിക്കുന്നത്. ബുധന്‍, പുരൂരവസ്സു, യയാതി, യദു, പുരു, ദുഷ്യന്തന്‍, ഭരതന്‍, ഹസ്തി, കുരു, പ്രദീപന്‍, ശന്തനു, വിചിത്രവീര്യന്‍, പാണ്ഡവര്‍, തുടങ്ങിയവര്‍ ചന്ദ്രവംശ രാജാക്കന്മാര്‍ ആണ്. --- ഇവിടെ അത്രി മഹര്‍ഷിക്ക് ചന്ദ്രന്‍ ജനിച്ചു എന്ന് പറയുമ്പോള്‍ ആരും ആകാശത്തെയ്ക്ക് നോക്കണ്ടാ. മിത്തുകള്‍ എന്ന് പറഞ്ഞു തള്ളുകയും വേണ്ടാ. ഒരു സംഭവത്തെ വിവരിക്കാന്‍ ആവശ്യമായ തരത്തില്‍ വികസിച്ചിട്ടില്ലാത്ത ഒരു ഭാഷ കൊണ്ടു, വിവരണ കൃത്യം നിര്‍വ്വഹിക്കുമ്പോള്‍ പരിമിതികള്‍ ഉണ്ടാകാം. 2015- ല്‍ ഇരുന്നു ചരിത്രാതീത കാലത്തെ നോക്കുമ്പോള്‍ ചുണ്ട് വക്രിച്ച് ഊറിചിരിച്ചിട്ട് കാര്യമില്ല. കാരണം, നമ്മള്‍ ഒന്നും ഒരു സുപ്രഭാതത്തില്‍ ആകാശത്തു നിന്നും പൊട്ടി വീണതല്ലല്ലോ. പൌരാണികവും ആധുനികവുമായ വിവിധ ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും, ഭാരത ഭൂമിയിലെ മനുഷ്യ ചരിത്രത്തിനു നാം മനസ്സിലാക്കിയിട്ടുള്ളതിനേക്കാള്‍ പഴക്കമുണ്ടെന്ന്. BCE-10000- നോടടുത്ത് ആണ് ഇവിടെ വിവിധ രാജവംശങ്ങളുടെ തുടക്കം എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും., ഭാരതത്തില്‍ 21- പ്രജാപതിമാര്‍(ഗോത്ര പിതാക്കന്മാര്‍) ഉണ്ട് എന്ന് പറയുന്നു. നമ്മള്‍ അതിനെ വംശം എന്ന് പറയുന്നു. ഈ 21- പ്രജാപതിമാരില്‍ നിന്നാണ് ഞാനും നിങ്ങളും ഉള്‍പ്പടെയുള്ളവര്‍. മനുഷ്യര്‍ മാത്രമല്ല സമസ്ത ജീവജാലങ്ങളും ഈ 21 പ്രജാപതിമാരില്‍ നിന്നാണ് ഉണ്ടായത് എന്ന് പുരാണങ്ങള്‍ പറയുന്നു. അതില്‍ രണ്ടു വംശങ്ങള്‍ പ്രബലങ്ങള്‍ ആയി. അതാണ്‌ സൂര്യ ചന്ദ്ര വംശങ്ങള്‍. പുരാണങ്ങള്‍ അടിസ്ഥാനപരമായി സാഹിത്യ കൃതികള്‍ ആണ്. ഇത് ഒരു പ്രത്യേക കാലഘട്ടത്തില്‍ രചിക്കപ്പെട്ടവയല്ല. മറിച്ചു, ഇവിടെ ഒരു പൊതുസംസ്കാരം (civilisation) രൂപപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഭാഷയോ ലിപികളോ, വികസിച്ചിട്ടില്ല. അവിടം മുതല്‍ തുടങ്ങിയ ചരിത്രം വായ്മൊഴി പാട്ടുകളിലൂടെ തലമുറ തലമുറ കൈമാറി വന്നു. മഹാബലി എന്ന രാജാവിനെക്കുറിച്ച്... മാവേലി നാട് വാണീടും കാലം ... എന്ന് പാടി തലമുറകളെ പഠിപ്പിച്ചു. ഋഗ്വേദത്തില്‍ തന്നെയുള്ള സൂചനകള്‍ അനുസരിച്ച് ചില ഋക്ക്കള്‍ക്ക് bce-7500 -നോടടുത്ത് പഴക്കം ഉണ്ട്. പിന്നീട് ഭാരത ഭൂമിയില്‍ ഒരു പൊതു സംസ്കാരം രൂപപ്പെട്ടു, കാലത്തിന്‍റെ പുരോഗതിയ്ക്കനുസരിച്ചു ഭാഷയും രൂപപ്പെട്ടു... സംസ്കരിക്കപ്പെട്ടു... വ്യെക്തമായ ലിപികള്‍ ഉണ്ടായി , അതുവരെയുണ്ടായിരുന്ന അറിവുകള്‍ രേഘപ്പെടുത്തി വെയ്കാന്‍ ആരംഭിച്ചു , അങ്ങനെ വേദവ്യാസന്മാര്‍ ഉണ്ടായി. ഭാഷയുടെ നിയമങ്ങള്‍ അനുസരിച്ച് വിഷയാനുസരണം വായ്മോഴികള്‍(വേദങ്ങള്‍) തരം തിരിച്ചു ക്രോഡീകരിയ്ക്കപ്പെട്ടു. വേദങ്ങളിലെ അറിവുകള്‍ സംഗ്രഹ രൂപത്തില്‍ ആണ്(precise). അവയുടെ വ്യാഖ്യാനങ്ങള്‍ ആണ് പുരാണങ്ങള്‍. അക്ഷരാഭ്യാസവും, ഗണിതാതി ഇതരവിഷയങ്ങളും ലളിതമായ ഭാഷയില്‍ തലമുറകളെ പഠിപ്പിക്കാനായിട്ടാണ് പുരാണങ്ങളുടെ നിര്‍മ്മാണം. എന്‍റെ മുതുമുത്തശ്ശിയുടെ വിദ്യാഭ്യാസ യോഗ്യത ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. സംസ്കൃത വ്യാകരണം, ഗണിതം എന്നിവ അടിസ്ഥാന വിദ്യാഭ്യാസം. ഭാഗവതം കിളിപ്പാട്ടും, സംസ്കൃത ശാകുന്തളവും, ഹരിവംശവും- ഉപരിപഠനം. പൌരാണിക കാലഗണനം മുതല്‍ പാചക വിധികള്‍ വരെ പുരാണങ്ങളില്‍ കാണാം. ഭാഷയുടെയും സംസ്കാരത്തിന്‍റെയും വികസിത രൂപങ്ങള്‍ ആണ് ഇതിഹാസ കൃതികള്‍. ഭാരതീയന്‍ അവന്‍റെ സംസ്കാരത്തെയും പാരമ്പര്യത്തെയും തിരിച്ചറിഞ്ഞ് അതില്‍ അഭിമാനം കൊണ്ടപ്പോള്‍ ആണ്, ഇതിഹാസങ്ങള്‍ ജനിച്ചത്‌. ഇതിഹാസയതി...ഇതിഹാസ:-- ഇവിടെ ഇങ്ങനെ സംഭവിച്ചു.--. അങ്ങനെ പൌരാണിക കാലത്ത് ആരംഭിച്ച വംശ പരമ്പര ആധുനിക കാലത്തോളം എത്തുന്നു, നിലനില്‍ക്കുന്നു. സൂര്യവംശം രാമനിലും, ചന്ദ്രവംശം കൃഷ്ണനിലും അവസാനിക്കുന്നില്ല എന്നതാണ് സത്യം. ശ്രീരാമ പുത്രനായ കുശന്‍റെ ഒരു വംശപരമ്പര ശ്രീ ബുദ്ധനില്‍ എത്തുന്നു. മഹാഭാരത യുദ്ധത്തില്‍ കുശന്‍റെ പരമ്പരയില്‍ പെട്ട ബ്രിഹദ്ബലന്‍ അഭിമന്യുവിനാല്‍ വധിക്കപ്പെട്ടു. അപ്പോള്‍ മഹാഭാരത കാലത്തും സൂര്യവംശ രാജാക്കന്മാര്‍ ഉണ്ടായിരുന്നതായി പരാമര്‍ശങ്ങള്‍ ഉണ്ട്. ജൈന മത സ്ഥാപകനായ ഋഷഭദേവന്‍ സ്വായംഭുവ മനുവിന്‍റെ വംശത്തില്‍ ജനിക്കുകയും, ആ പരമ്പരയില്‍, സൂര്യ വംശത്തില്‍പെട്ട യുവനാശ്വന്‍റെ പുത്രനായ മാന്ധാതാവില്‍ നിന്നും ,നന്ദരാജ വംശത്തിലാണ് മൌര്യസാമ്രാജ്യ സ്ഥാപകനായ, ചന്ദ്രഗുപ്തന്‍.bce-322-. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശക്തനായ ചക്രവര്‍ത്തിമാരില്‍ ഒരാളും പൌരാണിക ഗ്രീക്ക് ചരിത്രഗ്രന്ധങ്ങളില്‍ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഭരണാധികാരിയും ആണ് ചന്ദ്രഗുപ്തന്‍. അദ്ധേഹത്തിന്‍റെ ഗുരുവും മന്ത്രിയും ആയിരുന്നു, ചാണക്യന്‍. ചന്ദ്ര ഗുപ്തന്‍റെ പൌത്രന്‍ ആയിരുന്നു മഹാനായ അശോകന്‍./---// കുശാന രാജവംശം കുശന്‍റെ പിന്‍ഗാമികള്‍ ആണ്. കുശാന വംശത്തിലാണ്, കനിഷ്കനും ce-78 , ശകവര്‍ഷ(കലണ്ടര്‍) സ്ഥാപകനായ, ഗൌതമ പുത്രനായ ശതകര്‍ണ്ണിയും(ശാലിവാഹനന്‍) ജനിച്ചത്‌. സമുദ്ര ഗുപ്തനും ,ചന്ദ്രഗുപ്തവിക്രമാദിത്യനും ce-380- സൂര്യവംശ പരമ്പരയില്‍ ആണ്. കാളിദാസനും വരരുചിയും വരാഹമിഹിരനും വിക്രമാദിത്യ സദസ്യര്‍ ആയിരുന്നു. ---//-- പാണ്ഢ്യ രാജവംശംചന്ദ്രവംശത്തില്‍ പ്പെട്ടതാണ്. മലയധ്വജപാണ്ഢ്യന്‍ ഭാരത യുദ്ധത്തില്‍ പങ്കെടുത്തിരുന്നു.(കര്‍ണ്ണപര്‍വ്വം 20). ചേര രാജാക്ക്ന്മാര്‍ ചന്ദ്രവംശമാണ്. തിരുവിതാംകോട്, രാജ്യം സ്ഥാപിച്ച അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചേരരാജ വംശത്തിന്‍റെ തുടര്‍ച്ചയാണ്. ഇത് ഭാരതത്തിലെ രണ്ട് പ്രധാനപ്പെട്ട വംശങ്ങളുടെ ചരിത്രം ആണ്. ഇത് കൂടാതെ മറ്റനേകം സാമന്ത ഗോത്ര രാജവംശങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ഭാരതത്തിന്‍റെ ചരിത്രവും സംസ്കാരവും പരമ്പരയും തലമുറകളിലൂടെ അനസ്യൂതം തുടരുന്നുണ്ട്.

0 comments:

Post a Comment