മണിയടിച്ച് ഭക്തജനസാന്നിദ്ധ്യം ഭഗവാനെ അറിയിച്ചുകൊണ്ടാണ് നട തുറക്കുന്നത്. നട തുറന്ന് ദീപം തെളിക്കും. ഭസ്മാഭിഷിക്തനായിരിക്കും അപ്പോള് അയ്യപ്പന്. ദിവസവും മൂന്നു പൂജകളാണ് അയ്യപ്പസന്നിധിയില്. 1. ഉഷഃപൂജ. 2. ഉച്ചപ്പൂജ 3. അത്താഴപ്പൂജ. ഉച്ചപ്പൂജ തന്ത്രിതന്നെ ചെയ്യണമെന്ന് നിര്ബന്ധമാണ്. ഈ പൂജാവേളയിലാണ് അയ്യപ്പസാന്നിദ്ധ്യം പൂര്ണതോതില് വിഗ്രഹത്തില് ഉണ്ടാവുക. ദിവസവും രാവിലെ 3 മണിക്ക് നട തുറക്കും. ആദ്യം തന്ത്രിയാണ് അഭിഷേകം നടത്തുക. തുടര്ന്ന് ഗണപതിഹോമം.7.30ന് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷഃപ്പൂജയ്ക്ക് നേദ്യം.നേദ്യം സമര്പ്പിച്ച് അയ്യപ്പനട അടച്ച ശേഷം ഗണപതി, നാഗരാജാവ് എന്നിവര്ക്കും നേദ്യം നടത്തും. തുടര്ന്ന് അയ്യപ്പനട തുറന്ന് അടച്ച ശേഷം പ്രസന്നപൂജ. തുടര്ന്ന് നട തുറന്ന് ദീപാരാധന.ഉഷഃപൂജയ്ക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണി വരെയാണ് കണക്കെങ്കിലും ഒരു മണി വരെയെങ്കിലും തുടരും. അതിനുശേഷം ശ്രീകോവില് കഴുകിത്തുടച്ച് ഉച്ചപ്പൂജ തുടങ്ങും. പൂജയുടെ മധ്യത്തില് 25 കലശമാടും. പ്രധാനനേദ്യം വെള്ളനേദ്യവും അരവണയുമാണ്. ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കും. പിന്നീട് വൈകീട്ട് 3ന് തുറക്കും. സന്ധ്യയ്ക്ക് ദീപാരാധന. ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട് വിഗ്രഹത്തിനുണ്ടായ ചൂട് ശമിപ്പിക്കാനാണ്പുഷ്പാഭിഷേകം. സ്വാമിയെ പൂകൊണ്ട് മൂടും. രാത്രി പത്തുമണി കഴിയുമ്പോള് അത്താഴപ്പൂജ. ഉണ്ണിയപ്പവും ഉഗ്രമൂര്ത്തിയായതു കൊണ്ട് പാനകവും നേദിക്കും. ഇവ പൂജയ്ക്കു ശേഷംഅയ്യപ്പന്മാര്ക്ക് വിതരണം ചെയ്യും. ഇനി ശ്രീകോവില് വൃത്തിയാക്കും. രാത്രി 11.45 മണിയോടെ ഹരിവരാസനം പാടി നടയടയ്ക്കും. ഒരു ദിവസത്തെ പൂജാക്രമത്തിന് അവസാനമായി.
Thankyou ©www.facebook.com/hinduacharam
0 comments:
Post a Comment