Thursday, 31 March 2016

മകരമാസപ്പൂയം നക്ഷത്രം

തൈപ്പൂയം എന്ന് പ്രസിദ്ധമാണ്. സുബ്രഹ്മണ്യ സ്വാമിയുടെ ജന്മദിനമായാണ് ഭക്തര്‍ തൈപ്പൂയം കൊണ്ടാടുന്നത്. അനേകവിധത്തിലുള്ള കാവടിയാട്ടം, ഘോഷയാത്രകള്‍, ആഘോഷങ്ങള്‍ എന്നിവ എല്ലാ സുബ്രഹ്മണ്യ ക്ഷേത്രത്തിലും നടത്തും.

ഓം നമഃശിവായ മഹാദേവനെ പ്രതിനിധാനം ചെയ്യുന്നതുപോലെ ഓം ശരവണ ഭവഃ എന്ന മന്ത്രം ജ്ഞാനമൂര്‍ത്തിയായ മുരുകന്‍ എന്ന സുബ്രഹ്മണ്യനെ പ്രതിനിധീകരിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന പ്രകാശത്തെ ഉദ്ദീപിപ്പിക്കുന്ന മന്ത്രമായാണ് ഇതെവിടെയും അറിയപ്പെടുന്നത്. ഈ ഷഡാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം.

ശ – ധ്യാനത്തിലിരുന്ന് സര്‍വ ജീവജാലങ്ങള്‍ക്കും സുഖത്തെ നല്‍കുന്നത്. ശ എന്ന ബീജാക്ഷരം യഥാര്‍ത്ഥത്തില്‍ ശങ്കരനെ പ്രതിനിധീകരിക്കുന്നതുകൊണ്ടുതന്നെ ഭഗവാന്‍ മുരുകന്‍ ശിവസുബ്രഹ്മണ്യന്‍ എന്നറിയപ്പെടുന്നു.
ര – അഗ്നിബീജമാണ്. ഗുരുപദം ജ്ഞാനാഗ്നിയെ പ്രതിനിധീകരിക്കുന്നതുകൊണ്ട് ലോകഗുരുവായവന്‍ അഥവാ പിതാവിനും ഗുരുവായവന്‍ എന്നര്‍ത്ഥം. ഓംകാരത്തിന് മഹാദേവനായ പിതാവിന് വ്യാഖ്യാനം പറഞ്ഞതുകൊണ്ടും ലോകഗുരുസ്ഥാനം ലഭിച്ചു. ശൂരപത്മന്‍ എന്ന അസുരന്‍ യുദ്ധത്തില്‍ ജലപ്രളയമായി വന്നടുത്തപ്പോള്‍ അഗ്നിയായി ആ ജലത്തെ വറ്റിച്ചവന്‍, ദേവസേനാധിപതിയായി എല്ലാ ഉത്തമരേയും കാത്തുരക്ഷിക്കുന്നവന്‍ എന്ന് വ്യാഖ്യാനം.
വ – വരുണനെയാണ് ഈ അക്ഷരം പ്രതിനിധീകരിക്കുന്നത്. ജലത്തിനും കാരകമായവന്‍. ഗംഗയടക്കമുള്ള പുണ്യതീര്‍ത്ഥങ്ങളില്‍ ഉണ്ണിയായി രമിക്കുന്നവന്‍.
ണ – കര്‍മങ്ങളെല്ലാം ചെയ്തവസാനിപ്പിച്ച് നിഷ്‌ക്രിയത്വം കൈവരിച്ചവന്‍. ജ്ഞാനമൂര്‍ത്തിയായതിനാല്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചവന്‍.
ഭ – ചതുര്‍വേദങ്ങള്‍, ഉപവേദങ്ങള്‍, വേദാംഗങ്ങള്‍ എന്നിവയ്ക്ക് അധിപന്‍. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, പന്ത്രണ്ട് രാശികള്‍ എന്നിവയെ തന്നിലൊതുക്കിയവന്‍.
വ – രണ്ടാമത്തെ വ എല്ലാം പരിശുദ്ധമാക്കുന്നവന്‍ എന്നത്രെ. ഇവിടെയും ജ്ഞാനാഗ്നി കാരകനാണ്.

ഓം ശരവണ ഭവഃ എന്ന ഷഡാക്ഷര മന്ത്രത്തെ പ്രതിനിധീകരിച്ച സുബ്രഹ്മണ്യന് ആറ് പടൈ വീടുകള്‍ എന്ന പേരില്‍ പ്രസിദ്ധമായ ആറ് ക്ഷേത്രങ്ങളുണ്ട്, പഴനി, തിരുവേരകം(സ്വാമി മല), തിരുപ്പറ കുണ്ഡ്രം, തിരുത്തണി, പഴമുതിര്‍ചോലൈ, തിരുചന്തൂര്‍ എന്നിവയാണവ. തന്റെ സര്‍വവ്യാപിത്വത്തെ വ്യക്തമാക്കിക്കൊണ്ട് പഴനിയില്‍ മുരുകന്‍ മലയിലും തിരുത്തണിയില്‍ കുന്നിലും സ്വാമി മലയില്‍ നദീതീരത്തും തിരുപ്പറ കുണ്ഡ്രത്തില്‍ ഗുഹയിലും പഴമുതിര്‍ച്ചോലയില്‍ കാട്ടിലും തിരുചന്തൂരില്‍ കടല്‍ക്കരയിലും സ്ഥിതി ചെയ്യുന്നു. ഇവിടങ്ങളിലെല്ലാം തൈപ്പൂയം ഗംഭീരമായി ആഘോഷിക്കുന്നു.
സ്‌കന്ദായ കാര്‍ത്തികേയായ
പാര്‍വതീനന്ദനായ ച
മഹാദേവ കുമാരായ
സുബ്രഹ്മണ്യായ തേ നമഃ കടപ്പാട് 
വെങ്കിട്ടരാമന്‍ സ്വാമി, ആദ്ധ്യാത്മിക
വിജ്ഞാനസദസ്സ്, കൊടുവായൂര്‍

അംബരീഷ മഹാരാജാവും സുദര്‍ശന ചക്രവും

പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു. ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു. കുറെ സമയം കഴിഞ്ഞപ്പോള്‍ ദുര്‍വ്വാസാവ് മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മ്ികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല.

പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.

Thursday, 24 March 2016

കലിയുഗത്തിന്റെ മഹിമ...

കലിയുഗത്തിന് തിഷ്യയുഗം എന്നൊരു പേരുകൂടിയുണ്ട്. ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്‍ത്ഥം. മഹാപാപങ്ങള്‍ വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം.

കലിയുഗത്തില്‍ സര്‍വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം. അന്യയുഗങ്ങളില്‍ അനേകവര്‍ഷം യജ്ഞം, തപസ്സ് തുടങ്ങിയവ അനുഷ്ഠിച്ചാലാണ് മുക്തി ലഭിക്കുക. എന്നാല്‍ കലിയുഗത്തില്‍ ഭഗവാന്റെ തിരുമാനങ്ങള്‍ ഭക്തിയോടുകൂടി ജപിച്ചാല്‍ തന്നെ സര്‍വാഗ്രഹങ്ങളും വളരെ വേഗത്തില്‍ സാധിക്കുന്നു എന്നു പറയുന്നു.

അതുകൊണ്ടുതന്നെ വിദ്വാന്മാര്‍ കലിയുഗത്തെ പ്രശംസിക്കുന്നു. മേല്‍പ്പത്തൂരിന്റെ നാരായണീയത്തില്‍ കലിയുഗത്തെ ഇപ്രകാരം പ്രകീര്‍ത്തിച്ചിരിക്കുന്നു.

“ സോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീര്‍ത്തനാദൈ്യര്‍- ന്നിര്യത്തൈരേവമാര്‍ഗ്ഗൈരഖിലദന ചിരാത് ത്വത്പ്രസാദം ഭജന്തേ ജാതാസ്‌ത്രേതാകൃതദാവപിഹികിലകലൗ സംഭവം കാമയന്തേ ദൈവാത് തത്രൈവതാന്‍ വിഷയവിഷരസൈര്‍ മ്മാവിഭോവഞ്ചയാസ്മാന്‍

ദുഷ്ടനിഗ്രഹനിരതനും, ഭക്തന്മാരുടെ സര്‍വ്വാഭിലാഷങ്ങളെയും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവന്‍, കൃതാദികളെ അപേക്ഷിച്ച് മേന്മയുള്ളത് ഈ കലിയുഗത്തിനു തന്നെയാണ്. അതിപ്രയാസകരങ്ങളായ തപസ്സ് മുതലായവ കൊണ്ട് കൃതയുഗം തുടങ്ങിയവയില്‍ അവിടുന്ന് പ്രസാദിക്കുന്നു. എന്നാല്‍ കലിയുഗത്തിലാകട്ടെ, അങ്ങയുടെ സ്മരണം, തിരുനാമജപം തുടങ്ങിയവകൊണ്ട് സര്‍വര്‍ക്കും നിന്തിരുവടിയുടെ പ്രസാദം സിദ്ധിക്കുന്നു.

അതുകൊണ്ട് ഇതരയുഗങ്ങളില്‍ ജനിച്ചവര്‍കൂടി കലിയില്‍ ജന്മം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഉത്കര്‍ഷം നിറഞ്ഞ കലിയുഗത്തില്‍ ഭാഗ്യം കൊണ്ട് ജന്മം സിദ്ധിച്ച ഞങ്ങളെ അവിടുന്ന് വിഷയസുഖങ്ങളില്‍ വ്യാമോഹിപ്പിച്ച് ചതിക്കരുതേ. കലിയുഗം അനേകം ദോഷങ്ങളോട് കൂടിയതാണെങ്കിലും വളരെവേഗത്തില്‍ ഫലസിദ്ധിയെ നല്‍കുന്നു എന്നൊരു സവിശേഷത അതിനുള്ളതായി പറയുന്നു. കലിദോഷത്തില്‍ നിന്ന് വളരെ വേഗത്തില്‍ മുക്തി കൈവരിക്കുന്നതിനുവേണ്ടിയാണ് വേദവ്യാസന്‍ പുരാണങ്ങള്‍ രചിച്ചത് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നു.

പുരാണങ്ങള്‍ മനുഷ്യമനസ്സിലെ എല്ലാ ദുര്‍വിചാരങ്ങളെയെല്ലാം ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു എന്ന തത്വമാണ് ഇവിടെ ഒളിഞ്ഞുകിടക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ തിരുനാമങ്ങള്‍ കീര്‍ത്തിക്കുക, ലീലകള്‍ സ്മരിക്കുക തുടങ്ങിയവകൊണ്ട് തന്നെ അനായാസമായി മുക്തിസിദ്ധിക്കുന്ന കലിയുഗം തന്നെയാണ് നാലുയുഗങ്ങളില്‍ വെച്ച് ശ്രേഷ്ഠമായിരിക്കുന്നത് എന്നാലപിച്ച (നാരായണീയം – 92-6) മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് തന്നെ കലിയില്‍ മുക്തിപ്രദങ്ങളായ എട്ടു വസ്തുക്കളെക്കുറിച്ച് ഇപ്രകാരം വിവരിച്ചിട്ടുണ്ട്.

ഗംഗാഗീതാച ഗായത്ര്യപിചതുളസികാ ഗോപികാ ചന്ദനം തത് സാലഗ്രാമാഭിപൂജാ പരപുരുഷതഥൈ- കാദശീ നാമവര്‍ണ്ണാഃ ഏതാനുഷ്ടാപ്യയത്‌നാന്യയി കലിസമയേ ത്വത്പ്രസാദപ്രവൃദ്ധ്യാ ക്ഷിപ്രം മുക്തിപ്രദാനീത്യഭിദധുരൃഷയ സ്‌തേഷുമാം സജ്ജയോഥാഃ

അല്ലയോ പരംപുരുഷനായ ഭഗവാന്‍, ഗംഗാസ്‌നാനം, ഭഗവദ്ഗീതാ പാരായണം, ഗായത്രിമന്ത്രജപം, തുളസിപ്പൂ ധരിക്കുക, ചന്ദനം കൊണ്ട് ഗോപി ധരിക്കുക, സാളഗ്രാമപൂജ, ഏകാദശീവ്രതം അനുഷ്ഠിക്കുക, നിന്തിരുവടിയുടെ തിരുനാമങ്ങള്‍ ജപിക്കുക തുടങ്ങിയവകൊണ്ട് കലിയുഗത്തില്‍ അനായാസമായി മുക്തി സിദ്ധിക്കുമെന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ട്.

ആദിത്യപുരം സൂര്യക്ഷേത്രം, കടുത്തുരുത്തി


"തമസോ മാ ജ്യോതിര്‍ഗമയ".
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ എന്നതാണ് ഭാരതീയരുടെ പ്രാര്‍ത്ഥനയുടെ തുടക്കം തന്നെ
ഋഗ്വേദത്തില്‍ പത്ത് സൂക്തങ്ങള്‍ സൂര്യനെ അഭിസംബോധന ചെയ്യുന്നവയാണ്. ജീവന്‍റെയും പ്രകാശത്തിന്‍റെയും നിര്‍മ്മാതാവാണ് ലോക സ്രഷ്ടാവും രക്ഷിതാവുമായ സൂര്യനെന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. സൂര്യനെ ആരാധിക്കുന്ന പതിവ് ഭാരതത്തില്‍ പണ്ടു തൊട്ടേ നിലവിലുണ്ട്.
പൗരാണിക കേരളത്തിലെ ഒരേയൊരു സൂര്യക്ഷേത്രമാണ് ആദിത്യപുരത്തുള്ളത്. പണ്ട് ഇവിടം രവി മംഗലം എന്നറിയപ്പെട്ടിരുന്നു. പിന്നീട് ഇരവിമംഗലം ആയതാകാം എന്ന് കരുതുന്നു. എന്നാല്‍ സൂര്യക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തോടെ ആദിത്യപുരമായി അറിയപ്പെടാന്‍ തുടങ്ങിയതാവാം. കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സൂര്യദേവനാണ്. സൂര്യന്‍ തപസ്സിരിക്കുന്ന രീതിയിലുള്ള ഈ പ്രതിഷ്ഠ അത്യപൂര്‍വ്വമാണ്. ശംഖും ചക്രവും ഓരോ കൈയിലും മറ്റ് രണ്ടു കൈകള്‍ മടിയില്‍ വച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലുമാണ് ശിലയിലുള്ള പ്രതിഷ്ഠാവിഗ്രഹം.
മറ്റു പല ക്ഷേത്രങ്ങളിലും സൂര്യനെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടി നടക്കുന്ന സമയത്ത് ആദിത്യന് മാത്രമേ പ്രത്യക്ഷരൂപം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ശക്തി മറ്റു ദേവീദേവന്മാരെ പോലെയും. അതില്‍ തൃപ്തനാകാതെ ആദിത്യന്‍ തപസ് തുടങ്ങി. ഉടനെ മഹാമായ പ്രത്യക്ഷപ്പെടുകയും ആറുനാഴിക പുലരുന്നതുവരെ മറ്റ് ദേവീദേവന്മാര്‍ക്കുള്ള ശക്തികൂടി ആദിത്യനുണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ തപസനുഷ്ഠിച്ച അതേ രൂപത്തിലാണത്രെ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ഇവിടെ സൂര്യന്‍ പടിഞ്ഞാട്ടു ദര്‍ശനമാണ്. ഉപദേവതയായി യക്ഷിയെയും ശാസ്താവിനെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മരങ്ങാട് മനയിലെ കാരണവര്‍ സൂര്യനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി എന്നാണ് ഐതിഹ്യം. ഈ മനയിലെ ആള്‍ക്കാര്‍ തന്നെ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ ആയിരിക്കണമെന്നാണ് വ്യവസ്ഥ.
രക്തചന്ദനമാണ് ഇവിടത്തെ പ്രസാദം. ഇതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. മേടത്തിലെ അവസാന ഞായറാഴ്ച രക്തചന്ദന കാവടി കൊണ്ടുള്ള അഭിഷേകം ഇവിടത്തെ പ്രധാന ചടങ്ങാണ്. കണ്ണ് രോഗവും ത്വക് രോഗവും മാറാന്‍ വേണ്ടിയുള്ള വഴിപാടുകള്‍ക്കാണ് ഇവിടെ പ്രാധാന്യം.
മേടമാസത്തിലാണ് ഉത്സവം. കാവടി ഉത്സവവും മേടമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും പത്താമുദയവും ഇവിടെ വിശ്വേഷപ്പെട്ടതാണ്. പത്താമുദയം സൂര്യദേവന് പ്രധാനമാണല്ലോ. വൃശ്ചികമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും കാവടി അഭിഷേകവുമുണ്ട്. ഉച്ചപൂജ സമയത്താണ് ഈ അഭിഷേകം. കാവടിയുടെ വശങ്ങളില്‍ ചന്ദനമുട്ടികള്‍ വച്ചുകെട്ടുന്നപതിവുണ്ട്. രക്തചന്ദന കാവടിയുള്‍പ്പെടെ നൂറുകണക്കിന് കാവടികളാണിവിടെ എത്തുക. മരങ്ങാട്ടുമന കുടുംബത്തിലെ ഒരംഗം കാവടി എടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇല്ലത്തുനിന്നുള്ള കാവടി മതിലകത്തു മാത്രമേ പ്രദക്ഷിണമുള്ളൂ.
ആദിത്യ പൂജ നടത്തി രക്തചന്ദന മുട്ടികള്‍ നടയില്‍ വയ്ക്കുക എന്ന വഴിപാടുമുണ്ട്. കണ്ണിന്‍റെ അസുഖം മാറാന്‍ ക്ഷേത്രത്തിനകത്തെ വിളക്കില്‍ നിന്നും മഷിയും നെയ്യും ചേര്‍ത്ത് പ്രത്യേക കൂട്ടുണ്ടാക്കി കൊടുക്കാറുണ്ട്. പാണ്ടും വെള്ളയും മാറാന്‍ ക്ഷേത്രത്തിലെ രക്തചന്ദനം ശരീരത്തില്‍ പുരട്ടുന്നതും ഇവിടെ പതിവാണ്.
ഈ ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി ആയാംകുടി മഹാദേവ ക്ഷേത്രവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ആദിത്യ ഹൃദയമന്ത്രം
**************************
ധ്യാനം:
നമസ്സവിത്രേ ജഗദേക ചക്ഷുസേ
ജഗത്പ്രസൂതി സ്ഥിതി നാശഹേതവേ
ത്രയീമയായ ത്രിഗുണാത്മ ധാരിണേ
വിരിംചി നാരായണ ശംകരാത്മനേ
തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വാ യുദ്ധായ സമുപസ്ഥിതം
ദൈവതൈശ്ച സമാഗമ്യ ദ്രഷ്ടുമഭ്യാഗതോ രണം
ഉപഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന് ഋഷിഃ
രാമ രാമ മഹാബാഹോ ശൃണു ഗുഹ്യം സനാതനം
യേന സര്‍വാനരീന് വത്സ സമരേ വിജയിഷ്യസി
ആദിത്യ ഹൃദയം പുണ്യം സര്വശത്രു വിനാശനം
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം|
സര്‍വമംഗള മാങ്ഗള്യം സര്‍വ പാപ പ്രണാശനം
ചിന്താശോക പ്രശമനം ആയുര്‍വര്‍ദ്ധനമുത്തമം
രശ്മിമംതം സമുദ്യന്തം ദേവാസുര നമസ്കൃതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം
സര്‍വദേവാത്മകോ ഹ്യേഷ തേജസ്വീ രശ്മിഭാവനഃ
ഏഷ ദേവാസുര ഗണാന് ലോകാന് പാതി ഗഭസ്തിഭിഃ
ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവഃ സ്കന്ദഃ പ്രജാപതിഃ
മഹേന്ദ്രോ ധനദഃ കാലോ യമഃ സോമോ ഹ്യപാം പതിഃ
പിതരോ വസവഃ സാധ്യാ ഹ്യശ്വിനൗ മരുതോ മനുഃ
വായുര്വഹ്നിഃ പ്രജാപ്രാണഃ ഋതുകര്താ പ്രഭാകരഃ
ആദിത്യഃ സവിതാ സൂര്യഃ ഖഗഃ പൂഷാ ഗഭസ്തിമാന്
സുവര്ണസദൃശോ ഭാനുഃ ഹിരണ്യരേതാ ദിവാകരഃ
ഹരിദശ്വഃ സഹസ്രാര്ചിഃ സപ്തസപ്തി-ര്മരീചിമാന്
തിമിരോന്മഥനഃ ശംഭുഃ ത്വഷ്ടാ മാര്താണ്ഡകോംശുമാന്
ഹിരണ്യഗര്ഭഃ ശിശിരഃ തപനോ ഭാസ്കരോ രവിഃ
അഗ്നിഗര്ഭോ‌ദിതേഃ പുത്രഃ ശങ്ഖഃ ശിശിരനാശനഃ
വ്യോമനാഥ സ്തമോഭേദീ ഋഗ്യജുഃസാമ-പാരഗഃ
ഘനാവൃഷ്ടി രപാം മിത്രോ വിന്ധ്യവീഥീ പ്ലവങ്ഗമഃ
ആതപീ മണ്ഡലീ മൃത്യുഃ പിങ്ഗളഃ സര്‍വതാപനഃ
കവിര്വിശ്വോ മഹാതേജാ രക്തഃ സര്‍വഭവോദ്ഭവഃ
നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവനഃ
തേജസാമപി തേജസ്വീ ദ്വാദശാത്മന്നമോ‌സ്തുതേ
നമഃ പൂര്വായ ഗിരയേ പശ്ചിമായാദ്രയേ നമഃ
ജ്യോതിര്ഗണാനാം പതയേ ദിനാധിപതയേ നമഃ
ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമഃ
നമോ നമഃ സഹസ്രാംശോ ആദിത്യായ നമോ നമഃ
നമ ഉഗ്രായ വീരായ സാരംഗായ നമോ നമഃ
നമഃ പദ്മപ്രബോധായ മാര്താണ്ഡായ നമോ നമഃ
ബ്രഹ്മേശാനാച്യുതേശായ സൂര്യായാദിത്യ-വര്ചസേ
ഭാസ്വതേ സര്വഭക്ഷായ രൗദ്രായ വപുഷേ നമഃ
തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായാ മിതാത്മനേ
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാംപതയേ നമഃ
തപ്ത ചാമീകരാഭായ വഹ്നയേ വിശ്വകര്മണേ
നമസ്തമോ‌ഭി നിഘ്നായ രുചയേ ലോകസാക്ഷിണേ
നാശയത്യേഷ വൈ ഭൂതം തദേവ സൃജതി പ്രഭുഃ
പായത്യേഷ തപത്യേഷ വര്ഷത്യേഷ ഗഭസ്തിഭിഃ
ഏഷ സുപ്തേഷു ജാഗര്തി ഭൂതേഷു പരിനിഷ്ഠിതഃ
ഏഷ ഏവാഗ്നിഹോത്രം ച ഫലം ചൈവാഗ്നി ഹോത്രിണാം
വേദാശ്ച ക്രതവശ്ചൈവ ക്രതൂനാം ഫലമേവ ച
യാനി കൃത്യാനി ലോകേഷു സര്‍വ ഏഷ രവിഃ പ്രഭുഃ

Saturday, 19 March 2016

മാര്‍ഗ്ഗശകുനങ്ങള്‍


പ്രശ്നം പറയുന്നതിനായി വീട്ടില്‍ നിന്ന് തിരിക്കുന്ന ദൈവജ്ഞന്‍ (ജ്യോതിഷി) വഴിയില്‍ കാണുന്ന ശകുനങ്ങളേയും വീക്ഷിക്കണം. അവയും പ്രശ്നഫലത്തിന്‍റെ ആനുകൂല്യപ്രാതികൂല്യങ്ങളെ സൂചിപ്പിക്കുന്നവയാണ്. പരുത്തി, മരുന്ന്, കൃഷ്ണധാന്യം, ഉപ്പ്, ഹിംസിക്കാനായി ഉപയോഗിക്കുന്ന വല തുടങ്ങിയവ, ഭസ്മം, തീക്കനല്‍, ഇരുമ്പ്, മോര്, സര്‍പ്പം, പഴുപ്പ്, മലം, ഛര്‍ദ്ദിച്ചത്, ഭ്രാന്തന്‍, അപകടത്തില്‍പ്പെട്ടവര്‍, മന്ദബുദ്ധി, ഊമ, പൊട്ടന്‍, മറ്റൊരാളുടെ ജോലിക്കാരന്‍, അതുപോലെ മനസ്സിനും കണ്ണിനും പിടിക്കാത്തെല്ലാം ദുഃശകുനങ്ങളാണ്. പൂച്ച, ഉടുമ്പ്, കീരി, വാനരന്‍ ഇവ റോഡുമുറിച്ചു പോകുക. ആരെങ്കിലും കടുക്, വിറക്, കല്ല്‌, പുല്ല്, ഇവ കൊണ്ടുവരുന്നതും നല്ലതല്ല.

പച്ചമാംസം, മദ്യം, തേനും നെയ്യും, അലക്കിയ വസ്ത്രം, ചന്ദനക്കൂട്ട്, രത്നം, ആന, കൊടിക്കൂറ, കുതിരകള്‍, രാജാവ്, ദേവപ്രതിമ, വെണ്‍ചാമരം, പ്രിയപ്പെട്ട അന്നപാനാദികള്‍, ശവശരീരം, രണ്ടു ബ്രാഹ്മണര്‍, കത്തുന്ന തീയ്യ് ഇവ ശുഭശകുനങ്ങളാണ്.

ഉപ്പന്‍ പക്ഷി, കീരി, വ്യാഘ്രം, ഇവ വലതുഭാഗത്ത് നിന്ന് ഇടതു ഭാഗത്തോട്ട് പോകുന്നത് നല്ലതാണ്. അതുപോലെ പന്നി, പാമ്പ്, ചെന്നായ്, മാന്‍, ആട്, ആന, പട്ടി എന്നിവ ഇടതുഭാഗത്ത് നിന്നും വലതുഭാഗത്തേയ്ക്കു പോകുന്നതും നല്ലതാണ്. കഴുത, ഒട്ടകം, കുതിര, ഇവയില്‍ കയറിയ മനുഷ്യര്‍, ഉടുമ്പ്, ചേര, ഓന്ത്, പൂച്ച, ദുഷ്ടന്മാര്‍ ഇവരെ ഇടതും വലതും കാണുന്നത് നല്ലതല്ല.

വീണ, ഓടക്കുഴല്‍, മൃദംഗം, ശംഖ്‌, പടഹം, ഭേരി ഇവയുടെ ഒച്ച (ശബ്ദം), പാട്ട്, സ്ത്രീ, വേശ്യ, തൈര്, അക്ഷതം, കരിമ്പ്‌, കറുകപ്പുല്ല്, ചന്ദനം, നിറകുടം, പൂവ്, മാല, കന്യക, മണിയൊച്ച, ദീപം, താമരപ്പൂവ്, ഇതെല്ലാം കാണുന്നത് നല്ല ശകുനമാണ്.

കുട, കൊടിക്കൂറ, ഭംഗിയുള്ള വാഹനം, സ്ത്രോത്രം ചോല്ലുന്നത് കേള്‍ക്കല്‍, വേദധ്വനി, കയറിട്ട ഒരു പശു, കാള, കണ്ണാടി, സ്വര്‍ണ്ണം, പശുകുട്ടിയോടു കൂടിയ പശു, ഭക്തിപൂര്‍വ്വം കൊണ്ടുവരുന്ന മണ്ണ്,  വിദ്വാന്‍, കണ്ണുകള്‍ക്കും ചെവികള്‍ക്കും ഹൃദ്യമായാത് ഇവയെല്ലാം നല്ല ശകുനങ്ങളാണ്‌.

യാത്രാരംഭത്തില്‍ ഐശ്വര്യലക്ഷണങ്ങളോടുകൂടിയ രാജാവ്, പാല്, കരിമ്പിന്‍ തുണ്ട് ഇവ കാണുക. ഗരുഡന്‍, വലിയ കാക്ക, പക്ഷിക്കൂട്ടം, തേന്‍, അക്ഷതം ഇവയെ കാണല്‍, രുദ്രാക്ഷം, രാജാവിന്‍റെ ഉപകരണങ്ങള്‍, രണ്ടു ബ്രാഹ്മണര്‍ ഇവരെ കാണല്‍ എന്നിവശുഭപ്രാദങ്ങളാണ്.

വേശ്യകള്‍, മംഗളവാദ്യങ്ങള്‍, പൂവ്, കുട, കത്തുന തീയ്, നെയ്‌ച്ചോറ്, താമര, രത്നം, ശുഭവസ്ത്രം, സ്ത്രീ, മദ്യപാനം, കൊടി, പശു, വേദധ്വനി, മലര്‍ നിറച്ച കുടം, ചെവിക്കിമ്പമായ സ്വരങ്ങള്‍, ഹോമദ്രവ്യങ്ങള്‍, പക്ഷികള്‍ ഇവയെ യാത്രാസമയത്തുകണ്ടാല്‍ അഭീഷ്ട സിദ്ധിയുണ്ടാകും.

വേശ്യാസ്ത്രീ, ഭര്‍ത്താവിനോടോ പുത്രനോടോകൂടി എതിരേ വരുന്ന സ്ത്രീ, പശു, മാന്‍, വണ്ട്‌, കുരങ്ങ്, രുരുമാന്‍, പട്ടി, കുതിര, പക്ഷി ഇവയെ ശകുനമായി കണ്ടാല്‍ നല്ല അനുഭവം ഉണ്ടാകും.

ജന്തുക്കള്‍ ചെവി ചൊറിയുക, യുദ്ധം ചെയ്യുക, മുറിവ് പറ്റി കരയുക, കോപിച്ച് കാല് കുളമ്പ്, കൊമ്പ്, വാല് ഇവ അടിക്കുക. പല്ലുകൊണ്ട് മുറിക്കുക, മൈഥുനം ചെയ്യുക, മൂത്രം ഒഴിക്കുക, ബന്ധനത്തിലാക്കുക, പ്രാണത്യാഗം, തടസ്സം, വേദന ഇതുമായി ബന്ധപ്പെട്ടു കോലാഹലം കേള്‍ക്കുക ഇങ്ങനെ വന്നാല്‍ യാത്രക്കാരന് അശുഭമായി വരും.

വസ്ത്രം കുട മുതലായവ കൈയില്‍ നിന്ന് വഴുതി വീഴുക, ചീത്തവാക്ക് കേള്‍ക്കുക, കുഴിയില്‍ വീഴുക, തൂണ്‍ മുതലായവയില്‍ തട്ടുക, മെലിഞ്ഞരോഗി എതിരെ വരിക, ആഹാരം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞ് ആരെങ്കിലും കൈപിടിച്ച് തടയുക, പിന്നില്‍ നിന്ന് വിളിക്കുക, ഇങ്ങനെ വന്നാലും യാത്രയില്‍ പോകുന്ന ആളിന് രോഗം വരും.

ഭ്രാന്തന്‍, അന്ധന്‍, വിരൂപന്‍, മുടന്തന്‍, ജട ധരിച്ചവന്‍, വ്യാധിയുള്ളവന്‍, എണ്ണതേച്ചവന്‍, ഒരു കാല്‍ ഞൊണ്ടി, ഒറ്റ ബ്രാഹ്മണന്‍, തലമുടി അഴിച്ചിട്ടവന്‍, വിധവ, നഗ്നന്‍, വിശന്നവന്‍, ദുഷ്ടന്‍, ഷണ്ഡന്മാരെ ഇഷ്ടപ്പെടുന്നവന്‍, മൊട്ടയടിച്ചവന്‍, ഊമയായവന്‍, ആയുധമേന്തിയവന്‍ ഇവരെ യാത്രാരംഭത്തില്‍ കണ്ടാല്‍ പ്രാണശങ്കയ്ക്ക് ഇടവരും.

തോല്, തീകൊള്ളി, പുല്ല്, എല്ല്, ചെളി, ഉപ്പ്, പക്ഷിപിടിയന്‍, ഉടുമ്പ്, സര്‍പ്പം, പൂച്ച, കൂനുള്ളവന്‍, മുയല്‍, കടുവ, പ്രസവിക്കാത്ത സ്ത്രീ, പന്നി, എണ്ണ, തൈര്, സന്യാസി, ചാമ്പല്‍, പരുത്തി, വിറക്, ഒഴിഞ്ഞ കുടം, ഉമി, ഇവയെ കണ്ടാല്‍ ദോഷാനുഭവം ഉണ്ടാകും എന്നതുകൊണ്ട്‌ യാത്ര ചെയ്യരുത്.

കരടി, ഗരുഡന്‍, കുരങ്ങന്‍ ഇവയുടെ കരച്ചില്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യുക. അവയുടെ പേര് പറയുക, പ്രാവ് മുരളുന്നത് കേള്‍ക്കുക, യാത്രാ സമയത്ത് അകാല വൃഷ്ടിയുണ്ടാകുക, ഇവയെല്ലാം യാത്രയില്‍ ക്ലേശപ്രദങ്ങളാണ്.

മൃഗങ്ങള്‍ ദൈവജ്ഞനെ പ്രദക്ഷിണം വച്ച് പോകുന്നത് നല്ലതാണ്. പക്ഷെ പട്ടിയും കുറുക്കനും അപ്രദക്ഷിണമായിട്ട് പോകുന്നതാണ് നല്ലത്. ഇരട്ടയല്ലാത്ത മൃഗങ്ങളും ഒറ്റ മൃഗങ്ങള്‍ നല്ലതാണ്.

കാട്ടുകാക്ക, ചെമ്പോത്ത്, കീരി, ആട്, മയില്‍, രണ്ടു മത്സ്യങ്ങള്‍, കുടം കൊണ്ട് വരുന്ന ആള്‍, ദമ്പതികള്‍, വില്ലെടുത്തിരിക്കുന്ന ആള്‍, മുതല, തുലാസ് ധരിച്ച ആള്‍, കന്യക, അലങ്കാരസാമഗ്രികള്‍ ഇവയെല്ലാം നല്ലതാണ്.