Monday, 14 March 2016

ഇന്ദ്രധ്വജം

ഹിന്ദുപുരാണങ്ങളിൽ ശത്രുഭയം ഇല്ലാതാക്കുന്നതിനും മഴ പെയ്യിക്കുന്നതിനും മറ്റും ഉയർത്തുന്ന കൊടിമരമാണ് ഇന്ദ്രധ്വജം. രാക്ഷസന്മാരോടെതിരുടുന്നതിനു മഹാവിഷ്ണുവാണ് ഇത് ആദ്യം ദേവന്മാർക്കു നൽകി ശത്രു സംഹാരം നടത്തിയ ശേഷം ദേവേന്ദ്രൻ ഈ ധ്വജത്തെ വസു എന്ന രാജാവിനു കൊടുത്തുവെന്നും, വസുവിൻറെ ഇന്ദ്രധ്വജ പൂജയിൽ സന്തുഷ്ടനായ ഇന്ദ്രൻ അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ് അതിൽ പരാമർശിച്ചിട്ടുള്ളത്. ഈ കഥ ഭേദങ്ങളോടുകൂടി മഹാഭാരതത്തിലും  കാണുന്നുണ്ട്. ഭാദ്രപദമാസത്തിലെ ശുക്ലദ്വാദശി ദിവസമാണ് ഇന്ദ്രധ്വജപ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തമെന്ന് പ്രസ്തുത പരാമർശങ്ങൾ വിധിക്കുന്നു.
ഇന്ദ്രധ്വജം മുറിഞ്ഞുവീണതായി സ്വപ്നം കാണുന്നത് അമഗളകരമാണെന്ന് ആഗ്നേയപുരാണത്തിൽ പരമർശിച്ചിട്ടുണ്ട്.
🙏🙏🙏

0 comments:

Post a Comment