Saturday, 25 July 2015

ലോകാവസാനത്തിന്‍റെ സൂചനകള്‍ ഹൈന്ദവ വിശ്വാസത്തിലൂടെ...


ചതുര്‍യുഗങ്ങളില്‍ നാലാമത്തേതും അവസാനത്തേതുമാണ് ഇപ്പോഴുള്ള കലിയുഗം. കലിയുഗാവസാനം ഭൂമി മുഴുവന്‍ അധര്‍മ്മം കൊണ്ട് നിറയുകയും വിരാട് പുരുഷന്‍ മഹാവിഷ്ണുവിന്‍റെ പത്താമത്തെ അവതാരം കല്ക്കി അവതരിക്കുകയും ദുഷ്ടജന നിഗ്രഹം നടത്തി ഭൂമിയില്‍ ധര്‍മ്മം തിരികെ കൊണ്ടുവരികയും ശേഷം കല്ക്കിയുടെ സ്വര്‍ഗ്ഗാരോഹണവും പിന്നീട് കലിയുഗാന്ത്യത്തില്‍ മഹാപ്രളയവും സംഭവിക്കുന്നു..
മഹാപ്രളയം ആഗതമായി എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ പ്രത്യക്ഷത്തില്‍ ചില സൂചനകള്‍ ആ സമയത്ത് ഭൂമിയില്‍ ദര്‍ശ്യമാകും എന്ന് ഋഷിവര്യനായ വീരബ്രഹ്മന്‍ രചിച്ച ‘’കാലജ്ഞാന’’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ലോകവസാനത്തെ പറ്റി അവയില്‍ ചില സൂചനകള്‍ ഇവയൊക്കെയാണ്..
1. അമാവാസി ദിനത്തിലും പ്രത്യക്ഷപെടുന്ന പൂര്‍ണ്ണചന്ദ്രന്‍
2. സൂര്യന്‍റെ പ്രകാശം ഗണ്യമായി കുറഞ്ഞു ഒരു ചാര-തളികപാത്രം എന്ന പോലെ കാണപെടും
3. പശുക്കളെ പോലെ ആണ്‍-ആടുകള്‍ കാളകള്‍ ( Male Goats & Bulls) എന്നിയ്ക്കും സ്തനങ്ങള്‍ രൂപം കൊള്ളുകയും പാല്‍ ചുരത്തുകയും ചെയ്യും
4. ദക്ഷിണദിക്കില്‍ നിന്നും വരുന്ന ഒരു വലിയ ധൂമകേതു പതനത്താല്‍ ഒരു ഭൂമിയിലെ ഭൂപ്രദേശം തന്നെ ഇല്ലാതാവും
5. ആകാശത്ത് നിന്നും മഴ എന്ന പോലെ ശിലകള്‍ വര്‍ഷിക്കുകയും അവയില്‍ നിന്നും രക്തവും ചലവും വമിക്കുകയും ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധപൂരിതമാവുകയും ചെയ്യും
6. ഒരു ഭൂപ്രദേശത്ത് മാത്രം (ഭാരതം എന്നാണ് എഴുതിയിരിക്കുന്നത്) സമ്പത്ത് കുമിഞ്ഞു കൂടുകയും മനുഷ്യവാസം അവിടെ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യും
7. ഒരു കൂട്ടം പക്ഷി-മൃഗാദികളില്‍ ഒന്ന് പോലും അവശേഷിക്കാതെ നാമാവശേഷമാവുകയും, കാക്കകള്‍ മനുഷ്യമാംസത്തില്‍ നേരിട്ട് ചെന്നിരിക്കാതെ തന്‍റെ ചുണ്ടുകളാല്‍ നേരിട്ട് മാംസം മുഴുവനായും കൊത്തിത്തിന്നുനത് കാണേണ്ടി വരും
8. സസ്യങ്ങളില്‍ പനകള്‍ ജന്തുക്കളെ പോലെ പെരുമാറുകയും ദാഹജലം ജന്തുക്കളെ പോലെ കുടിക്കുന്നതും കാണേണ്ടിവരും
‘കാലജ്ഞാന’’ എന്ന ഗ്രന്ഥത്തില്‍ ലോകാവസാനത്തെ പറ്റി കുറെ അധികം സൂചനകള്‍ വിവരിച്ചിട്ടുണ്ടെങ്കിലും പ്രാധാന്യം ഉള്ളത് ഇവയൊക്കെയാണ്. ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തികൊണ്ടിരിക്കുന്ന പല കാര്യങ്ങളും ലക്ഷകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന നമ്മുടെ പൗരാണിക ഋഷിവര്യന്മാര്‍ മുനിമാര്‍ മുന്നേ ഇവിടെ എഴുതി വെച്ചിരിക്കുന്നു എന്നുള്ളത് തെളിയിക്കപെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ശാസ്ത്രം നല്‍കുന്ന, ശാസ്ത്രത്തിന്‍റെ ആ തെളിവുകള്‍ക്കായി തത്കാലം നമുക്ക് കാത്തിരിക്കാം..
ഇപ്പോഴുള്ള ചില കണ്ടെത്തലുകള്‍..വസ്തുതകള്‍..
ഈ അടുത്ത കുറെ നാളുകളായ് സോഷ്യല്‍ മീഡിയയില്‍ എല്ലാം ഷെയര്‍ ചെയ്തു കാണപെടുന്ന ഒരു വിഷയം. September 28 നു ഉണ്ടാകുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണവും അത് നല്കുന്ന ലോകാവസാന സൂചനകളും. ഗ്രഹണം ഭാഗികമോ പൂര്‍ണ്ണമോ ആണെങ്കില്‍ കൂടെയും ഗ്രഹണസമയം മുഴുവനും ഭൂമിയില്‍ ഒരു നെഗറ്റീവ് എനെര്‍ജി വ്യാപിചിരിക്കുന്നതായി ശാസ്ത്രം വരെ സമ്മതിച്ചു കഴിഞിരിക്കുന്നു. (UV-Rays, Gamma rays.etc) ഭാരതത്തിലെ ക്ഷേത്രങ്ങള്‍ എല്ലാം ആ സമയത്ത് അടച്ചിടുകയോ നിത്യേനയുള്ള പൂജാദികര്‍മ്മങ്ങള്‍ എല്ലാം തന്നെ മാറ്റിവെക്കുകയും ഗ്രഹണം കഴിഞ്ഞു ക്ഷേത്രപരിസരവും ബിംബവും ശുദ്ധി വരുത്തിയതിനു ശേഷമാണ് അവ വീണ്ടും പുനരാരംഭിക്കുകയും ചെയ്യുന്നത്. ഗ്രഹണസമയത്ത് അത്രയ്ക്ക് വിഷലിപ്തമാണ് അന്തരീക്ഷവും പ്രകൃതിയും എന്നു സാരം..
ഒരേ ശ്രേണിയില്‍ തുടങ്ങി നാലാമത് അവസാനിക്കുന്ന 4 പൂര്‍ണ്ണ-ചന്ദ്രഗ്രഹണങ്ങള്‍ ( Blood Moon tetrad) ലോകത്തിന്‍റെ അന്ത്യം കുറിക്കുന്നത്തിന്‍റെ സൂചനയായി അന്യമതസ്ഥര്‍ക്കിടയില്‍ കാണുന്നു. പ്രത്യേകിച്ചും ഒരു കൂട്ടം’’ ക്രൈസ്തവ പുരോഹിതന്മാര്‍ക്കിടയില്‍. അതില്‍ ഒന്നാമത്തെ പൂര്‍ണ്ണ ചന്ദ്രഗ്രഹണം 2014 ഏപ്രില്‍ 15 നും രണ്ടാമത്തേത് ഒക്ടോബര്‍ 8-നും.. മൂന്നാമത്തേത് 2015 ഏപ്രില്‍ 4 നും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു ഇനി വരുവാനുള്ളത് 2015 സെപ്ടംബര്‍ 28-ന് ആണ്. സമ്പൂര്‍ണ്ണഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവപ്പണിയുന്നത്‌ ദുരന്ത സൂചനയാണെന്ന്‌ ക്രൈസ്‌തവ മത വിശ്വാസികള്‍ പറയുന്നു. ഇനി രക്തചന്ദ്രന്‍ പ്രതിഭാസം എന്താണ് എന്ന് നോക്കാം - ചന്ദ്രഗ്രഹണം എന്നാല്‍ ജ്യോതിശാസ്‌ത്ര പ്രതിഭാസമാണെന്നും സൂര്യനും ചന്ദ്രനുമിടയ്‌ക്ക്‌ ഭൂമി എത്തുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ്‌ ചന്ദ്രഗ്രഹണമെന്നു പറയപ്പെടുന്നതെന്നും ഈ സമയത്ത്‌ സൂര്യ രശ്‌മികള്‍ മാര്‍ഗ്ഗഭ്രംശം സംഭവിച്ച്‌ ചന്ദ്രനില്‍ പതിക്കുന്നതിനാലാണ്‌ ചുവന്ന ചന്ദ്രനായി കാണുന്നതെന്നും ശാസത്രലോകം നിര്‍വചനം തരുന്നു.. ബൈബിളിലെ വചനങ്ങളില്‍ ഇതിന്‍റെ സൂചനയുണ്ടെന്ന്‌ പുരോഹിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതി ദുരന്തങ്ങളുടെ മുന്നോടിയാണിതെന്ന്‌ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച്‌ ഇവര്‍ സമര്ത്ഥിക്കുന്നു. ചര്‍ച്ച് ഓഫ്‌ ഇംഗ്ലണ്ട്‌ പ്രസിദ്ധീകരിച്ച ദി ഹോളി ബൈബിള്‍ - കിംഗ്‌ ജെയിംസിന്‍റെ വ്യാഖാനം -എന്ന ഗ്രന്ഥത്തിലെ പ്രവചനം ഇങ്ങിനെ
ദൈവത്തിന്റെ മഹത്തായതും ഭീതിതവുമായ ദിനം സമാഗതമാകും മുമ്പ്‌, സൂര്യന്‍ ഇരുണ്ടു തുടങ്ങും, ചന്ദ്രന്‍ രക്ത വര്‍ണ്ണമണിയും..'' ഒന്നുകില്‍ ഒരു മൂന്നാം ലോകമഹായുദ്ധം വഴിയോ അല്ലെങ്കില്‍ പ്രകൃതിദുരന്തങ്ങള്‍ വഴിയോ ലോകാവസാനം സംഭവിക്കും എന്നും അവര്‍ വിശ്വസിക്കുന്നു.. ഇതിനോട് ചേര്‍ത്ത് വച്ച് മറ്റൊരു സംഭവും പരക്കെ കേള്‍ക്കുന്നുണ്ട്. 2015 സെപ്ടംബറില്‍ തന്നെ ഉണ്ടായേക്കാവുന്ന വലിയ ഒരു ഉള്‍ക്കാപതനം..!! എന്നാല്‍ നാസയോ മറ്റ് സംഘടനകളോ ഇത് സ്ഥിരികരിച്ചിട്ടില്ല.. ഇതിനു മുമ്പും ലോകാവസാനവുമായി ബന്ധപെടുത്തി പല വാര്‍ത്തകളും നമ്മള്‍ കണ്ടു.. 2000-ത്തിലെയും 2012ലെയും ലോകാവസാനവാര്‍ത്തകള്‍, പക്ഷെ അതെല്ലാം തന്നെ പിന്നീടു അപ്രസക്തമാകുന്നതാണ് നമ്മള്‍ കണ്ടത്.. ഹൈന്ദവ വിശ്വാസപ്രകാരം മഹാപ്രളയത്തിലേക്ക് ലോകാവസാനത്തിലേക്ക് ലക്ഷകണക്കിന് വര്‍ഷങ്ങള്‍ ഇനിയും സംഭവിക്കാനിരിക്കുന്നു. കൃത്യമായിപ്പറയുകയാണെങ്കില്‍ കലിയുഗം തുടങ്ങിയ BC -3102 മുതല്‍ കണക്കു കൂടുകയാണെങ്കില്‍ ഇനിയുമുണ്ട് കലിയുഗാന്ത്യത്തിലേക്ക് 426853 കലണ്ടര്‍ വര്‍ഷങ്ങള്‍..!!
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ.. യുഗേ..
ഓം നമ:ശിവായ..

0 comments:

Post a Comment