Tuesday, 25 October 2016

കേരളത്തിലെ ദേവതാ സങ്കല്പങ്ങളെ മൂന്ന് രീതിയിൽ തിരിക്കാം

_*1.കാവുകൾ*_
_*2. ക്ഷേത്രങ്ങൾ*_
_*3. മഹാക്ഷേത്രങ്ങൾ*_

ഇതിൽ *കാവുകളിൽ* സാധാരണയായി രാജസിക, താമസിക ഗണങ്ങളിൽ വരുന്ന ദേവതാ സങ്കല്പങ്ങളെയാണ് ആരാധിക്കുന്നത്. കാവുകൾ ജൈവവൈവിധ്യങ്ങൾ ആണ്. പ്രകൃതി വിഭവങ്ങളെയും, ബിംബങ്ങളെയും ബന്ധപ്പെടുത്തിയാണ് കാവുകളിൽ ദേവതാരാധന നടത്തുന്നത്. ഒരു കാവ് ധാരാളമാണ് ഒരു ഗ്രാമത്തിന് അന്തരീക്ഷ ശുദ്ധീകരണത്തിനും ശുദ്ധജല സ്രോതസിനും. എന്നാൽ ഇന്ന് കാവുകൾ നശിപ്പിച്ച്, അവിടെ ക്ഷേത്രങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. തെറ്റാണ് ഇത്. നമ്മുടെ വിഷയം കാവുകൾ അല്ലാത്തത് കൊണ്ട് തല്ക്കാലം ക്ഷേത്രത്തിലേക്ക് മടങ്ങാം.

*എല്ലാ ഭാവത്തിലുള്ള ദേവതകളയും ( സാത്വിക, രാജസിക, താമസിക) ക്ഷേത്രങ്ങളിൽ അതിന്റെ സമ്പ്രദായത്തിൽ, സവിശേഷ താന്ത്രികവിധി പ്രകാരം സഗുണഭാവത്തിൽ ആരാധിക്കുന്നു*.       

ഇനി *മഹാക്ഷേത്രങ്ങൾ* ആണെങ്കിലോ പഞ്ചപ്രാകാരങ്ങളോട് കൂടിയതും, സർവ്വ ലക്ഷണങ്ങളോടുകൂടിയതും അടിസ്ഥാന ശില മുതൽ മകുടം വരെ കുത്തനേയും ബിംബ പ്രതിഷ്ഠ മുതൽ ഗോപുരം വരെ നീളത്തിലും; രണ്ട് രീതിയിൽ ഷഡാധാരം കല്പിക്കപ്പെട്ടതുമായിരിക്കണം.
          
കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.

*ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍.*
അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്രസങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്.
          
മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഒക്കെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും.... *ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും.* ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും.

0 comments:

Post a Comment