ഭദ്രകാളി അമ്മ, ഭക്തര്‍ അമ്മേ എന്ന് വിളിച്ചാരാധിക്കുന്ന കാളീ സങ്കല്പത്തിനെ കുറിച്ച് കുറച്ച് മനനം നടത്താം* കാളുന്നവള്‍ കാളി എന്നാണ് കാളി നാമത്തിന്റെ അര്‍ത്ഥം. അതില്‍ നിന്നുതന്നെ കാളിക്ക് രൂപം ഇല്ല എന്നു താല്പര്യം. അപ്പോള്‍ നമ്മള് കാണുന്ന കാളീ രൂപത്തിന്റെ അര്‍ത്ഥം എന്താണ് ? രൂപത്തിന് അപ്പുറം എന്താണ് അര്‍ത്ഥം ഉള്ളത്? കാളി എന്നത് ശരിക്കും ബ്രഹ്മം സങ്കല്പം തന്നെയാണ്. നാം കാളിയെ അറിയുന്നത് അനുസരിച്ച് കാളി നമ്മളില്‍ കാളുന്നു. ശരിക്കും കാളീരൂപം ശ്രദ്ധിച്ചാല്‍ ധാരാളം കൈകളും, ഓരോ കൈകളിലും ഓരോരോ ആയുധങ്ങളും, ഉദാഹരണത്തിന് വാള്, ശൂലം, കുന്തം, സര്‍പ്പം തുടങ്ങിയ അനേകം അനേകം ആയുധങ്ങള്‍ കൂടാതെ അറുത്ത് എടുത്ത ദാരികന്റെ തലയും, രക്തം ശേഖരിക്കുന്ന പാത്രവും, മുണ്ഡന മാലയും, കരങ്ങളാല്‍ കോര്‍ത്ത പാവാടയും, നീണ്ട നാവും, ചിതറി നിറഞ്ഞു കിടക്കുന്ന തലമുടികളും,ചലനാത്മകം ആയ പാദങ്ങളും, ഒരു പാദം മഹാശിവന്റെ നെഞ്ചത്തും ആയി നില്ക്കുന്ന ആ ഭദ്രകാളീ തത്വം എന്താണ്? കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു,കടലും നീലാകാശവും ഇതിന് ഉദാഹരണം ആണല്ലോ, അതുപോലെ തന്നെയാണ് കാളിയമ്മ, അനന്തതയുടെ പ്രതീകം തന്നെയാണെന്ന് സാരം. അമ്മയുടെ കാര്‍കൂന്തല്‍ ഇടതടവില്ലാതെ നിറഞ്ഞു കിടക്കുന്നു, ആ കാര്‍കൂന്തല്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഓരോ രോമവും ദേവിയുടെ അനന്തമായ ഗുണങ്ങളെ ആണ് സൂചിപ്പിക്കുന്നത്, അങ്ങനെ നോക്കിയാല്‍ കാളിയമ്മയുടെ ഗുണങ്ങള്‍ ആര്‍ക്കും വര്‍ണ്ണിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല എന്നത് തന്നെ. അമ്മയുടെ ത്രിക്കണ്ണ് അമ്മയുടെ ഉള്ക്കണ്ണ് തുറന്നതിനെ അല്ലേ സൂചിപ്പിക്കുന്നത്, അറിയേണ്ടതിനെ അറിഞ്ഞു എന്ന് താല്പര്യം, മൂന്നാം കണ്ണുകളാല്‍ ആണ് അമ്മ എല്ലാം കാണുന്നു എന്ന് അര്‍ത്ഥം ആകുന്നു. വളരെ നീണ്ട നാവ്, ചുമന്ന നാവ് തന്റെ വെളുത്ത പല്ലുകളാല്‍ കടിച്ചു നില്ക്കുന്ന കാളിയമ്മ, താന്‍ തന്നില്‍ ഉള്ള സാത്വിക ഗുണങ്ങള്‍ തന്നില്‍ ഉള്ള രജോഭാവത്തിനെ കീഴടക്കിയ തപസ്വിനി തന്നെ, കൂടാതെ നീണ്ട നാവ് സൂചിപ്പിക്കുന്നത് താന്‍ യോഗവിദ്യയില്‍ പ്രാവീണ്യം നേടിയവള്‍ എന്നും അര്‍ത്ഥം ആകുന്നു, അമ്മ കേചരീ മുദ്രയിലൂടെ അമൃത് പാനം ചെയ്ത പരമ യോഗിനി എന്നത് തന്നെ അല്ലേ അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്, അമ്മ പ്രപഞ്ച മാതാവും കൂടി ആണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. കരം കൊണ്ടുള്ള പാവാടയാണ് അമ്മയുടെ വേഷം, കരം എന്നത് ബലം എന്ന് അര്‍ത്ഥം, അതായത് അമ്മയുടെ മാനം തന്റെ ബലത്താല്‍ സംരക്ഷിക്കപ്പെടുന്നു എന്നല്ലേ.തന്നില്‍ ഉള്ള ശക്തിയാണ് അമ്മയുടെ വസ്ത്രം. പൊതുവേ അര്‍ധനഗ്ന ആയാണ് കാളിയമ്മയുടെ ചിത്രങ്ങള്‍ കാണപ്പെടുന്നത്, പ്രപഞ്ചം നിറഞ്ഞു നില്ക്കുന്ന അമ്മയ്ക്ക് ഏതു വസ്ത്രങ്ങളാല്‍ മറയ്ക്കുവാനാകും. ഉയര്‍ന്ന മാറിടം അമ്മയുടെ മാതൃത്വത്തെ സൂചിപ്പിക്കുന്നു, തന്റെ ഭക്തരോടുള്ള അഗാധ മാതൃഭാവം. അമ്മയുടെ കൈകള്‍ നിറയെ ആയുധങ്ങളാണ്, ഓരോരോ ആയുധങ്ങളും അമ്മയുടെ ആത്മീയ ശക്തിയും, ഭൗതീക ശക്തിയും സൂചിപ്പിക്കുന്നു. വിവേകം ആണ് കൈയില്‍ ഉള്ള വാള്. സൃഷ്ടിയുടെ പ്രതീകം കൈയില്‍ ഉള്ള ശംഖ്, സ്ഥിതി അമ്മയുടെ കൈയില്‍ ഉള്ള പരിച, അങ്ങനെ അങ്ങനെ പോകുന്നു. അമ്മയുടെ ഒരു കൈയില്‍ ദാരികന്റെ തലയുണ്ട്, മറ്റൊരു കൈയില്‍ ധാരികന്റെ ചോര ശേഖരിക്കുന്നു അത് പാനം ചെയ്യുവാന്‍, ഒരിക്കലും ചോര കുടിക്കുന്നവള്‍ എന്നല്ല അര്‍ത്ഥം, അഹങ്കാരത്തിന്റെ തലയാണ് അമ്മ അറുത്ത് ഭക്തരെ രക്ഷിക്കുന്നത്, എപ്പോള്‍ അഹങ്കാരം പോകുന്നോ അപ്പോള്‍ അവിടെ നിന്നും അമൃതല്ലേ ഒഴുകുകയുള്ളൂ. അങ്ങനെ നോക്കിയാല്‍ അമ്മ നമ്മളില്‍ നിന്നും ഒഴുകുന്ന അമൃത് കുടിക്കുന്ന ദേവി എന്നു സാരം. ധാരാളം കൈകള്‍ അമ്മയ്ക്ക് ഉണ്ട്, എന്നാല്‍ പാദങ്ങള്‍ രണ്ടെണ്ണവും, പാദങ്ങള്‍ അമ്മയുടെ സത്യവും ധര്‍മ്മവും ആണ് സൂചിപ്പിക്കുന്നത്, അമ്മയില്‍ നിന്ന് ഭൗതീക നേട്ടം ആഗ്രഹിക്കുന്നവര്‍ അമ്മയുടെ കൈകളെയാണ് ആശ്രയിക്കുന്നത് എന്ന് അര്‍ത്ഥം, അപ്പോള്‍ അമ്മ അതാത് കൈകളാല്‍ അനുഗ്രഹിക്കുന്നു, എന്നാല്‍ സത്യവും ധര്‍മ്മവും മാത്രം ആശ്രയിക്കുന്ന ഉത്തമ ഭക്തര്‍ അമ്മയുടെ പാദാരവിന്ദം ആണ് ആശ്രയിക്കുന്നത്, അപ്പോള്‍ എന്തു സംഭവിക്കുന്നു, അമ്മയുടെ കൈകള്‍ എല്ലാം അവനില്‍ അനുഗ്രഹം ചൊരിയുന്നു. അമ്മയുടെ പാദങ്ങള്‍ ചലനാത്മകം ആയി കാണപ്പടുന്നു, അമ്മയുടെ ഒരു പാദം പരമശിവത്തെ മാറിലാണ് ചവുട്ടി നില്‍ക്കുന്നത്,ഇവിടെ പരമശിവന് നിശ്ചല ബ്രഹ്മം തന്നെയാണ്, ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ പ്രകൃതി,ചലനാത്മകം ആയ പ്രകൃതി തന്നെയല്ലേ മഹാമായ ആയ കാളി മാതാവ്. ഇങ്ങനെ നോക്കുമ്പോള്‍ കാളിയമ്മയുടെ തത്വം ശരിക്കും അദ്വൈത ബോധം നല്കുന്ന ഒരു മഹാ സങ്കല്പം തന്നെയല്ലേ. അമ്മ ആയി കണ്ടാലും, ബ്രഹ്മത്തില്‍ നിന്നുണ്ടായ പ്രകൃതി ആയി കണ്ടാലും അത് നമ്മളില്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടാക്കുന്നു എന്നത് തന്നെയാണ് നമ്മളില്‍ സംഭവിക്കുന്നത
Thursday, 16 February 2017
സ്ഥാണുമലയ പെരുമാള്‍ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമലയ പെരുമാള്‍ ക്ഷേത്രം. ത്രിമൂര്‍ത്തികളായ ശിവന്, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കല്‍പ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. പരശുരാമന് സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്. അത്രി മഹര്‍ഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതില്‍ പ്രധാനം. ദേവന്മാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്. അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹര്‍ഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോല്‍പ്പത്തിയ്ക്ക് കാരണമായി പറയുന്നത്. ഒരിക്കല്‍ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്ഷിയ്ക്ക് ഉത്തരം നല്കാന് ത്രിമൂര്‍ത്തികള്‍ക്കു പോലുമായില്ല. പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തില്‍ ഒറ്റയ്ക്കാണെന്ന ചിന്ത മഹര്‍ഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാല്‍ മഹര്‍ഷിയുടെ ധര്‍മ്മസങ്കടം മനസ്സിലാക്കിയ ദേവി ഭര്‍ത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തില്‍ പോകാന്‍ അപേക്ഷിച്ചു. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിയ്ക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു. ഭര്‍ത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാര്‍ഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹര്‍ഷി നാരദന് വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാര്‍വ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭര്‍ത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാര്‍ അവരെ പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭര്ത്താക്കന്മാരെ അനസൂയയുടെ അടുത്തേക്ക് അയക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂര്‍ത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവര്‍ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോള്‍ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങള്‍ക്ക് ഭിക്ഷയും ആഹാരവും തരാന്‍. ഇതുകേട്ട അനസൂയ ഒരു നിമിഷം തന്റെ ഭര്‍ത്താവിന്റെ പാദ പൂജ ചെയ്ത ജലത്തില്‍ നോക്കി പ്രാര്‍ഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂര്‍ത്തികള്‍ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു. ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാര്‍ ഭര്ത്താക്കാന്മാരെ പഴയ രൂപത്തില്‍ തിരിച്ചു നല്‍കണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവര്‍ത്തിയില്‍ അവര്‍ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂര്‍ത്തികളെ പഴയ രൂപത്തില്‍ ദേവിമാര്‍ക്ക് തിരിച്ചു നല്കി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. ദേവേന്ദ്രന് നിര്‍മ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹര്‍ഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തില്‍ ഇന്ദ്രന് അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹര്‍ഷിയുടെ പര്‍ണ്ണശാലയിലെത്തിയ ഇന്ദ്രന് കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണര്‍ന്ന ഗൗതമമഹര്‍ഷി നേരം പുലര്ന്നെന്നു കരുതി പൂജകള്‍ക്കായി തൊട്ടടുത്തുള്ള നദിക്കരയില്‍ പോയി. തുടര്‍ന്ന് ഗൗതമമഹര്‍ഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രന് അഹല്യയെ സമീപിക്കുന്നു. സ്നാദിപൂജകള്‍ക്കായി പോയ ഗൗതമഹര്‍ഷി ഇരുട്ടു മാറിയില്ലെന്നു മനസിലാക്കി പര്‍ണ്ണശാലയില്‍ തിരികെയെത്തുന്നു. അപ്പോള്‍ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹര്‍ഷി കാണുന്നത്. രോക്ഷാകുലനായ മഹര്‍ഷി ശിലയായി പോകട്ടെയെന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടെയെന്ന് ഇന്ദ്രനേയും ശപിച്ചു. ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രന് ത്രിമൂര്‍ത്തികളെ തപസു ചെയ്തെന്നും അവര്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നല്‍കിയെന്നുമാണ് വിശ്വാസം. തുടര്‍ന്ന് ഇന്ദ്രന് ത്രിമൂര്‍ത്തികള്‍ക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ. നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവര്‍ചിത്രങ്ങളും ശില്പങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു. ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍മണ്ഡപം ശില്പകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങള്‍ കേള്‍ക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാന് പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാര്‍ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്. പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാര്കഴിയും ചിത്തിരയും. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളില്‍ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ശൈവ, വൈഷ്ണവ ഭക്തരെ ആകര്‍ഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ മുപ്പതോളം ദേവിദേവന്മാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.
വിഷു പുരാണം
ഭാരതത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ സംസ്ഥാനമാണ് കേരളം. കേരളം ഉണ്ടായതിനെ പറ്റി ഭാഗവത പ്രഭാഷണത്തിൽ കേട്ട ഒരു കഥ പറയാം. എല്ലാവർക്കും അറിയാം –പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന്. പരശുരാമൻ തന്ടെ അവതരോദ്യേശം നിറവേറ്റിയശേഷം തന്ടെ ചൈതന്യം മുഴുവൻ ശ്രീരാമ ദേവനിലേക്ക് പ്രവഹിപ്പിച്ചു , അതിനുശഷം തനിക്കു സ്വൈര്യമായി ഇരുന്നു തപസ്സു ചെയ്യാനായി ഭാരതത്തിന്ടെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തു. തനിക്കിനി തന്ടെ ആയുധം (മഴു) ആവശ്യമില്ലെന്ന് കണ്ടു അദേഹം അത് കടലിലേക്കെറിഞ്ഞു. അങ്ങിനെയാണ് കടലിൽ നിന്നും കേരളം ഉയർന്നു വന്നത്. അങ്ങനെ ഉയര്‍ന്നു വന്ന ഈ കരയിൽ നിറയെ ഫല വൃക്ഷങ്ങളും മറ്റും സമൃദ്ധമായി നിറഞ്ഞു നിന്നു….. പരശുരാമൻ സ്വസ്ഥമായി തപസ്സു ചെയ്തോണ്ടിരിക്കെ ഉത്തര ദേശത്തുനിന്നും കുറച്ചു ബ്രാഹ്മണ കുടുംബക്കാർ ക്ഷത്രിയ രാജാക്കന്മാരെ ഭയന്ന് കേരളത്തിൽ എത്തപ്പെട്ടു. അവര്‍ പരശുരാമനോട് ഈ ഭൂമി തങ്ങൾക്കു തരാൻ അപേക്ഷിച്ചു. പരശുരാമൻ ഈ ഭൂമി അവർക്ക് നല്കിയ ശേഷം തപസ്സു ചെയ്യാനായി ഹിമാലയത്തിലേക്ക് പോയി. പോകും നേരം ബ്രാഹ്മണർ ചോദിച്ചു തങ്ങളെ ക്ഷത്രിയർ ഇനിയും അക്രമിക്കുകയാണെങ്കിൽ ഞങ്ങൾ എന്ത് ചെയ്യുമെന്ന്? പരശുരാമൻ ഒരു മന്ത്രം അവരെ ഉപദേശിച്ചു നല്കി. എപ്പോൾ നിങ്ങൾ ഈ മന്ത്രം ചൊല്ലി എന്നെ സ്മരിക്കുന്നുവോ ആ നിമിഷം ഞാൻ നിങ്ങടെ സംരക്ഷണത്തിനായി എത്തും എന്ന് വാക്കും നല്കി. ഒരു ജോലിയും ചെയ്യാതെ തന്നെ പ്രകൃതി അവർക്ക് വേണ്ടതെല്ലാം കൊടുത്തു കൊണ്ടിരുന്നു. അങ്ങിനെ ബ്രാഹ്മണർ വേദമന്ത്രങ്ങളും പൂജകളും യാഗങ്ങളും മാത്രം ചെയ്തു കൊണ്ട് കാലം കഴിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞു…. കാലക്രമേണ അവരിൽ പലരും സന്മാർഗ്ഗത്തിൽ നിന്നും വഴിമാറി തുടങ്ങി. ഒരു ദിവസം ഒരു യാഗം നടന്നു കൊണ്ടിരിക്കെ ചിലര്‍ക്കൊക്കെ സംശയം പരശുരാമൻ ഉപദേശിച്ച മന്ത്രം സത്യം തന്നെയാണോ എന്ന്. അവർ അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അവരെല്ലാവരും കൂടി ആ മന്ത്രം ജപിച്ചു. തൊട്ടടുത്ത നിമിഷം പരശുരാമൻ അവിടെ പ്രത്യക്ഷപ്പെട്ടു!!! അദ്ദേഹത്തിന് കാര്യങ്ങൾ എല്ലാം മനസിലായി, അദ്ദേഹം ക്രുദ്ധനായി “നിങ്ങൾ ധിക്കാരികൾ ആയിതീര്‍ന്നിരിക്കുന്നു– ഈ ഭൂമിയിൽ നിന്നും ധര്‍മ്മം നശിച്ചുപോയി, നിങ്ങൾ അലസന്മാരും മടിയന്മാരും ആയതുകൊണ്ടാണ് ഇതെല്ലം സംഭവിച്ചത്, അതുകൊണ്ട് നിങ്ങടെ സകലതും നശിച്ചു പോകട്ടെ” എന്ന് ശപിച്ചു. എല്ലാവരും കൂടി മാപ്പ് ചോദിച്ചു. പരശുരാമന് അവരോടു കനിവ് തോന്നി അദ്ദേഹം പറഞ്ഞു ഈ മണ്ണിൽ നിങ്ങള്‍ക്ക് കൃഷിചെയ്യാം; അതിൽ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന ഫലങ്ങൾ മുഴുവനും (പണം, സ്വര്‍ണം, ……..) ഭഗവാനു സമര്‍പ്പിച്ചിട്ടു ആ പ്രസാദം കൊണ്ട് ആ വര്‍ഷം ജീവിക്കുക. അന്ന് മുതൽ അവരെല്ലാം കൃഷി ചെയ്യാൻ തുടങ്ങി, കൊയ്ത്തു കഴിഞ്ഞാൽ സകലതും കൂടി ഭഗവാനു സമര്‍പ്പിക്കും. അതിന്ടെ ഓർമ്മക്കാണ് നമ്മൾ വിഷുക്കണി വെക്കുന്നത്. അങ്ങിനെയാണ് വിഷു ഉണ്ടായതെന്നൊരു വിശ്വാസമുണ്ട്. വിഷുവിനു ആദ്യം പറഞ്ഞിരുന്നത് “വിഷ്ണു പൂജ” എന്നായിരുന്നു, കാലക്രമേണ അത് “വിഷു” എന്നായി മാറി
വിഷ്ണുവും കൃഷ്ണനും തമ്മിലുള്ള ബന്ധം
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ കൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടുകൊണ്ട് വൈഷ്ണവർ ആരാധിക്കാറുണ്ട്. കൃഷ്ണൻ വിഷ്ണുവിന്റെ പൂർണ്ണാവതാരമാണ്. എന്നിരുന്നാലും വിഷ്ണുവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ വ്യാഖ്യാനം ഇതുവരെ ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ വിഷ്ണുവിന്റെ വലതു ഭാഗത്തായി കുടികൊള്ളുന്ന സ്വതന്ത്രസ്വഭാവമുള്ള ദൈവമായും കൃഷ്ണനെ കണക്കാക്കാറുണ്ട്. വൈഷ്ണവമതം പ്രധാനമായും കൃഷ്ണന്റേയും വിഷ്ണുവിന്റേയും പരമോന്നതയെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മിക്ക വൈഷ്ണവഭേദങ്ങളും കൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുകയാണെങ്കിലും ഗൗഡീയ വൈഷ്ണവം ,വല്ലഭ സമ്പ്രദായം, നിമ്പാർക്ക സമ്പ്രദായം എന്നീ ഗണത്തിൽപ്പെട്ടവർ കൃഷ്ണനെ ഒരു സ്വതന്ത്ര ദൈവഭാവത്തിൽ അഥവാ സ്വയംഭഗവാനായാണ് കണക്കാക്കുന്നത്. സ്വാമിനാരായണ സമ്പ്രദായത്തിന്റെ സ്ഥാപകനായ സ്വാമിനാരായണൻ സ്വതന്ത്രരൂപത്തിലാണ് ആരാധിക്കുന്നത്. വൈഷ്ണവമതത്തിലെ പ്രമുഖ ശാഖയായ മഹാകൃഷ്ണവം വേദകാലത്തിലെ വസുദേവർ, ഗോപാലർ, കൃഷ്ണസങ്കല്പം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷ്ണ-വാസുദേവ (വസുദേവരുടെ പുത്രനായ കൃഷ്ണൻ) എന്നത് വൈഷ്ണവമതത്തിലേയും കൃഷ്ണസങ്കല്പത്തിലേയും പ്രാചീനമായ ആരാധനാരീതിയാണ്. കൃഷ്ണാരാധാരയിലെ വളരെ പൗരാണികമായ ഒരു രീതിയാണിതെന്ന് വിശ്വസിക്കുന്നു. ഈ രീതി മറ്റ് ആരാധനാരീതികളേക്കാൾ പ്രാചീനമാണെന്നും ഇതുമൂലമാണ് പിന്നീട് വൈഷ്ണവമതത്തിന്റെ ഏകീകരണം നടന്നതെന്നും വിശ്വസിച്ചു പോരുന്നു. ഭാഗവതരീതിയും ബാല കൃഷ്ണ സമ്പ്രദായത്തോടൊപ്പം ഗോപാല സമ്പ്രദായം കൂടി ചേർന്നപ്പോൾ കൃഷ്ണാരാധന ഒരുമ നേടി ഇന്നത്തെ രീതിയിലേക്ക് വളർന്നു. ഈ രീതിയ്ക്ക് പുറത്തുള്ള പലയിടത്തും ഭക്തരെ വാസുദേവകർ എന്ന പേരിൽ അറിയപ്പെടാറുണ്ട്. വൈഷ്ണവത്തിൽ പിന്നീട് ചതുർ-അവതാരാഖ്യാനമായി മാറിയ കൃഷ്ണ-വാസുദേവൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹരിവംശത്തിൽ വിശദമാക്കുന്നുണ്ട്. ഓം നമോ ഭഗവതേ വാസുദേവായ! ഓം: നമോ: നാരായണായ.
*കാട്ടാളന് മാമുനിയായി
*
*🔥🔥🙏🏻🔥🔥* ഒരു കാട്ടാളന്.. പോക്കിരി, ദുഷ്ടന്, തസ്ക്കരന്.. ഭാര്യ: ഒരു ശുദ്രതരുണി മക്കള്‍:പ്രത്യേകിച്ച് എണ്ണമൊന്നുമില്ല, കിട്ടിയതെല്ലാം ദൈവത്തിന്റെ വരദാനം ജോലി: കാട്ടിലൂടെ വരുന്നവരുടെ കൈയ്യിലുള്ളത് തട്ടി പറിക്കുക, അതു കൊടുത്ത് ഭാര്യയേയും മക്കളെയും സന്തോഷിപ്പിക്കുക. അങ്ങനെ ഒരു ദിനം.. അന്ന് കാട്ടാളന് ഇരയായി വന്നത് സപ്തമുനികളായിരുന്നു.കാട്ടാളന് ഓപ്പറേഷനു തയ്യാറായി.അവന് സ്ഥിരം ഐറ്റവുമായി മുനിമാരെ സമീപിച്ചു.. പൊട്ടിച്ചിരി, കത്തികാട്ടല്‍, കണ്ണുരുട്ടി കാണിക്കല്‍.. അവന്റെ ഫാന്‍സി ഡ്രസ്സ് മൊത്തം കണ്ടിട്ട് സപ്തമുനികള്‍ ചോദിച്ചു: "എന്ത് പറ്റി?" ഠിം!! കാട്ടാളന്റെ കാറ്റ് പോയി!! ഇതെന്ത് ചോദ്യം?? സാധാരണ എല്ലാവരും പേടിക്കുന്നതാ.. ഞെട്ടി നിന്ന കാട്ടാളനോട് മുനിമാര്‍ വീണ്ടും ചോദിച്ചു: "വത്സാ, നിനക്ക് എന്താണ് പറ്റിയത്?" വട്ടാണോ?? ഇത് വ്യംഗ്യാര്‍ത്ഥം!! കാട്ടാളന് വിക്കി വിക്കി പറഞ്ഞു: "ഞാന്‍ വത്സനല്ല, ഒരു കള്ളനാ" ഓഹോ.. "എന്തിനാണ് കള്ളാ ഈ പരാക്രമം?" "ഭാര്യയേയും മക്കളെയും തീറ്റിക്കാന്‍" കള്ളന് മറുപടി നല്കി. ഈ ചെയ്ത് കൂട്ടുന്ന പാപത്തിന്റെ ഫലം ഒറ്റക്കാണോ അതോ ഫാമിലി മൊത്തത്തിലാണോ അനുഭവിക്കുന്നത് എന്ന മുനിമാരുടെ ചോദ്യത്തിനു മുമ്പില്‍ കാട്ടാളന് പരുങ്ങി.അത് അറിയുന്ന വരെ തങ്ങള്‍ ഇവിടെ നില്ക്കാം എന്ന മുനിമാരുടെ വാക്കിനെ മാനിച്ച് കാട്ടാളന് വീട്ടിലെത്തി.എന്നിട്ട് ശുദ്രതരുണിയോട് ചോദിച്ചു: "ഡാര്‍ളിംഗ്, ഞാന്‍ ഈ ചെയ്യുന്ന പാപഫലം നീയൂടെ അനുഭവിക്കുമോ?" ആ ചോദ്യം കേട്ടതും ഡാര്‍ളിംഗ് ഒരു രണ്ട് വരി പാട്ട് പാടി: "താന്താന് നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരു" സംഭവം സിംപിള്‍!! താങ്കള്‍ കൊന്നോളു, കൊള്ളയടിച്ചോളു.. അങ്ങനെ കിട്ടുന്നതെല്ലാം ഞാനും കുട്ടികളും കൂടി കഴിച്ചോളാം. പിന്നെ പാപഫലം.. അതൂടെ ഞങ്ങളെടുത്താല്‍ താങ്കള്‍ ഒന്നുമില്ലാത്തവനായി പോകില്ലേ?? അതിനാല്‍ അത് താങ്കള്‍ക്ക്!! കാട്ടാളന് കോമാളിയായി.. പണ്ട് ഉപദ്രവിക്കപ്പെട്ടവരെല്ലാം അദ്ദേഹത്തിനു ചുറ്റും വന്ന് കൊഞ്ഞനം കുത്തി കാട്ടി!! സപ്തമുനിമാരുടെ കാല്ക്കല് പൊട്ടിക്കരഞ്ഞു വീണ കാട്ടാളനെ പിടിച്ച് ഒരിടത്തിരുത്തിയട്ട് മുനിമാര്‍ ഒരു മന്തം ഉപദേശിച്ചു: "മരാ മരാ" അദ്ദേഹം അത് തുടര്‍ച്ചയായി ചൊല്ലുകയും, ആ ഉച്ചാരണം 'രാമ രാമ' എന്നായി മാറുകയും ചെയ്തു.അദ്ദേഹത്തിനു ചുറ്റും ചിതല്പുറ്റ് നിറഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം അത് വഴി വന്ന സപ്തമുനിമാര്‍ ആ വാല്മീകത്തില് നിന്ന് അദ്ദേഹത്തെ പുറത്തിറക്കുകയും, വാല്മീകി എന്ന് നാമകരണം ചെയ്യ്കയും ചെയ്തു. രാമനാമ പ്രഭാവത്താല്‍ മാമുനിയായി തീര്‍ന്ന ഈ വാല്മീകിയാണ് പില്ക്കാലത്ത് രാമായണം എഴുതിയത്.ഇദ്ദേഹം രാമനെ കണ്ട് മുട്ടുന്നത് ഭഗവാന്റെ വനവാസ കാലത്തായിരുന്നു. ഓര്‍മ്മയില്ലേ?? നഗരവാസികളെ ഉപേക്ഷിച്ച് ഗംഗാതടത്തിലെത്തിയ ശ്രീരാമനെ.. അന്ന് അവിടെ അദ്ദേഹത്തിനു സ്വീകരണം നല്‍കിയത്, പരമഭക്തനായ ഗുഹനായിരുന്നു.ഗംഗാ ദേവിയോട് വനവാസത്തിനുള്ള അനുവാദം സീതാദേവി നേടിയ ശേഷം, ഗുഹന് അവരെ ഭരദ്വാജാശ്രമത്തിലെത്തിച്ചു.അവിടുന്ന് രാമലക്ഷ്മണന്മാരും സീതാദേവിയും വാല്മീകാശ്രമത്തിലെത്തി. അവിടെ വച്ച് വാല്മീകി തന്റെ പൂര്‍വ്വകഥ രാമനോട് പറഞ്ഞു, കൂട്ടത്തില്‍ ഈ കണ്ട് മുട്ടലിലെ സന്തോഷം പ്രകടിപ്പിക്കാനും മുനി തയ്യാറായി: "രാജീവലോചനം രാമം ദയാപരം രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ കാണായ മൂലം വിമുക്തനായേനഹം ത്രാണനിപുണ! ത്രിദശകുലപതേ" അതിനു ശേഷം മുനിയുടെ ഉപദേശപ്രകാരം ചിത്രകൂടത്തില്‍ ശാല കെട്ടി സീതാദേവിയോടും, ലക്ഷ്മണകുമാരനും ഒപ്പം രാമഭഗവാന് വനത്തിലെ താമസം തുടങ്ങി.
സുദ്യുമ്നസ്തുതി
തത: പുരൂരവാ ജജ്ഞേ ഇളായാം കഥയാമി വ: ബുധപുത്രോfതി ധര്‍മ്മാത്മാ യജ്ഞകൃദ്ദാന തത്പര: സുദ്യുമ്നോ നാമ ഭൂപാല: സത്യവാദീ ജിതേന്ദ്രിയ: സൈന്ധവം ഹയമാരുഹ്യ ചചാര മൃഗയാം വനേ 🔥🔥🔥🌞🔥🔥🔥 സൂതന്‍ തുടര്‍ന്നു: ഇളയില്‍ ബുധന്റെ പുത്രനായാണ് പുരൂരവസ്സിന്റെ ജനനം. സുദ്യുമ്നന് ഉത്തമനായ ഒരു രാജാവായിരുന്നു. ഒരു ദിവസം അദ്ദേഹം നായാട്ടിനായി കാട്ടിലേയ്ക്ക് പോയി. കുണ്ഡലമണിഞ്ഞും അദ്ഭുതകരമായി കൊമ്പില്‍ത്തീര്‍ത്ത വില്ലില്‍ ശരംതൊടുത്തും രാജാവ് അനേകം മൃഗങ്ങളെ കൊന്നൊടുക്കി. മുയല്, പോത്ത്, പുലി, കരിമാന്‍, എന്നുവേണ്ട ഭക്ഷണയോഗ്യമായ അനേകം മൃഗങ്ങളും രാജാവിന്റെ അമ്പിന്നിരയായി. അദ്ദേഹം മേരുപര്‍വ്വതസാനുവിലുള്ള അതിമനോജ്ഞമായ കുമാരവനത്തില്‍ പ്രവേശിച്ചു. അശോകം, ഇലഞ്ഞി, പന, പ്ലാവ്, കടമ്പ്, ചമ്പകം, മാവ് മുതലായ മരങ്ങള്‍ അവിടെ കൂട്ടമായി നില്ക്കുന്നു. വായുവില്‍ മുല്ലപ്പൂവിന്റെ ഗന്ധവും നിറഞ്ഞിരിക്കുന്നു. തെങ്ങ്, വാഴ, പിച്ചി, കുറിഞ്ഞി, തൂമുല്ല മുതലായ സസ്യജാലങ്ങളും, കുളക്കോഴി, മൂളിപ്പാട്ട് പാടുന്ന വണ്ടുകള്‍, കുയില്‍നാദം, കാറ്റൂതുന്ന മുളങ്കാടിന്റെ പാട്ട് എല്ലാം കണ്ടും കേട്ടും രാജാവും കൂട്ടരും സന്തോഷത്തോടെ കുമാരവനത്തില്‍ പ്രവേശിച്ചതും സുദ്യുമ്നന് പെട്ടെന്നൊരു സ്ത്രീയായി മാറി. തന്റെ കുതിരയും ഇപ്പോള്‍ പെണ്‍കുതിരയായിരിക്കുന്നു.! എന്താണ് സംഭവിച്ചതെന്നു പരിഭ്രമിച്ചും ലജ്ജിച്ചും രാജാവ് ഇനിയെങ്ങിനെ നാട്ടിലേയ്ക്ക് തിരിച്ചുപോവും എന്ന് ചിന്തിച്ചു വിഷമിച്ചു. 'ആരാണെന്നെ ചതിച്ചത്? ഞാന്‍ ഇനി രാജ്യമെങ്ങിനെ ഭരിക്കും?' രാജാവ് കാട്ടിനുള്ളില്‍ കയറിയ ഉടനെ സ്ത്രീരൂപിയാകാന്‍ കാരണമെന്തെന്ന് മുനിമാര്‍ ചോദിച്ചപ്പോള്‍ സൂതന്‍ തുടര്‍ന്നു: ഒരിക്കല്‍ പരമശിവനെ ദര്‍ശിക്കാന്‍ സനകാദിമുനിമാര്‍ വന്നുചേര്‍ന്ന സമയം ശംഭുവും പാര്‍വ്വതിയും കാമക്രീഡയില്‍ ആമഗ്നരായി ലയിച്ചിരിക്കുകയായിരുന്നു. നഗ്നയായി തന്റെ കണവനുമായി രമിച്ചിരുന്ന പാര്‍വ്വതി മുനിമാരെക്കാണ്ട് അത്യധികം ലജ്ജയോടെ പെട്ടെന്ന് തന്റെ ചേല വാരിയുടുത്തു. ഈ രംഗം ഒരുനോക്കു കണ്ട മുനിമാര്‍ പെട്ടെന്ന് തന്നെ അവിടം വിട്ടു നാരായണാശ്രമത്തിലേക്ക് പോയി. തന്റെ പ്രിയതമയുടെ ലജ്ജയും ഖേദവും കണ്ട് അതിനൊരു ശമമുണ്ടാക്കാന്‍ മഹാദേവന് പറഞ്ഞു: 'ഇന്നുമുതല്‍ ഈ വനത്തില്‍ പ്രവേശിക്കുന്നവര്‍ എല്ലാവരും പെണ്ണായിപ്പോകട്ടെ!' ഈ ശാപവൃത്താന്തമറിയാതെയാണ് സുദ്യുമ്നന് പരിവാരസമേതം കുമാരവനത്തില്‍ പ്രവേശിച്ചത്. നാണക്കേടോര്‍ത്ത് ആ രാജാവ് നാട്ടിലേക്ക് തിരിച്ചുപോയില്ല. അവിടെ ചുറ്റിക്കറങ്ങി ഒടുവില്‍ ‘ഇള’ എന്ന പേര് സ്വീകരിച്ചു സ്ത്രീയായി ജീവിതം തുടങ്ങി. ആ കാട്ടിലേയ്ക്ക് മൃഗയാവിനോദത്തിനെത്തിയ ബുധന്‍ ഇളയെക്കണ്ട് പ്രണയവിവശനായി. അവള്‍ക്കും ബുധനില്‍ കാമമുളവായി. അവരുടെ സംയോഗത്താല്‍ പുരൂരവസ്സ് എന്ന് പേരായ ഒരു സുപുത്രന് ജനിച്ചു. ഇള അവിടെവച്ച് വസിഷ്ഠമുനിയെ സ്മരിച്ചമാത്രയില്‍ ഗുരു അദ്ദേഹത്തെ അനുഗ്രഹിക്കാനായി ഭഗവാന് ശങ്കരനെ സംപ്രീതനാക്കി. വസിഷ്ഠന് ഭഗവാനോട് വരമായി ചോദിച്ചത് സുദ്യുമ്നന്റെ പൌരുഷം വീണ്ടു കിട്ടാനാണ്. എന്നാല്‍ ഒന്നരാടം മാസം ഇളയായും സുദ്യുമ്നനായും രാജാവിന് ജീവിക്കാം എന്ന വരമാണ് പരമശിവന് നല്‍കിയത്. രാജാവ് കൊട്ടാരത്തില്‍പ്പോയി ഭരണം തുടങ്ങി. ആണായിരിക്കുമ്പോള്‍ രാജ്യഭാരവും പെണ്ണായിരിക്കുമ്പോള്‍ കൊട്ടാരത്തില്‍ ഒളിച്ചും അദ്ദേഹം കഴിഞ്ഞുവന്നു. ഇതറിഞ്ഞ ജനം രാജാവിനെ നിന്ദിച്ചു സംസാരിച്ചു തുടങ്ങി. അതിനാല്‍ യൌവനമായപ്പോള്‍ത്തന്നെ മകനായ പുരൂരവസ്സിനു രാജ്യഭാരം നല്കി അദ്ദേഹം വാനപ്രസ്ഥനായി. അദ്ദേഹം നാരദനില്‍ നിന്നും നവാക്ഷരമന്ത്രദീക്ഷയെടുത്ത് ഭക്തിയോടെ ദേവിയെ ഉപാസിച്ചു. മദ്യപാനത്താല്‍ ചുവന്നു തുടുത്ത കണ്ണുകളോടെ ദേവി സിംഹാരൂഢയായി അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇള ദേവിയെ സ്തുതിച്ചു: 'ഉപാസിക്കുന്നവര്‍ക്ക് അഭികാമ്യമായ രൂപത്തില്‍ അവിടുന്നെനിക്ക് പ്രത്യക്ഷയായിരിക്കുന്നു. ദേവഗണങ്ങള്‍ ആശ്രയിക്കുന്ന അഭീഷ്ടവരദായകമായ അവിടുത്തെ പദകമലത്തെ ഞാനിതാ നമസ്കരിക്കുന്നു. ഈ ലോകത്ത് അവിടുത്തെ മഹത്വം മനുഷ്യനായി ജനിച്ച ആര്‍ക്കാണറിയാനാവുക? മുനിമാരും ദേവന്മാരും ആ രൂപത്തില്‍ മുഗ്ദ്ധരാണ്. അവിടുത്തെ ദയയും ഐശ്വര്യവും എത്ര അത്ഭുതകരം! ത്രിമൂര്‍ത്തികളും ഇന്ദ്രാദി ദേവന്മാരും അഷ്ടവസുക്കളും പോലും അവിടുത്തെ പ്രഭാവം അറിയാത്തവരാണ്. പിന്നെ സാധാരണക്കാരായ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? വിഷ്ണുവിന് അവിടുത്തെ സാത്വികാംശത്തെ അറിയാം. ബ്രഹ്മാവിന് രാജസാംശത്തെയും രുദ്രന് താമസാംശത്തെയും അറിയാം. എന്നാല്‍ അമ്മയെ സമഗ്രനിര്‍ഗ്ഗുണയായി അറിയുന്നവര്‍ ആരുണ്ട്? മന്ദബുദ്ധിയായ ഞാന്‍ അതിനു യോഗ്യനല്ലെങ്കിലും അടുത്തെ കൃപ എന്തെന്ന് ഇന്ന് ഞാനറിഞ്ഞു. പൂമങ്കയായ ലക്ഷ്മീദേവി തന്നെ വരിച്ചിട്ടും വിഷ്ണുദേവന് പൂര്‍ണ്ണമായും സംതൃപ്തനല്ല. ഇവളെ വരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടോ എന്ന സംശയമാകാം അതിനു കാരണം. നിന്റെ കൈകള്‍ പാദസേവ ചെയ്യുന്നതിനാലാകണം മധുസൂദനന്റെ പാദങ്ങള്‍ക്ക് ഇത്ര പവിത്രത. അശോകത്തെപ്പോലെ അവിടുത്തെ കാലടികളുടെ താഡനമേല്‍ക്കാന്‍ പരമപുരുഷനായ ഹരി പോലും കൊതിക്കുന്നു. എന്നാല്‍ അവിടുന്നു കോപിഷ്ഠയാകുമ്പോള്‍ അവിടുത്തെ പ്രശാന്തയാക്കാന്‍ ആ ഭഗവാന് തന്നെ അവിടുത്തെ കുമ്പിടുന്നു. കാര്മേഘത്തില് മിന്നല്‍പ്പിണരുകള്‍ എന്നപോലെ ആ പരമപുരുഷന്റെ മാറില്‍ അവിടുന്നമരുന്നു. അതായത് ആ ജഗദീശനെ അവിടുന്നു വാഹനമാക്കിയിരിക്കുന്നു! കോപിഷ്ഠയായി ദേവി ആ ഭഗവാനെ കൈവെടിഞ്ഞാല്‍പ്പിന്നെ അദ്ദേഹം ശക്തിഹീനന് തന്നെ. ശ്രീയൊഴിഞ്ഞ നിര്‍ഗ്ഗുണ പുരുഷനെ ആര്‍ക്കും വേണ്ട. അവിടുത്തെ ആശ്രയിക്കുന്ന ബ്രഹ്മാദികളായ ദേവന്മാര് വാസ്തവത്തില്‍ സ്ത്രീകളാണ്. അവിടുത്തെ പ്രസാദിപ്പിച്ച് അവര്‍ പുരുഷത്വം നേടിയതാണെന്നു തോന്നുന്നു. അവിടുത്തെ പ്രഭാവം എങ്ങിനെ വര്‍ണ്ണിക്കും? അമ്മേ, അവിടുന്ന് സ്ത്രീയോ പുരുഷനോ? സഗുണയോ നിര്‍ഗ്ഗുണയോ? അമ്മേ, ഞാന്‍ അവിടുത്തെ സദാ ധ്യാനിക്കുന്നു, നമസ്കരിക്കുന്നു. അമ്മയില്‍ അചഞ്ചല ഭക്തിയുണ്ടാവാന്‍ എന്നെ അനുഗ്രഹിക്കേണമേ! *ഇങ്ങിനെ സ്തുതിച്ച രാജര്‍ഷിക്ക് ദേവി ആത്മസായൂജ്യം നല്കി
സരസ്വതീദേവി
സരസ്വതീദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുഷ്പമാണ് താമര. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ് നിവേദ്യം. സരസ്വതീപുഷ്പാഞ്ജലിയാണ് അര്‍ച്ചന. ഫലം വിദ്യാഗുണം,* *🔥 ‘ഓം ഹ്രീം ഹ്രീം സരസ്വത്യൈസ്വാഹാ’ 🔥* *എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക. (ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)* 16/02/2017, 9:48 a.m. - Jayettan Udhuvadi: *നമസ്തേ കൂട്ടുകാരേ*. . *സുഖ നിദ്രക്ക് സാക്ഷിയായി നിന്ന പരംപൊരുളായ* *സർവേശ്വരനു കോടി കോടി പാദ നമസ്കാരത്തോടെ തുടങ്ങാം* 🔔🔔🔔🔔🔔 *സ്നേഹം നിറഞ്ഞ എല്ലാ പ്രിയ അംഗങ്ങൾക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം ആശംസിക്കുന്നു* 🔔🔔🔔 ഭാഗ്യസൂക്തം: -------------------- മിക്ക ഭക്തര്‍ക്കും ഒരു പരാതിയുണ്ട്, "ചില കര്‍മ്മികള്‍ വഴിപാടായി നടത്തുന്ന ഭാഗ്യസൂക്തം ജപിക്കാറില്ലെന്ന്"... അതില്‍ ചില യാഥാര്‍ത്ഥ്യം ഇല്ലാതെയുമില്ല. ഇത്രയും ദീര്‍ഘമായ സൂക്തങ്ങള്‍ (ഇതിലും വളരെ വലിയ സൂക്തങ്ങളുമുണ്ട്) ജപിക്കാനോ അര്‍ച്ചന നടത്താനോ തിരക്കേറിയ ഒരു ക്ഷേത്രത്തിലെ കര്മ്മിയ്ക്ക് സാധിക്കണമെന്നില്ല. ആകയാല്‍ അതിന് തുല്യമായ തുക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് സ്വഭവനത്തില്‍ ഇരുന്ന് പ്രഭാതങ്ങളില്‍ ഇഷ്ടദേവതയെ ധ്യാനിച്ചുകൊണ്ട് ഭാഗ്യസൂക്തം ജപിക്കാവുന്നതാണ്. പ്രഭാതങ്ങളില്‍ മാത്രം ഭാഗ്യസൂക്തം ജപിച്ചുശീലിക്കണം. അതാത് ദശാപഹാര നാഥന്മാരെയും അവരുടെ അധിദേവതകളെയും ധ്യാനിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം ജപിക്കണം. അതായത്, ശനിദശയില്‍ ചന്ദ്രാപഹാരം ആണെങ്കില്‍ ശാസ്താവിനേയും പാര്‍വ്വതി അല്ലെങ്കില്‍ ദുര്‍ഗ്ഗാദേവിയേയും ധ്യാനിച്ചുകൊണ്ട് ഭാഗ്യസൂക്തം ജപിക്കണം. അതീവദോഷപ്രദമായി നില്ക്കുന്ന കാലമാണെങ്കില്‍ ജപസംഖ്യയും കൂട്ടാവുന്നതാണ്. പ്രഭാതങ്ങളില്‍ അഗ്നി, ഇന്ദ്രന് ഇത്യാദി സകല ദേവതകളേയും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉത്തരോത്തരം ഭാഗ്യപ്രാപ്തിയെ ലഭ്യമാക്കുന്ന മന്ത്രഭാഗങ്ങള്‍ അടങ്ങിയതാണ് "ഭാഗ്യസൂക്തം". ഇത് സകലവിശ്വാസികള്‍ക്കും ജപിക്കാവുന്നതുമാകുന്നു. ഭാഗ്യസൂക്തം: *************** ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ. പ്രാതര്ഭഗം പൂഷണം ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ. പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍യ്യോ വിധര്ത്താ. ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ. ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം ധിയമുദവ ദദന്ന: ഭഗ പ്ര ണോ ജനയ ഗോഭിരശ്വൈര്‍ഭഗ പ്രനൃഭിര് നൃവന്തസ്യാമ. ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍ സൂര്യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ. ഭഗ ഏവ ഭാഗവാന് അസ്തു ദേവാസ്തേന വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭവേഹ. സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ. അര്‍വ്വാചീനം വസുവിദം ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു. അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന: യോ മാഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി. അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു.
ലക്ഷ്മീ ഭഗവതിയും ജ്യേഷ്ഠാ ഭഗവതിയും
🌞* ഓരോ ഗൃഹത്തിന്റെയും ഐശ്വര്യം അതില്‍ വസിക്കുന്നവരുടെ കൈകളില്‍ത്തന്നെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്തുക്കള്‍ സ്ഥിരമായി മുറികള്‍ക്കുള്ളില്‍ സൂക്ഷിക്കാതിരിക്കുക. കുട്ടികളെ കൃത്യമായി ദിനചര്യകള്‍ പാലിക്കുന്നതിന് പരിശീലിപ്പിക്കുക. ദൈവവിശ്വാസം, സ്നേഹം ഇവ കുട്ടികളില്‍ ദൃഢമാക്കുക. മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കുന്നത് ഒഴിവാക്കുക; വിശിഷ്യാ കുട്ടികളുടെ സാന്നിധ്യത്തില്‍. *പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന് വെളിയില്‍ ജ്യേഷ്ഠയ്ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ് നിലവിളക്ക് കൊളുത്തുക. അതായത് വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി ചപ്പു ചവറുകള്‍ വെളിയില്‍ കൊണ്ടുപോയി കത്തിച്ചുകളയുക.* *ശേഷം ജലം തളിച്ച് പരിസരം ശുദ്ധമാക്കി പൂമുഖത്ത് നിലവിളക്ക് കൊളുത്തുക. സന്ധ്യാനാമം ജപിക്കുക. ഇതായിരുന്നു രീതി. പുകകണ്ട് തൃപ്തിപ്പെട്ട് ജ്യേഷ്ഠ വെളിയില്‍ നില്‍ക്കുകയും ശുദ്ധിയും വൃത്തിയും നിലവിളക്കും നാമജപവും ഇഷ്ടപ്പെട്ട് ലക്ഷ്മീഭഗവതി ഗൃഹത്തില്‍ പ്രവേശിക്കയും ചെയ്യുന്നു. ഇതാണ് വിശ്വാസം.രണ്ടുപേരും ഭഗവതിമാര്‍ തന്നെ. ഒരാള്‍ ഐശ്വര്യത്തിന്റെ ദേവതയും മറ്റേയാള്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടേയും ദേവതയും. പാലാഴിമഥനകഥ ഏവര്‍ക്കും അറിയാവുന്നതാണല്ലേ* *ദേവന്മാര്‍ക്കുണ്ടായ ജരാനരകള്‍ മാറ്റുന്നതിനായി അമൃതു കഴിക്കണം എന്നുവന്നപ്പോള്‍ അമൃതിനുവേണ്ടി പാലാഴി കടഞ്ഞു. മന്ദരപര്‍വ്വതത്തെ കടകോലാക്കി അമൃതിനുവേണ്ടി പാലാഴി കടഞ്ഞു. മന്ദരപര്‍വ്വതത്തെ കടകോലാക്കി വാസുകിയെ കയറാക്കി പാലാഴി കടഞ്ഞപ്പോള്‍ പലദിവ്യ വസ്തുക്കളും ലഭിച്ചു. ആ സമയം പാലാഴിയില്‍ നിന്നും ഉത്ഭവിച്ചതാണ് ലക്ഷ്മീദേവിയും ജ്യേഷ്ഠയും.ലക്ഷ്മിയെ വിഷ്ണുഭഗവാന് തന്റെ പത്നിയായി സ്വീകരിച്ചു. ജ്യേഷ്ഠയെ (മൂശേട്ട എന്നും പറയുന്നു) ദുര്‍മ്മാര്‍ഗികളിലും വൃത്തിയും വെടിപ്പും ഇല്ലാത്തിടത്തും മദ്യപാനം ചൂതുകളി ഇവ ഉള്ളിടത്തും വസിക്കുന്നതിന് അനുവദിച്ചു.അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കഥ.* *ഒരിക്കല്‍ ലക്ഷ്മീഭഗവതിയും ജ്യേഷ്ഠാഭഗവതിയും കൂടി ഒരു സായാഹ്നസവാരിക്കിറങ്ങി. ഗ്രാമത്തിലെ തെരുവില്‍ക്കൂടി അവരങ്ങനെ കഥകള്‍ പറഞ്ഞു നടക്കുകയാണ്. ആ സമയം വഴിയരുകിലുള്ള ഒരു ഭവനത്തില്‍നിന്നും അതിമധുരമായ സ്വരത്തില്‍ ഒരാള്‍ ദേവിസ്തുതികള്‍ ആലപിക്കുന്നത് കേട്ടു. രണ്ടുപേരും അതില്‍ ലയിച്ച് അവിടെനിന്നു. അപ്പോള്‍ ജ്യേഷ്ഠ പറഞ്ഞു: 'അനുജത്തീ നിന്നെ സ്തുതിച്ചു കൊണ്ടുള്ള കീര്‍ത്തനം ആരോ ആലപിക്കുന്നത് കേട്ടില്ലേ? അത് കേട്ടിട്ടും നീ എന്താണ് അവിടെത്തന്നെ നില്‍ക്കുന്നത്. ഒന്ന് കയറിയിട്ടു വരൂ.'' 'ശരി' എന്ന് പറഞ്ഞ് ലക്ഷ്മീദേവി ആ ഭവനത്തിലേക്ക് കയറാന്‍ ഒരുങ്ങി. എന്നാല്‍ നടവാതില്‍ക്കലെത്തിയ ദേവി അവിടെത്തന്നെ വിഷമിച്ച് നിന്നു. കാരണം ആ ഭവനം വളരെ വൃത്തിഹീനമായിരുന്നു. നായ്ക്കളുടെയും പൂച്ചകളുടെയും മറ്റും വിസര്‍ജ്ജ്യവസ്തുക്കള്‍ അവിടവിടെ വീണു കിടന്നിരുന്നു. കോഴികള്‍ അതെല്ലാം ചികഞ്ഞു നടക്കുന്നു. കുളിക്കാതെയും വൃത്തിയില്ലാതെയും അല്പ വസ്ത്രധാരികളായ രണ്ടുമൂന്നു കുട്ടികള്‍ ഇവയുടെ ഇടയില്‍ക്കൂടി തമ്മില്‍ത്തല്ലി നടക്കുന്നു. പശുത്തൊഴുത്തും വളരെ വൃത്തിഹീനമായിരുന്നു. അതില്‍ ഒരു പശു എല്ലും തോലുമായിനിന്ന് കരയുന്നു. ഗൃഹനാഥ തലയ്ക്ക് കൈയും കൊടുത്ത് പാടുന്ന ആളിനെ ശകാരിച്ചുകൊണ്ടിരിക്കുന്നു. ഈയൊരവസ്ഥയില്‍ ലക്ഷ്മീദേവിക്ക് അങ്ങോട്ട് നോക്കുന്നതിനുപോലും സാധിച്ചില്ല. ദേവി ജ്യേഷ്ഠയോട് പറഞ്ഞു: ''ദേവീ ഇത് എനിക്കിരിക്കാന്‍ പറ്റിയ ഇടമല്ല. അവിടുത്തേക്ക് പറ്റിയ സ്ഥലമാണ്.* 'അതെയോ' എന്ന ചോദിച്ച് സന്തോഷത്തോടുകൂടി ജ്യേഷ്ഠ ആ വീടിനുള്ളിലേക്ക് കാലെടുത്തുവച്ചതും അവരുടെ ഏക ആശ്രയമായിരുന്ന പശു നിലത്തുവീണ് ചത്തു. തുടര്‍ന്ന് അവിടെ കൂട്ടക്കരച്ചിലും ബഹളവുമാണ് കേട്ടത്.രണ്ടുപേരും വീണ്ടും മുമ്പോട്ടുതന്നെ നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ മറ്റൊരു വീട്ടില്‍നിന്നും ഒരു പശുവിന്റെ ദീനമായ കരച്ചില് കേട്ടു. അതെന്താണെന്ന് അറിയുന്നതിനായി രണ്ടുപേരും അവിടെത്തന്നെ നിന്നു. പതിവുപോലെ ആദ്യം ലക്ഷ്മീദേവിയാണ് അകത്തേക്ക് കയറിയത്. അവിടെക്കണ്ട കാഴ്ചകള്‍ ദേവിയെ സന്തോഷഭരിതയാക്കി. വീടും പരിസരവും തൂത്ത് ചാണകം തളിച്ച് ശുദ്ധമാക്കിയിട്ടിരിക്കുന്നു. പൂമുഖത്ത് നിലവിളക്ക് കത്തിച്ചുവച്ചിരിക്കുന്നു. ചന്ദനത്തിരിയുടെ സുഗന്ധം അവിടെയെങ്ങും നിറഞ്ഞുനില്ക്കുന്നു. ഗൃഹനാഥനും കുട്ടികളും പൂമുഖത്തിരുന്ന് നാമം ജപിക്കുന്നു. തൊഴുത്തിലേക്ക് നോക്കിയ ദേവി വളരെ സന്തോഷവതിയായി. കാരണം അവിടെ ഒരു പശു പ്രസവിക്കുന്നതിനുള്ള ആരംഭമാണ്. ആ വീട്ടമ്മ അതിന്റെ വീര്‍ത്ത വയറില്‍ തലോടിയും സമാധാനിപ്പിച്ചും ഈശ്വരനാമം ഉരുവിട്ടുകൊണ്ട് നില്ക്കുന്നു. ലക്ഷ്മീദേവി ആ മുറ്റത്തേക്ക് കാലെടുത്തുവച്ചതും പശു പ്രസവിച്ചതു
പശുപതി അഷ്ടകം
*ശിവായ നമഃ ||* പശുപതിയഷ്ടകം | പശുപതീന്ദുപതിം ധരണീപതിം ഭുജഗലോകപതിം ച സതീപതിം | പ്രണതഭക്തജനാര്തിഹരം പരം ഭജത രേ മനുജാ ഗിരിജാപതിം ||൧|| ന ജനകോ ജനനീ ന ച സോദരോ ന തനയോ ന ച ഭൂരിബലം കുലം | അവതി കോഽപി ന കാലവശം ഗതം ഭജത രേ മനുജാ ഗിരിജാപതിം ||൨|| മുരജഡിണ്ഡിമവാദ്യവിലക്ഷണം മധുരപഞ്ചമനാദവിശാരദം | പ്രമഥഭൂതഗണൈരപി സേവിതം ഭജത രേ മനുജാ ഗിരിജാപതിം ||൩|| ശരണദം സുഖദം ശരണാന്വിതം ശിവ ശിവേതി ശിവേതി നതം നൃണാം | അഭയദം കരുണാവരുണാലയം ഭജത രേ മനുജാ ഗിരിജാപതിം ||൪|| നരശിരോരചിതം മണികുണ്ഡലം ഭുജഗഹാരമുദം വൃഷഭധ്വജം | ചിതിരജോധവളീകൃതവിഗ്രഹം ഭജത രേ മനുജാ ഗിരിജാപതിം ||൫|| മഖവിനാശകരം ശിശിശേഖരം സതതമധ്വരഭാജിഫലപ്രദം | പ്രളയദഗ്ധസുരാസുരമാനവം ഭജത രേ മനുജാ ഗിരിജാപതിം ||൬|| മദമപാസ്യ ചിരം ഹൃദി സംസ്ഥിതം മരണജന്മജരാമയപീഡിതം | ജഗദുദീക്ഷ്യ സമീപഭയാകുലം ഭജത രേ മനുജാ ഇരിജാപതിം ||൭|| ഹരിവിരഞ്ചിസുരാധിപപൂജിതം യമജനേശധനേശനമസ്കൠതം | ത്രിനയനം ഭുവനത്രിതയാധിപം ഭജത രേ മനുജാ ഗിരിജാപതിം ||൮|| പശുപതേരിദമഷ്ടകമദ്ഭുതം വിരചിതം പൃഥിവീപതിസൂരിണാ | പഠതി സംശ്രൃണുതേ മനുജഃ സദാ ശിവപുരീം വസതേ ലഭതേ മുദം ||൯|| ഇതി ശ്രീപശുപത്യഷ്ടകം സംപൂര്ണം ||*
രക്ഷസ്സ്
രക്ഷസ്സ് എന്ന് കേൾക്കുമ്പോൾ നമ്മൾ പേടിക്കുന്നു.... ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കിൽ ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങൾ.....ഭയം കൊണ്ട് ഞെട്ടുന്നു...എന്നാൽ ശാസ്ത്രീയമായി പറയുമ്പോൾ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ് രക്ഷസ്സ്.......🙏🏻🙏🏻🙏🏻 "യക്ഷോ രക്ഷോ ഗന്ധർവ്വ കിന്നര പിശാചോ ഗുഹ്യക സിദ്ധോ ഭൂത്മി ദേവ നയോനയ" എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തിൽ ഗണിചിരിക്കുന്നു ...☝🏽 കശ്യപ പ്രജാപതിക്ക് ദക്ഷപുത്രിയായ മുനിയിൽ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നു .... ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളിൽ വർണ്ണിചിട്ടുള്ളത്...കശ്യപ പ്രജാപതിക്ക് മുനിയെന്ന ഭാര്യയിൽ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണത്തിലും കാണുന്നു..... അസ് എന്ന വാക്കിനർത്ഥം അറിയുക,ജീവിക്കുക,ഭവിക്കുക,എന്നിവയാണ്.. *അതായത് രക്ഷസ്സ് എന്നാൽ രക്ഷ കൊടുക്കുന്ന മൂർത്തി എന്നർത്ഥം*.... *കേരളത്തിൽരക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ...ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാൽ ബ്രഹ്മരക്ഷസ്സ്കളാകുന്നു*🌞🌞🌞🌞🌞🌞🌞 ... തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാർമ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകർമ്മങ്ങൾ പരമ്പരാഗതമായി കേരളത്തിൽ ചെയ്തുവരുന്നത് .... പൂർവ്വപാപം,ജന്മാന്തരദുരിതങ്ങൾ,ഗ്രഹപ്പിഴകൾ ,മുന്ജന്മ പാപങ്ങൾ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സർപ്പം ഇവകളെ തൃപ്തിപ്പെടുതുകയാണ്... കുടുംബത്തിൽ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങൾ, ഗ്രഹപ്പിഴകൾ ,രോഗങ്ങൾ ,ശാപങ്ങൾ ,എന്നിവ മാറി ഐശ്വര്യം,ക്ഷേമം ഇവ ലഭിക്കുന്നു. രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാൽക്കണ്ണാടി ആകൃതിയിലുമാണ്....കരിങ്കൽ ശിലയിൽ പ്രതിഷ്ഠകൾ നടത്താറുണ്ട്... *രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്...അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദുഷ്ടമൂർത്തിയായോ അല്ല...മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്*🙏🏻🙏🏻🙏🏻🙏🏻 .... കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയിൽ താത്പര്യമുള്ള ശക്തിയെന്ന രീതിയിൽ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂർവ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്... എന്തെന്നാൽ കേരളം പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട് ബ്രാഹ്മണർക്ക് ദാനം കിട്ടിയ ഭൂമിയാണല്ലോ ???☝🏽☝🏽☝🏽☝🏽 രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങൾ വ്യാഴാഴ്ച,വെളുത്തവാവ് ,കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് ... *പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല...*🙏🏻🙏🏻🙏🏻🌞🌞🌞🚩 ബ്രഹ്മരക്ഷസിന്റ ദോഷം തീർക്കാൻ കയിലിയാട് പാതിരിക്കുന്നത്ത് മനക്ക് സമീപം അകത്തേക്കുന്നത്ത് മന പ്രധാനമാണ്