Thursday, 16 February 2017

സരസ്വതീദേവി

സരസ്വതീദേവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ താമര. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ്‌ നിവേദ്യം. സരസ്വതീപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. ഫലം വിദ്യാഗുണം,*

*🔥 ‘ഓം ഹ്രീം ഹ്രീം സരസ്വത്യൈസ്വാഹാ’ 🔥*

*എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക. (ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)*
16/02/2017, 9:48 a.m. - Jayettan Udhuvadi: *നമസ്തേ കൂട്ടുകാരേ*. . 
*സുഖ നിദ്രക്ക്‌ സാക്ഷിയായി നിന്ന പരംപൊരുളായ* 
*സർവേശ്വരനു കോടി കോടി പാദ നമസ്കാരത്തോടെ തുടങ്ങാം*
             🔔🔔🔔🔔🔔
*സ്നേഹം നിറഞ്ഞ എല്ലാ പ്രിയ അംഗങ്ങൾക്കും ആയുർ-ആരോഗ്യ സൌഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം ആശംസിക്കുന്നു*
                    🔔🔔🔔

ഭാഗ്യസൂക്തം:
-------------------- 
മിക്ക ഭക്തര്‍ക്കും ഒരു പരാതിയുണ്ട്, "ചില കര്‍മ്മികള്‍ വഴിപാടായി നടത്തുന്ന ഭാഗ്യസൂക്തം ജപിക്കാറില്ലെന്ന്"... അതില്‍ ചില യാഥാര്‍ത്ഥ്യം ഇല്ലാതെയുമില്ല. ഇത്രയും ദീര്‍ഘമായ സൂക്തങ്ങള്‍ (ഇതിലും വളരെ വലിയ സൂക്തങ്ങളുമുണ്ട്) ജപിക്കാനോ അര്‍ച്ചന നടത്താനോ തിരക്കേറിയ ഒരു ക്ഷേത്രത്തിലെ കര്‍മ്മിയ്ക്ക് സാധിക്കണമെന്നില്ല. ആകയാല്‍ അതിന് തുല്യമായ തുക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് സ്വഭവനത്തില്‍ ഇരുന്ന് പ്രഭാതങ്ങളില്‍ ഇഷ്ടദേവതയെ ധ്യാനിച്ചുകൊണ്ട്
ഭാഗ്യസൂക്തം ജപിക്കാവുന്നതാണ്.

പ്രഭാതങ്ങളില്‍ മാത്രം ഭാഗ്യസൂക്തം ജപിച്ചുശീലിക്കണം. അതാത് ദശാപഹാര നാഥന്മാരെയും അവരുടെ അധിദേവതകളെയും ധ്യാനിച്ചുകൊണ്ട് മൂന്ന്‍ പ്രാവശ്യം ജപിക്കണം.

അതായത്, ശനിദശയില്‍ ചന്ദ്രാപഹാരം ആണെങ്കില്‍ ശാസ്താവിനേയും പാര്‍വ്വതി അല്ലെങ്കില്‍ ദുര്‍ഗ്ഗാദേവിയേയും ധ്യാനിച്ചുകൊണ്ട് ഭാഗ്യസൂക്തം ജപിക്കണം. അതീവദോഷപ്രദമായി നില്‍ക്കുന്ന കാലമാണെങ്കില്‍ ജപസംഖ്യയും കൂട്ടാവുന്നതാണ്.

പ്രഭാതങ്ങളില്‍ അഗ്നി, ഇന്ദ്രന്‍ ഇത്യാദി സകല ദേവതകളേയും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉത്തരോത്തരം ഭാഗ്യപ്രാപ്തിയെ ലഭ്യമാക്കുന്ന മന്ത്രഭാഗങ്ങള്‍ അടങ്ങിയതാണ് "ഭാഗ്യസൂക്തം". ഇത് സകലവിശ്വാസികള്‍ക്കും ജപിക്കാവുന്നതുമാകുന്നു.

ഭാഗ്യസൂക്തം:
***************

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ. പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ.

ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം ധിയമുദവ ദദന്ന: ഭഗ പ്ര ണോ ജനയ ഗോഭിരശ്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്തസ്യാമ.

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.

ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭവേഹ.

സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ. അര്‍വ്വാചീനം വസുവിദം ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.

അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:

യോ മാഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി. അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു.

0 comments:

Post a Comment