Wednesday, 4 March 2015

മോക്ഷവും... പുനര്‍ജന്മവും..:-

ജനന മരണാദികളില്‍ നിന്നുള്ള പരിപൂര്‍ണ്ണ മോചനത്തെയാണ്‌ മോക്ഷം എന്ന്‌ പറയുന്നത്‌. മോക്ഷം എന്നാല്‍ മോഹങ്ങള്‍ ഇല്ലാത്ത അവസ്ഥ
പ്രാണമയ കോശത്തില്‍ ഇരിക്കുന്ന സമയത്ത്‌ പ്രേത ദര്‍ശനങ്ങളായി നമുക്ക്‌ കാണാം. അതായത്‌ മരണ സമയത്ത്‌ ആദ്യമായി അന്നമയ കോശമായ ഭൗതീക ശരീരത്തെയാണ്‌ തിരസ്‌കരീക്കുന്നത്‌. അപ്പോള്‍ പിന്നെ അടുത്ത ലേയറായ പ്രാണമയ കോശത്തിലേക്ക്‌ പ്രവേശിക്കുന്നു. ഈ സമയത്താണ്‌ നാം പ്രേതങ്ങളെ ദര്‍ശിക്കുന്നത്‌.
മേല്‍ പറഞ്ഞ പ്രാണമയ കോശത്തെ ഉപേക്ഷിക്കപ്പെടുമ്പോഴാണ്‌ കാമ മയ കോശത്തിന്‌ ഉണര്‍വ്വ്‌ ഉണ്ടാവുന്നത്‌. ഈ സമയത്ത്‌ ആത്മാവിന്‌ നരകാവസ്ഥ അനുഭവപ്പെടുന്നു. ചെയ്‌തു പോയിട്ടുള്ള സര്‍വ്വ കര്‍മ്മ ദോഷങ്ങളുടെ ഫലങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചു തീര്‍ക്കുന്നു.
അടുത്ത ലേയറായ മനോമയ കോശത്തിന്റെ ഉണര്‍വ്വ്‌ ലഭിക്കപ്പെടുമ്പോഴാണ്‌ സ്വര്‍ഗ്ഗം എന്ന അവസ്ഥ കൈവരുന്നത്‌. ഈ അവസ്ഥയില്‍ ഒരു സ്വര്‍ഗ്ഗ തുല്യമായ ആനന്ദം അനുഭവമാകുന്നു. ഓരോ അവസ്ഥയും ഉപേക്ഷിക്കപ്പെടുമ്പോഴും ഒരു തരം അബോധാവസ്ഥ സംജാതപ്പെടുന്നു. ഈ അബോധാവസ്ഥക്കു ശേഷമാണ്‌ ഒരു ഉണര്‍വ്വ്‌ ലഭിക്കപ്പെടുന്നത്‌.
അങ്ങിനെ മനോമയ കോശം ഉപേക്ഷിക്കുമ്പോള്‍ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു. ഇങ്ങിനെ ഉണര്‍ന്നു വരുമ്പോള്‍ കഴിഞ്ഞ കാല ജീവിതത്തിന്റെ കര്‍മ്മ ഫലങ്ങള്‍ക്കും, ആസക്തിക്കും, ഭയങ്ങള്‍ക്കും, വികാരങ്ങള്‍ക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ സ്വീകരിക്കുന്നു.
മനോമയ കോശം തിരസ്‌കരിക്കപ്പെടുമ്പോള്‍ ആത്മാവിന്‌ ഒരു വഴിത്തിരിവുണ്ടാകുന്നു. ഇവിടെ വെച്ച്‌ ആത്മാവ്‌ പുനര്‍ജന്മം വേണമോ അഥവ മോക്ഷത്തിലേക്കുള്ള പ്രയാണം തുടരണമോ എന്ന്‌ തീരുമാനിക്കുന്നു. മനോമയ കോശം ഉപേക്ഷിക്കുമ്പോള്‍ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു എന്ന്‌ പറഞ്ഞുവല്ലോ. അതില്‍ നിന്ന്‌ ഉണരുമ്പോള്‍ പുനര്‍ജന്മം സ്വീകരിക്കണമെന്നുണ്ടെങ്കില്‍ കഴിഞ്ഞ കാല ജീവിതത്തിന്റെ കര്‍മ്മ ഫലങ്ങള്‍ക്കും, ആസക്തിക്കും, ഭയങ്ങള്‍ക്കും, വികാരങ്ങള്‍ക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ ആദ്യമായി കണ്ടെത്തി സ്വീകരിക്കുന്നു. പിന്നീട്‌ ആനന്ദമയ വിജ്ഞാനമയ മനോമയ കാമമയ പ്രാണമയ കോശങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ പിതാവിന്റെ ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ശരീരത്തില്‍ പ്രവേശിച്ച കോശങ്ങള്‍ രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിച്ച്‌ ബീജാണുവില്‍ പ്രവേശിച്ച്‌ സ്‌ത്രി പുരുഷ സംഭോഗവേളയില്‍ ഗര്‍ഭാശയത്തില്‍ എത്തി അണ്‌ഡവുമായി യോജിച്ച്‌ അന്നമയകോശവും കൂടി സ്വീകരിച്ച്‌ ജന്മമെടുക്കുന്നു.
മനോമയ കോശ തിരസ്‌കരണത്തിനു ശേഷം വിജ്ഞാനമയ ആനന്ദമയ കോശത്തിലിരുന്ന്‌ പരമമായ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യാവുന്നതാണ്‌. ഇങ്ങിനെ വന്നാല്‍ ഒരുവന്‌ ജനന മരണാദികളില്‍ നിന്ന്‌ മോചനം ലഭിക്കുന്നതാണ്‌. എന്തു തന്നെയായാലും തീരുമാനം ആത്മാവിന്റെ നിശ്ചയം തന്നെയാണ്‌

0 comments:

Post a Comment