പൂജാമുറി കിഴക്കോട്ടു അഭിമുഖമായിരിയ്ക്കണം .തെക്കോട്ട് അഭിമുഖമായി ഒരിയ്ക്കലും നമസ്കരിയ്ക്കരുത് .അതിനനുസരിച്ച് വേണം പൂജാമുറിയിലെ ദേവീ ദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും ക്രമീകരിയ്ക്കാൻ.അധികം ചിത്രങ്ങളും പ്രതിമകളും പൂജാമുറിയിൽ ഇല്ലാതിരിയ്ക്കുന്നതാണ് നല്ലത്.ഒടിഞ്ഞ ശില്പ്പങ്ങളും ചിതലരിച്ച ചിത്രങ്ങളും പൂജാമുറിയിൽ വയ്ക്കുന്നത് ദോഷകരമാണ് .പൂജാമുറിയിൽ രണ്ടു നേരം വിലക്ക് വച്ച് പ്രാർത്ഥിയ്ക്കണം .കെടാവിളക്ക് കത്തിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.വൃത്തിയും ശുദ്ധിയും കാത്തു സൂക്ഷിയ്ക്കാൻ കഴിയുന്നവർ മാത്രമേ വീട്ടിൽ പൂജാമുറി ഒരുക്കാവൂ.പൂജാമുറി ക്ഷേത്രം പോലെ പരിശുദ്ധമാണ് .പ്രതിമകളും ചിത്രങ്ങളും വിളക്ക് കത്തിച്ചു നിരന്തരം പ്രാർത്ഥിച്ചാൽ ഈശ്വര ചൈതന്യം കൈവരും.ഇതിനു കഴിയാത്തവർ പൂജാമുറി ഒരുക്കരുത്.വൃത്തിയോടും ശുദ്ധിയോടും കൂടി ഇഷ്ട ദേവന് പൂക്കളും പഴങ്ങളും സമർപ്പിയ്ക്കാം .
ദേവീ ദേവന്മാരുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിയ്ക്കുന്നത് ആശുഭമല്ല .എന്നാൽ വിഗ്രഹങ്ങൾ വച്ച് അഭിഷേകം നടത്തുന്നത് ദോഷകരമായേക്കാം .ഗാർഹിക അശുദ്ധികൾ സംഭവിയ്ക്കാൻ സാധ്യത ഉള്ളതിനാലും ,നിഷ്ടയോടെ ഭവനത്തിൽ പൂജാദി കർമ്മങ്ങൾ വീട്ടിൽ നടത്തുക പ്രായോഗികമല്ലാത്തിനാലും വിഗ്രഹ പ്രതിഷ്ഠ ഭവനങ്ങളിൽ ഒഴിവാക്കുക.നിത്യ ബ്രഹ്മചാരികളായ അയ്യപ്പന്റെയും ശ്രീ ഹനുമാന്റെയും ചിത്രങ്ങൾ പൂജാമുറിയിൽ ഒഴികെ വേറൊരിടത്തും സ്ഥാപിയ്ക്കരുത്.
0 comments:
Post a Comment