Wednesday, 15 July 2015

വിളക്ക് കത്തിയ്ക്കുംപോൾ

ഗൃഹത്തിൽ വിളക്ക് കത്തിയ്ക്കുംപോൾ കിഴക്കോട്ടും പടിഞ്ഞാട്ടും ഈരണ്ടു തിരികൾ വീതം ഇടണം.നമസ്കാരം പറയുമ്പോൾ കൈ ചേർത്ത് പിടിയ്ക്കുന്നത് പോലെ വേണം തിരിയിടാൻ.തിരികൾ കൂടി പിണയാണോ വേർപെടാനോ പാടില്ല ശുദ്ധമായ എള്ള് എണ്ണ ആണ് ഉത്തമം .എണ്ണയിൽ യാതൊരു മാലിന്യവും പാടില്ല .തിരി നനയാൻ പാടില്ല.തീപ്പെട്ടി ഉരച്ചു നേരിട്ട് വിളക്ക് കത്തിയ്ക്കരുത്.കൊടിവിളക്കോ ചെരാതോ ഉപയോഗിച്ച് വിളക്കിലെയ്ക്ക് ദീപം പകരാം .വിളക്കു കൊളുത്തുംപോൾ അഗ്നി ജ്വലന മന്ദം ചൊല്ലുന്നത് ശ്രേയസ്ക്കരമാണ്
'ചിത് പിംഗല ഹന ഹന ദഹ ദഹ ...
പച പച സർവ്വജ്ഞ ജ്ഞാപക സ്വാഹ
ദീപം കണ്ടാലുടൻ ഇങ്ങനെ പ്രാർത്ഥിയ്ക്കുക ...
'ശിവം ഭവതു കല്യാണം ആയൂരാരോഗ്യ വർദ്ധനം ...
നമ ശത്രു വിനാശായ സന്ധ്യാ ദീപം നമോ നമ:
തെക്ക് കിഴക്ക് ഭാഗങ്ങളിൽ നിന്ന് വേണം ദീപം ദർശിയ്ക്കാൻ .മംഗളാവസരങ്ങളിൽ അഞ്ചു അല്ലെങ്കിൽ ഏഴു തിരിയിട്ടു കത്തിയ്ക്കാം .ആ അവസരങ്ങളിൽ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച ശേഷം പ്രദക്ഷിണമായി മറ്റു തിരികൾകത്തിയ്ക്കുക .(തെക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് ഇഅങ്ങനെ)നേർ തെക്ക് തിരിയിടരുത്.
ഒരു തിരിയിട്ടു കത്തിച്ചാൽ കുടുംബത്തിൽ രോഗങ്ങൾ ഉണ്ടാകും
രണ്ടു തിരിയിട്ടു കത്തിച്ചാൽ ധനമുണ്ടാകും ,
മൂന്നു തിരിയിട്ടു കത്തിച്ചാൽ കുടുംബത്തിൽ അലസത മ്ലാനത ഇവയുണ്ടാകും,
അഞ്ചു തിരിയിട്ടു കത്തിച്ചാൽ ഐശ്വര്യം ഉണ്ടാകും ,
ഏഴോ അതിന്റെ ഗുണിതതങ്ങളോ ഇട്ടാൽ സർവ്വ ഐശ്വര്യം ഫലം
"തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യയ്ക്ക് കത്തിയ്ക്കാവൂ .രാവിലെ തലേന്ന് കത്തിച്ച വിളക്ക് തന്നെ കത്തിയ്ക്കാം ....

0 comments:

Post a Comment