അനന്തന്‍, വാസുകി, ശേഷന്‍, പത്മനാഭന്‍, കമ്പലന്‍, ശംഖപാശന്‍, ധൃതരാഷ്ട്രര്‍, തക്ഷകന്‍, കാളിയന്‍ എന്നിവരെയാണ് നവ നാഗങ്ങളായി കരുതുന്നത്. ഇവരെ സ്മരിച്ചാല്‍ വിഷഭയം ഉണ്ടാവില്ല. ഓരോ ദിവസത്തിനും ഓരോ നാഗമുണ്ട്. ആ ദിവസങ്ങളില്‍ അവയെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണെന്നാണ് വിശ്വാസം.
ഞായറാഴ്ച & - അനന്തന്‍, തിങ്കളാഴ്ച & വാസുകി, ചൊവ്വാഴ്ച & തക്ഷകന്‍, ബുധനാഴ്ച & കാര്‍ക്കോടകന്‍, വ്യാഴാഴ്ച & പത്മന്‍, വെള്ളിയാഴ്ച & മഹാപത്മന്‍, ശനിയാഴ്ച & കാളിയനും ശംഖപാശന്‍.
ഹൈന്ദവ ദേവതമാരില്‍ സര്‍പ്പ ബന്ധമില്ലാത്തവര്‍ തീരെ ചുരുക്കമാണ്. വിഷ്ണുവിന്‍റെ കിടക്കയാണ് അനന്തന്‍. ശിവന്‍റെ കണ്ഠാലങ്കാരമാണ് വാസുകി. ഗണപതിയുടെ അരപ്പട്ട നാഗമാണ്. വിവിധ ദേവിമാര്‍ക്ക് ആഭരണമായും ആയുധമായും സര്‍പ്പങ്ങളുണ്ട്.
സര്‍പ്പ ശാപം ഏറ്റവും ഭീകരമാണെന്നാണ് ജ്യോതിഷമതം. രാഹു കേതുക്കളും ദോഷം ചെയ്യുന്നു. കാളസര്‍പ്പയോഗവും ജാതകത്തില്‍ ദോഷമുണ്ടാക്കുന്ന കാലമാണ്.
0 comments:
Post a Comment