അമ്പലപ്പുഴ പാല്പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. ഒരെണ്ണം തിന്നാല് വീണ്ടും വേണമെന്നു തോന്നും. പ്രത്യേകരുചിക്കൂട്ടില് തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെഗണപതികടാക്ഷവും വിശ്വാസികള്ക്ക് ഇരട്ടിരുചിയേകുന്നു.പെരുന്തച്ചനാല്പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തില് ആദ്യമര്പ്പിച്ചനൈവേദ്യം ഉണ്ണിയപ്പമായിരുന്നത്രെ. അതിന്റെ തുടര്ച്ചയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിശ്വാസം. കൊട്ടാരക്കരയിലും പരിസരങ്ങളിലും മിക്ക വീടുകളിലെയും വിശേഷങ്ങള്ക്ക്ഉണ്ണിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്.പണ്ട് ഉണ്ണിയപ്പം ചുടുമ്പോള് കിലോമീറ്ററുകള്ക്കകലെ വരെ അതിന്റെ വശ്യഗന്ധം എത്തുമായിരുന്നത്രെ. അന്ന് തിരുവല്ലയില് നിന്ന് പ്രത്യേകം തയ്യാറാക്കുന്ന പനിയന് ശര്ക്കര, വെളിച്ചെണ്ണയും നെയ്യും സമാസമം ചേര്ത്തായിരുന്നു അപ്പം ചുടുന്നത്ഇപ്പോള് ശര്ക്കരയുടെ ഗുണനിലവാരം കുറഞ്ഞത് രുചിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഉണ്ണിയപ്പകീര്ത്തി കൂടിയിട്ടുണ്ട്.ചേരുവകള് പുറത്തുപറയാന് മടിയില്ലെങ്കിലും അളവുകള് രഹസ്യമാണ്. അരിപ്പൊടി, ശര്ക്കരപാനി, ചുക്ക്‌പൊടി, ഏലക്കാപൊടി, പാളയന്തോടന് പഴം, നാളീകേരം, നെയ്യ് എന്നിവയാണ് ചേരുവകള്. വെളിച്ചെണ്ണയില് പാചകം ചെയ്യുന്നു. മേമ്പൊടിയായി പഞ്ചസാര തൂവും. 36 കുഴിയുള്ള എട്ട് കാരയിലായി ഒരു സമയം 288 ഉണ്ണിയപ്പം ചുട്ടെടുക്കാം. ഒരു പാക്കറ്റ്- 10 എണ്ണം-20 രൂപ നിരക്കിലാണ് വില്പ്പന.രാവിലെ 6.30 മുതല് 11.15 വരെയും വൈകീട്ട്-5.05 മുതല് 7.45 വരെയും ഉണ്ണിയപ്പം ലഭിക്കും.ഉദയാസ്തമയ പൂജ ഉള്ള ദിവസങ്ങളിൽ ഉണ്ണിയപ്പം വഴിപാടായി ലഭിക്കുകയില്ല..
0 comments:
Post a Comment