Wednesday, 9 September 2015

എന്താണ് ജംബുദ്വീപവും ഭാരതഖണ്ഡവും.

പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് എന്നത് ശ്രദ്ധിച്ചുകാണണം. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....?//പൗരാണിക ഭാരതീയ ഹൈന്ദവഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു.ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു.ഭാരതവർഷകേതുമൂലവർഷഹരിവർഷഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!!കുരു വർഷ,ഹിരണ്യക വർഷ,രമ്യകവർഷ,കിമ്പുരുഷ വർഷ,ഭദ്രസ്വ വർഷഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ(കാശ്യപസമുദ്രം)എന്നിവ ഉൾപ്പെടുന്നതായിരുന്നു.ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു.കാശ്മീർനേപ്പാൾകോസലംകംബോജംപാഞ്ചാലംസിംഹളംഅംഗംകലിംഗംകാമരൂപംസൗവീരംകുരുഭോജംവിദേഹംവാത്മീകംഹേഹയംവംഗംസൗരാഷ്ട്രംപുന്നാഗംചപർപരംകുലന്തസൗരസേനംദൻഗനമാർത്താസൈന്ധവംപുരുഷാരംപാന്തരംസലിവംകുടക്നിഷധംദുർഗമർദപൗണ്ഡ്രംമഗധംഛേദിമഹാരാഷ്ട്രംഗുൻഡ്രകർണാടകംദ്രവിഡംകുക്കുടം;ലാടംമാളവംമാഗരംദെശാർണംഒഡിയബാക്കുയവനഗുവാനികൊങ്കണംകാശ്യപംദുങ്ങുണകഛംചോളപാണ്ഡ്യചേരകേരളഅതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരതഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത്എന്നർത്ഥം..

0 comments:

Post a Comment