Friday, 3 July 2015

ശനി .....


ഭൂമിയില്‍ നിന്ന ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌ ശനി . ഇരുപത്തൊമ്പത്‌ വര്‍ഷവും അഞ്ചരമാസവും കൊണ്ട്‌ ശനി സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നത്‌. മുപ്പത്‌ വര്‍ഷമായിട്ടാണ്‌ ജ്യോതിഷത്തില്‍ ഇത്‌ കണക്കാക്കുന്നത്‌. ശനിയാണ്‌ ഏറ്റവും കൂടുതല്‍ കാലം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം - രണ്ടരവര്‍ഷം. മകരം, കുംഭം എന്നിവയാണ്‌ ശനിയുടെ സ്വക്ഷേത്രങ്ങള്‍. ഉച്ചരാശി തുലാം, നീചരാശി മേടം, ശനിദശാക്കാലം 19 വര്‍ഷമാണ്‌. പൂയ്യം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത്‌ ശനിദശയിലാണ്‌. ജ്യോതിഷത്തില്‍ മന്ദന്‍ എന്ന പേരിലാണ്‌. ശനിയെ വിശേഷിപ്പിയ്‌ക്കുന്നത്‌. ഗ്രഹനില്‍ 'മ' എന്നും..
ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നു കേട്ടാല്‍ പലര്‍ക്കും ഭയമാണ്‌. പക്ഷെ ശനി വളരെയധികം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്‌. ഒരു വ്യകതിയുടെ ഗ്രഹനിലയില്‍ ശനി ഇഷ്‌്‌ഭാവത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കില്‍ അയാളുടെ ജീവിതത്തില്‍ ഏറ്റവും അധികം ഗുണഫലങ്ങള്‍ ലഭിയ്‌ക്കുന്നത്‌ ശനിദശാകാലത്ത്‌ ആയിരിക്കും. ഉച്ചക്ഷേത്രം, മൂലക്ഷേത്രം സ്വക്ഷേത്രം എന്നിവയിലെ സ്ഥിതി, ഉച്ചരാശിയില്‍ അംശിയ്‌ക്കുക. ശുഭഗ്രഹ യോഗത്തോടുകൂടി നില്‍ക്കുക എന്നിയവാണ്‌. ശനിയുടെ ഇഷ്‌ടഭാവസ്ഥിതി....
പരിഹാരങ്ങള്‍....
ശനിപ്രീതി വരുത്തുക, ഹനുമാനെ സേവിക്കുക, ശാസ്‌താവിന്‌ എള്ളുതിരി കത്തിയ്‌ക്കുക. ഭൈരവന്‌ ശനിയാഴ്‌ച രാഹുകാലസമയത്ത്‌ (രാവിലെ 9 മണി മുതല്‍ 10.30നുള്ളില്‍) വെറ്റിലമാല അണിയിച്ചു പ്രാര്‍ത്ഥിയ്‌ക്കുക. കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പരിഹാരം കൂടി. കറുത്ത എള്ളും, വെള്ള തുണിയും കഴുകി ഉണക്കി പൂജാമുറിയില്‍ സൂക്ഷിയ്‌ക്കുക. ശനിയാഴ്‌ച രാവിലെ ഒരു ചെറിയ എള്ളുകിഴി ഉണ്ടാക്കി എള്ളെണ്ണയില്‍ മുക്കിപ്പിഴിഞ്ഞ്‌ മണ്‍വിളക്കില്‍ വെച്ച്‌ കത്തിക്കുക. ഇത്‌ കത്തിത്തീരുമ്പോള്‍ എള്ളിന്റെ മണം വീടു മുഴുവന്‍ നിറയും ഇത്‌ ശ്വസിച്ചാല്‍ ശനിദോഷം കുറയുമെന്നാണ്‌ പറയപ്പെടുന്നത്‌.

0 comments:

Post a Comment