Friday, 3 July 2015

ഗരുഡന്‍


കേരളത്തിലെ ഗരുഡാരാധന പ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍
ചെമ്മനാട് ശ്രീകൃഷ്ണ-ഗരുഡ-മഹാവിഷ്ണു ക്ഷേത്രം
ഏറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ നിന്നും ഏകദേശം 4 കി മി ദൂരം കിഴക്കായി ചെമ്മനാട്ടുദേശത്താണ് ശ്രീകൃഷ്ണ-ഗരുഡ-മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗരുഡന്‍ സ്വയം വന്നിരുന്നു സാമിപ്യം അറിയിച്ച ശേഷം പ്രതിഷ്ഠ നടത്തിയ കേരളത്തിലെ ഒരേ ഒരു ക്ഷേത്രം ആണിത്. മോഹിനിസ്വരൂപത്തില്‍ ശ്രീ മഹാവിഷ്ണുവും അതെ ഭഗവാന്റെ പൂര്ണ്ണാവതാരമായ ശ്രീ കൃഷ്ണനുമാണ് മറ്റു പ്രധാന ആരാധന മൂര്ത്തികള്‍. ഇപ്രകാരം ഗരുഡനും ശ്രീകൃഷ്ണനും മഹാവിഷ്ണുവും ഒരുമിച്ചു പ്രതിഷ്ടിതമായിട്ടുള്ള അത്യപൂര്വ്വ ക്ഷേത്രം കൂടിയാണിത്..
ഐതിഹ്യം
അനേകായിരം വര്ഷങ്ങള്ക്കു മുമ്പ് ചെമ്മനാട്ടു ദേശത്ത് ഈ ക്ഷേത്രം നിലനിന്നിരുന്നു. ചെമ്മനാട്ടപ്പന്‍ എന്ന പേരില്‍ മോഹിനിസ്വരൂപത്തില്‍ സാക്ഷാല്‍ മഹാവിഷ്ണു തന്നെ ആയിരുന്നു ക്ഷേത്രത്തിന്റെ ആരംഭത്തില്‍ മൂല പ്രതിഷ്ഠ. പില്കാലത്ത് ദേശത്തിന്റെ അഭിവൃദ്ധിക്കും സമ്പത്സമൃദ്ധിക്കുമായി ചെമ്മനാട്ടപ്പന് സാമാന്യം വലിയ ഒരു ശ്രീകോവില്‍ അര്‍ദ്ധവൃത്താകൃതിയില്‍ നിര്മ്മിക്കണമെന്ന് ദേശക്കാര്‍ തീരുമാനിച്ചു. ഓരോ കഴുക്കോലിലും തൂണുകളിലും ദശാവതാരങ്ങളും കൊത്തുപണികളാലും മനോഹരമാക്കിയ അര്ദ്ധവൃത്താകാരാകൃതിയില്‍ ഒരു ശ്രീകോവില്‍ അവര്‍ പണിതീര്ത്തു. മഹാവിഷ്ണു വിഗ്രഹത്തിന്‍റെ പ്രതിഷ്ഠാകര്മ്മം നിര്‍വഹിക്കുന്നതിന് മുമ്പായി തന്ത്രി ക്ഷേത്രകുളത്തില്‍ മുങ്ങി നിവരവേ അദ്ഭുതമെന്നോണം മരം കൊണ്ട് നിര്മ്മിച്ച ഒരു പെട്ടി കുളത്തില്‍ നിന്നും പൊങ്ങി വന്നു. അദ്ഭുതത്തോടെ ആ തിരുമേനി പെട്ടി തുറന്നു നോക്കിയപ്പോള്‍ അതിനുളില്‍ അഞ്ജനശിലയില്‍ തീര്ത്ത മൂന്നു വൈഷ്ണവ വിഗ്രഹങ്ങള്‍ കണ്ടു. ശേഷം നടന്ന പ്രശ്നവിധിയില്‍ മൂന്നു വിഗ്രഹങ്ങളില്‍ ഏറ്റവും ചെറുതായ ശ്രീ കൃഷ്ണവിഗ്രഹം പുതുതായി നിര്മ്മി്ച്ച ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാന്‍ തീരുമാനിക്കുന്നു. മറ്റു രണ്ടു വിഗ്രഹങ്ങള്‍ സമീപ ദേശങ്ങളായ തുളവന്കുളങ്ങരവാര്യത്തും വൈലോപ്പിള്ളിയോട് ചേര്‍ന്ന പെരുമ്പിള്ളിയിലും പ്രതിഷ്ടിക്കുവാനും തീരുമാനിക്കുന്നു. തത്സമയം എങ്ങു നിന്നോ ഒരു അശരീരി ഉണ്ടായി ‘’ പ്രതിഷ്ഠ സമയം സൂചിപ്പിച്ചു കൊണ്ട് ഒരു കൃഷ്ണപരുന്തിന്റെ ആഗമനം ഉണ്ടാകും അതുവരെ കാത്തിരിക്കുക..’’ തുടര്‍ന്നു ശ്രീകൃഷ്ണ വിഗ്രഹപ്രതിഷ്ടക്കായി ഏറെ നേരം കാത്തിരുന്നിട്ടും കൃഷ്ണപരുന്തിന്റെ സാമിപ്യം കാണായ്കയാല്‍ ശുഭസമയം കഴിയുന്നതിനു മുമ്പ് വിഗ്രഹം പ്രതിഷ്ടിക്കുവാന്‍ തന്ത്രി തീരുമാനിക്കുന്നു. അതിനുള്ള താന്ത്രികകര്മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. തുടര്‍ന്നു ശ്രീഭൂത ബലിക്കായി തന്ത്രി പുറത്തിറങ്ങിയപ്പോള്‍ വലിയ ചിറകടി ശബ്ദത്തോടെ വട്ടമിട്ടു പറന്നു പുതുതായി തീര്‍ത്ത അര്ദ്ധവൃത്ത ശ്രീകോവിലന്‍റെ കന്നിമൂലയില്‍ തീര്‍ത്ത ഗരുഡശില്പം കൊത്തിയ 28-മത്തെ കഴുക്കോലില്‍.. ഇതാണ് ശരിയായ പ്രതിഷ്ഠാസമയം എന്ന് സൂചിപ്പിച്ചുകൊണ്ട് പറന്നു വന്നിരിക്കുകയുണ്ടായി. സംഭ്രമചകിതരായ തന്ത്രിമാര്‍ ഭക്ത്യാദരപൂര്വ്വം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ആടുവാനുള്ള കലാശത്തില്‍ ഒന്ന് ഗരുഡനും യഥാവിധി പൂജയും നിവേദ്യവും സമര്പിച്ചു നാളികേരോദകത്താല്‍ (തേങ്ങാവെള്ളം) അഭിഷേകം ചെയ്തും ഗരുഡനെ അതെ കഴുക്കോലില്‍ തന്നെ പ്രതിഷ്ഠ നിര്‍വ ഹിക്കുകയും ചെയ്തു. ഗരുഡനു ആദ്യമായി അഭിഷേകം ചെയ്തത് നാളികേരത്തില്‍ ആയതിനാല്‍ ദിവസവും രാവിലെ നാളികേരോദക(ജല)ത്തിനാലാണ് ഗരുഡന് അഭിഷേകം. ദിവസത്തില്‍ ഒരു തവണ മാത്രമേ ഇതകാവൂ എന്നാണു നിഷ്ഠ. അതിനാല്‍ ശേഷം വരുന്ന നാളികേരങ്ങള്‍ ശ്രീകോവിലിന്‍റെ മുന്നിലുള്ള ശിലയില്‍ ഉടക്കുകയാണ് പതിവ്. ഗരുഡനു ആദ്യമായി നിവേദിച്ചത്‌ഒരു നാഴി പടച്ചോറും ചെറുപടച്ചോറും ആണ് അത് പിന്നീട് ‘’നാഴിയും പിടിയും ‘’എന്ന പേരില്‍ പ്രസിദ്ധമായി.
ക്ഷേത്രത്തെ പറ്റിയുള്ള കേട്ടറിവുകള്‍, സവിശേഷതകള്‍ വഴിപാടുകള്‍
ഗരുഡ സാമിപ്യം ഏറെ ഉള്ളതിനാല്‍ ദേശത്ത് ഇന്നുവരെ സര്‍പ്പ ദംശനമേറ്റുള്ള മരണങ്ങള്‍ മറ്റു ദോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പക്ഷിപീഡകള്‍ പക്ഷി ദോഷങ്ങള്‍ അനുഭവപെടുന്നവര്ക്ക് ഒരു ശരണാലയം കൂടിയാണ് ചെമ്മനാട്ടപ്പന്റെ സന്നിധി. കൂടാതെ മറ്റു രോഗദുരിതങ്ങള്‍ പ്രധാനമായി വൈകല്യങ്ങളില്‍ പെട്ടു വിഷമത അനുഭവിക്കുന്നവര്‍ ഇവിടെ വന്നു ഗരുഡസ്വാമിയുടെ പ്രസാദം കഴിച്ചത് മൂലം രോഗശാന്തി കൈവരുകയും ജന്മനാലുള്ള അംഗവൈകല്യങ്ങള്‍ പോലും ഒഴിഞ്ഞു പോയതായി ദേശക്കാരില്‍ നിന്നും അറിയുവാന്‍ കഴിയും.
ആചാര പെരുമകളുടെ കാര്യത്തിലും സമ്പുഷ്ടമാണ് ഈ ക്ഷേത്രം അതിലൊന്നാണ് ചോറ്റാനിക്കരയമ്മയുടെ ജ്യേഷ്ഠസഹോദരനായി ചെമ്മനാട്ടപ്പന്‍ അറിയപെടുന്നു എന്നുള്ളത്.. ചെമ്മനാട്ടപ്പന്റെ പറയെടുപ്പിനായി ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപം എത്തുമ്പോള്‍ കീഴ്കാവിലാണ് തിടമ്പ് ഇറക്കി വെക്കുന്നത്. കാരണം ജ്യേഷ്ഠന്‍ മുന്നില്‍ കൂടെ സഞ്ചരിക്കുന്നത് കാണുമ്പോള്‍ അനുജത്തി എഴുന്നേല്ക്ക ണമല്ലോ അതൊഴിവാക്കുവാനാണ് ഇത്തരമൊരു ആചാരം.
ഉപദേവത പ്രതിഷ്ഠകളുടെ കാര്യത്തിലും ഉണ്ട് പ്രത്യേകതകള്‍ ശിവനും പാര്‍വതിയും ഗണപതിയും മുരുകനും അയ്യപ്പസ്വാമിയും തികച്ചും കൈലാസ സമാനം എന്ന് വേണമെങ്കില്‍ പറയാം അയിനിപ്പിള്ളിമന, കൊക്കര മനയും സംയുക്തമായി ആണ് ക്ഷേത്രത്തിലെ നിത്യപൂജകളും ദൈന്യദിന കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്
ഗരുഡന് പ്രധാനമായും അര്പ്പിക്കേണ്ട വഴിപാടുകള്‍ നാഴിയും പിടിയും നാളികേരം ഉടയ്ക്കല്‍ പക്ഷിമണി സമര്‍പ്പിക്കല്‍, എന്നിവയാണ്. മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും തൃക്കൈവെണ്ണ, പാല്പായസ്സം, ചന്ദനം ചാര്‍ത്തല്‍ വഴിപാടായി നടത്തുന്നു. എല്ലാ വര്‍ഷവും മകരമാസത്തിലെ ചോതിനാളില്‍ കൊടിയേറി തിരുവോണം നാളില്‍ ആറാട്ടോടെ ക്ഷേത്രത്തിലെ തിരുവുത്സവം സമാപിക്കുന്നു.
ഹരി ഓം
ഓം നമോ നാരായണായ:

0 comments:

Post a Comment