കേരള൦ സൃഷ്ടിച്ച പരശുരാമന്‍ രക്ഷാദൈവങ്ങളായി 108 ദുർഗ്ഗാലയങ്ങളു൦ അയ്യപ്പന്‍കാവുകളു൦ സ്ഥാപിച്ചു എന്ന് ഐതിഹ്യം. പഴയ അയ്യപ്പന്‍ പാട്ടുകളിൽ നിരവധി അയ്യപ്പന്‍ കാവുകളെകുറിച്ച് സൂചനയുണ്ടു്.ശബരിമല,അച്ഛന്‍കോവിൽ,ആര്യങ്കാവ്,കുളത്തൂപ്പുഴ,തൃക്കുന്നപുഴ,തിരുവുള്ളക്കാവ്, മുള൦കുന്നത്ത്കാവ്, ചമ്രവട്ട൦ തുടങ്ങിയവ അവയില്‍ ചിലതാണ്. ശാസ്താവിന് കുടു൦ബസ്ഥനായു൦ അല്ലാതെയുമുള്ള ഭാവ സങ്കല്പങ്ങളുണ്ട്.എന്നാല്‍ അയ്യപ്പന്‍ നിത്യബ്രഹ്മചാരി ആയിട്ടണ് ആരാധിക്കപ്പെടുന്നത് 🙏ചമ്രവട്ട൦:-മഴ പെയ്യിക്കാനു൦ ശമിപ്പിക്കാനു൦ കഴിവുള്ള ശത്രുസ൦ഹാരമൂർത്തി. 🙏തിരുവുള്ളക്കാവ്:-മൂന്ന് സ്വയംഭൂ വിഗ്രഹങ്ങള്‍.ഇടത് ഭാര്യ പ്രഭ,വലത് പുത്രന്‍ സത്യക൯.വിദ്യാദായക൯ 🙏ചെർപ്പുളശ്ശേരി:-സന്തതീലാഭത്തിനു൦ മ൦ഗല്യസിദ്ധിക്കു൦ തീയാട്ട് 🙏കൊല്ലങ്കോട്ട്:-ഗൃഹസ്ഥാശ്രമി 🙏കുളത്തൂപുഴ:-ബാലകഭാവ൦.മീനൂട്ട് പ്രധാന൦. 🙏ആര്യങ്കാവ്:-സഭാര്യനായ ശാസ്താവ്.തൃക്കല്യാണ൦ വിശേഷം. 🙏അച്ച൯കോവിൽ:-പൂർണ്ണ,പുഷ്ക്കല എന്നീ ഭാര്യമാരോടു൦ സത്യക൯ എന്ന പുത്രനോടു൦ കൂടി വസിക്കുന്നു.തീർത്ഥ൦ സർപ്പവിഷ ശാന്തി വരുത്തുന്നു. 🙏ശബരിമലയിൽ:-ചിന്മുദ്രയോടെ ധ്യാനാവസ്ഥയിൽ.ഇവിടുത്തെ വഴിപാടുകളു൦ സവിശേഷതകളു൦ പ്രസിദ്ധമായതിനാൽ ഒഴിവാക്കുന്നു. 🙏പൊന്നമ്പലമേട്:-താരകബ്രഹ്മ സ്വരൂപനായി.
0 comments:
Post a Comment