വെങ്കിടേശ്വര സ്വാമിയുടെ ഇടവും വലവുമായി നിൽക്കുന്നത് ലക്ഷ്മി ദേവിയും അലമേലു മങ്കമ്മയും ആണ് ...അതിൽ ലക്ഷ്മി ദേവിയുടെ കഥ അറിവുള്ളതാണല്ലോ ... അലമേലു മങ്കമ്മ എന്നത് തൊണ്ടമണ്ഡല ത്തെ ആകാശ രാജയുടെ മകള്‍ ദേവി പദ്മാവതി ആണ് .. ഒരു താമരക്കുളത്തില്‍ നിന്നാണ് ലഭിച്ചത്, അതിനാല്‍ പദ്മാവതി എന്ന് പേര്.വന്നത് .. രാജാവ് നടത്തിയ ഒരു യാഗ ശേഷമായിരുന്നു അത്. അലമേലു മങ്ക എന്നാൽ . അതിനര്‍ത്ഥം ഉറവ വറ്റാത്ത സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഇരിപ്പിടം എന്നത്രെ. യൌവ്വനത്തില്‍ വെങ്കിടേശ്വര സ്വാമി വന്നു പദ്മാവതിയെ വിവാഹം ചെയ്തു എന്നാണു സങ്കല്‍പ്പം .പത്മാവതിക്കു ഒരു ക്ഷേത്രവും സമീപത്തായി ഉണ്ട് തിരുമല ഹില്‍സില്‍ നിന്ന് അഞ്ചു കി മീ .ദൂരെയാണ് ശ്രീ പദ്മാവതി ക്ഷേത്രം. വെങ്കടേശ്വര സ്വാമിയുടെ പത്നി യായ ദേവി പദ്മാവതിക്ക് ഈ ക്ഷേത്രം സമര്‍ പ്പിച്ചിരിക്കുന്നു . തൊണ്ടമാന്‍ ചക്രവര്‍ ത്തിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ദര്‍ ശനം നടത്തിയിട്ടേ വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ ശിക്കാവൂ എന്നാണു ആചാരം. പദ് മാവതിയുടെ ജനനം മുതല്‍ വെങ്കിടേശ്വര സ്വാമിയുമായുള്ള വിവാഹംവരെ യുള്ള കഥ ഈ ക്ഷേത്രം പറയുന്നു.
0 comments:
Post a Comment