************************** ശ്രവണംഃ അഹങ്കാരികള്‍ ഒന്നും കേള്‍ക്കില്ല. കീര്‍ത്തനംഃ ആരേയും കീര്‍ത്തിക്കാനോ അംഗീകരിക്കാനോ പറ്റില്ല സ്മരണംഃ ധനം,പദവി ഇതൊക്കെ വന്നാല്‍ എല്ലാം മറക്കും അഹങ്കാരി. പാദസേവനംഃ ആര്‍ക്കും ഒരുസഹായവും ചെയ്യില്ല. നരസേവ നാരായണസേവയൊക്കെ വാക്കില്‍മാത്രം. അര്‍ച്ചനംഃ പൂക്കള്‍ മനസിന്‍റെയും ആകാശത്തിന്‍റേയും പ്രതീകം.രണ്ടിന്‍റേയും ഗുണം ഉണ്ടാവില്ല അഹങ്കാരിക്ക്,ആകാശത്തിന്‍റെ വിശാലതയോ,പുവിന്‍റെ മൃദുത്വമോ.. വന്ദനംഃ പ്രണേമദ്ദണ്ഡവത്ഭൂമൗ ആശ്വചണ്ഡാലഗോഖരംഃ അഹങ്കാരി തനിക്കു പ്രയോജനമുള്ളവനേ മാത്രമേ വന്ദിക്കൂ.. ദാസ്യംഃ ഒരാള്‍ക്കും വേണ്ടി,തനിക്കു പ്രയോജനമില്ലാത്ത ഒന്നും ചെയ്യില്ല,സ്വാര്‍ത്ഥനും അഹങ്കാരിയും രോഗിക്ക് കൂട്ടിരിക്കാന്‍പോലും ഇവരെ കിട്ടില്ല.. സഖ്യംഃ സമ്യക്കായി ഖ്യാതിയുണ്ടാക്കുന്നവനാണ് സഖാവ്.,അതിന്‍റെ ഭാവം സഖ്യം. തനിക്കേ പേര് പ്രശസ്തി ഉണ്ടാകാവൂ.. അതിന് ഏത് നെറികേടും ചെയ്യും അഹങ്കാരി. ആത്മനിവേദനംഃ തന്‍റെ മനസിനെ വിട്ടുകൊടുക്കും ഭക്തന്‍. ദുരാഗ്രഹിയും,അഹങ്കാരിയുമായവന്‍ മനസു തുറക്കുകയേ ഇല്ല..
0 comments:
Post a Comment