Saturday, 23 May 2015

അടുക്കളയുടെ വാസ്തു...............

ഒരു വീടിന്റെ കേന്ദ്രബിന്ദുവാണ്‌അടുക്കള. വാസ്തുശാസ്ത്രപ്രകാരം അടുക്കളയുടെ സ്ഥാനത്തിന് ഏറെ പ്രാധാന്യമുണ്ട്‌. അതു മാത്രമല്ല, അടുക്കള വാതില്‍ എവിടെയായിരിക്കണമെന്നും അടുപ്പിന്റെ ദിശ എങ്ങോട്ടായിരിക്കണമെന്നും തുടങ്ങി പാത്രങ്ങള്‍, ഫ്രിഡ്ജ്‌എന്നിവയുടെയൊക്കെ സ്ഥാനങ്ങളും പരിഗണിക്കേണ്ടതുണ്ട്‌.
വാസ്തുവനുസരിച്ച്‌അടുക്കള നിര്‍മിക്കണമെന്നാണു വാസ്തുശാസ്ത്രം അനുശാസിക്കുന്നത്‌.

കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച വടക്കുക്കിഴക്കു ഭാഗത്തും അടുക്കള പണിയാം.
അടുക്കളയുടെ വാതില്‍കിഴക്കുഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ ആവുന്നതാണു ഉത്തമം.
കിഴക്ക്‌അഭിമുഖമായി അടുപ്പു വയ്ക്കുന്നതാണു നല്ലത്‌. കിഴക്കു ഭാഗത്തേക്കു അഭിമുഖമായി നിന്നു പാചകം ചെയ്യുന്നത്‌ഉത്തമമായി കരുതുന്നു.
വീടിന്‌രണ്ടടുക്കളകള്‍ഉണ്ടാവുന്നത്‌ഇന്നു സാധാരണം. അങ്ങനെ ഉണ്ടെങ്കില്‍ഒരടുക്കള വലുതും, മറ്റൊന്ന്‌ചെറുതുമായിരിക്കണം. ഒരേ വലിപ്പം പാടില്ല.
അടുക്കളയ്ക്കുള്ളിലായി ഫ്രിഡ്ജ്‌വയ്ക്കുന്നുണ്ടെങ്കില്‍ പടിഞ്ഞാറു വശത്തായിരിക്കണം. വടക്കുകിഴക്കു മൂലയില്‍ഫ്രിഡ്ജ്‌വയ്ക്കരുത്‌. ഫ്രിഡ്ജ്‌ചുവരോടു ചേര്‍ത്തു വയ്ക്കുന്നത്‌അഭികാമ്യമല്ല.
പാത്രങ്ങള്‍ (യുറ്റെന്‍സില്‍റാക്ക്‌) തെക്കുഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ വയ്ക്കുക.
സിങ്ക്‌, വാഷ്‌ഏരിയ, ജലം നിറച്ച പാത്രങ്ങള്‍തുടങ്ങിയവ അടുക്കളയുടെ വടക്കു കിഴക്കോ, വടക്കു പടിഞ്ഞാറോ മൂലയില്‍ആകുന്നത്‌നല്ലത്‌.
ജനാലയില്‍കൂടി വെളിച്ചം, കാറ്റ്‌എന്നിവ അടുക്കളയിലേക്കെത്തണം. കിച്ചനില്‍പോസിറ്റീവ്‌എനര്‍ജി നിറയാനും ഇത്‌സഹായിക്കും

0 comments:

Post a Comment