Monday, 18 May 2015

മോക്ഷം

മോക്ഷം എന്നത്‌ നമ്മിലുള്ള എല്ലാ ‘വാസന’കളേയും സമൂലം നീക്കം ചെയ്യുക എന്നതാണ്‌. ഈ വാസനകളാകട്ടെ രണ്ടു തരത്തിലാണ്‌. ഒന്ന് പരിശുദ്ധവും പുണ്യപ്രദവും ആകുമ്പോള്‍ മറ്റേത്‌ അശുദ്ധവും പാപജന്യവും ആണ്‌. പാപ വാസനകള്‍ ജനനഹേതുവാകുമ്പോള്‍ പുണ്യവാസനകള്‍ മോക്ഷഹേതുവാണ്‌. അശുദ്ധവാസനകള്‍ അജ്ഞാനത്തേയും അഹങ്കാരത്തേയും വളര്‍ത്തി പുനര്‍ജന്മങ്ങള്‍ക്കു ബീജമായിത്തീരുന്നു. ഈ വാസനാ ബീജങ്ങളെ തീര്‍ത്തും ഉപേക്ഷിച്ചാല്‍ ശരീരത്തെ നിലനിര്‍ത്തുവാന്‍ വേണ്ട പരിശുദ്ധ മനോപാധികള്‍ മാത്രം ബാക്കിയാവുന്നു. ജീവന്‍ മുക്തരായവരില്‍ പോലും ഇത്തരം വാസനകള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇവ പുനര്‍ജന്മത്തിനു കാരണമാകുന്നില്ല. എന്തെന്നാല്‍, അവ നിലനില്‍ ക്കുന്നത്‌ ഭൂതകാലകര്‍മ്മങ്ങളുടെ സംവേഗശക്തിയാലാണ്‌- ഇപ്പോഴത്തെ കര്‍മ്മങ്ങളുടെ പ്രേരണയാല്‍ അല്ല എന്നര്‍ത്ഥം. -- യോഗവാസിഷ്ഠം.

0 comments:

Post a Comment