Monday, 18 May 2015

പരീക്ഷിത്തും കലിയും.....

ഭഗവാന്‍റെ സ്വധാമപ്രാപ്തിയും തുടര്‍ന്നുള്ള കലിയുഗാരംഭവും കാരണം മഹാ പ്രസ്ഥാനത്തിന് പോകാന്‍ പാണ്ഡവര്‍ തീരമാനിച്ചു....രാജ്യാധികാരം പൌത്രനായ പരീക്ഷിത്തിനെ ഏല്‍പ്പിച്ച് അവര്‍ യാത്രയായി....
പരീക്ഷിത്ത്‌, രാജാവായ ഉടനെ, എല്ലാ ദുഷ്ടതയ്ക്കും കാരണമായ കലിയെ അന്വേഷിച്ച് ഇറങ്ങി പുറപ്പെട്ടു.അദ്ദേഹം, കലിയെ യുദ്ധത്തില്‍ തോല്‍പ്പിച്ചു.പക്ഷെ, വധിച്ചില്ല ...എന്തിലും നന്മ കാണുന്ന (സാരഗ്രാഹി) പരീക്ഷിത്ത്‌ മൂന്നിടങ്ങളില്‍ വസിക്കാന്‍ കലിക്ക് അനുവാദം കൊടുത്തു...
ഇവ...

ഒന്ന്- മദ്യം

രണ്ട്- ചൂത് (കാശു വച്ചുള്ള കളികള്‍ )

മൂന്ന്- ചീത്ത സ്ത്രീകള്‍

എന്നിവയാണ്...

എന്നാല്‍ കലി ഒന്നുകൂടി ആവശ്യപ്പെട്ടു. അത് സ്വര്‍ണ്ണം ആയിരുന്നു...രാജാവ് അതും അനുവദിച്ചു... അങ്ങനെ ഈ നാല് കാര്യങ്ങളില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരനായ കലി വസിക്കുന്നു...ഇന്നും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്‌ ഇവ കാരണമാണ്...ബുദ്ധിമാന്‍ ഇവ ഉപേക്ഷിക്കതന്നെ വേണം
(കലിയില്‍ പരീക്ഷിത്ത്‌ കണ്ട ഗുണം, കലിയുഗത്തില്‍ മനുഷ്യന് നാമജപം കൊണ്ട് വളരെ ഫലം ഉണ്ടാകും എന്നതാണ് )

0 comments:

Post a Comment