ഒരു യാത്രയ്ക്കിറങ്ങുമ്പോള് ആദ്യമായി കാണുന്നതോ കേള്ക്കുന്നതോഇന്ദ്രീയ വിഷയമാകുന്നതോ ആയ സംഭവത്തെയാണ്ശകുനം എന്ന് പറയുന്നത്. യാത്രയ്ക്കിറങ്ങുമ്പോൾ പുറകിൽ നിന്നാരെങ്കലുംവിളിച്ചാൽ നിങ്ങൾക്കെന്തു തോന്നും? പ്രത്യേകിച്ച്ജോലിസംബന്ധമായോ സാമ്പത്തികമായോ യാത്രയ്ക്കു പ്രാധാന്യമുണ്ടെങ്കിൽ.. ശകുനത്തിൽ വിശ്വസിക്കാത്തയളാണെങ്കിൽ പോലുംഅരോചകമുണ്ടാകില്ലേ?
ശകുനങ്ങളെ ആറായാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ ശുഭഫലസൂചകമാണ്ദീപ്തം. ബാക്കിയുള്ളവ ശാന്തമെന്ന പൊതുനാമത്തിൽഉൾപ്പെടുന്നു. സമയം, ദിക്ക്, ശബ്ദം, കാരണം, ദേശം, ജാതി എന്നിങ്ങനെ ആറുതരത്തിൽ ദീപ്തത്തെവേർതിരിക്കാം. ദീപ്തങ്ങൾ ശുഭസൂചകമാണെങ്കിലും പെട്ടെന്നു കാണുമ്പോൾ അത്അശുഭകരമായി തെറ്റിദ്ധരിച്ചേക്കാം.വീടിന്റെ പിൻഭാഗത്ത്കാക്ക പച്ചമാംസം ഛർദ്ദിച്ചിട്ടാൽ സാമ്പത്തികലാഭവും ധനാഗമനവുമാണ് സൂചിപ്പിക്കുന്നത്. യാത്രികന്റെ ഇടതുവശത്തുകൂടി കാക്ക പറന്നാൽകാര്യലാഭവും വലതുവശത്തുകൂടി പറന്നുപോയാൽ വിഘ്നങ്ങളുമാണ്. യാത്രയ്ക്കായിറങ്ങുമ്പോൾ ഭവനത്തിലേക്ക്കാക്കയെത്തിയാൽ ശുഭസൂചകമാണ്. യാത്ര ഫലവത്താകുമെന്നതിന്റെ സൂചനയാണത്. അസ്ഥി, കയറ് ഇവകടിച്ചുകൊണ്ട് എതിരെ പട്ടി വന്നാൽയാത്ര അനുകൂമായിരിക്കി ല്ലെന്നു മാത്രമല്ല തടസങ്ങൾ പലതുമുണ്ടാകും. എന്നാൽ ചെരിപ്പ്, മാംസം ഇവയാണ് കടിച്ചുകൊണ്ടു വരുന്നതെങ്കിൽ ശുഭസൂചകമാണുകാര്യങ്ങളെന്നാണ് കരുതുന്നത്. മദ്യം, നെയ്യ്, ചന്ദനം, വെളുത്തപുഷ്പം, തൈര്, വേശ്യാസ്ത്രീ, രണ്ടുബ്രാഹ്മണന്മാർ, ശൂദ്രൻ, പച്ചയിറച്ചി, തേൻ, കരിമ്പ്, മണ്ണ്, അഗ്നി, ഗജം, കയറിട്ടകാള അല്ലെങ്കിൽപശു, വാഹനങ്ങൾഎന്നിവനല്ല ശകുനങ്ങളാണ്. എന്നാൽ വിറക്, ചാരം, എണ്ണ, കഴുത, പാമ്പ്, പൂച്ച , വികലാംഗൻ, വിധവ, രോഗി, മഴു, ചൂല്, മുറം, കയറ്, തല മുണ്ഡനംചെയ്തതോ വടി യുമായി വരുന്നയാളോ, പോത്ത്, കയറില്ലാതെ വരുന്ന കാള, ദർഭ, എള്ള്തുടങ്ങിയവ ദുശ്ശകുനങ്ങളും. വാദ്യാഘോഷങ്ങൾ കേൾക്കുന്നതും പക്ഷികളുടെ കളകളനാദവുംപ്രാർഥന-വേദഗ്രന്ഥങ്ങളും പാരായംശ്രവിക്കുന്നതുമെല്ലാം ശുഭസൂചകങ്ങളാണ്, യാത്ര പുറപ്പെടുമ്പോൾ'പോകാതിരിക്കുകയാണു ഭേദം','പോയിട്ടെന്തു കാര്യം,' 'എന്തു പ്രയോജനം' തുടങ്ങിയ നിഷേധവാക്കുകളാണ്ശ്രവിക്കേണ്ടി വരുന്നെങ്കിൽ അത് അശുഭ സൂചകമായിരിക്കും. പിന്നിൽ നിന്നുവിളിക്കുക, ക്ഷണിക്കുക തുടങ്ങിയവയും ശുഭമാണ്. യാത്രയ്ക്കിറങ്ങുമ്പോൾ എവിടെങ്കിലുംമുട്ടി പരിക്കുപറ്റുന്നതും കുടയും മറ്റും താഴെവീഴുന്നതും ശുഭമല്ലെന്നു കരുതപ്പെടുന്നു . ശകുനപിഴയാണു കാണുന്നതെങ്കിൽ പരിഹാരമായിചെയ്യേണ്ട കാര്യങ്ങൾ പലതുണ്ട്. യാത്രയ്ക്കൊരു ങ്ങിയിറങ്ങുമ്പോൾ ദുഃശകുനംകണ്ടാൽ മടങ്ങിയെത്തിപതിനൊന്നുതവണയും വീണ്ടും ദുശകുനം കണ്ടാൽ മടങ്ങിയെത്തിപതിനാറു തവണയും പ്രാണയാമം ചെയ്യണമെന്നാണ്വയ്പ്. അതിനുശേഷം യാത്ര പുനരാരംഭിക്കാം. വീണ്ടും ദുഃശ കുനമാണു കാണുന്നതെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ് ഉത്തമമെന്നുപണ്ഡിതർ പറയുന്നു.വിഷ്ണു സ്തുതികൾചൊല്ലുന്നതും ദുശകുനപരിഹാരമാർഗ്ഗമായി കരുതപ്പെടുന്നു.

0 comments:
Post a Comment