കലിയുഗത്തില്‍ ഈശ്വരസാക്ഷാത്‌കാരം സുസാദ്ധ്യമാക്കുന്ന ഒരനുഷ്‌ഠാനമാണ് നാമജപം. എല്ലാവിധ ഈശ്വരോപാസനമാര്‍ഗ്ഗങ്ങളിലും വച്ച് സരളവും അതേസമയം ശക്‌തവുമായ ചര്യയാണത്. വിശ്വാസപൂര്‍വ്വമായ നാമജപത്തിലൂടെ ഭക്‌തിയും ശ്രദ്ധയും താനേ വളര്‍ന്നുവരും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ ബോധപൂര്‍വ്വമോ അല്ലാതെയോ തെറ്റായോ ശരിയായോ എങ്ങനെ ജപിച്ചാലും ജപം ഭക്‌തിയോടും വിശ്വാസത്തോടും കൂടിയായിരുന്നാല്‍ അതിന് ഉദ്ദിഷ്‌ടഫലം ലഭിക്കും. ഈശ്വരനാമത്തിന്റെ ശക്‌തി ആര്‍ക്കും അളക്കുവാനോ നിര്‍വ്വചിക്കുവാനോ സാധ്യമല്ല. അതിന്റെ അത്ഭുതകരമായ ഫലദാനശേഷിയേയും ആര്‍ക്കും അളക്കാനാവില്ല. ഈശ്വരനാമം സകലപാപങ്ങളേയും നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനെ ജപിക്കുന്നവന്‍ അതിദിവ്യമായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്. അത് നമ്മിലുള്ള ദുര്‍വാസനകളെയെല്ലാം നശിപ്പിക്കുന്നു. അഗ്നിക്കു ജ്വലനശേഷിയുള്ളതുപോലെ ഈശ്വരനാമത്തിന് അപാരമായ പാപനാശനശക്‌തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്‌ത പാപങ്ങളും നശിച്ച് ശാന്തിയും സമാധാനവും കൈവരുന്നു. നാം നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതദുരിതങ്ങള്‍ക്ക് ശാശ്വതമായ ശാന്തി ആദ്ധ്യാത്മികതയിലൂടെ മാത്രമേ സാധ്യമാവൂ.
Showing posts with label വിശ്വാസങ്ങൾ. Show all posts

Saturday, 23 May 2015
Friday, 22 May 2015
ഹിന്ദു, അറിയേണ്ടതും ഓർക്കേണ്ടതും
വേദങ്ങൾ(ശ്രുതി)
--------------------
1.ഋഗ്വേദം
2.യജുര്വേദം
3.സാമവേദം
4.അഥര്വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന്
കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
---------------------------------------------
--------------------
1.കര്മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല്
വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

----------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി
ആറ് വേദാംഗങ്ങള് ഉണ്ട്,

-----------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്ക്കും ഉപവേദങ്ങളും ഉണ്ട്,

----------
യഥാക്രമം,
1.ആയുര്വ്വേദം
2.ധനുര്വ്വേദം
3.ഗാന്ധര്വ്വവേദം
4.a.ശില്പവേദം,b.അര്ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
-----------------------
ഏകദേശം2000ത്തോള
ം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്
പറയുന്നു,ഇപ്പോള്108എണ്ണം
ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ
സ്വാമികള് ഭാഷ്യം രചിച്ചിട്ടുള്ള1
0എണ്ണം പ്രധാനപ്പെട്ടതാ
ണ്,അതായത്ദശോപനിഷത്തുക്കള്-
--------------------------------------------
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്ശനങ്ങൾ
----------------------
1.സാംഖ്യദര്ശനം-കപിലമുനി,
2.യോഗദര്ശനം-പതഞ്ജലിമഹര്ഷി,
3.ന്യായദര്ശനം-ഗൗതമമുനി,
4.വൈശേഷികദര്ശനം-കണാദമുനി,
5.ഉത്തരമീമാംസദര്ശനം(വേദാന്തദര
്ശനം)-ബാദരായണമഹര്ഷി,
6.പൂര്വ്വമീമാംസദര്ശനം(മീമാംസ
ദര്ശനം)-ജൈമിനിമഹര്ഷി
സ്മൃതി(ധര്മ്മശാസ്ത്രം)
-----------------------
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ
പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്
-----------------------
അഷ്ടാദശപുരാണങ്ങൾ
---------------------------
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്ത്തകപുരാണം
ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്
എന്നും പറയുന്നു.
രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്വ്വങ്ങള്ഉണ്ട്.
1.ആദിപര്വ്വം
2.സഭാപര്വ്വം
3.ആരണ്യപര്വ്വം
4.വിരാടപര്വ്വം
5.ഉദ്യോഗപര്വ്വം
6.ഭീഷ്മപര്വ്വം
7.ദ്രോണപര്വ്വം
8.കർണ്ണപര്വ്വം
9.ശല്യപര്വ്വം
10.സൗപ്തികപര്വ്വം
11.സ്ത്രീപര്വ്വം
12.ശാന്തിപര്വ്വം
13.അനുശാസനപര്വ്വം
14.അശ്വമേധികപര്വ്വം
15.ആശ്രമവാസപര്വ്വം
16.മുസലപര്വ്വം
17.മഹാപ്രസ്ഥാനപര്വ്വം
18.സ്വര്ഗ്ഗാരോഹണപര്വ്വം
ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്വ്വം 25 മുതല് 45
വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത്
ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.
(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ
കാണാറുണ്ട്. പതിമൂന്നാം
അദ്ധ്യായത്തിന്റെ ആരംഭത്തിൽ
അർജുനൻ ഉന്നയിക്കുന്ന ഒരു
ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം
ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം
ജ്ഞേയം ച കേശവ '')രൂപത്തിലുള്ളതും
ഗീതയുടെ ശങ്കരഭാഷ്യത്തിൽ
ഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു
ശ്ലോകം ഒഴിവാക്കുമ്പോഴാണ്
ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്.
അവിടെ അർജുനന്റെ ചോദ്യം
ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം
കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്മ്മയോഗം
4.ജ്ഞാനകര്മ്മസന്ന്യാസയോഗം
5.കര്മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ
കര്മ്മയോഗം,7-12ഭക്തിയോഗം,13-1
8ജ്ഞാനയോഗം എന്നും പറയാറുണ്ട്
ആരാണ് ഹിന്ദു..?
ഭാരത സംസ്കാരത്തില് അഭിമാനം
കൊള്ളുന്ന സുഹൃത്തുക്കളെ ഷെയർ ചെയ്യു???
>ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്
ഭാരത സംസ്കാരത്തിന്റ
െ പിന്തുടര്ച്ചകാരന് ആയതില്
അഭിമാനം കൊള്ളുകയും സനാതന ധര്മം
അനുവര്ത്തിക്കുകയും ചെയ്യുന്നവന് ഹിന്ദു.
>ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട്
വന്ദിക്കുന്നവന്‍ ഹിന്ദു..
>"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന
പ്രാര്ഥനയിലൂടെ ലോകത്തിലെ സര്വ്വ
ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവ
ന് ഹിന്ദു..
>അനേകം ദേവതകളെ ആരാധിക്കുമ്പോഴു
ം ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം
ഉള്ളവന് ഹിന്ദു..
>ഈശ്വരന് എന്നത് സര്വ്വ
ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന
ചൈതന്യം ആയിട്ട് അറിയുന്നവന് ഹിന്ദു..
>മതത്തിന്റെ പേരില് ഒരിടത്തും
തളയ്ക്കപെടാതെ പരിപൂര്ണ ജീവിത
സ്വാതന്ത്ര്യം ഉള്ളവന് ഹിന്ദു..
>ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴു
ം ഏത് ക്ഷേത്ര ദര്ശനം ശീലമാക്കുമ്പോഴു
ം ഇതെല്ലം സര്വ്വ ശക്തനായ
ജഗധീശ്വരനിലേക്കുള്ള അനേക
മാര്ഗങ്ങളില് ഒന്ന് മാത്രമെന്ന്
അറിയുന്നവന് ഹിന്ദു...
>എന്റെ മതവും എന്റെ ദൈവവും, നിന്റെ
മതത്തിനെയും നിന്റെ ദൈവതിനെയും
കാള് ശ്രെഷ്ട്ടംഎന്നും എന്റെ മാര്ഗം
മാത്രമാണ് ഒരേ ഒരു മാര്ഗം എന്നും
പഠിപ്പിക്കാത്തവന് ഹിന്ദു...
>കൃഷ്ണനെ പോലെ തന്നെ
ക്രിസ്തുവിനെയും നബിയേയും
ഉള്ക്കൊള്ളുവാന് വിശാല മന്സുള്ളവന്
ഹിന്ദു.....
>സ്വരാജ്യത്തിന് വേണ്ടി സ്വജീവന്
സമര്പ്പിക്കാന്‍ സര്വ്വദാ സന്നദ്ധന്
ആയവന് ഹിന്ദു...
>ദൈവത്തിനെ ഭയപ്പാടോടെ കാണാതെ
പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്
ഹിന്ദു...
>"എനിക്ക് നല്ലത് മാത്രം വരുത്തേണമേ."
എന്ന് പ്രാര്ത്ഥിക്കാതെ "സുഖവും ദുഖവും
ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി
നല്കേണമേ " എന്ന് പ്രാര്ത്ഥിക്കുന്നവന്
ഹിന്ദു...
>സ്വര്ഗ്ഗവും നരകവും ഈ ഭൂമിയില് തന്നെ
ആണെന്നും അത് സ്വകര്മഫലം
അനുഭവിക്കല് ആണെന്നും അറിയുന്നവന്
ഹിന്ദു...
> ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ
മാത്രം ഒതുക്കാന് കഴിയാത്ത,
അനേകായിരം ഋഷി വര്യന്മാരാലും
ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും
അനുഗ്രഹീതമായ സനാതന സംസ്കാരം
കൈമുതല് ആയവന് ഹിന്ദു...
>2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും ,
10000 ത്തോളം വ്യാഖ്യാനങ്ങളും , 100000
ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്ഷ
ഭാരത സംസ്കാരത്തിന്റ
െ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു
കൈകുമ്പിളില് ജ്ഞാനം എങ്കിലും
കോരി എടുക്കാന് ശ്രമിചിട്ടുള്ളവന്
ഹിന്ദു...
>സര്വ്വ ചരാചരങ്ങളുടെയും
നിലനില്പ്പിന് ആധാരമായ പ്രകൃതിയെ
ഈശ്വരന് ആയി കണ്ട് സ്നേഹിക്കുകയും
പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും
പരിപാലിക്കുകയും ചെയ്യുന്നവന് ഹിന്ദു..
ഈശ്വര വിശ്വസി ആയി മാത്രം
കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക്
സ്വയം ഉയര്ത്തി, ഈശ്വരനെ
അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം
നേടാന് ശ്രെമിക്കുന്നവന് ഹിന്ദു...
"മാനവ സേവ ആണ് മാധവ സേവ" എന്ന
തത്വത്തില് ഊന്നി ജാതി മത ഭേദമന്യേ
എല്ലാവരെയും സഹായിക്കുമ്പോഴു
ം തിരിച്ചൊന്നും പ്രതീക്ഷിക്കാത്
തവന് ഹിന്ദു...
മാതാവിന്റെയും പിതാവിന്റെയും
ഗുരുവിന്റെയും സ്ഥാനം ഈശ്വരനെക്കള്
മഹത്തരമായി കാണുന്നവന് ഹിന്ദു..
ഇനിയൊരു ജന്മം ഉണ്ടെങ്കില് പരമ
പവിത്രമായ ഭാരത മാതാവിന്റെ
മടിത്തട്ടില് ഒരു പുല്ക്കൊടി
ആയെങ്കിലും പിറക്കാന് കഴിയണമേ
എന്ന് പ്രാര്ത്ഥിക്കുന്നവന് ഹിന്ദു...
ഇപ്രകാരം ഹിന്ദുവിനെ നിര്വചിക്കാന്
ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന്
മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം
ഇവിടെ നിര്ത്തുന്നവന്‍ ഹിന്ദു.............!!!!!!!!!!
!!!
ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു...

അല്ലാതെ ഇത്ര മഹത്തരവും
ജ്ഞാനസാഗരവുമായ ഹിന്ദു
സംസ്കാരത്തിനെ അറിയാതെ കേവലം
ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം,
ഒരേ ഒരു ഗ്രന്ഥം എങ്കിലും
വായിച്ചറിയാന് പോലും കൂട്ടാക്കാതെ
അല്ലേല് "മെനക്കെടാന്"" വയ്യാതെ"
ഒറ്റപെട്ട സംഭവങ്ങളെയും
വ്യക്തികളെയും ഉയര്ത്തിപ്പിടിച്ചുകൊ
ണ്ട് , നിരീശ്വരവാദികളുടെയും
രാഷ്ട്രീയകച്ചവടകാരുടെയും
കൂട്ടുപിടിച്ച് യഥാര്ത്ഥ ഹിന്ദുകള്ക്ക്
എതിരെയും അതുവഴി തന്റെ
പൈതൃകത്തിന് എതിരെ തന്നെയും
പൊങ്ങച്ചത്തോട് കൂടി വാള് ഓങ്ങുന്ന
"ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ
നിങ്ങള്... ..,.........
ഓര്ക്കുക....ലോകത്തിലെ മറ്റെല്ലാ
മഹാസംസ്കാരങ്ങളും നശിച്ചു
നാമാവശേഷമായിട്ടും ആര്ഷ ഭാരത
സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്
വഴികാട്ടിയായി , ജ്ഞാനത്തിന്റെ
പ്രകാശം നല്കി ജ്വലിച്ച് നില്ക്കുന്നു - "
ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന
മഹത്തായ മനോഭാവം - ഇന്ന് ലോകജനത
വീണ്ടും ഭാരതത്തിന്റെ
ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി
ഉറ്റുനോക്കുന്നു...ഓരോ ഭാരതീയനും
അഭിമാനത്തോടു കൂടി പറയാന്
തുടങ്ങിയിരിക്കുന്നു....."

Saturday, 24 January 2015
ശംഖിനുള്ളില്‍ കടലിരമ്പുമോ?
ശംഖുകള്‍ക്കുള്ളില്‍ കടലിരമ്പുന്ന ശബ്ദം കേള്‍ക്കും എന്നൊരു വിശ്വാസമുണ്ട്. ശംഖു ലഭിക്കുന്ന ചന്തയില്‍ നിന്നും അത് വാങ്ങുമ്പോള്‍ തട്ടി ശബ്ദം കേള്‍ക്കുന്നതും ചെവിക്കടുത്ത് പിടിച്ച് കടലിരമ്പം പരിശോധിക്കുന്നതും ഒരു സാധാരണ പതിവുമാത്രം.
എന്നാല്‍ ശബ്ദത്തിന്റെ പ്രധാനഗുണമായ അനുനാദത്തെത്തുടര്‍ന്നാണ് ഇങ്ങനെ ശബ്ദം കേള്‍ക്കുന്നത്. വായുവില്‍ എല്ലാ സമയവും ഇത്തരത്തിലുള്ള കമ്പനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ നമുക്ക് കേള്‍ക്കാന്‍ ആവുന്ന വിധത്തിലുള്ള ഉച്ചത്തിലല്ല ഇവ കേള്‍ക്കുന്നതെന്നതുകൊണ്ടാണ് അവയൊന്നും തന്നെ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത്. പക്ഷേ ശംഖ് ചെവിക്കടുത്തായി പിടിച്ച് നോക്കുമ്പോള്‍ വായുവിലുള്ള ശബ്ദങ്ങളില്‍ ചില ആവൃത്തിയിലുള്ളതു മാത്രമേ പ്രതിഫലിക്കുകയുള്ളു. ഏത് ആവൃത്തിയാണ് പ്രതിഫലിക്കുകയെന്നത് അതിനുള്ളിലുള്ള വായുവിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തില്‍ പ്രതിഫലിക്കുന്ന ശബ്ദവും അതേ ആവൃത്തിയിലുള്ള ശബ്ദവും കൂടിചേര്‍ന്നാണ് അനുനാദം ഉണ്ടാകുന്നത്. അനുനാദമുണ്ടാകുന്നതോടെ ശബ്ദത്തിന്റെ തീവ്രത പലമടങ്ങായി വര്‍ദ്ധിക്കുന്നു. അപ്പോഴാണ് നമുക്ക് അത് കേള്‍ക്കാന്‍ സാധിക്കുന്നത്. അങ്ങനെ കേള്‍ക്കുന്നത് കടലിരമ്പുന്നതുപോലെ തോന്നുന്നു എന്ന് മാത്രം.
കുചേലദിനം
ഗുരുകുലത്തില്‍ ഗുരു സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യരായിരുന്നു ബലരാമനും ശ്രീകൃഷ്ണനും. സുദാമാവ് എന്ന പയ്യനും. വിദ്യാഭ്യാസമെല്ലാം കഴിഞ്ഞ് അവര്‍ പിരിഞ്ഞു. ശ്രീകൃഷ്ണന്‍ ദ്വാരകയ്ക്കും സുദാമാവ് അദ്ദേഹത്തിന്റെ വീട്ടിലേക്കും പോയി. ഭക്തിയില്‍ മാത്രം ഊന്നല്‍ കൊടുത്തുള്ള ജീവിതമായിരുന്നു സുദാമാവിന്റേത്. ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ഇത്രയും ഭക്തിയുള്ള ഒരു സാധുവിനെ കാണുക പ്രയാസമാണ്. വീട്ടുകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ഭഗവാനില്‍ മാത്രം ഊന്നല്‍. വീട്ടില്‍ ഭാര്യയും മക്കളും വിശപ്പുകൊണ്ട് പൊറുതിമുട്ടുന്നതൊന്നും സുദാമാവ് ശ്രദ്ധിക്കാറില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാതായ സുദാമാവിന് അങ്ങനെ കുചേലന്‍ (മോശമായ വസ്ത്രം ധരിക്കുന്നവന്‍) എന്ന പേരും വീണു. ഇന്ന് ഏറ്റവും വലിയ ദുഃഖം ദാരിദ്ര്യദുഃഖമാണ്. അതാണ് ഇന്ന് കുചേലന്റെ അല്ലെങ്കില്‍ സുദാമാവിന്റെ കുടുംബത്തിലുള്ളത്. കുട്ടികള്‍ക്ക് ഒരുനേരം കഞ്ഞി കൊടുക്കാന്‍ പോലും ഭാര്യയായ സാധ്വിയ്ക്ക് കഴിയാറില്ല. കണ്ണുനീരൊഴുക്കുവാനെ സമയമുള്ളൂ. ഇങ്ങനെയിരിക്കെ പട്ടിണി സഹിക്കവയ്യാതായപ്പോള്‍ കുചേല പത്‌നി, കരുണാമൂര്‍ത്തിയായ ദ്വാരകാനാഥനെ ചെന്നു കാണാന്‍ ഭര്‍ത്താവിനോട് ഉപേക്ഷിച്ചു. കാണാന്‍പോയപ്പോള്‍ എന്തെങ്കിലും കാഴ്ചവെക്കണമെന്ന സാമാന്യ മര്യാദയുടെ ഭാഗമായി കുറച്ച് നെല്ല് അവിലാക്കയതാണ് ഒരു തുണിക്കഷ്ണത്തില്‍ പൊതിഞ്ഞു കൊടുത്തത്. അത് കല്ലും മണ്ണും നിറഞ്ഞതായിരുന്നു. രുഗ്മിണിയോടൊത്ത് സല്ലപിച്ചുകൊണ്ടിരുന്ന ജഗദ്‌നാഥന്‍ ദൂരെനിന്നു തന്നെ തന്റെ സതീര്‍ത്ഥ്യനായ സുദാമാവ് വരുന്നതുകണ്ടപ്പോള്‍ ഓടിച്ചെന്ന് സ്വീകരിച്ചുകൊണ്ടുവന്നു. സ്വര്‍ണത്തട്ടില്‍ കുചേലന്റെ പാദങ്ങള്‍ വെച്ച് രുഗ്മിണി പകര്‍ന്നുകൊടുത്ത സ്വര്‍ണപാത്രത്തിലെ ജലംകൊണ്ട് പാദുകങ്ങളെ കഴുകി ആ തീര്‍ത്ഥജലം സ്വന്തം ശിരസ്സിലും ദേഹത്തും തളിച്ചു. രുഗ്മിണി വീശിക്കൊടുത്തു. തനിക്ക് നല്‍കാന്‍ എന്താണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഭഗവാന്‍ ചോദിച്ചപ്പോള്‍, ഒരു മലിനവസ്ത്രക്കഷ്ണത്തില്‍ പൊതിഞ്ഞ അവല്‍ ഭഗവാന് എങ്ങനെ കൊടുക്കുമെന്നായിരുന്നു ആ ബ്രാഹ്മണന്റെ ചിന്ത. ഈ സമയം കുട്ടിക്കാലത്ത് നടന്ന പല കാര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു. ഈ സമയം കുചേലന്‍ തന്റെ കക്ഷത്തൊളിപ്പിച്ച കിഴിക്കെട്ട് കണ്ണന്‍ കണ്ടു. ഉടന്‍തന്നെ അത് പിടിച്ചെടുത്ത് ഒരുപിടി അവല്‍ വാരിത്തിന്നു. രണ്ടാമത് വാരാന്‍ തുടങ്ങിയപ്പോള്‍ സാക്ഷാല്‍ ലക്ഷ്മീദേവിയുടെ അവതാരമായ രുഗ്മിണി കൈപിടിച്ച് തടഞ്ഞു. ദേവന്മാര്‍ക്കുകൂടി കിട്ടാഞ്ഞ ഐശ്വര്യവും സായൂജ്യവും ഇപ്പോള്‍തന്നെ ആ കുചേല ബ്രാഹ്ണന് ലഭിച്ചുകഴിഞ്ഞു. ഇനിയും അവന്‍ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ കുചേലദാസരായി കഴിയേണ്ടിവരുമെന്ന് ദേവി ഓര്‍മിപ്പിച്ചു. ഇങ്ങനെ പലതും സംസാരിച്ച് രാത്രിയവിടെ കഴിച്ചുകൂട്ടി. പിറ്റേദിവസം രാവിലെ ഭഗവാനോട് യാത്ര പറഞ്ഞ് കുചേലന്‍ വീട്ടിലേക്ക് തിരിച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടായിരുന്നു നടത്തം. തന്റെ ദാരിദ്ര്യത്തെപ്പറ്റി പറയാനാണല്ലോ കൃഷ്ണനെ കാണാന്‍ വന്നത്. ഇനി ഭാര്യ ചോദിച്ചാല്‍ എന്താണ് പറയുക എന്ന ചിന്തയുമായി നടന്നു. വീടിന്റെ സ്ഥാനത്തെത്തിയപ്പോള്‍ അവിടെ വീടില്ല. പകരം മനോഹരമായ ഒരു ഹര്‍മ്യത്തിനുമുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് മനസ്സിലായ കുചേലന്‍ തനിക്ക് വഴിതെറ്റിപ്പോയോ എന്ന് ചിന്തിച്ച് നാലുപാടും നോക്കി. അപ്പോഴതാ രത്‌നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ധരിച്ച് ഭാര്യയും മക്കളും ദാസിമാരും വന്ന് കുചേലനെ എതിരേറ്റതു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. ഇത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ? അന്ധാളിച്ചുനില്‍ക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം എടുത്തു. ഒരുപിടി അവല്‍ നേടിത്തന്ന ഐശ്വര്യങ്ങള്‍ തന്റെ ജീവിതരീതിക്ക് ഒരു മാറ്റവും വരുത്താതെ ഭഗവാന്റെ പാദാരവിന്ദത്തില്‍ അര്‍പ്പിച്ച് ദിനംതോറും കൂടിയ ഭക്തിയോടെ ആ കുചേല ബ്രാഹ്മണന്‍ ബാക്കി ജീവിതം സുഖസൗകര്യത്തോടെ കഴിച്ചുകൂട്ടി. കുചേലന് മുക്തിയും ലഭിച്ചു.
Wednesday, 21 January 2015
ഹൈന്ദവ ഗ്രന്ഥങ്ങളുടെ വെബ്സൈറ്റ്
ഋഗ്വേദം - മലയാളം അർത്ഥ സഹിതം- https://archive.org/…/RigVeda_with_malayalam_translation_-_…
അഥർവ്വ വേദം - മലയാളം അർത്ഥ സഹിതം- https://archive.org/…/Atharva_Veda_with_Malayalam_Translati…
ഭഗവത് ഗീത- മലയാളം അർത്ഥ സഹിതം- http://www.mediafire.com/…/Bhagavad+Gita+Malayalam+Text+%26…
ഹൈന്ദവ ഗ്രന്ഥങ്ങളുടെ വെബ്സൈറ്റ്- http://www.malayalamebooks.org/
ഹൈന്ദവ ഗ്രന്ഥങ്ങളുടെ വെബ്സൈറ്റ്- http://sreyas.in/download-spiritual-ebooks...
See More

ഹിന്ദുവിന്റെ പത്ത് കല്‍പ്പനകള്‍
ക്രൈസ്‌തവജനതയ്‌ക്ക് പത്ത് കല്‍പ്പനകളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പലരും ചോദിക്കുന്നുണ്ട് ഹിന്ദുക്കള്‍ക്ക് അങ്ങനെ വല്ലതുമുണ്ടോയെന്ന്. ഹിന്ദുക്കള്‍ക്കും പത്ത് കല്‍പ്പനകളുണ്ട്. ആറു ദര്‍ശനങ്ങളുള്ളതില്‍ ഒരു ദര്‍ശനമാണ് യോഗശാസ്‌ത്രം. അത് എഴുതിയത് പതഞ്‌ജലി മഹര്‍ഷിയാണ്.
ഇരുപത്തിനാലോ, ഇരുപത്തഞ്ചോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അതില്‍ അഷ്‌ടാംഗ യോഗ ദര്‍ശനമാണുള്ളത്. അതായത് എട്ട് ഭാഗങ്ങള്‍. എട്ടെണ്ണമുള്ളതില്‍ ഒന്നാമത്തേത് 'യമം', രണ്ടാമത്തേത് 'നിയമം', മൂന്നാമത്തേത് 'ആസനം', നാലാമത്തേത് 'പ്രാണായാമം', അഞ്ചാമത്തേത് 'പ്രത്യാഹാര', ആറാമത്തേത് 'ധ്യാനം', ഏഴാമത്തേത് 'ധാരണ', എട്ടാമത്തേത് 'സമാധി'.
ആദ്യത്തെ രണ്ടെണ്ണമാണ് യമ നിയമങ്ങള്‍. ജീവിതത്തില്‍ നമ്മള്‍ ഏതു പ്രവൃത്തിമണ്ഡലത്തിലുള്ളവരാണെങ്കിലും ഒരു തണല്‍ മരത്തിന്റെ തണല്‍പോലെ നമുക്ക് ആശ്വാസം നല്‍കുന്നവയാണ് യമ നിയമങ്ങള്‍. യമത്തില്‍ അഞ്ചും നിയമത്തില്‍ അഞ്ചും കാര്യങ്ങളുണ്ട്. അതാണ് പത്ത് കല്‍പ്പനകള്‍. അവയാണ് താഴെപ്പറയുന്നത്.
1. അഹിംസ:
നിങ്ങളെന്ന മനുഷ്യനില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ഉണ്ടാവരുത്. നമ്മള്‍ വാക്കുകൊണ്ട് പലരേയും വേദനിപ്പിക്കാറുണ്ട്. പലരും വേദനിച്ചു എന്നു പറയുമ്പോള്‍ സന്തോഷിക്കാറുമുണ്ട്. അല്‌പം കൂടി തനിക്ക് കൃത്യമായിട്ട് പറയാമായിരുന്നുവെന്ന് പറയുന്നവരുമുണ്ട്.
ഇംഗ്ലീഷില്‍ രണ്ട് വാക്കുകളുണ്ട്. ഒന്ന് സിമ്പതി. രണ്ട് എമ്പതി. സിമ്പതി എന്ന് പറഞ്ഞാല്‍ മറ്റുള്ളവരോട് തോന്നുന്ന ദയ, കാരുണ്യം. എമ്പതിയെന്ന് പറഞ്ഞാല്‍ ഞാന്‍ ആ സ്‌ഥാനത്താണ് ഇരിക്കുന്നതെങ്കില്‍ എനിക്ക് എങ്ങനെ അത് അനുഭവപ്പെടുമെന്ന് സ്വയം ചിന്തിക്കുന്ന അവസ്‌ഥ. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്‌ണപരമാത്മാവ് ഉപദേശിച്ചുകൊടുക്കുന്ന ഏതാണ്ട് 630 ഓളം ശ്ലോകങ്ങളില്‍ അര്‍ജ്‌ജുനന്റെ തൊട്ടടുത്ത് നിങ്ങള്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഭഗവത്‌ഗീത കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
ആ എമ്പതിപോലെ അഹിംസ എന്ന പദത്തിലൂടെ എന്നും ചിന്തിക്കേണ്ടത് മറ്റൊരുവനെ വേദനിപ്പിക്കുമ്പോള്‍ ആ വേദനയിലൂടെ മറ്റുളളവരില്‍ ഉണ്ടാകുന്ന ആഴമൊന്ന് സ്വയം അറിയാന്‍ ശ്രമിക്കുക. അത് അറിയാന്‍ ശ്രമിച്ചാല്‍ ഒരിക്കലും നമുക്ക് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ സാധിക്കില്ല. വേദനിപ്പിക്കണമെന്ന് തോന്നുകയുമില്ല. അങ്ങനെ നമ്മളില്‍ ഒരു ഭര്‍ത്താവ് തീരുമാനിക്കുകയാണ്; ഞാന്‍ എന്റെ ഭാര്യയെ വേദനിപ്പിക്കില്ല.
ഭാര്യ തീരുമാനിക്കുകയാണ്; ഞാന്‍ എന്റെ ഭര്‍ത്താവിനെ വേദനിപ്പിക്കില്ല. അച്‌ഛനും അമ്മയും തീരുമാനിക്കുകയാണ്; പരിധിക്കപ്പുറം മക്കളെ വേദനിപ്പിക്കില്ല. മക്കള്‍ തീരുമാനിക്കുകയാണ്; അച്‌ഛനേം, അമ്മയേം വേദനിപ്പിക്കില്ല. അവര്‍ക്ക് വേദനയുണ്ടാക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല. ഇങ്ങനെ എല്ലാവരും ചിന്തിക്കുക. എത്ര എളുപ്പമാണ്. വാക്കുകോണ്ടോ, പ്രവൃത്തികൊണ്ടോ വേദനയുളവാക്കുന്ന ഒന്നും നമ്മള്‍ ചെയ്യരുത്.
2. സത്യം:
വെറുതെ സത്യമെന്ന് കേട്ടാല്‍ സാമാന്യ ജനതയ്‌ക്ക് അര്‍ത്ഥം വ്യക്‌തമാവണമെന്നില്ല. ഏതുകാര്യം പറയുമ്പോഴും ചെയ്യുമ്പോഴും തീരുമാനം എടുക്കുമ്പോഴും സത്യമെന്നത് എന്തെന്ന് മനസ്സിലാക്കണം. 90 ശതമാനം കാര്യങ്ങളിലും നമ്മള്‍ കമെന്റ് പറയുന്നത് 'സത്യം' എന്നത് എന്തെന്ന് അറിയാതെയാണ്. ഒന്ന് നമ്മള്‍ വീട്ടിനകത്തേക്ക് ഇറങ്ങിനോക്കുക.
മകന്‍ അങ്ങനെ പ്രവര്‍ത്തിക്കാന്‍ കാരണമായതെന്ത്? മകള്‍ അങ്ങനെ കമെന്റ് പറയാന്‍ കാരണമെന്ത്? അച്‌ഛനും അമ്മയും ഒന്ന് ചിന്തിച്ചു നോക്കുക. അതുപോലെ അവര്‍ വഴക്കുപറഞ്ഞു കഴിഞ്ഞാല്‍ മക്കളും ഒന്ന് ചിന്തിക്കുക. സത്യമറിയാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഒന്ന് ശ്രമിക്കുക. സത്യാവസ്‌ഥ എന്തെന്ന് അറിയാനുള്ള മാനസികാവസ്‌ഥ ഉണ്ടാവണം.
3. ആസ്‌ഥേയം:
സ്‌ഥേയം- ചൂഷണം ചെയ്യുക. ആസ്‌ഥേയം ചൂഷണം ചെയ്യാതിരിക്കുക. പലപ്പോഴും പലരും മറ്റുള്ളവരുടെ കൈയില്‍ നിന്ന് സമ്പത്ത്, മറ്റുള്ളവരുടെ ദ്രവ്യം, മറ്റുള്ളവരുടെ പ്രസിദ്ധി, മറ്റുള്ളവരുടെ പ്രമോഷന്‍, മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടത് എല്ലാം ചൂഷണം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. മറ്റൊരുവനെ ചൂഷണം ചെയ്യാതിരിക്കുക.
സര്‍ ഐസക്ക് ന്യൂട്ടണിന്റെ നിയമം അറിയാമല്ലോ? എല്ലാ action നും pro and equal opposite reaction ഉണ്ടാകും. ആരെയെങ്കിലും നിങ്ങള്‍ കുളത്തില്‍ ചാടിച്ചാല്‍ നിങ്ങള്‍ കിണറ്റില്‍ ചാടുമെന്ന് ഉറപ്പ്. ഇത് ആര്‍ക്കും മാറ്റാന്‍ സാധിക്കാത്ത പ്രകൃതി നിയമമാണ്. അതുകൊണ്ട് ജീവിതത്തില്‍ ആരെയും ചൂഷണം ചെയ്യരുത്.
4. ബ്രഹ്‌മചര്യം:
പലപ്പോഴും ബ്രഹ്‌മചര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ട്. ലൈംഗികബന്ധത്തില്‍നിന്ന് മാറിനില്‍ക്കലാണ് ബ്രഹ്‌മചര്യം എന്ന് പറയാറുണ്ട്. അത് തെറ്റാണ്. ബ്രഹ്‌മചര്യം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമുണ്ടാക്കുക എന്നതാണ്. നമ്മള്‍ ജീവിക്കുന്നില്ലേ, ആ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകണ്ടേ? ആ ലക്ഷ്യത്തെക്കുറിച്ച് ഒരു ബോധമുണ്ടാക്കണ്ടേ? അതാണ് ബ്രഹ്‌മചര്യം എന്ന് പറയുന്നത്.
ബ്രഹ്‌മം Ultimate truth ചര്യം Process of walking towards truth. Ultimate truth എന്താണെന്ന് അറിയാനുള്ള പഥസഞ്ചലനമാണ് ബ്രഹ്‌മചര്യം. മക്കള്‍ക്ക് വേണ്ട വിദ്യാഭ്യാസം ഒക്കെ നല്‍കി അവരെ നല്ല സ്‌ഥാനങ്ങളില്‍ എത്തിച്ചതിനുശേഷം നമ്മുടെ ശിഷ്‌ടകാലം അല്‌പമെങ്കിലും നമ്മുടെ രാഷ്‌ട്രത്തിനും ധര്‍മ്മത്തിനും വേണ്ടി ചെലവഴിക്കണം.
കുറെയധികം വ്യക്‌തികളെ നമ്മള്‍ സഹായിക്കണം. എന്നിട്ട് ചിരിച്ചുകൊണ്ട് വേണം ഇവിടെനിന്നും യാത്രയാകാന്‍. നമുക്ക് ജീവിതലക്ഷ്യം വേണം. പണ്ട് നമ്മുടെ നാട്ടില്‍ ഹുയാന്‍സാങ്ങും ഫാഹിയാനും ഒക്കെ വന്ന സമയത്ത് ഓരോ പത്തു യോജന കഴിയുമ്പോഴും ഓരോ ധര്‍മ്മാശുപത്രികള്‍ ഉണ്ടായിരുന്നത്രേ. അവിടെയൊക്കെ ഫ്രീ സര്‍വീസ് ആയിരുന്നു.
അവരുടെ ജീവിതത്തില്‍ മക്കളൊക്കെ നല്ല നിലയില്‍ എത്തിച്ചതിനുശേഷം ശിഷ്‌ടജീവിതം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിച്ചിരുന്നവരായിരുന്നു. അത് നമുക്കും സാധിക്കണം. ഈ ശരീരത്തില്‍നിന്നും ആത്മാവ് വിട്ടുപോകുന്നതിന് മുമ്പ് നമ്മള്‍ക്ക് എന്തൊക്കെ സാമൂഹ്യസേവനങ്ങള്‍ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ സാധിക്കണം. ആ മഹത്വം നമ്മളില്‍ ഉണ്ടാകണം. അതിന് ജീവിതലക്ഷ്യം വേണം.
5. അപരിഗ്രഹം:
പരിഗ്രഹം മറ്റുള്ളവരുടേത് വേണമെന്നുള്ള തോന്നലുകള്‍. അപരിഗ്രഹം ഉള്ളതുകൊണ്ട് സന്തോഷിക്കാന്‍ സാധിക്കില്ല. അത് ജീവിതത്തിന്റെ ഒരു മാര്‍ഗ്ഗമാക്കണം. എനിക്കുള്ളത്, ഈശ്വരനെനിക്ക് തന്നത്, എന്നെ അനുഗ്രഹച്ചത്, അതുകൊണ്ട് തൃപ്‌തിപ്പെട്ട് നമുക്ക് ജീവിക്കാന്‍ സാധിക്കണം. ആവശ്യമില്ലാത്തയിടത്തേക്ക് പരിധിക്കപ്പുറത്തേക്ക് ചാടരുത്.
കേരളത്തില്‍ 23 ശതമാനം വിദ്യാര്‍ത്ഥികളും Psychologically അബ്‌നോര്‍മലാണ്. എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്ക് മുമ്പ്, എന്‍ട്രന്‍സ് പരീക്ഷയ്‌ക്ക് മുമ്പ് എന്തുകൊണ്ട്? അമ്മ നല്‍കുന്ന ടെന്‍ഷന്‍; അച്‌ഛന്‍ നല്‍കുന്ന ടെന്‍ഷന്‍, മക്കളോട് നമ്മള്‍ പറയാറില്ലേ എന്‍ട്രന്‍സ് എഴുതി എംബി.ബി.എസ്. എടുത്ത് എം.ഡി. എടുത്ത് നീ നല്ല ഒരു ഡോക്‌ടര്‍ ആകണമെന്ന്. ഡോക്‌ടര്‍ ആകണമെന്ന ആഗ്രഹം മാത്രം വച്ച് ആ കുട്ടിയെ വളര്‍ത്തുന്നു.
എവിടെയെങ്കിലുംവച്ച് പരാജയപ്പെട്ടാല്‍ കുട്ടിക്ക് ടെന്‍ഷന്‍, അമ്മയ്‌ക്ക് ടെന്‍ഷന്‍ വീട്ടിനകത്തെ അന്തരീക്ഷം എത്ര നെഗറ്റീവാകുന്നു. അല്‌പം തമാശയായിട്ട് ഒന്നു ചിന്തിച്ചുനോക്കുക. എം.ബി.ബി.എസ്. ഡോക്‌ടര്‍ ആകുന്നതും വെറ്റിനറി സയന്‍സ് എടുത്ത് ഡോക്‌ടര്‍ ആകുന്നതും. എം.ബി.ബി.എസ്. എടുത്തവര്‍ക്ക് ഒറ്റ മൃഗത്തെ മാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ.
വെറ്റിനറി സയന്‍സ് എടുത്തയാള്‍ക്ക് വിവിധ മൃഗങ്ങളെ ചികിത്സിക്കാന്‍ സാധിക്കും. ഇങ്ങനെ നമ്മള്‍ ചിന്തിക്കണം. അല്ലാതെ ഒന്നുമാത്രം നല്ലതാണ്. മറ്റത് ചീത്തയാണെന്ന സ്വഭാവം മാറണം. അവനവനുള്ളതുകൊണ്ട് ഭംഗിയായിട്ട് സംതൃപ്‌തമായിട്ടുള്ള ഒരു ജീവിതം നയിക്കാന്‍ സാധിക്കണം.
6. ശൗചം-
അതായത് ശുചി: സാധിക്കുമെങ്കില്‍ ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണതേച്ച് കുളിക്കാന്‍ ശ്രമിക്കുക. നമ്മുടെ ശരീരത്തിലെ ലിപ്പോപ്രോട്ടീന് എണ്ണയുടെ ആവരണം അത്യാവശ്യമാണ്. പണ്ട് കേരളത്തില്‍ ഉള്ളവര്‍ക്ക് സ്‌കിന്‍ കാന്‍സര്‍ 0.2 ശതമാനം ആണ് ഉണ്ടായിരുന്നത്. ഇന്ന് കേരളീയര്‍ക്ക് 12.8 ശതമാനമാണ് സ്‌കിന്‍ കാന്‍സര്‍. അതിന് കാരണം ഇപ്പോള്‍ നമ്മള്‍ എണ്ണതേച്ച് കുളിക്കാറില്ല.
അതൊന്ന് ശീലിക്കണം. ശുചിത്വം, ബാഹ്യമായ ശുചിത്വവും ആന്തരികമായ ശുചിത്വവും ഉള്‍പ്പെടുന്നു. അതിരാവിലെ എഴുന്നേറ്റ് മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുന്നതുപോലെ നല്ല ഒരു Internal Cleaness വേറെയില്ല. രക്‌തത്തില്‍ അധികമായിട്ടുള്ള ഷുഗര്‍ ഫില്‍റ്റര്‍ ചെയ്‌ത് പുറത്തുപോകും. അതുപോലെ അധികമായിട്ടുളള ഉപ്പും ഫില്‍റ്റര്‍ ചെയ്‌ത് പുറത്തേക്ക് പോകും. രക്‌തം ശുദ്ധീകരിക്കാന്‍ ഇത്രയും ഗുണകരമായ മറ്റൊരു മാര്‍ഗം വേറെയില്ല.
ശൗചത്തില്‍ ഒന്നാമത്തേത് External body Cleaning by bath, and internal body Cleaning by taking watter. ഒരു പ്രാണായാമം- ശ്വാസോച്‌ഛ്വാസം ക്ലീന്‍ ചെയ്യാന്‍ ഉപകരിക്കും. പ്രാണായാമം ചെയ്യുന്നതിലൂടെ ബ്ലഡിന് വേണ്ട ഒക്‌സിജന്‍ ലഭിക്കുന്നു. അപ്പോള്‍ ശരീരത്തിലെ സെല്‍സ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഒരു ടെന്‍ഷനും
7. സന്തോഷം:
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഒരഞ്ച് മിനിറ്റ് നമ്മള്‍ക്ക് ഇടവേള കിട്ടിയാല്‍ ആ അഞ്ചു മിനിറ്റ് നമുക്ക് സന്തോഷിക്കാന്‍ സാധിക്കണം. നമ്മള്‍ ഒരാളെ സ്വീകരിക്കുന്നതിന് എയര്‍പോര്‍ട്ടില്‍ ചെല്ലുന്നു. അപ്പോഴാണ് അറിയുന്നത് ഫ്‌ളൈറ്റ് അര മണിക്കൂര്‍ ലേറ്റാണെന്ന്. അപ്പോള്‍ സാധാരണയായി നമ്മള്‍ എന്താണ് ചെയ്യുന്നത്? ആദ്യം പ്രധാനമന്ത്രിയെ ചീത്തവിളിക്കും.
പിന്നെ ഏവിയേഷന്‍ മിനിസ്‌റ്ററിനെ ചീത്തവിളിക്കും. പിന്നെ വിമാനമോടിക്കുന്ന പൈലറ്റിനെ ചീത്തവിളിക്കും. അത് കഴിഞ്ഞ് മൊത്തം ശപിക്കാന്‍ തുടങ്ങും. ഒരുകാര്യം മനസ്സിലാക്കുക ഇതുകൊണ്ട് പ്രധാനമന്ത്രിയുടെ രക്‌തസമ്മര്‍ദ്ദം കൂടില്ല. ഈ ശാപവാക്കുകള്‍ നമ്മളെത്തന്നെ ടെന്‍ഷനടിപ്പിക്കും. മറിച്ച് ഫ്‌ളൈറ്റ് അര മണിക്കൂര്‍ ലേറ്റാണെന്ന് മനസ്സിലായാല്‍ അര മണിക്കൂര്‍ ഈശ്വരന്‍ നമുക്ക് ഫ്രീ റ്റൈം തന്നിട്ടുണ്ട് എന്ന് കരുതുക.
ഒരു ജോലിയും ചെയ്യാനില്ല. ഓഫീസിലേക്ക് പോകണ്ട, വീട്ടിലേക്ക് പോകണ്ട. ഒന്നും ചെയ്യേണ്ടതില്ല. ആ അര മണിക്കൂര്‍ സന്തോഷിക്കാന്‍ പഠിക്കുക. കിട്ടുന്ന അഞ്ചു മിനിറ്റ് ആണെങ്കിലും അത് നെഗറ്റീവ് ചിന്തിക്കാതെ പോസിറ്റീവ് ആകാന്‍ നോക്കുക. വീട്ടിനകത്താണെങ്കിലും അത് സന്തോഷത്തോടെ കഴിയാന്‍ ശ്രമിക്കുക.
മിക്കവാറും കേരളത്തില്‍ പവര്‍ കട്ടുണ്ട്. ആ സമയത്ത് ഭാര്യയും മക്കളും ഭര്‍ത്താവും ഒരുമിച്ചിരുന്ന് ഓഫീസിലുണ്ടായ കാര്യങ്ങളോ, കുട്ടികള്‍ സ്‌കൂളിലുണ്ടായ കാര്യങ്ങളോ പറയുക. ആ അരമണിക്കൂര്‍ സമയം അന്ധകാരം, തമസോമ ജ്യോതിര്‍ഗമയ ആക്കാന്‍ ശ്രമിക്കുക. അല്ലാതെ മെഴുകുതിരി കത്തിച്ച് കുട്ടിയെ പഠിപ്പിക്കാതിരിക്കുക. കാരണം ഈ അര മണിക്കൂര്‍ ഈശ്വരാനുഗ്രഹംകൊണ്ട് ലഭിച്ചതാണെന്ന് വിശ്വസിക്കുക. ആ അര മണിക്കൂര്‍ നമ്മള്‍ സന്തോഷിക്കാന്‍ പഠിക്കണം.
8. തപഹ:
തപസ്സ്: ജീവിതം തന്നെ ഒരു തപസ്സാക്കി മാറ്റാന്‍ ശ്രമിക്കുക. വീട്ടമ്മ ഒരു കപ്പ് ചോറുവയ്‌ക്കുമ്പോള്‍ അതൊരു തപസ്സാണ്. ഓഫീസില്‍ ഫയല്‍ നോക്കുമ്പോള്‍ അതൊരു തപസ്സാണ്. ആ തപസ്സ് ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ സാധിക്കണം. ഭാര്യയെ നന്നായി നോക്കുന്ന തപസ്സ്. ഓഫീസില്‍ കൃത്യസമയത്ത് എത്തുന്ന തപസ്സ്. ഭര്‍ത്താവിന് ആവശ്യമുള്ളതൊക്കെ കൊടുക്കുന്ന തപസ്സ്.
മക്കളെ വളര്‍ത്തുന്ന തപസ്സ്. ഓഫീസില്‍ നാം ചെയ്‌തുതീര്‍ക്കേണ്ട കര്‍മ്മമെന്ന തപസ്സ്. എല്ലാം ഒരു തപസ്സുപോലെ ചെയ്യുവാന്‍ കഴിയണം. വളരെ സന്തോഷത്തോടുകൂടി ഒരു പ്രവൃത്തി ചെയ്യുവാനെടുക്കുന്ന കലോറി താപത്തിന്റെ എത്രയോ മടങ്ങ് വേണം; അത് മനസ്സില്ലാ മനസ്സോടെ ശപിച്ചുകൊണ്ട് ചെയ്യാന്‍. അതായത് അര്‍ദ്ധമനസ്സോടുകൂടി നെഗറ്റീവ് ചിന്തിച്ച് ഒരു കാര്യവും ചെയ്യരുത്.
ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ ഇന്ന് ഇത്രയും ജോലി ചെയ്‌തിട്ടും എനിക്ക് ഒരു ക്ഷീണവുമില്ലെന്ന്. അത് മുകളില്‍ പറഞ്ഞ കാരണംകൊണ്ടാണ്. നിറഞ്ഞ സംതൃപ്‌തിയോടുകൂടിയാണ് ആ ജോലി ചെയ്‌തത്. എനര്‍ജി കുറച്ചേ ചെലവായുള്ളൂ.
9. സ്വാധ്യായം:
നിങ്ങള്‍ എവിടെ വര്‍ക്കു ചെയ്യുകയാണെങ്കിലും ഏതു ജോലി ചെയ്യുകയാണെങ്കിലും അതിനെക്കുറിച്ച് പരമാവധി അറിവു നേടണം. നിങ്ങള്‍ ഒരു ക്ലെര്‍ക്കാണെങ്കില്‍ ഒരു ക്ലെര്‍ക്ക് അറിയേണ്ട എല്ലാക്കാര്യങ്ങളും പരമാവധി പഠിക്കണം. ഒരു വീട്ടമ്മയാണെങ്കില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന എല്ലാ കറികളും ഉണ്ടാക്കാന്‍ പഠിക്കണം. പഠിച്ചാല്‍ മാത്രം പോരാ ഭര്‍ത്താവിന് തിന്നാന്‍ പാകത്തിന് ഉണ്ടാക്കണം. അതാണ് സ്വാധ്യായംകൊണ്ട് അര്‍ത്ഥമാക്കുന്നത്. പഠിക്കുക; എല്ലാം പഠിക്കുക. ജീവിതത്തില്‍ സാധിക്കുന്ന അത്രയും അറിവു നേടുക.
10. ഈശ്വര പ്രണിധാനം:
ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന് മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട് നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്? ഉത്തരം പറയുന്നതിന് മുമ്പ് നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട് ഭൂമിയില്‍. അത് ജനിച്ച് വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക് അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത് മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട് ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ് ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ് പുറത്തേക്ക് വരും.
ആ ചിത്രം ഒന്ന് ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട് ദൂരെ മാറിനിന്ന് നോക്കുക. കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച് താറാവു കുഞ്ഞ് പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക് നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവിന്റെ കുഞ്ഞ് വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്. താറാവ് കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന് ഉണ്ടായതാണ്.
എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്. എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെളളത്തില്‍ ചാടരുതെന്ന്. ആരാണ് കൊടുത്തത്? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന് അതിനകത്ത് എഴുതിവച്ചിട്ടുണ്ട്. അതിന്റെ തലച്ചോറില്‍ അത് എഴുതി വച്ചിട്ടുണ്ട്. ആ അറിവിനെയാണ് പ്രപഞ്ചചൈതന്യം എന്നു പറയുന്നത്. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്, കരള്‍ പ്രവര്‍ത്തിക്കുന്നത്. അത് എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക് സമുദ്രത്തിന്റെ അടുത്ത് ഒരു സ്‌ഥലമുണ്ട് ന്റണ്ഡഗ്ന ങ്കത്സനുനു. അവിടെ സാല്‍മണ്‍ മത്സ്യം വന്ന് മുട്ടയിടും ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക് ആര്‍ട്ടിക് സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക് വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് പോയിട്ട് അറ്റ്‌ലാന്റിക് സമുദ്രവും കടന്ന് ഇന്ത്യന്‍ മഹാസമുദ്രം കടന്ന്, ന്യൂസിലന്റുവരെ പോയി തിരിച്ച് ഇന്ത്യന്‍ സമുദ്രം കടന്ന് അറ്റ്‌ലാന്റിക് സമുദ്രം കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആര്‍ട്ടിക്ക് സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ് വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും.
തലയടിച്ച് ചത്തുപോകും. ഏതാണ്ട് 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത് തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട് അവിടുന്ന് വിരിഞ്ഞ് ന്യൂസിലന്റുവരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തലതല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? ഈശ്വരാ എന്ന് വിളിക്കാതെ മറ്റൊന്നും നമുക്ക് സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്. കണ്ണിന് കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന് സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച് നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക് തലങ്ങും വിലങ്ങും പോവുകയാണ്.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക് പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ; അപ്പോള്‍ നമ്മള്‍ കൈ കൂപ്പിക്കൊണ്ട് പറയും 'അഹം ബ്രഹ്‌മാസ്‌മി' ഞാനും ഈശ്വര ചൈതന്യത്തിന്റെ ഭാഗമാണ്. അപ്പോള്‍ മനസ്സിലാകും ഈശ്വര പ്രണിധാനത്തിന്റെ അര്‍ത്ഥം.
പരമമായ ഒരു ചൈതന്യത്തിന്റെ മുമ്പില്‍ ആധാരമായി നില്‍ക്കാന്‍ നമുക്ക് സാധിക്കണം. ആ ചൈതന്യത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം. അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്‌മചര്യം അപരിഗ്രഹം, ശൗചം, സന്തോഷം, തപഹ, സ്വാധ്യായം, ഈശ്വര പ്രണിധാനം. ഇതാണ് പത്തു കല്‍പ്പനകള്‍.

Monday, 19 January 2015
വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്!!?
ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തില്‍ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക് അതിനും ചെറിയൊരംശം ശക്തിയുണ്ട്. അതുകൊണ്ട് ആഗമവിധി അനുസരിച്ച് ഫോട്ടോ എടുക്കുന്നത് ദോഷംതന്നെയാകുന്നു. എന്നാല്‍ വിഗ്രഹത്തിന്റെ ചിത്രം വരച്ചു വെയ്ക്കുന്നതിന്ന് വിരോധമില്ല. ശീവേലിവിഗ്രഹത്തിന്റെ ഫോട്ടോ എടുക്കുന്നതിന്ന് വിലക്ക് കല്പിച്ച് കാണുന്നില്ല. എന്നാല്‍ കൊടിമരത്തിനും ശ്രീകോവിലിനും സമീപത്തുവെച്ച് ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു. അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയപ്പെടുന്നത്. അതുകൊണ്ടാണല്ലോ ധ്വജത്തെയും വന്ദിച്ച് തൊഴുത് ദേവനെ വന്ദിക്കുന്ന ആചാരം ഉണ്ടായിട്ടുള്ളത്.....
Friday, 16 January 2015
ഹിന്ദുമതത്തിന്റെ പൊരുള്‍
അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസം ഉള്ള ഒന്നാണ് ഹിന്ദുമതത്തിലെ ബിംബങ്ങള്‍. തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ഏറെയും. മറ്റു മതക്കാര്‍ പോട്ടെ. മിക്ക ഹിന്ദുക്കള്‍ക്ക് പോലും എന്താണ് ഹിന്ദുമതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല.
ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മതം എന്നൊരു 'മതം' ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പെടാത്തവര്‍ക്കു മറ്റുള്ളവര്‍ നല്‍കിയ പേര് ആണ് ഹിന്ദു എന്നത്. സിന്ധു നദിക്കു കിഴക്ക് ഭാരതം എന്നാ സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇട്ട വിളിപ്പേര് ആണ് ഹിന്ദു.
പിന്നെ ഉള്ളത് എന്താ ? സനാതന ധര്‍മം എന്നൊരു ജീവിത വ്യവസ്ഥ ആണ് മറ്റുള്ളവരില്‍ നിന്നും അന്യമായി തനതായി ഉള്ളത് എന്ന് സാമാന്യമായി പറയാം. സനാതന ധര്മമത്തില്‍ പ്രധാനമായും ഉള്ളത് ലോകബന്ധം മനസ്സില്‍ നിന്ന് വിട്ടു ഏകാന്ത ധ്യാനം ചെയ്യുമ്പോള്‍ ഉളവാവുന്ന ബോധോദയം എന്ന അവസ്ഥയിലേക്കുള്ള വഴികള്‍ ആണ്. സാധാരണക്കാര്‍ കുടുംബജീവിതം വഴി സ്വയം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണത്തില്‍ പെട്ട് സ്വയം പൊക്കിപ്പിടിക്കുന്ന അവസ്ഥയില്‍ മിക്കവാറും എത്തുന്നു. പിന്നെ ലോകത്തിലെ മൂല്യങ്ങളില്‍ പെട്ട് കറങ്ങുന്നു. ആരോഗ്യം, ചെറുപ്പം, സ്വത്ത്, സൌന്ദര്യം, സ്ഥാനം എന്നിവയ്ക്ക് ആണ് ലോകത്തില്‍ മതിപ്പ്. പിന്നെ അതിന്റെ പിന്നാലെ ഉള്ള പാച്ചില്‍ ആയി. ആഗ്രഹങ്ങളിലും മത്സരത്തിലും വിദ്വേഷത്തിലും അസൂയയിലും മിക്കവരും എരിഞ്ഞോടുങ്ങുന്നു. പിന്നെയും ജനനം മരണം. ചക്രം അവസാനിക്കുന്നില്ല. ജീവന്മുക്തന്‍ ആവുന്നത് വരെ.
ഈ ജനനമരണ ചക്രത്തില്‍ നിന്നുള്ള രക്ഷയെ കുറിച്ചുള്ളതാണ് സനാതന ധര്‍മം. മരണത്തില്‍ നിന്നുള്ള മോചനം. നിത്യജീവന്‍. ആനന്ദം. അറിവ്. ധര്‍മം ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. ധര്‍മം എന്നാല്‍ ശരിയായ കര്‍മം. ഉത്തരവാദിത്വങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പാലിച്ചു, പൂര്‍ണമായി ജീവിച്ചു സാഫല്യം നേടാന്‍ ഉള്ള മാര്‍ഗം.
സനാതന ധര്മത്തിലെ രീതികള്‍ നല്ല കുടുംബ ബന്ധങ്ങളില്‍ തുടങ്ങി ബോധോദയത്തില്‍ എത്തുന്നത് വരെ ഉള്ള വഴി ആണ്. യോഗ, പ്രാണായാമം, ധ്യാനം എന്നിവ അതിന്റെ മാര്‍ഗങ്ങള്‍ ആണ്. വിഗ്രഹ ആരാധന, ജാതി വ്യവസ്ഥ, അയിത്തം, പലദൈവങ്ങള്‍ എന്നിവ ഒക്കെ താഴെ കിടയില്‍ ഉള്ള ഭക്തിമാര്‍ഗ രീതികള്‍ ആണ്. ബോധോദയത്തില്‍ എത്താന്‍ അതിന്റെ ഒന്നും ആവശ്യം ഇല്ല.
ഹിന്ദു ബിംബങ്ങളുടെ അര്‍ഥം:
ഇന്ദ്രന്‍, ദേവകള്‍, സ്വര്‍ഗം, അപ്സരസ്, ഗന്ധര്‍വന്‍, 33 കോടി ദേവതകള്‍, പാലാഴിയില്‍ അനന്ത സര്‍പ്പത്തിനു മുകളില്‍ ഉറങ്ങുന്ന മഹാവിഷ്ണു, പുക്കിളി നിന്നുണ്ടായ താമരയില്‍ ഇരിക്കുന്ന നാല് തല ഉള്ള ബ്രഹ്മാവ്, താമരയില്‍ ഇരിക്കുന്ന സരസ്വതിയും ലക്ഷ്മിയും, ആനയുടെ തല ഉള്ള ഗണപതി, പത്തു തലയുള്ള രാവണന്‍, ഹനുമാന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞ ശിവന്‍, എലിവാഹനം, മയില്‍ വാഹനം, പുഷ്പക വിമാനം, കുടത്തിലെ കുട്ടികള്‍, സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും, നരകം, അസുരന്മാര്‍, തുടങ്ങി ബിംബങ്ങളുടെ ഘോഷയാത്ര ആണ് ഹിന്ദുമതത്തില്‍.
അര്‍ഥം അറിഞ്ഞാല്‍ നേരെ ബോധോദയം വരെ എത്താന്‍ സഹായിക്കുന്നതും അര്‍ഥം അറിഞ്ഞില്ലെങ്കില്‍ പുറത്തു നിന്ന് പരിഹസിച്ചു ഒന്നും മനസ്സിലാക്കാതെ ചിരിച്ചു ചിരിച്ചു ചത്തു പോവുകയും ചെയ്യുന്ന അവസ്ഥ ആണ്.
രക്ഷപ്പെടാന്‍ എന്താ ഒരു വഴി ? അല്ലെ ?
ചില സൂചനകള്‍ മാത്രം തരാം. ബുദ്ധി ഉള്ളവര്‍ മനസ്സിലാക്കിക്കൊളുക.
ഇന്ദ്രന്‍ എന്നാല്‍ മനസ്.
ദേവന്മാര്‍ എന്നാല്‍ ഇന്ദ്രിയങ്ങള്‍ (കണ്ണ് മൂക്ക്, നാക്ക്, ചെവി, ത്വക്ക്).
ദേവേന്ദ്രന്‍ എന്നാല്‍ ദേവകളുടെ രാജാവ്.
33 കോടി ദേവതകള്‍ എന്നാല്‍ അത്രയും എണ്ണം വരുന്ന ശരീരത്തിലെ നാഡികള്‍. (Nerves)
സ്വര്‍ഗം എന്നാല്‍ മനോലോകം.
സ്വര്‍ഗവാസം എന്നാല്‍ ശാരീരിക അവസ്ഥയെക്കാള്‍ ഉയര്‍ന്ന ജീവിതം.
ഭൂമിയിലെ ജീവിതം എന്നാല്‍ ശാരീരികാവസ്ഥയിലുള്ള ജീവിതം.
അനന്തന്‍ എന്നാല്‍ അന്തമില്ലാത്തതു. സമയവും സ്ഥലവും. അതിന്റെ പുറത്തു ശയിക്കുന്ന മഹാവിഷ്ണു. ബോധം.
മഹാവിഷ്ണു വിന്റെ പുക്കിളില്‍ നിന്നും താമര. അതില്‍ നാല് തല ഉള്ള ബ്രഹ്മാവ്. താമരയില്‍ ആര്‍ക്കെങ്കിലും ഇരിക്കുവാന്‍ പറ്റുമോ ? ഭാരം ഇല്ലാത്ത സ്വപ്നങ്ങള്‍ക്ക് മാത്രമേ അവിടെ ഇരിക്കാന്‍ പറ്റുള്ളൂ. ബ്രഹ്മാവിന്‍റെ ജോലി ലോക സൃഷ്ടി. അതിനു വേണ്ടത് സരസ്വതി, അറിവ്. ബ്രഹ്മാവ് എന്നത് കാലാകാലങ്ങളില്‍ ബോധത്തില്‍ നിന്നുണ്ടാകുന്ന ലോകസ്രഷ്ടാവിന്റെ അവസ്ഥ. അതിനു ബോധവുമായി നാഭീനാള ബന്ധം ആണ്.
ഇന്ദ്രന്റെ (മനസ്സിന്റെ) ജോലി പാട്ട്, നൃത്തം, നല്ല ജീവിതം.
വല്ല മഹര്‍ഷിമാരും ഇന്ദ്രനെ (മനസ്സിനെ) കടന്നു പോകാന്‍ നോക്കിയാല്‍ ഇന്ദ്രന്‍ ചെറുക്കും. അപ്സരസ്, പ്രകൃതി ശക്തികള്‍ എന്നിവയെ ഉപയോഗിച്ചു തപസ്സു മുടക്കാന്‍ നോക്കും. കാരണം എന്താ? ഒരാള്‍ മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇന്ദ്രന് അസ്തിത്വം ഇല്ല.
അസുരന്മാര്‍ ഇന്ദ്രനെ (മനസ്സിനെ) ജയിച്ചാല്‍ ഇന്ദ്രന്‍ നേരെ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ അടുത്തെക്ക് സഹായത്തിനു പോകും.
സുദര്‍ശന ചക്രം എന്നാല്‍ ശരിയായ കാഴ്ച്ച. ബോധോദയത്തില്‍ എത്തുന്നവര്‍ക്ക് മാത്രം കാണാവുന്നതു.
അസുരന്‍ എന്നാല്‍ ഇന്ദ്രിയ സുഖങ്ങലും ലോകവും സത്യം എന്ന് കരുതി അതിനു പിന്നാലെ പോകുന്നവര്‍.
രാവണന്‍ എന്നാല്‍ പത്തു ഇന്ദ്രിയങ്ങളും ലോകത്തെ ആസ്വദിക്കാന്‍ പുറത്തേക്ക് തള്ളിയ മനുഷ്യന്റെ അവസ്ഥ.
സീത എന്നാല്‍ മനസ്സ്.
രാമന്‍ എന്നാല്‍ ആത്മാവ്, ബുദ്ധി, ബോധം.
സീത എന്ന മനസ് രാവണന്‍ എന്ന മനുഷ്യാവസ്ഥയില്‍ ആകുമ്പോള്‍ മനസ്സ് ലോകത്തില്‍ നഷ്ടപ്പെട്ടു പോകും. അതാണ് രാവണന്‍ സീതയെ തട്ടി ക്കൊണ്ട് പോയി എന്ന് പറയുന്നത്. ആഗ്രഹങ്ങള്‍ ഉള്ള മനുഷ്യരുടെ മനസ്സ് ലോകത്തില്‍ നഷ്ടപ്പെടും എന്നു അര്‍ത്ഥം.
രാവണന്റെ പത്തു തലയും അറുത്തു രാമന്‍ സീതയെ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ ? ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് ആത്മാവില്‍ തിരിച്ചെത്തും എന്ന് അര്‍ഥം.
അറുത്തില്ലെങ്കിലോ ? രാവണന്‍ സീതയ്ക്കിട്ടു പണിയും. സീത നശിച്ചു പോകും. എന്ന് വച്ചാല്‍ മനസ്സ് ദുഷിക്കും എന്ന് അര്‍ഥം. കോപം, അസൂയ, ഭയം എന്നിവ കൊണ്ട് മനസ്സ് ദുഷിച്ചു വയറ്റില്‍ അള്‍സര്‍ വന്നു ചാവും. കൂടെ ഉള്ളവരെയും ബാധിക്കും.
ഇനി മഹാഭാരതം എടുത്താലോ ?
അവിടെ കൃഷ്ണന്‍ ആണ് ആത്മാവ്, ബോധം, ബുദ്ധി.
അര്‍ജുനന്‍ ആണ് മനസ്.
കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു ബന്ധുക്കളെ കൊല്ലാന്‍ !
'എന്തോന്ന് ദൈവമെടെ ഇതു' എന്ന് അന്യമതസ്ഥര്‍ !
ഓര്‍ക്കുക. കൃഷ്ണന്‍ എന്നാല്‍ 'ആകര്‍ഷിക്കുന്നത്' എന്ന് അര്‍ഥം. ആത്മാവിന്റെ സ്വഭാവം ആണ് ആകര്‍ഷിക്കുക എന്നത്. അര്‍ജുനന്‍ എന്നാല്‍ മനസ്. ആത്മാവ് അല്ലെങ്കില്‍ ബുദ്ധി മനസിനോട് പറയുന്നു മനസ്സിന്റെ ബന്ധുക്കളെ തട്ടിയേക്കാന്‍.
ആരാണ് മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങള്‍ തന്നെ. ഭയം (ഭീഷ്മര്‍), പക (ദ്രോണര്‍), കാപട്യം (ശകുനി), മോഹം (ധൃത രാഷ്ട്രര്‍), സ്ത്രീപീടന താല്പര്യം (ദുശ്ശാസനന്‍) തുടങ്ങിയവ.
ഇവരെ ഒക്കെ കണ്ണടച്ച് തട്ടിയേക്കാന്‍ ആണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്. എന്നിട്ടോ ?
എന്ത് കിട്ടും അര്‍ജുനന് (മനസ്സിന്) ഇതെല്ലാം ചെയ്‌താല്‍ ? മനസ്സ് ശുദ്ധം ആവും. സ്വതന്ത്രം ആവും. അങ്ങനെ ഉള്ള മനസ്സിന് (അര്‍ജുനന്) കൃഷ്ണന്റെ ഒപ്പം എന്നും സ്വര്‍ഗത്തില്‍ കഴിയാം. ഇല്ലെങ്കില്‍ അര്‍ജുനന്‍ (മനസ്) ദുഷിച്ചു പോവും. മരണം ഫലം.
ഇനിയോ ?
ശ്രീകൃഷ്ണന്റെ പതിനാറായിരത്തി എട്ട് ഭാര്യമാര്‍ !
ഓര്‍ക്കുക. ഇതെല്ലം ബിംബങ്ങള്‍ പ്രതീകങ്ങള്‍ മാത്രം ആണ്. അല്ലാതെ മറ്റേ ഏര്‍പ്പാട് അല്ല.
കൃഷ്ണന്‍ എന്നാല്‍ ആത്മാവ്.
ശരീരം ആണ് കൃഷ്ണന്റെ ഭാര്യ. അതായത് ആശ്രയിച്ചു നില്കുന്നത് എന്ന് അര്‍ഥം. TV യും റിമോട്ട് ഉം പോലെ.
ശരീരത്തില്‍ എട്ടു പ്രധാന മൂലകങ്ങള്‍ ഉണ്ട്. കണ്ണ്, മൂക്ക്, നാക്ക്., ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളും പിന്നെ മനസ് ബുദ്ധി അഹങ്കാരം എന്നിവയും. ആകെ മൊത്തം ടോട്ടല്‍ എട്ട്. അതാണ് കൃഷ്ണറെ എട്ടു പ്രധാന ഭാര്യമാര്‍.
പിന്നെയും ഉണ്ടല്ലോ ഒരു പതിനാറായിരം !
പ്രധാന ഭാര്യമാരില്‍ ഒന്നായ മനസ്സില്‍ 16 തരം വികാരങ്ങള്‍ ഉണ്ടത്രേ. ഭയം. കോപം, അസൂയ തുടങ്ങി 16 തരം ഭാവങ്ങള്‍. അതിലെ ഓരോ ഭാവത്തിനും ആയിരം (അതായതു അനവധി) പിരിവുകളും. ഉദാഹരണത്തിന് കോപം തന്നെ പല ഡിഗ്രി ഉണ്ടാകുമല്ലോ. ഒറ്റ കോപത്തിന് ഹൃദയം വരെ സ്തംഭിച്ചു പോയ കേസുകള്‍ ഉണ്ട്. അങ്ങനെ പതിനാറായിരം വികാരങ്ങള്‍. ഇതെല്ലം കൃഷ്ണന്റെ അപ്രധാന ഭാര്യമാര്‍ ആണ്. അതായത് ജീവനെ ആശ്രയിച്ചു നില്‍കുന്ന മനസ്സിലെ വികാരങ്ങള്‍. ജീവന്‍ ഇല്ലെങ്കില്‍ ഈ വികാരങ്ങള്‍ ഇല്ല.
Photo: ഹിന്ദുമതത്തിന്റെ പൊരുള്‍ അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസം ഉള്ള ഒന്നാണ് ഹിന്ദുമതത്തിലെ ബിംബങ്ങള്‍. തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ഏറെയും. മറ്റു മതക്കാര്‍ പോട്ടെ. മിക്ക ഹിന്ദുക്കള്‍ക്ക് പോലും എന്താണ് ഹിന്ദുമതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മതം എന്നൊരു 'മതം' ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പെടാത്തവര്‍ക്കു മറ്റുള്ളവര്‍ നല്‍കിയ പേര് ആണ് ഹിന്ദു എന്നത്. സിന്ധു നദിക്കു കിഴക്ക് ഭാരതം എന്നാ സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇട്ട വിളിപ്പേര് ആണ് ഹിന്ദു. പിന്നെ ഉള്ളത് എന്താ ? സനാതന ധര്‍മം എന്നൊരു ജീവിത വ്യവസ്ഥ ആണ് മറ്റുള്ളവരില്‍ നിന്നും അന്യമായി തനതായി ഉള്ളത് എന്ന് സാമാന്യമായി പറയാം. സനാതന ധര്മമത്തില്‍ പ്രധാനമായും ഉള്ളത് ലോകബന്ധം മനസ്സില്‍ നിന്ന് വിട്ടു ഏകാന്ത ധ്യാനം ചെയ്യുമ്പോള്‍ ഉളവാവുന്ന ബോധോദയം എന്ന അവസ്ഥയിലേക്കുള്ള വഴികള്‍ ആണ്. സാധാരണക്കാര്‍ കുടുംബജീവിതം വഴി സ്വയം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണത്തില്‍ പെട്ട് സ്വയം പൊക്കിപ്പിടിക്കുന്ന അവസ്ഥയില്‍ മിക്കവാറും എത്തുന്നു. പിന്നെ ലോകത്തിലെ മൂല്യങ്ങളില്‍ പെട്ട് കറങ്ങുന്നു. ആരോഗ്യം, ചെറുപ്പം, സ്വത്ത്, സൌന്ദര്യം, സ്ഥാനം എന്നിവയ്ക്ക് ആണ് ലോകത്തില്‍ മതിപ്പ്. പിന്നെ അതിന്റെ പിന്നാലെ ഉള്ള പാച്ചില്‍ ആയി. ആഗ്രഹങ്ങളിലും മത്സരത്തിലും വിദ്വേഷത്തിലും അസൂയയിലും മിക്കവരും എരിഞ്ഞോടുങ്ങുന്നു. പിന്നെയും ജനനം മരണം. ചക്രം അവസാനിക്കുന്നില്ല. ജീവന്മുക്തന്‍ ആവുന്നത് വരെ. ഈ ജനനമരണ ചക്രത്തില്‍ നിന്നുള്ള രക്ഷയെ കുറിച്ചുള്ളതാണ് സനാതന ധര്‍മം. മരണത്തില്‍ നിന്നുള്ള മോചനം. നിത്യജീവന്‍. ആനന്ദം. അറിവ്. ധര്‍മം ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം. ധര്‍മം എന്നാല്‍ ശരിയായ കര്‍മം. ഉത്തരവാദിത്വങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പാലിച്ചു, പൂര്‍ണമായി ജീവിച്ചു സാഫല്യം നേടാന്‍ ഉള്ള മാര്‍ഗം. സനാതന ധര്മത്തിലെ രീതികള്‍ നല്ല കുടുംബ ബന്ധങ്ങളില്‍ തുടങ്ങി ബോധോദയത്തില്‍ എത്തുന്നത് വരെ ഉള്ള വഴി ആണ്. യോഗ, പ്രാണായാമം, ധ്യാനം എന്നിവ അതിന്റെ മാര്‍ഗങ്ങള്‍ ആണ്. വിഗ്രഹ ആരാധന, ജാതി വ്യവസ്ഥ, അയിത്തം, പലദൈവങ്ങള്‍ എന്നിവ ഒക്കെ താഴെ കിടയില്‍ ഉള്ള ഭക്തിമാര്‍ഗ രീതികള്‍ ആണ്. ബോധോദയത്തില്‍ എത്താന്‍ അതിന്റെ ഒന്നും ആവശ്യം ഇല്ല. ഹിന്ദു ബിംബങ്ങളുടെ അര്‍ഥം: ഇന്ദ്രന്‍, ദേവകള്‍, സ്വര്‍ഗം, അപ്സരസ്, ഗന്ധര്‍വന്‍, 33 കോടി ദേവതകള്‍, പാലാഴിയില്‍ അനന്ത സര്‍പ്പത്തിനു മുകളില്‍ ഉറങ്ങുന്ന മഹാവിഷ്ണു, പുക്കിളി നിന്നുണ്ടായ താമരയില്‍ ഇരിക്കുന്ന നാല് തല ഉള്ള ബ്രഹ്മാവ്, താമരയില്‍ ഇരിക്കുന്ന സരസ്വതിയും ലക്ഷ്മിയും, ആനയുടെ തല ഉള്ള ഗണപതി, പത്തു തലയുള്ള രാവണന്‍, ഹനുമാന്‍ പാമ്പിനെ കഴുത്തില്‍ അണിഞ്ഞ ശിവന്‍, എലിവാഹനം, മയില്‍ വാഹനം, പുഷ്പക വിമാനം, കുടത്തിലെ കുട്ടികള്‍, സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളും, നരകം, അസുരന്മാര്‍, തുടങ്ങി ബിംബങ്ങളുടെ ഘോഷയാത്ര ആണ് ഹിന്ദുമതത്തില്‍. അര്‍ഥം അറിഞ്ഞാല്‍ നേരെ ബോധോദയം വരെ എത്താന്‍ സഹായിക്കുന്നതും അര്‍ഥം അറിഞ്ഞില്ലെങ്കില്‍ പുറത്തു നിന്ന് പരിഹസിച്ചു ഒന്നും മനസ്സിലാക്കാതെ ചിരിച്ചു ചിരിച്ചു ചത്തു പോവുകയും ചെയ്യുന്ന അവസ്ഥ ആണ്. രക്ഷപ്പെടാന്‍ എന്താ ഒരു വഴി ? അല്ലെ ? ചില സൂചനകള്‍ മാത്രം തരാം. ബുദ്ധി ഉള്ളവര്‍ മനസ്സിലാക്കിക്കൊളുക. ഇന്ദ്രന്‍ എന്നാല്‍ മനസ്. ദേവന്മാര്‍ എന്നാല്‍ ഇന്ദ്രിയങ്ങള്‍ (കണ്ണ് മൂക്ക്, നാക്ക്, ചെവി, ത്വക്ക്). ദേവേന്ദ്രന്‍ എന്നാല്‍ ദേവകളുടെ രാജാവ്. 33 കോടി ദേവതകള്‍ എന്നാല്‍ അത്രയും എണ്ണം വരുന്ന ശരീരത്തിലെ നാഡികള്‍. (Nerves) സ്വര്‍ഗം എന്നാല്‍ മനോലോകം. സ്വര്‍ഗവാസം എന്നാല്‍ ശാരീരിക അവസ്ഥയെക്കാള്‍ ഉയര്‍ന്ന ജീവിതം. ഭൂമിയിലെ ജീവിതം എന്നാല്‍ ശാരീരികാവസ്ഥയിലുള്ള ജീവിതം. അനന്തന്‍ എന്നാല്‍ അന്തമില്ലാത്തതു. സമയവും സ്ഥലവും. അതിന്റെ പുറത്തു ശയിക്കുന്ന മഹാവിഷ്ണു. ബോധം. മഹാവിഷ്ണു വിന്റെ പുക്കിളില്‍ നിന്നും താമര. അതില്‍ നാല് തല ഉള്ള ബ്രഹ്മാവ്. താമരയില്‍ ആര്‍ക്കെങ്കിലും ഇരിക്കുവാന്‍ പറ്റുമോ ? ഭാരം ഇല്ലാത്ത സ്വപ്നങ്ങള്‍ക്ക് മാത്രമേ അവിടെ ഇരിക്കാന്‍ പറ്റുള്ളൂ. ബ്രഹ്മാവിന്‍റെ ജോലി ലോക സൃഷ്ടി. അതിനു വേണ്ടത് സരസ്വതി, അറിവ്. ബ്രഹ്മാവ് എന്നത് കാലാകാലങ്ങളില്‍ ബോധത്തില്‍ നിന്നുണ്ടാകുന്ന ലോകസ്രഷ്ടാവിന്റെ അവസ്ഥ. അതിനു ബോധവുമായി നാഭീനാള ബന്ധം ആണ്. ഇന്ദ്രന്റെ (മനസ്സിന്റെ) ജോലി പാട്ട്, നൃത്തം, നല്ല ജീവിതം. വല്ല മഹര്‍ഷിമാരും ഇന്ദ്രനെ (മനസ്സിനെ) കടന്നു പോകാന്‍ നോക്കിയാല്‍ ഇന്ദ്രന്‍ ചെറുക്കും. അപ്സരസ്, പ്രകൃതി ശക്തികള്‍ എന്നിവയെ ഉപയോഗിച്ചു തപസ്സു മുടക്കാന്‍ നോക്കും. കാരണം എന്താ? ഒരാള്‍ മനസ്സിനെ ജയിച്ചാല്‍ പിന്നെ ഇന്ദ്രന് അസ്തിത്വം ഇല്ല. അസുരന്മാര്‍ ഇന്ദ്രനെ (മനസ്സിനെ) ജയിച്ചാല്‍ ഇന്ദ്രന്‍ നേരെ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ അടുത്തെക്ക് സഹായത്തിനു പോകും. സുദര്‍ശന ചക്രം എന്നാല്‍ ശരിയായ കാഴ്ച്ച. ബോധോദയത്തില്‍ എത്തുന്നവര്‍ക്ക് മാത്രം കാണാവുന്നതു. അസുരന്‍ എന്നാല്‍ ഇന്ദ്രിയ സുഖങ്ങലും ലോകവും സത്യം എന്ന് കരുതി അതിനു പിന്നാലെ പോകുന്നവര്‍. രാവണന്‍ എന്നാല്‍ പത്തു ഇന്ദ്രിയങ്ങളും ലോകത്തെ ആസ്വദിക്കാന്‍ പുറത്തേക്ക് തള്ളിയ മനുഷ്യന്റെ അവസ്ഥ. സീത എന്നാല്‍ മനസ്സ്. രാമന്‍ എന്നാല്‍ ആത്മാവ്, ബുദ്ധി, ബോധം. സീത എന്ന മനസ് രാവണന്‍ എന്ന മനുഷ്യാവസ്ഥയില്‍ ആകുമ്പോള്‍ മനസ്സ് ലോകത്തില്‍ നഷ്ടപ്പെട്ടു പോകും. അതാണ് രാവണന്‍ സീതയെ തട്ടി ക്കൊണ്ട് പോയി എന്ന് പറയുന്നത്. ആഗ്രഹങ്ങള്‍ ഉള്ള മനുഷ്യരുടെ മനസ്സ് ലോകത്തില്‍ നഷ്ടപ്പെടും എന്നു അര്‍ത്ഥം. രാവണന്റെ പത്തു തലയും അറുത്തു രാമന്‍ സീതയെ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ ? ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെ അടക്കിയാല്‍ മനസ്സ് ആത്മാവില്‍ തിരിച്ചെത്തും എന്ന് അര്‍ഥം. അറുത്തില്ലെങ്കിലോ ? രാവണന്‍ സീതയ്ക്കിട്ടു പണിയും. സീത നശിച്ചു പോകും. എന്ന് വച്ചാല്‍ മനസ്സ് ദുഷിക്കും എന്ന് അര്‍ഥം. കോപം, അസൂയ, ഭയം എന്നിവ കൊണ്ട് മനസ്സ് ദുഷിച്ചു വയറ്റില്‍ അള്‍സര്‍ വന്നു ചാവും. കൂടെ ഉള്ളവരെയും ബാധിക്കും. ഇനി മഹാഭാരതം എടുത്താലോ ? അവിടെ കൃഷ്ണന്‍ ആണ് ആത്മാവ്, ബോധം, ബുദ്ധി. അര്‍ജുനന്‍ ആണ് മനസ്. കൃഷ്ണന്‍ അര്‍ജുനനോടു പറയുന്നു ബന്ധുക്കളെ കൊല്ലാന്‍ ! 'എന്തോന്ന് ദൈവമെടെ ഇതു' എന്ന് അന്യമതസ്ഥര്‍ ! ഓര്‍ക്കുക. കൃഷ്ണന്‍ എന്നാല്‍ 'ആകര്‍ഷിക്കുന്നത്' എന്ന് അര്‍ഥം. ആത്മാവിന്റെ സ്വഭാവം ആണ് ആകര്‍ഷിക്കുക എന്നത്. അര്‍ജുനന്‍ എന്നാല്‍ മനസ്. ആത്മാവ് അല്ലെങ്കില്‍ ബുദ്ധി മനസിനോട് പറയുന്നു മനസ്സിന്റെ ബന്ധുക്കളെ തട്ടിയേക്കാന്‍. ആരാണ് മനസ്സിന്റെ ബന്ധുക്കള്‍ ? വികാരങ്ങള്‍ തന്നെ. ഭയം (ഭീഷ്മര്‍), പക (ദ്രോണര്‍), കാപട്യം (ശകുനി), മോഹം (ധൃത രാഷ്ട്രര്‍), സ്ത്രീപീടന താല്പര്യം (ദുശ്ശാസനന്‍) തുടങ്ങിയവ. ഇവരെ ഒക്കെ കണ്ണടച്ച് തട്ടിയേക്കാന്‍ ആണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്. എന്നിട്ടോ ? എന്ത് കിട്ടും അര്‍ജുനന് (മനസ്സിന്) ഇതെല്ലാം ചെയ്‌താല്‍ ? മനസ്സ് ശുദ്ധം ആവും. സ്വതന്ത്രം ആവും. അങ്ങനെ ഉള്ള മനസ്സിന് (അര്‍ജുനന്) കൃഷ്ണന്റെ ഒപ്പം എന്നും സ്വര്‍ഗത്തില്‍ കഴിയാം. ഇല്ലെങ്കില്‍ അര്‍ജുനന്‍ (മനസ്) ദുഷിച്ചു പോവും. മരണം ഫലം. ഇനിയോ ? ശ്രീകൃഷ്ണന്റെ പതിനാറായിരത്തി എട്ട് ഭാര്യമാര്‍ ! ഓര്‍ക്കുക. ഇതെല്ലം ബിംബങ്ങള്‍ പ്രതീകങ്ങള്‍ മാത്രം ആണ്. അല്ലാതെ മറ്റേ ഏര്‍പ്പാട് അല്ല. കൃഷ്ണന്‍ എന്നാല്‍ ആത്മാവ്. ശരീരം ആണ് കൃഷ്ണന്റെ ഭാര്യ. അതായത് ആശ്രയിച്ചു നില്കുന്നത് എന്ന് അര്‍ഥം. TV യും റിമോട്ട് ഉം പോലെ. ശരീരത്തില്‍ എട്ടു പ്രധാന മൂലകങ്ങള്‍ ഉണ്ട്. കണ്ണ്, മൂക്ക്, നാക്ക്., ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളും പിന്നെ മനസ് ബുദ്ധി അഹങ്കാരം എന്നിവയും. ആകെ മൊത്തം ടോട്ടല്‍ എട്ട്. അതാണ് കൃഷ്ണറെ എട്ടു പ്രധാന ഭാര്യമാര്‍. പിന്നെയും ഉണ്ടല്ലോ ഒരു പതിനാറായിരം ! പ്രധാന ഭാര്യമാരില്‍ ഒന്നായ മനസ്സില്‍ 16 തരം വികാരങ്ങള്‍ ഉണ്ടത്രേ. ഭയം. കോപം, അസൂയ തുടങ്ങി 16 തരം ഭാവങ്ങള്‍. അതിലെ ഓരോ ഭാവത്തിനും ആയിരം (അതായതു അനവധി) പിരിവുകളും. ഉദാഹരണത്തിന് കോപം തന്നെ പല ഡിഗ്രി ഉണ്ടാകുമല്ലോ. ഒറ്റ കോപത്തിന് ഹൃദയം വരെ സ്തംഭിച്ചു പോയ കേസുകള്‍ ഉണ്ട്. അങ്ങനെ പതിനാറായിരം വികാരങ്ങള്‍. ഇതെല്ലം കൃഷ്ണന്റെ അപ്രധാന ഭാര്യമാര്‍ ആണ്. അതായത് ജീവനെ ആശ്രയിച്ചു നില്‍കുന്ന മനസ്സിലെ വികാരങ്ങള്‍. ജീവന്‍ ഇല്ലെങ്കില്‍ ഈ വികാരങ്ങള്‍ ഇല്ല.

ശയനവിധി
കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിന്ടെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിന്ടെത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്. തെക്കോട്ട് തലയും വടക്കോട്ട് കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്
...... ..... ...... ............. .......... ....... .......... ......... ....... .......
...... ...... ...... ............. .......... ....... .......... ......... ....... ......
ദുഃസ്വപ്നം കാണാതിരിക്കാന്‍ ഒരു ശ്ലോകം
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദുഃസ്വപ്നം കാണാതിരിക്കാന്‍ കുട്ടികള്‍ക്ക് മുത്തശ്ശിമാര്‍ ചൊല്ലി കൊടുക്കുന്ന ഒരു ശ്ലോകമുണ്ട്.
"ആലത്തിയൂര്‍ ഹനുമാനേ പേടി സ്വപ്നം കാണരുതെ, പേടി സ്വപ്നം കണ്ടാലോ പള്ളിവാലുകൊണ്ട് തട്ടിയുണര്‍ത്തണേ"

ഇങ്ങനെ പ്രാര്‍ത്ഥിച്ച് കിടന്നാല്‍ ദുഃസ്വപ്നം കാണാറില്ലത്രേ. ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പ് വസിഷ്ഠ മഹര്‍ഷിയാണ് ആലത്തിയൂര്‍ കാവ് സ്ഥാപിച്ചതെന്നാണ് ഐതീഹ്യം.
(മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍കാവ് മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്)

Thursday, 15 January 2015
ശ്രി കൃഷ്ണന് 16000 ഇല് പരം ഭാര്യമാര്‍ ഉണ്ടോ,എന്താണ് ഇതിന്റെ സത്യാവസ്ഥ ?
ഒരിക്കൽ കൃഷ്ണൻ നരകാസുരൻ എന്ന അസുരനെ വധിച്ചു , നരകാസുരന്റെ കരാഗ്രഹത്തില്‍ നരകാസുരൻ ബന്ധനസ്ഥരാക്കിയ കന്യകമാർ ഉണ്ടായിരുന്നു. കൃഷ്ണൻ അവരെ കരാഗ്രഹത്തില്‍ നിന്നും മോചിപ്പിച്ചു , തിരിച്ചു പോകാന്‍ പറഞ്ഞു . പക്ഷെ അവര്‍ പോയില്ല , അവർ പറഞ്ഞു തങ്ങളെ അസുരന്‍ പിടിച്ചു കൊണ്ടുപോയത് കൊണ്ട് സമൂഹത്തില്‍ ഞങ്ങൾക്ക് മാനവും സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതൽ ഞങ്ങളെ സമൂഹത്തില്‍ എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ് കാണുക അത് കൊണ്ട് തങ്ങളെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് അറിയാം കൃഷ്ണന്‍ വളരെ ധയവാന്‍ ആണ് , കൃഷ്ണനോട് ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന്‍ നല്കും എന്നും . അത് കൊണ്ട് കൃഷ്ണന്‍ അവര്ക്ക് ഭാര്യാ പദവി നല്കിാ ആദരിച്ചു സമൂഹത്തില്‍ ഒരു നല്ല സ്ഥാനം നല്കി . അവരും കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ സാധാരണ ഭാര്യ ഭര്തൃര ബന്ധം അല്ല .അങ്ങനെ ആയിരുന്നു ശ്രി കൃഷ്ണന് 16000 ഇല് പരം ഭാര്യമാര്‍ ഉണ്ടായത് . ഭഗവാന്‍ സച്ചിദാനന്ദന്‍ എന്നാണ് അറിയപെടുന്നത് കാരണം ഭഗവാനെ ദ്യാനിക്കുന്നത് തന്നെ ലോകത്തിലെ ഏററവും വലിയ പരമാനന്തം ആണ് . നമുക്ക് കൃഷ്ണ ഭക്ത മീരയുടെ കഥ വായിച്ചാല്‍ അത് മനസിലാകും.
Friday, 9 January 2015
ദിനചര്യകൾ
കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്.
നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.
അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക് നയിക്കും.
നാസ്തികത,വേദനിന്ദ,ദേവനിന്ദ,ദേഷ്യം,ഡംഭ്,ദുരഭിമാനം,ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.
പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.
അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും,ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത് സൗഖ്യം ലഭിക്കുകയില്ല.
അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത് സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.
പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക് താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം,ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.
സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.
പ്രയോജനമില്ലാതെ കൈകള്‍കൊണ്ട് എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.
ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ ,തുളസിയിലയോ മുടിയില്‍ ചൂടരുത്.
ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്.
ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്.
സന്ധ്യാസമയത്ത് ഭക്ഷണം കഴിക്കരുത്.
വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്.
അമിതമായി ഭക്ഷിക്കരുത്.
മടിയില്‍ വെച്ച് ഭക്ഷണം കഴിക്കരുത്.
വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്.
ഒന്നിനെയും ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.
നൂറു വര്‍ഷത്തേക്ക് വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്.
ഉച്ച വെയില്‍, ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്.
രണ്ടു കൈകളുംകൊണ്ട് തലചൊറിയരുത്. തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.
ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്.
അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍,ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത് ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്.
അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വ്രദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്.
സന്ധ്യക്ക് മുടി ചീകരുത്.
അനുമതി കൂടാതെ അന്യന്റെ വാഹനം,കിടക്ക,ഇരിപ്പിടം,കിണര്‍,വീട്,തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.
കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും,എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.
സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.
സന്ധ്യാ സമയത്ത് സ്ത്രീസംഗം പാടില്ല.
ഭക്ഷണം,ദാനം,മൈഥുനം,ഉപവാസം,വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.
ആയുസ്സ്,ധനം,സ്ത്രീസംസര്‍ഗ്ഗം,മന്ത്രം,ഔഷധദാനം,മറ്റൊരുത്തനാല്‍ നേരിട്ട അപമാനം,മാനം,ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.
സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും ,ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.
മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്.
ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്.
യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്.
ഇത് മറ്റൊരള്‍ക്ക് എന്ന് പറഞ്ഞ് വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്.
ഭര്യ രക്ഷിക്കപ്പെട്ടാല്‍ സന്താനം രക്ഷിക്കപ്പെടും ,സന്താനം രക്ഷിക്കപ്പെട്ടാല്‍ ആത്മാവ് രക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.
മദ്യപാനം,ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം ,ഭര്‍ത്രവിരഹം,പരദൂഷണം, ചുറ്റിത്തിരിയല്‍, പകലുറക്കം,അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.
അന്യദേശത്ത് പോകുന്ന ഭര്‍തതാവ് ഭാര്യയുടെ ഉപ്ജീവനാദികള്‍ക്കുള്ള ഏര്‍പ്പട് ചെയ്തിട്ടെ പോകാവൂ.
ബ്രഹ്മഹത്യ,നിഷിദ്ധ മദ്യം സേവിക്കല്‍,മോഷണം,ഗുരുപത്നീ ഗമനം,ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച് മഹാപാതകങ്ങള്‍.
ഉറങ്ങുക, ഉറക്കമൊഴിക്കുക,കുളിക്കുക,ഇരിക്കുക,കിടക്കുക,വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്.
ഭക്ഷണസമയത്ത് സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്.
നാലും കൂടിയ വഴിം തറകെട്ടിയ വൃക്ഷം,പൂന്തോട്ടം,ദുഷ്ടസ്ത്രീകളുടെ ഗൃഹം എന്നിവടങ്ങളില്‍ രാത്രി പോകാന്‍ പാടില്ല.
ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.
കലഹം,വൈരം എന്നിവ കഴിവതും ഒഴിവാക്കണം. ദേവപൂജ, പിതൃപൂജ,അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക് ശുഭ ഫലങ്ങള്‍ കൈവരും.

പുലവാലായ്മകള്‍
മരിച്ചയളിന്ടെ ഉറ്റബന്ധുക്കളും പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കളും പാലിക്കുന്ന ആശുദ്ധിയാണ് പുലവാലായ്മകള്‍.പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കള്‍ പതിനൊന്നുദിവസത്തേക്ക് ക്ഷേത്രദര്‍ശനം പാടില്ല. നാലമ്പലത്തില്‍ കടക്കരുതെന്നാണ് നിബന്ധന. പതിനോന്നുരാത്രിക്ക് ശേഷം കുളിച്ച് ശുദ്ധമായി നാലമ്പലത്തില്‍ കടന്ന്‍ ദേവ ദര്‍ശനം നടത്താം. ഈ ആശുദ്ധിക്ക് ചില സ്ഥലങ്ങളില്‍ പെറ്റപുലയെന്നും ചില സ്ഥലങ്ങളില്‍ വാലായ്മയെന്നും പറയും. വര്‍ണഭേദമനുസരിച്ച് ഉറ്റബന്ധുക്കളുടെ പട്ടികയ്ക്ക് വ്യത്യാസമുണ്ട്.ഒരാള്‍ മരിച്ചാല്‍ ഉറ്റബന്ധുക്കള്‍ പാലിക്കുന്ന ആശുദ്ധിക്കു പുല എന്നു പറയുന്നു. പതിനഞ്ചുദിവസം മരണാനന്തരകര്‍മങ്ങള്‍ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാള്‍ പിതൃവിനെ സ്വര്‍ഗലോകത്തെക്ക് ഉദ്വസിച്ചശേഷമേ ക്ഷേത്രദര്‍ശനം പാടുള്ളൂ. പതിനാറുരാത്രി കഴിഞ്ഞാല്‍ പുലവീടും.ദേഹത്തില്‍നിന്നു വേര്‍പെടുന്ന ജീവാത്മാവ് സൂക്ഷ്മശരീരിയാണ്. ഷോഡശപിണ്ഡദാനംകൊണ്ട് പരേതാല്‍മാവിനു അവയവ പൂര്‍ത്തിവരുത്തിയാണ് സ്വര്‍ഗലോകത്തെക്ക് ഉദ്വസിക്കുന്നത് എന്നു വിധി. പിതൃഗതി വരുത്തിന്നു എന്നും ഇതിനു പറയും. യഥാവിധി പിതൃഗതി വരുത്തുന്നില്ലെങ്കില്‍ പരേതാത്മാവ് ഗതികിട്ടാതെ പ്രേതമായി അലയുമെന്നും അനുശാസിക്കുന്നു.
ഗൃഹശുദ്ധി
പുലവാലായ്മകള്‍ കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് ഗൃഹത്തില്‍ ശുദ്ധിവരുത്തെണ്ടാതാണ്. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമേ പുണ്യ സ്ഥാനങ്ങളില്‍ കടക്കാവു.
ഇതുകൂടാതെയും നിത്യേനയുള്ള ഗൃഹശുദ്ധി ആവശ്യമാണ്. ഉദയത്തിനു മുന്‍പ് മുറ്റം അടിച്ച് വെള്ളം തളിച്ച് ശുദ്ധമാക്കണം. രാവിലെ മുറ്റമടിച്ച് വാരിക്കൂട്ടുന്ന ചപ്പുചവറുകള്‍ മുട്ടത്തു കൂട്ടിയിടാതെ അപ്പോള്‍ത്തന്നെ വാരിക്കളയണം.ഗൃഹത്തിനുള്ളിലും രാവിലെ തൂത്തു വൃത്തിയാക്കി വെള്ളം തളിക്കുകയും ഉമ്മറപ്പടി കഴുകുകയും വേണം. ചില വടക്കന്‍ ജില്ലകളില്‍ ഉമ്മറപ്പടി കഴുകാതെ ആരും യാത്രപോകില്ല.വൈകുന്നേരവും ഗൃഹവും മുറ്റവും തൂത്തു വൃത്തിയാക്കി വെള്ളം തളിക്കണം. വൈകുന്നേരം മുറ്റമടിച്ചു വാരികൂട്ടുന്ന ചപ്പുചവറുകള്‍ മുറ്റത്തിന്ടെ മൂലയില്‍ കൂട്ടിവയ്ക്കുകയോ ചെയ്യാവു. വാരികളയരുത്. സന്ധ്യക്കു മുന്‍ബായിട്ടു വേണം ഇതു ചെയ്യുവാന്‍. ഈ സമയം വീടിനു മുന്‍വശമുള്ള മുറ്റം മാത്രമാണ് തൂക്കുക. കുറ്റിചൂലുകൊണ്ടാണ് മുറ്റം തൂക്കെണ്ടത്.രാവിലെ കിഴക്കോട്ടും വൈക്കുന്നേരം പടിഞ്ഞാട്ടും സൂര്യന് അഭിമുഖമായി മുറ്റമടിക്കരുത്. മുറ്റമടിച്ച ശേഷം കാലും മുഖവും കൈകളും കഴുകിയിട്ടെ ഗൃഹത്തില്‍ കടക്കാവു
രഥത്തിന്‍റെ രഹസ്യം:-
പാണ്ഡവരുംകൌരവരും തമ്മിലുണ്ടായ മഹാഭാരതയുദ്ധത്തിൽ പാണ്ഡവർ വിജയികളായി. ശ്രീകൃഷ്ണനായിരുന്നു പാണ്ഡവരുടെ വിജയശിൽപ്പി. അടർക്കളത്തിൽ നിന്നും യാത്രയാകുംമുമ്പ് ശ്രീകൃഷ്ണൻ അർജുനനെ അടുത്തുവിളിച്ച് പറഞ്ഞു. "പാർത്ഥാ, യുദ്ധത്തിൽ ജയിച്ചവർ ഒരു രാത്രി തോറ്റവരുടെ താവളത്തിൽ കഴിയണമെന്നുണ്ട്. അതുകൊണ്ട് നമുക്ക് കൌരവരുടെ താവളത്തിലേക്ക് പോവാം". അർജുനൻ അത് സമ്മതിച്ചു. താമസിയാതെ ശ്രീകൃഷ്ണന്റെ നേതൃത്വത്തിൽ പാണ്ഡവർ കൌരവരുടെ താവളത്തിലേക്ക് യാത്രയായി. അർജുനന്റെ രധത്തിലായിരുന്നു യാത്ര.കൌരവരുടെ താവളത്തിലെത്താറായപ്പോൾ ശ്രീകൃഷ്ണൻ പാണ്ഡവരെയെല്ലാം അടുത്തുവിളിച്ചു. പിന്നീട് അർജുനനോട് ഗാണ്ഡീവവും മറ്റു ആയുധങ്ങളുമെടുത്ത് താഴെയിറങ്ങാൻ ശ്രീകൃഷ്ണൻ ആവശ്യപ്പെട്ടു.താവളത്തിലെത്താൻ കുറച്ചു ദൂരം കൂടിയുണ്ട്. പിന്നെ എന്തിനാണാവോ ശ്രീകൃഷ്ണൻ തന്നോട് രഥത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുന്നത്?. അർജുനന് സംശയമായി.അർജുനൻ മനസ്സില്ലാമനസ്സോടെ രഥത്തിൽ നിന്നിറങ്ങി. മറ്റുള്ളവരും താഴെയിറങ്ങി.തൊട്ടുപിന്നാലെ അതുവരെ രഥം തെളിച്ചിരുന്ന ശ്രീകൃഷ്ണനും, ചമ്മട്ടിയും കടിഞ്ഞാണുമായി രഥത്തിൽ നിന്നും താഴെയിറങ്ങി.പെട്ടന്ന് ഒരത്ഭുതം കണ്ട് പാണ്ഡവർ വിസ്മയിച്ചുപോയി. രഥത്തിന്‍റെ കൊടിയിലുണ്ടായിരുന്ന ഹനുമാൻ അതാ ആകാശത്തേക്കുയരുന്നു. അടുത്ത നിമിഷത്തിൽ രഥം കത്തിക്കരിഞ്ഞ് ഒരുപിടി ചാരമായി മാറി.ആ കാഴ്ചകണ്ട് അർജുനന്റെ കണ്ണുനിറഞ്ഞു. ഖാണ്ഡവദാഹത്തിനും മഹാഭാരതയുദ്ധത്തിനും തന്നെ സഹായിച്ച രഥവും കുതിരകളുമല്ലേ കത്തിക്കരിഞ്ഞു പോയത്........"കൃഷ്ണാ എന്താണിത്....?. അഗ്നിദേവൻ എനിക്ക് സമ്മാനിച്ച തേരാണിത്. ദിവ്യമായ ആ തേര്......". പാർത്ഥന്റെ കണ്ഠമിടറി.
ശ്രീകൃഷ്ണൻ അർജുനന്റെ അടുത്തുചെന്നിട്ട് ഇപ്രകാരം പറഞ്ഞു. "പാർത്ഥാ, രഥം അതിന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞു. യുദ്ധത്തിനിടയിൽ എത്രയോ ദിവ്യാസ്ത്രങ്ങളെയാണ് നിന്‍റെ രഥം തടഞ്ഞു നിർത്തിയത്. ബ്രഹ്മാസ്ത്രത്തിനുപോലും അതിനെ തകർക്കാൻ കഴിഞ്ഞോ?".
"അതെ അർജുനാ, ഓരോ സൃഷ്ടിക്കും ഓരോ ലക്ഷ്യമുണ്ട്. എന്‍റെയും നിന്റെയുമെല്ലാം കാര്യം അതുപോലെയാണ്. ലക്‌ഷ്യം നിറവേറിക്കഴിഞ്ഞാൽ ലോകത്ത് അവയെ ആവശ്യമില്ല. അതുകൊണ്ട് നഷ്ടപ്പെട്ട രധത്തെയോർത്ത് നീ വിഷമിക്കണ്ട". ശ്രീകൃഷ്ണൻ അർജുനനെ ആശ്വസിപ്പിച്ചു.ശ്രീകൃഷ്ണന്‍റെ വാക്കുകൾ അർജുനന് ആശ്വാസമായി. മാത്രമല്ല, ജീവിതത്തിലെ വലിയൊരു പാഠം പാർത്ഥൻ പഠിക്കുകയും ചെയ്തു.
അയ്യപ്പന്‍മാര്‍ കറുപ്പ് ഉടുക്കുന്നത് എന്തിന്?
കറുപ്പ് ഉടുക്കുന്നത് എന്തിന് എന്ന് പര്യാേലാചിക്കാം? എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അെല്ലങ്കില്‍ നീലനിറേത്താടു കൂടിയ വസ്്രതങ്ങള്‍ ഉപേയാഗിക്കും. എന്തിനാണ് ഇൗ കറുപ്പും നീലയും ഒെക്ക ഉപേയാഗിക്കുന്നത്.? എന്താണ് ഇൗ നിറങ്ങളുെട പ്രേത്യകത? നമ്മള്‍ ഇത് വളെര ഗൗരവേത്താടുകൂടി ചിന്തിക്കേണ്ടകാര്യമാണ്. പലേപ്പാഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് െചയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവേത്താടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നത് െകാണ്ട് ഇന്നത് െചയ്യുന്നു എന്ന് ചിന്തിച്ച് െചയ്താേല ഗുണം ലഭിക്കൂ. േവദങ്ങൡല്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിെയക്കുറിച്ചാണ്. അഗ്നി ഇൗശ്വരെന്റ പര്യായമാണ്. ‘അ്രഗണീര്‍ ഭവതി ഇതി അഗ്നി’ എന്ന് അഗ്നിയുെട നിഷ്പത്തി. ഇൗശ്വരനാമമാണത് ഇൗശ്വരെന്റ പര്യായമാണത്, ‘തീ’യല്ല. ആ അഗ്നിെയ സ്മരിച്ചുെകാണ്ടാണ് നമ്മള്‍ നിലവിളക്ക് കത്തിക്കുന്നത്. ആ അഗ്നി സ്മരിച്ചുെകാണ്ടാണ് നിലവിളക്ക് കത്തിച്ചുെകാണ്ട് പിറന്നാള്‍ ആഘോഷിക്കുക. അേപ്പാള്‍ ഏറ്റവും ്രപധാനെപ്പട്ട ആ അഗ്നി നമ്മുെട ജീവിതത്തില്‍ ഏെതാെക്ക തരത്തില്‍ ്രപാധാന്യേത്താ ടു കൂടി ്രപവൃത്തിക്കുന്നൂെവന്ന് ഋഷിമാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ്രപധാനെപ്പട്ട ഒരു ്രപസ്താവന കൃഷ്ണ്രഗീവന്‍ ആേഗ്നയ തത്ത്വത്തിെന്റ ്രപാധാന്യേത്താടുകൂടിയതാണ് എന്നതാണ്. ‘കൃഷ്ണ്രഗീവാ ആേഗ്നയാഃ’ എെന്നാരു ്രപസ്താവനയുണ്ട് േവദങ്ങൡ. യജുര്‍വേദം 24.6 കാണുക, ഓം കൃഷ്ണ്രഗീവാളആേഗ്നയാഃ ശിതിഭ്രവോ വസൂനാങ് രോഹിതാ രുദ്രാണാങ് ശ്വേതാളഅവരോകിണളആദിത്യാനാം നഭോരൂപാഃ പാര്ജന്യാഃ. കൃഷ്ണനിറം അഥവാ കറുപ്പ് നിറം അഗ്നിതത്ത്വത്തിെന്റ ്രപതിരൂപമാണ് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.അഗ്നിയുെട വര്‍ണ്ണ േഭദെത്തക്കുറിച്ച് ഗേവഷണം നടത്തിയ നമ്മുെട പ്രാചീന ഋഷിമാര്‍ അഗ്നി തെന്നയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് െചെന്നത്തിയത്. അഗ്നി തെന്നയാണ് നീലനിറവും. അേപ്പാള്‍ അയ്യപ്പഭക്തന്‍ ശബരിമലയാ്രതക്ക് തയ്യാെറടുക്കുമ്പോള്‍ അഗ്നി വര്‍ണ്ണമായ കറുപ്പിെന എടുത്താണ് അണിയുന്നത് എന്ന് പറഞ്ഞാല്‍ താന്‍ ഇൗശ്വരതുല്യനായി മാറിെക്കാണ്ടിരിക്കുന്നുെവന്നര്‍ത്ഥം. ഭാരതത്തില്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഇൗശ്വരീയതെയ സാക്ഷാത്കരിക്കണം എന്നാണ്. കാൡദാസന്‍ എന്നു പറയുന്ന സാധാരണക്കാരനായ ഒരാള്‍ ‘കാൡദാസന്‍’ എന്നു പറയുന്ന മഹാനായ ഒരു കവിയായി തീര്‍ന്നേപ്പാള്‍ ആ കവിത്വത്തിെന്റ ഉള്ളില്‍ സ്ഫുരിച്ചിരുന്നത് ആദ്ധ്യാത്മികതയാണ്. കാൡയുെട ദാസനായിട്ടാണ് കവിയായിത്തീര്‍ന്നത്.അേതേപാെല നമ്മുെട എല്ലാ ്രവതങ്ങളുെടയും അടിസ്ഥാനം ഇൗശ്വരീയമായ ഭാവത്തിേലക്ക് െചെന്നത്തുക എന്നു തെന്നയാണ്. അഗ്നിവര്‍ണ്ണമായ കറുപ്പിെന എടുത്ത് അണിയുന്നതിലൂെട താന്‍ സ്വയം അഗ്നി ആവാന്‍ ്രശമിക്കുകയാണ്. സ്വയം ആേഗ്നയ തത്ത്വത്തിേലക്ക് കടന്നുവരികയാണ്. അങ്ങെന അഗ്നിതത്ത്വെത്ത സാക്ഷാത്കരിക്കുന്നതിലൂെട അയ്യപ്പന്‍ തെന്റ വസ്്രതങ്ങൡ േപാലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങെന വസ്്രതത്തില്‍ അഗ്നി വരുന്നേതാടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. ഇതിനുേവണ്ടിയാണ് വസ്്രതങ്ങളുെട നിറം േപാലും നമ്മുെട ഋഷിമാര്‍ ഭംഗിയായി ചിന്തിച്ച് സ്വീകരിച്ചത്. കാരണം നാം കാണുന്നെതാെക്ക ഭ്രദമായിരിക്കണം എന്ന് േവദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത്‌വസ്്രതം തെന്നയാണ്. നമ്മുെട ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്്രതം നമ്മുെട മനസ്സില്‍ മാറ്റം വരുത്തും. നാം ഏതു നിറത്തിലുള്ള വസ്്രതം ധരിക്കുന്നുേവാ ആ വസ്്രതത്തിെന്റ നിറം നമ്മുെട മനസ്സിെന സ്വാധീനിക്കുെമന്ന് വര്‍ണ്ണ ശാസ്്രതജ്ഞന്‍മാര്‍ അഭി്രപായെപ്പട്ടിട്ടുണ്ട്. നാം ധരിക്കുന്ന വസ്്രതങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്ന് വളെര കൃത്യമായി പറഞ്ഞതിെന്റ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പ് നിറത്തിലുള്ള വസ്്രതം ധരിക്കണം എന്ന് പറയുന്നത്. ആ കറുപ്പ് വര്‍ണ്ണം അഗ്നിയുെട ്രപതിരൂപമാെണന്ന് പറഞ്ഞു. അഗ്നി ഇൗശ്വരന്‍ തെന്നയാണ്. അങ്ങെനയുള്ള ഇൗശ്വരെന വസ്്രതത്തിേലക്ക് സാക്ഷാത്കരിക്കുക. അതിലൂെട മനസ്സിന് മാറ്റം വരുത്തുക മാ്രതമല്ല തെന്ന കാണുന്ന മറ്റുള്ളവരുെട ഭാവനയിലും മാറ്റം വരുത്തുക. തെന്ന കാണുന്ന മറ്റുള്ളവരിലും ഇൗ ആേഗ്നയതത്ത്വത്തിെന്റ േബാധം ഉണ്ടാകണം. ഇതുെകാണ്ട് നമ്മുെട ഉള്ളില്‍ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂെട വസ്്രതത്തില്‍ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരിക തലങ്ങൡല്‍ മാറ്റം വരുന്നു. അങ്ങെന സ്വയം 41 ദിവസെത്ത വസ്്രതധാരണത്തിലൂെട അഗ്നിതത്ത്വെത്ത സാക്ഷാത്കരിക്കാനുള്ള വഴിയാണ് വസ്്രതത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം. ഗൗരവേത്താടുകൂടി ചിന്തിച്ചുകഴിഞ്ഞാല്‍ ഒരു സാധകെന സംബന്ധിച്ചിടേത്താളം ഉയര്‍ന്നുേപാകാനുള്ള ആദ്യപടിയാണ് ഇെതന്ന് കാണാന്‍ സാധിക്കും. കാരണം ഒരു സാധകെന്റ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഒാേരാ ഘട്ടങ്ങൡും മാറ്റങ്ങള്‍ വരണം. ആഹാരതലത്തിെലന്നേപാെല തെന്ന നാവിെന്റ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്്രതത്തില്‍ മാറ്റം വരുന്നു, അങ്ങെന കറുപ്പ് നിറത്തിലൂെട സ്വയം ശരീരത്തിന് മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി, അഗ്നിയെന്ന പ്രണവ സ്വരൂപത്തെ അറിയാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.
കടപ്പാട്: ഭാരതക്ഷേത്ര
വേദവും ദർശനങ്ങളും
വേദപഠനം സമഗ്രമാകണമെങ്കിൽ സാംഗോപാംഗം പഠനം നടത്തണം എന്നാണു പ്രാചീന ആചാര്യന്മാരുടെ അഭിപ്രായം. ശിക്ഷ, കല്പം, തുടങ്ങിയ ആറ് ഉപാംഗങ്ങൾ കൂടി വേദങ്ങൾക്കുണ്ട്. അവയാണ് ഷഡ്ദർശനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങൾ.സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം, എന്നിവയാണ് ഈ ആറ് ദർശനങ്ങൾ. യഥാർത്ഥത്തിൽ ഈ ആറ് ദർശനങ്ങളിലും എന്തെല്ലാമാണ് ചർച്ച ചെയ്യപ്പെടുന്നതെന്നു പരിശോധിക്കേണ്ടതുണ്ട്. പല അക്കാദമിക് പണ്ഡിതരും ഇവ പരസ്പര വിരോധികളാണെന്ന് പോലും കരുതുന്നു. അതിലുപരി ഇവയിൽ ചിലതെങ്കിലും നിരീശ്വരവാദ പൂർണമാണെന്ന വാദവും ഇത്തരക്കാർ ഉന്നയിക്കാറുണ്ട്. എന്തിനാണ് ആറ് ശാസ്ത്രങ്ങൾ നാം പഠിക്കുന്നത്? ഇത് പഠിച്ചാലെന്ത് പ്രയോജനമാണുള്ളത്? കുറേ സൂത്രങ്ങൾ കാണാതെ പഠിച്ചാൽ പണ്ഡിതനാകുമോ? പാണ്ഡിത്യത്തിനുള്ള വേദിയല്ല ആറ് ശാസ്ത്രങ്ങൾ. മറിച്ച് ആത്യന്തികമായ കൈവല്യപ്രാപ്തിക്കുള്ള (മോക്ഷത്തിനുള്ള) ഉപായമാണ്. ആറ് ദർശനങ്ങളും കാണാതെ പഠിച്ച്, വ്യാകരണ ശാസ്ത്രവും ഉരുവിട്ട് നടക്കുകയും എന്നാൽ ആത്മഭാവമോ സഹജപ്രേമമോ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ഇതൊന്നും കൊണ്ട് ഈ ഭൂമിയിൽ ഒരു നേട്ടവും കൈവരിക്കുന്നില്ല. സാധകനെ അഥവാ ഉപാസകനെ നിർമ്മിക്കുന്ന അസാധാരണ വാങ്മയമാണ് ഷഡ്ദർശനങ്ങൾ എന്നറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങൾ.ദർശനങ്ങളിൽ പ്രതിപാദിക്കുന്ന സൃഷ്ടിവിദ്യയെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. അപ്പോൾ നാം ആലോചിക്കും എന്തിനാണ് ഈ സൃഷ്ടിവിദ്യയൊക്കെ അറിഞ്ഞിട്ടെന്ന്. സൃഷ്ടിവിദ്യ അറിഞ്ഞാൽ നമ്മുടെ ഉല്പത്തിയുടെ രൂപപരിണാമങ്ങൾ നമുക്ക് മനസ്സിലാകും. അതിന്റെ ഒരു ഭാഗമായ നാം എങ്ങനെ ഉണ്ടായെന്നും നാം ഓരോരുത്തരും എന്താണെന്നും മനസ്സിലാക്കാൻ കഴിയും. സൃഷ്ടി ഉണ്ടായതിന്റെ വിഭിന്നങ്ങളായ ആറ് അവയവങ്ങളെക്കുറിച്ച് നമുക്ക് ആറ് ശാസ്ത്രങ്ങളിൽ വായിക്കാം.
ഒരു കുടം ഉണ്ടാക്കുന്നതിൽ കർമ്മം, കാലം, മണ്ണ്, വിചാരം, സംയോഗം, വിയോഗം തുടങ്ങിയ പ്രയത്നങ്ങൾ അഥവാ പുരുഷാർത്ഥങ്ങൾ, പ്രകൃതിയുടെ ഗുണങ്ങൾ, കുശവൻ, എന്നിവയെല്ലാം കാരണങ്ങളായി കടന്നു വരുന്നുണ്ട്. ഇതേപോലെ ഇക്കാണുന്ന സൃഷ്ടിയുടെ കാരണമായ കർമ്മത്തിന്റെ വ്യാഖ്യാനമാണ് മീമാംസയിൽ നാം കാണുന്നത്. കാലത്തിന്റെ വ്യാഖ്യാനം വൈശേഷികത്തിലും ഉപാദാന കാരണത്തിന്റെ വ്യാഖ്യാനം ന്യായത്തിലും പുരുഷാർത്ഥത്തിന്റെ വ്യാഖ്യാനം യോഗത്തിലും തത്ത്വങ്ങളുടെ ക്രമാനുഗതമായ പരിഗണനയുടെ വ്യാഖ്യാനം സാംഖ്യത്തിലും നിമിത്ത കാരണമായ ബ്രഹ്മത്തിന്റെ വ്യാഖ്യാനം വേദാന്ത ദർശനത്തിലും നമുക്ക് കാണാം. ഇവ പരസ്പര വിരുദ്ധമായ ആശയങ്ങളാണെന്ന് ഒരാൾക്ക് തോന്നുന്നുണ്ടെങ്കിൽ അയാൾക്ക് ദർശനങ്ങൾ മനസ്സിലാക്കാൻ പാകത്തിലുള്ള ബുദ്ധിയില്ലെന്നു വേണം മനസ്സിലാക്കാൻ.
വൈദ്യശാസ്ത്രത്തിൽ കടന്നുവരുന്ന നിദാനം, ചികിത്സ, ഔഷധ പ്രയോഗം, പഥ്യം തുടങ്ങിയ വിവിധ പ്രകരണങ്ങളുള്ളതുപോലെയാണിതെന്ന് മഹർഷി ദയാനന്ദ സരസ്വതി പറയുന്നുണ്ട്.കാരണം ഇവയുടെ എല്ലാം ലക്ഷ്യം രോഗനിവാരണം മാത്രമാണ്. സൃഷ്ടിയുടെ ആറ് കാരണങ്ങൾ ഓരോന്നായി ഇതേ പോലെ ശാസ്ത്രകാരന്മാർ വ്യാഖ്യാനിച്ചിരിക്കുകയാണ് ഷഡ്ദർശനങ്ങളിൽ.വിവിധ ദുഃഖങ്ങളാൽ വിഷമിക്കുന്ന മനുഷ്യർക്ക് രാഗ, ദ്വേഷ അവിദ്യയിൽ നിന്ന് മോചനം ലഭിക്കാനും അതുവഴി മോക്ഷം കൈവരിക്കാനുമുള്ള മാർഗങ്ങളാണ് ഈ ദർശനങ്ങളുടെ അടിസ്ഥാനം. ആശാവാദം (optimism) ആണ് ഇതിന്റെ അടിസ്ഥാനം. എന്നും ദുഃഖം മാത്രമേ ഉണ്ടാകൂവെന്ന വിചാരം ആവശ്യമില്ല. ഈ ലോകത്തിലെ പലതും നമ്മെ ദുഃഖത്തിലേക്ക് നയിക്കുന്നതാണ്. ഈ ദുഃഖത്തിന്റെ കാരണമെന്താണ്? കാണുന്നയാളും ദൃശ്യത്തിന്റെ സംയോഗവുമാണ് യഥാർത്ഥത്തിൽ ഈ ദുഃഖത്തിനു കാരണം. അങ്ങനെയുണ്ടാകുന്ന ദുഃഖങ്ങൾ ഇല്ലാതായി സന്തോഷം ഉണ്ടാകുന്നതിനുള്ള ഉപായങ്ങളാണ് ഷഡ്ദർശനങ്ങളിൽ പറഞ്ഞിരിക്കുന്നത്.അങ്ങനെ ആറ് ശാസ്ത്രങ്ങൾ നമ്മുടെ വർത്തമാന ദശയിലെ അസന്തോഷങ്ങളെ കാണിച്ച് അവയെ മാറ്റി സന്തോഷമാര്‍ഗം കണ്ടെത്താൻ സഹായിക്കുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ് മറ്റൊരു പ്രധാനകാര്യം. മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങൾ കൊണ്ട് 'അപൂർവ്വ' എന്ന സ്ഥിതി ഉണ്ടാകുന്നു. ഫലോല്പത്തിയ്ക്ക് മുഖ്യ കാരണം ഈ അപൂർവ്വതയാണ് . ഈ സ്ഥിതിയെ 'അദൃഷ്ടം' എന്നാണ് പെരിട്ടിട്ടുള്ളത്.മറ്റൊന്ന് കർമ്മസിദ്ധാന്തമാണ്. നാം ചെയ്യുന്ന കർമ്മങ്ങൾക്ക് ഒരിക്കലും നാശമില്ല.
പൂർവ്വ ജന്മ കർമ്മത്തിന്റെ ഫലമാണ് നാം അനുഭവിക്കുന്നത്. മനുഷ്യൻ പാപം ചെയ്യുന്നതിൽ നിന്ന് മുക്തനാകാൻ കർമ്മ സിദ്ധാന്തം സഹായിക്കും. ഏറ്റവും ഒടുവിൽ മോക്ഷമാർഗ്ഗത്തിലേക്കുള്ള വഴിയാണ്. ഈ ലോകത്തിൽ നാം ബന്ധനങ്ങളിൽപ്പെടുന്നതിനു കാരണം അവിദ്യയാണ്. അവിദ്യ എന്നാൽ അജ്ഞാനം. അപ്പോൾ ഈ ബന്ധനത്തിൽ നിന്ന് മുക്തി നേടാൻ നാം ജ്ഞാനം നേടണം. അജ്ഞത ഇരുട്ടാണ്. ഇരുട്ടില്ലാതാക്കാൻ ഇരുട്ടിന്മേൽ ഒന്നും ചെയ്യാനില്ല. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് പ്രകാശത്തിന്റെ കാര്യത്തിൽ മാത്രമാണ്. ജ്ഞാനം അഥവാ പ്രകാശം കൊണ്ടുവരുന്നതോടെ അജ്ഞാനമെന്ന ഇരുട്ട് ഇല്ലാതാകുന്നു. വിദ്യയാൽ മുക്തി കൈവരികയും ചെയ്യും. ഈ ജീവനത്തിന് രണ്ട് ഉപായങ്ങളുണ്ട്. ഒന്ന് പ്രേയമാർഗ്ഗം മറ്റേത് ശ്രേയമാർഗ്ഗം. മനുഷ്യൻ കൂടുതലായി രമണീയ വിഷയങ്ങളിൽ അഭിരമിക്കുന്നതിനു മൂലകാരണം രാഗദ്വേഷങ്ങളാണ്. ഇത് പ്രേയമാർഗ്ഗമാണെന്ന് പറയാം. ഇത് മനുഷ്യന്റെ അധോഗതിയ്ക്ക് കാരണമായിത്തീരുന്നു. മനുഷ്യന് നന്മകൾ നൽകുന്നതാണ് ശ്രേയമാർഗ്ഗം. മംഗളമായ വഴിയിലേക്ക് കടന്നു ചെല്ലാൻ ദാർശനികന്മാർ ഉപദേശിക്കുന്നുണ്ട്.അതിനുള്ള വഴി യമനിയമങ്ങളടങ്ങിയ അഷ്ടാംഗയോഗത്തെ അനുഷ്ഠിക്കലാണെന്ന് ദർശനങ്ങളുടെ പ്രയോക്താക്കളായ ഋഷിമാർ പറയുന്നു. ദുഃഖം ഇല്ലാതാക്കുക, മൂന്ന് വിധ താപങ്ങളിൽ നിന്ന് മുക്തി നേടുക, ബ്രഹ്മാനുഭൂതിയ്ക്കായി പ്രയത്നം ചെയ്യുക, പുരുഷാർത്ഥം കൈവരിക്കുക എന്നിവയാണ് ദർശനങ്ങളുടെ പരിധിയിൽ വരുന്ന ചർച്ചകൾ.
- ആചാര്യ എം.ആര്‍.രാജേഷ്