Showing posts with label durga. Show all posts
Showing posts with label durga. Show all posts

Saturday, 18 July 2015

മഹിഷാസുരൻ

മൂന്നു ലോകവും അടക്കിവാണു എന്ന് ഹിന്ദു പുരാണങ്ങളിൽ വിശ്വസിക്കപ്പെടുന്ന ഒരു അസുരരാജാവായിരുന്നു മഹിഷാസുരൻ. അസുരരാജാവായ രംഭന്, മഹിഷത്തിൽ ‍(എരുമ) ഉണ്ടായ മകനാണു മഹിഷാസുരൻ.

കഠിനമായ തപസ്സിനാൽ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച മഹിഷനു നരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു.വരബലത്തിൽ ഉന്മത്തനായ മഹിഷാസുരൻ മൂന്നു ലോകവും ആക്രമിച്ചു കീഴ്പ്പെടുത്തി. സ്വർഗലോകം കീഴ്പ്പെടുത്തിയ മഹിഷൻ ദേവേന്ദ്രനെയും മറ്റ് ദേവന്മാരെയും ദേവലോകത്തു നിന്നും ആട്ടിയോടിച്ചു.പരിഭ്രാന്തരായ ദേവകൾ ഒത്തു ചേർന്നു ആലോചിച്ചു. നരനാലോ ദേവനാലോ വധിക്കപ്പെടില്ലാത്തതിനാൽ, മഹിഷനെ വധിക്കാൻ ഒരു യുവതിയെ രൂപം കൊടുത്തു. ആ ശക്തി സ്വരൂപണിക്ക് ദുർഗ എന്ന നാമകരണം ചെയ്തു. ദുർഗ യുദ്ധത്തിന്റെ പത്താം നാൾ മഹിഷാസുരനെ വധിച്ചു. ദുർഗ്ഗ വിജയം കൈവരിച്ച ഈ ദിവസമാണു വിജയദശമി.