Showing posts with label ramayanam. Show all posts
Showing posts with label ramayanam. Show all posts

Wednesday, 22 July 2015

രാമായണം


ഭാരതത്തിന്റെ സംഭാവനയായ ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .രാമന്റെ അയനം(യാത്ര) എന്നാണ്‌ രാമായണത്തിനർത്ഥം.വാല്മീകി മഹർഷിയാണ്‌ രാമയണത്തിന്റെ രചയിതാവ് . വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മിക മൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകി രാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയുംദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം.രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തി യതാണെന്നും; ക്രി.മു. രണ്ടാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌.

ഐതിഹ്യം

വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം

ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ

അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഇത്തരം ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യരൂപം ദശരഥ മഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

വാല്മീകി മഹർഷിയാണ്‌ രാമയണത്തിന്റെ രചയിതാവ്.വരുണന്റെ പത്താമത്തെ പുത്രന്‍. യഥാര്‍ഥ നാമം രത്നാകരന്‍ എന്നായിരുന്നു. കൊള്ളക്കാരനായും കാട്ടാളനായും ജീവിതം ആരംഭിച്ചു. ഒരിക്കല്‍ സപ്തര്‍ഷികളുമായി (നാരദന്‍) സംവാദത്തില്‍ ഏര്‍പ്പെട്ടു. സംവാദത്തിനൊടുവില്‍ മനംമാറ്റം സംഭവിച്ചു. മരച്ചുവട്ടില്‍ രാമനാമം ജപിച്ചു വര്‍ഷങ്ങളോളം തപസനുഷ്ഠിച്ചു. ശരീരം ചിതല്‍പ്പുറ്റുകളാല്‍ മൂടപ്പെട്ടിട്ടും ജപം മുടക്കിയില്ല. പിന്നീടൊരിക്കല്‍ അതുവഴിയെത്തിയ സപ്തര്‍ഷികള്‍ ചിതല്‍പ്പുറ്റ് മാറ്റി. അറിവിന്റെ ആള്‍രൂപമായി വാല്മീകി പുറത്തു വന്നു.വാല്മീകീയെസംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണ ത്തിലാണുള്ളത്.രാമായണത്തിലെബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. തൈത്തീര്യപ്രാതിശാഖ്യത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ നമുക്ക് കാണാൻ സാധിക്കും.രണ്ടാം നുറ്റാണ്ടിലാണ് വാല്മീകി രാമായണം പ്രചാരത്തിൽ വരുന്നത്.അതിനു മുൻപ് തന്നെ രാമായണ കഥ ഭാരതത്തിൽ വാമൊഴിയിലുടെ പലർക്കും അറിവുണ്ടായിരുന്നു.

ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരമയണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാതിച്ചിരിക്കുന്നത്‍. അവ യഥാകൃമം,

ബാലകാണ്ഡം
അയോദ്ധ്യാകാണ്ഡം
ആരണ്യകാണ്ഡം
കിഷ്കിന്ധാകാണ്ഡം
സുന്ദരകാണ്ഡം
യുദ്ധകാണ്ഡം
ഉത്തരകാണ്ഡം

ശ്രീരാമ അവതാരലക്ഷ്യം

വശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷകുലജാതനും തികഞ്ഞ ശിവ ഭക്തനുമായിരുന്നു രാവണന്‍‍. ഒരിക്കല്‍‍ രാവണന്‍‍‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍‍, ഗന്ധര്‍‍വന്‍മാര്‍‍, യക്ഷന്‍‍മാര്‍‍, അസുരന്‍‍മാര്‍‍, രാക്ഷസന്‍‍മാര്‍‍‍, ഇവര്‍‍ക്കാര്‍‍ക്കും തന്നെ വധിക്കുവാന്‍‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍‍ബലത്തില്‍‍ അഹങ്കാരിയായിമാറിയ രാവണന്‍‍‍ കണ്ണില്‍‍‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍‍ ദ്രോഹിക്കുകയും ചെയ്‌തു.. ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍‍ പൊറുതിമുട്ടിയപ്പോള്‍‍‍ ഭൂമിദേവിതന്നെ മുന്‍‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു.താന്‍‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവുപറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍‍ പറയുകയും ഛെയ്തു. പക്ഷേ,ബ്രഹ്മ ദേവന്റെ വരദാനത്തെ നിരാകരിക്കാൻ കഴിയാത്തതിനാൽ നാരായണനെ ദർശ്ശിക്കാൻ അദ്ദേഹം പറഞ്ഞു. മഹാദേവനിര്‍‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍‍‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍‍‍ത്തിച്ചു:"ഇതിനുമുമ്പ്, ലോകസ‍ംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുള്ള ഭഗവാന്‍‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍‍ നിന്നും രക്ഷിച്ചാലും" ഭഗവാന്‍‍ അവര്‍‍ക്കു സമാധാനമരുളി: "പേടിക്കേണ്ട, വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാ വിന്റെ പത്നിമാരില്‍‍ പുത്രഭാവത്തില്‍‍‍ ഭൂമിയില്‍‍‍ ജന്മം കൊള്ളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും നിഗ്രഹികച്ച് ഭൂമിയേ പരിപാലിക്കുന്നതായിരിക്കും.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാ കാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദി കളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാ കാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നത് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ്‌ ഉത്തര രാമായണം.എന്നാല്‍ പൊതുവേ ആ കഥ ആരും വായിക്കാറില്ല, കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ്‌ സങ്കല്‍പ്പം.അതിനാല്‍ തന്നെ യുദ്ധകാണ്ഡത്തിനൊടുവില്‍ ശ്രീരാമപട്ടാഭിക്ഷേകം വായിച്ച ശേഷം, ഒരിക്കല്‍ കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ്‌ പതിവ്.

️പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുള്ള നാമങ്ങളാണ്. ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങിനിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെള്ളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്.

ധര്‍മ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. 'യഥാ രാജ: തഥാ പ്രജ:'(രാജാവെങ്ങനെയാണോ അതുപോലെത്തന്നെ പ്രജകളും) എന്നതാണു രാമരാജ്യതത്ത്വം. രാജാവ്‍ ധര്‍മിഷ്‍ഠനും നല്ലവനുമായാല്‍‍ ജനങ്ങളും അങ്ങനെ ആയിമാറിക്കൊള്ളും. പ്രജകള്‍‍ രാജാവിന്റേയും രാജാവ് പ്രജകളുടേയും ക്ഷേമതല്പരരായിരിക്കും. വാല്മീകിയുടെ തന്നെ വാക്കുകളില്‍‍‍ 'എവിടെ കാമമോഹിതരില്ലയോ, എവിടെ വിദ്യാവിഹീനരില്ലയോ, എവിടെ ക്രൂരബുദ്ധികളില്ലയോ, എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം.ഇതു രാമായണ സന്ദേശം ആണ്

Friday, 17 July 2015

ആദി രാമായണം

ആദിരാമായണം എന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവ് തന്നെ. നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമയണം തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.നാരദൻ അത് മഹർഷി വാല്മീകിക്കു പറഞ്ഞു കൊടുത്തു.അങ്ങനെയാണ് രാമായണത്തിനു പ്രതിഷ്ഠ ലഭിക്കുന്നത്. വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയിലാക്കി ലോകത്തിനു നൽകി- ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ. വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം എഴുതപ്പെട്ട, കാണപ്പെട്ട രാമായണമായി. ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്. ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും."സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും " എന്ന്. ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും. രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം. ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ. ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ. പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്.പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു. പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും ,നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജാടയു, സമ്പാതി, സുഗ്രീവാദികളും, സരയ്യു, ഗോദാവരി, ചിത്രകൂടം,മൈനാകം, പഞ്ചവടി.എന്നാൽ ദേവ - ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട് അത് ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ - ശൂർപ്പണഖ - വിരാധക ബന്ധാദികൾ. വിത്യസ്തത പുലർത്തുന്ന വിഭീഷണനെയും കാണാം. ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ,സുതീക്ഷ്ണൻ അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.

Thursday, 16 July 2015

എങ്ങനെയാണു രാമായണം വായിക്കേണ്ടത് ?

കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന്‌ കൃത്യമായ ചിട്ടകളുണ്ട്‌.

രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം. നമ്മുടെ പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'രാ'യും 'നമ:ശിവ' എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'മ'യും ചേര്‍ന്ന ശൈവ-വൈഷ്‌ണവ ചൈതന്യ സ്വരൂപമായ രാമന്റെ ദിവ്യചരിതവും, ഒപ്പം അക്ഷരങ്ങളാല്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ഗ്‌ഗലോകം എന്നീ ത്രിലോകങ്ങളെയും സംബന്‌ധിക്കുന്ന ദേവമാതാവായ ഗായത്രിയുടെ സ്ഥൂലരൂപവും സമന്വയിക്കുന്ന ഭാരതീയ പൈതൃകത്തിലെ അക്ഷയമായ പുണ്യമാണ്‌ ഈ മഹത്‌ഗ്രന്ഥം.

അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാം. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ പാരായണത്തിന്‌ ഉത്തമം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്‌ കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്‌ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചുതീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

ഉച്ചവരെ കിഴക്കോട്ടും അതിനുശേഷം വടക്കോട്ടും തിരിഞ്ഞിരുന്നുവേണം പാരായണം ചെയ്യാന്‍. (പടിഞ്ഞാറോട്ട്‌ അഭിമുഖമായിരുന്ന്‌ പാരായണം ചെയ്യണമെന്നും ഒരു അഭിപ്രായമുണ്ട്‌.) വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്‌ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം അവസാനിപ്പിക്കാവൂ.
ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.

Saturday, 31 January 2015

ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ വംശാവലി

സൂര്യവംശം- ഇക്ഷ്വാകുവംശം-രഘുവംശം-ശാഖ്യവംശം-->>മഹാവിഷ്ണുവില്‍ നിന്നും ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്നും 23- പ്രജാപതിമാരും ജനിച്ചു. പ്രജാപതിമാരില്‍ മരീചി മഹര്‍ഷിക്ക് + സംഭൂതിയില്‍ കശ്യപന്‍ ജനിച്ചു. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവാണ് കശ്യപന്‍. ദക്ഷ പുത്രിമാരായ 13 പേരുള്‍പ്പടെ 21 ഭാര്യമാര്‍. അവരില്‍ ദക്ഷപുത്രിയായ അദിതിയില്‍ 12 പുത്രന്മാര്‍ ജനിച്ചു.(ദ്വാദശാദിത്യന്മാര്‍). അവരില്‍ പ്രധാനി, വിവസ്വാന്‍(സൂര്യന്‍). ഇവിടെ നിന്നും സൂര്യ വംശം ആരംഭിക്കുന്നു. വിവസ്വാന് വൈവസ്വത മനു ജനിച്ചു. മനുവിന് ശ്രദ്ധയും, ഛായയും ഭാര്യമാര്‍. ശ്രദ്ധയില്‍ ഇക്ഷ്വാകുവും , നഭഗനും ഉള്‍പ്പടെ-10- പുത്രന്മാര്‍ ജനിച്ചു. അതില്‍ നഭഗന്‍റെ പുത്രനാണ് ദുര്‍വാസാവ് മഹര്‍ഷിയെ തോല്‍പ്പിച്ച അംബരീഷന്‍. - ഇക്ഷ്വാകുവില്‍ നിന്നും വംശം തുടരുന്നു--> വികുക്ഷി -> ശശാദന്‍ -> കകുല്‍സ്തന്‍ -> അനേനസ്-> പ്രഥ്‌ലാശ്വന്‍-> പ്രസേനജിത്ത് -> യുവനാശ്വന്‍-> 8-ആം തലമുറയില്‍ മാന്ധാതാവ്. മാന്ധാതാവിന്‍റെ പുത്രന്മാരാണ്- മുചുകുന്ദന്‍, പുരുകുത്സന്‍, എന്നിവര്‍. . പുരുകുത്സന് ശേഷം-> ത്രസദസ്യു -> അനരണ്യന്‍ -> ഹര്യശ്വന്‍ -> വസുമനസ്സ് -> സുധന്വാവ് -> ത്രൈര്യാരുണന്‍ -> 7-ആം തലമുറയില്‍ സത്യവൃതന്‍(ത്രിശങ്കു). ത്രിശങ്കുവിന് വേണ്ടിയാണ് വിശ്വാമിത്രന്‍ സ്വയം സ്വര്‍ഗ്ഗം സൃഷ്ട്ടിച്ചത്. ത്രിശങ്കുവിന്‍റെ പുത്രനാണ്, മഹാനായ ഹരിശ്ചന്ദ്രന്‍. ശേഷം -> രോഹിതാശ്വന്‍ -> ഹരിതന്‍ -> ചുഞ്ചു -> സുദേവന്‍ -> ഭാരുകാന്‍ -> ബാഹുകന്‍ -> 6-ആം തലമുറയില്‍ സഗരന്‍. സഗരന് സുമതി എന്ന ഭാര്യയില്‍ ജനിച്ച പുത്രന്മാരെയെല്ലാം കപിലമഹര്‍ഷി ശപിച്ചു ഭസ്മമാക്കി. പിന്നീട് കേശിനി എന്ന ഭാര്യയില്‍ അസമഞ്ചസ് ജനിച്ചു. അസമഞ്ചസ്സിന്‍റെ പുത്രന്‍ അംശുമാന്‍. അംശുമാന്‍റെ പുത്രനാണ് ഭഗീരഥന്‍. ഭഗീരഥനാണ് ഗംഗാദേവിയെ പ്രീതിപ്പെടുത്തി, ഭൂമിയിലെത്തിച്ച് സഗരപുത്രന്മാരെ പുനര്‍ജ്ജനിപ്പിച്ചത്. ശേഷം -> ശ്രുതനാഭന്‍ -> സിന്ധുദ്വീപന്‍ -> ആയുതായുസ്സ് -> ഋതുപര്‍ണ്ണന്‍ -> സര്‍വ്വകാമന്‍ -> സുദാസന്‍ -> മിത്രസഹന്‍(കന്മഷപാദന്‍)-> അശ്മകന്‍ -> മൂലകന്‍ -> 11-ആം തലമുറയില്‍ ഖട്വാംഗന്‍. ഖട്വാംഗന്‍റെ പുത്രനാണ് മഹാനായ ദിലീപന്‍. ദിലീപനാണ് കാമധേനുവിനെ(നന്ദിനി) സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ എത്തിച്ചത്. കാമധേനുവിന്‍റെ അനുഗ്രഹത്താല്‍ ദിലീപന് ജനിച്ച പുത്രനാണ്- രഘു ചക്രവര്‍ത്തി. ഇവിടെ രഘുവംശം തുടങ്ങുന്നു. രഘുവിന്‍റെ പുത്രന്‍ അജന്‍. അജന് + ഇന്ദുമതിയില്‍(ഇളബിള) ജനിച്ച പുത്രനാണ് ദശരഥന്‍(നേമി). ദശരഥന്‍റെ ആദ്യ ഭാര്യയാണ് ഉത്തരകോസല രാജകുമാരി കൌസല്യ. അവര്‍ക്ക് ഒരു പുത്രി ജനിച്ചു- ശാന്ത. ശാന്തയെ, സന്താനങ്ങള്‍ ഇല്ലാതിരുന്ന അംഗ രാജാവ് ലോമപാദന്‍ ദത്തെടുത്തു. ഋശ്യശ്രുങ്കന്‍ വിവാഹം കഴിച്ചു. ദശരഥന് പിന്നീട് സന്താനങ്ങള്‍ ഉണ്ടായില്ല. കേകയ രാജാവിന്‍റെപുത്രിയായ കൈകേയിയെ, വിവാഹം ചെയ്തു. വീണ്ടും കാശി രാജകുമാരി സുമിത്രയെക്കൂടി വിവാഹം ചെയ്തു. ഇവരില്‍ പട്ടമഹിഷി കൌസല്യ ആയിരുന്നു. കുല ഗുരുവായ വസിഷ്ടന്‍റെ ഉപദേശപ്രകാരം ഋശൃശ്റുംഗന്‍ പുത്രകാമേഷ്ടിയാഗം നടത്തി. അങ്ങനെ, കൌസല്യയ്ക്കു- ശ്രീ രാമചന്ദ്രനും, കൈകേയിക്ക്- ഭരതനും, സുമിത്രയ്ക്ക്- ലക്ഷ്മണനും, ശത്രൂഘ്നനനും ജനിച്ചു. ദശരഥ പുത്രന്മാര്‍ മിഥിലയിലെ രാജകുമാരിമാരെയാണ് വിവാഹം കഴിച്ചത്. (മിഥില ഇപ്പോള്‍ നേപ്പാളില്‍ ആണ്). രാമനു മിഥിലയിലെ രാജാവായ ജനകന്‍റെ പുത്രി സീതയില്‍ ലവനും-കുശനും ജനിച്ചു. ലക്ഷ്മണന്‍ ഊര്‍മ്മിളയെ വിവാഹം ചെയ്തു. 2 പുത്രന്മാര്‍-അംഗദന്‍, ഛത്രകേതുവും. അംഗദന്‍ അഗതിയിലെ രാജാവായി. ഛത്രകേതു ചന്ദ്രമതി എന്ന രാജ്യം സ്ഥാപിച്ചു. ലക്ഷ്മണന്‍റെ മരണത്തിനുശേഷം ഊര്‍മ്മിള അഗ്നിയില്‍ ദേഹത്യാഗം ചെയ്തു. ഭരതന്‍ മാണ്ഡവിയെ വിവാഹം ചെയ്തു. 2 പുത്രന്മാര്‍.തക്ഷന്‍. പുഷ്കലന്‍, അവര്‍ സിന്ധു നദിയുടെ ഇരു കരകളിലുമായി കേകയ രാജ്യം വിഭജിച്ചു, ഉത്തര- ദക്ഷിണ കേകയരാജ വംശങ്ങള്‍ സ്ഥാപിച്ചു. ശത്രൂഘ്നന്‍ ശ്രുതകീര്‍ത്തിയെ വിവാഹം ചെയ്തു. 2 മക്കള്‍,സുബാഹു,ശ്രുതസേനന്‍. ശത്രൂഘ്നനാണ് മഥുരാ നഗരം സ്ഥാപിച്ചത്.( കൃഷ്ണന്‍റെ മഥുര തന്നെ!). സീത ജനകന്‍റെ വളര്‍ത്തു മകളും, ഊര്‍മ്മിളയും, മാണ്ഡവിയും, ശ്രുതകീര്‍ത്തിയും, ജനകന്‍റെ അനുജനായ കുശധ്വജന്‍റെ പുത്രിമാരും ആയിരുന്നു. .......................................മീന മാസത്തിലെ (march-april), ശുക്ല പക്ഷത്തിലെ (ചന്ദ്രന്‍,അമാവാസിയില്‍ നിന്നും പൌര്‍ണ്ണമിയിലേക്ക്), നവമി തിഥിയില്‍ (9-ആം ദിവസം), മകരം രാശിയില്‍, കര്‍ക്കിടക ലഗ്നത്തില്‍, പുണര്‍തം നക്ഷത്രത്തില്‍ ആണ് ശ്രീരാമന്‍റെ ജനനം. (രാമ നവമി). ഇത് ജ്യോതിഷ പ്രകാരം BCE-5114 ജനുവരി 10-ആം തീയതി, രാത്രി 12:30 ആണ്. 11-ആം തീയതി പൂയം നാളില്‍ 5:30am, ഭരതന്‍ ജനിച്ചു. 12-ആം തീയതി, സൂര്യോദയത്തിനു ആയില്യം നാളില്‍ ആദ്യം ലക്ഷ്മണനും പിന്നെ ശത്രൂഘ്നനനും ജനിച്ചു. (വാല്മീകിരാമായണം, ബാലകാണ്ഡം,18-ആം സര്‍ഗ്ഗം).
സീതയെ ജനകന് ലഭിക്കുന്നത്, ഒരു യജ്ഞം നടത്തുമ്പോള്‍ ആണ്. ഇന്നത്തെ ബീഹാറിലെ സീതാമാര്‍ഗ്ഗ് എന്ന സ്ഥലമാണതു. പിന്നീടാണ് മിഥിലയിലേക്ക്( ഇപ്പോള്‍ നേപ്പാളില്‍) പോകുന്നത്. മാര്‍ഗ്ഗശീര്‍ഷത്തിലെ(വൃശ്ചികം) ശുക്ലപക്ഷ, പഞ്ചമി തിഥിയിലാണ് സീതാ രാമ വിവാഹം(വിവാഹ പഞ്ചമി). വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിലാണ് ലവ കുശന്മാര്‍ ജനിക്കുന്നത്. അവര്‍ ഇരട്ടകള്‍ ആയിരുന്നു. ഇന്നത്തെ കാണ്‍പൂരിനടുത്ത്(UP) ബിതൂര്‍ എന്നാ സ്ഥലമാണിത്. ശ്രീ രാമനു ശേഷം കുശന്‍ ദക്ഷിണ കൊസലവും ലവന്‍ ഉത്തര കൊസലവും ഭരിച്ചു. രാമന്‍ കോസല രാജാവായിരുന്നു. കോസലത്തിന്‍റെ തലസ്ഥാനമായിരുന്നു അയോധ്യ. രാജ്യഭാരമെല്‍ക്കുമ്പോള്‍ രാമനു 40 വയസ്സുണ്ട്. കുശനാണ് കുശസ്ഥലി എന്ന നഗരം സ്ഥാപിച്ചത്. കുശസ്ഥലിയാണ് പിന്നീട് ദ്വാരക ആയതു(കൃഷ്ണന്‍റെ). മൌര്യ രാജവംശം കുശന്‍റെ പരമ്പരയില്‍ ആണ്. മധ്യ ഭാരതവും ഇന്നത്തെ അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വ്വതം വരെയും ലവ കുശന്മാരുടെ ഭരണത്തിന്‍കീഴില്‍ ആയിരുന്നു. ലവ കുശന്മാര്‍ ജനിക്കുമ്പോള്‍( ചിങ്ങ മാസത്തിലെ പൌര്‍ണ്ണമി രാത്രിയില്‍) ശത്രൂഘ്നന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നു. ലാഹോര്‍(ഇപ്പോള്‍ പാകിസ്ഥാനില്‍) സ്ഥാപിച്ചത് ലവ രാമനാണ്. കുശന്‍ നാഗ വംശ കന്യകയെ വിവാഹം ചെയ്തു. കുശന്‍റെ പിന്മുറക്കാരെ കൌശികര്‍ എന്നറിയപ്പെടുന്നു. വംശം തുടരുന്നു, > അദിതി >നിഷധന്‍ > പുണ്ഡരീകന്‍ > ക്ഷേമധന്വാവ് > ദേവാനീകന്‍ > അഹിനാഗന്‍. ഇനിയുള്ള വംശാവലി ബ്രഹ്മ പുരാണത്തില്‍ നിന്നും ആണ്. > സലന്‍ > ഉക്തന്‍ > വജ്രനാഭന്‍.(വീരസേനന്‍) ഇദ്ദേഹം നിഷധ രാജ്യത്തെ രാജാവായിരുന്നു. ഇദ്ധേഹത്തിന്റെ പുത്രനാണ് നളന്‍. ഇനിയുള്ള വംശാവലി വിഷ്ണു പുരാണത്തില്‍ നിന്നാണ്, ഭാഗവതത്തില്‍ കൊടുത്തിട്ടുള്ള വംശാവലിയില്‍ നിന്നും ചെറിയ വെത്യാസം ഉണ്ട്.> വജ്രനാഭന്‍ > ശന്ഖനാഭന്‍ > അഭ്യുഥിഷ്ടാശ്വന്‍ > വിശ്വസഹന്‍ > ഹിരണ്യനാഭന്‍(ജൈമിനി മഹര്‍ഷിയുടെ ശിഷ്യന്‍) > പുഷ്യന്‍ > ധ്രുവസന്ധി > മരു > പരശ്രുതന്‍ > സുസന്ധി > അമര്‍ശന്‍ > മഹാസ്വതന്‍ > വിശ്രുതന്‍ > ബ്രിഹദ്ബലന്‍(അഭിമന്യുവിനാല്‍ വധിക്കപ്പെട്ടു). ഇനി ഭാഗവതം തുടരുന്നു. > ബ്രിഹദ്ബലന്‍ > ബ്രിഹദാരണന്‍ > ഉരുക്രിയന്‍ > വത്സന്‍ > പ്രതിവ്യോമന്‍ > ഭാനു > ദൈവകന്‍ > സഹദേവന്‍ >ബ്രിഹധാശ്വന്‍ > ഭാനുമാന്‍ > പ്രതീകാസ്വന്‍ > സുപ്രതീകന്‍ > മരുദേവന്‍ > സുനക്ഷത്രന്‍ > പുഷ്ക്കരന്‍ > അന്തരീക്ഷന്‍ > സുതപന്‍ > അമരജിത്ത് > ബ്രിഹദ്രജന്‍. ഇവിടെ നിന്നും ബുദ്ധന്‍റെ വംശാവലി ആരംഭിക്കുന്നു.BCE-623 > ബ്രിഹദ്രജന്‍ > ബാര്‍ഹി > ക്രുതന്ജയന്‍ > രണന്ജയന്‍ > സഞ്ജയന്‍ > ശാഖ്യന്‍(ശാഖ്യവംശം) > ശുധോദനന്‍ > ബുദ്ധന്‍.(ഗൌതമന്‍- സിദ്ധാര്‍ത്ഥന്‍) BCE-623- കോസലത്തിന്‍റെ ഭാഗമായ കപിലവസ്തുവിലെ രാജാവായിരുന്നു ശുധോദനന്‍. ആ സമയത്ത് കോസലം ഭരിച്ചിരുന്നത് ശാഖ്യവംശം ആയിരുന്നു. ഇന്നത്തെ നേപ്പാളിലെ ദേവദാഹം എന്ന നാട്ടുരാജ്യത്തെ കുമാരിയായിരുന്ന മായാദേവിയെ വിവാഹം ചെയ്തു. ഗര്‍ഭിണിആയിരുന്ന മായാദേവി കപില വസ്തുവിലേക്കുള്ള യാത്രാമദ്ധ്യേ ലുംബിനി എന്ന സ്ഥലത്തുവെച്ചു സിദ്ധാര്‍ത്ഥന്ന്(ബുദ്ധനു) ജന്മം നല്‍കി. ശ്രീ ബുദ്ധന്‍ 80-ആം വയസ്സിലാണ് സമാധിയാകുന്നത്. ബുദ്ധന്‍റെ പുത്രന്‍ രാഹുലന്‍ > പ്രസേനജിത്ത് > ക്ഷൂദ്രകന്‍ > രണകന്‍ > സുരഥന്‍ > സുമിത്രന്‍. ഇവിടെ സൂര്യവംശത്തിലെ ഈ ശാഖ അവസാനിക്കുന്നു.
ഗീത ഗോവിന്ദം അഷ്ടപതി- ദശാവതാര കീര്‍ത്തിധവളം,10-ആം ശ്ലോകം-
निन्दति यज्ञविधेरहह श्रुतिजातम् । सदयहृदयदर्शितपशुघातम्॥
केशव धृतबुद्धशरीर जयजगदीशहरे॥ अ प १-९
വേദങ്ങളിലെ ജന്തുഹിംസ ഉള്‍പ്പടെയുള്ള കര്‍മ്മങ്ങളെ മാറ്റി ജ്ഞാന മാര്‍ഗ്ഗം സ്ഥാപിക്കുന്നതിനായി ഭഗവാന്‍ വിഷ്ണു, ബുദ്ധനായി കലിയുഗത്തില്‍ അവതരിച്ചു.
കുശനില്‍ നിന്നും ബുദ്ധന്‍ വരെയുള്ള വംശാവലി ഡോ: കെ.ആര്‍ സുബ്രഹ്മണ്യത്തിന്‍റെ, "Buddhist remains in Āndhra and the history of Āndhra between 224 & 610 A.D." from page 82-87:- നിന്നും എടുത്തിട്ടുള്ളതാണ്.
മഹാവിഷ്ണു മുതല്‍ കുശന്‍ വരെയുള്ള വംശാവലി : ഭാഗവതം, ഹരിവംശം, വിഷ്ണു,പദ്മ പുരാണങ്ങള്‍, ശ്രീ.വെട്ടം മാണിയുടെ-പുരാണിക് എന്‍സൈക്ളോപീഡിയ, എന്നിവയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.: