Showing posts with label devi(ദേവി സങ്കൽപ്പം ). Show all posts
Showing posts with label devi(ദേവി സങ്കൽപ്പം ). Show all posts

Friday, 23 October 2015

മൂകനേയും കവിയാക്കുന്നവൾ മൂകാംബിക

പണ്ട് ഉത്തമനെന്ന മനുവിൻറെ കാലത്ത് (മൂന്നാം മന്വന്തരത്തിൽ)മഹാരണ്യപുരം എന്ന പേരിൽ പ്രസിദ്ധിയാജ്ജിച്ചിരുന്ന ഈ പ്രദേശത്ത് ഹിംസ്രജന്തുക്കളുടെ ആവാസസ്ഥാനമായിരുന്നെങ്കിലും അതിരമണീയമായിരുന്നു.അവിടെ സൗപർണ്ണികാ നദിയുടെ ചേതോഹാരിതയിൽ മനംകുളിർത്ത കോലമഹർഷി പർണ്ണാശ്രമം കെട്ടി സ്വയംഭൂവായുണ്ടായിരുന്ന ശിവലിംഗത്തിൽ നിത്യം അർച്ചനാദികൾ കഴിച്ച് വസിച്ചുപോന്നു.മഹർഷിയുടെ തപോബലത്താൽ പ്രത്യക്ഷനായ ഭഗവാനോട് ഈ സ്ഥലം തൻറെ പേരിലറിയപ്പെടണമെന്നു വരം വാങ്ങി.അങ്ങിനെ അവിടം 'കോലാപുര'മെന്ന പേരിലറിയപ്പെട്ടു.കുറേ കാലങ്ങൾക്കു ശേഷം കംഹാസുരൻ ഈ പ്രദേശത്ത് വരികയും കോട്ടകൾ കെട്ടി താമസമാരംഭിച്ചതോടെ കോലമഹർഷിക്ക് അവനിൽ നിന്ന് പീഡകൾ അനുഭവിക്കേണ്ടി വന്നു.അങ്ങനെ മഹർഷി കുടജാദ്രിയിൽ ചെന്ന് ചിത്രമൂലയിൽ തപസ്സു തുടങ്ങി.കംഹാസുരൻറെ ഉപദ്രവം ദേവൻമാർക്കും ഉണ്ടായപ്പോൾ അവരൊത്തൊരുമിച്ച് ദേവിയോടഭ്യർത്ഥിച്ചു.ദേവിയെക്കണ്ട് ഭയന്നോടിയ കംഹാസുരൻ 'ഋഷ്യമൂകാചലത്തിൽ 'തപസ്സു തുടങ്ങി.അതിനുശേഷം മഹിഷാസുരൻ ഇവിടെയെത്തി അതൊരസുരപുരമാണെന്ന് മനസ്സിലാക്കി അവിടെ താമസം തുടങ്ങി.അവൻ ദേവൻമാരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ഉർവ്വശി തുടങ്ങിയവരെ ദാസിമാരാക്കുകയും ചെയ്തു.മൂർത്തിമൂവരോടൊത്ത് ദേവൻമാർ കുടജാദ്രിയിലെത്തി തപസ്സുചെയ്യുന്ന കോലമഹർഷിയുമൊത്ത് ആദിപരാശക്തിയോട്പ്രാർത്ഥിച്ചു.അങ്ങനെ ദേവി മഹിഷാസുരനെ നിഗ്രഹിച്ചു.തേജോരൂപിണിയായി ദേവി വാനിൽ വിളങ്ങി.അങ്ങനെ ത്രിമൂർത്തികളൊരുമിച്ച്ആവിർഭവിച്ച് ഇന്നുകാണുന്ന ക്ഷേത്രകേന്ദ്രത്തിലെ ജ്യോതിർമയമായ ശ്രീചക്രം ഉണ്ടാക്കി ദേവിയെ അതിൽ പ്രതിഷ്ഠിച്ചു.അതേസമയം ഋഷ്യമൂകാചലത്തിൽതപം ചെയ്യുന്ന കംഹാസുരൻറെ തപോബലത്തിൽ ഭയപ്പെട്ട ദേവൻമാർ അവൻറെ ഇംഗിതഭംഗം വരുത്തുവാൻ ദേവിയോട് പ്രാർത്ഥിച്ചു.ബ്രഹ്മാവ് വരം നൽകാനായി വരുന്ന നേരത്ത് അവന് ബ്രഹ്മാവിനോട് ഒന്നും ചോദിക്കുവാൻ കഴിഞ്ഞില്ല.ദേവിഅവനെ മൂകനാക്കിത്തീർത്തു.മൂകരൂപിയായിഅവൻറ നാവിൽ കുടികൊണ്ടതിനാൽ 'മൂകാംബിക' എന്ന് ദേവിക്ക് നാമമായി.ഇച്ഛാഭംഗത്താൽ കുപിതനായ അസുരൻ മൂന്നു ലോകങ്ങളേയും തകർക്കാൻ തുടങ്ങി.അങ്ങനെ ദേവൻമാരെല്ലാവരും മൂർത്തിമൂവരും ചേർന്ന് തങ്ങളുടെ ശക്തികളിൽ നിന്നോരോ മൂർത്തികളെ സൃഷ്ടിച്ച് മൂകാസുരനുമായി അതിഭയങ്കരമായ യുദ്ധത്തിലേർപ്പട്ടെങ്കിലും അവനെ കൊല്ലാൻ സാധിച്ചില്ല.അങ്ങനെ പരവശരായ അവരെല്ലാവരും ചേർന്ന് ആദിപരാശക്തിയായ ദേവിയിൽ ലയിച്ച് ഏകമൂർത്തിയായി അവനെ വധിച്ചു.ആ സമയം അമ്മ തേജോരൂപിണിയായി വാനിലേക്കുയർന്നു.അതിനുശേഷം മൂർത്തിമൂവരുമൊരുമിച്ച് കോലമഹർഷി പൂജിച്ചിരുന്ന സ്വയംഭൂ ലിംഗത്തിൻ മദ്ധ്യേ സുവർണ്ണരേഖയിൽ ശിവശക്തിയെ ഒന്നിച്ച് മഹാലക്ഷ്മിസ്വരൂപമായുംവാമഭാഗത്തു കാളി,ലക്ഷ്മി,വാഗ്ദേവി എന്നിവരെ ഐക്യഭാവത്തോടും ദക്ഷിണഭാഗത്ത് ഹരിഹരൻമാരേയും ദേവവർഗ്ഗത്തെ ഒന്നായും നിനച്ച് സങ്കല്പപൂജ ചെയ്തു.പിന്നീട്അഗ്നികോണിൽ ആറുമുഖനേയും നിരൃതികോണിൽ പാർത്ഥേശ്വരൻ,നഞ്ചുണ്ടേശ്വരൻ,പഞ്ചമുഖഗണപതി എന്നിവരേയും വായുകോണിൽ ഹനുമാനേയും ഈശാനകോണിൽ ഗോവർദ്ധനോദ്ധാരി,വീരഭദ്രൻ തുടങ്ങിയവരേയും പ്രതിഷ്ഠിച്ച് പൂജിച്ചു.സൗപർണ്ണികാ തീർത്ഥത്തിൽ നിന്നും ശുദ്ധജലമെടുത്തുപൂജിച്ചതിനാൽ ഉത്സവാദി വിശേഷങ്ങൾക്ക് സൗപർണ്ണികാ തീർത്ഥം തന്നെ ഉപയോഗിക്കുന്നു.ശങ്കരാചാര്യസ്വാമികൾ ഇവിടെയെത്തി തപസ്സുചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശേഷം അദ്ദേഹം കണ്ട ചതുർബാഹുവായ ദേവീസ്വരൂപത്തെ ആ രൂപത്തിൽ നിർമ്മിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നുകാണുന്ന രൂപം.അതിനു മുമ്പ് സ്വയംഭൂലിംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ശങ്കരാചാര്യസ്വാമികൾ തന്നെയാണ് പൂജാവിധികളും ആരാധനാ സമ്പ്രദായങ്ങളുംചിട്ടപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നു.അദ്ദേഹത്തിൻറെ സ്മരണാർത്ഥം ശങ്കരപീഠവും ഉണ്ട്.ശുക്ലതീർത്ഥം,അഗ്നിതീർത്ഥം,ഗോവിന്ദതീർത്ഥം തുടങ്ങിയ ഉപതീർത്ഥങ്ങളും ഉണ്ട്. കുടജാദ്രി,ചിത്രമൂല,ഗണപതിഗുഹ തുടങ്ങിയവയും ദേവീഭക്തർക്ക് ആനന്ദം പകരുന്നു."അമ്മേ നാരായണാ"
Copied #ഹിന്ദുത്വവും ക്ഷേത്രാചാരങളും fb page

Tuesday, 20 October 2015

ദുർഗ്ഗാഷ്ടമി

ശരത്കാലത്തെ ആദ്യത്തെ അഷ്ടമി. ദേവി ദുര്ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന് വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായനവരാത്രിപൂജയിലെഎട്ടാമത്തെ ദിനമാണിത്. ശ്രീരാമന് രാവണനെ നിഗ്രഹിക്കുന്നതിന് ദുര്ഗാദേവിയുടെഅനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്ഗാഷ്ടമി എന്ന പേരില് ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. നവരാത്രി കാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെപ്രതിപദം മുതല് നവമി(മഹാനവമി) വരെയുള്ള ഒന്പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില് രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന്ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന്വിശേഷദിവസമാണ് വിജയദശമി. ദുര്ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്ദിനി ആയദുര്ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്വതിയും) ഒരേ ദേവിയുടെതന്നെ മൂര്ത്തിഭേദങ്ങളാണ്.ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്ഗാഷ്ടമിപൂജനടത്തിവരുന്നു.ദുര്ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില് ആരാധിക്കുന്നത്.കേരളത്തില് ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത്ദുര്ഗാഷ്ടമി ദിവസത്തിലാണ്. ഒന്നാം ദിനം മുതല് പ്രത്യേകമായ പൂജയ്ക്ക് രംഗമൊരുക്കുകയുംഅന്നുതൊട്ട് ഒന്പതുദിവസം യഥാവിധിയുള്ള പൂജയും സ്തോത്ര ഗാനാലാപനങ്ങള്,സംഗീതാദി കലാപ്രകടനങ്ങള്, ബൊമ്മക്കൊലു ഒരുക്കല് തുടങ്ങിയവയും നടത്തുന്നു.ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് ഇതിനായി പ്രത്യേകം പണിയിച്ചിട്ടുള്ള നവരാത്രി മണ്ഡപത്തില് സ്വാതിതിരുനാള്മഹാരാജാവിന്റെ കാലം മുതല് നവരാത്രി പൂജയും ഒന്പതുദിവസത്തെസംഗീതപൂജയും സ്ഥിരമായി നടത്തിവരുന്നു. നവരാത്രിപൂജ ആരംഭിക്കുന്നദിവസം മുതല് ഓരോ പ്രദേശത്തെയും ജനങ്ങള് ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്, ആയുധങ്ങള് തുടങ്ങിയവ പൂജാപീഠത്തിനു മുന്നില് സമര്പ്പിക്കുകയും വിജയദശമി നാളില് അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പം. കേരളീയര് കുട്ടികളുടെ വിദ്യാരംഭത്തിന്ഏറ്റവും ശ്രേഷ്ഠമായി തിരഞ്ഞെടുക്കുന്ന ദിവസവും വിജയദശമിയാണ്. നവരാത്രിപൂജ എന്ന വ്രതംദുര്ഗാദേവിക്കുവേണ്ടിയാണ് അനുഷ്ഠിക്കപ്പെടുന്നത്. ഇതിന്റെ അനുഷ്ഠാനത്തിന് ചില ശാസ്ത്രവിധികളുണ്ട്. ഇതിനോടനുബന്ധമായി കുമാരീപൂജയും പതിവാണ്. കുമാരികളെ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സത്ക്കാരങ്ങളോടും കൂടി പൂജിക്കുന്നു. എത്ര കുമാരികള് ഇതിനു വേണമെന്നും എപ്രകാരമാവണം പൂജിക്കേണ്ടതെന്നും പൂജ നടത്തുന്നവര്ക്കു തീരുമാനിക്കാവുന്നതാണ്. നവകന്യകമാരില് ആരെ വേണെമെങ്കിലും പൂജയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നവകന്യകമാരില് 2 വയസ്സായവള് കുമാരി, 3 വയസ്സ് എത്തിയവള് ത്രിമൂര്ത്തി, 4 വയസ്സുള്ളവള് കല്യാണി, 5 വയസ്സുകാരി രോഹിണി, 6 വയസ്സിലെത്തിയവള് കാളി, 7-ല് ആയവള് ചണ്ഡിക, 8 പൂര്ത്തിയായവള് ശാംഭവി, 9-ലെത്തുന്നവള്ദുര്ഗ എന്നിവരാണുള്ളത്. എന്നാല് 2 വയസ്സ്തികയാത്ത കുഞ്ഞിനെ പൂജയ്ക്ക് തിരഞ്ഞെടുക്കാന് പാടില്ല എന്നും വിധിയുണ്ട്

Friday, 24 July 2015

രുക്മിണി ദേവിയും ശ്രീകൃഷ്ണനും

 

ഒരിക്കല്‍ രുക്മിണി ദേവി ശ്രീകൃഷ്ണ ഭഗവാനോട് പരിഭവത്തില്‍ ചോദിച്ചു.
"ഭഗവാനെ! അങ്ങ് എന്നേക്കാള്‍ രാധയെ എന്തുകൊണ്ടാണ് സ്നേഹിക്കുന്നത്? രാധ എന്നേക്കാള്‍ സുന്ദരി ആണോ?"
ഭഗവന്‍ മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു. സ്ത്രീസഹജമായ വാസനയോടെ വീണ്ടും ദേവി ഭഗവാനോട് ചോദ്യം ആവര്‍ത്തിച്ചപ്പൊഴും പുഞ്ചിരി മാത്രമായിരുന്നു മറുപടി.
അപ്പോൾ ദേവി പറഞ്ഞു.
"ശരി ദേവാ! എങ്കില്‍ അങ്ങ് മറുപടി പറയണ്ട. രാധയുടെ ഒരു ചിത്രം വരച്ചു കാണിക്കൂ. അത് കണ്ടാൽ മതി എനിക്ക്."
രുക്മിണി ദേവിയുടെ ഇഷ്ടത്തിന് വഴങ്ങി കൃഷ്ണൻ രാധയുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി. ആദ്യം കണ്ണ് വരച്ചു. അത് കണ്ടപ്പോൾ ദേവിക്ക് വല്ലാത്ത ആകർഷണം. ഉള്ളിൽ പ്രണയം നിറയുന്നു. പിന്നീട് ചുണ്ടുകൾ വരച്ചു. എന്തൊരശ്ചാര്യം! ദേവി ആ ചുണ്ടുകളിലെ അമൃതം പാനം ചെയ്യാൻ കൊതിച്ചു. അങ്ങിനെ മുഖം വരച്ചു പൂര്‍ത്തിയായപ്പോഴാണ് മനസ്സിലായത് കണ്ണൻ വരക്കുന്നത് സ്വന്തം ചിത്രമാണെന്ന്. രുക്മിണിദേവി ചോദിച്ചു.
"ഇതെന്താണ് ഭാഗവാനെ? അങ്ങയുടെ ചിത്രം വരക്കാനല്ലല്ലോ അവിടുത്തെ പ്രിയ സഖി രാധയുടെ ചിത്രം വരയ്ക്കാന്‍ അല്ലെ പറഞ്ഞത്." രുക്മിണി ദേവി പരിഭവിച്ചതു കണ്ടു ഭഗവന്‍ പറഞ്ഞു.
"ദേവി എന്നോട് രാധയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. ഞാന്‍ രാധയുടെ ചിത്രം തന്നെയാണ് വരച്ചത്. ഞാന്‍ രാധയുടെ മനസ്സിൽ നോക്കിയാണ് ചിത്രം വരച്ചത്. അവിടെ എനിക്ക് എന്നെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ .മാത്രമല്ല ഞങ്ങൾ ഒരിക്കലും രണ്ടല്ല. ഒന്ന് തന്നെയാണ്. എന്റെ പ്രേമസ്വരൂപമാണ് രാധ. ആ രാധയെ, ദേവി എപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നീട്ടും രാധയെപ്പറ്റി ചോദിച്ചത് കൊണ്ടാണ് മറുപടി പറയാതിരുന്നത്. കൃഷ്ണൻ വീണ്ടും പുഞ്ചിചിരിച്ചു.
മന്ദം ജഹാസ വൈകുണ്ഠാ
മോഹയന്നിവ മായയാ
സർവ്വ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന കൃഷ്ണപ്രേമമാണ് രാധ എന്ന പരമാർത്ഥ സത്യം ആ പുഞ്ചിരിയിലൂടെ കണ്ണൻ രുക്മിണിദേവിയിൽ നിന്നും ഒളിപ്പിച്ചോ?

Wednesday, 22 July 2015

ആദിശക്തിയുടെ മൂന്ന്‌ ഭാവങ്ങള്‍


ആദിശക്തിയുടെ മഹിമകള്‍ നിങ്ങള്‍ക്കായി വീണ്ടും ഇതാ. ആദിശക്തിക്ക്‌ പല ഭാവങ്ങളും കല്‍പിക്കപ്പെട്ടിട്ടുണ്ട്‌. മഹാകാളിയെന്നും മഹാലക്ഷ്മിയെന്നും മഹാസരസ്വതിയെന്നും മഹേശ്വരിയെന്നും പ്രകീര്‍ത്തിക്കപ്പെടുന്ന അവിടത്തെ നാല്‌ ഭാവങ്ങളെ കേട്ടറിവുണ്ടോകുമല്ലോ? ഈനാല്‌ ഭാവങ്ങളിലൂടെയാണ്‌ പ്രപഞ്ചത്തില്‍ ഈശ്വരന്റെ മഹിമകള്‍ പ്രതൃക്ഷപ്പെടുന്നത്‌.
എന്താണ്‌ മഹാകാളീ ഭാവം. ആ ശക്തിയുടെ തീക്ഷ്ണമായ രൗദ്രഭാവമാണത്‌. ഈ തീക്ഷ്ണമായ രൗദ്രഭാവത്തിന്റെ പ്രസക്തി എന്താണെന്നും നിങ്ങള്‍ മനസ്സിലാക്കണം. വ്യക്തിയിലും സമൂഹത്തിലും അധാര്‍മ്മികമായി കുടികൊള്ളുന്ന സര്‍വ്വതിനെയും ശുദ്ധികരിച്ച്‌ ധര്‍മ്മത്തെ മാത്രം നിലനിര്‍ത്തുന്ന ഈശ്വരന്റെ ഭാവമാണത്‌. പൗരാണിക ഭാഷയില്‍ അതിനെ മഹാകാളിയെന്നും ചണ്ഡിക എന്നും പ്രകീര്‍ത്തിക്കുന്നു. മഹാലക്ഷ്മിയെന്ന്‌ പ്രകീര്‍ത്തിക്കുന്ന ഭാവവും എന്താണെന്ന്‌ മനസ്സിലാക്കണം. അത്‌ ഐശ്വര്യത്തിന്റെയും ദിവ്യത്വത്തിന്റെയും കരുണാമൂര്‍ത്തീഭാവമാണ്‌. ഐശ്വര്യമില്ലെങ്കില്‍ ഈ ലോകത്ത്‌ ജീവിക്കാന്‍ സാധിക്കില്ല. അതുപോലെ സരസ്വതി എന്നു പറഞ്ഞാല്‍ അടിസ്ഥാനവേദിയൊരുക്കുന്ന ശക്തി എന്നാണ്‌ അര്‍ത്ഥം. നമ്മുടെ ശരീരപ്രാണഭാവമാണ്‌ സരസ്വതിയായി പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നത്‌. ഏകമായ ആ ശക്തിയുടെ നാലാമത്തെ ഭാവത്തെ മഹേശ്വരിയെന്ന്‌ മഹത്‌ പുരുഷന്‍മാര്‍ പേര്‌ പറഞ്ഞിരിക്കുന്നു. ജീവനെ സത്യത്തിലേക്ക്‌ ഉയര്‍ത്താന്‍ വേണ്ടി പ്രതൃക്ഷപ്പെടുന്ന ആ ശക്തിയാണ്‌. അതായത്‌ ശരീരത്തിന്റെയും പ്രാണന്റെയും മനസ്സിന്റെയും അപ്പുറത്ത്‌ ഉള്ള ബോധത്തിന്റെ തലമാണത്‌. മഹസ്സില്‍ സ്ഥിതിചെയ്തുകൊണ്ട്‌ ആ ശക്തി ജീവനെ ഊര്‍ദ്ധ്വലോകങ്ങളിലേക്ക്‌ ആനയിക്കുന്നു.
മഹസ്സില്‍ സ്ഥിതിചെയ്ത്‌ പ്രപഞ്ചചലനങ്ങളേയും സത്യത്തേയും ഒരുപോലെ കാണാന്‍ കഴിയുന്നവനാവണം മനുഷ്യന്‍. ഈശ്വര കൃപയാല്‍ നമ്മുടെ മനസ്സ്‌ ശാരീരിക തലത്തില്‍ നിന്നും പരിവര്‍ത്തനം വന്ന്‌ മഹാമനസ്സില്‍ അതായത്‌ ബോധതലത്തില്‍ എത്തുമ്പോള്‍ ഈ പ്രപഞ്ചത്തിന്റെ രഹസ്യം നാം അറിയുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ച ആദി ശക്തിയുടെ ഭാവങ്ങളെയും അവന്‍ അറിയുന്നു. അതുള്‍കൊണ്ട്‌ തന്റെ ധര്‍മ്മം ആചരിച്ച്‌ ജന്മസാഫല്യം നേടേണ്ടവര്‍ മനുഷ്യന്‍. വാസ്തവത്തില്‍ ഈ പരമരഹസ്യം ഭൂമിയില്‍ മണ്‍ മറഞ്ഞുപോയിരിക്കുന്നു. മണ്‍മറഞ്ഞുപോയ ഈ മറ്റു രഹസ്യത്തെ തഥാതനെന്ന പ്രതിരൂപത്തിലൂടെ ഭൂമിയില്‍ സ്ഥാപിക്കാന്‍ കാലം സന്ദര്‍ശം ഒരുക്കുകയാണ്‌. അതാണ്‌ ഈ മഹായാഗത്തിന്റെ പ്രസക്തി. എല്ലാം മക്കളും ഈ രഹസ്യത്തെ അറിയുക. അതിന്റെ മഹിമകളെ സ്വീകരിക്കുക. ഇത്‌ കാലപ്രവാഹത്തിലെ അത്യത്ഭുതകരമായ മുഹൂര്‍ത്തമാണ്‌. യഞ്ജത്തില്‍, ചണ്ഡിക എന്നാല്‍ പ്രചണ്ഡമായ ശക്തി വിശേഷം. സൃഷ്ടി സ്ഥിതി സംഹാര തിരോധാന, അനുഗ്രഹ ലീലകള്‍ ഏത്‌ ശക്തിയില്‍ നിന്ന്‌ ഉദ്ഭുതമാകുന്നോ ആ ആദി ശക്തി തന്നെയാണ്‌ ചണ്ഡിക എന്നറിയപ്പെടുന്നത്‌. ദേവീ മഹാത്മ്യത്തിലെ എഴുനൂറ്‌ ശ്ലോകങ്ങളിലൂടെ ആ ശക്തിയുടെ മഹാത്മ്യത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
യജ്ഞത്തില്‍ ആ ശക്തിയോട്‌ നാം അര്‍ത്ഥിക്കുകയാണ്‌. അവിടുന്ന്‌ നാല്‌ ഭാവങ്ങളിലൂടെയും ആവിര്‍ഭവിച്ച്‌ മനുഷ്യനെ ബാധിച്ചിരിക്കുന്ന എല്ലാ രൗദ്രതകളില്‍ നിന്നും ദുരന്തതകളില്‍ നിന്നും ഭീകരതകളില്‍ നിന്നും മറ്റ്‌ പോരായ്മകളില്‍ നിന്നും മോചിപ്പിച്ച്‌ അവനെ യഥാര്‍ത്ഥ മനുഷ്യനാക്കിതീര്‍ക്കു. എല്ലാ അധര്‍മ്മങ്ങളേയും അവിടത്തെ രൗദ്രഭാവത്തില്‍ പരിവര്‍ത്തനം വരുത്തി ധര്‍മ്മത്തിന്റെ ആവിര്‍ഭാവത്തിന്‌ ഞങ്ങളില്‍ കാരുണ്യം ചൊരിയൂ. അധര്‍മ്മത്തെ പരിവര്‍ത്തനം വരുത്തി ധര്‍മ്മത്തെ സ്ഥാപിച്ച്‌ ഒരു യഥാര്‍ത്ഥ മനുഷ്യസമുദായത്തെ ഭൂമിയില്‍ വാര്‍ത്തെടുക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ യാഗം നടന്നുകൊണ്ടിരിക്കുന്നത്‌. അതാണ്‌ ഈ യജ്ഞത്തിന്റെ പ്രത്യേകതയും

കൊല്ലൂര്‍ മൂകാംബിക


ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്‍ണ്ണികയുടെ തീരത്ത്, വിദ്യാംബികയായ മൂകാംബിക കുടികൊള്ളുന്നു. ത്രിമൂര്‍ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ.
ശംഖചക്രാഭയാഭീഷ്ട ഹസ്തയായി പത്മാസനസ്ഥയായ ദേവീ വിഗ്രഹത്തിനു മുന്നില്‍ ഒരു സ്വയംഭൂലിംഗമുണ്ട് . ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സുവര്‍ണ്ണരേഖയുടെ വലതുവശം ശിവവിഷ്ണുബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്‍ലീനമാവുന്നു. മഹാദുര്‍ഗ്ഗയും, മഹാലക്ഷ്മിയും, മഹാവാണിയുമാണ് മൂകാംബിക. ഭക്തന് ഇഷ്ടഭാവത്തില്‍ ഉപാസിക്കാം. മൂകസ്വരൂപിയായ കംഹാസുരനെ നിഗ്രഹിച്ചതിനാലാണത്രെ ദേവിക്ക് മൂകാംബിക എന്ന പേരു കൈവന്നത്. മൂകന്‍മാര്‍ക്കുപാലും ഐശ്വര്യവിദ്യാസമുദ്രം പ്രദായനം ചെയ്യുന്ന അംബ. വീരഭദ്രസ്വാമി, സുബ്രഹ്മണ്യ സ്വാമി, പ്രാണലിംഗേശ്വരന്‍, പഞ്ചമുഖഗണപതി, ചന്ദ്രമൗലീശ്വരന്‍, ആഞ്ജനേയന്‍, വിഷ്ണു എന്നീ ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപം സര്‍വവിദ്യകളുടെയും ശുഭാരംഭമണ്ഡപമത്രെ. ശങ്കരാചാര്യരാണ് ഇവിടുത്തെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്.
മൂകാംബികയുടെ മൂലസ്ഥാനം അംബാവനം പൂണരുന്ന. കുടജാദ്രിയിലാണ്. അവിടെ രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്്. കുറച്ചുയരത്തില്‍ ശ്രീശങ്കരന്‍ തപസ്സനുഷ്ഠിച്ച സര്‍വജ്ഞപീഠം. സര്‍ജ്ഞപീഠത്തിനു പിറകില്‍ ശിലാഗുഹയായ ചിത്രമൂല. ശങ്കരാചാര്യര്‍ ദേവിയെ പ്രത്യക്ഷമാക്കിയ സഥലം. ഇവിടെ നിന്നാണ് സൗപര്‍ണ്ണിക ഉത്ഭവിക്കുന്നത്.
മീനമാസത്തിലാണ് ഉത്സവമെങ്കിലും നവരാത്രിയാണ് മൂകാംബികയില്‍ വിശേഷം. ജന്‍മാഷ്ടമിയും പ്രധാനമാണ്.

കല്ലേകുളങ്ങര ഹേമാംബിക


പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് പ്രതിഷ്ഠ. ഏമൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഐശ്വര്യദായിനിയാണ് ഹേമാംബിക. പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു.
കൈപ്പത്തിവിഗ്രഹത്തനു പിന്നിലുള്ള ഐതിഹ്യം രസകരമാണ്. പാലക്കാട്ടെ കരിമലയിലായിരുന്നത്രെ ദേവിയെ പരശുരാമന്‍ കുടിയിരുത്തിയത്. ശങ്കരാചാര്യര്‍ പിന്നീട് ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നുലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. ദേവി സ്വപ്നത്തില്‍ വന്ന് മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരിപ്പാട് ആ കൈകളില്‍ പിടിച്ചു വലിച്ചു. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദേശപ്രകാരം ചിറ ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മ്മച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല് കുളം കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. 1982 ല്‍ ഇന്ദിരാഗാന്ധി ഇവിടെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയായി സ്വീകരിച്ചതെന്ന്് പറയുന്നു.
നവരാത്രി, ഓണം, മണ്ഡലം, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

കന്യാകുമാരി ബാലാംബിക


കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്.
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.
കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്. —

സപ്തമാതാക്കള്‍

ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കള്‍ ....ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്.ഇത് കൂടാതെ മറ്റ് പലകഥകളുമുണ്ട് പുരാണങ്ങളില്‍ .
ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കള്‍ . ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ്‌ ചിലയിടങ്ങളില്‍ കാണുന്നത്‌.
ബ്രഹ്മാവ്‌, ശിവന്‍ , വിഷ്ണു, യമന്‍ , ഇന്ദ്രന്‍ , മുരുകന്‍ തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ്‌ സപ്തമാതാക്കള്‍ ജനിച്ചതെന്ന്‌ അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ.
അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന്‌ ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച്‌ നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു.
വാമനപുരാണം 56-ാ‍ം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തല്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്റെ അക്ഷൌഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.
ദേവിയുടെ തിരുവായില്‍ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണില്‍ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടില്‍ നിന്ന്‌ കൌമാരിയും കൈകളില്‍ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തില്‍ നിന്ന്‌ നരസിംഹിയും പാദത്തില്‍ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു.
കാര്‍ത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കള്‍ . ദേവി തന്റെ ജട നിലത്തടിച്ചപ്പോള്‍ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌.ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്
:- അരയന്നമാണ്‌ ബ്രഹ്മാണിയുടെ വാഹനം. കൈയില്‍ ജപമാലയും കമണ്ഡലവുമുണ്ട്‌.
: -ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌ .ശിവനെപ്പോലെ പാമ്പുകള്‍ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌. കൈയില്‍ തൃശൂലം.
:-ആണ്‍ മയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയില്‍ വേലാണ്‌ ആയുധം.
:-സൗന്ദര്യമൂര്‍ത്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്‌. ശംഖ് ചക്രഗദാഖഡ്ഗങ്ങളും ശാര്‍ങ്ഗശരവും കൈയ്യിലുണ്ട്‌.
:- ശേഷനാഗത്തിന്റെ പുറത്തിരുന്ന്‌ തേറ്റകൊണ്ട്‌ നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്‌.
:-ഉഗ്രമൂര്‍ത്തിയാണ്‌ തീക്ഷ്ണനഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാല്‍ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും.
:- വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം.ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീര്‍വദിക്കുന്നു.
:- പോത്താണ് പരാശ്ക്തിയുടെ തന്നെ അംശമായ ചാമുണ്ടിയുടെ വാഹനം.ത്രിലോചനയായദേവി അഷടബാഹുവാണ്.ത്രിശൂലമാണ് ആയുധം.ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളില്‍
ക്ഷേത്രങ്ങളിലെ സപ്തമാതൃക്കള്‍
സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തില്‍ ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കല്‍ രൂപത്തില്‍ ഒന്‍പത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോള്‍ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദര്‍ശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.
തമിഴ്‌നാട്ടില്‍ ഏഴുകന്നിപെണ്ണുങ്ങള്‍ എന്നും, പുള്ളുവന്‍ പാട്ടില്‍ ഏഴുകന്യകള്‍ എന്നും സപ്തമാതൃക്കളെ വര്‍ണ്ണിച്ചുകാണുന്നുണ്ട്.

ആദിപരാശക്തി


പ്രളയകാലത്ത് ഒരു പേരാലിന്‍റെ ഇലയില്‍ ഒരു ശിശുവായിക്കിടക്കുകയാണ് ഭഗവാന്‍ ശ്രീമഹാവിഷ്ണു....മറ്റൊന്നും ഭഗവാന്‍റെ കാഴ്ചയില്‍ കാണാനുമില്ല...അപ്പോള്‍ അദേഹം ഒരു അശരീരി കേട്ടു...
"സര്‍വ്വം ഖല്വിദ മേ വാഹം
നാന്യ ദസ്തി സനാതനം"
എല്ലാം ഞാന്‍ തന്നെയാണ് ..ഞാന്‍ അല്ലാതെ മറ്റൊരു വസ്തുവും ലോകത്ത് നിത്യമായോ സത്യമായോ ഇല്ല...
ഈ ധ്വനികേട്ട് ഭഗവാന്‍ അമ്പരന്നു...ആരാണിത് ..ആരുടെ
ശബ്ധമാണിത്...ഒന്നും കാണുന്നുമില്ല...അങ്ങനെ കിടന്നപ്പോള്‍ തേജസ്വിനിയായ ഒരു നാരീരൂപം ഭഗവാന്‍റെ തിരുമുമ്പില്‍ പ്രകടമായി...
ആ രൂപത്തിന് നാല് ത്രിക്കൈകള്‍ ഉണ്ടായിരുന്നു..അവയില്‍ ശംഖു ചക്ര ഗദാപത്മായുധങ്ങളും , ചുറ്റും, രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി,സ്മൃതി, ധൃതി, ശ്രദ്ധ, മേധാ, സ്വധാ, സ്വാഹാ , നിദ്ര, ഭയാ,ഗതി , തുഷ്ടി, പുഷ്ടി ,ക്ഷമ,ലജ്ജ,ജ്യംഭത്ത ,തദ്രി , മുതലായ ശക്തികളാവൃതമായിരിക്കുന്നു...അവരെല്ലാം വിചിത്രായുധങ്ങള്‍ ധരിച്ചവരും,ദിവ്യമായ ഭൂഷണങ്ങള്‍ ധരിച്ചവരുമായിരുന്നു...
ഇത് കണ്ട ഭഗവാന്‍ അത്ഭുതപ്പെട്ടു(ഈ രൂപമാണ് നാരീരൂപത്തിലുള്ള നാരായണന്‍ - അമ്മേ നാരായണ )...വിഷ്ണു ചിഹ്നങ്ങളോട് കൂടിയ ഈ ദേവി ആരായിരിക്കും...വിഷ്ണുവിന്റെ അത്ഭുതം കണ്ട ദേവി പറഞ്ഞു അത്ഭുതപ്പെടെണ്ടതില്ല..സൃഷ്ടിയുടെ ആരംഭകാലങ്ങളിലെല്ലാം നാം ഇതേ രീതിയില്‍ കാണാറുള്ളതല്ലേ...നിര്‍ഗുണയും ,ഗുണാതീതയുമായ ആദിപരാശക്തിയുടെ പ്രാഭവം നിമിത്തം ഗുണസ്വരൂപികളായ നാം സൃഷ്ടിപ്രക്രിയയ്കായി പ്രകടമാകുന്നു..അങ്ങയെ അതിനു വേണ്ടി നിയോഗിക്കുവാനാണ് ഞാന്‍ സത്വഗുണ സ്വരൂപിയായ ശക്തിയായി ഇപ്പോള്‍ വന്നിരിക്കുന്നത് ...
കേട്ടുകൊള്‍ക...
" അങ്ങയുടെ നാഭിയില്‍ നിന്നും ബ്രഹ്മാവ്‌ രജോഗുണ പ്രധാനിയായി ഉണ്ടാകും...ബ്രഹ്മാവ്‌ രജോഗുണത്തിനു വഴിപ്പെട്ടു ഗത്യന്തരമില്ലാതെ ലോകത്തെ സൃഷിക്കും..ബ്രഹ്മാവിന്റെ നെട്ടിത്തടത്തില്‍നിന്നും രുദ്രന്‍ കോപത്തോടുകൂടി പ്രകടമാകും..ഇത് തമോഗുണസ്വരൂപമാണ് ...
ബ്രഹ്മാവ്‌ സൃഷ്ടിച്ചതിനെയൊക്കെ തമോഗുണത്തിനടിപ്പെട്ടു രുദ്രന്‍ നശിപ്പിക്കും...സത്വഗുണപ്രധാനിയായ ഹേ വിഷ്ണു !..ബ്രഹ്മാവിന്‍റെ സൃഷ്ടിക്കും ,രുദ്രന്‍റെ സംഹാരത്തിനുമിടയിലുള്ള കാലം ഈ സൃഷ്ടിയെ അങ്ങ് വേണ്ടവണ്ണം സംരക്ഷിക്കുക..ഇതാണ് അങ്ങയുടെ കര്‍ത്തവ്യം...അതിനു അങ്ങനെ സഹായിക്കുന്ന സാത്വികശക്തിയാണ് ഞാന്‍ ...
ലോകസൃഷ്ടി ഉണ്ടായത് ഇപ്രകാരമാണ്...ഇതിന്‍റെയെല്ലാം ആധാരശില മൂലപ്രകൃതി മാത്രവും...ഇതുതന്നെയാണ് സാക്ഷാല്‍ ആദിപരാശക്തി..

Saturday, 24 January 2015

അപ്സരസ്സ്

ഹിന്ദു പുരാണങ്ങൾ പ്രകാരം ഗന്ധർവ്വ പത്നിമാരും,അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവ്വനവതികളുമാണ് അപ്സരസ്സുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ, ഉർവ്വശി, മേനക, തിലോത്തമ എന്നിവരാണ് ഏറ്റവും പ്രശസ്തകളായ അപ്സരസ്സുകൾ.
ദേവൻമാരുടെ രാജാവായ ഇന്ദ്രന്റെ സദസ്സിലെ നർത്തകികളായ ഇവരെ ഋഷിമാരുടെ തപസ്സുമുടക്കാൻ ഇന്ദ്രൻ അയച്ച സന്ദർഭങ്ങൾ പലതും പുരാണേതിഹാസങ്ങളിൽ കാണാം. ഇതിൽ ഏറ്റവും പ്രസിദ്ധം വിശ്വാമിത്രന്റെ തപസ്സു മേനക മുടക്കിയതാവണം. കൊടുംതപസ്സിലേർപ്പെട്ട വിശ്വാമിത്രന്റെ തപശ്ശക്തിയിൽ ഭീതിപൂണ്ട ഇന്ദ്രൻ എവ്വിധവും തപസ്സുമുടക്കണമെന്ന നിർദ്ദേശത്തോടെ മേനകയെ അയച്ചു. ഇന്ദ്രന്റെ ആജ്ഞ ധിക്കരിക്കവയ്യാത്തതുകൊണ്ടുമാത്രമാണ് ശാപമേൽക്കുമെന്ന ഭയത്തോടെ മേനക വിശ്വാമിത്രനെ സമീപിച്ചത്. ആ സമയത്ത് വായുദേവനായ മാരുതൻ ഒരു കുസൃതിയൊപ്പിച്ചു. കാറ്റിൽ മേനകയുടെ വസ്ത്രങ്ങളൊക്കെ പറപ്പിച്ചുകളഞ്ഞു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി തപസ്സുപേക്ഷിച്ച് മേനകയൊടൊത്തു രമിച്ചു. ഇവരുടെ സംഗമത്തിന്റെ ഫലമായാണ് ശകുന്തള പിറവിയെടുത്തത്. ദേവൻമാരും അസുരൻമാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽനിന്നുയർന്നുവന്നവരാണ് അപ്സരസ്സുകൾ എന്ന് വാല്മീകി രാമായണം ബാലാകാണ്ഡത്തിൽ (സർഗ്ഗം-45, ശ്ലോകം- 33) പറയുന്നു. പ്രശസ്തരായ അപ്സരസ്സുകൾ ഉർവ്വശി, മേനക, രംഭ, തിലോത്തമ എന്നിവരാണ്. അപ്സരസ്സുകൾ 60 കോടി വരുമെന്നാണ് പുരാണങ്ങൾ പറയുന്നത്. തിരസ്കരിണീവിദ്യ വശമുള്ള ഇവർക്ക് ഇഷ്ടാനുസരണം രൂപം മാറാൻ കഴിവുണ്ട്. ആകാശസഞ്ചാരവും ഇവർക്കു വശമാണ്. വീരമൃത്യുവടയുന്നവരെവരണമാല്യവുമായി അപ്സരസ്സുകൾ കാത്തുനിൽക്കുന്നു എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഋഗ്വേദത്തിൽ അപ്സരസ്സുകളെപ്പറ്റി പരാമർശമുണ്ട്. ഉർവ്വശിയും മർത്യലോകത്തെ അവളുടെ ഭർത്താവായ പുരൂരവസ്സും തമ്മിലുള്ള സംഭാഷണമാണ് ഒരു സൂക്തത്തിലെ പ്രതിപാദ്യവിഷയം. (ഋഗ്വേദം, അദ്ധ്യായം 10, സൂക്തം 95.)
ബുദ്ധ മിഥോളജിയിലും അപ്സരസ്സുകളെ പരാമർശിക്കുന്നുണ്ട്. അങ്കോറയിലെ (ഇപ്പോൾ കംബോഡിയ) ബുദ്ധക്ഷേത്രങ്ങളിൽ കാണുന്ന കല്ലിൽകൊത്തിയ ശില്പങ്ങളിൽ അപ്സരസ്സുകൾ പ്രാധാന്യപൂർവ്വം വിഷയീഭവിച്ചിരിക്കുന്നു. അങ്കോറയിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാട്ടിൽ ശിലയിൽ കൊത്തിയ അപ്സരസ്സുകൾ സാധാരണമാണ്. ചുവരിലും തൂണിലും ഗോപുരത്തിലുമായി 1860-ലധികം അപ്സരസ്സുകളെ ഈ ക്ഷേത്രത്തിൽ കാണാം. കംബോഡിയയിലെ പരമ്പരാഗതമായ ഒരു നൃത്തത്തെ അപ്സരനൃത്തം എന്നും വിളിക്കുന്നു.