Monday, 16 February 2015

ശിവരാത്രി

സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു. ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക. പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.

ശിവലിംഗപൂജ

ശിവലിംഗപൂജ ചെയ്യാന്‍ ഏറ്റവും പറ്റിയ ദിവസം ശിവരാത്രിയാണ്. ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം. അങ്ങനെ സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്. ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍‌മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്. എല്ലാ പാപങ്ങളെയും അത് നശിപ്പിക്കുന്നു. ഇഷ്ടകാര്യം സാധിക്കനമെങ്കില്‍ പനിനീരില്‍ ഭസ്മം കുഴച്ച് ശിവലിംഗം ഉണ്ടാക്കണം. ഇതില്‍ കൂവളത്തിന്‍റെ ഇലകൊണ്ട് അതിരുദ്ര മന്ത്രാവലി ജപിച്ച് അര്‍ച്ചന നടത്തണം. രാവിലെ മേചക വസ്ത്രം (കറുപ്പ്) ധരിച്ചു വേണം ശിവലിംഗ പൂജ നടത്താന്‍. മന്ത്രാവലി എട്ട് തവണയാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കേണ്ടത്. ഇതിനു ശേഷം ഏഴു തവണ ശിവലിംഗത്തെ വലം വച്ച് ഏഴ് തവണ നമസ്കരിക്കണം. പിന്നെ കൂവളത്തില രണ്ട് കൈകളിലും എടുത്ത് ശിവചൈതന്യം ഉധ്വാസയാമി എന്ന് ഉച്ചരിച്ച് ശിവലിംഗത്തില്‍ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അവ മണത്ത ശേഷം കളയുക. ശിവലിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ച ഭസ്മം സൂക്ഷിച്ചുവച്ച് നിത്യവും ധരിക്കുന്നത് നല്ലതാണ്. ശിവലിംഗ പൂജയ്ക്ക് നെയ് വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. സത്യദോഷ ശാന്തിക്ക് മണ്ണ് കുഴച്ചും ദാരിദ്ര്യ മോചനത്തിന് ഭസ്മം കുഴച്ചും ശിവലിംഗ പൂജ നടത്താം. വിദ്യാ വിജയത്തിന് ചന്ദനവും പനിനീരും ചേര്‍ത്താണ് ലിംഗം ഉണ്ടാക്കേണ്ടത്. പ്രഭാതത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് നടത്തുന്ന ഈ പൂജയ്ക്ക് മുല്ലപ്പൂവാണ് ഉപയോഗിക്കേണ്ടത്. പ്രേമം, ദാമ്പത്യം എന്നിവയ്ക്ക് വേണ്ടി മഞ്ഞള്‍പ്പൊടി, പനിനീര്‍ എന്നിവ ചേര്‍ത്ത് ശിവലിംഗം ഉണ്ടാക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാത്രി അര്‍ച്ചന നടത്തണം

Monday, 9 February 2015

പ്രദക്ഷിണവിധി


ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം. സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.
ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.
പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗനമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്.
പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്.

ധര്‍മ്മദൈവങ്ങള്‍


പാരമ്പര്യമായി കുടുംബത്തില്‍ വച്ച് പൂജിച്ചുകൊണ്ടിരിക്കുന്നതോ പൂര്‍വ്വികര്‍ ആരാധിച്ചു വരുന്നതോ ആയ ദേവതകളാണ് ധര്‍മ്മദൈവങ്ങള്‍ എന്നറിയപ്പെടുന്നത്. ജാതകത്തിലും പ്രശ്നത്തിനും നാലാം ഭാവം കൊണ്ടാണ് ധര്‍മ്മദൈവത്തെ നിര്‍ണ്ണയിക്കുന്നത്. ധര്‍മ്മദൈവബാധയുള്ള കുടുംബങ്ങളില്‍ ദുരിതങ്ങളും രോഗങ്ങളും അപകടങ്ങളും സംഭവിക്കാം. കുടുംബപുരോഗതിയും ഐശ്വര്യവും തടസ്സപ്പെടുത്തുന്ന ധര്‍മ്മദൈവദോഷം എത്രയും വേഗം പരിഹരിക്കപ്പെടെണ്ടതാണ്. നമ്മുടെ പ്രവൃത്തികള്‍ വിജയിക്കുന്നതിനും ജാതക പ്രകാരമുള്ള യോഗഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവിക്കുന്നതിനും കുടുംബത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കുമൊക്കെ ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ വേണം. ഇഷ്ടദേവതയെപ്പോലെയോ അതിലും അധികമായോ കുലദൈവങ്ങള്‍ നമ്മെ എപ്പോഴും കാത്തുരക്ഷിക്കുന്നു. ധര്‍മ്മദൈവങ്ങളും ഗുരുകാരണവന്മാരും പലപ്പോഴും നമ്മുടെ ജീവിതയാത്രയില്‍ അംഗരക്ഷകന്മാരെ പോലെയാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും ധര്‍മ്മദൈവസന്നിധിയിലെത്തി യഥാശക്തി വഴിപാടുകള്‍ കഴിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചുപോരണം. പൂര്‍വ്വികര്‍ തുടങ്ങിവെച്ച ആചാരനുഷ്ടാനങ്ങള്‍ അതേപടി തുടര്‍ന്നു പോരണം. അനാഥമായി കിടക്കുന്ന ധര്‍മ്മദേവതാ സ്ഥാനങ്ങളുണ്ടെങ്കില്‍ കുടുംബക്കാര്‍ ഒത്തുചേര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുകയാണെങ്കില്‍ അത് തറവാടുകള്‍ക്ക് മുഴുവന്‍ ശ്രേയസ്കരമാണ്.

വിദുരനീതി (മഹാഭാരതം )

മഹാബുദ്ധിമാനായ ധൃതരാഷ്ട്ര മഹാരാജാവ് തൻറെ
അനുജനും സർവശാസ്ത്ര പാരംഗതനുമായ
വിദുരമഹാശയനോട് ഇപ്രകാരം പറഞ്ഞു.
ജാഗ്രതോ ദക്ഷമാനസ്യ ശ്രേയോ യദനു പശ്യസി
തദ്‌ ബ്രൂഹി ത്വം ഹി നസ്താത ധർമ്മാർധ കുശലോ ഹ്യസി.

പ്രിയപ്പെട്ടവനെ ,ഞാൻ ചിന്തകൊണ്ട്സ്വയം ജ്വലിക്കുകയാണ്,ഉറക്കം വരാതെ വിഷമിക്കുകയാണ്, എനിക്ക് ശ്രേയസ്ക്കരമായതെന്താണ് ? വേണ്ടപോലെ ആലോചിച്ചു ഉപദേശിച്ചു തന്നാലും,നമ്മൾ മൂന്നു സഹോദരന്മാരിൽ വെച്ച് നീയാണ് ധർമ്മത്തേയും അർത്ഥത്തേയും സമർത്ഥമായിഗ്രഹിച്ചിട്ടുള്ളത്.
ഇതിനു മറുപടിയായി വിദുരൻ പറഞ്ഞു,
അഭിയുക്തം ബലവതാ ദുർബലം ഹീനസാധനം
ഹൃതസ്വം കാമിനം ചോരമാവിശന്തി പ്രജാഗരാഹ
ഹേ മഹാരാജാവേ ആരാണോ ബലവാനുമായി
വൈരത്തിലേർപ്പെട്ടിരിക്കുന്നത് അവനും ആരുടെ
സ്വത്താണോ നിശ്ശേഷം അപഹരിക്കപ്പെട്ടിരിക്കുന്നത്
ആ ബലഹീനനും ആരാണോ കാമത്തിന് വശംവദൻ
ആയിരിക്കുന്നത് അവനും ആരാണോ അന്യൻറെ
സ്വത്ത് അപഹരിക്കുവാൻ പദ്ധതികൾ ആസൂത്രണം
ചെയ്യുന്നത് അവനും രാത്രിയിൽ ഉറക്കം ഉണ്ടാവുകയില്ല...
വിദുരനീതി (മഹാഭാരതം )

***ഒൗവ്വയാർ***

ഒരിക്കൽ ഒരു ക്ഷേത്രപ്രതിഷ്ഠയ്ക്കുനേരെ കാൽവച്ച് കിടന്നുറങ്ങിയ ഒൗവ്വയാറെ മതവിശ്വാസികൾ അധിക്ഷേപിച്ചു.ഇൗശ്വരനു നേരെ കാൽവച്ചു കിടന്നതാണ് കുറ്റമെന്നറിഞ്ഞപ്പോൾ, "ഈശ്വരനില്ലാത്ത ഒരു ദിശ കാണിച്ചു തരൂ ഞാൻ അങ്ങോട്ടു കാൽ വചുകിടക്കാം" എന്നു പറഞ്ഞ അവധൂതയാണ് ഒൗവ്വയാർ.
എ.ഡി.5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് ഭക്തകവയിത്രി.തമിഴ് സാഹിത്യത്തിൽ തിരുവളളുവർക്കും ഇളങ്കോവടികൾക്കുമൊപ്പം സ്ഥാനം നേടാൻ ഔവ്വയാറിന് കഴിഞ്ഞു. ജനിച്ച ഉടനെ ഇവരെ അമ്മ ഉപേക്ഷിച്ചതാണെന്നും പിന്നീട് ഒരു പാണകുടിലിലാണ് വളർന്നതെന്നും കഥയുണ്ട്.തിരുവളളുവരുടെ സഹോദരിയ്ണെന്നും ചിലർ വിശ്വസിക്കുന്നു. ഭക്തികാവ്യങ്ങൾക്കുപുറമെ നൃത്തത്തിലും സംഗീതത്തിലും ഒൗവ്വയാറിന് വൗദക്ത്യമുണ്ടായിരുന്നു.മതത്തിൻെ പേരിലുളള അന്ധവിശ്വാസങ്ങളെ എതിർക്കനും വിമർശിക്കാനും ധൈര്യംകാണിച്ച അവർ യധാർത്ത ഭക്തി ഹൃദയ ത്തിലാണ് ഉണ്ടാവേണ്ടതെന്നും ജനങ്ങൾളെ ഉദ്ബോദ്ധിപ്പിച്ചു. ഭാരതീയ പുണ്യ വനിതകളിൽ പ്രധാനിയാണ് ഒൗവ്വയാർ.

Saturday, 7 February 2015

ക്ഷേത്ര ദര്ശനം, പ്രദിക്ഷണം

ക്ഷേത്ര ദര്ശനം :- ഓരോ ക്ഷേത്രത്തിലും ആരാധനാ മൂര്‍ത്തി ഏതെന്നു മനസ്സിലാക്കി അതതു മൂര്‍ത്തിയുടെ മൂലമന്ത്രം ജപിച്ചു വേണം പ്രദിക്ഷണം വയ്ക്കുവാന്‍ .ക്ഷേത്ര ദര്ശനത്തില്‍ പ്രദിക്ഷ്ണത്തിന് വളരെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിചിട്ടുണ്ട് . പ്ര എന്നതിന് ... .സര്‍വ്വ ഭയ നാശം
ദ എന്നതിന് ......മോക്ഷ ദായകം.
ക്ഷി എന്നതിന് ... രോഗനാശകം
ണം എന്നതിന് ... ഐശ്വര്യപ്രദം
ഇങ്ങിനെയാണ്‌ പ്രദിക്ഷണം എന്നതിനെ വിവക്ഷിക്കുന്നത് .

നാല് വിധ നമസ്കാരങ്ങള്‍-:

നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.
സൂര്യ നമസ്കാരം
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.
സാഷ്ടാംഗ നമസ്കാരം
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.
ദണ്ഡ നമസ്കാരം
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.
പാദ നമസ്കാരം
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.
ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ,ദണ്ഡമോ,സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല,സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു

നിലവിളക്ക്

നിലവിളക്കിൽ തിരിയിടുന്നതിനും ദീപം കൊളുത്തുന്നത്തിനും ശാസ്ത്രവിധികൾ ഉണ്ട്. നിലവിളക്കിന്റെ താഴ് ഭാഗം മൂലാധാരവും, തണ്ട് സുക്ഷുമ്നയും, മുകൾഭാഗം ശിരസ്സുമാണ്. വെറും നിലത്തോ ഉയർന്ന പിഠങ്ങളിലോ നിലവിളക്ക് വെയ്ക്കരുത്. ഭൂമി ദേവിക്ക് നിലവിളക്കിന്റെ ഭാരം താങ്ങാൻ നേരിട്ട് കഴിയില്ല. അതിനാൽ ഇലയിലോ,തളികയിലോ, പിഠത്തിലോ നിലവിളക്ക് വയ് ക്കം. ഓടിൽ നിർമിച്ച രണ്ട് തട്ട്‌ വിളക്ക് ഭവനങ്ങളിൽ കത്തിക്കുന്നതാണ് ഉചിതം. കുടുതൽ പിരിവുള്ള വിളക്ക്, തുക്കുവിളക്ക്, പൊടിയണിഞ്ഞതും ക്ലാവ് പിടിച്ചതുമായ വിളക്ക്, എണ്ണകാലുന്ന വിളക്ക് എന്നിങ്ങനെയുള്ള വിളക്കുകൾ കത്തിക്കുന്നത് അശുഭസൂചകമാണ്.

ഒരുതിരിയായി വിളക്ക് കൊളുത്തുന്നത് ദോഷമാണ്. അതിനാൽ രണ്ട് തിരികൾ യോജിപ്പിച്ച് ഒരു ദിക്കിലേക്ക് വെച്ച് ദീപം കൊളുത്താം. പ്രഭാതത്തിൽ കിഴക്ക് വശത്തേക്കുള്ള ദീപം വേണം ആദ്യം കത്തിക്കേണ്ടത്. അതിനു ശേഷം മാത്രമേ പടിഞ്ഞാറ് വശത്തുള്ള തിരികത്തിക്കാൻ. എന്നാൽ സന്ധ്യാദീപം കത്തിക്കുമ്പോൾ ആദ്യം പടിഞ്ഞാറ് ഭാഗത്തെ തിരിയും പിന്നിട് കിഴക്കുഭാഗത്തെ തിരിയുമാണ് കത്തിക്കുന്നത്‌.ഇത് കർമമസാക്ഷിയായ സൂര്യന്റെ സ്ഥാനം വിളിച്ചോതുന്നു. പൂജാദികർമ്മങ്ങൾക്കും ക്ഷേത്രങ്ങളിലും രണ്ടിലധികം ദീപങ്ങൾ തെളിയിക്കാം. പക്ഷേ എല്ലാ ദിവസവും ഭവനങ്ങളിൽ രണ്ടിൽ കുടുതൽ തിരിയിട്ട് ദീപം കത്തിക്കുന്നത് ദോഷകരമാണ്.

ഒരിക്കലും നിലവിളക്ക് ഊതിക്കെടുതരുത്. അതിന്റെ തിരി പിന്നിലേയ്‌ ക്ക് വലിച്ച് എണ്ണയിൽ മുക്കിയാണ് തീ അണയ്‌ ക്കേണ്ടത്. ദീപം കരിന്തിരി എരിയാൻ അനുവദിക്കരുത്.അത് ദോഷമാണ്. അതുണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം

പഞ്ചഭൂതമഹാമ്മ്യം

ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്നറിയപ്പെടുന്നത്. പ്രത്യക്ഷലോകം മുഴുവൻ പഞ്ചഭൂതങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം. ഭൂമിയുടെ ഗുണം ഗന്ധമാണ്. ജലം ശീതസ്പർശമുള്ളതാണ്. വായു രൂപരഹിതവും സ്പർശാധാരവുമാണ്. അഗ്നി ചൂടുളവാക്കുന്നതാണ്. ആകാശം ഏകവും നിത്യവുമാണ്,അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു.

ഭൂമി

സ്ഥൂലതയിൽ നിന്ന്‌ സൂക്ഷ്മതയിലേക്കുള്ള ക്രമത്തിലാണ്‌ പഞ്ച ഭൂതങ്ങളെ വിവരിക്കുന്നത്‌. ഭൂമിയാണ്‌ ഏറ്റവും സ്ഥൂലമായത്‌. ഒരു വസ്തുവിനെ നമ്മൾ എങ്ങനെ അറിയുന്നു എന്ന അടിസ്ഥാനത്തിലാണ്‌ സ്ഥൂലതയും സൂക്ഷ്മതയും ഇവിടെ കണക്കാക്കപ്പെടുന്നത്‌. പഞ്ചഭൂതങ്ങളിൽ ഒന്നായ ഭൂമിക്ക്‌ അർത്ഥം ഭൂമിയിലുള്ള മറ്റു നാലു വിഭാഗത്തിലും പെടാത്ത എല്ലാ വസ്തുക്കളും എന്നാണ്‌. പൊതുവെ പറഞ്ഞാൽ എല്ലാ ഖര പദാർഥങ്ങളും ഇതിൽപെടുന്നു. ഭൂമിയെക്കുറിച്ച്‌ ഒരാൾക്ക്‌ അറിയണമെന്നുണ്ടെങ്കിൽ കേട്ടും, കണ്ടും, തൊട്ടും, രുചിച്ചും, മണത്തുനോക്കിയും അറിയാവുന്നതാണ്‌. ചുരുക്കിപ്പറഞ്ഞാൽ ബാഹ്യലോകത്തുനിന്ന്‌ ഒരു മനുഷ്യന്‌ അറിവു ലഭിക്കുന്ന അഞ്ചു മാർഗ്ഗങ്ങളിലൂടേയും ഭൂമിയെക്കുറിച്ച്‌ മനസ്സിലാക്കാനാകും. അതുകൊണ്ടാണ്‌ ഭൂമിയെ ഏറ്റവും സ്ഥൂലമായി കണക്കാക്കുന്നത്‌.

ജലം

ഭൂമിയെ അപേക്ഷിച്ച്‌ കുറച്ചുകൂടി സൂക്ഷ്മമാണ്‌ ജലം. എന്തെന്നാൽ ജലത്തെ രുചിച്ച്‌ അറിയുവാൻ കഴിയുന്നില്ല. ബാക്കി നാലു രീതിയിലും ജലത്തെക്കുറിച്ച്‌ അറിയുവാനും സാധിക്കും.

വായു

വായുവിനെ രുചിക്കുവാനോ കാണുവാനോ മണത്തുനോക്കുവാനോ സാധിക്കുന്നില്ല. അതേ സമയം, കേട്ടും സ്പർശിച്ചും അറിയാവുന്നതാണ്‌.

അഗ്നി

അഗ്നിയെ കണ്ടും കേട്ടും സ്പർശിച്ചും മൂന്നു വിധത്തിൽ അറിയാൻ സാധിക്കുന്നു. അതുകൊണ്ട്‌ ഇതു മൂന്നാം സ്ഥാനത്തു നിൽക്കുന്നു.

ആകാശം

ഈ ലോകത്തിൽ എന്തിനും സ്ഥിതി ചെയ്യാൻ സ്ഥലം വേണം. ഈ സ്ഥലമാണ്‌ ആകാശം. ആകാശത്തെക്കുറിച്ച്‌ ഒരാൾക്ക്‌ കേട്ടറിവു മാത്രമേയുള്ളൂ. മറ്റൊരു രീതിയിലും ഇതൊട്ട്‌ അറിയാനും കഴിയില്ല. അതിനാൽ പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മം ആകാശമാകുന്നു.

എന്താണ് തര്‍പ്പണം ഇതിന്‍റെഐതിഹ്യം എന്താണ് ?

ഹൈന്ദവവര്‍ ഏല്ലാവരും തന്നെ ഈ കര്‍മ്മം ചെയിതിട്ടുണ്ടാകും പക്ഷെ കൂടുതല്‍ ആളുകളും ഈ കര്‍മത്തെ കുറിച്ച് ബോധവാന്‍മാരല്ല നിങ്ങള്‍ക്കായിതാ ഒരു അവസരം മുഴുവന്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക

മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ്‌ വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത്‌ കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്‌. ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്‌. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ്‌ ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ജനങ്ങൾ ഈ നാളുകളിൽ കൂട്ടമായി ചെന്ന് തർപ്പണം ചെയ്യുന്നു. ആലുവാ ശിവരാത്രി ഇത്തരത്തിൽ ഒരു പ്രധാന ഉത്സവമാണ്.

തർപ്പണത്തിന്‌ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങൾ (അരി, കറുക പുല്ല്, എള്ള്, വാഴയില, ചെറൂള, തുളസി)
ബുദ്ധമതരാജ്യങ്ങളിലെല്ലാം തന്നെ ഇതിനു സമാനമായ പിതൃബലി അർപ്പിക്കുന്നു. ജപ്പാനിൽ ഇതിന് ഛയീ എന്നാണ് പറയുക. കേരളത്തിൽ കർക്കിടകവാവുബലി നിള, പെരിയാർ തുടങ്ങി നദിയോരങ്ങളിലുള്ള ക്ഷേത്രങ്ങളിലാണ് പ്രധാനമായും നടത്തപ്പെടുന്നത്. കേരളത്തിൽ പ്രബലമായ ഈ ആചാരാനുഷ്ഠാനം ബൌദ്ധരിൽ നിന്ന് ഏറ്റുവാങ്ങിയ ഏറ്റവും ഗഹനമായ പൈതൃകമാണ് എന്ന് പി.ഒ. പുരുഷോത്തമൻ ‍അടക്കമുള്ള ചിലർ കരുതുന്നു.
തർപ്പൺ എന്ന സംസ്കൃതപദത്തിൽ നിന്നാണ് തർപ്പണം ഉണ്ടായത്[അവലംബം ആവശ്യമാണ്]. അർത്ഥം സംതൃപ്തിയേകുന്ന ഭക്ഷണദാനം. എള്ളും ജലവും ചേർത്ത അർപ്പണത്തെയാണ് തർപ്പണം എന്ന് തന്ത്രവിധികളിൽ.

മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയർത്തപ്പെടുന്നു എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. അവിടെ നിന്ന് അവർ പുനർജ്ജനിക്കുകയോ അല്ലെങ്കിൽ മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു. പിതൃ ലോകത്ത് വാസു, രുദ്ര, ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതാത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.
കേരളത്തിലെ പമ്പാ നദിയിൽ ശ്രീരാമൻ വാനപ്രസ്ഥകാലത്ത് ദശരഥന്‌ പിതൃതർപ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്. ഈ കാരണം കൊണ്ടാണ് ഇന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാർ പമ്പയിൽ പിതൃതർപ്പണം നടത്തിയതെന്നും അതല്ല, അയ്യപ്പൻ തന്നെ തന്റെ വീരമൃത്യു പ്രാപിച്ച പോരാളികൾക്കായി തർപ്പണം ചെയ്തതിനാലാണ്‌ ഇത് എന്നും [3] അതുമല്ല ബുദ്ധൻ ഏർപ്പെടുത്തിയ ഉത്‍ലംബനം അതിൻറേതായ രീതിയിൽ പിന്നീട് ക്ഷേത്രം ഏറ്റെടുത്ത ആര്യവർഗ്ഗക്കാർ പിന്തുടരുകയായിരുന്നു എന്നും വിശ്വാസങ്ങൾ ഉണ്ട്.
ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തിൽ മരിക്കുന്നവരാണ് പിതൃലോകത്തിൽ പോകുന്നത്. ഇതിന്റെ ആരംഭമാണ് കർക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം. [അവലംബം ആവശ്യമാണ്] ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.

പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേർമുകളിൽ ഭുവർലോകം,സ്വർഗ്ഗലോകം എന്നിങ്ങനെയാകുന്നു. ഭുവർലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വർഗ്ഗം ദേവന്മാരുടെയും. ഭൂമി ഏറ്റവും സ്ഥുലമായത് കൊണ്ട് ഇവിടെ സ്ഥുലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടേണ്ടി വരുന്നു. എന്നാൽ ശരീരത്തിനുള്ളിൽ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവൻ പ്രാണമാത്രമായി സ്ഥുലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിക്ക് മുകളിലാണല്ലോ പിതൃലോകമായ ഭുവർലോകം. അത് ഭൂമിക്ക് മുകളിൽ സങ്കൽപ്പിക്കപ്പെടുന്ന ജലതത്വമാകുന്നു. പ്രാണനും ജലതത്വം തന്നെ. അപ്പോൾ പിതൃക്കൾക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാകു എന്നു വ്യക്തം. ആ സങ്കൽപ്പത്തിലാണ് കർക്കിടക നാളിൽ കറുത്തവാവിന് ജലത്തിൽ പിതൃതർപ്പണം നടത്താറുള്ളത്.
തർപ്പണം (ശ്രാദ്ധമായാലും) ചെയ്യുന്ന ആൾ തലേ ദിവസം മുതൽ ശരിരം പരിശുദ്ധമാക്കാനുണ്ട്. ലൌകിക ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് നിൽകുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യണം. (ഇന്ന് ഒരു നേരം അരി ഭക്ഷണം മറ്റു നേരങ്ങളിൽ അരിയല്ല്ലാത്ത ഭക്ഷണം എന്നീ ഇളവുകൾ) കാണുന്നുണ്ട്. അടുത്ത ദിവസം ചന്ദ്രനുദിക്കുന്നതിനു മുന്നായിട്ടാണ് തർപ്പണം ചെയ്യേണ്ടത്. ആണുങ്ങൾക്ക് മാത്രമേ തർപ്പണം ചെയ്യാൻ പാടുള്ളൂ എന്നും ആൺ സന്താനത്തിലൂടെയാണ് പിതാവിന് മോക്ഷം കിട്ടൂ എന്നാണ് വിശ്വാസം[അവലംബം ആവശ്യമാണ്]. . എന്നാൽ ഇന്ന് പെണ്ണുങ്ങളും തർപ്പണം ചെയ്ത് വരുന്നുണ്ട്. തർപ്പണം കഴിയുന്നതുവരെ കുടിക്കുവാനോ ഭക്ഷിക്കുവാനോ പാടില്ല.
തർപ്പണ ദിവസം മറ്റു ആചാരങ്ങൾ മുറ പോലെ ചെയ്യേണ്ടതുണ്ട്. ഉദാ: സന്ധ്യാ വന്ദനം
താർ ഉടുത്താണ് തർപ്പണം ചെയ്യേണ്ടത്. ബ്രാഹ്മണർ ആ ദിവസം അലക്കി ഉണക്കിയ തുണി ഉടുക്കുന്നു. അല്ലെങ്കിൽ പട്ട് തുണി ഉടുക്കാം. ഉണങ്ങാത്ത തുണികൾ 7 പ്രാവശ്യം കുടഞ്ഞ് ധരിക്കകം. എന്നാൽ ഇക്കാലത്ത് രാവിലെ തുണി ഉണങ്ങിക്കിട്ടാൻ പ്രയാസാമായതിനാൽ ഈറനുടുത്ത് കർമ്മങ്ങൾ ചെയ്യാൻ ഇളവുകൾ ഉണ്ട്. മേൽവസ്ത്രം ഉപയോഗിക്കാറില്ല. എന്നാൽ കാശ്മീർ പോലുള്ള തണൂപ്പുള്ള സ്ഥലങ്ങളിൽ ഇതുപോലുള്ള കർമ്മങ്ങൾ മൂഴുവൻ വസ്ത്രത്തോടെ തന്നെയാണ് ചെയ്യപ്പെടുന്നത്
വലിയ യജ്ഞത്തിനു വേണ്ടുന്ന സാമഗ്രികൾ ഈ കർമ്മത്തിന് ആവശ്യ്യമില്ല, വിളക്ക്, ജലം (കിണ്ടിയിൽ), എള്ള്, അരി, പുഷ്പം, ധൂപം, കർപ്പൂരം, വാഴയില, ധർഭ പുല്ല്ല് തുടങ്ങിയവയാണ് ഇതിനായി വേണ്ടത്. എന്നാൽ ബ്രാഹ്മണരുടെ തർപ്പണത്തിൽ അരി ഉണ്ടാകാറില്ല.
പുരാണങ്ങളില്ലും മറ്റും മുനിമാർ ഇരിക്കുക ദർഭകൊണ്ടുണ്ടാക്കിയ പായയിലാണ്. ഇതേ പ്രതീകത്തിലാണ് ഏഴോ ഒൻപതോ ദർഭപുല്ലുകൾ തർപ്പണം ചെയ്യുന്ന ഇലയിൽ വക്കുന്നത്. ഇതിനുശേഷം തുമ്പ് വളച്ചുകെട്ടിയ ദർഭപുല്ലുകളെ കൂർശം എന്ന പേരിൽ വയ്ക്കുന്നു. ഇത് പിതൃക്കളേ പ്രതിനിധാനം ചെയ്യുന്നു. പിതൃക്കളെ ഈ കൂർശ്ശത്തിൽ ആവാഹനം ചെയ്യുന്ന തരക്കാരും ഉണ്ട്. തർപ്പണം ചെയ്യുന്ന ആൾ പീഠത്തിലോ അല്ലെങ്കിൽ ദർഭപുല്ലിന്റെ പ്രതീകത്തിലോ ആണ് ഇരിക്കുക
ദർഭപുല്ലുകൊണ്ടുള്ള പവിത്രധാരണം തർപ്പണത്തിലും ശ്രാദ്ധത്തിലും അവശ്യമാണ്. പവിത്രം പാപനാശകമാണ് എന്ന് കരുതുന്നു. ഇത് വലത്തേക്കയ്യിലെ മോതിര വിരലിൽ ആണ് ധരിക്കേണ്ടത്. ഇത് മൂന്ന് ദർഭപുല്ലുകൾ പ്രത്യേകരീതിയിൽ പിരിച്ച് കെട്ടി (പവിത്രക്കെട്ട്) ഉണ്ടാക്കുന്നു.

ചെയ്യുന്ന രീതി

ആചമനം
ഗണപതി ധ്യാനം
പ്രാണായാമം
സങ്കൽപം
തില തർപ്പണം
പിതൃ വർഗ്ഗ ആവാഹനം
ആസനം
മാതൃ വർഗ്ഗ ആവാഹനം
ആസനം
തർപ്പണം
പിതൃ വർഗ്ഗം
മാതൃവർഗ്ഗം
പൂർവ്വ പിതൃക്കൾ
അറിയപ്പെടാത്തവർക്ക്
പ്രദക്ഷിണം

Tuesday, 3 February 2015

ശകവര്‍ഷം

ഇന്ത്യയുടെ ഔദ്യോഗിക സിവില്‍ കലണ്ടര്‍ ആണ്- ശകവര്‍ഷം. 1957-ല്‍ ഇന്ത്യയുടെ ദേശീയ കലണ്ടര്‍ആയി അംഗീകരിക്കപ്പെട്ടു. ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍) അനുസരിച്ച് AD- 78- ല്‍ ആണ് ശകവര്‍ഷം തുടങ്ങുന്നത്. കുശാന വംശ-(സംശയിക്കണ്ട, ശ്രീരാമന്‍റെ പുത്രന്‍ കുശന്‍റെ പരമ്പര)- രാജാവായ - മഹാനായ കനിഷ്കന്‍റെ-(kanishka the great) സിംഹാസന ആരോഹണ വര്‍ഷം ആണ് AD-78. കുശന്‍റെ പരമ്പരയിലാണ് ബുദ്ധന്‍റെ ജനനം(ശാഖ്യവംശം). ഇന്നത്തെ ഉത്തരപ്രദേശം മുതല്‍ അഫ്ഘാനിസ്ഥാന്‍ വരെയുള്ള പ്രദേശങ്ങള്‍ ആയിരുന്നു കുശന്‍റെ പരമ്പര ഭരിച്ചിരുന്നത്.(സൂര്യവംശം). പിന്നീട് ഭാരതത്തില്‍ ചന്ദ്രവംശം(കൃഷ്ണന്‍, പാണ്ഡവര്‍)അധികാരത്തില്‍ വന്നു. ഇന്നത്തെ ഭാരതത്തില്‍ ചന്ദ്ര വംശവും, സിന്ധുനദിക്കപ്പുറം ഏതാണ്ട് ഇന്നത്തെ ഇറാന്‍ വരെയുള്ള പ്രദേശങ്ങള്‍ സൂര്യ വംശരാജാക്കന്മാരും ആയിരുന്നു ഭരിച്ചിരുന്നത്. ഇറാന്‍ എന്ന പേര് തന്നെ ആര്യന്‍ എന്ന പദത്തില്‍ നിന്നാണ് ഉണ്ടായത്. ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ആകുന്നതിനു മുന്‍പ് സുരാഷ്ട്രമതവും(സുരന്മാര്‍, ദേവന്മാര്‍) സൂര്യാരാധനയും ആയിരുന്നു എന്ന കാര്യം ഓര്‍ക്കുക. മഹാഭാരതത്തില്‍ യവനന്മാര്‍ എന്ന് പറഞ്ഞിരിക്കുന്നത് സൂര്യവംശ രാജാക്കന്മാരെയാണ്, (ഗ്രീക്കുകാരെ അല്ല, അത് വ്യക്തമായി ഭാരതത്തില്‍ പറയുന്നുണ്ട്. ഗാന്ധാരത്തിനപ്പുറമാണ് യവനദേശം..(ഇന്നത്തെ അഫ്ഘാനിസ്ഥാന് അപ്പുറം). പൌരാണിക ജ്യോതിഷ പണ്ഡിതനായ വരാഹമിഹിരനും, ഗണിത ശാസ്ത്രകാരന്‍ ബ്രഹ്മഗുപ്തനും, ചരിത്രകാരന്‍ കല്‍ഹായനനും (കല്യാണന്‍) തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ശക വര്‍ഷം ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്ഫുജധ്വജന്‍റെ- യവനജാതകം എന്ന കൃതിയില്‍ കൃത്യമായ കാലം ഗണിത പ്രശ്ന രൂപേണ വിവരിക്കുന്നുണ്ട്. നമ്മുടെ വിശ്വസനീയവും, ആധികാരികവും ആയ, ലഭ്യമായിട്ടുള്ള പൌരാണിക ശാസ്ത്ര (scientific) ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള കാല ഗണനമായതു കൊണ്ടാണ് 'Calendar Reform Committee',1957-ല്‍.. ശക വര്‍ഷം ഭാരതത്തിന്‍റെ ഔദ്യോഗീക കലന്ടെര്‍ ആയി നിശ്ചയിച്ചതു. ഇത് ആധുനിക കാല- സമയ ഗണനയുമായി കൃത്യമാണ്. ഇത് സൂര്യനെ അടിസ്ഥാനമാക്കിയുള്ള കാല ഗണനം ആണ്. ബ്രിടിഷ്കാരാണ് ഇവിടെ ക്രിസ്തുവര്‍ഷം അടിസ്ഥാനമാക്കി ഇംഗ്ലീഷ് കലണ്ടര്‍ നടപ്പിലാക്കിയത്. കൂടാതെ , ഭാരതത്തിനു പുറത്തു, നമ്മുടെ സംസ്കാരം പങ്കുവെച്ചിരുന്ന നാടുകളില്‍ ... ഇതിനെ വിക്രമി സംവത്സരം(സൂര്യ -ചന്ദ്രന്‍മാരെ അടിസ്ഥാനമാക്കി) ... എന്നറിയപ്പെട്ടിരുന്നു. ചൈത്രം, വൈശാഖം, ജ്യേഷ്ട്ടം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗ്ഗശിര്‍ഷം, പൌഷം, മാഘം, ഫാല്‍ഗുനം, എന്നിവയാണ് മാസങ്ങള്‍.///--- ചൈത്രമാണ്‌- ആദ്യത്തേ മാസം.(മാര്‍ച്ച്‌-21 ന് പുതുവര്‍ഷം). 2014- എന്നത് ശകവര്‍ഷത്തില്‍ 1935- 36 ആണ്.... അതായത് 2014 മാര്‍ച്ച്‌ 22-ആം തീയതി .... ശകവര്‍ഷം 1936- ചൈത്രം 1-ആം തീയതി, പുതു ശകവര്‍ഷം..///-- എന്തുകൊണ്ട് ഇങ്ങനെ വേണ്ടിവന്നു...?... കാരണം, നിലവിലുള്ള ഭാരതീയ പാരമ്പര്യ പഞ്ചാംഗ കാലഗണന തെറ്റാണ്. വിശദമാക്കാം.... വിഷുവം(വിഷു) എന്നാല്‍ രാ-പകലുകള്‍ തുല്യമായ ദിവസം , നാം അത് ആഘോഷിക്കുന്നത് ഏപ്രില്‍ 14-ന് ആണ് . പക്ഷെ രാ-പ്പകലുകള്‍ തുല്യമായ ദിവസം ഏപ്രില്‍ 14 -അല്ല , മാര്‍ച്ച്‌ 21-22 നാണ്. അതായത് നാം ഇന്ന് വിഷു ആഘോഷിക്കുന്നതിനും 23-24 ദിവസം മുന്‍പാണ് യഥാര്‍ത്ഥത്തില്‍ വിഷുവം(equinox) അഥവാ വിഷു. ഇത് എന്‍റെ സ്വന്തം അഭിപ്രായമല്ല. ഞാന്‍ ഇത് തെളിയിക്കുവാന്‍ തയാറാണ്. അതുകൊണ്ടാണ് 1957-ല്‍ അത്തരം ഒരു തിരുത്തല്‍ വരുത്തുവാന്‍ ഭാരത സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ നമ്മുടെ പാരമ്പര്യ ജ്യോത്സ്യന്മാര്‍ പഴയ പഞ്ചാംഗ പ്രകാരമാണ് ഗണിക്കുന്നത്. പാരമ്പര്യ പ്രകാരം എന്‍റെ-- ജന്മ നക്ഷത്രം അശ്വതിയാണ്.. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്, 23- ദിവസം മുന്‍പത്തെ ഗ്രഹനിലയാണ്. അശ്വതിയില്‍ നിന്നും 23-24 നാള്‍ മുന്നോട്ട് എണ്ണിയാല്‍ ഏതു നാള്‍ കിട്ടുമോ, അതാണ്‌ എന്‍റെ യഥാര്‍ത്ഥ നക്ഷത്രം. അതായത് , അശ്വതി നക്ഷത്രത്തില്‍ ജനിച്ച എന്‍റെ യഥാര്‍ത്ഥ നക്ഷത്രം-അവിട്ടം അല്ലെങ്ങില്‍ ചതയം ആണ് എന്നര്‍ഥം. (യഥാര്‍ത്ഥത്തില്‍ ആകാശത്തില്‍ അതായിരിക്കും നക്ഷത്രവും രാശിയും). ഇംഗ്ലീഷ്- ഭാരതീയ ശക- കലണ്ടര്‍ സൂര്യനെയും മലയാളം കലന്ടെര്‍ ചന്ദ്രനെയും അടിസ്ഥാനമാക്കിയാണ്.. ഇതാണ് സത്യം ... ഇത് നിങ്ങള്‍ അറിവുള്ളവര്‍ ആധികാരികമായി അന്വേഷിച്ചു നോക്കു. കേരളീയരുടെ കൊല്ലവര്‍ഷ കണക്കും ആധുനിക ജ്യോതിശാസ്ത്രവും ചേര്‍ന്നുപോകില്ല. അതായതു ഇന്നത്തെ(feb-2) ജ്യോതിഷ രാശിചക്രത്തില്‍ ഗണിക്കുന്ന ഗ്രഹസ്ഥിതിയല്ല യഥാര്‍ത്ഥത്തില്‍ ആകാശത്തില്‍ ഉണ്ടാവുക. 23 ദിവസം പിന്നോക്കം അതായത്, jan-10-ആം തീയതിയിലെ ജ്യോതിഷ രാശിയായിരിക്കും അത്. അതായത് ഇന്നത്തെ - feb-2 ആകാശത്തു കാണുന്ന ഗ്രഹനില പാരമ്പര്യ ജ്യോതിഷ ത്തില്‍ feb 25 ആം തീയതിയിലേത് ആയിരിക്കും. അതായത് ആകാശത്തില്‍ ഇന്ന് നടക്കുന്ന ഒരു ഗ്രഹമാറ്റം പാരമ്പര്യ ജ്യോതിഷം 23 ദിവസം കഴിഞ്ഞു മാത്രമേ അറിയുന്നുള്ളൂ എന്നര്‍ത്ഥം. കൊല്ലവര്‍ഷം എന്ത് അടിസ്ഥാനത്തില്‍ ആണ് എന്ന് ഇന്നും അറിയില്ല..!!!!. (മലയാള വര്‍ഷം).... അതായത് ... ചിങ്ങം 1- അല്ല പുതുവര്‍ഷം , വിഷുവാണ് .Vishu (Malayalam: വിഷു) is the malayalam new year day and a Hindu festival celebrated in the Indian state of Kerala and as Bisu in the Karnataka region(Mangalore & Udupi districts), usually in the second week of April in the Gregorian calendar.[1][2].(wikipedia).. കൂടുതല്‍ വിശദമാക്കാം...2014 ഏപ്രില്‍ 14 ആണ്, മേടം 1-ആം തീയതി. പക്ഷെ സൂര്യന്‍റെ മേട രാശി സംക്രമണം 15-ആം തീയതി 7- മണി am.. കഴിഞ്ഞാണ് പാരമ്പര്യ ജ്യോതിഷ പ്രകാരം നടന്നത്. അതുകൊണ്ട് 2014-ല്‍ വിഷു ഏപ്രില്‍ 15-ന് ആയിരുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ സംക്രമണം മാര്‍ച്ച്‌ 22-ആം തീയതി ആകാശത്തു നടന്നിരുന്നു. നമ്മള്‍ ഏപ്രില്‍ 15- ആണ് അത് ആഘോഷിക്കുന്നത്.. ഇതുപോലെയാണ് ശബരിമലയിലെ മകര സംക്രമവും. dec 21 ആകാശത്തില്‍ നടന്ന സൂര്യന്‍റെ മകരം രാശിയിലേക്ക്ഉള്ള സംക്രമം(മാറ്റം) ആണ് ജനുവരി 14-ന് നാം ആഘോഷിക്കുന്നത്. എന്താണ് മേടത്തിന്‍റെ പ്രത്യേകത? രാശിചക്രം കണ്ടിട്ടില്ലേ? 12 കളങ്ങള്‍ ഉള്ള, മേടത്തില്‍ തുടങ്ങി മീനത്തില്‍ അവസാനിക്കുന്ന ചതുരക്കളം. ആദ്യ നാളായ അശ്വതി മേടം രാശിയിലാണ്. അപ്പോള്‍ മേടം രാശിയില്‍ആണ് വര്‍ഷം തുടങ്ങുന്നത്. മേടം രാശി ഏപ്രില്‍ 14-15 ആണ് വരുന്നത് . അപ്പോള്‍ പുതുവര്‍ഷം ചിങ്ങം അല്ല. നാം ഇന്ന് ആഘോഷിക്കുന്ന വിഷുവാണ് യഥാര്‍ത്ഥത്തില്‍ പുതുവര്‍ഷം( ചിങ്ങം എങ്ങനെ പുതുവര്‍ഷമായി എന്നറിയില്ല... രാശി ചക്രം കാണുക.) ആ വിഷുവാകട്ടെ യഥാര്‍ത്ഥത്തില്‍ മാര്‍ച്ച്‌ 21-22 ആണുതാനും. ഉത്തര ഭാരതത്തിലും, മഹാരാഷ്ട്രത്തിലും ഇത് ഗുഡിപഡുവ എന്നും കര്‍ണ്ണാടകം , ആന്ധ്ര, എന്നിവടങ്ങളില്‍ ഉഗാഡി എന്നപേരിലും പുതുവര്‍ഷം ആഘോഷിക്കുന്നു. മലയാളിക്ക് മാത്രം യാതൊരു അടിസ്ഥാനവും ഇല്ലാത്ത ചിങ്ങം 1 എങ്ങനെ പുതുവര്‍ഷമായി-???. കൊല്ലവര്‍ഷം എന്താണ് എന്ന് ഇന്നും ആര്‍ക്കും അറിയില്ല. ഇനിയാണ് പ്രധാനപ്പെട്ട കാര്യം .... യഥാര്‍ത്ഥത്തില്‍ സൂര്യന്‍റെ മേട രാശി സംക്രമണം അപ്രില്‍-14-15 അല്ല. മാര്‍ച്ച്‌ 21-22 ആണ്. അതായത് വിഷു ഏപ്രില്‍ 14 -15 അല്ല... മാര്‍ച്ച്‌ 21-22 ആണ് എന്നര്‍ത്ഥം. മലയാള കൊല്ല വര്‍ഷം പ്രകാരം,ഇപ്പോള്‍ ആഘോഷിക്കുന്ന എല്ലാ നാളുകളും, വിശേഷങ്ങളും 22-23 ദിവസം മുമ്പ് ആഘോഷിക്കെണ്ടാതായിരുന്നു എന്നര്‍ത്ഥം.

പൌരാണിക ഭാരതം

പൌരാണിക ഭാരതം പ്രധാനമായും രണ്ടു രാജവംശങ്ങള്‍ ആണ് ഭരിച്ചിട്ടുള്ളത്. സൂര്യ വംശവും ചന്ദ്രവംശവും. ശ്രീരാമന്‍ സൂര്യവംശ രാജാവാണ്. ശ്രീ കൃഷ്ണന്‍ ചന്ദ്രവംശരാജാവും. ഈ രണ്ടു രാജ വംശങ്ങളും ഭാരതചരിത്രത്തിന്‍റെ അതിപുരാതന ഏടുകളില്‍ ആരംഭിച്ചു, ആധുനിക കാലത്തോളം നിലനിന്നുപോരുന്നു. വൈവസ്വത മനു എന്ന് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ആദിമ വ്യക്തിത്വത്തില്‍ നിന്നാണ് സൂര്യവംശം ആരംഭിക്കുന്നത്. കശ്യപ പ്രജാപതിയ്ക്ക് ദക്ഷ പുത്രിയായ അദിതിയില്‍ ജനിച്ച സൂര്യന്‍റെ പുത്രന്‍ ആണ് മനു. ഓരോ വംശവും ആരില്‍നിന്നുആരംഭിക്കുന്നുവോ അവരെയാണ് പ്രജാപതി എന്ന് അറിയപ്പെടുന്നത്. ഇക്ഷ്വാകു, അംബരീഷന്‍, ത്രിശങ്കു, ഹരിശ്ചന്ദ്രന്‍, സഗരന്‍, ഭഗീരഥന്‍, ദിലീപന്‍, രഘു, അജന്‍, ശ്രീരാമന്‍, കുശന്‍ തുടങ്ങിയവര്‍ സൂര്യ വംശത്തിലെ പ്രശസ്തരായ രാജാക്കന്മാര്‍ ആയിരുന്നു.--/-- അത്രി എന്ന പേരില്‍ പുരാണ പ്രശസ്തനായ ഋഷിയ്ക്ക് അനസൂയ എന്ന ഭാര്യയില്‍ ജനിച്ച മകനാണ് ചന്ദ്രന്‍. ചന്ദ്രനില്‍ നിന്നാണ് ചന്ദ്രവംശം ആരംഭിക്കുന്നത്. ബുധന്‍, പുരൂരവസ്സു, യയാതി, യദു, പുരു, ദുഷ്യന്തന്‍, ഭരതന്‍, ഹസ്തി, കുരു, പ്രദീപന്‍, ശന്തനു, വിചിത്രവീര്യന്‍, പാണ്ഡവര്‍, തുടങ്ങിയവര്‍ ചന്ദ്രവംശ രാജാക്കന്മാര്‍ ആണ്. --- ഇവിടെ അത്രി മഹര്‍ഷിക്ക് ചന്ദ്രന്‍ ജനിച്ചു എന്ന് പറയുമ്പോള്‍ ആരും ആകാശത്തെയ്ക്ക് നോക്കണ്ടാ. മിത്തുകള്‍ എന്ന് പറഞ്ഞു തള്ളുകയും വേണ്ടാ. ഒരു സംഭവത്തെ വിവരിക്കാന്‍ ആവശ്യമായ തരത്തില്‍ വികസിച്ചിട്ടില്ലാത്ത ഒരു ഭാഷ കൊണ്ടു, വിവരണ കൃത്യം നിര്‍വ്വഹിക്കുമ്പോള്‍ പരിമിതികള്‍ ഉണ്ടാകാം. 2015- ല്‍ ഇരുന്നു ചരിത്രാതീത കാലത്തെ നോക്കുമ്പോള്‍ ചുണ്ട് വക്രിച്ച് ഊറിചിരിച്ചിട്ട് കാര്യമില്ല. കാരണം, നമ്മള്‍ ഒന്നും ഒരു സുപ്രഭാതത്തില്‍ ആകാശത്തു നിന്നും പൊട്ടി വീണതല്ലല്ലോ. പൌരാണികവും ആധുനികവുമായ വിവിധ ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും, ഭാരത ഭൂമിയിലെ മനുഷ്യ ചരിത്രത്തിനു നാം മനസ്സിലാക്കിയിട്ടുള്ളതിനേക്കാള്‍ പഴക്കമുണ്ടെന്ന്. BCE-10000- നോടടുത്ത് ആണ് ഇവിടെ വിവിധ രാജവംശങ്ങളുടെ തുടക്കം എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും., ഭാരതത്തില്‍ 21- പ്രജാപതിമാര്‍(ഗോത്ര പിതാക്കന്മാര്‍) ഉണ്ട് എന്ന് പറയുന്നു. നമ്മള്‍ അതിനെ വംശം എന്ന് പറയുന്നു. ഈ 21- പ്രജാപതിമാരില്‍ നിന്നാണ് ഞാനും നിങ്ങളും ഉള്‍പ്പടെയുള്ളവര്‍. മനുഷ്യര്‍ മാത്രമല്ല സമസ്ത ജീവജാലങ്ങളും ഈ 21 പ്രജാപതിമാരില്‍ നിന്നാണ് ഉണ്ടായത് എന്ന് പുരാണങ്ങള്‍ പറയുന്നു. അതില്‍ രണ്ടു വംശങ്ങള്‍ പ്രബലങ്ങള്‍ ആയി. അതാണ്‌ സൂര്യ ചന്ദ്ര വംശങ്ങള്‍. പുരാണങ്ങള്‍ അടിസ്ഥാനപരമായി സാഹിത്യ കൃതികള്‍ ആണ്. ഇത് ഒരു പ്രത്യേക കാലഘട്ടത്തില്‍ രചിക്കപ്പെട്ടവയല്ല. മറിച്ചു, ഇവിടെ ഒരു പൊതുസംസ്കാരം (civilisation) രൂപപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഭാഷയോ ലിപികളോ, വികസിച്ചിട്ടില്ല. അവിടം മുതല്‍ തുടങ്ങിയ ചരിത്രം വായ്മൊഴി പാട്ടുകളിലൂടെ തലമുറ തലമുറ കൈമാറി വന്നു. മഹാബലി എന്ന രാജാവിനെക്കുറിച്ച്... മാവേലി നാട് വാണീടും കാലം ... എന്ന് പാടി തലമുറകളെ പഠിപ്പിച്ചു. ഋഗ്വേദത്തില്‍ തന്നെയുള്ള സൂചനകള്‍ അനുസരിച്ച് ചില ഋക്ക്കള്‍ക്ക് bce-7500 -നോടടുത്ത് പഴക്കം ഉണ്ട്. പിന്നീട് ഭാരത ഭൂമിയില്‍ ഒരു പൊതു സംസ്കാരം രൂപപ്പെട്ടു, കാലത്തിന്‍റെ പുരോഗതിയ്ക്കനുസരിച്ചു ഭാഷയും രൂപപ്പെട്ടു... സംസ്കരിക്കപ്പെട്ടു... വ്യെക്തമായ ലിപികള്‍ ഉണ്ടായി , അതുവരെയുണ്ടായിരുന്ന അറിവുകള്‍ രേഘപ്പെടുത്തി വെയ്കാന്‍ ആരംഭിച്ചു , അങ്ങനെ വേദവ്യാസന്മാര്‍ ഉണ്ടായി. ഭാഷയുടെ നിയമങ്ങള്‍ അനുസരിച്ച് വിഷയാനുസരണം വായ്മോഴികള്‍(വേദങ്ങള്‍) തരം തിരിച്ചു ക്രോഡീകരിയ്ക്കപ്പെട്ടു. വേദങ്ങളിലെ അറിവുകള്‍ സംഗ്രഹ രൂപത്തില്‍ ആണ്(precise). അവയുടെ വ്യാഖ്യാനങ്ങള്‍ ആണ് പുരാണങ്ങള്‍. അക്ഷരാഭ്യാസവും, ഗണിതാതി ഇതരവിഷയങ്ങളും ലളിതമായ ഭാഷയില്‍ തലമുറകളെ പഠിപ്പിക്കാനായിട്ടാണ് പുരാണങ്ങളുടെ നിര്‍മ്മാണം. എന്‍റെ മുതുമുത്തശ്ശിയുടെ വിദ്യാഭ്യാസ യോഗ്യത ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. സംസ്കൃത വ്യാകരണം, ഗണിതം എന്നിവ അടിസ്ഥാന വിദ്യാഭ്യാസം. ഭാഗവതം കിളിപ്പാട്ടും, സംസ്കൃത ശാകുന്തളവും, ഹരിവംശവും- ഉപരിപഠനം. പൌരാണിക കാലഗണനം മുതല്‍ പാചക വിധികള്‍ വരെ പുരാണങ്ങളില്‍ കാണാം. ഭാഷയുടെയും സംസ്കാരത്തിന്‍റെയും വികസിത രൂപങ്ങള്‍ ആണ് ഇതിഹാസ കൃതികള്‍. ഭാരതീയന്‍ അവന്‍റെ സംസ്കാരത്തെയും പാരമ്പര്യത്തെയും തിരിച്ചറിഞ്ഞ് അതില്‍ അഭിമാനം കൊണ്ടപ്പോള്‍ ആണ്, ഇതിഹാസങ്ങള്‍ ജനിച്ചത്‌. ഇതിഹാസയതി...ഇതിഹാസ:-- ഇവിടെ ഇങ്ങനെ സംഭവിച്ചു.--. അങ്ങനെ പൌരാണിക കാലത്ത് ആരംഭിച്ച വംശ പരമ്പര ആധുനിക കാലത്തോളം എത്തുന്നു, നിലനില്‍ക്കുന്നു. സൂര്യവംശം രാമനിലും, ചന്ദ്രവംശം കൃഷ്ണനിലും അവസാനിക്കുന്നില്ല എന്നതാണ് സത്യം. ശ്രീരാമ പുത്രനായ കുശന്‍റെ ഒരു വംശപരമ്പര ശ്രീ ബുദ്ധനില്‍ എത്തുന്നു. മഹാഭാരത യുദ്ധത്തില്‍ കുശന്‍റെ പരമ്പരയില്‍ പെട്ട ബ്രിഹദ്ബലന്‍ അഭിമന്യുവിനാല്‍ വധിക്കപ്പെട്ടു. അപ്പോള്‍ മഹാഭാരത കാലത്തും സൂര്യവംശ രാജാക്കന്മാര്‍ ഉണ്ടായിരുന്നതായി പരാമര്‍ശങ്ങള്‍ ഉണ്ട്. ജൈന മത സ്ഥാപകനായ ഋഷഭദേവന്‍ സ്വായംഭുവ മനുവിന്‍റെ വംശത്തില്‍ ജനിക്കുകയും, ആ പരമ്പരയില്‍, സൂര്യ വംശത്തില്‍പെട്ട യുവനാശ്വന്‍റെ പുത്രനായ മാന്ധാതാവില്‍ നിന്നും ,നന്ദരാജ വംശത്തിലാണ് മൌര്യസാമ്രാജ്യ സ്ഥാപകനായ, ചന്ദ്രഗുപ്തന്‍.bce-322-. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശക്തനായ ചക്രവര്‍ത്തിമാരില്‍ ഒരാളും പൌരാണിക ഗ്രീക്ക് ചരിത്രഗ്രന്ധങ്ങളില്‍ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഭരണാധികാരിയും ആണ് ചന്ദ്രഗുപ്തന്‍. അദ്ധേഹത്തിന്‍റെ ഗുരുവും മന്ത്രിയും ആയിരുന്നു, ചാണക്യന്‍. ചന്ദ്ര ഗുപ്തന്‍റെ പൌത്രന്‍ ആയിരുന്നു മഹാനായ അശോകന്‍./---// കുശാന രാജവംശം കുശന്‍റെ പിന്‍ഗാമികള്‍ ആണ്. കുശാന വംശത്തിലാണ്, കനിഷ്കനും ce-78 , ശകവര്‍ഷ(കലണ്ടര്‍) സ്ഥാപകനായ, ഗൌതമ പുത്രനായ ശതകര്‍ണ്ണിയും(ശാലിവാഹനന്‍) ജനിച്ചത്‌. സമുദ്ര ഗുപ്തനും ,ചന്ദ്രഗുപ്തവിക്രമാദിത്യനും ce-380- സൂര്യവംശ പരമ്പരയില്‍ ആണ്. കാളിദാസനും വരരുചിയും വരാഹമിഹിരനും വിക്രമാദിത്യ സദസ്യര്‍ ആയിരുന്നു. ---//-- പാണ്ഢ്യ രാജവംശംചന്ദ്രവംശത്തില്‍ പ്പെട്ടതാണ്. മലയധ്വജപാണ്ഢ്യന്‍ ഭാരത യുദ്ധത്തില്‍ പങ്കെടുത്തിരുന്നു.(കര്‍ണ്ണപര്‍വ്വം 20). ചേര രാജാക്ക്ന്മാര്‍ ചന്ദ്രവംശമാണ്. തിരുവിതാംകോട്, രാജ്യം സ്ഥാപിച്ച അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ചേരരാജ വംശത്തിന്‍റെ തുടര്‍ച്ചയാണ്. ഇത് ഭാരതത്തിലെ രണ്ട് പ്രധാനപ്പെട്ട വംശങ്ങളുടെ ചരിത്രം ആണ്. ഇത് കൂടാതെ മറ്റനേകം സാമന്ത ഗോത്ര രാജവംശങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ഭാരതത്തിന്‍റെ ചരിത്രവും സംസ്കാരവും പരമ്പരയും തലമുറകളിലൂടെ അനസ്യൂതം തുടരുന്നുണ്ട്.

ആരാണ് മഹാബലി...

കശ്യപ പ്രജാപതിയ്ക്ക്, ദക്ഷപുത്രിമാരായ അദിതിയില്‍ ദേവന്മാരും(സുരന്മാര്‍)- ദിതിയില്‍ ദൈത്യന്മാരും(അസുരന്മാര്‍)ജനിച്ചു. ദൈത്യന്മാരില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപ്, ശൂരപദ്മാവ്, സിംഹവക്ത്രന്‍, താരകാസുരന്‍, ഗോമുഖന്‍ എന്നിവര്‍ പ്രസിദ്ധരായി. അവരില്‍ ഹിരണ്യകശിപിന്‍റെ പുത്രന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദന്‍റെ പുത്രന്‍ വിരോചനന്‍. വിരോചനന്‍റെ പുത്രന്‍ ഇന്ദ്രസേനന്‍- അഥവാ മഹാബലി ഇന്ദ്രസേനന്‍(indrasena the great). മഹാബലിയുടെ പത്നി വിന്ധ്യാവലി, പുത്രന്‍ ബാണാസുരന്‍. യഥാര്‍ത്ഥത്തില്‍ ദേവന്മാരും അസുരന്മാരും ഒരേ പിതാവിനു ജനിച്ചവരാണ്.-(രണ്ട് അമ്മമാരില്‍), ആ അര്‍ത്ഥത്തില്‍ സഹോദരന്മാരും ആണ്. പക്ഷെ കശ്യപന്‍റെ ഭാര്യമാരായ അദിതിയും ദിതിയും തമ്മില്ഉണ്ടായ സൗന്ദര്യപ്പിണക്കത്തില്‍ നിന്നും തുടങ്ങിയതാണ്‌ ദേവാസുര വൈരം. അല്ലാതെ വേറെ കാരണങ്ങള്‍ ഒന്നുംഇല്ല. ദേവന്മാരും അസുരന്മാരും അത് തലമുറകളായി തുടര്‍ന്നു. പക്ഷെ ഭഗവാന്‍ മഹാവിഷ്ണുവിനു ദേവന്മാരെന്നും അസുരന്മാരെന്നും ഉള്ള വെത്യാസങ്ങള്‍ ഒന്നും ഇല്ല. ദേവന്മാര്‍ നല്ലവരാണ് എന്നും അസുരന്മാര്‍ മോശക്കാരാണ് എന്നൊന്നും പുരാണങ്ങളില്‍ ഇല്ല. രണ്ടു കൂട്ടരിലും കുപ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ ഉണ്ടായിരുന്നു. മാത്രമല്ല ഭാഗവതം തന്നെ പറയുന്ന പരമവിഷ്ണുഭക്തന്മാരില്‍ പ്രധാനി അസുരനായ പ്രഹ്ലാദനാണ്.--- ഇനി കാര്യത്തിലേക്ക് വരാം, ഇത് 7-ആം മന്വന്തരം ആണ്-(വൈവസ്വത മന്വന്തരം). ഇപ്പോഴത്തെ ഇന്ദ്രന്‍ ബഹുദന്തി(മാതാവ്)യുടെ പുത്രനായ- പുരന്ദരന്‍- ആണ്(മഹാ:ഭാരതം, ശാന്തിപര്‍വ്വം59,89,90 അദ്ധ്യായങ്ങള്‍). ഇന്ദ്രപദം ലഭിച്ച പുരന്ദരന്‍ അഹങ്കരിച്ചു.(ദുര്‍വാസാവ് മഹര്‍ഷിയുമായി ഉണ്ടായ കലഹവും, ശാപവും മറ്റും ഓര്‍ക്കുക. പുരന്ദരന്‍റെ പ്രവൃത്തികള്‍ ദേവന്മാര്‍ക്ക് ജരാനരകള്‍ വരെ വരുത്തിവെച്ചു). പ്രഹ്ലാദനു ശേഷം രാജാവായ വിരോചനന്‍ പ്രഹ്ലാദന്‍റെ ഉപദേശപ്രകാരം രാജ്യം ഭരിച്ചു. പിന്നീട് മഹാബലി ഇന്ദ്രസേനന്‍ രാജാവായി. ഇന്ദ്രന്‍റെ ഗര്‍വ്വം അടക്കാനായി, ധര്‍മ്മിഷ്ടനും നീതിമാനും പ്രഹ്ലാദ പൌത്രനും ആയ ബലിയെ ഭഗവാന്‍ ദേവലോകം ഏല്‍പ്പിച്ചു(ബ്രഹ്മവൈവര്‍ത്തപുരാണം). യോഗ വാസിഷ്ടത്തില്‍ ഗുരുവായ വസിഷ്ടന്‍ ശിഷ്യനായ രാമനോട് ബലിയെക്കുറിച്ച് പറയുന്നുണ്ട്. നവവിധ ഭക്തനും യോഗിയും വിഷ്ണുവിനാല്‍ സംരക്ഷിക്കപ്പെട്ടവനും ആയിരുന്നു ബലി എന്ന് വസിഷ്ടന്‍ പറയുന്നു. അങ്ങനെ ഇന്ദ്രസേനന്‍ ദേവലോകം കീഴടക്കി. മഹാബലിയായി(വാമന പുരാണം 74-ആം അദ്ധ്യായം). ദേവന്മാര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ പശ്ചാത്തപിച്ചു. ദേവമാതാവായ അദിതിയെ സമീപിച്ചു. അദിതി കശ്യപനെ ആശ്രയിച്ചു. ഭഗവാന്‍ വിഷ്ണുവിനെത്തന്നെ ശരണം പ്രാപിക്കാന്‍ ഉപദേശം കിട്ടി. അങ്ങനെ ദ്വാദശിവൃതം സ്വീകരിച്ചു, ഭഗവാന്‍ തന്നെ തന്‍റെ ഉദരത്തില്‍ ജനിച്ച്, തന്‍റെ പുത്രന്മാര്‍ക്കു അവകാശപ്പെട്ട ദേവലോകത്തുനിന്നും ബലിയെ അധിക്ഷേപിച്ച് ഓടിക്കണം എന്ന് വരം വാങ്ങി. ഇതേസമയം ദേവന്മാരും ക്ഷീണിതരായിരുന്നു. അവര്‍ ബ്രാഹ്മണരെ സമീപിച്ചു ചോദിച്ചു, എന്തുകൊണ്ട് നിങ്ങള്‍ ഞങ്ങളെ പുഷ്ട്ടിപ്പെടുത്തുന്നതിനായി യജ്ഞഹവിസ്സുകള്‍ അര്‍പ്പിക്കുന്നില്ല?. അവര്‍ പറഞ്ഞു, ദേവന്മാര്‍ക്കായി ഹവിസ്സര്‍പ്പിക്കുന്നത് ബലി നിരോധിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഷ്ണുവിനെ ശരണം പ്രാപിച്ചു. യജ്ഞവും ദാനവും ലഭിക്കാതെ ഞങ്ങളുടെ ജീവിതവും കഷ്ട്ടത്തിലാണ്. ഇനിയും സംരക്ഷിക്കപ്പെട്ടിട്ടില്ലാത്ത(വേദങ്ങള്‍ ക്രോടീകരിക്കപ്പെടുന്നത് എല്ലാ ദ്വാപരയുഗാന്ത്യത്തിലും ആണ്) വേദോപനിഷത്തുക്കള്‍, ഞങ്ങളില്‍ നിന്നും തസ്കരന്മാര്‍ കൊണ്ടുപോകുന്നു. ദേവന്മാര്‍ക്കായി യജിക്കുവാനോ, യജ്ഞോപവീതം ധരിക്കുവാനോ ഞങ്ങള്‍ക്ക് അനുവാദമില്ല. ദേവന്മാര്‍ ക്ഷീണിതരായതുകൊണ്ടു ഭൂമിയില്‍ വൃഷ്ടിയും പുഷ്ട്ടിയും ഇല്ല. അഗ്നിപോലും ഓജസ്സോടെ ജ്വലിക്കുന്നില്ല. രക്ഷിക്കണം എന്നാവശ്യപ്പെട്ടു. ഭഗവാന്‍ അനുഗ്രഹിച്ചു. അങ്ങനെ വാമനദേവാവതാരത്തിന് കളമൊരുങ്ങി(വാമനപുരാണം 75,76,77,അദ്ധ്യായങ്ങള്‍). പിന്നീട് നടന്നകാര്യങ്ങള്‍ ഭാഗവതം വിശദീകരിക്കുന്നു. അഷ്ടമസ്കന്ധം, 18-ആം അദ്ധ്യായം.-വാമനദേവാവതാരം- നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ ഭൃഗുകച്ഛം എന്ന സ്ഥലത്ത് മഹാബലി ഒരു യാഗം നടത്തുകയായിരുന്നു.(യാഗവും യജ്ഞവും രണ്ടാണ്- യജ്ഞം ദേവമാര്‍ക്കായി നിഷ്കാമമായി ഹവിസ്സര്‍പ്പിക്കലാണ്. അതുവഴി അഗ്നി, വായു, ഇന്ദ്രന്‍, വരുണന്‍, സൂര്യന്‍,- പ്രകൃതിയുടെ അധിഷ്ടാന ദേവതകള്‍- പുഷ്ട്ടിപ്പെടുകയും ഭൂമിയുടെ, പ്രകൃതിയുടെ സംരക്ഷണം നടക്കുകയും ചെയ്യുന്നു. യാഗങ്ങള്‍ വിശേഷ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി നടത്തപ്പെടുന്ന ആസക്ത കര്‍മ്മങ്ങള്‍ ആണ്- സപ്താഹം, അതിരാത്രം മുതലായവ യജ്ഞങ്ങളും- ആശ്വമേധം, ഗോമേധം, പുത്രകാമേഷ്ട്ടി, മുതലായവ യാഗങ്ങളും ആണ്. യജ്ഞങ്ങള്‍ സാത്വികവും, യാഗങ്ങള്‍ രാജസികവും,- ആവാഹനം, ആകര്‍ഷണം, ഉച്ചാടനം തുടങ്ങിയവ താമസികവും ആണ്). വാമനദേവന്‍ യാഗശാലയില്‍ എത്തി. ശുക്രാചാര്യരും ബലിയും ചേര്‍ന്ന് തേജസ്വിയായ ആ ബാലനെ സ്വീകരിച്ചിരുത്തി. നമസ്കരിച്ചു.
അവര്‍ തമ്മില്‍ ദീര്‍ഘമായി സംഭാഷണം ചെയ്തു. പിന്നീട് ബ്രാഹ്മണ ദാനത്തിനോരുങ്ങി. എന്താണ് വേണ്ടത് എന്ന് ചോദിച്ചു. വാമനദേവന്‍ പറഞ്ഞു, എന്‍റെ പാദങ്ങള്‍ മൂന്നടി വെയ്ക്കാന്‍ മാത്രം ഇടം ദാനമായി തന്നാലും. ബാലന്‍റെ ആവശ്യമറിഞ്ഞ മഹാബലിയ്ക്ക് ചിരിവന്നു. അദ്ദേഹം വാഗ്ദാനം നല്‍കി. പക്ഷെ ദിവ്യ ദൃഷ്ട്ടിയാല്‍ വാമനദേവനെ തിരിച്ചറിഞ്ഞ ആചാര്യന്‍ എതിര്‍ത്തു. ഒരിക്കല്‍ ദേവാസുര യുദ്ധത്തില്‍ മൃതപ്രാണനായ മഹാബലിയെ അസുരഗുരുവായ ശുക്രാചാര്യരാണ് പുനര്‍ജ്ജീവിപ്പിച്ചത്. വീണ്ടും ഒരു അപകടത്തില്‍പ്പെടാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ മഹാബലി ദാനത്തിനായി ഉറച്ചു. കൊപിഷ്ട്ടനായ ശുക്രാചാര്യര്‍ മഹാബലിയെ ശപിച്ചു. ഭഗവാന്‍ വിശ്വരൂപം കൈക്കൊണ്ട് രണ്ടടിവെച്ചു. വിശ്വരൂപ ദര്‍ശനത്താല്‍ ബലി ഭഗവാനെ തിരിച്ചറിഞ്ഞു. ഭഗവാന്‍ വിശ്വരൂപം കൈവെടിഞ്ഞ് വീണ്ടും വാമന രൂപം ധരിച്ചു. പക്ഷെ ഇതറിഞ്ഞ അസുരന്മാര്‍ യുദ്ധം ചെയ്തു. വിഷ്ണുപാര്‍ഷദന്മാര്‍ അവരെ പരാജയപ്പെടുത്തി. യുദ്ധം നിര്‍ത്താന്‍ ബലി അസുരന്മാരോട് ആവശ്യപ്പെട്ടു. ഗരുഡന്‍ വരുണപാശത്താല്‍ ബലിയെ ബന്ധിച്ചു. വാമനന്‍ പറഞ്ഞു, രണ്ടടികൊണ്ട് നാം അങ്ങേയ്ക്ക് അധീനമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു കഴിഞ്ഞു. വാഗ്ദാന പ്രകാരമുള്ള മൂന്നാമത്തെ ചുവടിനുള്ള ഇടമെവിടെ?. ബലിക്കു സ്വന്തമായി ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും അര്‍പ്പിച്ചു. അവിടെ പ്രഹ്ലാദന്‍ പ്രത്യക്ഷനായി. വിഷ്ണുവിനെ സ്തുതിച്ചു. മഹാബലിയുടെ പത്നി- വിന്ധ്യാവലി- യും ഭഗവാനെ സ്തുതിച്ചു. വാമനാവതാരം ദര്‍ശിക്കാന്‍ എത്തിയ ബ്രഹ്മാവ്‌ ഭഗവാനോട്, സ്വയം ദാനം ചെയ്തതിനാല്‍ ബലി ഭഗവാന്‍റെ സ്വന്തമായെന്നും, ബന്ധനത്തില്‍ നിന്നും മോചിപ്പിക്കണം എന്നും അപേക്ഷിച്ചു. ഭഗവാന്‍ ബലിയെ മോചിപ്പിച്ചു. ഗുരുശാപമേറ്റിട്ടും സത്യം കൈവിടാതിരുന്ന ബലിയെ ഭഗവാന്‍ അടുത്ത മന്വന്തരത്തിലെ- സാവര്‍ണ്ണി മന്വന്തരം- ഇന്ദ്ര പദവി നല്‍കി അനുഗ്രഹിച്ചു. അതുവരെ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ സുതലത്തില്‍ ചൈതന്യരൂപനായി വസിക്കുവാനും അനുഗ്രഹിച്ചു.---ഭാഗവതംഅഷ്ടമസ്കന്ധം, 18-മുതല്‍ 22 വരെ അദ്ധ്യായങ്ങള്‍---
കേരളം ഭരിച്ചിരുന്ന രാജാവാണ്‌ ബലിയെന്നോ, വര്‍ഷത്തിലൊരിക്കല്‍ നാടുകാണാന്‍ വരുമെന്നോ പുരാണങ്ങളില്‍ ഉള്ളതായി അറിവില്ല. പരശുരാമനാല്‍ സൃഷ്ട്ടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കേരളം, അദ്ദേഹത്തിന് മുന്‍പ് ജീവിച്ചിരുന്ന മഹാബലി ഭരിക്കാന്‍ എന്തായാലും വഴിയില്ലല്ലോ.
------- ശ്രാവണ മാസത്തിലെ (ചിങ്ങം) ശുക്ലപക്ഷം(ചന്ദ്രന്‍ അമാവാസിയില്‍ നിന്നും പൌര്‍ണ്ണമിയിലേക്ക്) ദ്വാദശി തിഥിയില്‍(12-ആം ദിവസം) തിരുവോണം നാളില്‍, അഭിജിത്ത് മുഹൂര്‍ത്തത്തില്‍(പകല്‍ മദ്ധ്യാഹ്നം 12 മണി) ആയിരുന്നു വാമനാവതാരം!!!. ഈ ദിവസത്തെ- വിജയദ്വാദശി / വാമനദ്വാദശി-എന്നറിയപ്പെടുന്നു. അത്തം മുതല്‍ 10 ദിവസം വാമനമൂര്‍ത്തിയെ പൂക്കളത്തില്‍ ലിംഗരൂപത്തില്‍ പ്രതിഷ്ടിച്ച് ആരാധിക്കുന്നു. പൂക്കളത്തില്‍ ഒരു ലിംഗമെങ്കില്‍ വാമനമൂര്‍ത്തിയും(തൃക്കാക്കരയപ്പന്‍) മൂന്നു ലിംഗങ്ങളെങ്കില്‍ ത്രിമൂര്‍ത്തികളെയും സങ്കല്‍പ്പിക്കുന്നു.(ലിംഗമെന്നാല്‍- സങ്കല്‍പ്പ പ്രതിഷ്ട്ഠ- symbol- സൂചകം എന്നര്‍ത്ഥം). അപ്പോള്‍ തിരുവോണ ദിവസം മധ്യാഹ്നത്തില്‍ നമ്മുടെ ഗൃഹം സന്ദര്‍ശിക്കാന്‍ എത്തുന്നത്‌, മഹാബലിയല്ല- സാക്ഷാല്‍ മഹാവിഷ്ണു ആണെന്നര്‍ത്ഥം. വിജയദ്വാദശി(തിരുവോണം)- വാമനാവതാരം..//.. രാമനവമി- ശ്രീരാമാവതാരം..//... അഷ്ടമിരോഹിണി- കൃഷ്ണാവതാരം!!!. അടുത്ത ഓണം എങ്ങനെ ആഘോഷിക്കണം എന്ന് ഇപ്പോഴേ തീരുമാനിച്ചോളൂ...