Thursday, 5 March 2015

പൊങ്കല്‍

മഞ്ഞുപൊടിയുന്ന പ്രഭാതം,ഉച്ചചൂടിലലിഞ്ഞില്ലാതാകുന്ന പകലുകള്‍, അലങ്കരവെട്ടങ്ങളില്‍ കിരീടം ചൂടിയ സന്ധ്യ- ആഘോഷാരവങ്ങളില്‍ തമിഴകം പൊങ്കലിനെ വരവേല്‍ക്കുകയാണ്.

നാട്ടുരുചികളെ തിരിച്ചുകൊണ്ടുവന്ന്, വിസ്മയിപ്പിക്കുന്ന കോലമെഴുത്തുകള്‍ പ്രദര്‍ശിപ്പിച്ച്, കലാസന്ധ്യകളില്‍ വേറിട്ടതാളങ്ങള്‍ കൊട്ടി- കരിമ്പിന്‍ മധുരത്തിലും മഞ്ഞള്‍കാന്തിയും തമിഴ്മക്കളുടെ മനസ്സ് നിറയുന്നു. പരിചയമില്ലാത്ത-പേരറിയാത്ത കാഴ്ച്ചകളുടെ സമ്മേളനംകൂടിയാണ് പൊങ്കല്‍

തമിഴ്‌നാടിന്റെ പുതുവര്‍ഷാരംഭമാണ് പൊങ്കല്‍,അലങ്കരിച്ച അടുപ്പുകള്‍ക്കുമുന്‍പില്‍ നാട് കൈകൂപ്പുമ്പോള്‍ കാഴ്ച്ച കാണാന്‍ മാനത്ത് ദേവഗണങ്ങള്‍ കാത്തുനില്‍ക്കുമെന്ന് ജനതയുടെവിശ്വാസം. ഐശ്വര്യസമൃദ്ധമായ ഒരുവര്‍ഷത്തിനുള്ള അന്നമൂട്ടാണ് പൊങ്കല്‍കലങ്ങളില്‍ തിളച്ചു മറിയുന്നത്.

ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കല്‍,വേവിച്ച അരി -എന്നാണ് പോങ്കലെന്ന വാക്കിന്റെ അര്‍ത്ഥം.വ്യത്യസ്ഥ ചടങ്ങുകളിലൂടെയും ആചാരഅനുഠാനങ്ങളിലൂടെയും തമിഴകം നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.ബോഗിപൊങ്കല്‍,തൈപൊങ്കല്‍,മാട്ടുപൊങ്കല്‍,കാണുംപൊങ്കല്‍-എന്നിങ്ങനെയുള്ള പേരുകളിലായി ആഘോഷങ്ങള്‍ കുറക്കപ്പെട്ടിരിക്കുന്നു.

വിടപറയുന്ന വര്‍ഷത്തോടുള്ള നന്ദിപറച്ചിലാണ് ബോഗിപൊങ്കലിലൂടെ ആചരിക്കുന്നത്,ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ സ്വയം മനസ്സിലോര്‍ത്ത് കനിഞ്ഞുകിട്ടിയ നല്ല കാലാവസ്ഥക്ക് ദൈവങ്ങളോടുള്ള നന്ദിചൊല്ലലാണ് ഇതില്‍പ്രധാനം .പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പഴയവസ്തുക്കളെല്ലാം ബോഗിപൊങ്കല്‍ ദിനത്തില്‍ അഗ്നിയിലെരിക്കും.

നാടും-നഗരവും പുതുവര്‍ഷത്തെവരവേറ്റ് പുതുമോടി യിലേക്കുമാറുന്ന കാഴ്ച്ചയാണ് തൈപൊങ്കല്‍ ദിനത്തില്‍ കാണുക.വീട്ടുമുറ്റത്ത് പ്രത്യേകം തീര്‍ത്ത അലങ്കരിച്ച അടുപ്പില്‍ വര്‍ണ്ണകോലങ്ങള്‍ സാക്ഷിയാക്കി സ്ത്രീകള്‍ പൊങ്കലൊരുക്കും. പ്രകൃതിയും-മനസ്സും നന്നായിവരാനുള്ള പ്രര്‍ത്ഥന.അരിയും കരിമ്പും നാളികേരവും ചേര്‍ത്തുള്ള പൂജ സൂര്യനുള്ള സമര്‍പ്പണമാണ്.

കാര്‍ഷികസമൃദ്ധിയുടെ ഓര്‍മ്മപുതുക്കലാണ് മാട്ടുപൊങ്കല്‍. വിളവെടുപ്പിനായി തങ്ങള്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിച്ച കാലികള്‍ക്കുള്ള ആദരവാണ് മാട്ടുപൊങ്കലിലൂടെ പ്രകടമാക്കുന്നത്. കന്നുകാലികളെ ഭസ്മവും വര്‍ണ്ണപ്പൊടികളുമായി അലങ്കരി ച്ചൊരുക്കി ആരതി ഉഴിഞ്ഞും മാലചാര്‍ത്തിയും പൂജിക്കുന്നതാണ് ചടങ്ങ്.നഗരത്തിന്റെ പ്രധാനറോഡുകള്‍ പോലും മാട്ടുപൊങ്കല്‍ദിനത്തില്‍ കാളക്കൂറ്റന്‍മാര്‍ക്കുമുന്‍പില്‍ തുറന്നുകൊടുക്കും.

കാണുംപോങ്കലി ലാണ് പൊങ്കലാഘോഷങ്ങളുടെ കൊടിയിറക്കം. തമിഴ്മക്കള്‍ കുടുംബത്തോടെ നാടുകാണാനിറങ്ങുന്ന ദിനമാണിത്. തമിഴകഊരുകള്‍ മൊത്തമായി അണിഞ്ഞൊരുങ്ങി നഗരത്തിലേക്ക് ചുവടുവക്കും. കടല്‍ക്കരകളും പാര്‍ക്കുകളും തീയ്യറ്ററുകളും തെരുവുകളിലുമെല്ലാം ആള്‍ക്കടലിരമ്പുന്നതാണ് കാണുംപൊങ്കലിലെ പ്രധാനകാഴ്ച്ച.




















 

ആറ്റുകാല്‍ പൊങ്കാല


ഭൂമി ദേവിയുടെ പ്രതീകമായ മണ്‍കലത്തില്‍ വായും, ആകാശം, ജലം, അഗ്നി എന്നിവ കൂടിച്ചേരുമ്പോള്‍ നിവേദ്യപുണ്യം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാല. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

1997 ഫെബ്രുവരി 23ന് നടന്ന പൊങ്കാലയില്‍ 1.5 മില്യണ്‍ സ്ത്രീകള്‍ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കില്‍ കയറിയത്. 2009ല്‍ പുതുക്കിയ ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് 25 ലക്ഷം പേര്‍ ഈ ഉത്സവത്തില്‍ പങ്കെടുത്തു. ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മല്‍ത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍െ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്).

പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്‍റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്‍റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്‍റെ പായസമായി മാറുന്നു എന്നാണ്.

ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
ഫോട്ടോ: ശ്രീകേഷ്‌

ഫോട്ടോ: ശ്രീകേഷ്‌

ഫോട്ടോ: ശ്രീകേഷ്‌

ആനി പൊങ്കാലയിടുന്നു. ഫോട്ടോ: ശ്രീകേഷ്‌

ഫോട്ടോ: ശ്രീകേഷ്‌

ഫോട്ടോ: ശ്രീകേഷ്‌

ചിപ്പി പൊങ്കാലയിടുന്നു...ഫോട്ടോ: ശ്രീകേഷ്‌

പൊങ്കാലയ്‌ക്കെത്തിയവരെ ക്യാമറയില്‍ പകര്‍ത്തുന്ന മന്ത്രി കെ.പി. മോഹനന്‍

ഫോട്ടോ: ബിജുവര്‍ഗ്ഗീസ്‌

ഫോട്ടോ: ബിജുവര്‍ഗ്ഗീസ്‌

എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് പൊങ്കാലയിടുന്നു. ഫോട്ടോ: ബിജുവര്‍ഗ്ഗീസ്‌

ഫോട്ടോ: ബിജുവര്‍ഗ്ഗീസ്‌

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

സിനിമാതാരം ജയറാം ആറ്റുകാല്‍ദേവിക്ഷേത്രത്തില്‍... ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്



ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്


ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്


ഫോട്ടോ: ശ്രീകേഷ്


ഫോട്ടോ: ശ്രീകേഷ്

ഫോട്ടോ: ശ്രീകേഷ്

Wednesday, 4 March 2015

ഹോമങ്ങളും ഫലങ്ങളും

നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.
ഗണപതിഹോമം :- പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.
ലക്ഷ്മികുബേരഹോമം :- സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.
സുദര്‍ശനഹോമം :- ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.
മൃത്യുഞ്ജയഹോമം :- ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.
നവഗ്രഹഹോമം :- രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു.
ആയുര്‍ഹോമം :- ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.
സ്വയംവരഹോമം :- വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.
ചണ്‍ഡികാഹോമം :- ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്‍ഡികാഹോമം നടത്തുന്നു.
ഐക്യമത്യഹോമം :- അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.

ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍

ഭഗവാന്‍ ഗീതയില്‍ 20 ഗുണങ്ങളെ ജ്ഞാനലക്ഷണങ്ങള്‍ ആയി പറയുന്നു. മാനി എന്ന ഭാവം ഇല്ലായ്കയാണ് ഒന്നാമത്തേത്. ഞാനെന്നഭാവം മാറി വിനയാന്വിതരാകുക.. ഫലസമൃധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്. ദംഭമില്ലായ്മയാണ് രണ്ടാമത്തെ ഗുണം. തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു നടിക്കാതിരിക്കുക. അഹിംസ എന്ന ഗുണം ഒന്നിനെയും ഒരു പ്രകാരത്തിലും ഉപദ്രവിക്കാതിരിക്കല്‍ എന്നതിലുപരി ഞാന്‍ എന്നും, എന്റെ്ത് എന്നും എണ്ണാതിരിക്കലാണ്. ആ എണ്ണലാണ് എല്ലാ ഹിംസക്കും കാരണം. ശാന്തി എന്ന ഗുണമുണ്ടാകുന്നത് എകാഗ്രതയിലാണ്. മനസ്സില്‍ പല ചിന്തകള്‍ വരുമ്പോള്‍ സമാധാനം നഷ്ടപ്പെടും. ആർജ്ജ്വം വക്രതയില്ലായ്മ ആണ്. ഉള്ളത് നേരെ പറയാനുള്ള ധൈര്യം.
ഗുരുശുശ്രൂഷയില്ലാതെ ഒന്നും പൂർണ്ണമാകില്ല. എവിടെയെങ്കിലും അറിവിനായി സമീപിക്കുകയും അവിടെ പൂർണ്ണമായി സമർപ്പിക്കുകയും വേണം. ഗുരുവായി സന്യാസിയെയോ അച്ഛനെയോ അമ്മയെയോ സൂര്യനെയോ സമുദ്രത്തെയോ എന്തിനെ വേണമെങ്കിലും സ്വീകരിക്കാം. ജ്ഞാനത്തിനു വാക്ക്,ശരീരം,കര്മ്മം,,മനസ്സ് എന്നിവയുടെ ശുചിത്വം ആവശ്യമാണ്‌. അത്മസംയമനവും ഇന്ദ്രിയ വിഷയങ്ങളില്‍ വൈരാഗ്യവും സ്ഥിരതയും വേണം.
അഹങ്കാരമില്ലാതിരിക്കുക (ഞാനാണ് ചെയ്യുന്നതെന്ന് ചിന്തയില്ലായ്മ) ജനനം,മരണം,ജര,വ്യാധി എന്നിവ ദുഖമായി കാണാതിരിക്കുക, ഇഷ്ട്ടമായോ അനിഷ്ട്ടമായോ എന്തുവന്നാലും സമചിത്തതയോടെ പാലിക്കുക; ഭഗവാനല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, തെറ്റിപോകാത്ത ഭക്തിയുണ്ടാകുക; വിജനവാസം (മാസത്തിലൊരിക്കലെങ്കിലും മറ്റെല്ലാം വിട്ടു ഏകാന്തതയില്‍ ഇരിക്കുക); അത്മീയജ്ഞാനത്തില്‍ എപ്പോഴും മനസ്സിനെ നിർത്തുക. തത്വജ്ഞാനം കൊണ്ടുള്ള പ്രയോജനം അറിയുക. ഇതെല്ലാമാണ് ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍, മറ്റെല്ലാം അറിവില്ലായ്മയാണ്.
 

മോക്ഷവും... പുനര്‍ജന്മവും..:-

ജനന മരണാദികളില്‍ നിന്നുള്ള പരിപൂര്‍ണ്ണ മോചനത്തെയാണ്‌ മോക്ഷം എന്ന്‌ പറയുന്നത്‌. മോക്ഷം എന്നാല്‍ മോഹങ്ങള്‍ ഇല്ലാത്ത അവസ്ഥ
പ്രാണമയ കോശത്തില്‍ ഇരിക്കുന്ന സമയത്ത്‌ പ്രേത ദര്‍ശനങ്ങളായി നമുക്ക്‌ കാണാം. അതായത്‌ മരണ സമയത്ത്‌ ആദ്യമായി അന്നമയ കോശമായ ഭൗതീക ശരീരത്തെയാണ്‌ തിരസ്‌കരീക്കുന്നത്‌. അപ്പോള്‍ പിന്നെ അടുത്ത ലേയറായ പ്രാണമയ കോശത്തിലേക്ക്‌ പ്രവേശിക്കുന്നു. ഈ സമയത്താണ്‌ നാം പ്രേതങ്ങളെ ദര്‍ശിക്കുന്നത്‌.
മേല്‍ പറഞ്ഞ പ്രാണമയ കോശത്തെ ഉപേക്ഷിക്കപ്പെടുമ്പോഴാണ്‌ കാമ മയ കോശത്തിന്‌ ഉണര്‍വ്വ്‌ ഉണ്ടാവുന്നത്‌. ഈ സമയത്ത്‌ ആത്മാവിന്‌ നരകാവസ്ഥ അനുഭവപ്പെടുന്നു. ചെയ്‌തു പോയിട്ടുള്ള സര്‍വ്വ കര്‍മ്മ ദോഷങ്ങളുടെ ഫലങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചു തീര്‍ക്കുന്നു.
അടുത്ത ലേയറായ മനോമയ കോശത്തിന്റെ ഉണര്‍വ്വ്‌ ലഭിക്കപ്പെടുമ്പോഴാണ്‌ സ്വര്‍ഗ്ഗം എന്ന അവസ്ഥ കൈവരുന്നത്‌. ഈ അവസ്ഥയില്‍ ഒരു സ്വര്‍ഗ്ഗ തുല്യമായ ആനന്ദം അനുഭവമാകുന്നു. ഓരോ അവസ്ഥയും ഉപേക്ഷിക്കപ്പെടുമ്പോഴും ഒരു തരം അബോധാവസ്ഥ സംജാതപ്പെടുന്നു. ഈ അബോധാവസ്ഥക്കു ശേഷമാണ്‌ ഒരു ഉണര്‍വ്വ്‌ ലഭിക്കപ്പെടുന്നത്‌.
അങ്ങിനെ മനോമയ കോശം ഉപേക്ഷിക്കുമ്പോള്‍ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു. ഇങ്ങിനെ ഉണര്‍ന്നു വരുമ്പോള്‍ കഴിഞ്ഞ കാല ജീവിതത്തിന്റെ കര്‍മ്മ ഫലങ്ങള്‍ക്കും, ആസക്തിക്കും, ഭയങ്ങള്‍ക്കും, വികാരങ്ങള്‍ക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ സ്വീകരിക്കുന്നു.
മനോമയ കോശം തിരസ്‌കരിക്കപ്പെടുമ്പോള്‍ ആത്മാവിന്‌ ഒരു വഴിത്തിരിവുണ്ടാകുന്നു. ഇവിടെ വെച്ച്‌ ആത്മാവ്‌ പുനര്‍ജന്മം വേണമോ അഥവ മോക്ഷത്തിലേക്കുള്ള പ്രയാണം തുടരണമോ എന്ന്‌ തീരുമാനിക്കുന്നു. മനോമയ കോശം ഉപേക്ഷിക്കുമ്പോള്‍ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു എന്ന്‌ പറഞ്ഞുവല്ലോ. അതില്‍ നിന്ന്‌ ഉണരുമ്പോള്‍ പുനര്‍ജന്മം സ്വീകരിക്കണമെന്നുണ്ടെങ്കില്‍ കഴിഞ്ഞ കാല ജീവിതത്തിന്റെ കര്‍മ്മ ഫലങ്ങള്‍ക്കും, ആസക്തിക്കും, ഭയങ്ങള്‍ക്കും, വികാരങ്ങള്‍ക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ ആദ്യമായി കണ്ടെത്തി സ്വീകരിക്കുന്നു. പിന്നീട്‌ ആനന്ദമയ വിജ്ഞാനമയ മനോമയ കാമമയ പ്രാണമയ കോശങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ പിതാവിന്റെ ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ശരീരത്തില്‍ പ്രവേശിച്ച കോശങ്ങള്‍ രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിച്ച്‌ ബീജാണുവില്‍ പ്രവേശിച്ച്‌ സ്‌ത്രി പുരുഷ സംഭോഗവേളയില്‍ ഗര്‍ഭാശയത്തില്‍ എത്തി അണ്‌ഡവുമായി യോജിച്ച്‌ അന്നമയകോശവും കൂടി സ്വീകരിച്ച്‌ ജന്മമെടുക്കുന്നു.
മനോമയ കോശ തിരസ്‌കരണത്തിനു ശേഷം വിജ്ഞാനമയ ആനന്ദമയ കോശത്തിലിരുന്ന്‌ പരമമായ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യാവുന്നതാണ്‌. ഇങ്ങിനെ വന്നാല്‍ ഒരുവന്‌ ജനന മരണാദികളില്‍ നിന്ന്‌ മോചനം ലഭിക്കുന്നതാണ്‌. എന്തു തന്നെയായാലും തീരുമാനം ആത്മാവിന്റെ നിശ്ചയം തന്നെയാണ്‌