തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. മദ്ധ്യകേരളത്തിലെ പ്രശസ്തമായ ‘പതിനെട്ടരക്കാവു്’ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.സ്ഥാനംകൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരിയിൽനിന്നും ഏകദേശം രണ്ടു കിലോമീറ്റർ വടക്ക്, തീവണ്ടിപ്പാതയ്ക്കുസമീപം അകമല താഴ്വരയിലെ പാടങ്ങൾക്കരികിലായാണു് വിസ്താരത്തിൽ താരതമ്യേന ചെറുതായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു്. ചുറ്റുപാടും ഉയർന്ന മലയോരപ്രദേശങ്ങൾക്കിടയ്ക്ക് താഴ്വരയിലുള്ള ചെറിയ സമതലം എന്ന പ്രത്യേകത ഈ അമ്പലത്തിലെ പൂരാഘോഷത്തിനു് തനിമ നൽകുന്നതിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. തൃശ്ശൂർ, വടക്കാഞ്ചേരി, ഷൊറണൂർ എന്നീ തീവണ്ടിസ്റ്റേഷനുകളും തൃശ്ശൂർ, ഒറ്റപ്പാലം, കുന്നംകുളം, ഗുരുവായൂർ, ചേലക്കര, പട്ടാമ്പി എന്നിവിടങ്ങളിൽനിന്നുള്ള ബസ് സർവീസുകളുമാണു് പ്രധാന യാത്രാസൌകര്യങ്ങൾ.ഐതിഹ്യംകേരളത്തിലെ മിക്ക ഭഗവതി ക്ഷേത്രങ്ങളുടേയും ഉൽപ്പത്തിയായി പറഞ്ഞുകേൾക്കുന്ന കഥകൾക്കു സമാനമാണു് രുധിരമഹാകാളികാവു ക്ഷേത്രത്തിന്റേതും. കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചൻ. അകമല താഴ്വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽനിന്നും ഭൂമിയിൽ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണു് രുധിരമഹാകാളി എന്നത്രേ സ്ഥലവാസികൾ കേട്ടറിയുന്ന ഐതിഹ്യം. പിൽക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ആ വിഗ്രഹശിലയിൽ പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു ചെറുമി അരിവാളിനു മൂർച്ചകൂട്ടുന്നതിനിടയിൽ അതിൽ നിന്നും രക്തം വരുന്നതായി കണ്ടു, പ്രശ്നം വച്ചു നോക്കിയവർക്ക് ശിലയിലെ ദേവീസാന്നിദ്ധ്യം ബോദ്ധ്യമാവുകയുംതുടർന്നു് യഥാചാരവിധികളോടെക്ഷേത്രം നവീകരിക്കുകയും ചെയ്തുവത്രേ.ചരിത്രംമദ്ധ്യകേരളത്തിലെ പുരാതനമായ ഭഗവതിക്കാവുകളിൽഒന്നായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.വള്ളൂവനാടൻ ചാരുതയുള്ളതും, ആദിദ്രാവിഡസ്വഭാവമുള്ളതുമായ പതിനെട്ടരക്കാവ്വേലകളുടെ പ്രത്യേകതകൾ പ്രാചീനകേരളസമൂഹങ്ങളുടെ പരസ്പരമുള്ള കൊടുത്തുവാങ്ങലുകളുമായി ബന്ധപ്പെടുത്തി ഇനിയും വിശദമായി പഠിക്കേണ്ടതുണ്ട്.ഉത്രാളിക്കാവ് വേലയും പൂരവുംമദ്ധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളിൽ പ്രമുഖമായ സ്ഥാനമാണു് ഉത്രാളിക്കാവിലെപൂരത്തിനുള്ളതു്. കുംഭമാസത്തിലെ ആദ്യത്തെ വെള്ളീയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നതു്.(ഇതേ ദിവസം തന്നെയാണു് നാലുകിലോമീറ്റർ അകലെയുള്ള പ്രസിദ്ധമായ മച്ചാട്ടുവേലയും). ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണു് പൂരവും അതിനോടനുബന്ധിച്ച മറ്റു പരിപാടികളും.എങ്കക്കാവ്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശങ്ങളിൽ നിന്നുള്ള മൂന്നു പങ്കുകാരാണു് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാർ. സാധാരണ, ഓരോ ദേശക്കാരും പതിനൊന്നു് ആനകൾ വീതം മൊത്തം 33 ആനകളെ പൂരത്തിനു് എഴുന്നള്ളിക്കുന്നു. ഇതുകൂടാതെ വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജൻ വേല എന്നീ പരിപാടികളും മുട്ടിറക്കൽ എന്ന വഴിപാടുചടങ്ങും പതിവുണ്ട്.ഉത്സവത്തിലെ മറ്റൊരു പ്രശസ്ത ഇനം ഇവിടത്തെ ‘നടപ്പുര’ പഞ്ചവാദ്യം ആണു് . ക്ഷേത്രവാദ്യാസ്വാദകർക്ക് തൃശ്ശൂർ പൂരത്തിന്റെ ‘ഇലഞ്ഞിത്തറ മേളം’(പാണ്ടിമേളം), ‘മഠത്തിൽനിന്നുള്ള വരവ്’(പഞ്ചവാദ്യം), ആറാട്ടുപുഴ ‘കൈതവളപ്പ്’ പാണ്ടിമേളം, ശേഷമുള്ള പഞ്ചാരി ഇവയെപ്പോലെത്തന്നെ പ്രിയങ്കരമാണു് ‘നടപ്പുര’ പഞ്ചവാദ്യവും.വെടിക്കെട്ട്കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്നഉത്സവപ്പറമ്പിന്റെ ഭൂപ്രകൃതിയിലുള്ള പ്രത്യേകത മൂലം അസാമാന്യമായ ശബ്ദഗാംഭീര്യം ജനിപ്പിക്കുന്ന വെടിക്കെട്ടാണു്ഉത്രാളിക്കാവ് പൂരത്തിന്റെപ്രത്യേകത. പൂരദിവസം സന്ധ്യയ്ക്കും പിറ്റേന്നു പുലർച്ചേ നാലുമണിക്കും മത്സരാടിസ്ഥാനത്തിൽ നടക്കുന്ന വെടിക്കെട്ട് സുരക്ഷിതമായും വ്യക്തമായും കണ്ടാസ്വദിക്കാനും ഈ കുന്നുകൾ സൌകര്യപ്രദമാണു
Thursday, 8 October 2015
Tuesday, 6 October 2015
പുള്ളുവൻ പാട്ട്
കേരളത്തിലെ ഒരു പരമ്പരാഗത കലാ രൂപമാണ് നാഗംപാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം. പുള്ളുവർ എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സർപ്പക്കാവുകളിൽനാഗംപാട്ട് നടത്തിവരുന്നത്.നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് 9 ദിവസത്തിനപ്പുറംപോകാറില്ല.മണിപ്പന്തലിൽ വെച്ചാണ് നാഗപ്പാട്ട് നടത്തുന്നത്. കുരുത്തോല കൊണ്ട് അലങ്കരിച്ച ഈ മണിപ്പന്തലിനു നടുവിലായി സർപ്പത്തിന്റെ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്.മണിപ്പന്തൽ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാൻ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തിൽ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെനടുവിൽ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്.അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാൻ തുടങ്ങിയാൽ മുഴുവനാക്കിയെ നിറുത്താൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ളഉപകരണം. വരക്കുന്നതിന്റെരീതി അനുസരിച്ച് ചിരട്ടയ്ക്കടിയിൽ തുളകളിട്ടാണ് ഉപയോഗിക്കുന്നത്.സർപ്പം പൂജപുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.
പുള്ളുവന് പാട്ട്
നാഗത്തറയിലെ നാഗത്താന്മാരുടെമുന്നില്കുടംക്കൊട്ടിയിന്നു ഞങ്ങള് പാടുന്നേന്ഗൃഹദോഷം മാറുവാന് ശനിദോഷം തീരുവാന്നാഗദൈവങ്ങളെ തുണയേകണെ.ആയില്ലം നാളില് നൂറും പാലും നിവേദ്യമാക്കിഞങ്ങള് കൈതൊഴുന്നോന്കളമെഴുതി പാടുന്നേന് കര്പ്പൂരമുഴിയുന്നെകുരുത്തോല പന്തല്ക്കെട്ടിതോരണം ചാര്ത്തുന്നേന്.സന്തതിസൌഭാഗ്യ പുണ്യങ്ങള് നല്കീടണംഅടിയങ്ങളെയെന്നും തുണച്ചിടെണം.ദുരിതദോഷങ്ങളെല്ലാം അകന്നുപോയീടുവാന്നാഗത്താന്മാര്ക്കൊരു നാഗരൂട്ട് .തുണയേകണം നിത്യ ശരണമായി മാറണംനാഗദൈവങ്ങളെ നിങ്ങള് മാത്രംപാലമരച്ചോട്ടില് കുടികൊള്ളും നാഗങ്ങളെ
ശബരിമലയിലെ പൂജാക്രമങ്ങള്
മണിയടിച്ച് ഭക്തജനസാന്നിദ്ധ്യം ഭഗവാനെ അറിയിച്ചുകൊണ്ടാണ് നട തുറക്കുന്നത്. നട തുറന്ന് ദീപം തെളിക്കും. ഭസ്മാഭിഷിക്തനായിരിക്കും അപ്പോള് അയ്യപ്പന്. ദിവസവും മൂന്നു പൂജകളാണ് അയ്യപ്പസന്നിധിയില്. 1. ഉഷഃപൂജ. 2. ഉച്ചപ്പൂജ 3. അത്താഴപ്പൂജ. ഉച്ചപ്പൂജ തന്ത്രിതന്നെ ചെയ്യണമെന്ന് നിര്ബന്ധമാണ്. ഈ പൂജാവേളയിലാണ് അയ്യപ്പസാന്നിദ്ധ്യം പൂര്ണതോതില് വിഗ്രഹത്തില് ഉണ്ടാവുക. ദിവസവും രാവിലെ 3 മണിക്ക് നട തുറക്കും. ആദ്യം തന്ത്രിയാണ് അഭിഷേകം നടത്തുക. തുടര്ന്ന് ഗണപതിഹോമം.7.30ന് ഉഷഃപൂജ. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷഃപ്പൂജയ്ക്ക് നേദ്യം.നേദ്യം സമര്പ്പിച്ച് അയ്യപ്പനട അടച്ച ശേഷം ഗണപതി, നാഗരാജാവ് എന്നിവര്ക്കും നേദ്യം നടത്തും. തുടര്ന്ന് അയ്യപ്പനട തുറന്ന് അടച്ച ശേഷം പ്രസന്നപൂജ. തുടര്ന്ന് നട തുറന്ന് ദീപാരാധന.ഉഷഃപൂജയ്ക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. 12 മണി വരെയാണ് കണക്കെങ്കിലും ഒരു മണി വരെയെങ്കിലും തുടരും. അതിനുശേഷം ശ്രീകോവില് കഴുകിത്തുടച്ച് ഉച്ചപ്പൂജ തുടങ്ങും. പൂജയുടെ മധ്യത്തില് 25 കലശമാടും. പ്രധാനനേദ്യം വെള്ളനേദ്യവും അരവണയുമാണ്. ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കും. പിന്നീട് വൈകീട്ട് 3ന് തുറക്കും. സന്ധ്യയ്ക്ക് ദീപാരാധന. ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം. നെയ്യഭിഷേകം കൊണ്ട് വിഗ്രഹത്തിനുണ്ടായ ചൂട് ശമിപ്പിക്കാനാണ്പുഷ്പാഭിഷേകം. സ്വാമിയെ പൂകൊണ്ട് മൂടും. രാത്രി പത്തുമണി കഴിയുമ്പോള് അത്താഴപ്പൂജ. ഉണ്ണിയപ്പവും ഉഗ്രമൂര്ത്തിയായതു കൊണ്ട് പാനകവും നേദിക്കും. ഇവ പൂജയ്ക്കു ശേഷംഅയ്യപ്പന്മാര്ക്ക് വിതരണം ചെയ്യും. ഇനി ശ്രീകോവില് വൃത്തിയാക്കും. രാത്രി 11.45 മണിയോടെ ഹരിവരാസനം പാടി നടയടയ്ക്കും. ഒരു ദിവസത്തെ പൂജാക്രമത്തിന് അവസാനമായി.
Thankyou ©www.facebook.com/hinduacharam
Friday, 2 October 2015
വിഗ്രഹം..
ചില അറിവുകള്!)ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികള് ക്ഷേത്രവിഗ്രഹം നിര്മ്മിക്കുന്നത്?സ്ഥാപത്യശാസ്ത്രം2)വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില് അവയ്ക്ക് പറയുന്ന പേരെന്ത്?അചലം, ചലം, ചലാചലം3)ക്ഷേത്രത്തില് സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്ക്ക് പറയുന്ന പേരെന്ത്?അചല ബിംബങ്ങള്4)എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്ക്ക് ഏത് വിഭാഗത്തില്പ്പെടുന്നു?ചലം എന്ന വിഭാഗത്തില്5)പ്രതിഷ്ഠാവിഗ്രഹം തന്നെ അര്ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള് പറയപ്പെടുന്ന പേരെന്ത്?ചലാചലം6)ബിംബ രചനയ്ക്കുള്ള ശില എത്ര വര്ണ്ണമുള്ളതായിരിക്കണം?ഏകവര്ണ്ണം7)ബിംബനിര്മ്മാണത്തിന് സ്വീകാര്യമായ മരങ്ങള് ഏതെല്ലാം?പ്ലാവ്, ചന്ദനം, ദേവദാരു, ശമീപുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല് മണിനാദം കേള്ക്കുന്നതും.9)സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല് ഇലതാളത്തിന്റെ ശബ്ദവും കേള്ക്കുന്നതും10) ബിംബം പണിയുവാന് ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?4 മഹാദിക്കുകളില്എതെങ്കിലുമൊന്നില്11) ബിംബം പണിയുവാന് ഉപയോഗിക്കുന്ന ശിലയില് തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?ശിരസ്സ്12) ഭൂമിയില് പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?മുഖം13)ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്.ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം14) ബിംബത്തില് നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?സ്വര്ണ്ണം15) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില് തരുന്ന ഫലമെന്ത്?മോക്ഷം16) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില് തരുന്ന ഗുണമെന്ത്?ധാന്യാഭിവൃദ്ധി17) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില് തരുന്ന ഫലം?ധവര്ദ്ധനവ്18) പഞ്ചലോഹ വിഗ്രഹത്തില് ചേര്ക്കേണ്ട ലോഹ അനുപാതം എത്ര?വെള്ളി നാലുഭാഗം, സ്വര്ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം19) ക്ഷേത്ര ബിംബങ്ങള്ക്കുള്ള മൂന്നു ഭാവങ്ങള് ഏതെല്ലാം?രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)20) ദേവാലയ നിര്മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള് ഏതെല്ലാം?സുപത്മ, ഭദ്ര, പൂര്ണ്ണാ, ധൂമ്രാ.21) സുപത്മാ എന്ന ഭൂമിയില് ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഗുണം?രോഗം, അനര്ത്ഥം എന്നിവയെ നശിപ്പിക്കുന്നു.22) ഭദ്ര എന്ന ഭൂമിയില് ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഫലം?സര്വ്വാഭിഷ്ട സിദ്ധി കൈവരുന്നു.23) പൂര്ണ്ണാ എന്ന ഭൂമിയില് ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഗുണം?ധനധാന്യാദികളുടെവര്ദ്ധനവ്24) ദേവ വിഗ്രഹം പുരുഷശിലയാണെങ്കില് പീഠം ഏതു ശിലയിലായിരിക്കണം?സ്ത്രീശില25) ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില് പീഠം ഏതു ശിലയിലായിരിക്കണം?പുരുഷശില26) വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില് അവയ്ക്ക് പറയുന്ന പേരുകള് എന്തെല്ലാം?ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി27) ക്ഷേത്രങ്ങളില്പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്ക്ക് പറയുന്ന പേര്?ശൈലി28) തടിയില് നിര്മ്മിച്ച വിഗ്രഹങ്ങള്ക്ക് പറയുന്ന പേര്?ദാരുമയി29). ഗ്രാമാദികളില് ശിവ ക്ഷേത്രമാണെങ്കില് ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്?ഈശാനകോണില്30) ദുര്ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്?വായുകോണില്31) ഗ്രമാദികളില് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്.വടക്ക്32) ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില് ഏത് ദിക്കിലാണ് ക്ഷേത്രം നിര്മ്മിക്കേണ്ടത്?നിര്യതികോണില
©ഹൈന്ദവ ഇശ്വര ചൈതന്യം fbpage
ബ്രഹ്മാവ്
ബ്രഹ്മാവ് ദേവന്മാരെയും, അസുരന്മാരെയും,മനുഷ്യരെയും, പിതൃക്കന്മാരെയും സൃഷ്ടിക്കാന് തീരുമാനിച്ചു.അങ്ങനെ ധ്യാനത്തില് ഇരിക്കവേ അദ്ദേഹത്തിനു തമോഗുണം കൂടി; അങ്ങനെ അദ്ദേഹത്തിന്റെഅരക്കെട്ടില് നിന്ന് അസുരന്മാര് ഉത്ഭവിച്ചു. അസുരന്മാരുറ്റെജന്മശേഷം ബ്രഹ്മാവ് തന്റെ തമോമയമായ മൂര്ത്തിയെ ഉപേക്ഷിച്ചു, ആ മൂര്ത്തിയാണത്രേ രാത്രിയായി തീര്ന്നത്. സൃഷ്ടിക്കായി രണ്ടാമത് ഉള്കൊണ്ട് മൂര്ത്തിയില് നിന്നാണത്രേ ദേവന്മാരുണ്ടായത്.ആ മൂര്ത്തിയെ വെടിഞ്ഞപ്പോ അത് പകലായി മാറി. പിന്നീട് സത്വാംശത്തില് നിന്ന് ജനിച്ച മൂര്ത്തിയില് നിന് പിതൃക്കള് ജനിച്ചു; ആ മൂര്ത്തി പില്ക്കാലത്ത് സന്ധ്യായായി മാറി. പിന്നീട് ബ്രഹ്മാവ് രജോഗുണം ഏറിയ മുര്ത്തിയെ ധരിച്ചു, അതില് നിന്നും മനുഷ്യന് ഉണ്ടായി.ഈ മൂര്ത്തിയാണ് പിന്നീട് നിലാവെന്നും, അഥവാ പ്രഭാതമെന്നും അറിയപ്പെട്ടത്.വാല്കഷ്ണം:ഇതിനാലാനത്രേ രാത്രിയില് അസുരനും, പകല് ദേവനും, സന്ധ്യയില് പിതൃക്കള്ക്കും, പ്രഭാതത്തില് മനുഷ്യനും ശക്തി കൂടുന്നത്.ബ്രഹ്മാവ് ദേവന്മാരെയും, അസുരന്മാരെയും,മനുഷ്യരെയും, പിതൃക്കന്മാരെയും സൃഷ്ടിക്കാന് തീരുമാനിച്ചു.അങ്ങനെ ധ്യാനത്തില് ഇരിക്കവേ അദ്ദേഹത്തിനു തമോഗുണം കൂടി; അങ്ങനെ അദ്ദേഹത്തിന്റെഅരക്കെട്ടില് നിന്ന് അസുരന്മാര് ഉത്ഭവിച്ചു. അസുരന്മാരുറ്റെജന്മശേഷം ബ്രഹ്മാവ് തന്റെ തമോമയമായ മൂര്ത്തിയെ ഉപേക്ഷിച്ചു, ആ മൂര്ത്തിയാണത്രേ രാത്രിയായി തീര്ന്നത്. സൃഷ്ടിക്കായി രണ്ടാമത് ഉള്കൊണ്ട് മൂര്ത്തിയില് നിന്നാണത്രേ ദേവന്മാരുണ്ടായത്.ആ മൂര്ത്തിയെ വെടിഞ്ഞപ്പോ അത് പകലായി മാറി. പിന്നീട് സത്വാംശത്തില് നിന്ന് ജനിച്ച മൂര്ത്തിയില് നിന് പിതൃക്കള് ജനിച്ചു; ആ മൂര്ത്തി പില്ക്കാലത്ത് സന്ധ്യായായി മാറി. പിന്നീട് ബ്രഹ്മാവ് രജോഗുണം ഏറിയ മുര്ത്തിയെ ധരിച്ചു, അതില് നിന്നും മനുഷ്യന് ഉണ്ടായി.ഈ മൂര്ത്തിയാണ് പിന്നീട് നിലാവെന്നും, അഥവാ പ്രഭാതമെന്നും അറിയപ്പെട്ടത്.വാല്കഷ്ണം:ഇതിനാലാനത്രേ രാത്രിയില് അസുരനും, പകല് ദേവനും, സന്ധ്യയില് പിതൃക്കള്ക്കും, പ്രഭാതത്തില് മനുഷ്യനും ശക്തി കൂടുന്നത്.
©ഹൈന്ദവ ഇശ്വര ചൈതന്യം fbpage
ദീപാരാധന
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല് ദീപങ്ങള്കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്പാദത്തിലേയ്ക്ക് അര്പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട് സാധാരണ അര്ത്ഥമാക്കുന്നത് സന്ധ്യാവേളയില്നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള് ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില് സമര്പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര് നല്കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയുംസവിശേഷതകള് താഴെ കൊടുക്കുന്നു.അലങ്കാര ദീപാരാധന :- രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന തൊഴുതാല് മുന്ജന്മദോഷങ്ങള് ഒക്കെ മാറുമെന്നാണ് വിശ്വാസം.ഉഷപൂജാ ദീപാരാധന :- ഉഷപൂജയുടെ അന്ത്യത്തില് നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.എതൃത്തപൂജാ ദീപാരാധന :- ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില് നടത്തുന്നദീപാരാധന ദര്ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയുംഉണ്ടാവുന്നു.പന്തീരടിപൂജാ ദീപാരാധന :- പന്തീരടിപൂജയ്ക്കൊടുവില് നടത്തുന്ന ഈ ദീപാരാധന ദര്ശിച്ചാല് ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.ഉച്ചപൂജാ ദീപാരാധന :- ഉച്ചയ്ക്ക് ദേവങ്കല് അര്പ്പിക്കുന്നദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്ശനം സര്വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.സന്ധ്യാ ദീപാരാധന :- സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ഈ ദീപാരാധന തൊഴുതാല് സര്വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ്വിശ്വാസം.അത്താഴപൂജാ ദീപാരാധന :- അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന ദര്ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.
ദീപാരാധന
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല് ദീപങ്ങള്കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്പാദത്തിലേയ്ക്ക് അര്പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട് സാധാരണ അര്ത്ഥമാക്കുന്നത് സന്ധ്യാവേളയില്നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള് ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില് സമര്പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര് നല്കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയുംസവിശേഷതകള് താഴെ കൊടുക്കുന്നു.അലങ്കാര ദീപാരാധന :- രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന തൊഴുതാല് മുന്ജന്മദോഷങ്ങള് ഒക്കെ മാറുമെന്നാണ് വിശ്വാസം.ഉഷപൂജാ ദീപാരാധന :- ഉഷപൂജയുടെ അന്ത്യത്തില് നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.എതൃത്തപൂജാ ദീപാരാധന :- ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില് നടത്തുന്നദീപാരാധന ദര്ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയുംഉണ്ടാവുന്നു.പന്തീരടിപൂജാ ദീപാരാധന :- പന്തീരടിപൂജയ്ക്കൊടുവില് നടത്തുന്ന ഈ ദീപാരാധന ദര്ശിച്ചാല് ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.ഉച്ചപൂജാ ദീപാരാധന :- ഉച്ചയ്ക്ക് ദേവങ്കല് അര്പ്പിക്കുന്നദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്ശനം സര്വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.സന്ധ്യാ ദീപാരാധന :- സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ഈ ദീപാരാധന തൊഴുതാല് സര്വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ്വിശ്വാസം.അത്താഴപൂജാ ദീപാരാധന :- അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന ദര്ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.
വാസ്തുപുരുഷൻ
ത്രേതായുഗത്തില് സര്വ്വലോകവ്യാപിയായി ഒരു പ്രത്യക്ഷപ്പെട്ട മഹാഭൂതമാണ് വാസ്തുപുരുഷന്.പരമശിവനും അന്ധകാരന് എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തില് നിന്നും ഉതിര്ന്നുവീണ വിയര്പ്പുത്തുള്ളിയില് നിന്നാണ് വാസ്തുപുരുഷന്റെഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭൂതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാവാതെ ദേവന്മാരെല്ലാവരും ചേര്ന്ന് പ്രാര്ഥിച്ചു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. ദേവന്മാരുടെ സങ്കടങ്ങള് കേട്ട ബ്രഹ്മാവ് അവരോട് പറഞ്ഞു. ആ ഭൂതവുമായി യുദ്ധം ചെയ്ത് ഒടുവില് അതിനെ എടുത്ത് ഭൂമിയിലേക്ക് എറിയുവാന്. ദേവന്മാരുമായുണ്ടായ യുദ്ധത്തില് തോറ്റ് ഭൂമിയില് പതിച്ച വാസ്തുപുരുഷന്റെശിരസ്സ് ഈശ (വടക്ക് കിഴക്ക്) കോണിലും കാല്പ്പാദങ്ങള് നിറുതി (തെക്ക് പടിഞ്ഞാറ്) കോണിലും കൈകള് രണ്ടുംഅഗ്നികോണിലും (തെക്ക് കിഴക്ക്) ലും വായു കോണി (വടക്ക് പടിഞ്ഞാറ്) ലുമായി ഭൂമി മുഴുവനായി വ്യാപിച്ചു കിടക്കുന്ന വാസ്തുപുരുഷന് പിന്നീട് ഭൂമിയിലുള്ളവരെ ശല്ല്യം ചെയ്യുവാന് തുടങ്ങി. ഉടനെ ഭൂവാസികള് ബ്രഹ്മാവിനെ പ്രാര്ഥിച്ചു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. വാസ്തുപുരുഷന്റെശക്തിയെ ക്ഷയിപ്പിക്കാനായി അന്പത്തിമൂന്നുദേവന്മാരോടും ആ കൂറ്റന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായിബ്രഹ്മദേവന് ഉപദേശിച്ചു. അതെതുടര്ന്ന് ശക്തി ക്ഷയിച്ച വാസ്തുപുരുഷന് ബ്രഹ്മാവിനെ പ്രാര്ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ് വാസ്തുപുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു. "ശിലാന്യാസം (കല്ലിടീല്), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം , തുടങ്ങിയ അവസരങ്ങളിൽ മനുഷ്യര് നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്മ്മാണം നടത്തിയാല് ആ ഗൃഹത്തില് പലവിധഅനര്ഥങ്ങളും സംഭവിക്കുന്നതാണ്". ബ്രഹ്മദേവന്റെ ആശീര്വാദത്തില് സംതൃപ്തനായ വാസ്തുപുരുഷന് മനുഷ്യരാശിയില്നിന്നും പൂജകള് ഏറ്റുവാങ്ങി ഭൂമിയില് നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം
©വിശ്വശില്പി ഫേസ് ബുക്ക് പേജ്
Thursday, 1 October 2015
വിവാഹത്തിനു കഴുത്തില് താലി ചാര്ത്തുന്നതെന്തിന്?
താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല് വളരെയധികം നന്മയെന്നര്ത്ഥം. മംഗളത്തില് നിന്നും മാംഗല്യം ( വിവാഹം )എന്നര്ത്ഥ മുണ്ടായി. സൂത്രമെന്നാല് ചരട് എന്നര്ത്ഥം.പുരുഷനാല് ഒരു സ്ത്രീയുടെ കഴുത്തില് ചരടു കെട്ടുമ്പോള് ധാരണാബലമനുസരിച്ച് ചരടു കെട്ടിയ ആളും കെട്ടപ്പെട്ടവരും പരസ്പരംബന്ധിക്കപ്പെട്ടു എന്നര്ത്ഥം. അതോടെ സ്ത്രീ, തന്നെ ചരടു കെട്ടിയ ആളോട് വിധേയപ്പെട്ടുപോകുന്നു. ഇതിന്റെ ഒരറ്റത്ത് ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില് സ്വര്ണ്ണാദിയാല് നിര്മ്മിച്ച ഒരു താലി ഉണ്ടായിരിക്കും.ആലിലയുടെ ആകൃതിയിലുള്ള താലി ഒരു ത്രികോണത്തിന്റെ പരിഷ്കൃത രൂപമാണ്. താലിത്തുമ്പില്ബ്രഹ്മാവും, താലിമദ്ധ്യത്തില് വിഷ്ണുവും, താലിമൂലത്തില് മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില് ( കൊളുത്ത് ) സര്വ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്.അപ്പോള് പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും ( ചരട് ), ത്രിമൂര്ത്തികളും ( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള് ജീവാത്മാവിനെബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകയാല് സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന് പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില് നിക്ഷിപ്തമായിരിക്കുന്നത്.സ്ത്രീ വിധവയാകുമ്പോള്ഇതുവരെ പരമാത്മസ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭര്ത്താവ് ഇല്ലാതാവുകയും, അവ്യക്തനായ പരമാത്മാവ് ( ഈശ്വരന് ) വ്യക്തമാവുകയും ആണ്. അപ്പോള് ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു. ഇതാണ് അദ്വൈതബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാനാണ് അവള് താലിച്ചരട് കഴുത്തില് നിന്നും മാറ്റിക്കളയുന്നതും.