Friday, 13 November 2015

സൃഷ്‌ടി സ്‌ഥിതി സംഹാരം

പഞ്ചഭൂതങ്ങളെല്ലാം പ്രധാന പുരുഷനാല് അധിഷ്‌ഠിതമാകയാല് അവ പരസ്‌പരം യോജിച്ച്‌ ഹിരണ്യ ഗര്ഭമായി ഭവിച്ചു. ജഗത്‌പതിയായ വിഷ്‌ണു ഹിരണ്യ ഗര്ഭ രൂപത്തില് സ്വയം വിരാജിതനായി ഭവിക്കുകയും ചെയ്‌തു.വ്യാസ ഭഗവാന്റെ പിതാവായ പരാശരമുനിയും മൈത്രേയനും തമ്മിലുള്ള സംവാദമായിട്ടാണ്‌ ശ്രീ വിഷ്‌ണുപുരാണം ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. ഇവരുടെ സംവാദവേളയില് സൃഷ്‌ടിയെക്കുറിച്ച്‌ ആഴത്തിലുള്ള വിവരണം നമുക്ക്‌ ദര്ശിക്കാനാകും.സൃഷ്‌ടിയെക്കുറിച്ച്‌ മൈത്രേയന് പരാശരനോട്‌ ചോദ്യം ഉന്നയിക്കുന്നു.പരാശരന് അതിനുള്ള മറുപടിയായി സാരസ്വതനാല് അദ്ദേഹത്തിന്‌ ഉപദേശിക്കപ്പെട്ട വിഷ്‌ണുപുരാണം പറഞ്ഞുകേള്പ്പിക്കാനുമാരംഭിക്കുന്നു.മൈത്രേയന് ചോദിക്കുന്നു: ഭഗവാന്- അങ്ങ്‌ സൃഷ്‌ടിയെക്കുറിച്ച്‌ വിവരിച്ചാലും. പരാശരന് അദ്ദേഹത്തെ സൃഷ്‌ടി എങ്ങനെ സംഭവിച്ചുവെന്ന്‌ പറഞ്ഞുകേള്പ്പിക്കുന്നു.ദേവദേവേശനായ വിഷ്‌ണുഭഗവാനെ പ്രധാന തത്വമായ സാത്വിക രാജസ താമസമായ മഹത്വം ആവരണം ചെയ്‌തുവെന്നും അതില്നിന്നും ത്രിവിധ ഗുണ സ്വരൂപമായ അഹങ്കാരം ഉത്ഭവിച്ചുവെന്നും അത്‌ ഭൂതേന്ദ്രിയാദികള്ക്ക്‌ കാരണമായെന്നും പറയപ്പെടുന്നു.പ്രധാന തത്വത്താല് മഹത്വം വ്യാപൃതമായതുപോലെ മഹത്വത്താല് അഹങ്കാരം വ്യാപൃതമായിരിക്കുന്നു. ഭൂതാതി നാമമായ താമസാഹങ്കാരം ശബ്‌ദ തന്മാത്രയേയും അതില്നിന്ന്‌ ആകാശത്തെയും നിര്മ്മിച്ചു.പിന്നീട്‌ ശബ്‌ദ തന്മാത്ര സ്‌പര്ശ തന്മാത്രയേയും സ്‌പര്ശ തന്മാത്ര വായുവിനെ ആവൃതമാക്കി രൂപ തന്മാത്രയേയും സൃഷ്‌ടിച്ചു. ഇതില്നിന്ന്‌ തേജസ്സ്‌ രൂപപ്പെട്ടു. പിന്നീട്‌ ഈ തേജസ്സ്‌ വികൃതമായി രസതന്മാത്രയെ ഉല്‌പാദിപ്പിക്കുകയും അതില്നിന്ന്‌ രസഗുണമാര്ന്ന ജലം ഉത്ഭവിക്കുകയും ചെയ്യും.ഈ ജലത്തെ തേജസ്‌ ആവരണം ചെയ്യുകയും അതില്നിന്നും ഗന്ധതന്മാത്ര ഉണ്ടാവുകയും പൃഥ്വിയുടെ ഉത്ഭവത്തിന്‌ കാരണമാവുകയും ചെയ്‌തു. ഈ തന്മാത്രകളെല്ലാം തന്നെ ശാന്ത ഘോരമൂഢങ്ങളല്ലാത്തതിനാല് ഭൂതതന്മാത്രാ സ്വരൂപമായ സൃഷ്‌ടിയുണ്ടായി.പഞ്ചഭൂതങ്ങളെല്ലാം ചേര്ന്നാണല്ലോസൃഷ്‌ടിയുണ്ടാകുന്നത്‌. ഇവയെല്ലാം പരസ്‌പര പൂരകങ്ങളാണ്‌. പഞ്ചഭൂതങ്ങളെല്ലാം പ്രധാന പുരുഷനാല് അധിഷ്‌ഠിതമാകയാല് അവ പരസ്‌പരം യോജിച്ച്‌ ഹിരണ്യ ഗര്ഭമായി ഭവിച്ചു. ജഗത്‌പതിയായ വിഷ്‌ണു ഹിരണ്യ ഗര്ഭ രൂപത്തില് സ്വയം വിരാജിതനായി ഭവിക്കുകയും ചെയ്‌തു.ഈ ഗര്ഭത്തിന്‌ സുമേരു മറുപിള്ളയായും മറ്റു പര്വ്വതങ്ങള് ഗര്ഭായമായും സമുദ്രം ഗര്ഭരസമായും ഭവിച്ചു. അതേ അണ്ഡത്തില്ത്തന്നെ പര്വ്വത ദ്വീപു സമൂഹങ്ങളും സമുദ്രങ്ങളും ഗ്രഹഗണാദികളും സമ്പൂര്ണങ്ങളായലോകങ്ങളും ദേവാസുര മനുഷ്യാദികളും ഉരഗ പ്രാണിവര്ഗ്ഗങ്ങളും ഉണ്ടായി. ഈ അണ്ഡം പഞ്ചഭൂതാദികളാല് ആവൃതമായിരിക്കുന്നു.ഭൂതാദികള് മഹാതത്ത്വത്താല് വലയം ചെയ്യപ്പെട്ടിരിക്കുന്നു. അതിനുള്ളില് സ്വയം വിരാജിതനായ ഭഗവാന് ബ്രഹ്‌മാവായിത്തീര്ന്ന്‌രജോഗുണാശ്രിതനായി ലോകരചനയില് താല്‌പര്യമുള്ളവനായി ഭവിച്ചു.അങ്ങനെ സൃഷ്‌ടി നടന്നതിനെത്തുടര്ന്ന്‌ സത്വഗുണപരായണനായഭഗവാന് അതിനെ കല്‌പാന്തം വരെ പരിപാലിക്കാന് യോഗ്യനായി. അതുപോലെ തന്നെയുഗാന്ത്യത്തില് തമോഗുണപ്രധാനമായ രുദ്രരൂപം കൈക്കൊണ്ട്‌ ഭഗവാന് സമസ്‌ത ഭൂതാദികളേയും സംഹരിക്കുന്നു.വീണ്ടും നൈമത്തിക പ്രളയം സംഭവിക്കുകയും ഭഗവാന് ശേഷശയ്യയില് ശയിക്കാനാരംഭിക്കുകയും ചെയ്യുന്നു. ഉണര്ന്നതിനുശേഷം ബ്രഹ്‌മരൂപം കൈക്കൊണ്ട്‌, വീണ്ടും ലോകരചനയില് പ്രവൃത്തനായി നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ ഭഗവാന് സൃഷ്‌ടി സ്‌ഥിതി സംഹാരത്തിനായി ബ്രഹ്‌മാവിഷ്‌ണു, മഹേശ്വര സംജ്‌ഞകള് ധരിക്കുന്നവനായും ഭവിക്കുന്നു.''സ്രഷ്‌ടാ സൃജതിചാത്മാനംവിഷ്‌ണുപാല്യം ച പാതിചഉപസംഹ്രിയാതേ ചാന്തേസംഹര്ത്താ ച സ്വയം പ്രഭൂ.'' ---------- സര്വ്വസ്വരൂപനായ ഭഗവാന് തന്നെ സര്വ്വതിന്റെയും സൃഷ്‌ടി സ്‌ഥിതി സംഹാരങ്ങള് നടത്തി സ്വയം പ്രഭുവായി വിരാജിക്കുന്നു.സര്വ്വം വിഷ്‌ണുമയം.ലോകത്തെ തറവാടായും സകല ചരാചരങ്ങളേയും തന്നെപ്പോലെയുംസര്വ്വവും ഈശ്വരമയവുമായി കാണാന് സാധിച്ചാല് മുക്‌തിയെന്നത്‌സാധിതമാകാത്ത ഒന്നല്ല.

©-ജ്യോത്സ്യന് ഒ.കെ. പ്രമോദ്‌ പണിക്കര്പെരിങ്ങോട്‌,ഭരത ക്ഷേത

പാദ നമസ്കാരത്തിന്റെഅർത്ഥം എന്ത്

ഭാരതത്തിൽ മാതാപിതാക്കളെയോഗുരുക്കന്മാരെയോകാണുമ്പോൾ പാദ നമസ്കാരം ചെയ്യാറുണ്ട് . കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട് . പക്ഷെ പലര്ക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത് .ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു .അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ് .ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ . തലക്കനം എന്നും അഹങ്കാരത്തിനു പേര് ഉണ്ട് .ഹൃദയ ഭാഗത്ത് ആണ് ( ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല നെഞ്ചിന്റെ വലതുവശത്ത്‌ ) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മ സ്ഥാനം .ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു " ഞാൻ " എന്ന് പറയാറില്ല .. വയറിൽ തൊട്ടും പറയാറില്ല .. ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിന്റെ വലതു വശം ആണ് . അവിടെ ആണ് ഋഷിമാർ പറയുന്ന " ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം .ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു " ഞാൻ " എന്ന് പറയാറില്ല .. വയറിൽ തൊട്ടും പറയാറില്ല .. ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിന്റെ വലതു വശം ആണ് . അവിടെ ആണ് ഋഷിമാർ പറയുന്ന " ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം .കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം .. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയുംകണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത്മനസ്സിലാവുന്നത്. മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ് .കൈ വഴി ആണ് ആത്മബോധം അതായത് ശാന്തി പ്രവഹികുന്നത് . ദേവി ദേവന്മാർകൈ ഉയർത്തി അനുഗ്രഹിക്കുന്നത് .. " ആത്മ ബോധം ഉണ്ടാവട്ടെ" " ശാന്തിലഭിക്കട്ടെ എന്നാണ്ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെനാശ സ്ഥാനം. ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി അത് കൈ കൊണ്ട് ചൂണ്ടി കാണിച്ച് വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത് . " നോക്കൂ ഇവിടെ ആണ് നിന്റെ ശാന്തി മാര്ഗം " അതാണ് അതിന്റെ അർത്ഥം .ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ" എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമര്പ്പിക്കുന്നു " എന്നാണ് അർത്ഥം . അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നു . " നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ " എന്നാണ് തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നല്കുന്നതിന്റെ അർത്ഥംവളരേ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ് " പാദ ദീക്ഷ " ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് പാദ ദീക്ഷ . അഹല്യക്ക് ശ്രീരാമൻ .. മഹാബലിക്ക് വാമനൻ തുടങ്ങി അപൂർവ്വം ഭക്തര്ക്കെ ഭഗവാന്റെ , ഗുരുവിന്റെ പാദ ദീക്ഷ ലഭിക്കാൻ പുണ്യം ചെയ്തിട്ടുള്ളൂപൂര്ണമായ അഹങ്കാര നാശവും ആത്മ സുഖവും ആണ് പാദദീക്ഷയുടെ അർത്ഥം .ഹസ്ത ദീക്ഷ എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും .. പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നല്കുന്നതും ആണ്അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക .. ശാന്തി നേടുക എന്നതാണ് . ഓരോ മനുഷ്യ കര്മ്മത്തിന്റെയും ലക്‌ഷ്യം
Copied from#Ganesh R Pillai

Monday, 9 November 2015

ദീപാവലി

ദീപാവലി - ദീപങ്ങളുടെ ഉത്സവംഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ്ദീപാവലി. ഈ ആഘോഷത്തിനു പിന്നില് ഐതിഹാസ്യപരമായുംആത്മീയപരമായും പല പല കഥകള് പ്രചാരത്തിലുണ്ട് . അവയില് ആത്മീയപരമായി പ്രചാരത്തിലുള്ളകഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശിയായിരുന്നു. നരകാസുരവധത്തോടെആ ദിനത്തിനു നരകചതുര്ദ്ധശി എന്നും പേരായി.ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന ഒരസുരനായിരുന്നുനരകാസുര൯. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല് അഹങ്കരിച്ചു ഭൂലോകവാസികളേയുംദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല് അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല് വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെമു൯പില് ചെന്ന് തന്റെ സങ്കടമുണര്ത്തിച്ചു. അധര്മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില് നിന്നുണര്ന്നു.കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല് ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി.പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്ക്കമുണ്ടായി. അതോടെ ഗര്ഭിണിയായ ഭൂമിദേവി ഉടനെ പ്രസവിക്കുകയും ചെയ്തു. പിറവിയെടുത്തത് അതി ശക്തനായ ഒരസുര ശിശുവായിരുന്നു.ഭൂമിദേവിയുടെദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില് നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില് നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെരക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്ത്ഥിച്ചു. ഭഗവാ൯ അവന്നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു.എന്നാല് ഭഗവാനില് നിന്നുള്ള വരലബ്ധിയില് നരക൯ മഹാഅഹങ്കാരിയായിമാറി. ദേവന്മാരോട് അവന്കൊടുംപകയായിരുന്നു. ദേവസ്ത്രീകളെ ബലാല്ക്കാരം ചെയ്യാനും കാണുന്ന മാത്രയില് ദേവന്മാരെ ഉപദ്രവിക്കാനും അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു അവന്റെ രാജ്യതലസ്ഥാനം. അസുരന്മാര്ക്കല്ലാതെ മറ്റാര്ക്കും അവിടെപ്രവേശിക്കുവാനുള്ള അനുവാദവും നരക൯ കൊടുത്തിരുന്നില്ല.ഒരു ദിവസം സ്വശക്തിയില് മദോന്മത്തനായ് അവ൯ ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്സ്വന്തമാക്കുകയും ചെയ്തു. പ്രാണഭീതിയോടെ ഇന്ദ്ര൯ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഭഗവാ൯ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്ദ്ദശിയായിരുന്നു. അര്ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് പിന്നെ ബ്രാഹ്മമുഹൂര്ത്തം കഴിയവെ ഗംഗാ തീര്ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി . വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളുംതന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്പിക്കുകയും ചെയ്തു .അസുര വധത്താല് അത്യാഹ്ലാദം പൂണ്ട ദേവന്മാര് ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ്ദീപാവലി ഭൂമിയിലും പ്രകാശപൂര്ണമായഒരാചാരമായി മാറിയത്‌.മറ്റൊരൈതിഹ്യം ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്വ്വമായാണ് അയോദ്ധ്യാവാസികള് സ്വീകരിച്ചത്. ആ ഓര്മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്ന്നു. രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള് ഒന്നുതന്നെ. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കിഎന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള് ആഘോഷിക്കുന്നു.ഇവ കുടാതെ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ഒരു ദീപാവലിയാഘോഷംചിലയിടങ്ങളില് നടത്താറുണ്ട്. അതുകുടുതലും ഉത്തരേന്ത്യയിലെബ്രാഹ്മണ കുടുംബങ്ങളിലെ ചടങ്ങ് ആണ്. "വലിയ ചന്ദ്രനെ വരുത്തല്" എന്ന കര്മ്മത്തിലൂടെമഹാബലി പൂജ നടത്തി അവര് അദ്ദേഹത്തെ കളത്തില് വരുത്തും എന്നാണ് സങ്കല്പം. പൂജകള്ക്ക്‌ ശേഷം ബലി ചക്രവര്ത്തിയെ പാതാളത്തിലേയ്ക്ക്‌ തിരിച്ചയയ്ക്കല് ചടങ്ങുമുണ്ടാകും. ഒന്നാം ദിവസം കിണറ്റില് നിന്നെടുക്കുന്നജലം എല്ലാ പൂജകള്ക്കും ശേഷം മൂന്നാം ദിവസം അതേ കിണറ്റിലേയ്ക്കുതന്നെ തിരിച്ചോഴിക്കും. തിന്മയെ ശുദ്ധീകരിച്ചു നന്മയാക്കി മാറ്റുകയും അതു നമ്മള് സ്വീകരിക്കുകയുംചെയ്യുന്നു എന്നുള്ള തത്വമായിരിക്കുംഒരു പക്ഷെ ഇതിലെല്ലാം അടങ്ങിയിരിക്കുന്ന മൂലാധാരം. പ്രകാശം നല്കുക എന്നുള്ളതാണല്ലോദീപങ്ങളുടെ ധര്മ്മം. അതിലുടെ നമ്മള് പലതും കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു.ദീപാവലിക്കു തൊട്ടു മു൯പുള്ള അമാവാസി ദിനം പിതൃബലിക്കും പുണ്യതീര്ത്ഥസ്നാനത്തിനും ഉത്തമമായിട്ടാണ്കണക്കാക്കുന്നത്.വ്രതാനുഷ്ടാനങ്ങള്ക്കും ആഘോഷങ്ങള്ക്കുംതൈല സേചനം അപൂര്വ്വമാണെന്നാണ് ആചാരം എന്നാല് ദീപാവലിയില് പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനമാണ് എന്തെന്നാല് ആ പുണ്യ ദിനത്തില് മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്ദ്ദശിയിലെപ്രഭാത സ്നാനം സര്വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാം. ദീപാവലിയുടെ അനുഷ്ഠാനങ്ങളെക്കുറിച്ച് ശ്രീ പരമേശ്വര൯ പുത്ര൯ ഷണ്മുഖനെ ഉപദേശിക്കുന്നത്പത്മ പുരാണത്തില് വിവരിക്കുന്നുണ്ട് .തൈലേ ലക്ഷ്മിര് ജലേ ഗംഗാദീപാവല്യാം ചതുര്ദ്ദശീംപ്രാത സ്നാനാം ഹിയ കുത്യാത്യമലോകം നപശുതി .മേല്പ്പറഞ്ഞ അനുഷ്ഠാനങ്ങള് മാത്രമല്ല ദീപാവലിയുടെ പ്രത്യേകതകള്. എണ്ണ തേച്ചുകുളി വിഭവ സമൃദ്ധമായ സദ്യ പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനേയും ഇല്ലാതാക്കുന്നു. അധര്മ്മത്തിനെ ഇല്ലാതാക്കാനുള്ള നിയോഗം ധര്മ്മത്തിന്റെതാണല്ലോ. മനുഷ്യരാശികളില് സ്വയമേവ അന്തര്ലീനമായിരിക്കുന്നു. ആസുരിക ശക്തികളെ അന്യമാക്കാനും സമഭാവനതകളും കാരുണ്യത്തിന്റെത്രിമാനങ്ങളും അവിടെ നിറയ്ക്കാനും ദീപാവലിയുടെ അനുഷ്ഠാനങ്ങള് ഉപയുക്തമാകുന്നുണ്ട് . നരകാസുരനും രാവണനും തിന്മയുടെ പ്രതിബിംബങ്ങളാണല്ലോ. അവരെ ഇല്ലാതാക്കി നിത്യമായ സ്വച്ഛതയും സമാധാനവും ഭൂമിയില് വിതറാ൯ ഭഗവാ൯ നിയുക്തനായതും ധര്മ്മ സംരക്ഷണംമു൯നിര്ത്തിക്കൊണ്ടാണ്.ഇവയൊന്നും കുടാതെ ജൈനമതക്കാരുടെ ഇടയില് മറ്റൊരു കഥ കുടി ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. ജൈനമത സ്ഥാപകനായ വര്ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നഷ്ട ശരീരനായിതീര്ന്നെങ്കിലും ജൈനമതക്കാര് ഇപ്പോഴും ആ വെളിച്ചം ഉള്ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര് ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തുംഇല്ലാതാക്കും എന്നാ തത്വത്തില് അവര് അടിയുറച്ച് വിശ്വസിക്കുന്നുണ്ട്.ദീപാവലി ദിനത്തില് ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ്. ഒ൯പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു വേണം അത് ജപിക്കാ൯.ഏതു നിഷ്ഠയിലൂടെയാണെങ്കിലും ദീപാവലി മനുഷ്യരാശിയിലെ തിന്മകളെ തൊട്ടു വെളുപ്പിക്കുന്നൊരു പ്രകാശ ബിന്ദുവാണ്. നമുക്കത് നിത്യ പ്രഭയുടെ ജാജ്ജ്വലുതയോടെ ആസ്വദിക്കാം - അനുഭവിക്കാം .
Click herewww.facebook.com/hinduacharamfor more updates

ദക്ഷനും പരമശിവനും

ദക്ഷനും പരമശിവനും
വിദ്വേഷമുണ്ടാകുന്നതിനു കാരണമായി വ്യത്യസ്ത കഥകൾ പുരാണങ്ങളിൽ വർണിക്കുന്നുണ്ട്. അതിൽ പ്രസിദ്ധമായത് ഇതാണ്: പ്രജാപതിമാർ ഒരു യാഗം നടത്തി. ത്രിമൂർത്തികൾ (ബ്രഹ്മാവ്, വിഷ്ണു, പരമശിവൻ) അവിടെ സന്നിഹിതരായിരുന്നു. യജ്ഞവേദിയിലേക്ക് ദക്ഷൻ കടന്നുവന്നപ്പോൾദേവന്മാർ ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു. തന്റെ ജാമാതാവായ ശിവൻ എഴുന്നേല്ക്കാതിരുന്നതു കണ്ട ദക്ഷനു കോപമുണ്ടായി. ശിവന്റെ ഈശ്വരഭാവത്തെ അനുസ്മരിക്കാതെ ദക്ഷൻശിവനെ അപമാനിതനാക്കാൻ ഉപായമാലോചിച്ചു.ശിവനെയും പാർവതിയെയും ക്ഷണിക്കാതെ ദക്ഷൻ സ്വന്തമായി ബൃഹസ്പതിസവനം എന്ന യജ്ഞം ആരംഭിച്ചു. ഇതറിയാതെ ബ്രഹ്മാവും ദേവന്മാരും ഋഷിമാരും എത്തി. ക്ഷണം ലഭിച്ചില്ലെങ്കിലും ബന്ധുജനങ്ങളെല്ലാം സന്നിഹിതരാകുന്നയജ്ഞത്തിൽ പങ്കെടുക്കാൻ പോകുന്നതിന് സതീദേവി ആഗ്രഹം പ്രകടിപ്പിച്ചു.അപമാനിതയാകുമെന്ന്ശിവൻ മുന്നറിയിപ്പു നല്കിയെങ്കിലും അതു വിശ്വസിക്കാതെ ശുഭാപ്തിവിശ്വാസത്തോടെ സതീദേവി സ്വപിതാവിന്റെ ഗൃഹത്തിലെത്തി. ദക്ഷൻ ശിവനെയും സതിയെയും നിന്ദിച്ചു സംസാരിച്ചു. അപമാനിതയും ദുഃഖിതയുമായ സതീദേവി അഗ്നിയിൽ സ്വയം ദഹിച്ചു. ഇതറിഞ്ഞ പരമശിവൻ ക്രോധമൂർത്തിയായി സ്വന്തം ജട പിഴുത് നിലത്തടിച്ചപ്പോൾ അവിടെ വീരഭദ്രനും ഭദ്രകാളിയും പ്രത്യക്ഷരായി. അവർ ഭൂതഗണങ്ങളോടൊപ്പം ചെന്ന് യജ്ഞവേദി പൂർണമായി നശിപ്പിച്ചു. ദക്ഷന്റെ ശിരസ്സറുത്ത് യാഗാഗ്നിയിൽ നിക്ഷേപിക്കുകയും ചെയ്തു. യജമാനനെ (യജ്ഞം നടത്തുന്നഗൃഹസ്ഥൻ) കൂടാതെ യാഗം അവസാനിപ്പിക്കാൻസാധിക്കാത്തതിനാൽ ബ്രഹ്മാവും വിഷ്ണുവും ശിവന്റെ സഹായമഭ്യർഥിക്കുകയും അവരുടെ അഭ്യർഥന മാനിച്ച് ഒരു ആടിന്റെ തല വച്ച് ദക്ഷനെ പുനരുജ്ജീവിപ്പിക്കുന്നതിന് ശിവൻ അനുവാദം നല്കുകയും ചെയ്തു. അങ്ങനെ പുനർജനിച്ച ദക്ഷൻ ക്ഷമായാചനം ചെയ്ത് ശിവനെ സ്തുതിച്ചു.

Tuesday, 3 November 2015

ചന്ദ്രന്‍... അര്‍ദ്ധചന്ദ്രം...ചന്ദ്രഹാസം...

27 നക്ഷത്രങ്ങളുടെയും അധിപതിയാണ് ചന്ദ്രന്‍. നവഗ്രഹങ്ങളിലും അഷ്ടവസുക്കളിലും പ്രധാനിയുമാണത്രേ ചന്ദ്രന്‍..സംസ്കൃതത്തില്‍ ‘ചന്ദ്ര’ എന്ന പദത്തിന് ശോഭിക്കുന്നത്‌, തിളങ്ങുന്നത് എന്നൊക്കെ അര്‍ത്ഥം. ശ്രീപരമേശ്വരനും പാര്‍വ്വ തിയും (നവദുര്‍ഗ്ഗാ ഭാവത്തില്‍) ചന്ദ്രനെ ശിരസ്സില്‍ ധരിക്കുന്നതായും വിശ്വാസം. തൂവെള്ള ദേഹത്തോട് കൂടി ഇരുകൈകളില്‍ ഒന്നില്‍ താമരപ്പൂവും മറ്റൊന്നില്‍ ആയുധമായ ഗദയോടും കൂടി സൗമ്യനും അങ്ങേയറ്റം സുന്ദരനുമായ ദേവനായിട്ടാണ് ചന്ദ്രനെ പുരാണങ്ങളില്‍ വര്‍ണ്ണിക്കുന്നത്. ചന്ദ്രന്‍റെ രഥത്തിന്‌ മൂന്നുചക്രവും ആ രഥം വലിക്കുന്നതിന്‌ പത്തു വെളളക്കുതിരകളുമുണ്ട്‌. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ചന്ദ്രന്‍. എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനസ്സിന്‍റെ കാരകനെയാണ് ചന്ദ്രന്‍ ഇതിലൂടെ പ്രതിനിദാനം ചെയ്യുന്നത്..
ചന്ദ്രന്‍, ദക്ഷന്‍റെ ഇരുപത്തേഴു 27 പുത്രിമാരെ- നക്ഷത്രങ്ങളെ വിവാഹം ചെയ്‌തു. എന്നാല്‍, ചന്ദ്രന്‍ അവരില്‍ അതീവ സുന്ദരിയായ രോഹിണിയോടു മാത്രം കൂടുതല്‍ സ്‌നേഹം കാണിച്ചതുകൊണ്ട്‌ സന്തപ്‌തചിത്തരായ മറ്റു ഭാര്യമാര്‍ ചെന്ന്‌, പിതാവായ ദക്ഷനോടു പരാതിപ്പെട്ടു. ദക്ഷന്‍ ചന്ദ്രനെ ഗുണദോഷിച്ചുനോക്കി. എന്നിരിക്കിലും ഒരു ഫലവുമുണ്ടാകാതിരുന്നതു മൂലം ദക്ഷന്‍, ചന്ദ്രനെ ശപിക്കുകയും ചന്ദ്രന്‍ സന്താനഭാഗ്യമില്ലാതെ, വൃദ്ധിക്ഷയങ്ങള്‍ ബാധിച്ചവനായിത്തീരുകയും ചെയ്‌തു. ദുഃഖാര്ത്തരായ ഭാര്യമാര്‍ പിതാവിനോട് പരാതി തങ്ങള്‍ പിന്‍വലിക്കുന്നുവെന്നും ശാപം തിരിചെടുക്കണമെന്നും അപേക്ഷിക്കുന്നു. എന്നാല്‍ തന്‍റെ ശാപം പൂര്ണ്ണമായി തിരികെയെടുക്കുവാന്‍ സാധിക്കുകയില്ലെന്നും മാസത്തില്‍ ഒരിക്കല്‍ മാത്രം ചന്ദ്രന് പൂര്ണ്ണരൂപം തിരികെ കിട്ടുമെന്നുള്ള തരത്തില്‍ ശാപത്തിന്‍റെ കാഠിന്യം കുറക്കുകയും ചെയ്തു.. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ക്കു പിന്നിലെ പുരാണഐതിഹ്യവും ഇതാണ്.
ശിവ മഹാ പുരാണത്തില്‍ നിന്നും ഒരു ഭാഗം..
ഒരിക്കല്‍ ചന്ദ്രന്‍ ബൃഹസ്‌പതിയുടെ ഭാര്യ താരയെ മോഹിച്ചുകൊണ്ടുപോയി. തന്മൂലം അവര്‍ തമ്മില്‍ 'താരകാമയം' എന്നൊരു യുദ്ധമുണ്ടായി. ദൈത്യര്‍, ദാനവര്‍ എന്നിവര്‍ ചന്ദ്രന്‍റെ ഭാഗത്തും ഇന്ദ്രനും ദേവകളും ബൃഹസ്‌പതിയുടെ ഭാഗത്തും നിലയുറപ്പിച്ചുനിന്നു. ഈ കാര്യം കൈലസത്തിലും എത്തി ശ്രീപരമേശ്വരന്‍ ക്ഷുഭിതനായി തന്‍റെ ശൂലംകൊണ്ട്‌ ചന്ദ്രനെ രണ്ടായി മുറിച്ചുകളഞ്ഞു. അതിനാല്‍ ചന്ദ്രന്‌ ഭഗ്നാത്മാവെന്നു പേര്‍ ലഭിച്ചു.
പിന്നീട്‌ ബ്രഹ്‌മദേവന്‍റെ നിര്ബന്ധത്താല്‍, ചന്ദ്രന്‍, ഗര്ഭിണിയായ താരയെ ബൃഹസ്‌പതിക്കു തിരികെ നല്കി . അവള്‍ കോമളനും മഹായോഗ്യനുമായ ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. ആ യുവകോമളന്‍ തന്‍റെ പുത്രനാണെന്ന്‌ ബൃഹസ്‌പതിയും അല്ല; തന്‍റെ പുത്രനാണെന്ന്‌ ചന്ദ്രനും തര്‍ക്കിച്ചുകൊണ്ടിരുന്നു. നിജസ്‌ഥിതി വെളിപ്പെടുത്താതെ, താരമൗനം പാലിച്ചുപോന്നു. തര്‍ക്കം മൂത്തു. അതി കഠിനഭാവത്തിലെത്തി. ദിവ്യനും പ്രഭാവവാനുമായ ആ കുഞ്ഞ്‌; നവജാത ശിശു താരയെ ശപിക്കുമെന്ന്‌ പറഞ്ഞ്‌ ഇരുകൂട്ടരും ഭയപ്പെടുത്തിക്കൊണ്ടുമിരുന്നു. ഗത്യന്തരമില്ലാതെ താര ആ ശിശു ചന്ദ്രന്‍റെതാണെന്ന്‌ താര തുറന്നു സമ്മതിച്ചു. ചന്ദ്രന്‍ തന്‍റെ കുഞ്ഞിന്‌ 'ബുധന്‍' എന്ന പേരും നല്‍കി.
ചന്ദ്രനുമായി ബന്ധപെട്ടു നിരവധി പേരുള്ള ആയുധങ്ങളും ശസ്ത്രങ്ങളും പുരാണത്തില്‍ ഉണ്ട്.. അത്തരത്തില്‍ ഒന്നാണ് ചന്ദ്രഹാസവും അര്‍ദ്ധ-ചന്ദ്രം എന്ന അസ്ത്രവും ..
ഒരിക്കല്‍ ലങ്കേശനായ രാവണന്‍ പുഷ്പകവിമാനത്തില്‍ സഞ്ചരിക്കവേ കൈലാസപര്‍വ്വതം കാണുകയുണ്ടായി. സ്വതവേ ഗര്‍വിഷ്ടനായ രാവണന്‍ കൈലാസപര്‍വ്വ തത്തെ ഉയര്‍ത്തി ലങ്കയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ശിവന്‍ കാലുകൊണ്ടു കൈലാസത്തെ അടിയിലേക്കു ചവുട്ടിത്താഴ്ത്തി. അതോടെ രാവണന്‍റെ കൈകള്‍ കൈലാസത്തിനടിയില്‍ കിടന്നു ചതഞ്ഞരഞ്ഞു. കൈകള്‍ പുറത്തെടുക്കാന്‍ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന്‍ ആയിരം വര്‍ഷം ആ ഇരിപ്പിലിരുന്ന് ശിവനെ ഭജിച്ചു. അവസാനം ശിവന്‍ പ്രത്യക്ഷപ്പെട്ടു രാവണനു വിശേഷപ്പെട്ട ഒരു വാള്‍ സമ്മാനമായി നല്കി‍. ആ വാളാണ് ചന്ദ്രഹാസം. അര്‍ദ്ധചന്ദ്രക്കലയുടെ ആകൃതിയില്‍ എപ്പോഴും വെള്ളിവെളിച്ചത്തില്‍ മിന്നിതിളങ്ങുന്ന അതിശക്തമായ ദിവ്യായുധം. രാവണന് അനേകം യുദ്ധങ്ങളില്‍ വിജയം നേടിക്കൊടുത്ത ദിവ്യായുധമാണ് ചന്ദ്രഹാസം. അനേകം ത്യാഗങ്ങളും പ്രയാസങ്ങളും അനുഭവിച്ചശേഷം കിട്ടിയ ചന്ദ്രഹാസം എന്ന വാള്‍ മുനയില്‍ രാവണന്‍ ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്നു. അതുപോലെ പ്രസിദ്ധിയാര്‍ജ്ജിച്ച മറ്റൊരു ദിവ്യാസ്ത്രമാണ് അര്‍ദ്ധ ചന്ദ്രം. അഗ്രം ചന്ദ്രക്കലയുടെ ആകൃതിയില്‍ തിളങ്ങുന്ന ദിവ്യാസ്ത്രം.. രാമകഥകളില്‍ ശ്രീരാമചന്ദ്രനും മഹാഭാരതകഥകളില്‍ അര്‍ജ്ജുനനും അര്‍ദ്ധചന്ദ്രം എന്ന അസ്ത്രം അഭിമന്ത്രണം ചെയ്തു നിരവധി ദൈത്യരെയും ശത്രുക്കളെയും നിഗ്രഹിച്ചിരുന്നതായി കാണുവാന്‍ സാധിക്കും..
ഓം നമ ശിവായ..
വാക്കുകൾ: കുമാരി അനഘാ നമ്പൂതിരി

സൃഷ്‌ടി സ്‌ഥിതി സംഹാരം



പഞ്ചഭൂതങ്ങളെല്ലാം പ്രധാന പുരുഷനാല്‍ അധിഷ്‌ഠിതമാകയാല്‍ അവ പരസ്‌പരം യോജിച്ച്‌ ഹിരണ്യ ഗര്‍ഭമായി ഭവിച്ചു. ജഗത്‌പതിയായ വിഷ്‌ണു ഹിരണ്യ ഗര്‍ഭ രൂപത്തില്‍ സ്വയം വിരാജിതനായി ഭവിക്കുകയും ചെയ്‌തു.
വ്യാസ ഭഗവാന്റെ പിതാവായ പരാശരമുനിയും മൈത്രേയനും തമ്മിലുള്ള സംവാദമായിട്ടാണ്‌ ശ്രീ വിഷ്‌ണുപുരാണം ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. ഇവരുടെ സംവാദവേളയില്‍ സൃഷ്‌ടിയെക്കുറിച്ച്‌ ആഴത്തിലുള്ള വിവരണം നമുക്ക്‌ ദര്‍ശിക്കാനാകും.
സൃഷ്‌ടിയെക്കുറിച്ച്‌ മൈത്രേയന്‍ പരാശരനോട്‌ ചോദ്യം ഉന്നയിക്കുന്നു. പരാശരന്‍ അതിനുള്ള മറുപടിയായി സാരസ്വതനാല്‍ അദ്ദേഹത്തിന്‌ ഉപദേശിക്കപ്പെട്ട വിഷ്‌ണുപുരാണം പറഞ്ഞുകേള്‍പ്പിക്കാനുമാരംഭിക്കുന്നു.
മൈത്രേയന്‍ ചോദിക്കുന്നു: ഭഗവാന്‍- അങ്ങ്‌ സൃഷ്‌ടിയെക്കുറിച്ച്‌ വിവരിച്ചാലും. പരാശരന്‍ അദ്ദേഹത്തെ സൃഷ്‌ടി എങ്ങനെ സംഭവിച്ചുവെന്ന്‌ പറഞ്ഞുകേള്‍പ്പിക്കുന്നു.
ദേവദേവേശനായ വിഷ്‌ണുഭഗവാനെ പ്രധാന തത്വമായ സാത്വിക രാജസ താമസമായ മഹത്വം ആവരണം ചെയ്‌തുവെന്നും അതില്‍നിന്നും ത്രിവിധ ഗുണ സ്വരൂപമായ അഹങ്കാരം ഉത്ഭവിച്ചുവെന്നും അത്‌ ഭൂതേന്ദ്രിയാദികള്‍ക്ക്‌ കാരണമായെന്നും പറയപ്പെടുന്നു.
പ്രധാന തത്വത്താല്‍ മഹത്വം വ്യാപൃതമായതുപോലെ മഹത്വത്താല്‍ അഹങ്കാരം വ്യാപൃതമായിരിക്കുന്നു. ഭൂതാതി നാമമായ താമസാഹങ്കാരം ശബ്‌ദ തന്മാത്രയേയും അതില്‍നിന്ന്‌ ആകാശത്തെയും നിര്‍മ്മിച്ചു.
പിന്നീട്‌ ശബ്‌ദ തന്മാത്ര സ്‌പര്‍ശ തന്മാത്രയേയും സ്‌പര്‍ശ തന്മാത്ര വായുവിനെ ആവൃതമാക്കി രൂപ തന്മാത്രയേയും സൃഷ്‌ടിച്ചു. ഇതില്‍നിന്ന്‌ തേജസ്സ്‌ രൂപപ്പെട്ടു. പിന്നീട്‌ ഈ തേജസ്സ്‌ വികൃതമായി രസതന്മാത്രയെ ഉല്‌പാദിപ്പിക്കുകയും അതില്‍നിന്ന്‌ രസഗുണമാര്‍ന്ന ജലം ഉത്ഭവിക്കുകയും ചെയ്യും.
ഈ ജലത്തെ തേജസ്‌ ആവരണം ചെയ്യുകയും അതില്‍നിന്നും ഗന്ധതന്മാത്ര ഉണ്ടാവുകയും പൃഥ്വിയുടെ ഉത്ഭവത്തിന്‌ കാരണമാവുകയും ചെയ്‌തു. ഈ തന്മാത്രകളെല്ലാം തന്നെ ശാന്ത ഘോരമൂഢങ്ങളല്ലാത്തതിനാല്‍ ഭൂതതന്മാത്രാ സ്വരൂപമായ സൃഷ്‌ടിയുണ്ടായി.
പഞ്ചഭൂതങ്ങളെല്ലാം ചേര്‍ന്നാണല്ലോ സൃഷ്‌ടിയുണ്ടാകുന്നത്‌. ഇവയെല്ലാം പരസ്‌പര പൂരകങ്ങളാണ്‌. പഞ്ചഭൂതങ്ങളെല്ലാം പ്രധാന പുരുഷനാല്‍ അധിഷ്‌ഠിതമാകയാല്‍ അവ പരസ്‌പരം യോജിച്ച്‌ ഹിരണ്യ ഗര്‍ഭമായി ഭവിച്ചു. ജഗത്‌പതിയായ വിഷ്‌ണു ഹിരണ്യ ഗര്‍ഭ രൂപത്തില്‍ സ്വയം വിരാജിതനായി ഭവിക്കുകയും ചെയ്‌തു.
ഈ ഗര്‍ഭത്തിന്‌ സുമേരു മറുപിള്ളയായും മറ്റു പര്‍വ്വതങ്ങള്‍ ഗര്‍ഭായമായും സമുദ്രം ഗര്‍ഭരസമായും ഭവിച്ചു. അതേ അണ്ഡത്തില്‍ത്തന്നെ പര്‍വ്വത ദ്വീപു സമൂഹങ്ങളും സമുദ്രങ്ങളും ഗ്രഹഗണാദികളും സമ്പൂര്‍ണങ്ങളായ ലോകങ്ങളും ദേവാസുര മനുഷ്യാദികളും ഉരഗ പ്രാണിവര്‍ഗ്ഗങ്ങളും ഉണ്ടായി. ഈ അണ്ഡം പഞ്ചഭൂതാദികളാല്‍ ആവൃതമായിരിക്കുന്നു.
ഭൂതാദികള്‍ മഹാതത്ത്വത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അതിനുള്ളില്‍ സ്വയം വിരാജിതനായ ഭഗവാന്‍ ബ്രഹ്‌മാവായിത്തീര്‍ന്ന്‌ രജോഗുണാശ്രിതനായി ലോകരചനയില്‍ താല്‌പര്യമുള്ളവനായി ഭവിച്ചു.
അങ്ങനെ സൃഷ്‌ടി നടന്നതിനെത്തുടര്‍ന്ന്‌ സത്വഗുണപരായണനായ ഭഗവാന്‍ അതിനെ കല്‌പാന്തം വരെ പരിപാലിക്കാന്‍ യോഗ്യനായി. അതുപോലെ തന്നെ യുഗാന്ത്യത്തില്‍ തമോഗുണപ്രധാനമായ രുദ്രരൂപം കൈക്കൊണ്ട്‌ ഭഗവാന്‍ സമസ്‌ത ഭൂതാദികളേയും സംഹരിക്കുന്നു.
വീണ്ടും നൈമത്തിക പ്രളയം സംഭവിക്കുകയും ഭഗവാന്‍ ശേഷശയ്യയില്‍ ശയിക്കാനാരംഭിക്കുകയും ചെയ്യുന്നു. ഉണര്‍ന്നതിനുശേഷം ബ്രഹ്‌മരൂപം കൈക്കൊണ്ട്‌, വീണ്ടും ലോകരചനയില്‍ പ്രവൃത്തനായി നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ ഭഗവാന്‍ സൃഷ്‌ടി സ്‌ഥിതി സംഹാരത്തിനായി ബ്രഹ്‌മാവിഷ്‌ണു, മഹേശ്വര സംജ്‌ഞകള്‍ ധരിക്കുന്നവനായും ഭവിക്കുന്നു.
''സ്രഷ്‌ടാ സൃജതിചാത്മാനം
വിഷ്‌ണുപാല്യം ച പാതിച
ഉപസംഹ്രിയാതേ ചാന്തേ
സംഹര്‍ത്താ ച സ്വയം പ്രഭൂ.''
സര്‍വ്വസ്വരൂപനായ ഭഗവാന്‍ തന്നെ സര്‍വ്വതിന്റെയും സൃഷ്‌ടി സ്‌ഥിതി സംഹാരങ്ങള്‍ നടത്തി സ്വയം പ്രഭുവായി വിരാജിക്കുന്നു. സര്‍വ്വം വിഷ്‌ണുമയം.
ലോകത്തെ തറവാടായും സകല ചരാചരങ്ങളേയും തന്നെപ്പോലെയും സര്‍വ്വവും ഈശ്വരമയവുമായി കാണാന്‍ സാധിച്ചാല്‍ മുക്‌തിയെന്നത്‌ സാധിതമാകാത്ത ഒന്നല്ല.


https://www.facebook.com/എല്ലാഅറിവും-സമര്പ്പിക്കുന്നു-134931603511454/

പുനർജ്ജന്മം


എന്തുകൊണ്ടാണ് ചിലര്‍ സന്തോഷിക്കുകയും മറ്റു ചിലര്‍ ദുഃഖിക്കുകയും ചെയ്യുന്നത്? ഈശ്വരന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പക്ഷപാതം കാണിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതില്‍ കുറ്റക്കാരന്‍ ഈശ്വരനാണോ?
ഇവിടെയാണ് സനാതനധര്‍മ്മം മുഖ്യമായ കര്‍മ്മസിദ്ധാന്തത്തെ മുന്നോട്ടു വെയ്ക്കുന്നത്.

ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലമാണ് എനിയ്ക്കു കിട്ടുന്നത്. ഞാനെന്തു ചെയ്താലും അതിനൊരു ഫലമുണ്ടെന്നുള്ള വിശ്വാസം സനാതന ധര്‍മ്മികള്‍ക്കുണ്ടായിരുന്നു. ആ കര്‍മ്മങ്ങള്‍ ഈ ജന്മത്തിലേതു മാത്രമായിരിക്കേണ്ടതില്ല. ചില പാട്ടുകാരെ ശ്രദ്ധിച്ചിട്ടില്ലേ? അവരുടെ അച്ഛനോ അമ്മയോ മക്കളോ പോലും പാട്ടുപാടുന്നവരായിരിക്കുകയില്ല. പിന്നെങ്ങനെ പാടാനുള്ള ഈ കഴിവ് ഇവര്‍ക്കുണ്ടായി? അതാണ് കര്‍മ്മഫലം. ജന്മജന്മാന്തരങ്ങളായി നാം കര്‍മ്മവും കര്‍മ്മഫലവും അനുഭവിക്കുകയാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചു. ആ വിശ്വാസം വേദങ്ങളിലും, ഉപനിഷത്തുക്കളിലും, ബ്രഹ്മസൂത്രത്തിലും ഭഗവദ്ഗീതയിലും എന്തിന് ജ്ഞാനപ്പാനയില്‍പ്പോലും കാണാം.

നോക്കൂ.
‘അജം ചത്തു ഗജമായി പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു
നരി ചത്തു നരനായി പിറക്കുന്നു
നാരി ചത്തുടനോരിയായി പോകുന്നു.
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായി പിറക്കുന്നു.
ഈച്ചചത്തൊരു പൂച്ചയായീടുന്നു.
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.’
അപ്പോള്‍ സനാതനധര്‍മ്മം ഉറച്ച് വിശ്വസിക്കുന്ന ഒരു കാര്യം ഞാനും നമ്മുടെ പിതൃക്കളുമെല്ലാം തുടര്‍ച്ചയായി ജനിമൃതികളെ പുല്‍കുന്നുവെന്നതാണ്. അതായത് നമ്മുടെ പിതൃക്കള്‍ മരിക്കുകയും അവര്‍ വീണ്ടും കര്‍മ്മഫലമനുസരിച്ച് ജന്മമെടുക്കുകയും ചെയ്യുന്നൂവെന്നര്‍ത്ഥം. നമുക്ക് ഭഗവദ് ഗീതയിലേക്ക് വരും. അവിടെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നതൊന്നു കാണൂ.
ജാതസ്യ ഹി ധ്രുവോ മൃത്യുര്‍
ധ്രുവം ജന്മ മൃതസ്യ ച
തസ്മാതപരിഹാര്യേളര്‍ത്ഥേ
ന ത്വം ശോചിതുമര്‍ഹസി ‘
(സാംഖ്യയോഗം 27)
അര്‍ത്ഥം: എന്തെന്നാല്‍ ജനിച്ചവന് മരണം സുനിശ്ചിതമാണ്. മരിച്ചവന് ജനനവും സുനിശ്ചിതമാണ്. അതിനാല്‍ പരിഹരിക്കാന്‍ സാധിക്കാത്ത കാര്യത്തെക്കുറിച്ച് നീ എന്തിന് ദുഃഖിക്കണം?
‘വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരേളപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ’
(ഭഗവദ്ഗീത സാംഖ്യയോഗം 2.22)
അര്‍ത്ഥം: മനുഷ്യന്‍ ജീര്‍ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതുപോലെ ആത്മാവ് ജീര്‍ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയ ശരീരങ്ങള്‍ കൈക്കൊള്ളുന്നു.
യാതൊരു സംശയവുമില്ലാത്തവണ്ണം പുനര്‍ജന്മത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഭഗവാനിവിടെ. ഇനി നമുക്ക് ആത്മാവിന് മരണശേഷം എന്താണ് ഗതിയെന്ന് ഉപനിഷത്തുക്കള്‍ പറയുന്നതു കൂടി കേള്‍ക്കാം.
ഗൗതമാ! വളരെ സന്തോഷത്തോടെ ഞാന്‍ നിനക്ക് ഗഹനവും നിത്യവുമായ അനാദി ബ്രഹ്മത്തെ പറഞ്ഞുതരാം. എങ്ങനെയെന്നാല്‍ മരിച്ചതിനുശേഷം ആത്മാവ് എന്തു ഗതിയെ സ്വീകരിക്കുന്നൂവെന്നവണ്ണം.
‘ചില ജീവാത്മാക്കള്‍ അന്യയോനിയെ അഥവാ അന്യശരീരത്തെ പ്രാപിക്കുന്നു. ചിലരാകട്ടെ, കര്‍മ്മവും ജ്ഞാനവും അനുസരിച്ച് നിത്യസ്ഥനായ ഈശ്വരനെ അഥവാ ബ്രഹ്മത്തെ സാക്ഷാത്ക്കരിക്കുന്നു.’
(കഠോപനിഷത്ത് 2.5.6)
രണ്ടു വഴികളെ മരണാനന്തരം ജീവനുള്ളു. ഒന്നു കര്‍മഫലമനുസരിച്ച് മറ്റൊരു ശരീരം സ്വീകരിക്കുക മറ്റൊന്ന് ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുക. അതാണ് കഠോപനിഷത്ത് പറയുന്നത്. അപ്പോള്‍ കര്‍മ്മഫലമനുസരിച്ച് ഒരാള്‍ മരിച്ചാല്‍ എത്ര സമയമെടുക്കും. മറ്റൊരു ശരീരം സ്വീകരിക്കാന്‍? ഇക്കാര്യത്തിന് ബൃഹദാരണ്യകോപനിഷത്ത് നല്‍കുന്ന ഉത്തരം കൂടി കാണുക.
‘പുല്‍ത്തുമ്പിപ്പുഴു തിന്നുതിന്ന് പുല്ലിലയുടെ അറ്റത്തു നിന്ന്, അടുത്ത ഇലയിലേക്ക് തീറ്റയ്ക്കായി പ്രവേശിക്കുംപോലെ ഒരു ശരീരം നശിപ്പിച്ച് മറ്റൊന്നിലേക്ക് പ്രവേശിച്ച് ആത്മാവ് സ്വയം ഉപസംഹരിക്കുന്നു. ജീവന്റെ പൂര്‍വ്വ പ്രജ്ഞയും കര്‍മ്മവും ഒന്നിച്ചാരംഭിക്കുന്നൂ’ (ബൃഹദാരണ്യകം 4.4.3)
ഇനി നമുക്ക് ദര്‍ശനങ്ങളിലേക്ക് കണ്ണോടിക്കാം. അവിടേയും പുനര്‍ജന്മത്തെ അടിസ്ഥാനസനാതനധര്‍മ്മ ചിന്തയായി ഉയര്‍ത്തിക്കാട്ടുന്നതു കാണാം. വേദാന്തദര്‍ശനം അഥവാ ബ്രഹ്മസൂത്രം പറയുന്നതു കാണാുക.
‘തദന്തര പ്രതിപത്തൗ രംഹതി
സംപരിഷ്വക്തഃ പ്രശ്‌ന നിരൂപണാഭ്യാമ്’
(വേദാന്തദര്‍ശനം 3.1.1)
ഇനി നമുക്ക് ദര്‍ശനങ്ങളിലേക്ക് കണ്ണോടിക്കാം. അവിടേയും പുനര്‍ജന്മത്തെ അടിസ്ഥാനസനാതനധര്‍മ്മ ചിന്തയായി ഉയര്‍ത്തിക്കാട്ടുന്നതു കാണാം. വേദാന്തദര്‍ശനം അഥവാ ബ്രഹ്മസൂത്രം പറയുന്നതു കാണാുക.
‘തദന്തര പ്രതിപത്തൗ രംഹതി
സംപരിഷ്വക്തഃ പ്രശ്‌ന നിരൂപണാഭ്യാമ്’
(വേദാന്തദര്‍ശനം 3.1.1)
അര്‍ത്ഥം; ശരീരാന്തരപ്രാപ്തിയില്‍ പുനര്‍ജന്മത്തിന് ജീവാത്മാവ് ഈ ശരീരം വിട്ട് സൂക്ഷ്മദേഹത്തോടു കൂടി അന്യത്ര പോകുന്നു.
ഇനി കപിലാചാര്യന്‍ സാംഖ്യദര്‍ശനത്തില്‍ എന്തു പറയുന്നുവെന്നു നോക്കൂ.
‘തദ് ബീജാത് സംസൃതി’
(സാംഖ്യദര്‍ശനം 3.3)
അര്‍ത്ഥം: ജീവാത്മാവിന്റെ ദേഹാന്തരഗതി സൂക്ഷ്മശരീരത്തോടു കൂടിയതാണ്.
അങ്ങനെ പുനര്‍ജന്മമുïെങ്കില്‍ ജനിമൃതികള്‍ക്കിടയ്ക്ക് ബാഹ്യവിഷയം ആത്മാവ് അനുഭവിക്കുമോ? സാംഖ്യദര്‍ശനം ഉത്തരം പറയുന്നത് കാണൂ.
‘പൂര്‍വ്വോത്പത്തേ സ്തത് കാര്യത്വം
ഭോഗാദേകസ്യ നേതരസ്യ’
(സാംഖ്യദര്‍ശനം 3.8)
അര്‍ത്ഥം: സൂക്ഷ്മശരീരയുക്തനായ ആത്മാവ് മറ്റൊരു ശരീരത്തിലേക്ക് പോകുന്നതിനിടയ്ക്ക് ബാഹ്യവിഷയങ്ങളൊന്നും അനുഭവിക്കുന്നേയില്ല. വീണ്ടും ബ്രഹ്മസൂത്രം പറയുന്നതു കാണുക.
‘പ്രാണഗതേശ്ച’
(വേദാന്തദര്‍ശനം 3.1.3)

അര്‍ത്ഥം: സൂക്ഷ്മദേഹം പ്രാണന്റെ സ്ഥാനമാണ്. അതിനാല്‍ സൂക്ഷ്മദേഹം അടുത്ത ജന്മത്തിലും ആത്മാവിനോടൊപ്പമുണ്ട്. തുടര്‍ന്നും ബ്രഹ്മസൂത്രം തന്നെ പഠിക്കൂ.
‘അഗ്ന്യാദിശ്രുതേരിതി ചേന്ന ഭാക്തത്വാത’ (വേദാന്തദര്‍ശനം 3.1.4)
അര്‍ത്ഥം: മരണകാലത്ത് വാണി മുതലായ ഇന്ദ്രിയങ്ങള്‍ ജീവാത്മാവിനോടൊപ്പം അടുത്ത ദേഹധാരണത്തിന്നായി പോകുന്നു.
നോക്കൂ, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയിലും, വ്യാസന്‍ ബ്രഹ്മസൂത്രത്തിലും കപിലാചാര്യന്‍ സാംഖ്യദര്‍ശനത്തിലും യാജ്ഞവല്ക്യന്‍ ബൃഹദാരണ്യകോപനിഷത്തിലും, കഠോപനിഷത്തിലുമൊക്കെ ഒരുപോലെ ജീവന്‍ മരണശേഷം മറ്റൊരു ശരീരം സ്വീകരിക്കുമെന്ന് തറപ്പിച്ചു ഉറപ്പിച്ചും പുനര്‍ജന്മത്തെ പാരാട്ടുന്നു.

ആധുനികശാസ്ത്രവും പുനര്‍ജന്മവും
ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലരെങ്കിലും പുനര്‍ജന്മത്തെ അംഗീകരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തന്‍ ലോകത്തിലെ അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞന്‍ കാള്‍ ഗുസ്റ്റാഫ് യുങ്ങ് ആണ്. അദ്ദേഹം ‘പുനര്‍ജന്മത്തെപ്പറ്റി’ എന്നൊരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ‘നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല പുനര്‍ജന്മം. നമുക്കതിനെ അളക്കുവാനോ തൂക്കുവാനോ അതിന്റെ പടമെടുക്കുവാനോ സാധ്യമല്ല. അത് ഇന്ദ്രിയ സംവേദനത്തിന് തികച്ചും അതീതമാണ്. പുനര്‍ജന്മത്തെപ്പോലെ ഇത്രയും ശാസ്ത്രയുക്തമായ ഒന്നിനെ അശാസ്ത്രീയമെന്ന് തള്ളിക്കളയുന്നത് തീരെ ചിന്തയില്ലായ്മയാണ’
ജര്‍മന്‍ ഫിസിസ്റ്റായിരുന്ന ജോര്‍ജ്ജ് ക്രിസ്റ്റഫ് ലിച്ചെന്‍ ബര്‍ഗ് തന്റെ ‘ബഞ്ചാരക്റ്റരി സ്റ്റിക്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നതു കൂടി വായിക്കൂ. ‘ഞാന്‍ ജനിക്കുന്നതിനു മുന്‍പ് ഞാന്‍ മരിച്ചിരുന്നൂവെന്ന ചിന്ത എന്റെ മനസ്സില്‍ നിന്ന് അകറ്റുവാന്‍ കഴിയുന്നില്ല’ ഡോക്ടര്‍ സ്റ്റീവന്‍സണ്‍ 1959ല്‍ ഹാര്‍പ്പേഴ്‌സ് മാഗസിനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു ‘The evidence for survival from claimed memories of former incarnations’ എന്നായിരുന്നു ആ ലേഖനത്തിന്റെ പേര്
ഈ പുനര്‍ജന്മസിദ്ധാന്തം സനാതന ധര്‍മ്മത്തിലെ സമസ്ത ഗ്രന്ഥങ്ങളിലും ആധികാരികായി കടന്നുവരാന്‍ കാരണമെന്താണ്? അതിനു കാരണം ഈശ്വര രചിതമായ വേദങ്ങളാണ് ആദ്യമായി ലോകത്ത് പുനര്‍ജന്മസിദ്ധാന്തം അവതരിപ്പിക്കുന്നത്. നോക്കൂ. വേദമന്ത്രങ്ങളിലേക്ക്

ഓം അസുനീതേ പുനരസ്മാസു ചക്ഷുഃ പുനഃ പ്രാണമിഹ നോ ധേഹി ഭോഗം. ജ്യോക് പശ്യേമ സൂര്യമുച്ചരന്ത മനുമതേ മൃളയാ നഃ സ്വസ്തി.
(ഋഗ്വേദം 10.59.6)

അസുനീതോ അല്ലയോ പ്രാണദായനായ ഈശ്വരാ!
പുനരസ്മാസു ചക്ഷു: = ദയവായി അടുത്ത ജന്മത്തില്‍ ഞങ്ങള്‍ക്ക് കണ്ണുകള്‍ മുതലായ സമസ്ത ഇന്ദ്രിയങ്ങളും നല്‍കിയാലും.
പുനഃ പ്രാണമ് = പ്രാണന്‍, അതായത് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, ബലം, ഉത്സാഹം തുടങ്ങിയവയോടു കൂടിയ ശരീരം പുനര്‍ജന്മത്തിലും തന്നാലും.
ഇഹ നോ ധേഹി ഭോഗം = ഈ ജന്മത്തിലും തുടര്‍ന്നുള്ള ജന്മങ്ങളിലും ഞങ്ങള്‍ ഉത്തമഭോഗങ്ങള്‍ അനുഭവിക്കട്ടെ.
ജ്യോക് പശ്യേമ സൂര്യമുച്ചരന്തമ് = അങ്ങു തന്നെ വിജ്ഞാനം കൊണ്ട് സൂര്യലോകത്തേയും പ്രാണനേയും പ്രേമപൂര്‍വ്വം നോക്കിക്കാണട്ടെ.
അനുമതേ മൃളയാ നഃ സ്വസ്തി = സമസ്ത വ്യക്തികള്‍ക്കും മാനം നല്‍കുന്ന ഭഗവാനേ എല്ലാ ജന്മങ്ങളിലും ഞങ്ങളെ സുഖികളാക്കി സ്വസ്തരാക്കിയാലും.
കടപ്പാട്:
http://www.acharyasrirajesh.com/sanatana-dharmapadavali-part-13/

ആരാണ് ഹിന്ദു ?


സിന്ധു എന്ന നദിയുടെ പേരില് നിന്നാണ് ഹിന്ദു എന്ന പദം ഉണ്ടായത് എന്ന് പൊതുവേ വിശ്വസിച്ചു വരുന്നു. സിന്ധു നദിയുടെ മറുകരയില് പാര്കുന്നവര് എന്ന അര്ത്ഥത്തില് പേര്ഷ്യന് ജനത അവരെ ഹിന്ദുക്കള് എന്ന് വിളിച്ചു. അവര്ക്ക് സിന്ധു എന്ന് ഉച്ചരിക്കാന് കഴിയാത്തത് കൊണ്ട് മാത്രമാണ് സിധു, ഹിന്ദുവായത്.ഹിന്ദുസ്ഥാനില് വസികുന്നവന് ഹിന്ദു എന്ന അര്ഥം. അതായത് ഹിന്ദു എന്നത് ക്രിസ്തുമതം, ഇസ്ലാം മതം എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു മതത്തിന്റെ പേരല്ല, ഒരു ഭൂ പ്രദേശത്ത് വസിക്കുന്ന ജനതയുടെ പേരാണ്. മറ്റു മതക്കാരല്ലാതവരെയാണ് ഇന്ന് ഭാരതത്തില് ഹിന്ദുക്കളായി കണക്കാക്കി പോരുന്നത്.

ധര്മ്മമാണ് ഹിന്ദുമതത്തിന്റെ ആധാരശില. ധര്മ്മം അനശ്വരമാണ്. അതിനാല് സനാതന ധര്മം എന്നും അറിയപ്പെടുന്നു. ധര്മാമാകുന്ന മാര്ഗത്തിലൂടെ മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള ഒരു തീര്ത്ത യാത്രയാണ് ഹിന്ദുവിന് ജീവിതം. ജീവിത യാത്ര എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം അതൊക്കെയാണ്. ധര്മത്തിന് കോട്ടം വരാതെയുള്ള തരത്തില് അര്ത്ഥവും, കാമവും അനുവദിച്ചിരിക്കുന്നു. ഇവ നാലും ഹിന്ദുമതത്തിലെ പുരുഷാര്ഥങ്ങള് എന്നറിയപ്പെടുന്നു.

ഹിന്ദു മതവുമായി ബന്ധപെട്ടു അധികം പഴകമില്ലാത്ത ഒരു പദമാണ് ഹിന്ദുത്വം എന്നത്. ഹിന്ദുത്വം എന്നത് ഒരു യോഗ്യതയാണ്. അതിനു രണ്ടു കാരണങ്ങള് വേണ്ടിയിരിക്കുന്നു. ഒന് ഭാരതം അവനു ജന്മഭൂമിയായിരിക്കണം. രണ്ടു ഭാരതം അവനു പുണ്ണ്യഭൂമിയും ആയിരിക്കണം. ഭാരതത്തിലുള്ള ക്രിസ്ത്യാനികള്ക്കും, മുസ്ലിമ്കള്ക്കും ഭാരതം ജന്മഭൂമിയാണ്. എന്നാല് പുണ്ണ്യ ഭൂമിയല്ല. അവര്ക്കത് ജെറുസലേം മും മക്കയുമാണ്. അതിനാല് അവര്ക്ക് ഹിന്ദുത്വം ഇല്ല. അതുപോലെ തന്നെ ചൈനയിലും, ജപ്പാനിലും മറ്റുമുള്ള ബുദ്ധമതക്കാര്ക്ക് ഭാരതം ശ്രീ ബുദ്ധന്റെ ജന്മ നാടായതിനാല് പുണ്ണ്യ ഭൂമിയാണ്. എന്നാല് ഭാരതം അവരുടെ ജന്മഭൂമിയല്ലാതതിനാല് അവര്ക്കും ഹിന്ദുത്വം ഇല്ല. ഭാരതത്തിന്റെ കടിഞ്ഞാന് കയില് കൊണ്ട് നടക്കുന്ന ഇറ്റാലിയന് പാസ്പോര്ട്ട്കാരി സോണിയക്ക് ഭാരതം ജന്മഭൂമിയോ, പുണ്ണ്യ ഭൂമിയോ അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഹിന്ദുത്വം എന്നത് ദുര്ഭൂതമാണ് എന്ന തരത്തിലാണ് പാശ്ചാത്യ സ്വാദീനമുള്ള മാധ്യമങ്ങളും, പരദേശി രാഷ്ട്രീയത്തിന്റെ വാക്താക്കളായ കമ്മ്യൂണിസ്റ്റ്കാരും സാധാരണകാരെ തെറ്റിദ്ധരിപ്പിചിരിക്കുന്നത്. പൊതുവേ ഹിന്ദു ശാന്ത സ്വഭാവക്കാരാവുകയാല് അതിനെതിരെ ആരോപണങ്ങളുണ്ടാക്കാന് അവര്ക്ക് എളുപ്പം കഴിയുന്നു. അതുകൊണ്ട് മാത്രമാണ് ഹിന്ദു വര്ഗീയവാദിയാണ് എന്ന് പ്രചരിപ്പിക്കുന്നതില് അവര് താത്കാലിക വിജയം വരികുന്നത്.

ഹിന്ദുത്വം വര്ഗീയതയല്ല, ദേശീയത അല്ലെങ്കില് ഭാരതീയത മാത്രമാണ്. സര്വധര്മ സമഭാവനയുടെ വാക്താക്കളായ ഹിന്ദുക്കളെ വര്ഗീയവാദി എന്ന് മുദ്ര കുത്തുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയുള്ള കുടില തന്ത്രമാണ്. മറ്റു മതക്കാരെ അംഗീകരിക്കാനും, ആദരിക്കാനും ഹിന്ദുവിനെ പോലെ ഇതു മതക്കാര്ക്കാണ് കഴിഞ്ഞിട്ടുള്ളത്? സ്വന്തം മതം മാത്രം സത്യം എന്ന് ഒരിക്കലും പറയാതവരാണ് ഹിന്ദുക്കള്. കാരണം അവര് മതത്തിന്റെ അന്തസതയായ ആത്മീയതയുടെ പൊരുളറിഞാവരാണ്. എല്ലാ പുഴകളും ഒഴുകി സമുദ്രത്തില് ചെന്ന് ചേരുന്നതുപോലെ എല്ലാ മതങ്ങളും ഈശ്വരനിലേക്കു നയിക്കുന്നു എന്ന് അവര്ക്ക് പറയാന് കഴിയുന്നതും അത് കൊണ്ടാണ്.

"ആകാശാത് പതിതം തോയം

യഥാ ഗച്ചതി സാഗരം

സര്വ ദേവ നമസ്കാരം

കേശവം പ്രതി ഗച്ചതി"

ഭാരതീയരുടെ ഹൃദയവിശാലത അവകാശപെടാന് വേറെ ഒരു മതവിഭാഗവും ഭൂമുഖതുണ്ടായിട്ടില്ല. മതങ്ങളുടെയെല്ലാം മാതാവാകാന് ഭാരതത്തിനു കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്.

മതേതരത്വത്തിന്റെ പേര് പറഞ്ഞാണ് പലപ്പോഴും ഹിന്ദുവിനെ വര്ഗീയവാദി എന്ന് മുദ്ര കുതാറുള്ളത്. പതിനാലാം നൂറ്റാണ്ടില് യൂറോപ്പില് ഭരണ കൂടാതെ പള്ളിയില് നിന്നും വേര്പ്പെടുത്തി അല്ലെങ്കില് ഇത്തരമാക്കി. അതാണ് മതേതരത്വം അല്ലെങ്കില് സെകുലരിസം എന്നറിയപ്പെടുന്നത്. ഭാരതത്തില് ഭരണഘടന സെകുലര് ആണ്. അതായത് ഭരണഘടനക്ക് മതം ഇല്ല. അത് മതത്തില് നിന്നും ഇതരമാണ്, വേറിട്ട് നില്ക്കുന്നതാണ്. എന്നാല് ഇവിടെ വ്യക്തികള്ക്ക് മതം ഇല്ലേ? മത വിശ്വാസിയായ ഒരുവന് എങ്ങനെ മത ഇതരനാകും. നിരീശ്വരവാദികളാണ് യഥാര്ത്ഥത്തില് മതെതരന്മാരായിട്ടുള്ളത്. എന്നാല് മത തീവ്രവാദികള് പോലും ഇവിടെ മതേതരത്വത്തിന്റെ പേര് പറഞ്ഞു ഞെളിയുന്നു. ഹിന്ദുവിനെ വര്ഗീയവാദി എന്ന് മുദ്രകുത്തി അധിക്ഷേപിക്കുകയും ചെയ്യുന്നു. ഈ കാപട്യം തിരിച്ചറിയാന് ഹിന്ദുക്കള് വൈകിപ്പോയി എന്നതാണ് അവന്റെ ദൌര്ഭാഗ്യം. നിഷ്കളങ്കനായ ഹിന്ദു തന്റെ മതേതരത്വം മറ്റു മതക്കാരെ ബോധ്യപ്പെടുത്താന് സ്വന്തം മതത്തെ തള്ളിപ്പറയാന് തയ്യാറായി. എന്നിട്ടും അവനു മതെതരനാകാന് കഴിഞ്ഞില്ല എന്നതല്ലേ സത്യം.

ചിന്തിച്ചു നോക്കിയാല് ഭാരതം ഒരു മതേതര രാഷ്ട്രമാല്ലെന്നു ആര്ക്കും ബോധ്യമാകും. ഒരു മതേതര രാഷ്ട്രത്തില് ഒന്നാമതായി വരേണ്ടത് എല്ലാ പൌരന്മാര്ക്കും ഒരുപോലെ ബാധകമായ നിയമവ്യവസ്ഥയാണ്. ഭാരതത്തില് അതില്ല. ഇവിടെ ഹിന്ദുവിന് ഒരു നിയമം, മുസ്ലിമിന് മറ്റൊരു നിയമം, ക്രിസ്ത്യാനിക്ക് വേറൊരു നിയമം ഇതാണ് അവസ്ഥ. അതിനാല് ഭാരതത്തെ മതേതര രാഷ്ട്രം എന്ന് പറയുന്നതിനേക്കാള് ന്യൂനപക്ഷപ്രീണന രാഷ്ട്രം എന്ന് പറയുന്നതായിരിക്കും ശരി.

നേരത്തെ പറഞ്ഞത് പോലെ സര്വധര്മ സമഭാവനയാണ് ഹിന്ദുവിന്റെ കാഴ്ചപാട്. പാശ്ചാത്യരുടെ കാപട്യമായ മതേതരത്വം കൊണ്ട് അതിനെ മൂടിവക്കാന് ശ്രമിച്ചതാണ് ഹിന്ദുവിന്റെ പരാജയം."പല മത സാരവും ഏകം" എന്നും "ലോകത്തില് മതത്തിന്റെ രഹസ്യം ഒന്ന് തന്നെയാണെന്നും" ശ്രീ നാരായണഗുരു പറയുകയുണ്ടായല്ലോ. സ്വന്തം മതം മാത്രമാണ് സത്യം എന്ന് പറഞ്ഞു നടക്കുന്ന സങ്കുചിത വിഭാഗക്കാര്ക്ക് ഈ ഹൃദയ വിശാലത മനസിലാക്കാന് ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും. സമഭാവനയും അതിന്റെ അടിസ്ഥാനമാക്കിയുള്ള ധര്മ്മവുമാണ് ഹിന്ദുവിന്റെ കാഴ്ചപ്പാട്. ഹിന്ദു തന്റെ മതത്തിനു തുല്യമായ സ്ഥാനം മറ്റു മതങ്ങള്ക്കും നല്കിയിരിക്കുന്നു. അതാണ് സമഭാവന. അതിനു ഒരു യഥാര്ത്ഥ ഹിന്ദുവിന് ഒരിക്കലും വര്ഗീയ വാടിയാകാന് കഴിയില്ല എന്നതാണ് പരമാര്ത്ഥം. മറ്റുമതക്കാരെ അംഗീകരിക്കാനുള്ള ഹൃദയശുദ്ധി പോലുമില്ലാതവരുടെ കാര്യത്തില് സമഭാവനക്ക് എന്ത് പ്രസക്തിയാണിരികുന്നത്. ഈ സത്യം മൂടിവക്കാന് അവര് ആട്ടിന് തോലിട്ട ചെന്നായെ പോലെ മതേതരത്വത്തിന്റെ മുഖം മൂടി വച്ച് വിലസുകയാണ്. അവസരവാദികളായ അവരുടെ ഭാഷയില് ഇന്ത്യന് മതേതരത്വം, അമേരിക്കന് മതേതരത്വം, ബ്രിട്ടീഷ് മതേതരത്വം എന്നിങ്ങനെ മതെതരത്വങ്ങള് തന്നെ പലതാകാന് തുടങ്ങിയിരിക്കുന്നു. ജ്ഞാനസ്വരൂപനായ ഈശ്വരനെ ആരാധിക്കുന്ന ഹിന്ദു വല്ലവനും പറയുന്നത് കേട്ട് മാത്രം കാര്യങ്ങള് മനസിലാക്കാതിരിക്കാന് ശ്രദ്ധിക്കണം. നമുക്ക് വേണ്ടത് സമഭാവനയാണോ, ദുര്വ്യാഖ്യാനതോട് കൂടിയ മതെതരത്വമാണോ എന്ന് ഓരോ ഹിന്ദുവും ചിന്തിച്ചു നോക്കെണ്ടാതാണ്.

അദ്വൈതവേദാന്തമാണ് സര്വധര്മ സമഭാവനയുടെ അടിസ്ഥാനം. സത്യം ഏകമാണെന്നും ആ സത്യം തന്നെയാണ് സകല ചാരാചരങ്ങളായിരികുന്നതെന്നും വേദാന്തം പഠിപ്പിക്കുന്നു. "സര്വം ഖല്വിദം ബ്രഹ്മ:", "സര്വം ഹി സച്ചിദാനന്ദം" എന്നൊക്കെ പറഞ്ഞിരിക്കുന്നതിന്റെ പൊരുളതാണ്. എല്ലാമായിരിക്കുന്നത് ഏകമായ പരമാത്മാവ് തന്നെയാകുമ്പോള് ഭേദബുദ്ധിക്കു സ്ഥാനമില്ലലോ. ഈ കാഴ്ചപ്പാടാണ് ഭാരതീയരെ സര്വധര്മസമഭാവനയില് എത്തിച്ചത്. മറ്റുമതക്കാരെ സ്വീകരിക്കാനും അംഗീകരിക്കാനും ആദരിക്കാനും ഹിന്ദുവിനെ പ്രാപ്തനാക്കിയതും ഈ സര്വധര്മസമഭാവനയാണ്. ഇന്നും ഭാരതം ഒരു മതേതരത്വ രാഷ്ട്രമായി തുടരുന്നതും ഹിന്ദുവിന്റെ രക്തത്തില് അലിഞ്ഞിരിക്കുന്ന സര്വധര്മസമഭാവന ഒന്ന് കൊണ്ട് മാത്രമാണ്