Saturday, 12 March 2016

കുംഭമേള


================
ആദ്യം കുംഭ മേളയുടെ ഐതിഹ്യം പറയാം ..!
ദേവന്മാരും അസുരന്മാരും ചേര്ന്ന് പാലാഴി കടഞ്ഞു എന്ന് നിങ്ങള് കേട്ടിരിക്കും ..! അങ്ങനെ കടഞ്ഞപ്പോള് അവസാനം അമൃത് കിട്ടിയതും നമുക്ക് അറിയാം ..! അത് സ്വന്തമാക്കാനായി ദേവാസുരന്മാര് യുദ്ധത്തില് ഏര്പ്പെട്ടു..! 12-ദിവസം നീണ്ടു നിന്ന യുദ്ധമായിരുന്നു നടന്നത് ..! ഈ യുദ്ധത്തിനിടയില് നടന്ന പിടിവലിയില് അമൃത് നിറഞ്ഞ കുടം തുളുമ്പി നാല് സ്ഥലങ്ങളിലായി നാല് പ്രാവശ്യം വീണു എന്ന് ഐതിഹ്യം ..! മഹാരാഷ്ട്രയിലെ നാസിക് ,ഉത്തര് പ്രദേശിലെ പ്രയാഗ , ഹരിദ്വാര് മധ്യപ്രദേശിലെ .ഉജ്ജയിനി എന്നീ സ്ഥലങ്ങളിലാണ് അത് വീണു എന്ന് കരുതുന്നത് ..!
മനുഷ്യന്റെ ഒരു വര്ഷം ദേവന്മാരുടെ ഒരു ദിവസം ആയതിനാല് അവരുടെ പന്ത്രണ്ടു ദിവസം നമ്മുടെ പന്ത്രണ്ടു വര്ഷം ആകുമല്ലോ ..! അതിനാല് ഈ നാല് സ്ഥലങ്ങളില് ഓരോസ്ഥലത്തായി മൂന്നു വര്ഷം കൂടുമ്പോള് കുംഭമേള നടക്കുന്നു ..!ഹരിദ്വാറിലും , പ്രയാഗയിലും ഗംഗാ തീരത്തും ,ഉജ്ജയിനിയില് ക്ഷിപ്രാ നദീ തീരത്തും ,നാസിക്കില് ഗോദാവരീ തീരത്തുമാണ് ഇത് നടക്കുന്നത് ..!
അവസാനം അമൃത് വീണത് ഹരിദ്വാറില് ആയതിനാലും അത് വ്യാഴം കുഭം രാശിയില് നില്ക്കുന്ന സമയം ആയതിനാലും ആ സമയം ഏറെ വിഷിഷ്ട്ടമായി കണക്കാക്കുന്നു ..! അത് പ്രകാരം അവസാനം നടന്ന കുംഭമേള 2010.ജനുവരിയില്‍ ഹരിദ്വാറില് ആയിരുന്നു ..! ഇനി അടുത്തത് 2022-ജനുവരിയില്‍ ആണ് .! ഇതിനിടയില് 2016-ല് ഉജ്ജയിനിയില് വച്ചും 2019-ല് നാസിക്കില് വച്ചും കുംഭ മേള നടക്കുന്നതുമാണ്..!! ഇതും മഹാകുംഭമേള എന്ന് പറയുമെങ്കിലും ശരിക്കും മഹാകുംഭമേള ഹരിദ്വാറില് നടക്കുന്നത് തന്നെയാണ് ..!
കുംഭമേളകളിലെ പ്രധാന ദിവസങ്ങളിലെ സ്നാനത്തിന് ആദ്യസ്ഥാനം നാഗ സന്യാസിമാർക്കാണ്. മരം കോച്ചുന്ന തണുപ്പിലും പൂര്ണ്ണ നഗ്നരായി നദിയിലേക്ക് എടുത്തു ചാടുന്ന നാഗ സന്യാസിമാര് കുംഭമേളയുടെ മാത്രം പ്രത്യേകതയാണ്. ദിഗംബരന്മാർ എന്നു പറയപ്പെടുന്ന ഇവർ പൂർണ്ണ നഗ്നരായാണ് കാണപ്പെടുന്നത്. ദേഹം മുഴുവൻ ഭസ്മം പൂശി കയ്യിൽ ത്രിശൂലവുമേന്തി നടക്കുന്ന ഇവർ ശിവഭക്തരാണ്. പൊതുവേ പുറംലോകവുമായി ബന്ധമില്ലാത്ത ഇവർ കൂട്ടംകൂട്ടമായാണ് കുംഭമേളയിൽ ഷാഹി സ്നാനതിനു(പുണ്യസ്നാനം)വരിക. ഇവർ കുളിച്ചു കഴിഞ്ഞേ മറ്റുള്ളവർ സ്നാനതിനു മുതിരൂ. സ്നാനവും കഴിഞ്ഞു അവർ എങ്ങോട്ടെന്നില്ലാതെ പോയ്മറയും.ഇവർ കുംഭമേളയുടെ അഭിഭാജ്യ ഘടകമാണ്.
കുംഭമേള നാലു തരമുണ്ട്
•• •• •• •• •• •• •• •• •• •• ••
കുംഭമേള :-
°°°°°°°°°°°°°°ഇതു മേൽപ്പറഞ്ഞ നാലു സ്ഥലങ്ങളിലും നടത്താം . ഓരോ തവണ ഓരോ സ്ഥലത്ത് എന്നാണു കണക്ക്. ഇവ
മൂന്ന് കൊല്ലം കൂടുമ്പോൾ ആണ് നടത്തപ്പെടാറുള്ളത്.
അർദ്ധ കുംഭമേള :-
°°°°°°°°°°°°°°°°°°°°°°°ഇതു ആറു കൊല്ലം കൂടുമ്പോൾ ഹരിദ്വാറിലോ പ്രയാഗിലോ ആണു നടത്തപ്പെടാറുള്ളത്.
പൂർണ്ണ കുംഭമേള :-
°°°°°°°°°°°°°°°°°°°°°°°ഇത് ഓരോ പന്ത്രണ്ടു കൊല്ലം കൂടുമ്പോഴും പ്രയാഗിൽ നടത്തപ്പെടും
മഹാകുംഭമേള :-
°°°°°°°°°°°°°°°°°°°°ഇതു നൂറ്റി നാൽപ്പത്തി നാല് കൊല്ലങ്ങൾ കൂടുമ്പോൾ പ്രയാഗിൽ വച്ച് നടത്തപ്പെടും.
വ്യാഴത്തിൻറ്റെയും സൂര്യൻറെയും നിലയനുസരിച്ചാണത്രേ കുംഭമേള നടത്തപ്പെടുക. വ്യാഴവും സൂര്യനും സിംഹരാശിയിൽ വരുമ്പോൾ ത്രയംബകേശ്വരിലും(നാസിക്), സൂര്യൻ മേടരാശിയിൽ വരുമ്പോൾ ഹരിദ്വാറിലും , വ്യാഴം വൃഷഭ (ഇടവ) രാശിയിലും സൂര്യൻ മകര രാശിയിലും വരുമ്പോൾ ഉജ്ജൈനിലും കുംഭമേള നടത്തപ്പെടും. ഓരോ സ്ഥലത്തെയും ആഘോഷ ദിവസങ്ങൾ സൂര്യ ചന്ദ്ര വ്യാഴൻമാരുടെ പ്രത്യേക നിലകൾ രാശി ചക്രത്തിനനുസരിച്ചു ആദ്യമേ തന്നെ ഗണിച്ചു തിട്ടപ്പെടുത്തു
മത്രെ

ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും


ഭദ്രകാളിയെ ഉപാസിക്കാന് ആഗ്രഹിക്കുന്നവര് നിരവധിയാണ്. ഭദ്രകാളിയെ ഉപാസിക്കുന്നവര്ക്ക് സര്വ്വൈശ്വര്യവും സര്വ്വോപരി ശത്രുനാശവും സംഭവിക്കും. തൊഴില് മികവും ധനമികവും എടുത്തുപറയണം. ഞങ്ങള് പലപ്പോഴും പറഞ്ഞിട്ടുള്ളതു
പോലെ, ഗുരുവായി സാക്ഷാല് ശ്രീപരമേശ്വരനെ അവരോധിച്ചുകൊണ്ട് ജപം ആരംഭിക്കാവുന്നതാണ്.
ധ്യാനം:
--------
"ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം"
"ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ"
മൂലമന്ത്രം:
------------
"ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ:"
ഏതൊരു ദേവതയെ ഉപാസിക്കുന്നോ, ആ ദേവതയില് അകമഴിഞ്ഞ വിശ്വാസം വെച്ചുപുലര്ത്തണം. ഒന്നും ആ ദേവതയോട് ആജ്ഞാപിക്കരുത്;പക്ഷേ, അപേക്ഷിക്കാം. ആ ദേവത അറിയാതെ നിങ്ങള്ക്ക് ഒന്നും ചെയ്യാനാകില്ല. അഥവാ നിങ്ങള് യാതൊന്നും ചെയ്യില്ല. അത്രയ്ക്കും അതിഗാഢമായ ഒരു ഹൃദയബന്ധം നിങ്ങളും ആ ഉപാസനാമൂര്ത്തിയുമായി വളര്ന്നുവരും.
ഭദ്രകാളിയെ കാലങ്ങളായി കുടുംബപരമായി ആരാധിക്കുന്നവര്, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്,ജാതകത്തില് ചൊവ്വ നില്ക്കുന്നത് യുഗ്മരാശിയില് ആയവര്, ചൊവ്വ ഇരുപത്തിരണ്ടാംദ
്രേക്കാണാധിപന്ആയി വരുന്നവര്, ജാതകത്തില് കാരകാംശലഗ്നം വൃശ്ചികം ആയി വരുന്നവര്, ചൊവ്വ കര്ക്കടകത്തില് നില്ക്കുന്നവര് അഞ്ചാംഭാവത്തില് ബലവാനായി ചൊവ്വ നില്ക്കുന്നവര്, ചൊവ്വ മകരത്തില് നില്ക്കുന്നവര്, ചൊവ്വ വൃശ്ചികത്തില് നില്ക്കുന്നവര്, ചൊവ്വ വര്ഗ്ഗോത്തമത്തില് നില്ക്കുന്നവര്, ഗ്രാമക്ഷേത്രത്തില് ഭദ്രകാളിയെ പ്രധാനവിഗ്രഹമായി ആരാധിക്കന്ന വിശ്വാസമുള്ള ഗ്രാമീണര്, ഭദ്രകാളിയെ ആരാധിക്കാന് ആഗ്രഹിക്കുന്നവര് അവര്ക്കൊക്കെയും ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.
ധ്യാനവും മൂലമന്ത്രവും ഹൃദിസ്ഥമാക്കി, ഭദ്രകാളീക്ഷേത്രത്തില് ഭദ്രകാളിയുടെ മുന്നില് ഭക്തിയോടെ നിന്ന് ഒരു പ്രാവശ്യം ധ്യാനവും തുടര്ന്ന് 11 പ്രാവശ്യം മൂലമന്ത്രവും ഒന്ന് ജപിച്ചുനോക്കൂ.... മാന്യമായതും അര്ഹതയുള്ളതുമായ ഏതൊരു കാര്യവും സാധിക്കുമെന്ന് നിസ്സംശയം പറയാ

രക്ഷസ്സ്


രക്ഷസ്സ് എന്ന് കേള്ക്കുമ്പോള് നമ്മള് പേടിക്കുന്നു....ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കില് ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങള് .....ഭയം കൊണ്ട് ഞെട്ടുന്നു...എന്നാല് ശാസ്ത്രീയമായി പറയുമ്പോള് പുരാണങ്ങളില് പറഞ്ഞിരിക്കുന്ന
ഉപദേവതാഗണമാണ് രക്ഷസ്സ്...
"യക്ഷോ രക്ഷോ ഗന്ധര്വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില് ഗണിചിരിക്കുന്നു
...കശ്യപ പ്രജാപതിക്ക് ദക്ഷ്പുത്രിയായ മുനിയില് ജനിച്ചവരാണ് രക്ഷസ്സ്കളെന്നു
മഹാഭാരതത്തില് പറഞ്ഞിരിക്കുന്ന
ു ....ഇവരെ രാക്ഷസ്സമ്മാരുട
െ ഗണത്തിലാണ് പുരാണങ്ങളില് വര്ന്നിചിട്ടുള്ളത്...കശ്യപ പ്രജാപതിക്ക് മുനിയെന്ന ഭാര്യയില് യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19 - )o അദ്ധ്യായത്തില്ക
ാണുന്നു.....ശബ്ദതാരാവലിയില് അസ് എന്ന വാക്കിനര്ത്ഥം അറിയുക,ജീവിക്കു
ക,ഭവിക്കുക,എന്നിവയാണ്..അതായത് രക്ഷസ്സ് എന്നാല് രക്ഷ കൊടുക്കുന്ന മൂര്ത്തി എന്നര്ത്ഥം ....
കേരളത്തില് രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ...ബ്രാഹ്മണര് അപമൃത്യുപ്പെട്ടാല് ബ്രഹ്മരക്ഷസ്സ്ക
ളാകുന്നു ...
തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകര്
മ്മങ്ങള് പരമ്പരാഗതമായി കേരളത്തില് ചെയ്തുവരുന്നത് ....പൂര്വ്വപാപം
,ജന്മാന്തരദുരിതങ്ങള്,ഗ്രഹപ്പിഴകള് ,മുന്ജന്മ പാപങ്ങള് എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സര്പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്...കുടുംബത്തില് ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള് , ഗ്രഹപ്പിഴകള് ,രോഗങ്ങള് ,ശാപങ്ങള് ,എന്നിവ മാറി ഐശ്വര്യം,ക്ഷേമംഇവ ലഭിക്കുന്നു...
രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്ക്കണ്ണാടി ആക്രുതിയിലുമാണ്....കരിങ്കല് ശിലയില് പ്രതിഷ്ഠകള് നടത്താറുണ്ട്...രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്...അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദ
ുഷ്ടമൂര്ത്തിയായോ അല്ല...മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്......കുട
ുംബത്തിന്റെയും തറവാട്ടിന്റെയും
ഉന്നതിയില് താത്പര്യമുള്ള ശക്തിയെന്ന രീതിയില് നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്വ്വം ബഹുമാനിക്കുകയും
ആദരിക്കുകയും ചെയ്യാന് തുടങ്ങിയിട്ടുണ്
ട്...
രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള് വ്യാഴാഴ്ച,വെളുത്തവാവ്(പൌര്ണ്ണമ
ി),കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് ...പാല്പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല

ലക്ഷ്മീ ഭഗവതിയും ജ്യേഷ്ഠാ ഭഗവതിയും..................


മന്ദരപര്വ്വതത്തെ കടകോലാക്കി അമൃതിനുവേണ്ടി വാസുകിയെ കയറാക്കി പാലാഴി കടഞ്ഞപ്പോള് പലദിവ്യ വസ്തുക്കളും ലഭിച്ചു. ആ സമയം പാലാഴിയില് നിന്നും ഉത്ഭവിച്ചതാണ് ലക്ഷ്മീദേവിയും ജ്യേഷ്ഠയും....
..രണ്ടുപേരും ഭഗവതിമാര് തന്നെ. ഒരാള് ഐശ്വര്യത്തിന്റെ ദേവതയും മറ്റേയാള് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുട
േയും ദേവതയും.................
ലക്ഷ്മിയെ വിഷ്ണുഭഗവാന് തന്റെ പത്നിയായി സ്വീകരിച്ചു. ജ്യേഷ്ഠയെ (മൂശേട്ട എന്നും പറയുന്നു) ദുര്മ്മാര്ഗിക
ളിലും വൃത്തിയും വെടിപ്പും ഇല്ലാത്തിടത്തും മദ്യപാനം ചൂതുകളി ഇവ ഉള്ളിടത്തും വസിക്കുന്നതിന് അനുവദിച്ചു. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കഥ.
ഒരിക്കല് ലക്ഷ്മീഭഗവതിയു
ം ജ്യേഷ്ഠാഭഗവതിയും കൂടി ഒരു സായാഹ്നസവാരിക്കിറങ്ങി. ഗ്രാമത്തിലെ തെരുവില്ക്കൂടി അവരങ്ങനെ കഥകള് പറഞ്ഞു നടക്കുകയാണ്. ആ സമയം വഴിയരുകിലുള്ള ഒരു ഭവനത്തില്നിന്നും അതിമധുരമായ സ്വരത്തില് ഒരാള് ദേവിസ്തുതികള് ആലപിക്കുന്നത് കേട്ടു.
രണ്ടുപേരും അതില് ലയിച്ച് അവിടെനിന്നു. അപ്പോള് ജ്യേഷ്ഠ പറഞ്ഞു: 'അനുജത്തീ നിന്നെ സ്തുതിച്ചു കൊണ്ടുള്ള കീര്ത്തനം ആരോ ആലപിക്കുന്നത് കേട്ടില്ലേ? അത് കേട്ടിട്ടും നീ എന്താണ് അവിടെത്തന്നെ നില്ക്കുന്നത്. ഒന്ന് കയറിയിട്ടു വരൂ.''
'ശരി' എന്ന് പറഞ്ഞ് ലക്ഷ്മീദേവി ആ ഭവനത്തിലേക്ക് കയറാന് ഒരുങ്ങി. എന്നാല് നടവാതില്ക്കലെത്തിയ ദേവി അവിടെത്തന്നെ വിഷമിച്ച് നിന്നു. കാരണം ആ ഭവനം വളരെ വൃത്തിഹീനമായിരുന്നു. നായ്ക്കളുടെയും പൂച്ചകളുടെയും മറ്റും വിസര്ജ്ജ്യവസ്
തുക്കള് അവിടവിടെ വീണു കിടന്നിരുന്നു. കോഴികള് അതെല്ലാം ചികഞ്ഞു നടക്കുന്നു.
കുളിക്കാതെയും വൃത്തിയില്ലാതെയ
ും അല്പ വസ്ത്രധാരികളായ രണ്ടുമൂന്നു കുട്ടികള് ഇവയുടെ ഇടയില്ക്കൂടി തമ്മില്ത്തല്ലി നടക്കുന്നു. പശുത്തൊഴുത്തും വളരെ വൃത്തിഹീനമായിരു
ന്നു. അതില് ഒരു പശു എല്ലും തോലുമായിനിന്ന്‌ കരയുന്നു.
ഗൃഹനാഥ തലയ്ക്ക് കൈയും കൊടുത്ത് പാടുന്ന ആളിനെ ശകാരിച്ചുകൊണ്ട
ിരിക്കുന്നു. ഈയൊരവസ്ഥയില് ലക്ഷ്മീദേവിക്ക് അങ്ങോട്ട് നോക്കുന്നതിനുപോലും സാധിച്ചില്ല. ദേവി ജ്യേഷ്ഠയോട് പറഞ്ഞു: ''ദേവീ ഇത് എനിക്കിരിക്കാന്‍ പറ്റിയ ഇടമല്ല. അവിടുത്തേക്ക് പറ്റിയ സ്ഥലമാണ്.
'അതെയോ' എന്ന ചോദിച്ച് സന്തോഷത്തോടുകൂടി ജ്യേഷ്ഠ ആ വീടിനുള്ളിലേക്ക് കാലെടുത്തുവച്ചത
ും അവരുടെ ഏക ആശ്രയമായിരുന്ന പശു നിലത്തുവീണ് ചത്തു. തുടര്ന്ന് അവിടെ കൂട്ടക്കരച്ചിലും ബഹളവുമാണ് കേട്ടത്.രണ്ടുപേരും വീണ്ടും മുമ്പോട്ടുതന്ന
െ നടന്നു. കുറച്ചുദൂരം ചെന്നപ്പോള് മറ്റൊരു വീട്ടില്നിന്നും ഒരു പശുവിന്റെ ദീനമായ കരച്ചില് കേട്ടു.
അതെന്താണെന്ന് അറിയുന്നതിനായി രണ്ടുപേരും അവിടെത്തന്നെ നിന്നു. പതിവുപോലെ ആദ്യം ലക്ഷ്മീദേവിയാണ് അകത്തേക്ക് കയറിയത്. അവിടെക്കണ്ട കാഴ്ചകള് ദേവിയെ സന്തോഷഭരിതയാക്
കി. വീടും പരിസരവും തൂത്ത് ചാണകം തളിച്ച് ശുദ്ധമാക്കിയിട്ടിരിക്കുന്നു. പൂമുഖത്ത് നിലവിളക്ക് കത്തിച്ചുവച്ചിര
ിക്കുന്നു.
ചന്ദനത്തിരിയുടെ സുഗന്ധം അവിടെയെങ്ങും നിറഞ്ഞുനില്ക്കുന്നു. ഗൃഹനാഥനും കുട്ടികളും പൂമുഖത്തിരുന്ന്‌ നാമം ജപിക്കുന്നു. തൊഴുത്തിലേക്ക്‌ നോക്കിയ ദേവി വളരെ സന്തോഷവതിയായി.
കാരണം അവിടെ ഒരു പശു പ്രസവിക്കുന്നതിനുള്ള ആരംഭമാണ്. ആ വീട്ടമ്മ അതിന്റെ വീര്ത്ത വയറില് തലോടിയും സമാധാനിപ്പിച്ചു
ം ഈശ്വരനാമം ഉരുവിട്ടുകൊണ്ട് നില്ക്കുന്നു. ലക്ഷ്മീദേവി ആ മുറ്റത്തേക്ക് കാലെടുത്തുവച്ചതും പശു പ്രസവിച്ചതും ഒന്നിച്ചായിരുന്നു. ഒരു പശുക്കിടാവ്. ആ വീട്ടമ്മ പശുക്കിടാവിനെ കണ്ടതും സന്തോഷംകൊണ്ട്‌ 'അമ്മേ മഹാമയേ നീ തുണച്ചു.
മഹാലക്ഷ്മിയെപ്പോലെ ഇവള് പിറന്നല്ലോ' എന്നു പറഞ്ഞു. അതുകേട്ടതും ദേവി അറിയാതെ പുഞ്ചിരിച്ചുപോയി. ആ പുഞ്ചിരി ആ ഗൃഹത്തില് സമസ്ത ഐശ്വര്യങ്ങളും നിറച്ചു. ലക്ഷ്മീദേവി തിരികെ ഇറങ്ങി കാത്തുനിന്ന ജ്യേഷ്ഠയോട് പറഞ്ഞു: 'വരൂ, ജ്യേഷ്ഠത്തി അങ്ങോട്ട് നോക്കുകയേ വേണ്ട നമുക്ക് യാത്ര തുടരാം.' അവര് മുമ്പോട്ട് നടന്നു...........................
.
ഓരോ ഗൃഹത്തിന്റെയും ഐശ്വര്യം അതില് വസിക്കുന്നവരുടെ കൈകളില്ത്തന്നെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്തുക്കള് സ്ഥിരമായി മുറികള്ക്കുള്ളില് സൂക്ഷിക്കാതിരിക്കുക. കുട്ടികളെ കൃത്യമായി ദിനചര്യകള് പാലിക്കുന്നതിന്‌ പരിശീലിപ്പിക്കുക. ദൈവവിശ്വാസം, സ്നേഹം ഇവ കുട്ടികളില് ദൃഢമാക്കുക.
മാതാപിതാക്കള് തമ്മില് കലഹിക്കുന്നത് ഒഴിവാക്കുക; വിശിഷ്യാ കുട്ടികളുടെ സാന്നിധ്യത്തില്. ഒരു ചെറിയ പൂജാമുറി സൗകര്യപ്പെടുത്തി വൃത്തിയായി സൂക്ഷിച്ച് രണ്ടു സന്ധ്യകളിലും ഇഷ്ട ദൈവത്തിന്റെ ചിത്രം വച്ച് നിലവിളക്ക് കൊളുത്തുക.
ഒരല്പ സമയം ഏകാഗ്രതയോടെ പ്രാര്ത്ഥിക്കുക. പൂജാമുറിക്ക് സൗകര്യം ഇല്ലാത്തവര് പൂമുഖത്ത് കൊളുത്തിവയ്ക്
കുക. അടുത്തുള്ള ക്ഷേത്രദര്ശനം നിര്ബന്ധമാക്കുക. ക്ഷേത്രദര്ശനം തീര്ച്ചയായും മനഃശുദ്ധി നല്കും. വര്ഷത്തിലൊരിക്കല് കുടുംബസമേതം പരദേവതാസ്ഥാനത്ത് ദര്ശനം നടത്തുക. ആഴ്ചയില് ഒരു ദിവസം ഇഷ്ടദിവസം വ്രതം അനുഷ്ഠിക്കുന്നതും ഉചിതം തന്നെ.
ഇപ്രകാരം നാം നമ്മുടെ ജീവിതം ചിട്ടപ്പെടുത്തിയാല് തീര്ച്ചയായും ലക്ഷ്മീദേവി നമ്മളെ വിട്ടുപോകുന്നത
ല്ല.ഗുണപാഠം: ലക്ഷ്മീദേവിയും ജ്യേഷ്ഠാഭഗവതിയും എപ്പോഴും ഒരുമിച്ചാണ് സഞ്ചരിക്കുന്നത്‌ ആരെ സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് നാമാണ്. നമ്മുടെ ചിന്തകളും പ്രവൃത്തികളുമാണ്....പണ്ടൊക്ക
െ ത്രിസന്ധ്യാ സമയം മതിലിന് വെളിയില് ജ്യേഷ്ഠയ്ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ് നിലവിളക്ക് കൊളുത്തുക. അതായത് വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി ചപ്പു ചവറുകള് വെളിയില് കൊണ്ടുപോയി കത്തിച്ചുകളയുക.
ശേഷം ജലം തളിച്ച് പരിസരം ശുദ്ധമാക്കി പൂമുഖത്ത് നിലവിളക്ക് കൊളുത്തുക. സന്ധ്യാനാമം ജപിക്കുക. ഇതായിരുന്നു രീതി. പുകകണ്ട് തൃപ്തിപ്പെട്ട്‌ ജ്യേഷ്ഠ വെളിയില് നില്ക്കുകയും ശുദ്ധിയും വൃത്തിയും നിലവിളക്കും നാമജപവും ഇഷ്ടപ്പെട്ട് ലക്ഷ്മീഭഗവതി ഗൃഹത്തില് പ്രവേശിക്കയും ചെയ്യുന്നു. ഇതാണ് വിശ്വാസം..................

ശിവക്ഷേത്ര പ്രദക്ഷിണം


ഭഗവാൻ ശ്രീ ശങ്കരൻ ശിവനാണ് എന്നുവെച്ചാൽ മംഗളം തരുന്നവനാണ്. എല്ലാം ദുഃഖങ്ങളും തീർത്ത് പരമാനന്ദരസം തരുന്നവനാണ്. സഹസ്രാരത്തിലെത്തുമ്പോഴാണ് ഈ അവസ്ഥ. സഹസ്രാരശിവന്റെ ജഠാമകുടം അമേയമായ പരമാനന്ദത്തിന്റെ കലവറയുമാണ്. അവിടെ ഗംഗദേവിയെ ഒളിച്ചു വെച്ചിരിക്കുന്നു എന്നാണ് പുരാണം. ഗംഗജലം പരിശുദ്ധമാണ്, അത് ആകാശ ഗംഗയാണ്. സകലപാപവും കഴുകിക്കളയാനുള്ള ശക്തിയുണ്ട്, ഈ ഗംഗയാണ് സഹസ്രാരത്തിലെത്തുന്ന സാധകൻ അനുഭവിക്കാനിടവരുന്ന അമൃത്, ഈ അമൃത് എപ്പോഴും ശിവന്റെ ഇടത്തെ ഭാഗത്തേക്ക് ഒഴുകികൊണ്ടിരിക്കുന്നു, ശിവക്ഷേത്രത്തിൽ സവ്യാപസവ്യം അല്ലെങ്കിൽ മുക്കാൽ വട്ടം എന്ന പ്രദക്ഷിണം, ഈ അമൃത പ്രവാഹത്തെ അവഗണിക്കരുതെന്ന് കാണിക്കാനാണ്. അവിടെ ഒരു ഓവും നിർമ്മിച്ചിരിക്കും, പ്രദക്ഷിണം ഇവിടെ എത്തിച്ച് മടങ്ങുകയാണ്ഭക്തന്മാർ പതിവ്. ഈ ഓവിനടുത്തെത്തിയാൽ താഴികകുടം നോക്കി അല്ലെങ്കിൽ സഹസ്രാരം നോക്കി തൊഴണമെന്നാണ് വിധി. എല്ലാ പ്രദക്ഷിണവും പ്രാണായാമത്തിനു തുല്യമാണ് . ശിവക്ഷേത്രത്തിൽ പ്രതേകിച്ചും.🙏

Friday, 4 March 2016

ശിവരാത്രി

ഭാരതത്തിന്റെ മാത്രമായ ഒരുത്സവമാണ്‌ ശിവരാത്രി...കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദ്ദശിദിനത്തിലാണ് ശിവരാത്രി... ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനും ആയ ശിവചൈതന്യത്തിന്റെ പൊരുള് തേടിയുള്ള ഒരു യാത്രക്ക് ഉത്തമമായ ഒരു സമയമാണ് ശിവരാത്രി ദിനം...ആയിരം ഏകാദശികള്ക്ക് തുല്യമായി അരശിവരാത്രിയെ കണക്കാക്കുന്നതിലൂടെ തന്നെ മഹാശിവരാത്രിയുടെ മഹത്വം വ്യക്തമാണ്... മനുഷ്യവംശം അഞ്ജാനത്തിന്റെ , ആസക്തികളുടെ,അരാജകത്തിന്റെ മഹാനിദ്രയിലമര്ന്ന ഈ കാലഘട്ടത്തില് നമയുടെ കേടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത്...വൃതശുദ്ധിയുടെ നിറകുടമായതുകൊണ്ടാണ് മറ്റു ഉത്സവങ്ങളില് നിന്നും ശിവരാത്രി വ്യത്യസ്തമായി തോന്നുന്നത്...ശിവരാത്രിയിലെ രണ്ടു പദങ്ങള് - അതായത് 'ശിവന് ' , 'രാത്രി' - സാരസമ്പുഷ്ടമാണ്...ശിവന് എന്നത് നിരാകാരനായ ഈശ്വരന്റെ നാമം...അത് ഈശ്വര സ്വരൂപത്തെയും കര്ത്തവ്യത്തെയും സൂചിപ്പിക്കുന്നു..ജടാ വല്ക്കലധാരിയായശങ്കരന് സദായോഗത്തിലമര്ന്നു പൂര്ണ്ണതയിലേക്ക് യാത്ര ചെയ്യുന്ന യോഗിയുടെ പ്രതീകമാണ്...നിരാകാരനായ ശിവനാകട്ടെ സര്വ്വരുടെയും ധ്യാനത്തെ സ്വീകരിക്കുന്ന പരമാത്മാവിന്റെ പ്രതീകവും...നാശമില്ലാത്തവന് എന്നും സര്വ്വമംഗളകാരിയെന്നും ശിവന് അര്ഥം കല്പ്പിക്കുന്നു. രാത്രിയെന്ന പദമാകട്ടെ , മനുഷ്യ മനസ്സുകളിലെ അഞ്ജാനാന്ധകാരത്തെ സൂചിപ്പിക്കുന്നു.. സര്വ്വഗുണങ്ങളും ശക്തികേന്ദ്രങ്ങളുമടങ്ങിയ തന്റെ യഥാര്ത്ഥ സ്വരൂപത്തിന്റെ തിരിച്ചരിവില്ലായ്മയാണ്‌ ഈ അജ്ഞാനം..സ്വത്വത്തോടുള്ളചോദ്യങ്ങള്ക്ക്ഉത്തരം കണ്ടെത്താനാവാതെവരുമ്പോഴാണ് മനസ്സില് പഞ്ചാവികാരങ്ങളുടെയും പകയുടെയും അസത്യത്തിന്റെയും അക്രമവാസനകളുടെയും കാളകൂട വിഷം നിറയുന്നത്...ഇവിടെയാണ്‌ ശിവചൈതന്യത്തിന്റെ പ്രസക്തി...ലോകത്തിന്റെ കാളകൂടവിഷം മുഴുവന് സ്വീകരിച്ച് സത്യയുഗത്തിന്റെസ്ഥാപനം നടത്താനുള്ള ശേഷിയും സാക്ഷാല് ശ്രീപരമശിവന് മാത്രം സ്വന്തം....ഈശ്വരജ്ഞാനം ശ്രവിച്ച് ആന്തരികശുദ്ധീകരണം നടക്കുമ്പോള് ധര്മ്മം പുനസ്ഥാപിക്കപ്പെടും ...കലിയുഗം നശിച്ച് സത്യയുഗപ്രഭാവം പുലരും...പ്രകൃതിയുടെ ഒരു മഹാശുദ്ധീകരണപ്രക്രിയയാണത്....കാളകൂട സമാനമായ മനോമാലിന്യങ്ങളെശിവനിലര്പ്പിച്ചുനരനില്നിന്നു നാരായണനും നാരിയില്നിന്നുലക്ഷിമിയുമായിത്തീരാം....ജഗത് പിതാവായ മഹാദേവന്റെ പ്രീതിക്കാണ് ശിവരാത്രി ദിവസം ഉപവാസമെടുക്കുന്നത്...ദുര്വികാരങ്ങളായ കാമം ,ക്രോധം ,ലോഭം ,മോഹം , അഹങ്കാരം എന്നിവയുടെ ശാപത്തില്നിന്നു മുക്തമാകാനാണ് വൃതാനുഷ്ടാനം...കര്മ്മയോഗിയായിജീവിക്കുക എന്നതാണ് യഥാര്ത്ഥ ഉപവാസംകൊണ്ടു ഉദേശിക്കുന്നത്...മനശുദ്ധിയാണ് സര്വ്വശ്രേഷ്ടമായിട്ടുള്ളത് ..ഇതിനു നമ്മള് കഴിക്കുന്ന ഭക്ഷണമായും ബന്ധമുണ്ട്...സാത്വിക ഭക്ഷണമാണ് സാത്വിക ചിന്തയുടെ ആധാരം...ഉറക്കം കളഞ്ഞും ശിവനെ ഭജിക്കണമെന്നാണ്വിശ്വാസം...ശിവരാത്രി ദിവസം ശിവക്ഷേത്രങ്ങളില് നടത്തുന്ന യാമപൂജ വളരെ വിശേഷപ്പെട്ടതാണ് ..രാത്രി എട്ടര ,പതിനൊന്ന് ,ഒന്നര,നാല് ,ആറര എന്നീ സമയങ്ങളിലാണ് യാമപൂജ നടത്താറുള്ളത്...ഒരു ശിവരാത്രിയില് അഞ്ചു യാമപൂജകളില് പങ്കെടുത്താല് അത് ആയിരം സോമവാര വൃതം എടുക്കുന്നതിനു തുല്യമാണ് ...രാത്രി , വിശേഷാല് അഭിഷേകം അര്ച്ചന.പൂജ എന്നിവയെല്ലാം നടത്തുന്നത് ഇടയ്ക്കവാദ്യത്തോടുകൂടിയാണ്...എല്ലാ ദുഖങ്ങളും തീര്ത്തു ഗൃഹത്തില് ശാന്തിയുണ്ടാവാന് അന്നേദിവസം നാമജപത്തോടെ രാത്രി ഉറങ്ങാതെ ക്ഷേത്രാങ്കണത്തില് കഴിഞ്ഞാല് ഫലം സുനിശ്ചയം...ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില് ചിലതാണ് മഹാരുദ്രാഭിഷേകം,ലക്ഷാര്ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകംനടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച്മന്ത്രാദികളാല്ലക്ഷാര്ച്ചന നടത്തിയാല് അഭീഷ്ടസിദ്ധിയുണ്ടാകും...കുടുംബത്തിനും പുത്രകളത്രാധികള്ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്ണ്ണമാക്കുവാന് ഭക്ത്യാദരപൂര്വ്വം ചെയ്യുന്ന ഒരു കര്മ്മമാണ്‌ ദമ്പതിപൂജ..വിവാഹസങ്കല്പ്പത്തില് "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില് ഇവര് ഇരുപത്തൊന്നു ജന്മത്തില് ഭാര്യാഭര്ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം...ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്പാര്വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്....ദമ്പതികള് പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ...

ഗുരുവായൂരിലെ കുന്നിക്കുരുവിന്റെ കഥ കേട്ടിട്ടുണ്ടോ?

ഒരിക്കൽ ഒരമ്മൂമ്മ ഗുരുവായുരപ്പനെ കാണാൻ പുറപ്പെട്ടു .കണ്ണന് കൊടുക്കാൻ എന്തെങ്കിലും വേണ്ടേ? ആ പാവത്തിന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത്‌ നിന്നിരുന്ന കുന്നിമരത്തിൽ നിന്നും അല്പം കുന്നിക്കുരു ശേഖരിച്ച് --കണ്ണന് കൊടുക്കാൻ കൊണ്ട് പോയി.എന്നാൽ അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മുമ്മയുടെ കയ്യിലെ കുന്നിക്കുരുവെല്ലാം പോയി.കുന്നിക്കുരുവെല്ലാം താഴെ വീണു ചിതറിയപ്പോൾ ആ അമ്മുമ്മക്ക് സങ്കടത്തോടെ പകച്ചു നില്ക്കാനേ കഴിഞ്ഞുള്ളൂ. ആ പാവത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നില്ല.അവരവർ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടിൽ കണ്ണന് സമർപ്പിക്കാനും --കൊടുത്തതിൽ കൂടുതൽ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു.ഈ സമയം കണ്ണൻ മെല്ലെ ശ്രീലകത്തുനിന്നും പുറത്തിറങ്ങി . (ഹാ! ആ രൂപം കൂടി ചിന്തിക്കണേ ....)കുനുവാർക്കൂന്തലിൽ പീലി്ക്കിരീടം ചൂടി ഭംഗിയിൽകുളിർമന്ദസ്മിതംതൂകി.........കുഴഞ്ഞാടി... മനോഹരംഅങ്ങിനെ കണ്ണൻ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ കുന്നിക്കുരുമണികൾ പെറുക്കിയെടുക്കാൻ തുടങ്ങി.ഈ രംഗം മറ്റാരും കണ്ടില്ല!!!!എന്നാൽ ആ അമ്മൂമ്മ അത് കണ്ടു .കണ്ണൻ ഇരിക്കുന്നത് ആ അമ്മൂമ്മക്ക്‌ പുറം തിരിഞ്ഞാണേ .ഇടയ്ക്കിടെ പുറകിലേക്ക് തിരിഞ്ഞു അമ്മൂമ്മയുടെ നേരെ ഒരു കള്ളനോട്ടവും കുസൃതിച്ചിരിയും.പോരെ എന്റെ കൃഷ്ണാ …......!ആ അമ്മൂമ്മയുടെ കണ്ണിൽ അപ്പോൾ നിറഞ്ഞത്‌ ആനന്ദക്കണ്ണുനീരാണ് ....ഇതുപോലെ കണ്ണൻ വിളിക്കണം എന്റെ ഭക്താ/ഭക്തേ...എന്ന്.ഭഗവാനെ നാം കാണുക എന്നത് അത്ര എളുപ്പമല്ല.എന്നാൽ നമ്മുടെ ഓരോ ചിന്തയും പ്രവൃത്തിയും ഭഗവാൻ സദാ അറിഞ്ഞുകൊണ്ടിരിക്കുന്നു. അകൈതവമായ പ്രേമം ഭഗവാനോട് ഉണ്ടായാൽ ഭഗവാന്റെ ദൃഷ്ടി നമ്മിൽ പതിക്കുന്നു. അപ്പോൾ നമുക്ക് കൃഷ്ണാനുഭവമുണ്ടാകുന്നു.നാരായണീയത്തിൽ പറയുന്നില്ലേ"അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർത്ഥത്മകം ..."അത് നമ്മൾ ഭഗവാനെ കാണുമ്പോൾ അല്ല, കണ്ണന്റെ അപാരമായ കൃപകൊണ്ട് കണ്ണന്റെ ദൃഷ്ടി നമ്മുടെമേൽ പതിക്കുമ്പോൾ (തേന ദൃഷ്ടമാത്രേ ) എന്നാണ്. അപ്പോഴേ നമുക്ക് ഭഗവാനോട് പ്രേമവും ഭക്തിയും എല്ലാം ഉണ്ടാകുകയുള്ളൂ .ഇത്തരം ഓരോ കഥകളിലൂടെ കണ്ണൻ നമ്മളെ കൊതിപ്പിച്ചു കൊതിപ്പിച്ചു കണ്ണനോട് ചേർക്കും.

Thursday, 11 February 2016

(നിഷ്കാമ കർമ്മം)


ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്?
ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ.
പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"
ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."
അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .
തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല.
അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു.
കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്...ദയവായി അൽപസമയം കാത്തിരുന്നാലും "
ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.
കൃഷ്ണനും അര്ജുനനും അതേറ്റു വാങ്ങി തിരികെ നടന്നു...
വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അര്ജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിര്മിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ.
പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല.
യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധര്മം ആയതിനാലാണ് .
കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..
എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്‌താൽ അതാണ്‌ കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..
ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം...
അല്ലെങ്കിൽ കടമയായി ചെയ്യാം...
അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം...
അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം.
ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക.
"ഹരി ഓം"