Sunday, 10 July 2016

ചില രാമ ചിന്തകൾ !

രാമായണ മാസത്തിന് മുമ്പ് ചില രാമ ചിന്തകൾ !

എന്ത് കൊണ്ട് രാമൻ ആദര്ശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി? എന്ത് കൊണ്ട് ഭാരതം ഇപ്പോഴും രാമരാജ്യത്തെ കുറിച്ച് സ്വപ്നം കാണുന്നു? 👇

മകനായിരുന്നപ്പോൾ മകന്റെ കടമയും, ഭർത്താവായിരുന്നപ്പോൾ ഭർത്താവിന്റെ ഉത്തരവാദിത്തവും രാജാവായിരുന്നപ്പോൾ രാജാവിന്റെ ധർമവും യഥോചിതം നിർവഹിച്ചത് കൊണ്ടാണ് ശ്രീരാമൻ, ആദർശ പുരുഷനായി, മര്യാദാ പുരുഷോത്തമനായി, ശ്രീരാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടത്.

മകന്റെ കടമ നിർവഹിച്ച ശ്രീരാമൻ 👇

സിംഹാസനാരോഹനത്തിന്റെ തലേന്ന് അച്ഛൻ കൊടുത്ത വര പ്രകാരം വാക്ക് പാലിക്കുന്നതിനായി, വനവാസത്തിന്‌ പോകുവാൻ തയാറായ ശ്രീരാമനെ തടയുന്ന മാതാവ് കൌസല്യയോടു അദ്ദേഹം പറഞ്ഞു..

പിതൃ വാക്യം സമതിക്രമിതും ശക്തി: മമ അസ്തിനാ അഹം:
വനം ഗന്തും ഇശ്ചാമി ത്വം ശിരസാ പ്രസാദയേ :

പിതാവിന്റെ ആജ്ഞയെ ഉല്ലംഘിച്ച് നടക്കാനുള്ള അധികാരം എനിക്കില്ല. ഞാൻ കാട്ടിലേക്ക് പോകാൻ തയാറായി കഴിഞ്ഞു.അമ്മെ, എന്നെ അനുഗ്രഹിക്കുവാൻ ഞാൻ പ്രാർത്തിക്കുന്നു.

സിംഹാസനാവരോഹണത്തിന്റെ തലേ ദിവസമാണ്, ശ്രീരാമനോട് പറയുന്നത് നിനക്ക് സിംഹാസനമല്ല തരുന്നത് മറിച്ച് വനവാസമാണ്. അത് കൊണ്ട് പോകുക കാട്ടിലേക്കെന്ന്. കയ്യകലത്തിലെത്തിയ കനകസിംഹാസനത്തെ തള്ളിമാറ്റി കൊണ്ട്, അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനായി യാതൊരു വൈമനസ്യവും കൂടാതെ മരവുരി ധരിച്ച് വനത്തിലേക്ക് യാത്രയായി. ഇവിടെ ഒരു മകന്റെ യതാർത്ഥ ധർമ്മമാണ് ശ്രീരാമൻ പാലിച്ചത്.

ഭർത്താവായ ശ്രീരാമൻ 👇

വനവാസത്തിനിടക്ക് രാവണനാൽ കടത്തിക്കൊണ്ടു പോകപ്പെട്ട സീതയെ ഓർത്ത്‌ പൊട്ടിക്കരയുന്ന ശ്രീരാമനെ കാണുവാൻ സാധിക്കും, രാമായണത്തിൽ. ആ സമയം ശ്രീരാമൻ ഭാര്യാ വിരഹത്താൽ ഹൃദയം തകർന്ന ഒരു ഭര്ത്താവ് മാത്രമായിരുന്നു.

ഹാ പ്രിയേ ഇതി തു ബഹുശ: വിചു ക്രോശ:

ഹാ പ്രിയേ എന്ന് വിളിച്ച് കൊണ്ട് പലവട്ടം ഉറക്കെ കരഞ്ഞു..

ഹാ മമ ആര്യേ: സ്വാധീ വര വർണിനീ ക്വ യാതാ അസി: ഹാ ഹാ:

ഹാ, എന്റെ പ്രേമ പാത്രമായ പതിവ്രതയായ സ്ത്രീ രത്നമേ, നീ എങ്ങാനു പോയിരിക്കുന്നത്? അയ്യോ ഞാൻ പിടയുന്നുവല്ലോ.. എന്നിങ്ങനെ കരഞ്ഞു പറഞ്ഞു കൊണ്ട് പുല്ലിനോടും പൂക്കളോടും നടിയോടും മാനിനോടും തന്റെ ഭാര്യയെ കണ്ടോ എന്ന് ചോദിച്ചു വിലപിച്ചു നടന്നപ്പോൾ, ഈ ഭൂലോകത്തെ തന്നെ തന്റെ ഒരു ഞാണൊലിയാൽ വിറപ്പിക്കുന്ന
ശ്രീരാമാനെയല്ല കാണുവാൻ സാധിക്കുന്നത്, മറിച്ച് വെറും ഒരു സാധാരണ മനുഷ്യനായി, ഭാര്യാ വിരഹാർത്തനായ ഭർത്താവിനെയാണ്.

രാജാവായ ശ്രീരാമൻ 👇

രാവണ നിഗ്രഹവും കഴിഞ്ഞ്, സീതയെ വീണ്ടെടുത്ത്, അയോദ്ധ്യയിൽ തിരികെ ചെന്ന് പട്ടാഭിഷേകവും കഴിഞ്ഞു ശ്രീരാമൻ വളരെക്കാലം രാജ്യം ഭരിച്ചു. അക്കാലത്തെ ഭരണത്തെ കുറിച്ച് രാമായണം ഇങ്ങനെ പറയുന്നു...

രാമേ രാജ്യം പ്രശാസതി
വിധവാ ന പര്യദേവൻ
വ്യാളകൃതം ഭയം ച ന
വ്യാധിജം ഭയം അപി
വാ ന ആസിത്:

ശ്രീരാമൻ രാജ്യം ഭരിച്ചിരുന്ന സമയത്ത് സ്ത്രീകള് വൈധവ്യ ദുഃഖം അനുഭവിക്കുക ഉണ്ടായില്ല. ദുഷ്ട ജന്തുക്കളെ കൊണ്ടുള്ള ഭയം തന്നെ ഉണ്ടായില്ല. രോഗങ്ങളും ഉണ്ടായില്ല. കള്ളന്മാർ ഉണ്ടായിരുന്നില്ല. അനർത്ഥം ആരെയും സ്പര്ഷിചിരുന്നില്ല. വൃദ്ധന്മാർ ബാലന്മാരുടെ പ്രേത കൃത്യങ്ങൾ ചെയ്യേണ്ടിയും വന്നില്ല. എല്ലാവരും സന്തുഷ്ടരായി, എല്ലാവരും ധർമത്തിന് അനുസൃതമായി ജീവിച്ചു. ആരും ആരെയും ഹിംസിച്ചില്ല. എല്ലാവരും സന്തുഷ്ടരായി വസിച്ചു. പ്രായമായവരും പണ്ഡിതരും നാസ്തികരും സമസന്തുഷ്ടരായി കാണപ്പെട്ടു. മഴ യഥാകാലം പെയ്തു, വൃക്ഷങ്ങൾ സമയാസമയം പൂവിട്ടു, കായ്ച്ചു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും അവരവരുടെ തൊഴിലുകൾ ചെയ്തു കൊണ്ട് സംപ്ത്രുതരായി ഭവിച്ചു. പ്രജകൾ എല്ലാം ധര്മ തല്പരരായി, കളവു പറയുന്നവർ ഉണ്ടായിരുന്നില്ല. സകല വിധ സംപത്തോടും കൂടി സദാചാര യുക്തരായും ജനങ്ങൾ ജീവിച്ചു. അദ്ദേഹത്തിൻറെ ഭരണ കാലത്ത് ജനങ്ങള്ക്കെല്ലാം ശ്രീരാമൻ, ശ്രീരാമൻ എന്നൊരു നാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലോകം ശ്രീരാമമയമായി ഭവിച്ചു. രാമൻ ഭരിച്ച രാജ്യം രാമരാജ്യമായും അറിയപ്പെട്ടു.

ഇങ്ങനെ സമസ്ത ജനങ്ങളും ആരോഗ ദൃഡഗാത്രരും സന്തുഷ്ടരും സമഭാവനയുമുള്ളവർ ആയിരുന്നത് കൊണ്ടാണ് ആ രാമരാജ്യവും ശ്രീരാമനും ആചന്ദ്രതാരം നില നില്ക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്, ഇപ്പോഴും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതും. മാത്രമല്ല, ഇങ്ങനെയുള്ള ഒരു രാജ്യമല്ലേ ഏതൊരു ജനങ്ങളുടെയും രാജ്യങ്ങളുടെയും സ്വപ്നം ആകേണ്ടതും?

അത് കൊണ്ട് ഈ രാമായണ മാസം രാമായണം ഒരിക്കൽ കൂടി വായിക്കാം, ശ്രീരാമനെ അറിയാം...

കുട്ടികള്‍ ശീലമാക്കേണ്ടവ....

കുട്ടികള്‍ ശീലമാക്കേണ്ടവ....

1. അഞ്ചുമണിക്കുള്ളില് എഴുന്നേല്ക്കുക. ശരീരാരോഗ്യത്തിനും ബുദ്ധി വര്ദ്ധിക്കാനുമിതുത്തമം.

2. എഴുന്നേറ്റല്പ്പനേരം കിടക്കയില് ഇരിക്കണം. ശരീരത്തിലെ ഊര്ജ്ജത്തെ സമമായ് നിലനിര്ത്തുവാന് ഇത് നന്ന്. ഉള്ളം കയ്യില് നോക്കി സ്മരിക്കുക -

"കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ സരസ്വതി
കരമൂലേ സദാഗൗരീ
പ്രഭാതേ കര ദര്ശനം "

3. ഭൂമിയില് തൊട്ടു തലയില് വച്ച് വേണം കിടക്കയില് നിന്നും ഇറങ്ങുവാന്. ഭൂമീ ദേവിയെ ഓര്ക്കണം -

"സമുദ്ര വസനേ ദേവീ
പര്വ്വത സ്തന മണ്ഡലേ
വിഷ്നുപത്ന്യേ നമസ്തുഭ്യം
പാദസ്പര്ശംക്ഷമസ്വമേ "

4. പിന്നെ ചെന്ന് വണങ്ങേണം അമ്മയെയും അച്ഛനെയും. പ്രത്യക്ഷ ദൈവമാണ് അച്ഛനമ്മമാര്.

5. ജഗത്പിതാവാം സര്വ്വേശ പാദത്തില് പ്രണമിക്കണം.

6. വിശ്വത്തിനൂര്ജ്ജം നല്കും സൂര്യനെയും വണങ്ങണം.

7. വൃത്തിയായ് പല്ല് തേക്കണം.

8. ദേഹശുദ്ധി/കുളി നിര്ബന്ധമാക്കേണം.

9. കുളിച്ചാല് കുറിയിടാന് ഒരിക്കലും മടിക്കരുത്. നീര്ക്കെട്ട് ആദി രോഗങ്ങള് തടയാന് ഭസ്മം ഉത്തമം .

10. നന്നായി എണ്ണ തേച്ചു കുളിക്കണം.

11. കുളി കഴിഞ്ഞ് ശുഭ വസ്ത്രങ്ങള് അണിയാന് ശ്രദ്ധ വേണം. ദേഹ വസ്ത്രാദികള് എപ്പോഴും വൃത്തിയായി വെക്കണം.

12. അതുപോല് ചിന്തയും വാക്കും ശുദ്ധമാക്കാന് ശ്രമിക്കേണം.

13. അടുത്തുള്ള അമ്പലത്തില് ദര്ശനം പതിവാക്കണം.

14. അര്ച്ചനം, വന്ദനം, നാമ കീര്ത്തനംനല്പ്രദക്ഷിണം ചെയ്ത് ഭഗവല്പാദം നോക്കി നന്നായി വണങ്ങേണം.

15. പ്രസാദം വാങ്ങി വേഗത്തില് ഗൃഹത്തില് വന്നു ചേരണം.

16. ഗൃഹപാഠങ്ങള് നന്നായി ശ്രദ്ധയോടെ പഠിക്കേണം. അന്നന്ന് ചെയ്തു തീര്ക്കേണ്ടത് അന്നന്ന് തന്നെ തീര്ക്കണം. പിന്നേക്കു നീട്ടി വക്കുന്നതെല്ലാം കുന്നുപോലെ കൂടീടും.

17. പാഠശാലയിലെത്താന് വൈകിക്കൂടൊരിക്കലും. കൃത്യനിഷ്ഠ കുഞ്ഞിലേ പഠിക്കണം. യാത്ര പോകുന്നതിന് മുമ്പ് വന്ദിക്കേണം പിതാകാളെ. ഗുരുപാദേ വണങ്ങേണം.

18. സ്നേഹിക്കേണം വയസ്യരെ, കാര്യത്തില് മുമ്പനാവണം. നല്ല കൂട്ടുകെട്ടുകള് ഉണ്ടാക്കണം. കൂട്ടുകാരോട് മര്യാദയോടെ പെരുമാറണം.

19. ചെയ്യാനുള്ള കാര്യങ്ങള് മടികൂടാതെ ചെയ്യണം. ഈശ്വരാര്പ്പണമായിട്ട് വേണം കാര്യങ്ങള് ചെയ്യാന്. അല്ലായ്കില് ജീവിതം ദുഃഖ പൂര്ണ്ണമായിടും.

20. നിത്യവും സാത്വികാഹാരം കഴിക്കണം. ചിത്തം ശുദ്ധമായീടാന് ആഹാരം ശുദ്ധമാകണം.

21. ത്യാഗ ബുദ്ധി വളര്ത്തണം. ത്യാഗം ആനന്ദമേകീടും.

22. പറന്നു പോയ കിളികളെ പിടിക്കാം, സമയത്തെ പിടിക്കാനാവില്ല. കാലത്തെ മുന്നില് കണ്ട് ജോലി ചെയ്യണം.

23. ആരോടും ദ്വേഷമായി സംസാരിക്കരുത്. ദുഷ്ടന് ഒരിക്കലും ശിഷ്ടനാകില്ല. വാക്കാണു ദൈവം എന്ന സത്യമുള്ളില് നിനക്കണം.

24. ആര്ഷ ധര്മ്മമറിഞ്ഞിട്ട് ജീവിതം ശുദ്ധമാക്കണം.
ഞാനെന്ന ഭാവമില്ലാതെ ഞാന് ആരെന്ന് തിരക്കണം.

25. മാതാപിതാക്കള് ചൊല്ലുന്ന വാക്കുകള് ശ്രദ്ധിച്ച് കേള്ക്കണം. അതുപോല് ജീവിതം രൂപപ്പെടുത്താന് ശ്രമിക്കണം.

26. നേരിന്റെ കൂടെ നില്ക്കണം. ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാശക്തി വളര്ത്തണം. നല്ല കര്മ്മങ്ങളാല് ജീവിതം ധന്യമാക്കണം.

27. ഭക്ഷണവും ചിന്തയും ശുദ്ധമാവണം. ബുദ്ധി തന്നെ പരം നേത്രം, വിദ്യ തന്നെ പരം ധനം, ദയ തന്നെ പരം പുണ്യം, ശമം തന്നെ പരം സുഖം.

28. വീട്ടില് എല്ലാവരും ചേര്ന്ന് സന്ധ്യാ ദീപം കൊളുത്തേണം. ശുദ്ധമായ് ചേര്ന്നിരുന്നിട്ട് ഹരിനാമം ജപിക്കണം. കൂട്ട പ്രാര്ത്ഥനയാല് വീടിനെ ക്ഷേത്രമാക്കേണം.

29. പഠനങ്ങളും മറ്റു ജോലികളും സന്ധ്യാ സമയത്തു ഉചിതമല്ല. അവ സന്ധ്യാശേഷം ചെയ്യാവുന്നതാണ്.

30. ലഘുവായ അത്താഴം കഴിക്കണം. സാത്വികാഹാരം കഴിക്കണം.

31. പിതൃക്കളെ നമിച്ചിട്ട് ഉറങ്ങാന് കിടക്കണം. ഉറക്കം വരുവോളം ഈ മന്ത്രം സ്മരിക്കാം -

"തന്മേ മന: ശിവസങ്കല്പമസ്തു"

[അർത്ഥം - എന്റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ]

Thursday, 7 July 2016

ശൂര്‍പ്പണഖ

🐚🍃ശൂര്‍പ്പണഖ

ശൂര്‍പ്പണഖയുടെ കഥയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടി വരുന്നത് രാമായണത്തിലെ ആരണ്യകാണ്ഡമാണ്.രാമനെ കാമിച്ച് വന്ന ശൂര്‍പ്പണഖയുടെ കാര്യം.അതിനു മുമ്പ് എന്താണ്‌ സംഭവിച്ചതെന്ന് അറിയേണ്ടേ?
അത് പറയാം..

കൈകസിക്ക് വിശ്രവസ്സില്‍ നാല്‌ സന്താനങ്ങളാണ്‌ ഉണ്ടായത്, അവരാണ്‌ രാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍, ശൂര്‍പ്പണഖ എന്നിവര്‍.വിദ്യുജ്ജിഹ്വാന്‍ എന്ന രാക്ഷസനായിരുന്നു ഇതില്‍ ശൂര്‍പ്പണഖയെ കല്യാണം കഴിച്ചത്.അവരുടെ ദാമ്പത്യത്തില്‍ ഒരു പുത്രന്‍ ജനിച്ചു..
അതാണ്‌ ശംഭുകുമാരന്‍.

ഈ കാലഘട്ടത്തിലാണ്‌ വിദ്യുജ്ജിഹ്വന്‍റെ സഹോദരരായ കാലകേയന്‍മാരുമായി രാവണന്‍ യുദ്ധത്തില്‍ ഏര്‍പ്പേടുന്നത്.ആ യുദ്ധത്തില്‍ കാലകേയന്‍മാര്‍ രാവണനാല്‍ വധിക്കപ്പെട്ടു.ഇതറിഞ്ഞ വിദ്യുജ്ജിഹന്‍ രാവണനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു, ആ യുദ്ധത്തില്‍ വിദ്യുജ്ജിഹനും മരണമടഞ്ഞു.അങ്ങനെ ശൂര്‍പ്പണഖ വിധവയായി.

ശൂര്‍പ്പണഖ രാവണസന്നിധിയിലെത്തി..
അവളുടെ കണ്ണീരില്‍ മനമലിഞ്ഞ രാവണന്‍ ത്രിലോകങ്ങളില്‍ ഇഷ്ടമുള്ള പുരുഷനെ ഭര്‍ത്താവായി സ്വീകരിച്ച് കൊള്ളാന്‍ ശൂര്‍പ്പണഖക്ക് അനുമതി കൊടുത്തു.അത് ആര്‌ തന്നെ ആയാലും വിവാഹം താന്‍ നടത്തി തരുമെന്നും ഉറപ്പിച്ച് പറഞ്ഞു.

ഈ സമയത്താണ്‌ ശ്രീരാമനും ലക്ഷ്മണനും സീതയും വനവാസത്തിനെത്തിയത്.അവര്‍ പഞ്ചവടിയില്‍ എത്തുകയും, അഞ്ച് വടവൃക്ഷത്തിനു നടുവില്‍ പര്‍ണ്ണശാല സ്ഥാപിക്കാന്‍ ഒരുങ്ങുകയും ചെയ്തു.അപ്പോള്‍ അവിടെയെത്തിയ ശംഭുകുമാരന്‍ സീതയില്‍ അനുരക്തനാകുകയും ഒരു വൃക്ഷരൂപത്തില്‍ അവിടെ നില്‍ക്കുകയും ചെയ്തു.പര്‍ണ്ണശാല നിര്‍മ്മിക്കാന്‍ ലക്ഷ്മണന്‍ ആ മരം മുറിക്കുകയും, ശംഭുകുമാരന്‍ മരിക്കുകയും ഉണ്ടായി.

ശേഷം നിങ്ങള്‍ക്ക് അറിയാമല്ലോ?
അവിടെയെത്തിയ ശൂര്‍പ്പണഖ രാമനില്‍ അനുരക്തയാകുകയും അത് രാമ രാവണയുദ്ധത്തിനു വഴി തെളിക്കുകയും ചെയ്തു.
ശൂര്‍പ്പം (മുറം) പോലെ നഖമുള്ളവളാണത്രേ ശൂര്‍പ്പണഖ.🍃🐚

മാരുതതുല്യ' വേഗം

എന്താണ് ' മാരുതതുല്യ' വേഗം
അല്ലെങ്കിൽ ഹനുമാന്റെ വെഗം.......

                രാമായണത്തിൽ ഒരു സൂചനയുണ്ട്.ഹനുമാൻ 100 യോജനയോളം താണ്ടിയാണ് ലങ്കപതിയായ രാവണന്റെ അടുത്തു എത്തിയതെന്ന് ...!

എന്താണ് ഈ  യോജന ?

ഒരു യോജന ഏകദേശം 15km ആണ് . അപ്പോൾ ഹനുമാൻ 1500 km ഓളം താണ്ടിയിരിക്കണം. സമയം കൊടുത്തിരിക്കുന്നത് മൂന്നേ മുക്കാൽ നാഴിക എന്നാണ്. 60 നാഴിക ഒരു ദിവസമാണ്. അതായത് 24 മണിക്കൂർ .

അങ്ങിനെയെങ്കിൽ 2.5 നാഴിക = 1 മണിക്കൂർ .1500 km തരണം ചെയ്യാൻ ഹനുമാൻ എടുത്ത സമയം 3.75 നാഴികയാണ് .

അതായത് 1.5 മണിക്കൂർ .
അപ്പോൾ ഹനുമാന്റെ വേഗം 1500/1.5 = 1000 കിലോമീറ്റർ പേർ ഹവർ ( km/hr )

ഒരു മണിക്കൂറിൽ 1000 km .ഇത് ശെരിക്കും ഒരു super jet ന്റെ വേഗതയാണ് .

അതാണ് " മരുതതുല്യ വേഗം "

💐വേട്ടക്കരൻ & വേട്ടക്കൊരുമകൻ💐

💐ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂർത്തി.പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അർജ്ജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു.
തപസ്സിന്റെ പാരമ്യത്തിൽ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർഥനു അഭീഷ്ടവരം നൽകുവാൻ അമാന്തിക്കുന്നതു കണ്ടു പാർവതി പരിഭവിച്ചു. അപ്പോൾ ഭഗവാൻ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാർവതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു.
അഹങ്കാരിയായ അർജ്ജുനന്ന് ഗർവ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവൻ മറുപടി പറഞ്ഞു.
അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാർവതിയും കാട്ടാളത്തിയുടെ വേഷത്തിൽ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂർത്തിയായി ആരാധിക്കുന്നത്.💐

💐വനവാസത്തിനിടെ ഇവർക്ക് ഒരു പുത്രനുണ്ടായതായും ,ശിവ - ശക്തി സമ്മേളിതമായി ഒരു പുത്രൻ ജനിക്കുകയും വേട്ടക്കൊരുമകൻ എന്ന നാമത്തിൽ കിരാതസൂനുവായി ആരാധിക്കപ്പെടുകയും ചെയ്യുന്നു.
ശ്രീപാർവ്വതി ദേവി ഉദരത്തിൽ ഗർഭം ധരിച്ച പ്രസവിച്ച ഏക സന്താനമാണ് വേട്ടക്കൊരുമകൻ. കാട്ടാളത്വം നിറഞ്ഞാടിയ ശൈവാംശ ബാലന് മഹാവിഷ്ണു ജ്ഞാന മാകുന്ന പൊൻ ഛുരിക നൽകി അനുഗ്രഹിച്ചു. ശൈവ - വൈഷ്ണ-ശക്തി,കൾ സമ്മേളിതമായ ദിവ്യത്വം 64 കലകൾക്കധീതനായും, ഭക്ത ഹൃദയങ്ങളിൽ അചഞ്ചലമായും, യോഗികൾക്ക് ബ്രഹ്മതേജസായും, ശരണാഗതർക്കു രക്ഷകനായും ആരാധ്യർക്ക് ദാസനായും ആരാധിക്കുന്നു.....
പരദേവതയായും (കുലദൈവം) ഭരദൈവമായും (ദേവാധിദേവൻ)
ആരാധിക്കുന്ന വേട്ടക്കൊരുമകന്റെ ഇഷ്ട വഴിപാടു പന്തീരായിരം തേങ്ങയേറും കളംപാട്ടും ,ചതു:ശതവും അത്രേ.... കണ്ണുകൾക്ക് രൗദ്രവും അധരങ്ങളിൽ കളിയാടുന്ന പുഞ്ചിരിയും ആരാധന സൗന്ദര്യത്തെ ഉത്തുംഗത്തിൽ ഭക്ത ഹൃദയങ്ങളെ ഏകാത്മഭാവങ്ങളാക്കുന്നു....💐

💐വേട്ടേക്കരൻ പാട്ട്💐

💐വേട്ടേക്കരൻപാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌.
കലാധികാരികളായകുറുപ്പന്മാർ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വർണ്ണങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകൾ ദേവപ്രീതിക്കയി നടത്തപ്പെടുന്നു...
💐💐💐💐💐💐💐💐®©ajt💐💐

Sunday, 3 July 2016

ഹനുമാന്റെ ജനനം

ഹനുമാന്റെ ജനനം
🌾🌾🌾🌾🌾🌾🌾

ഗണപതിയുടെ ജനനശേഷം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉമാമഹേശ്വരന്മാര്‍ വാനരരൂപികളായി വനത്തില്‍ പ്രവേശിച്ചു.🐒🐒 അവര്‍ ആനന്ദത്തോടെ വൃക്ഷശിഖരങ്ങള്‍ ചാടിക്കടന്നും പഴുത്ത കായ്കനികള്‍ ഭക്ഷിച്ചും കാട്ടരുവിയിലെ ജലം കുടിച്ചും ക്രീഡിച്ചും നാളുകള്‍ ചെലവഴിച്ചു.💃🏾💃🏾💃🏾💃🏾 കുറേനാളുകള്‍ക്കുശേഷം വാനരരൂപിയായ ഗൗരി ഗര്‍ഭിണിയായി.🍋🍇🍉

എന്നാല്‍ താന്‍ ഗര്‍ഭവതിയാണെന്ന വിവരം പാര്‍വ്വതിയെ സന്തോഷിപ്പിച്ചില്ല.😔 വാനരാവസ്ഥയില്‍ ഗര്‍ഭം ധരിച്ചതിനാല്‍ തന്റെ ശിശു വാനരന്‍ ആയിരിക്കുമെന്നതിനാലാണ് ദേവിയ്ക്ക് സന്തോഷം തോന്നാത്തത്.🐒 സര്‍വലോകസുന്ദരിയും ഐശ്വര്യദായിനിയുമായ പാര്‍വ്വതി ഒരു കുരങ്ങന്റെ മാതാവാകാന്‍ ആഗ്രഹിച്ചില്ല.👣

🌿🌿ദേവിയുടെ അപ്രസന്നഭാവത്തില്‍ നിന്നും ശിവശങ്കരന്‍ കാര്യങ്ങള്‍ ഗ്രഹിച്ചു.🍃 ഭഗവാന്‍ തന്റെ യോഗശക്തിയാല്‍ പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു.☃ അനന്തരം ദേവന്‍ വായു ഭഗവാനോട് കല്പിച്ചു. അല്ലയോ വായുദേവാ. എന്റെയും ഗൗരിയുടെയും വീര്യമാണ് ഈ ഗര്‍ഭസ്ഥശിശു. ഇവന്റെ മാതൃപദം അലങ്കരിക്കാന്‍ ദേവി താല്പര്യപ്പെടുന്നില്ല.🍁🍁🍁 ഇവനെ സംരക്ഷിക്കുവാന്‍ ഞാനങ്ങയോട് ആവശ്യപ്പെടുന്നു💫.🌱

‘ദേവാ. ഇത് അവിടുന്ന് എനിക്ക് നല്‍കിയ കല്പനയല്ല. അനുഗ്രഹം തന്നെയാണ്.⚡⚡ മഹാശ്രേഷ്ഠനായ ശിവശങ്കരന്റെയും ദേവി ഉമയുടെയും ശിശുവിനെ സംരക്ഷിക്കുവാന്‍ കഴിയുന്നതില്‍പ്പരം മറ്റെന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്.?👏� ആനന്ദത്താല്‍ മതി മറന്ന വായുഭഗവാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് പാര്‍വ്വതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ഏറ്റുവാങ്ങി.🏵

☄വായുഭഗവാന്‍ ആ ഗര്‍ഭസ്ഥ ശിശുവിനെ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് ത്രിലോകങ്ങളിലും സഞ്ചരിച്ചു🚡🚡. കാലം കടന്നുപോയി. ഗര്‍ഭം പരിപക്വമായിതീര്‍ന്നു. അപ്പോള്‍ വായുഭഗവാന് ഒരു സംശയം തോന്നി. ഈ ഗര്‍ഭസ്ഥശിശു ആരിലൂടെ ജനിക്കും?
🤔

അക്കാലത്ത് കേസരി എന്ന വാനര രാജന്റെ പത്‌നിയായ അഞ്ജന പുത്രലാഭാര്‍ത്ഥം തപസ്സുചെയ്യുന്ന വിവരം വായു ഭഗവാന്‍ അറിഞ്ഞു.🐒🐒 അദ്ദേഹം അഞ്ജനയ്ക്കു മുന്നില്‍ പ്രത്യക്ഷനായി പറഞ്ഞു. ഹേ അഞ്ജനേ, പുത്രലാഭാര്‍ത്ഥം നീ അനുഷ്ഠിക്കുന്ന തപസ്സ് മതിയാക്കൂ.🚫 ഊഷരമായ നിന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഞാനിതാ അതുല്യപ്രഭയുള്ള ഒരു ശിശുവിനെ നിക്ഷേപിക്കുന്നു. അവന് വേണ്ടുന്ന പരിചര്യ ചെയ്ത് അവനെ ശുശ്രൂഷിച്ച് നീ വാഴുക.’🙏�

അഞ്ജന ആനന്ദസമുദ്രത്തിലാറാടി. 💃🏾💃🏾💃🏾അവള്‍ ഇരുകൈകളും കൂപ്പി വായുഭഗവാന് സ്തുതിപറഞ്ഞുകൊണ്ട് ആ ഗര്‍ഭം ഏറ്റുവാങ്ങി.🙏�🙏�🙏� വായുഭഗവാന്‍ അഞ്ജനയെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.💭

ദിനങ്ങള്‍ കടന്നുപോയി.🚶🚶� അഞ്ജന സൂര്യതേജസ്സ്വിയും, ബലവാനുമായ ഒരു പുത്രന് ജന്മം നല്‍കി.🐣🐣 അവന്റെ ജന്മത്തില്‍ പ്രപഞ്ചവാസികളെല്ലാം ആഹ്ലാദിച്ചു.👏�👏� വാനരരൂപിയായ ആ ശിശുവിന്റെ തേജസ്സ് ആരുടേയും മനം മയക്കുന്നതായിരുന്നു.🐒 അഞ്ജനേയനായ ആ ശിശുവാണ് പില്‍ക്കാലത്ത് ഹനുമാന്‍ എന്ന പേരില്‍ പുരണാപ്രസിദ്ധനായി തീര്‍ന്നത്.😃😃🙏�🙏�🙏

കൃഷ്ണാര്‍ജ്ജുനൻ

🐚🍃 കൃഷ്ണാര്‍ജ്ജുനൻ

'ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍' എന്ന് കേട്ടിട്ടില്ലേ?
ഈ ത്രിശങ്കുവിന്‍റെ യഥാര്‍ത്ഥ പേര്‌ സത്യവ്രതന്‍ എന്നായിരുന്നു.അരുണന്‍ എന്ന രാജാവിന്‍റെ പുത്രനായിരുന്നു ഇദ്ദേഹം.ഈ സത്യവ്രതന്‍റെ യൌവനകാലത്ത് ഇദ്ദേഹം ഒരു കടുംകൈ ചെയ്തു..
കല്യാണപന്തലില്‍ വധുവായി നിന്നിരുന്ന ഒരു ബ്രാഹ്മണപുത്രിയെ തട്ടി കൊണ്ട് പോയി!!
അരുണന്‍ ഇതറിഞ്ഞു..
കോപത്താല്‍ അദ്ദേഹം സത്യവ്രതനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കി!!

രാജാവിന്‍റെ ഈ പ്രവൃത്തി ആ നാടിന്‍റെ മേല്‍ വേനല്‍ ശക്തമാക്കി.അച്ഛന്‍ മകനെ ഉപേക്ഷിച്ചതിനാല്‍ പട്ടണവാസികള്‍ കൊടും ദുരിതത്തിലായി, എങ്ങും പട്ടണി.ആ നാട്ടിലായിരുന്നു വിശ്വാമിത്രനും ഭാര്യയും സന്താനങ്ങളും താമസിച്ചിരുന്നത്.ഈ പട്ടിണി ഉണ്ടായ സമയത്ത് വിശ്വാമിത്രന്‍ തപസിനായി മറ്റൊരു ദേശത്തില്‍ ആയിരുന്നു.
കുട്ടികളുടെ വിശന്നുള്ള കരച്ചില്‍ അദ്ദേഹത്തിന്‍റെ ഭാര്യയെ വിഷമത്തിലാക്കി..
ഇനി എത് ചെയ്യും?

അങ്ങനെ മറ്റ് കുട്ടികളുടെ വിശപ്പ് മാറ്റാന്‍ ഒരു കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചു.കഴുത്തില്‍ ദര്‍ഭ കൊണ്ടുള്ള കയറിട്ട് ആ കുട്ടിയെ ചന്തയിലെത്തിച്ചു.ഇവിടെ വച്ച് സത്യവ്രതന്‍ അവരെ കാണുകയും, കുട്ടിയെ വില്‍ക്കേണ്ടതില്ല, വിശ്വാമിത്രന്‍ തിരികെ വരുന്ന വരെ അവര്‍ക്കുള്ള ഭക്ഷണം താന്‍ തരാമെന്ന് ഏല്‍ക്കുകയും ചെയ്തു.ഇത് കേട്ട് അമ്മ കുട്ടിയുടെ കഴുത്തില്‍ (ഗളത്തില്‍-ഗലത്തില്‍) നിന്ന് കയര്‍ അഴിച്ചു.ആ കുട്ടിയാണ്‌ പില്‍കാലത്ത് ഗാലവന്‍ എന്ന് അറിയപ്പെട്ടത്.
ഈ ഗാലവൻ ചിത്രസേനനുമായുള്ള പ്രശ്നത്തിനാണ്‌ ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ ഏറ്റ് മുട്ടിയത്.ഗാലവന്‍റെ പൂജാപാത്രത്തില്‍ വെറ്റില മുറുക്കി തുപ്പിയ (അറിയാതെ സംഭവിച്ചതാണ്) ചിത്രസേനന്‍റെ തല ഗാലവന്‍റെ കാലില്‍ എത്തിക്കുമെന്ന് ശ്രീകൃഷ്ണന്‍ ഏറ്റു.ഇതറിഞ്ഞ ചിത്രസേനന്‍റെ രാജ്ഞിമാര്‍ അര്‍ജ്ജുനന്‍റെ ഭാര്യയായ സുഭദ്രയില്‍ നിന്ന് ദീര്‍ഘസുമംഗലി വരം വാങ്ങിച്ചു.ആ വരത്തെ നിലനിര്‍ത്താന്‍ അര്‍ജ്ജുനന്‍ ചിത്രസേനനെ രക്ഷിക്കാന്‍ തയ്യാറായി.അത് കൃഷ്ണാര്‍ജ്ജുന യുദ്ധത്തിനു കാരണമായി.അവസാനം സുഭദ്രയുടെ മധ്യസ്ഥതയില്‍ ചിത്രസേനന്‍ ഗാലവന്‍ മുനിയുടെ പാദങ്ങളില്‍ ശിരസ്സ് നമിച്ചു.അങ്ങനെ കൃഷ്ണാര്‍ജ്ജുനന്‍മാര്‍ വാക്ക് പാലിച്ചു.🍃🐚

ഹനുമാന് പ്രിയം വെറ്റിലമാല, എന്തുകൊണ്ട്?


ഇഷ്ടദൈവത്തിന് പൂജ ചെയ്യുമ്പോൾ പൂജാവസ്തുക്കളുടെ കാര്യത്തിൽ ശ്രദ്ധവേണം. ഹനുമാൻ വെറ്റിലമാലകൾ പ്രിയമാണ് കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ഹനുമാന് വെറ്റിലമാല അണിയിച്ച് പ്രാർത്ഥിച്ചാൽ ദോഷകാഠിന്യം കുറഞ്ഞ് വിജയം നേടാനാവുമെന്നാണ് വിശ്വാസം.ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോൾ ചില ഭക്തർ അദ്ദേഹ ത്തിന്റെ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാറുണ്ട്. തുളസി ലക്ഷ്മീ വാസമുളള ദൈവീകസസ്യമാണ്. ലക്ഷ്മീദേവിയെ സീതാദേവി ക്ക് സമമായി കരുതുന്നയാളാണ് ഹനുമാൻ. അതുകൊണ്ട് തുളസിയെ അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിക്കാതെ തുളസി മാലയാക്കി ഹനുമാന് സമർപ്പിക്കുന്നതാണ് കൂടുതൽ നല്ലത്

Thursday, 23 June 2016

രാധേയൻ കർ‌ണ്ണൻ

*രാധേയൻ കർ‌ണ്ണൻ*

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്.

അർജുനനേക്കാൾ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമായിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ.

സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാൽ ചതിയിലൂടെയാണ് കർണ്ണൻ വധിക്കപ്പെട്ടത്‌. കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും.

ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയുംചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവച കുണ്ഡലങ്ങളോടു കൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു.  ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞ്ഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു.

അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ “കർണ്ണൻ”എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ “രാധേയൻ” എന്ന പേരിലും “സൂതപുത്രൻ” എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു. മാനഭയത്താൽ കുന്തി തന്റെ കർണ്ണത്തിലുടെ പ്രസവിച്ചതിനാൽ കർണ്ണൻ എന്ന പേരുനൽകി എന്നൊരു വാദം കൂടി നിലവിലുണ്ട്…

കൗരവ പാണ്ഡവ പുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.  പിന്നീട്പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു. പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്ര പുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു.

അർജ്ജുനനെപ്പോലെഎല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടു കൃപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രിയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.  ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.

ആപത്തിൽഅഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു. 

കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്. അർജുനനുമായി നേരിട്ടേറ്റുമുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തൽകാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു. എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാൻ ആവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു. തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു