Friday, 11 November 2016

ബദരീനാഥ് ക്ഷേത്രം*

🌷🌷🌷🌷🌷🌷🌷🌷 
*നീലകണ്ഠ* പര്വ്വത്തിനു ചുവട്ടില് ഉജ്ജ്വല ശോഭയോടെ ബദരിനാഥ് ക്ഷേത്രം തല ഉയര്ത്തി നില്കുന്നു .ബദരീ നാഥ ക്ഷേത്രം സമുദ്ര നിരപ്പില് നിന്നും മൂവായിരത്തി ഒരുനൂറ്റി മുപ്പത്തി മൂന്നു മീറ്റര്ഉയരത്തിലാണ് ശ്രീ ശങ്കരാചാര്യര് സ്ഥാപിച്ച ഈ ക്ഷേത്രം.
കാല് നടയായി ഇവിടെ എത്തി മഞ്ഞുപാളികള് ഒഴുകുന്ന അളക നന്ദ യില് മുങ്ങിയാണ് ശങ്കരാ ചാര്യര് ഇവിടുത്തെ വിഗ്രഹംകണ്ടെടുത
്തത്. ഇപ്പോഴും മലയാളി നമ്പൂതിരിമാരാണ് ഇവിടെ പൂജ ചെയ്യുന്നത്.. റാവല് എന്നസ്ഥാനപ്പേരോടെ... ഈ ക്ഷേത്രത്തില് നാരായണനോടൊപ്പം ഗരുഡന്റെ പ്രതിഷ്ഠകൂടിയുണ്ട്..അതിനാല് ഈ ബദരീ താഴ്വരയില് സര്പ്പങ്ങള് ഇല്ല .
ചെറിയ പാലത്തിലൂടെ അളകനന്ദ മുറിച്ചു കടന്നു വേണം അമ്പലമുറ്റതെത്താന് . അവിടെ നമുക്കായി പ്രകൃതി മറ്റൊരു വിസ്മയം ഒരുക്കിയിരിക്കുന്നു അതാണ് തപ്തകുണ്ട് .ഭൂമിയുടെ ഉള്ളറകളില് നിന്ന് തിളച്ചു മറഞ്ഞു ജലം മുകളിലേക്ക് പ്രവഹിക്കുന്നു, പ്രത്യേകം പൈപ്പുകള്
വഴി ഈ വെള്ളം അളകനന്ദയിലെ തണുത്ത വെള്ളവുമായി കലര്ത്തി ചൂട് ക്രമീകരിച്ചു ടാപ്പുകളിലായി വെള്ളം സജ്ജീകരിച്ചിരിക്കുന്നു ഇവിടെ ദേഹ ശുദ്ധി വരുത്തിയ ശേഷമാണു ഭക്തര് ദര്ശനത്തിനായി പോവുന്നത്.
.ബദരീനാഥ്,കേദാര്നാഥ് ഗംഗോത്രി യമുനോത്രി എന്നിവ ചോട്ടാ ചാര്ധാം എന്നറിയപെടുന്നു.അതുപോലെ ഭാരതത്തിന്റെ നാല് ദിക്കുകളിലുമായി പ്രധാനമായ നാല് കേന്ദ്രങ്ങള് ,തെക്ക് രാമേശ്വരവും ,പടിഞ്ഞാറു മധുരയും കിഴക്കു പൂരി ജഗനാഥ ക്ഷേത്രവും വടക്ക് ബദരീനാഥും ചേര്ത്ത് ബഡാ ചാര് ധാം എന്നും അറിയപെടുന്നു .
ബഥരീനാദില് വരുന്ന ഒട്ടുമിക്ക എല്ലാവരും തന്നെ മുന്നു കിലോമീറ്റര് ദൂരെയുള്ള ഈ കൊച്ചു ഗ്രാമം കാണാനെതതാറുണ്ട്
.വ്യാസഗുഹ,ഭീംഫൂല്,സരസ്വതി നദി എന്നിങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്കൊപ്പം ഇന്ത്യയുടെ മനുഷ്യവാസമുള്ള അവസാനത്തെ ഗ്രാമമാണ് .ഇതിനപ്പുറം ചൈനീസ് അധിനിവേശ ടിബറ്റ് ആണ്.
വ്യാസ ഗുഹ : മാനാ ഗ്രാമത്തിന് തൊട്ടടുത്താണ് വ്യാസ ഗുഹ .ഈ ഗുഹക്കുള്ളില് ഇരുന്നാണ് വേദ വ്യാസന് ലോകത്തിലെ ഏറ്റവും ബ്രഹത്തായ ഇതിഹാസങ്ങളില് ഒന്ന് രചിച്ചത് .തൊട്ടടുത്ത് തന്നെ ഒരു ചെറിയ ഗുഹയും ഉണ്ട്,അതാണ് ഗണേശ ഗുഹ .മഹാഭാരത രചനയില് തന്നെ സഹായിക്കാന് ഒരാളെ തേടിയുള്ള യാത്രക്കിടെ വ്യാസന് ഗണപതിയെ സമീപിച്ചു.ഗണപതി ഇതിനു തയാറായി,പക്ഷെ ഒരു നിബന്ധന മുന്നോട്ടു വച്ചു.ആദ്യാവസാന
ം ഇടതടവില്ലാതെ പാരായണം ചെയ്യണം,എങ്കിലേ താന് പകര്ത്തി എഴുതു.അസാധ്യമായ
ി തോന്നിയ ഈ നിബന്ധന കേട്ട് വ്യാസനും ഒരു നിര്ദേശം വച്ചു.താന് പറയുന്ന ഓരോ വരിയുടേയും അര്ത്ഥം മനസിലാക്കി മാത്രമേ എഴുതാവു എന്ന് .അങ്ങനെ അവര് ഈ രണ്ടു ഗുഹകളിലും ഇരുന്നു രചന തുടങ്ങി.
വ്യാസന് ഉരുവിടുന്ന ജ്ഞാനത്തിന്റെ മുത്ത്മണികളുടെ അര്ഥം ഗ്രഹിക്കാന് ഗണപതി എടുക്കുന്ന ആ ചെറിയ ഇടവേളയില് അദ്ദേഹം അടുത്ത വരി മനസ്സില് രൂപപെടുത്തി.അങ്ങനെ അനസ്യുതം തുടര്ന്ന ആ പ്രക്രിയയിലൂടെ ലോകത്തിനു ലഭിച്ചത് ഇതിഹാസങ്ങളുടെ ആറാം തമ്പുരാനെയാണ് .
ഇതിനു അടുത്തായിട്ടാണ് ഭീം ഫൂല് ,സഹോദരന്മാര് തമ്മില് ഏറ്റുമുട്ടിയ കുരുക്ഷേത്ര യുദ്ധത്തിനു ശേഷം നിരര്ത്ഥകമായ ലൌകിക ജീവിതത്തോട് വിരക്തി തോന്നിയ പഞ്ച പാണ്ഡവര് അഭിമന്യുവിന്റെ മകനായ പരീക്ഷിത്തിനെ രാജ്യഭരണം ഏല്പിച്ച ശേഷം ദ്രൌപതിയോടൊപ്പം മഹാ പ്രസ്ഥാനത്തിനായ
ി ഹിമാലയത്തിലേക്ക് തിരിച്ചു .കഠിനമായ ആ യാത്രയില് ഓരോരുത്തരായി മരിച്ചു വീണു .ഒടുവില് അവശേഷിച്ച യുധിഷ്ടിരന് ഉടലോടെ സ്വര്ഗ്ഗത്തിലേക്ക് പോയി എന്നുമാണ് സങ്കല്പം.
യാത്ര മദ്ധ്യേ അവര് ഈ പ്രദേശത്ത് എത്തുകയുണ്ടായി.
ഇവിടെ ശക്തിയായി ഒഴുകുന്ന സരസ്വതി നദി മുറിച്ചു കിടക്കാന് ദ്രൌപതിക്ക് കഴിഞ്ഞില്ല .അതിനാല് ഭീമന് അടുത്തുള്ള കുന്നില്നിന്നു ഒരു വലിയ പാറ കഷണം അടര്ത്തിമാറ്റി നദിക്കു കുറുകെ പാലം തീര്ത്തു,അതാണ്‌ നാം ഇന്ന് കാണുന്ന ഭീം ഫൂല്.
.വളരെ ആശ്ചര്യം നിറഞ പ്രതിഭാസമാണ് സരസ്വതി നദി സമ്മാനിക്കുനത്.
ഇവിടെ പാറകള്ക്കിടയിലൂടെ അതിശക്തിയായി ഒഴുകി ഭൂമിയിലേക്ക് മറയുന്ന സരസ്വതി അദൃശ്യസാനിധ്യമായി അലഹബാദില് ത്രിവേണി സംഗമത്തില് വച്ച് ഗംഗയോടും യമുനയോടും ചേരുന്നു. ✍

ശരണംവിളി

ശരണംവിളിയാണ് സ്വാമിഭക്തന്‍ എപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കേണ്ടത്. ശരണം വിളി മലമേലെയിരിയ്ക്കുന്ന സ്വാമി കേള്‍ക്കണമെന്നാണ് പെരിയസ്വാമിമാര്‍ പറയുക. 

സ്വാമിയേ…. ശരണമയ്യപ്പാ!!!
ഹരിഹരസുതനേ
ആര്‍ത്തപരായണനേ
കന്നിമൂല ഗണപതിഭഗവാനേ
അഖിലാണ്ഡകോടി നായകനേ
അന്നദാനപ്രഭുവേ
ആശ്രിതവത്സലനേ
ആപല്‍ബാന്ധവനേ
അഴുതാനദിയേ
അഴുതയില്‍ സ്‌നാനമേ
അഴുതയില്‍ തീര്‍ത്ഥമേ
അഴുതാമേടേ
അഴുതകയറ്റമേ
അഴുതയിറക്കമേ
ആശ്രയദായകനേ
അംബുജലോചനനേ
അസുരാന്തകനേ
അപ്പാച്ചിമേടേ
ഉത്തുംഗാദ്രി വാസനേ
ഉടുമ്പാറമലക്കോട്ടയേ
ഉടുമ്പാറത്താവളമേ
ഉരക്കുഴിതീര്‍ത്ഥമേ
ഏണാങ്കചിത്തനേ
എന്‍ഗുരുനാഥനേ
ഏണവിലോചനനേ
ഐങ്കരസോദരനേ
ഓങ്കാരാത്മകനേ
കദനവിനാശകനേ
കാരുണ്യാത്മകനേ
കോമളാകാരനേ
കാലദോഷമോചനനേ
കേശവാത്മജനേ
കാളകെട്ടിനിലവയ്യനേ
കല്ലിടാംകുന്നേ
കരിമലയടിവാരമേ
കരിമലയിറക്കമേ
കലികാലമൂര്‍ത്തിയേ
കാനനവാസനേ
കുഭദളതീര്‍ത്ഥമേ
ക്രീഡാലോലുപനേ
ഗഗന വിമോഹനനേ
ചമ്രവട്ടത്തയ്യനേ
ചണ്ഡികാസോദരനേ
ചെറിയാനവട്ടമേ
ദീപാര്‍ച്ചന പ്രിയനേ
ദുര്‍ജ്ജനദ്ധ്വംസകനേ
ദേവവൃന്ദവന്ദിതനേ
ദേവാദിദേവനേ
ദാക്ഷിണ്യശീലകനേ
ദേഹബലംകൊട് സ്വാമിയേ
നീലിമലകയറ്റമേ
നല്ലേക്കാവിലയ്യനേ
നാരദാദി സേവിതനേ
നാഗഭൂഷണാത്മജനേ
നാരായണ സുതനേ
പ്രത്യയദാദാവേ
പാര്‍വ്വതീശ പുത്രനേ
പേരൂര്‍ത്തോടേ
പാദബലംകൊട് സ്വാമിയേ
പമ്പാനദിയേ
പമ്പയില്‍സ്‌നാനമേ
പമ്പാവിളക്കേ
പമ്പയില്‍ സദ്യയേ
പമ്പാവാസനേ
പതിനെട്ടാം പടിയേ
പന്തളത്തുണ്ണിയേ
പാപരക്ഷകനേ
ഭസ്മക്കുളമേ
ഭക്തലോകപാലകനേ
മന്നോര്‍നായകനേ
മഹിതഗുണാലയനേ
മാരഹരാത്മജനേ
മുക്കുഴിതാവളമേ
രുദ്രനന്ദനനേ
വനചരഭൂഷണനേ
വനഭൂമിപാലകനേ
വിശ്വരക്ഷകനേ
വിശ്വവിശാരദനേ
വിഭൂതി ഭൂഷണനേ
വിഷ്ടപേശ്വരനേ
വലിയാനവട്ടമേ
ശബരിപീഠമേ
ശരംകുത്തിയാലേ
ശതമുഖസേവിതനേ
ലോകരക്ഷകനേ
ശക്തിസ്വരൂപനേ
ശക്തിമുക്തിപ്രദായകനേ
ശങ്കാവിഹീനനേ
സാംബശിവപ്രിയശബരീശനേ
സത്യകൃപാലയനേ
സത്യാന്വേഷകനേ
സാരപ്രകാശനേ
സോമശേഖരാത്മജനേ
സ്വച്ഛമാനസനേ
സത്യമൂര്‍ത്തിയേ
സര്‍വ്വസല്‍ഗുണ സമ്പൂര്‍ണ്ണനേ
ബന്ധുരരൂപനേ
ജ്ഞാനസ്വരൂപനേ
ലീലാവിനോദനേ
തൃപ്പാദപത്മമേ
വില്ലാളി വീരനേ
വീരമണികണ്ഠനേ
കലിയുഗവരദനേ
ഇടവും വലവും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
മുമ്പും പിമ്പും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
ശബരിമാമല ശാസ്താവേ
സകല പരിവാരസമേതന്‍ പൊന്നു പതിനെട്ടാം
പടിവാണരുളും ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ…
ഹരിഹരസുതന്‍ ആനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പ…

101ശരണമയ്യപ്പ

1. സ്വാമിയേ ശരണമയ്യപ്പ
2. ഹരിഹര സുതനേ ശരണമയ്യപ്പ
3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ
4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ
5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ
6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ 
7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ
8. ആപത് ബാന്ധവനേ ശരണമയ്യപ്പ
9. അനാഥരക്ഷകനേ ശരണമയ്യപ്പ
10. എന്‍കും നിറൈന്തവനേ ശരണമയ്യപ്പ

11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ
12. എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ
13. ഏകാന്ത വാസനേ ശരണമയ്യപ്പ
14. എരുമേലി ശാസ്താവേ ശരണമയ്യപ്പ 
15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ
16. അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ
17. അണിയും തുളസി മണിയേ ശരണമയ്യപ്പ
18. അഭയം തരുവോനെ ശരണമയ്യപ്പ
19. അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ 
20. ആനന്ദരൂപനേ ശരണമയ്യപ്പ 

21. യാനൈമുഖന്‍തമ്പിയേ ശരണമയ്യപ്പ
22. ഇരുമുടി പ്രിയനേ ശരണമയ്യപ്പ
23. ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ
24. അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ
25. ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ
26. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ
27. കലിയുഗ വരദനേ ശരണമയ്യപ്പ
28. കണ്‍ കണ്‍ടദൈവമേ ശരണമയ്യപ്പ. 
29. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ 
30. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പ

31. കാന്തമലൈജ്യോതിയേ ശരണമയ്യപ്പ
32. ഗുരുവുക്കും ഗുരുവേ ശരണമയ്യപ്പ
33. സകലകലാ വല്ലഭനേ ശരണമയ്യപ്പ
34. ശബരി ഗിരീശനേ ശരണമയ്യപ്പ
35. ശിവനരുള്‍ ശെല്‍വനേ ശരണമയ്യപ്പ
36. തവക്കോലം കൊണ്‍ടവനേ ശരനമയ്യപ്പ 
37. തിരുമാല്‍ മകനേ ശരണമയ്യപ്പ 
38. നീലകണ്‍ഠന്‍ മകനേ ശരണമയ്യപ്പ
39. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ
40. പാണ്ധ്യരാജന്‍ കുലകൊഴുന്തേ ശരണമയ്യപ്പ 

41. പാര്‍ത്ഥസാരഥി മകനേ ശരണമയ്യപ്പ 
42. ഭൂതപ്പടൈ തലൈവനേ ശരണമയ്യപ്പ
43. മാധവന്‍ മകനേ ശരണമയ്യപ്പ 
44. മെയ്ഞാന മൂര്‍ത്തിയേ ശരണമയ്യപ്പ 
45. ജാതി-മതം കലൈന്തവനേ ശരണമയ്യപ്പ 
46. ഗുരുവായൂരപ്പ മൂര്‍ത്തിയേ ശരണമയ്യപ്പ 
47. വൈക്കത്തപ്പ ദേവനേ ശരണമയ്യപ്പ 
48. വതക്കുംനാഥ സ്വാമിയെ ശരണമയ്യപ്പ
49. ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പ
50. കടുത്തിരുത്തി ദേവനേ ശരണമയ്യപ്പ 

51. പാറമേല്‍ക്കവമ്മ ദേവിയെ ശരണമയ്യപ്പ 
52. ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പ
53. മണപ്പുള്ളിക്കാവമ്മ ദേവിയെ ശരണമയ്യപ്പ
54. മീന്‍കുളത്തിയമ്മ ദേവിയേ ശരണമയ്യപ്പ
55. മധുര മീനാക്ഷിഅമ്മ ദേവിയേ ശരണമയ്യപ്പ 
56. എറണാകുളത്തപ്പ ദേവനേ ശരണമയ്യപ്പ
57. മാളികപ്പുറത്തമ്മ ദേവിയേ ശരണമയ്യപ്പ
58. മോഹിനി സുതനേ ശരണമയ്യപ്പ 
59. വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പ 
60. ചെറിയകടുത്തസ്വാമിയേ ശരണമയ്യപ്പ 

61. വാവരിന്‍ തോഴനേ ശരണമയ്യപ്പ 
62. പംപാനദിയേ ശരണമയ്യപ്പ 
63. പന്‍പാ വിളക്കേ ശരണമയ്യപ്പ 
64. കരിമലൈ വാസനേ ശരണമയ്യപ്പ
65. അഴുതാ നദിയേ ശരണമയ്യപ്പ
66. കല്ലിടാം കുന്നേ ശരണമയ്യപ്പ 
67. ചെറിയാന വട്ടമേ ശരണമയ്യപ്പ.
68. വലിയാനവട്ടമേ ശരണമയ്യപ്പ 
69. അന്നദാനപ്രഭുവേ ശരണമയ്യപ്പ 
70. ആനന്ദ ദായകനേ ശരണമയ്യപ്പ

71. വന്‍ പുലി വാഹനനേ ശരണമയ്യപ്പ 
72. വില്ലാളി വീരനേ ശരണമയ്യപ്പ 
73. പായസാന്ന പ്രിയനേ ശരണമയ്യപ്പ
74. വീരമണി കണ്‍ഠനേ ശരണമയ്യപ്പ 
75. ആശ്രിത വത്സലനേ ശരണമയ്യ 
76. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ
77. സേവിപ്പോര്‍ക്കഭയം തരുവോനെ ശരണമയ്യപ്പ.
78. ഭസ്മാഭിഷേക പ്രിയനേ ശരനമയ്യപ്പ 
79. ശബരീപീഠമേ ശരണമയ്യപ്പ 
80. അപ്പാച്ചി മേടേ ശരണമയ്യപ്പ 

81. ഇപ്പാച്ചികുഴിയേ ശരണമയ്യപ്പ 
82. ശരംകുത്തി ആലേ ശരണമയ്യപ്പ 
83. ആശ്രിതവത്സലനേ ശരണമയ്യപ്പ 
84. അഭയപ്രദായകനേ ശരണമയ്യപ്പ 
85. പന്തളരാജകുമാരനേ ശരണമയ്യപ്പ 
86. വല്ലീദേവയാന സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയേ ശ്രരണമയ്യപ്പ 
87. ക്ഷുരികായുധനേ ശരണമയ്യപ്പ
88. വാവരിന്‍ തോഴനേ ശരണമയ്യപ്പ 
89. മഹിഷീസംഹാരനേ ശരണമയ്യപ്പ 
90. ജാതിമതമില്ലാ ദൈവമേ ശരണമയ്യപ്പ 

91. സേവിപ്പോര്‍ക്കാനന്ദ മൂര്‍ത്തിയേ ശരണമയ്യപ്പ 
92. ശത്രു സംഹാരനേ ശരണമയ്യപ്പ 
93. ഭഗവാനിന്‍ പൊന്നു പതിനെട്ടു പടികളെ ശരണമയ്യപ്പ.
94. ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പ 
95. ഭസ്മക്കുളമേ ശരണമയ്യപ്പ 
96. ആജ്യാഭിഷേക പ്രിയനേ ശരണമയ്യപ്പ 
97. പൊന്നംബല മേടേ ശരണമയ്യപ്പ 
98. സമ്സതാപരാധം പൊറുത്തരുളേണമേ ശരണമയ്യപ്പ 
99. വാവരില്‍ തോഴനേ ശരണമയ്യപ്പ 
100.അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പ..
101.ഹരിഹരസുതനാനന്ദചിത്തനൻ അയ്യന്യ്യപ്പസ്വാമിയേ ശരണമയ്യപ്പ

സ്വാമിയേ ശരണമയ്യപ്പാ” എന്ന നവാക്ഷരീ മന്ത്രം

*

“സ്വാമിയേ ശരണം അയ്യപ്പാ” എന്ന ശരണം വിളി ഒൻപതു അക്ഷരങ്ങളുള്ള ഒരു നവാക്ഷരീ മന്ത്രമാകുന്നു .പൊരുൾ അറിയാതെയെങ്കിലും ഇത് ഉച്ചരിക്കാത്ത അയ്യപ്പ ഭക്തന്മാരില്ല. ഹൃദയ നിർഭരമായ ഭക്തിയാൽ ഈ മന്ത്രം ഉച്ചരിക്കുമ്പോൾ , ഏതൊരു ഭക്തമനസ് ആണ് ആനന്ദ സാഗരത്തിൽ ആരാടാത്തത്?. ശരനാരവങ്ങൾ എങ്ങും മുഖരിതമാകുന്ന ഈ വൃശ്ചികപുലരിയിൽ , ഈ ദിവ്യ മന്ത്രത്തിന്റെ പൊരുൾ അറിയുമ്പോൾ അയ്യപ്പ ഭക്തർ കൂടുതൽ സന്തുഷ്ട്ടരാകും.

സ്വാമിയെന്നും ശരണം എന്നും അയ്യപ്പൻ എന്നും ഉള്ള മൂന്നു വചനങ്ങളാണ് ഈ മന്ത്രത്തിലെ ഉള്ളടക്കം

സ്വാമി എന്ന മഹത്തായ പദം സനാതന ധർമ്മത്തിന്റെ ആദിമ പ്രചോദനമാകുന്നു . എല്ലാ ഭാഷയിലും ഈ പദം സ്ഥാനം പിടിച്ചിരിക്കുന്നു . അതുകൊണ്ടുതന്നെ ലോകം മുഴുവൻ ആദരിക്കപ്പെട്ടിട്ടുള്ള ഒരു ശബ്ദമാണ് “സ്വാമി” എന്നതു . സ്വാമി എന്നാൽ അധിപൻ എന്നാണർഥം. ഉടമസ്ഥൻ എന്നും ഇതിനു അർത്ഥമുണ്ട് . മണ്ഡല വ്രതം തുടങ്ങിയാൽ അയ്യപ്പന്മാര്ക്ക് കാണുന്നതൊക്കെ “സ്വാമി” ആണ് . പണ്ട് കാലത്ത് സ്ത്രീകൾ ഭർത്താക്കന്മാരെ സ്വാമി എന്ന് വിളിച്ചിരുന്നതായി പുരാണങ്ങളിൽ കാണാം . ആധുനിക യുഗത്തിൽ ഇങ്ങനെ ബഹുമാന സുചകമായ ഒരു പദം സ്ത്രീകൾക്ക് അന്യമായിരിക്കുന്നു . സ്വാമി എന്ന പദത്തിൽ ഈശ്വരീയത ഉണ്ടെന്നുള്ളത് ആർക്കും നിക്ഷേധിക്കനാവില്ല .പക്ഷെ ഉച്ചാരണ ശുധിയില്ലാത്തവർ പലപ്പോഴും “സാമി” എന്ന് പറയാറുണ്ട്. ഈ ഉച്ചാരണം അർത്ഥ ശൂന്യമാകുന്നു . ആസാമി എന്ന പദം ലോപിച്ചാൽ സാമി ആകും . കയ്യിലിരുപ്പു മോശമായവൻ എന്ന് ഈ പദത്തിന് അർത്ഥ വ്യാഖാനം ചെയ്യാം .

ഭൌതിക പ്രപഞ്ചം ഉപേക്ഷിച്ചു ആധ്യാത്മിക ലോകത്തിന്റെ ഉടമയായി തീര്ന്നതുകൊണ്ടാണ് സന്യാസിമാരെ സ്വാമി എന്ന് വിളിക്കുന്നത്‌ . ഇന്ദ്രീയ ജയം നേടിയ യോഗിയെ സ്വാമി എന്ന് തന്നെ വിളിക്കണം . സ്വന്തം ആത്മാവിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിഞ്ഞു ആ സ്വത്വത്തെ സ്വംശീകരിച്ചവൻ ആരോ ആ വ്യക്തിയാണ് സ്വാമി. ഹൈന്ദവ കുലത്തിന്റെ അനാദിയായ സംസ്കാരമാനുസരിച്ചു ദൈവങ്ങളെയും ദൈവതുല്യരായ മനുഷ്യാത്മാക്കളെയും സ്വാമി എന്ന് വിളിക്കുന്നു. ശ്രീ രാമസ്വാമി, ശ്രീ കൃഷ്ണ സ്വാമി, ഹനുമാൻ സ്വാമി , അയ്യപ്പ സ്വാമി എന്നിങ്ങനെ . അപ്പോൾ സ്വാമി എന്ന് വിളിക്കുമ്പോൾ , എല്ലാവരാലും ആദരിക്കപ്പെടുകയും , എല്ലാത്തിന്റെയും അധിപനായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു മഹത്തായ ശക്തിയാണെന്ന് ധരിക്കണം.
ശരണം എന്ന വാക്ക് ഹൃദയപൂർവമായ ഒരു സമർപ്പണത്തിന്റെ സന്ദേശമാണ് . ജീവിത യാത്രയിൽ , കാല ചക്രത്തിന്റെ അനസ്യുതമായ ഭ്രമണത്തിൽ സ്വന്തമെന്നു കരുതിയതെല്ലാം നഷ്ടമാകുമ്പോൾ അവസാനത്തെ ആശ്രയത്തിനായി എന്തോ ഒന്ന് ബാക്കിയുണ്ട് എന്നുള്ള പ്രതീക്ഷയാണ് ഈശ്വരൻ . ശരണം എന്നത് എല്ലാവരും കൈ വെടിയുമ്പോൾ, എല്ലാതിനാലും ഉപേക്ഷിക്കപെടുമ്പോൾ , ലഭിക്കുന്ന അവസാനത്തെ ആശ്രയതിന്റെ പൊരുൾ ആകുന്നു . ആ ആശ്രയം സ്വശതമാകുന്നു. അഭയം പ്രാപിക്കാൻ ഇനിയും ഒരത്താണി ബാക്കിയുണ്ട് എന്ന വിശ്വാസമുള്ളവർക്ക് മാത്രമേ ശരണം എന്ന വാക്കിന്റെ അർഥം ഉൾകൊള്ളാൻ കഴിയുകയുള്ളൂ. ആ വിസ്വസമില്ലാതവൻ ശരണം ഇല്ലാത്തവനാകുന്നു.
എല്ലാം നല്കാനും, ഉപദേശിക്കുവാനും, രക്ഷകനായി വർതിക്കുവാനും കഴിയുന്ന വ്യക്തിയെ അച്ഛൻ എന്നോ അപ്പൻ എന്നോ വിളിക്കാം . അയ്യപ്പന്മാർകിടയിൽ ഏറ്റവും പരിചയസമ്പന്നനായ വ്യക്തിയാണ് ഗുരുസ്വാമി ആകുന്നത്. ആധ്യാത്മിക ജ്ഞാനത്തിലുടെ, നന്മ നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുന്ന ഗുരുവിനെ പിത്രുസമാനനായി കാണുന്നു . ജന്മം നല്കിയ ആൾ പിതാവായി അറിയപ്പെടുന്നത് പോലെ , എല്ലാം നല്കിയ ഈശ്വരൻ അയ്യപ്പൻ ആയി അറിയപ്പെടുന്നു . അയ്യൻ എന്നതു വിഷ്ണുവിന്റെയും അപ്പൻ എന്നതു ശിവന്റെയും സങ്കല്പ്പമാകുന്നു അപ്പോൾ എല്ലാത്തിന്റെയും അധിപനോട് ആശ്രയതിനുവേണ്ടിയുള്ള ഒരു ഭക്തന്റെ യാചനയാണ്‌ ഈ മന്ത്രത്തിന്റെ പൊരുൾ.
എന്റെ ജീവനും, ആത്മാവിനും, പ്രപഞ്ചത്തിനും, നാഥൻ ആയുള്ളവനെ, എന്റെ ജന്മവും, ജീവിതവുമാകുന്ന മഹാ ക്ലെശങ്ങളിൽ നിന്നും , അശുഭങ്ങൾ ആകുന്ന ശത്രുക്കളിൽ നിന്നും , അജ്ഞാനമാകുന്ന ദുഷ്പ്രവർതികളിൽ നിന്നും മോചിപ്പിച്ചു നിത്യവും അങ്ങയുടെ അധീനത്തിലുള്ള ആത്മ സാമ്രാജ്യത്തിന്റെ അധികാരിയായി എന്നെഉയർത്തണമേ, എനിക്ക് ആശ്രയം നല്കേണമേ എന്ന പ്രാർത്ഥന ചുരുക്കി പറഞ്ഞാൽ “സ്വാമിയേ ശരണമയ്യപ്പാ” എന്ന നവാക്ഷരീ മന്ത്രമായി 

108 ദുർഗ്ഗാലയങ്ങളു൦ അയ്യപ്പന്‍കാവുകളു൦

കേരള൦ സൃഷ്ടിച്ച പരശുരാമന്‍ രക്ഷാദൈവങ്ങളായി 108 ദുർഗ്ഗാലയങ്ങളു൦ അയ്യപ്പന്‍കാവുകളു൦ സ്ഥാപിച്ചു എന്ന് ഐതിഹ്യം.
പഴയ അയ്യപ്പന്‍ പാട്ടുകളിൽ നിരവധി അയ്യപ്പന്‍ കാവുകളെകുറിച്ച് സൂചനയുണ്ടു്.ശബരിമല,അച്ഛന്‍കോവിൽ,ആര്യങ്കാവ്,കുളത്തൂപ്പുഴ,തൃക്കുന്നപുഴ,തിരുവുള്ളക്കാവ്, മുള൦കുന്നത്ത്കാവ്, ചമ്രവട്ട൦ തുടങ്ങിയവ അവയില്‍ ചിലതാണ്.

ശാസ്താവിന് കുടു൦ബസ്ഥനായു൦ അല്ലാതെയുമുള്ള ഭാവ സങ്കല്പങ്ങളുണ്ട്.എന്നാല്‍ അയ്യപ്പന്‍ നിത്യബ്രഹ്മചാരി ആയിട്ടണ് ആരാധിക്കപ്പെടുന്നത്
🙏ചമ്രവട്ട൦:-മഴ പെയ്യിക്കാനു൦ ശമിപ്പിക്കാനു൦ കഴിവുള്ള ശത്രുസ൦ഹാരമൂർത്തി.
🙏തിരുവുള്ളക്കാവ്:-മൂന്ന് സ്വയംഭൂ വിഗ്രഹങ്ങള്‍.ഇടത് ഭാര്യ പ്രഭ,വലത് പുത്രന്‍ സത്യക൯.വിദ്യാദായക൯
🙏ചെർപ്പുളശ്ശേരി:-സന്തതീലാഭത്തിനു൦ മ൦ഗല്യസിദ്ധിക്കു൦ തീയാട്ട്
🙏കൊല്ലങ്കോട്ട്:-ഗൃഹസ്ഥാശ്രമി
🙏കുളത്തൂപുഴ:-ബാലകഭാവ൦.മീനൂട്ട് പ്രധാന൦.
🙏ആര്യങ്കാവ്:-സഭാര്യനായ ശാസ്താവ്.തൃക്കല്യാണ൦ വിശേഷം.
🙏അച്ച൯കോവിൽ:-പൂർണ്ണ,പുഷ്ക്കല എന്നീ ഭാര്യമാരോടു൦ സത്യക൯ എന്ന പുത്രനോടു൦ കൂടി വസിക്കുന്നു.തീർത്ഥ൦ സർപ്പവിഷ ശാന്തി വരുത്തുന്നു.
🙏ശബരിമലയിൽ:-ചിന്മുദ്രയോടെ ധ്യാനാവസ്ഥയിൽ.ഇവിടുത്തെ വഴിപാടുകളു൦ സവിശേഷതകളു൦ പ്രസിദ്ധമായതിനാൽ ഒഴിവാക്കുന്നു.
🙏പൊന്നമ്പലമേട്:-താരകബ്രഹ്മ സ്വരൂപനായി.

ശബരിമല ധർമ്മശാസ്താ ക്ഷേത്രം

🌾🍂🌷🍃🌺🍁🐚🌻🌸ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്‌ ശബരിമല ധർമ്മശാസ്താക്ഷേത്രം  ശാസ്താവാണ് പ്രധാന മൂർത്തി.കേരളത്തിൽ പത്തനംതിട്ട ജില്ലയിൽപശ്ചിമഘട്ടത്തിന്റെ ഭാഗമായശബരിമലയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിൽ വച്ച് തീർത്ഥാടക സന്ദർശനത്തിൽ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ്ഒന്നാം സ്ഥാനത്ത്.മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും സന്ദർശനമനുവദിക്കുന്നു.


കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. വർഷാവർഷവും ഏതാണ്ട് 4 മുതൽ 5 കോടി വരെ തീർത്ഥാടകർ ഇവിടേക്കെത്താറുണ്ട്. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധർമ്മശാസ്താ പ്രതിഷ്ട. അതിനാൽ ഋതുമതി പ്രായഗണത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു.നിലക്കൽ, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും ക്ഷേത്രങ്ങൾ കാണാം. മറ്റ് മലകളിൽ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്. എന്നാൽ ഇത് ഹൈന്ദവവൽക്കരിക്കപ്പെട്ട ഒരു ബുദ്ധക്ഷേത്രമാണെന്ന വിശ്വാസവുമുണ്ട്.

ഐതിഹ്യം

ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും ചിലർ വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു.അയ്യപ്പൻ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്.ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തിൽ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമാം എന്നും പറയുന്നു. ശബരിക്ക് ശ്രീരാമൻ മോക്ഷം കൊടുത്ത കഥയും രാമായണത്തിൽ ഉണ്ട്. അപ്പോൾ ബുദ്ധനും എത്രയോ മുൻപ് ശബരിമലയും ശബരിപീഠവും ഒക്കെ ഉണ്ടായിരുന്നു

കുലദൈവമായ ശാസ്താവിനെ ക്ഷത്രിയന്മാർ അച്ഛനെന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാവാം ഈ നദിക്ക് അച്ചൻകോവിൽ ആറെന്ന പേരുണ്ടായത്. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തിൽ നിന്നാവാം അയ്യപ്പൻ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തിൽ ചെലവഴിച്ചു എന്ന ഐതിഹ്യമുണ്ടായതും. ശാസ്താവിൽ നിന്നും വ്യത്യസ്തനാണ് ശബരിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുണ്ട്. 

സ്വാമി അയ്യപ്പൻദേവൻശബരിമലമന്ത്രംസ്വാമിയേ ശരണം അയ്യപ്പാWeaponഅമ്പും വില്ലുംMount
അയ്യപ്പനെ കുറിച്ച് പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോൾ പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠൻ“ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.

ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ മഹിഷിയെയും വധിച്ച് പുലിപ്പാലുമായി അയ്യപ്പൻ വിജയശ്രീലാളിതനായി മടങ്ങിയെത്തി.

അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു.

പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം.

ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടിൽ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി.

വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവർ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പൻ പന്തളം രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു. മറവപ്പട നശിപ്പിച്ച ശബരിമല ക്ഷേത്രം പുതുക്കി പണിയുകയും പടയോട്ടത്തിന്റെ ഒടുവിൽ അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പമ്പയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയിരുന്നു അയ്യപ്പൻ എന്നും ചിലർ വിശ്വസിക്കുന്നു. ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യരാജാവിനെ രാജ്യം വീണ്ടെടുക്കാൻ അയ്യപ്പൻ സഹായിച്ചത്രെ.

വീരന്മാരെ ആരാധിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു സംഘകാലത്ത് വീരാരാധനയിലൂടെ ദേവത്വം പകർന്നു വന്ന അയ്യപ്പൻ, പരശുരാമൻ കേരള രക്ഷയ്ക്കുവേണ്ടിപ്രതിഷ്ഠിച്ച ശബരിമല ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ ലയിച്ചു ചേർന്നു എന്നാണ് ഐതിഹ്യം

അയ്യപ്പൻ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും സത്യവാങ്മൂലം സമർത്ഥിക്കുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂർണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം


ശാസ്താവിന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയിൽ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുർഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതിൽ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.

തീർത്ഥാടനം

ശബരിമലയാത്രക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടർന്ന് ഇവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതവും മറ്റ് ദുഷ്ചിന്തകളുംഉപേക്ഷിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടുനിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു.

വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീർത്ഥാടകർ കാൽനടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ഇരുമുടിക്കെട്ട്

ശബരിമലതീർത്ഥാടകർ, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. സാധാരണയായി ഇരുമുടികെട്ടിനുള്ളിൽ നെയ്ത്തേങ്ങ, പച്ചരി, അവൽ, മലർ, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. ജീവാത്മാവും പരമാത്മാവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നാണ് വിശ്വാസം.

സ്വാമി ശരണം അർത്ഥം

``സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ

`സ്വാമി ശരണ'ത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.

`മ' സൂചിപ്പിക്കുന്നത്‌ ശിവനേയും `ഇ' ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേർന്ന്‌ `മി' ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും `പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.

``ശം ബീജം ശത്രുസംഹാരം
രേഫം ജ്ഞാനാഗ്‌നി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം.

`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌. അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.

വാവരുടെ കഥ

അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയിൽ നിലകൊള്ളുന്നു. പന്തളം രാജ്യം ആക്രമിക്കാൻ വന്ന വാവർ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് വാവർ എന്ന കഥയ്ക്കാണ് പ്രചാരം കൂടുതൽ.

മക്കംപുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ' ബാവർ മാഹാത്മ്യം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാവരായിരുന്നത് ബാബർ തന്നെയായിരുന്നു എന്നും ചിലർ വാദിക്കുന്നു. ശാസ്താവിന്റെ അംഗരക്ഷകനായി വാവർക്ക് പന്തളം രാജാവ് ക്ഷേത്രം പണിതു നൽകിയതായി ചില സംസ്കൃതഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. കാട്ടിലൂടെ കടന്നുപോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാൻ അയ്യപ്പൻ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.

കുരുമുളകാണ് വാവർ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീർ, നെയ്യ്, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്. എരുമേലിയിലും ഒരു വാവർ പള്ളിയുണ്ട്. 

മകരജ്യോതി

ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ ദൂരമുള്ള പൊന്നമ്പലമേട്ടിൽ പരശുരാമൻ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തിൽ വനദേവതമാർ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായികണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയിൽ കത്തിച്ചിരുന്ന കർപൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്. എന്നാൽ മകരജ്യോതിഎന്നത് ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘവും ചേർന്ന് പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിക്കുന്നതാണെന്നാണ് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് സമ്മതിക്കുകയുണ്ടായി

മകരസംക്രമദിനത്തിലാണ് ഉത്തരായനപിറവി. പൊന്നമ്പലമേട്ടിൽ ഉള്ള ക്ഷേത്രത്തിൻറെ മുകളിൽ തെളിഞ്ഞുകത്തിയിരുന്ന നക്ഷത്രമാണ് മകരജ്യോതി എന്ന അഭിപ്രായവുമുണ്ട്.എന്നാൽ ഇതിനു പറയത്തക്കതെളിവില്ല. ഈ നക്ഷത്രത്തിൻറെ ഒരു ചിത്രവും ലഭ്യമല്ല.

പതിനെട്ടുപടികൾ

ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പൻറെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകൾ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. ജീവൻ, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസവും ഇതിനുണ്ട്.

18 മലകൾ : ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

ശ്രീകോവിൽ

ശബരിമല ശ്രീകോവിലിന് ഏഴ് കോൽ ഏഴ് അംഗുലം ദീർഘവും മൂന്നു കോൽ പതിനെട്ട് അംഗുലം വിസ്താരവും ഉണ്ട്. ജഗതിപ്പുറം എട്ട് കോൽ പത് അംഗുലം ദീർഘവും നാലുകോൽ പത്ത് അംഗുലം വിസ്താരവുമുണ്ട്. പാദുകപ്പുറം എട്ടുകോൽ പതിനൊന്നര അംഗുലം ദീർഘവും നാലു കോൽ പതിനൊന്നര അംഗുലം വിസ്താരവുമുണ്ട്. വലിയമ്പലത്തിന് 22 കോൽ പതിനെട്ട് അംഗുലം ദീർഘവും ആറ് കോൽ രണ്ട് അംഗുലം വിസ്താരവും ഉണ്ട്. ശ്രീകോവിലിന്റെ പ്രവേശനദ്വാരത്തിന് ഇരു വശവും ദ്വാരപാലകരുണ്ട്. ചുറ്റും ശബരിമല ശാസ്താവിന്റെ ചരിതം കൊത്തിവച്ചിട്ടുണ്ട്. 1998-ൽ ശ്രീകോവിലിന്റെ മേൽക്കൂരയും ചുമരുകളും വാതിലും സ്വർണ്ണം പൂശി.

പ്രതിഷ്o

ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി ശാസ്താവാണ്. ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി മരുവുന്നു. മുഖ്യ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റർ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ തുല്യപ്രാധാന്യമുള്ള ദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്.

പതിനെട്ട് മലകളുടെ സമ്രക്ഷകനാണ് ശ്രീധർമ്മശാസ്താവ് എന്ന് വിശ്വസിക്കപ്പെടുന്നു. ആ പതിനെട്ടു മലകളാണ് പതിനെട്ടു പടികളായി നിലക്കൊള്ളുന്നത്. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ശബരിമലയിൽ തന്ത്രി നടത്തുന്ന “പടിപൂജ“ എന്ന ഗിരിദേവതാപൂജ. കൂടാതെ ഉദയാസ്തമനപൂജ, അപ്പം, അട, അരവണപ്പായസം, വെടി വഴിപാട്, നെയ്യഭിഷേകം തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്.

ശബരിമലയിലേക്കുള്ള വഴി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 115 കിലോമീറ്റർ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും 106 കിലോമീറ്റർ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റർ ) ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയവുംചെങ്ങന്നൂരുമാണ്.

പ്രധാന വഴികൾ

കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ; (മണിമല വഴി കോട്ടയത്തു നിന്ന് പമ്പയിലേക്ക് 136 കിലോമീറ്റർ) പമ്പയിൽ നിന്ന് കാൽനടയായി ശബരിമലഎരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത,ഇഞ്ചിപ്പാറ, കരിമല വഴി പമ്പ - 45 കിലോമീറ്റർ. പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായിവണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തിൽ. ശേഷം കാൽനടയായി ശബരിമലയിലേക്ക്വണ്ടിപ്പെരിയാർ മുതൽകോഴിക്കാനംവരെ 15 കിലോമീറ്റർ; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റർ; ഉപ്പുപാറ മുതൽ ശബരിമല വരെ 3.5 കിലോമീറ്റർ. (ഉപ്പുപാറ വരെ വാഹനഗതാഗതം സാധ്യമാണ്).ചെങ്ങന്നൂർ റയിൽവെസ്റ്റേഷനിൽ നിന്നും- കോഴഞ്ചേരി വരെ( 12 കിലോമീറ്റർ);കോഴഞ്ചേരിയിൽനിന്നും റാന്നിക്ക് (13 കിലോമീറ്റർ); റാന്നി-എരുമേലി- ശബരിമല( 62 കിലോമീറ്റർ) (ആകെ: 87 കിലോമീറ്റർ)

വിവിധ സ്ഥലങ്ങളിൽ നിന്നും പമ്പയിലേക്കുള്ള ദൂരം കിലോമീറ്ററിൽ:

തിരുവനന്തപുരം 179 കൊല്ലം 135 പുനലൂർ 105 പന്തളം 85 ചെങ്ങന്നൂർ 89 കൊട്ടാരക്കര 106 ഗുരുവായൂർ 288 തൃശ്ശൂർ 260 പാലക്കാട് 330 കണ്ണൂർ 486 കോഴിക്കോട് 388 കോട്ടയം 123 എരുമേലി 50 കുമളി 180 പത്തനംതിട്ട 65 റാന്നി 62

പരമ്പരാഗത പാത

എരുമേലിയിൽ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റർ ദൈർഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര ഭക്തർക്ക്‌ ആത്മനിർവൃതിയേകുന്ന ഒന്നാണ്‌. പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ. എരുമേലിയിൽ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയിൽ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയിൽ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂർ തോടിൽ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാർ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂർ തോട്ടിലെത്തുന്ന തീർത്ഥാടകർ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടർന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തർ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഭക്തർ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തർ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക്‌ അഴുതയിൽ നിന്നെടുത്ത കല്ല്‌ ഭക്തർ ഇവിടെ ഇടുന്നു. തുടർന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടർന്ന്‌ ഭക്തർ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാർ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

പ്രധാനപ്പെട്ട ഇടത്താവളങ്ങൾ

മലയാത്രയ്‌ക്കിടയിൽ അയ്യപ്പന്മാർ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കാറുണ്ട്‌. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ്‌ മണ്‌ഡല-മകര വിളക്കു കാലത്ത്‌ അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, പാല, ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഇളംകുളം,പുതിയകാവ് ദേവി ക്ഷേത്രം, പൊൻകുന്നം,തിരുനക്കര മഹാദേവ ക്ഷേത്രം,കൊടുങ്ങുർ ദേവി ക്ഷേത്രം, വാഴൂർ,മണകാട്ടു ദേവി ക്ഷേത്രം, ചിറക്കടവ് മഹാദേവ ക്ഷേത്രം, നിലയ്‌ക്കൽ മഹാദേവ ക്ഷേത്രം, ആറന്മുള പാർത്ഥ
സാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ധർമശാസ്‌താക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളങ്ങൾ ആണ്.

വിരി വെയ്ക്കാനുള്ള സ്ഥല സൗകര്യവും, കുളിയ്ക്കാനും മറ്റു പ്രാഥമിക കർമ്മങ്ങൾ നിർവഹിയ്ക്കാനും ഉള്ള സൌകര്യങ്ങളും ആണ് പ്രധാനമായും ഭക്തരെ ഇവിടങ്ങളിലേയ്ക്ക് ആകർഷിക്കുന്നത്. വൈക്കം മുതലായ മഹാ ക്ഷേത്രങ്ങളിൽ പതിവുള്ള അന്നദാനത്തിനു പുറമേ, ശബരിമല തീർത്ഥാടന കാലത്ത് മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പ ഭക്തരെ ഉദ്ദേശിച്ച് അന്നദാനം നടത്തുന്നു.

തിരുവാഭരണം

അയ്യപ്പന്റെ വളർത്തച്‌ഛനായ പന്തളത്തു തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർ‌ണ്ണാഭരണങ്ങളാണ് തിരുവാഭരണംഎന്ന പേരിൽ അറിയപ്പെടുന്നത്. ഇവ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും ഈ തിരുവാഭരണങ്ങൾ ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു. കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർ‌ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്‌ഛന്റെ സ്ഥാനമായതിനാൽ അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പൻ എഴുന്നേറ്റ്വണങ്ങേണ്ടി വരും എന്നാണ് വിശ്വാസം. അതിനാൽ വലിയ തമ്പുരാൻ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.

വർഷം തോറും ധനു മാസം 28-നു തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു. പരമ്പരാഗത തിരുവാഭരണപാതയിലൂടെയാത്ര ചെയ്ത് ഘോഷയാത്ര മകരമാസം 1-നു ശബരിമലയിൽ എത്തിച്ചേരുന്നു. പതിനെട്ടാം‌പടിക്കു മുകളിൽ വെച്ച് സ്വീകരിക്കപ്പെടുന്ന തിരുവാഭരണങ്ങൾ ചാർത്തിയാണ് അന്നു വൈകുന്നേരത്തെ ദീപാരാധന. ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടിൽ പ്രത്യക്ഷമാകുന്ന ജ്യോതിയാണ് മകരജ്യോതി. മകരജ്യോതി കണ്ടു തൊഴാൻ വർഷം തോറും ഈ ദിവസം ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തിച്ചേരാറുണ്ട്.

തങ്കയങ്കി

തിരുവിതാംകൂർ രാജാവ്‌ ശ്രീ ചിത്തിരതിരുനാൾ 1973-ൽ ക്ഷേത്രത്തിന് സംഭാവന നൽകിയ 420 പവൻ തൂക്കമുള്ള തങ്കയങ്കി മണ്‌ഡലപൂജയ്‌ക്കാണ്‌ ശബരിമലമുകളിലെ അയ്യപ്പവിഗ്രഹത്തിൽ അണിയിക്കുന്നത്. മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാൾ മുമ്പാണ്‌ തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥയാത്ര ആറന്മുളയിൽ നിന്നു പുറപ്പെടുന്നത്‌.

തത്ത്വമസി

ശബരിമലയിൽ വ്രതമനുഷ്ടിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീർഥാടകനുള്ള സന്ദേശം 'തത്ത്വമസി' എന്നാണ്. സാമവേദത്തിന്റെ സാരമായ ഈ സംസ്കൃതപദത്തിന്റെ അർഥം 'തത്-ത്വം-അസി' അഥവാ 'അത് നീ ആകുന്നു' എന്നാണ്. നിങ്ങൾ ആരെയാണോ കാണാൻ വന്നിരിക്കുന്നത് അത് നിങ്ങൾ തന്നെയാണ്. അവനവന്റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാ-പരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.

പ്രസാദങ്ങൾ

അരവണപ്പായസവും കൂട്ടപ്പവുമാണ് ശബരിമലയിലെ പ്രധാന പ്രസാദങ്ങൾ. ഇവ ക്ഷേത്രത്തിനടുത്തുള്ള വിതരണ കൗണ്ടറുകൾ വഴിയാ‍ണ് വിതരണം ചെയ്യുന്നത്. സ്ത്രീകൾ ഋതുമതിയാകുമ്പോൾ പണ്ട് കാലങ്ങളിൽ വയ്ക്കാറൂള്ള ഋതുമതികഞ്ഞിയാണ് അരവണപ്പായസമായി മാറിയത്. അരവണപ്പായസത്തിനായുള്ള അരി തിരുവിതാംകൂറ് ദേവസ്വത്തിനു തന്നെ കീഴിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നുമാണ് കൊണ്ടുവരുന്നത്.

ശബരിമല വ്രതാനുഷ്ഠാനം

പത്തിനും അമ്പതിനും ഇടയ്ക്ക് വയസുള്ള സ്ത്രീകളെ മലച്ചവിട്ടാൻ അനുവദിക്കാറില്ല. സ്ത്രീകളെ ശബരിമലയിൽ കയറാൻ അനുവദിക്കാത്തത് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം മലകയറാൻ എന്നാണ് നിയമം .ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളെ 'കന്നി അയ്യപ്പൻ ' എന്നു വിളിക്കുന്നു . ഒരു പെരിയ സ്വാമി അഥവാ ഗുരുസ്വാമിയെ കണ്ടുപിടിക്കുകയാണ് ആദ്യം കന്നി അയ്യപ്പൻ ചെയ്യേണ്ടത് . 18 കൊല്ലമെങ്കിലും മല ചവിട്ടിയ ആളായിരിക്കും ഗുരു സ്വാമി . അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, വൃശ്ചിക മാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാല ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പൻറെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം. വൃശ്ചിക ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങൾ തെറ്റാതെ അനുഷ്ഠിക്കണം. മണ്ഡലകാലത്ത് 'വെള്ളംകുടി (ആഴി പൂജ,പടുക്ക)' എന്ന ചടങ്ങ് നടത്തണം. ശബരിമലക്ക് പോകും മുമ്പായി ' കെട്ടുനിറ ' അഥവാ 'കെട്ടുമുറുക്ക് ' എന്നാ കർമ്മം നടത്തണം. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പൻമാർ ഇരുമുടി കെട്ടു നിറക്കുന്നു. വീട്ടിൽവച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം. കെട്ടുനിറച്ചു,നാളികേരം ഉടച്ച് , പിന്തിരിഞ്ഞു നോക്കാതെ, ശരണം വിളിയോടെ അയ്യപ്പൻമാർ യാത്ര പുറപെടുന്നു. എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു. പേട്ടതുള്ളൽ കഴിഞ്ഞാൽ എരുമേലി ക്ഷേത്രത്തിന്റെ മുൻവശത്ത് ഉള്ള ജലാശയത്തിൽ സ്നാനം ചെയ്തു ക്ഷേത്ര ദർശനം നടത്തി കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി 'സ്വാമിയുടെ കോട്ടപടി' എന്ന ആ സ്ഥാനം കടക്കുന്നു.വാവരു സ്വാമി നടയിലും തൊഴുത് പേരൂർ തോട് കടന്ന് ,കാളകെട്ടി വഴി ,പിന്നീടു അഴുത നദിയിലെ സ്നാനമാണ് .കന്നി അയ്യപ്പൻമാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത്‌ വസ്ത്രത്തിന്റെ തുമ്പിൽ കെട്ടിയിടണം . പിന്നീടു കല്ലിടാം കുന്നിലെത്തി ശേഖരിച്ച കല്ല്‌ അവിടെ നിക്ഷേപിക്കുന്നു.മുക്കുഴിതീർത്ഥം , കരികിലം തോടും കടന്ന് ,കരിമല കയറി , വലിയന വട്ടം ,ചെറിയാനവട്ടം കടന്നു പിന്നീടു പമ്പാനദിക്കരയിൽ എത്തുന്നു .അവിടെവച്ച് പമ്പ വിളക്കൊരുക്കും. പമ്പനദിയിൽ മുങ്ങി കുളിച്ചു പമ്പസദ്യ ഒരുക്കും. ഗുരു സ്വാമിക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം. പിന്നീടുള്ള യാത്ര മദ്ധ്യേ അപ്പാച്ചികുഴിയും, ഇപ്പാച്ചികുഴിയും കാണാം.അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. ശബരിപീഠം പിന്നീടു ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു.പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്ര നടയിൽ എത്തി ഇരുമുടികെട്ടു അയ്യപ്പന് കാണിച്ചു കൊടുക്കുന്നു.തേങ്ങ യുടെ ഉള്ളിൽ നിറച്ച നെയ്യ് ഒരു പത്രത്തിൽ ഒഴിച്ച് ഭഗവാന് അഭിഷേകം ചെയ്യാൻ കൊടുക്കുന്നു ,

വിശേഷദിവസങ്ങൾ

ശബരിമല ക്ഷേത്രത്തിൽ മകരവിളക്കിനും മണ്ഡലകാലത്തും മാത്രമേ തുറന്ന് പൂജ നടത്തിയിരുന്നുള്ളു. എന്നാൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചപ്പോൾ അതിൽ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് എല്ലാ മലയാളമാസവും ഒന്ന് മുതൽ അഞ്ചാം തിയതി വരെയും , മണ്ഡലം 41 ദിവസവും, മകരം ഒന്നിൻ മുമ്പ് 9 ദിവസവും, മേടം ഒന്നിൻ മുമ്പ് 4 ദിവസവും എടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ്‌‍ പ്രതിഷ്ഠാദിവസം.

ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്.

മകര വിളക്ക്

ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. മകരജ്യോതി തെളിക്കുന്നതും മകര വിളക്ക് സമയത്താണ്. ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതി.

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനംഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം.കുമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് എഴുതിയത്. ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്. 1950ലുണ്ടായ വൻ തീപിടുത്തത്തിനുശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് ആദ്യം ഈ ഗാനം ആലപിച്ചത്. ആദ്യകാലത്ത് അത്ര പ്രസിദ്ധമല്ലാതിരുന്ന ഈ ഗാനം 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടി.

ക്ഷേത്രനട അടയ്ക്കുന്നതിന് മുന്നോടിയായി തന്ത്രിയും ശാന്തിക്കാരും വിഗ്രഹത്തിന്റെ ഇരുപുറത്തുമായി ഇരിയ്ക്കും. തുടർന്ന് പാട്ടിലെ ഓരോ വരിയും അവസാനിയ്ക്കുന്നതിന് അനുസരിച്ച് വിഗ്രഹത്തിന്റെ ഇടതുഭാഗത്തെ ഓരോ വിളക്കും അണച്ചുകൊണ്ടിരിയ്ക്കും. അവസാനം വിഗ്രഹത്തിന്റെ വലതുഭാഗത്തെ വലിയ വിളക്കും അണച്ചശേഷം തന്ത്രിയും ശാന്തിക്കാരും പുറത്തിറങ്ങും. ഇതേ സമയം 1984ൽ ഹരിഹരസുത അഷ്ടോത്തരശതം എന്ന ആൽബത്തിനുവേണ്ടി കെ.ജെ. യേശുദാസ്ആലപിച്ച ഹരിവരാസനം പുറത്തുള്ളവർക്കുവേണ്ടി പ്രക്ഷേപണം ചെയ്യുന്നുണ്ടാകും

ആറാട്ടുപുഴ ക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെആറാട്ടുപുഴയിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം. 

ചരിത്രം

ഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു.8-ആം നൂറ്റാണ്ടിലാണ്‌ ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്. പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

പ്രതിഷ്ഠ

എല്ലാ ദൈവങ്ങളുടെയും ദൈവിക ചേതന ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശംഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്.

ശ്രീരാമന്റെ ഗുരുവായ ഗുരു വസിഷ്ഠന്റെദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

വഴിപാടുകൾ

തിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവ ദേവൻ പ്രിയപ്പെട്ട വഴിപാടുകളാൺ. ആറാട്ടുപുഴ ശാസ്താവിനു അടയാൺ ഏറ്റവും ഇഷ്ടം. മാസത്തിൽ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും. ദുരിതഹരവും കാര്യസിദ്ധിയുമാൺ ഫലം.

ആണ്ടുവിശേഷങ്ങൾ

മീനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ചയും പ്രധാന വിശേഷങ്ങളാൺ. ആണ്ടുവിശേഷങ്ങളിൽ പ്രധാനം പൂരം തന്നെയാൺ.

ദേവസംഗമംതിരുത്തുക

പെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരുടെ സംഗമ ഭൂമിയായിരുന്നു ആറാട്ടുപുഴ. ഇന്ന് ദേവമേളയിൽ 23 ദേവിദേവന്മാർ പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴപൂരത്തിൻറെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാൺ ആറാട്ടുപുഴപൂരം എന്നാൺ ഐതിഹ്യം. മുപ്പത്തിമുക്കോടി ദേവകൾക്കുപുറമെ യക്ഷകിന്നര ഗന്ധർവ്വന്മാരും ആറാട്ടുപുഴപൂരത്തിനു എത്തുന്നു എന്നാൺ വിശ്വാസം.

ക്ഷേത്രഭരണം

മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാൺ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാൺ ആറാട്ടുപുഴ ക്ഷേത്രം.

പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം

🍂🌺🍃🌷🌾🌸🌻🍁

ശബരിമലയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണു പച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം .

ചരിത്രം

ഉപനിഷത്തുകളുടെ കാലം മുതൽ തന്നെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ച പച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ 35 കിലോ മീറ്റർ വടക്ക് അഗസ്ത്യമലയുടെപശ്ചിമ ഭാഗത്തായി നന്ദിയോടിനുംപാലോടിനും മദ്ധ്യേ കിഴക്കു മാറി പേരുപോലെ തന്നെ ഹരിതാഭമായ പച്ചയെന്ന സുന്ദര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ശബരിമലയുടെ സമാനതകളിലേക്ക് വെളിച്ചം വീശിവാമനപുരം നദിയും പൊന്മുടികുന്നുകളുംകുട്ടിവനങ്ങളും കിഴക്ക് സ്ഥിതി ചെയ്യുന്നു പച്ച പരവതാനി വിരിച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രവും ക്ഷേത്രകുളവും ഒക്കെ അലങ്കാരമാവുന്നു.


പുരാധീന തച്ചുശാസ്ത്ര വിധീപ്രകാരം പണിതിട്ടുള്ളതും ക്ഷേത്രാകൃതി ഗജഭ്രഷ്ടമുഖമുള്ളതുമായ കേരളത്തിലെ ഏക ശ്രീകോവിലാണുപച്ചയിലേത്.പുലികൂട്ടങ്ങളും കുയിലുകളും വണ്ണാത്തികിളികളും വേഴാമ്പലുകളും നിറഞ്ഞ ഋഷീശ്വരന്മാരുടെ തപോവനമായിരുന്നു ക്ഷേത്രസ്ഥനം.പ്രകൃതി ചാരുതയുടെ ഹരിതകം വിതറിയ ഇവിടെ ‘പച്ച’എന്നറിയപെട്ടു.ചുറ്റും വയലോലകൾ നിറഞ്ഞ പ്രദേശമായതിനാൽ മകരക്കൊയ്ത്ത് കഴിഞ്ഞാണു ഇവിടെ ഉൽസവം നടക്കുന്നത്.അന്നൊക്കെ അന്നദാനം പ്രധാന ചടങ്ങാണു.ഇതിനാവശ്യമായ നെല്ലും അരിയും വയലുടമകൾ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.അന്ന് കൃഷി ആവശ്യത്തിനായിരുന്ന ക്ഷേത്രക്കുളം ഇന്ന് ദേശീയ നിലവാരത്തിലുള്ള നീന്തൽക്കുളമാണ്.ഇവിടെ നിന്ന് നൂറുകണക്കിനു നീന്തൽ താരങ്ങൾ ദേശീയ തലത്തിൽ എത്തിച്ചേരാൻ സാധിച്ചിടുണ്ട്.ഇത്രയേറെ ബ്രഹ്മോദയം കിട്ടുന്ന ക്ഷേത്രങ്ങൾ അപൂർവമാണു.

ഐതിഹ്യം

പർവതമേഖലകളിൽ പരശുരാമ മഹർഷിനടത്തിട്ടുള്ള 108 ശാസ്താം പ്രതിഷ്ഠ്കളിൽ ശബരിമല,അച്ചൻ കോവിൽ,ആര്യങ്കാവ്,കുളത്തുപ്പുഴഎന്നിവയ്ക്ക് ശേഷം അഞ്ചാമതായി പ്രതിഷ്ഠ നടത്തിയതാണു പച്ച നെടും പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം. പ്രസ്തുത 5 ക്ഷേത്രങ്ങളൂം വായു ദൂരത്തിൽ 18 മൈൽ തുല്യദൂരത്തിലാണ്

വൈഷ്ണവ കുലജാതരായ ആര്യന്മർഏഷ്യാമൈനറിൽ നിന്ന് പാലായനം ചെയ്തു വിന്ധ്യ പർവ്വത ചുരങ്ങളിലൂടെ സഞ്ചരിച്ച് സിന്ധു-ഗംഗ-സരയു തീരങ്ങളിൽ ആദ്ധ്യാത്മിക ഉന്നതിക്കായി പർണശാലകളും യഞ്ജ് കവാടങ്ങളും നിർമ്മിച്ചു.ഗായത്രി മന്ത്രോച്ചാരണവും ഹൊമങ്ങളും കൊണ്ട് ഹിമാലയ ഋഷീശ്വര സംസ്ക്കാരം വളർന്നു. ഋതുഭേദങ്ങൾ കടന്ന് പോയപ്പോൾ ഋഷീശ്വരന്മർ ദേവതുല്യരായി. ക്രമേണാ ഗോത്രങ്ങൾ തമ്മിൽ അസൂയയും വിദ്വേഷ്യവും അഹങ്കാരവും വളർന്നു . മനുസ്മൃതികാറ്റിൽ പറത്തി ധർമ്മങ്ങൾ തമ്മിൽ ഏറ്റുമുട്ടി.തുടർന്ന് പരശുരാമ മഹർഷി പർവ്വത മേഖലകളിൽ സഞ്ചരിച്ച് ദേവഭാവം കണ്ട സ്ഥലങ്ങളിലെല്ലാം ശാസ്ത പ്രതിഷ്ഠാ നടത്തി. അങ്ങനെയാണു പച്ചയിലുമെത്തിയെതെന്നണു വിശ്വാസം.

ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നസ്ഥലം പണ്ട് ഋഷീശ്വരന്മാരിടെ തപോവനമായിരുന്നു.ദേവൻ സ്വയം ഭൂവാണെന്നും തപശ്ച്യര്യയുള്ള മറ്റൊരാൾ ദേവഭാവം കണ്ടറിഞ്ഞ് കലശാദീകൾ നടത്തിയെന്നും 94-ൽ ജ്യോതിഷ പണ്ഡിതനായ തലയോലപറമ്പ് ശ്രീ പരമേശ്വരമേനോന്റെ നേതൃത്വത്തിൽ നടന്ന ദേവ പ്രശ്നത്തിൽ പറഞ്ഞിട്ടു.സ്വയം ഭൂവായ ശാസ്താവിന്റെ കൽ വിഗ്രഹം വളർന്നു കൊണ്ടിരിക്കുന്നതായും പറയപ്പെടുന്നു.

ക്ഷേത്രസ്ഥാനം തുംഗപദവും മുഖം സ്തൂപസമുച്ചയവും ആകയാൽ വളരെ പുരാതനമെന്ന് വ്യക്തം.ദേവസ്വം ബോർഡിന്റെ ഉള്ളൂർ ഗ്രൂപ്പിൽപ്പെട്ട തിരുചിറ്റൂർ സബ്ഗ്രൂപ്പിന്റേതാണു പച്ച ക്ഷേത്രം.നിത്യവും നൂറുകണക്കിനു വിശ്വാസികൾ അവിടെ എത്താറുണ്ട്.ശനിയാഴചയും എല്ലാ മലയാള മാസം ഒന്നാം തീയ്യതിയും അഭൂതപൂർവ്വമായ തിരക്കാണു അനുഭവപ്പെടുന്ത്.വിവിധ അർച്ചനകൾക്കും കടും പായസം,നീരാജനംഎന്നീ വഴിപാടുകൾക്കും ഈ ദിവസങ്ങളിൽ നിര ‍ദൃശ്യമാണ്.

പേരുകേട്ട പൂത്തിരിമേള

പച്ചയിലെ കമ്പം പേരുകേട്ടതാണു.തിരുവനന്തപുരത്തെ ഏറ്റവും വലിയ കമ്പം പച്ചയിലെതാണ്. ഉൽസവത്തിനു കമ്പം കാണാൻ കൊല്ലം ജില്ലയിൽ നിന്നു വരെ അനവധിപേർ എത്തുന്നു.

ദീപകാഴ്ച്ച

പച്ചയിലെ ഉൽസവുമായി ബന്ധപ്പെട്ട് നടക്കുന്ന ദീപകാഴ്ച്ച ഒരുപക്ഷെ ജില്ലയിലെ തന്നെ വലുതായിരിക്കും ക്ഷേത്രത്തിന്റെ 5 കിലോ മീറ്റർ ചുറ്റളവിൽജനകീയ കമ്മിറ്റികൾ ഒരുക്കുന്നതാണു ദീപകാഴ്ച്ച പാലോട് ആശുപത്രി ജംഗ്ഷൻ, പ്ലാവറ, പേരക്കുഴി, നന്ദിയോട്, ആലുംമൂട്, പച്ച, കാലങ്കാവ്, ഓട്ടുപാലം, പയറ്റ്ടി, പുലിയൂർ, വട്ടപുല്ല് എന്നിവിടങ്ങൾക്കു പുറമേ ക്ഷേത്ര പരിസരത്തും വിപുലമായ ദീപകാഴ്ച്ചയാണു നടക്കുന്നത്

വിദ്യാധിപനായി തിരുവുള്ളക്കാവ് ശാസ്താവ്‌

“തപോധനാനാമവിതര്‍ക്കിതാഗ്രജ
പ്രഭാവ സംഭൂത സമുദ്രജോര്‍വിയില്‍…
സമസ്ത വിദ്യയ്ക്കൊരു ജന്മഭൂമിയായ്‌
സ്ഫുരിച്ചു നല്‍ പുരുവനം പുരാതനം!”

പരശുരാമന്‍ മഴുവെറിഞ്ഞ്‌ സൃഷ്ടിച്ച പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളില്‍ നടുഭാഗമായ പെരുവനം ഗ്രാമത്തെ കുറിച്ചുള്ള ശ്ലോകമാണിത്‌. കിഴക്ക്‌ കുതിരാന്‍, പടിഞ്ഞാറ്‌ എടത്തിരുത്തി, തെക്ക്‌ ഊഴത്ത,‌ വടക്ക്‌ അകമല എന്നീ പ്രദേശങ്ങള്‍ അതിരുകളായുള്ള പെരുവനം ഗ്രാമത്തിന്റെ തലവന്‍ ഇരട്ടയപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാര്‍വ്വതീസമേതനായ പരമശിവനാണ്‌. എങ്കിലും ഗ്രാമരക്ഷകനായി വിരാജിക്കുന്നത്‌ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ തന്നെയാണ്‌.

ഇരട്ടയപ്പന്റെ തിരുവുള്ളം കൈയ്യില്‍ വിരാജിക്കുന്ന ശാസ്താവ്‌ എന്ന പേര്‌ കാലക്രമേണ ലോപിച്ചാണ്‌ തിരുവുള്ളക്കാവ്‌ ശാസ്താവായി മാറിയതെന്ന്‌ വിശ്വാസം. ധര്‍മ്മാനുഷ്ഠാന നിരതരായ ഭക്തന്മാരെ രക്ഷിക്കാനും അധര്‍മ്മചാരികളായ ദുഃഷ്ടന്മാരെ ശിക്ഷിക്കാനും ജാഗരൂകനായി വേടരൂപം ധരിച്ച മൂര്‍ത്തിയാണ്‌ ശാസ്താവെങ്കിലും തിരുവുള്ളക്കാവിലെ സ്വയംഭൂവായ ശാസ്താവ്‌ ജ്ഞാനമൂര്‍ത്തിയായ വിദ്യാശാസ്താവാണ്‌.

രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊടുംകാടിനുള്ളില്‍ ശാസ്താവിന്റ അത്ഭുതകരമായ ചൈതന്യം ഒരു ശിലയില്‍ അനുഭവവേദ്യമായി എന്നാണ്‌ വിശ്വാസം. പുരാതന ക്ഷേത്രങ്ങള്‍ ഗംഭീര ആകാരങ്ങളും കോട്ടകള്‍പോലെ ബലിഷ്ഠങ്ങളുമായിരുന്നു. എന്നാല്‍ തിരുവുള്ളക്കാവ്‌ ഭൗതികമായി വളരെ മോടി കുറഞ്ഞ ഒന്നായിരുന്നു. വലിയ സുന്ദരമായ ബിംബത്തിനുപകരം നിലത്തുനിന്നും ഉയര്‍ന്ന്‌ കാണാന്‍ പോലും പ്രയാസമായ മൂന്ന്‌ ശിലകള്‍ മാത്രമാണുള്ളത്‌. കരിങ്കല്ലുകൊണ്ടുള്ള ദീര്‍ഘചതുരത്തിനുള്ളില്‍ ഒരു കുഴിയും അതിന്‌ നടുവില്‍ സ്വയംഭൂവായ ശിലയും മാത്രമാണ്‌ ഉള്ളത്‌. സാധാരണ ക്ഷേത്രങ്ങളില്‍ തന്ത്രിവര്യന്മാര്‍ വിപുലമായ കര്‍മ്മങ്ങളോടെ വിഗ്രഹത്തില്‍ ചൈതന്യം പ്രതിഷ്ഠിക്കുകയാണ്‌ പതിവ്‌. എന്നാല്‍ തിരുവുള്ളക്കാവില്‍ സ്വയംഭൂവായി ശിലയിന്മേല്‍ ശാസ്താവിന്റെ ചൈതന്യം സ്വയം പ്രകാശിതമാകുകയാണ്‌ ഉണ്ടായത്‌.

മോഹിനീ-ശിവ സംഗമത്തില്‍ പിറവിയെടുത്ത ശാസ്താവ്‌ നിത്യബ്രഹ്മചാരിയും, തപസ്വിയുമാണെന്നാണ്‌ പറയപ്പെടുക. എന്നാല്‍ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ പ്രഭ എന്ന പത്നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയാണ്‌ എന്നതാണ്‌ സങ്കല്‍പ്പം. അനേക നാളുകളോളം കാടിനുള്ളില്‍ മേല്‍ക്കൂരയില്ലാതെ മഴയും വെയിലുമേറ്റ്‌ ഉഗ്രരൂപിയായി ശാസ്താവ്‌ വസിച്ചുരുന്നുവത്രേ. അതുകൊണ്ട്‌ മഴനനയുന്ന ശാസ്താവിനെ ‘നനശാസ്താവ്‌’ എന്നും വിളിച്ചിരുന്നു. കലാന്തരങ്ങള്‍ക്കുശേഷം ശാസ്താവിന്റെ ഭക്തനും പണ്ഡിതശ്രേഷ്ഠനുമായ മഴമംഗലം നമ്പൂതിരിയാണ്‌ തിരുവുള്ളക്കാവ്‌ ക്ഷേത്രത്തത്തിന്‌ മേല്‍ക്കൂര നിര്‍മ്മിച്ച്‌ നല്‍കിയത്‌.

ഹൈന്ദവര്‍ സരസ്വതീദേവിയേയും ദക്ഷിണമൂര്‍ത്തിയേയുമാണ്‌ വിദ്യയുടെ അധിദേവതമാരായി കല-ശാസ്ത്രം എന്നിവയില്‍ പ്രാവണ്യം നേടുവാനായി ഉപാസിക്കാറുള്ളത്‌. എന്നാല്‍ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ വിദ്യയുടെ ഉപാസകനായി മാറിയതിന്‌ പിന്നിലും വിശ്വാസങ്ങള്‍ ഏറെയാണ്‌. മന്ദബുദ്ധിയായ പട്ടത്ത്‌ വാസു ഭട്ടതിരിക്ക്‌ ശാസ്താവിന്റെ അനുഗ്രഹത്താല്‍ പാണ്ഡിത്യം കൈവന്നതുമൂലമാകാം പ്രാചീനകാലം മുതല്‍ തന്നെ ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തലിന്‌ ഇത്രയധികം പ്രാധാന്യം കൈവന്നത്‌.

ലോകസഞ്ചാരിയായ വില്വമംഗലം സ്വാമിയാര്‍, കവിയും പണ്ഡിതനുമായ മഴമംഗലം നമ്പൂതിരി, ഭക്തനായ എടപ്പലത്ത്‌ നമ്പൂതിരി എന്നിവര്‍ക്കും ശാസ്താവിന്റെ ദര്‍ശനം ഉണ്ടായിട്ടുണ്ടെന്നാണ്‌ വിശ്വാസം. വാസുഭട്ടതിരിക്കൊപ്പം ശാസ്താവിന്റെ അനുഗ്രഹം ലഭിച്ച്‌ പണ്ഡിതയായി മാറിയ വാരസ്യാരുടെ വംശപരമ്പരയ്ക്കാണ്‌ വിദ്യാരംഭത്തിന്‌ ക്ഷേത്രത്തില്‍ ഗുരുക്കന്മാരാകാനുള്ള അവകാശം. തിരുവുള്ളക്കാവ്‌ ക്ഷേത്രത്തില്‍ വെച്ച്‌ കുട്ടികളെ വിദ്യാരംഭം നടത്തുന്നത്‌ അവരുടെ ഭാവിശ്രേയസ്സിന്‌ ഉത്തമമായി കരുതി പോരുന്നു. ഈ ക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തുന്ന കുട്ടികള്‍ പണ്ഡിതന്മാരായി മാറുമെന്നാണ്‌ വിശ്വാസം.

തിരുവുള്ളക്കാവിലെ വിദ്യാരംഭ ചടങ്ങുകള്‍ക്കും പ്രത്യേകതയുണ്ട്‌. എഴുത്തിനിരുത്താന്‍ വന്ന കുട്ടി നിലത്ത്‌ ചമ്രം പടിഞ്ഞിരിക്കണം. ഗുരുവായ വാര്യര്‍ അടുത്തിരുന്ന്‌ അക്ഷരമാല ചൊല്ലിക്കൊടുക്കുമ്പോള്‍ കുട്ടി അത്‌ ഏറ്റ്‌ ചൊല്ലും. തുടര്‍ന്ന്‌ വാര്യര്‍ ഒരു സ്വര്‍ണ്ണമോതിരം കൊണ്ട്‌ കുട്ടികളുടെ നാവിന്മേല്‍ അക്ഷരങ്ങള്‍ എഴുതും. കുട്ടിയുടെ മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയില്‍ ഉണക്കലരി പരത്തി കുട്ടിയുടെ കൈപിടിച്ച്‌ അരിയില്‍ അക്ഷരങ്ങള്‍ എഴുത്തിക്കും. തുടര്‍ന്ന്‌ അക്ഷരങ്ങള്‍ ചൊല്ലികൊടുക്കുന്നത്‌ കുട്ടി ഏറ്റ്‌ ചൊല്ലണം. എഴുതിയ അരി വീട്ടില്‍ കൊണ്ടുപോയി മൂന്നുദിവസം അതില്‍ എഴുതിയതിനുശേഷം പായസം ഉണ്ടാക്കി കഴിക്കും.

മഹാനവമി ദിവസവും മീനമാസത്തിലെ അത്തം നാളിലുമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടത്താറുണ്ട്‌. ഭാരതത്തിലെ ഏറ്റവും വലിയ ദേവസംഗമമായ പെരുവനം – ആറാട്ടുപുഴ പൂരമഹോത്സവത്തില്‍ ശാസ്താവും പ്രധാന പങ്കാളിയാണ്‌. ദേവസംഗമത്തിന്‌ തുടക്കം കുറിക്കുന്ന കൊടിയേറ്റവും സമാപന ചടങ്ങായ കൊടികുത്തും നടക്കുന്നത്‌ ഈ ക്ഷേത്രത്തില്‍ തന്നെയാണ്‌. വിഷുദിനത്തിലെ വിഷുപൂരവും രാമായണമാസാചരണവും ഈ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മറ്റു പ്രധാന ചടങ്ങുകളാണ്‌.

അപ്പവും കദളിപ്പഴവും നെയ്‌വിളക്കുമാണ്‌ ശാസ്താവിന്റെ പ്രധാനപ്പെട്ട വഴിപാടുകള്‍. എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം അജ്ഞാനമാണ്‌; ഭക്തരുടെ മനോവ്യഥയകറ്റുന്ന ഗ്രാമപരദേവതയായി സദാരക്ഷിക്കുന്ന ശാസ്താവ്‌ അറിവിന്റെ വെളിച്ചം നല്‍കി നമ്മെ നേര്‍വഴിയ്ക്ക്‌ നയിക്കാന്‍ അതീവ തല്‍പ്പരനായി ഇന്നും തിരുവുള്ളക്കാവില്‍ വിരാജിക്കുന്നു.

പഴനി ദണ്ഡായുധപാണി തിരുകോവിൽ*

*********************************************************
ക്ഷേത്രമണ്ഡപത്തിലേക്കു കടക്കുമ്പോൾ തന്നെ സുബ്രഹ്മണ്യന്റെചൈതന്യവത്തായ ശിലാവിഗ്രഹം കാണാനാകുന്ന രീതിയിലാണ് ദർശനത്തിനുളളസൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. മറ്റു ക്ഷേത്രങ്ങളിലേതു പോലെ നെയ് വിളക്കുകളുടേയുംമറ്റും ബാഹുല്യമില്ലെങ്കിലും വേറിട്ട പ്രഭയോടെ നിലകൊള്ളുന്ന ദണ്ഡായുധപാണിയുടെ വിഗ്രഹം ഭക്തരിൽ നയനാമൃതം ചൊരിയുന്നതാണ്. നാലടിയോളം പൊക്കമുള്ള വിഗ്രഹത്തിന്റെ വലംകൈയിൽ ദണ്ഡ് കാണാം. ബാലസന്യാസിയുടെ വേഷത്തിലാണ് - ആണ്ടിപ്പണ്ടാരമെന്ന് വിളിപ്പേര് - സുബ്രഹ്മണ്യവിഗ്രഹം. കൗപീനധാരിയായി ആടയാഭരണങ്ങളില്ലാതെ മുണ്ഡിതശിരസുമായി ഭഗവാൻ ആത്മീയയുടെ നിറകുടമെന്നവണ്ണം പരിലസിക്കുന്നു.അമിതമായ ആഗ്രഹചിന്തകൾ ഒഴിവാക്കി സർവം ഈശ്വരനിൽ അർപ്പിപ്പിക്കുന്നവർക്ക് ആത്മനിർവൃതി ലഭിക്കുമെന്ന ദർശനമാണ് സന്യാസിരൂപത്തിൽദണ്ഡായുധപാണി പകരുന്നത്. നവപാഷാണം - ഒൻപതു തരം വിഷക്കല്ലുകൾ - കൊണ്ടാണ് സിദ്ധഭോഗർ എന്ന ദിവ്യൻ ഈ വിഗ്രഹം നിർമിച്ചതെന്നാണ് വിശ്വാസം. ഒൻപതു വിഷക്കല്ലുകൾ ചേർത്തു നിർമിച്ച വിഗ്രഹത്തിൽ രാത്രിപൂജയ്ക്കുശേഷം(രാക്കാല പൂജ) പതിപ്പിക്കുന്ന ചന്ദനം വിശ്വരൂപദർശനത്തിനു ശേഷം രാവിലെ പ്രസാദമായി നൽകുന്നു. ഒൻപതു വിഷക്കല്ലുകൾ ചേർന്നുണ്ടാക്കിയ ശിൽപത്തിൽ പതിച്ച ഈ ചന്ദനം രാക്കാല ചന്ദനം എന്നാണ് അറിയപ്പെടുന്നത്. ഒരു മണ്ഡലകാലം(41 ദിവസം) പ്രഭാതത്തിൽ സവിശേഷ രസക്കൂട്ടായി മാറുന്ന ഈ ചന്ദനം സേവിക്കുന്നത് വിവിധ രോഗങ്ങൾ ശമിക്കാൻ ശക്തിപകരുമെന്നും ഭക്തർ വിശ്വസിക്കുന്നു. കാലപൂജ എന്നറിയപ്പെടുന്ന പ്രത്യേക ക്ഷേത്രപൂജയിൽ മാത്രമാണ് നവപാഷാണത്തിൽ പണിത വിഗ്രഹത്തിൽ അഭിഷേകം നടത്തുക. ഭക്തരുടെ നേർച്ചയായി നടത്തപ്പെടുന്ന മറ്റ് അഭിഷേകങ്ങൾ(ഉപയ അഭിഷേകം) ചെമ്പിൽ പണിത വിഗ്രഹത്തിലാണ് നടത്താറുള്ളത്. ദ്രാവിഡശൈലിയിലുള്ള വിഗ്രഹത്തിന്റെ ചെവികൾ അൽപംവലുതാണെന്ന പ്രത്യേകതയുണ്ട്. ഭക്തരുടെ ചെറിയ പ്രാർഥനകൾക്കും പഴനിയാണ്ടവൻ നൽകുന്ന വലിയ ശ്രദ്ധയുടെ സൂചകമായാണ് ഭക്തർ ഇതിനെ കാണുന്നത്.

അഷ്ടലക്ഷ്മി സ്തോത്രം*

*1. ധനലക്ഷ്മി*  

ധിമി  ധിമി  ധിന്ധിമി  ധിന്ധിമി 
ദുന്ദുഭിനാദ   സുപൂര്‍ണ്ണമയേ
ഘുമഘുമ ഘുംഘുമ  ഘുംഘുമ ഘുംഘുമ
ശംഖനിനാദ   സുവാദ്യനുതേ 
വേദപുരാണേതിഹാസ  സുപൂജിത !
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ  ഹേ  മധുസൂദന കാമിനി  
ധനലക്ഷ്മി രൂപിണി  പാലയമാം 

*2. ആദിലക്ഷ്മി*

സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി !  ഹേമമയേ !      
മുനിഗണ മണ്ഡിത  മോക്ഷ പ്രദായിനി 
മഞ്ജുളഭാഷിണി  വേദനുതേ
പംകജവാസിനി  ദേവസുപൂജിത   
സദ്ഗുണവര്‍ഷിണി  ശാന്തിയുതേ
ജയ  ജയ  ഹേ ! മധുസൂദന  കാമിനി
ആദിലക്ഷ്മി ! സദാ  പാലയമാം .


*3. ധാന്യലക്ഷ്മി*  
അയികലികല്മഷനാശിനി  കാമിനി
വൈദികരൂപിണി  വേദമയേ
ക്ഷീരസമുദ്ഭവ  മംഗളരൂപിണി
മന്ത്രനിവാസിനി !   മന്ത്രനുതേ !
മംഗളദായിനി  അംബുജവാസിനി
ദേവഗണാര്‍ചിത പാദയുതേ
ജയ  ജയ  ഹേ  മധുസൂദന  കാമിനി
ധാന്യലക്ഷ്മി  സദാ പാലയമാം .


*4.  ധൈര്യലക്ഷ്മി*

ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി 
മന്ത്രസ്വരൂപിണി  മന്ത്രമയേ
സുരഗണപൂജിത  ശീഘ്രഫലപ്രദ 
ജ്ഞാനവികാസിനി   ശാസ്ത്രനുതേ
ഭവഭയഹാരിണി ! പാപവിമോചിനി
സാധുജനാര്‍ച്ചിത  പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി ! സദാ പാലയമാം.5.ഗജലക്ഷ്മി  
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി 
സര്‍വ്വഫലപ്രദ  ശാസ്ത്രമയേ
രഥഗജതുരംഗപദാതി  സമാവൃത

പരിജന  മണ്ഡിത ലോകനുതേ
ഹരിഹര  ബ്രഹ്മസുപൂജിത  സേവിത  
താപനിവാരണ പാദയുതേ  
ജയ  ജയ  ഹേ ! മധുസൂദന  കാമിനി
ഗജലക്ഷ്മി  രൂപിണി  പാലയമാം .

*6.  സന്താനലക്ഷ്മി* 

അയികരിവാഹനമോഹിനിചക്രിണി
രാഗവിവര്‍ദ്ധിനി  ജ്ഞാനമയേ 
ഗുണഗണവാരിധി  ലോകഹിതൈഷിണി 
സപ്തസ്വര ഭൂഷിതഗാനനുതേ  
സകലസുരാസുര  ദേവമുനീശ്വര
മാനവ  വന്ദിത  പാദയുതേ
ജയ ജയ ഹേ ! മധുസൂദന  കാമിനി 
സന്താനലക്ഷ്മി സദാ  പാലയമാം

*7.ജയലക്ഷ്മി*


ജയ  കമലാസിനി ! സദ്ഗതിദായിനി
ജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമര്‍ച്ചിത  കുങ്കുമ  ധൂസര
ഭൂഷിത  വാസിത  വാദ്യനുതേ  
കനകധാരസ്തുതി  വൈഭവ വന്ദിത  
ശങ്കര  ദേശിക മാന്യപദേ
ജയ  ജയ ഹേ ! മധുസൂദന  കാമിനി
വിജയലക്ഷ്മി  സദാ  പാലയമാം .


*8. വിദ്യാലക്ഷ്മി*

പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി ! 
ശോകവിനാശിനി രത്നമയേ 
മണിമയ ഭൂഷിത  കര്‍ണ്ണവിഭൂഷണ 
ശാന്തി സമാവൃത  ഹാസ്യമുഖേ
നവനിധിദായിനി ! കലിമലഹാരിണി 
കാമിതഫലപ്രദഹസ്തയുതേ  
ജയ  ജയ  ഹേ ! മധുസൂദന  കാമിനി 
വിദ്യാലക്ഷ്മി  സദാ  പാലയമാം .

തിരുപ്പതിഭഗവാന്ടെ രണ്ടുഭാര്യമാര്

വെങ്കിടേശ്വര സ്വാമിയുടെ ഇടവും വലവുമായി നിൽക്കുന്നത് ലക്ഷ്മി ദേവിയും   അലമേലു മങ്കമ്മയും ആണ് ...അതിൽ ലക്ഷ്മി ദേവിയുടെ കഥ അറിവുള്ളതാണല്ലോ ... അലമേലു മങ്കമ്മ എന്നത്  തൊണ്ടമണ്ഡല ത്തെ ആകാശ രാജയുടെ മകള്‍  ദേവി പദ്മാവതി ആണ് .. ഒരു താമരക്കുളത്തില്‍ നിന്നാണ് ലഭിച്ചത്, അതിനാല്‍ പദ്മാവതി എന്ന് പേര്.വന്നത് .. രാജാവ് നടത്തിയ ഒരു യാഗ ശേഷമായിരുന്നു അത്. അലമേലു മങ്ക  എന്നാൽ . അതിനര്‍ത്ഥം ഉറവ വറ്റാത്ത സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ഇരിപ്പിടം എന്നത്രെ. യൌവ്വനത്തില്‍ വെങ്കിടേശ്വര സ്വാമി  വന്നു പദ്മാവതിയെ വിവാഹം ചെയ്തു എന്നാണു സങ്കല്‍പ്പം .പത്മാവതിക്കു ഒരു ക്ഷേത്രവും സമീപത്തായി ഉണ്ട് തിരുമല ഹില്‍സില്‍ നിന്ന് അഞ്ചു കി മീ .ദൂരെയാണ് ശ്രീ പദ്മാവതി ക്ഷേത്രം. വെങ്കടേശ്വര സ്വാമിയുടെ പത്നി യായ ദേവി പദ്മാവതിക്ക് ഈ ക്ഷേത്രം സമര്‍ പ്പിച്ചിരിക്കുന്നു . തൊണ്ടമാന്‍ ചക്രവര്‍ ത്തിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ ദര്‍ ശനം നടത്തിയിട്ടേ വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ ശിക്കാവൂ എന്നാണു ആചാരം. പദ് മാവതിയുടെ ജനനം മുതല്‍ വെങ്കിടേശ്വര സ്വാമിയുമായുള്ള വിവാഹംവരെ യുള്ള കഥ ഈ ക്ഷേത്രം പറയുന്നു.

പതിനാല് ലോകങ്ങൾ*

🌷🌷🌷🌷🌷🌷🌷🌷🌷
ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. ഭൂലോകം, ഭുവ ർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.
ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നിവയാണ്.
1, പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ് പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.
2, ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.
3, ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം .
4, മഹർ ലോകത്തിൻ്റെ സ്ഥാനം ജനർ ലോഹത്തിൻ്റെ തൊട്ട് താഴെയാണ്. മഹാവിഷ്ണുവിൻ്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.
5,സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിൻ്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.
6, ഭുവനമഹർഷിയാണ് ഭുവർ ലോകത്തിൻ്റെ നാഥൻ . പരമശിവൻ്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.
7, മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.
8, ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു .വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരു
ം ഉഗ്രകോപികളുമാണിവർ സാക്ഷാൽ അനന്തൻ എന്ന ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിൻ്റെ മൂലസ്ഥാനത്താണ്.
9, രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹളാതൻ്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.
10,രസാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിൻ്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്.കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പസ് ശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്.ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ വിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.
11, മയന്റെ ആസ്ഥാനമായ തലാതലമാണ്അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നുഈ അസുരൻ.
12, മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സ തലം ഐശ്വര്യ വാനായി ധ്യാനലീ ലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.
13, ഹാകേശ്വരൻ്റെ വാസസ്ഥാനമാണ് വിതലം പരമശിവൻ്റെ അവതാരമാണ് ഹാടകേശ്വരൻ. ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.
ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.
14, അതലമാണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. മയപുത്രനും മയാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിൻ്റെ അധിപൻ.
ഈരേഴ് ലോകങ്ങളും ആയിരംഫ ണങ്ങളുള്ള ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം

ഒരു യഥാർത്ഥ ഭക്തൻ എങ്ങിനെ ആയിരിക്കണം എന്നുള്ളത് ശ്രീമദ്‌ ഭഗവദ് ഗീതയിൽ….

അദ്വേഷ്ടാ സര്‍വ്വഭുതാനാം 
മൈത്ര: കരുണ ഏവ ച 
നിര്‍മ്മമോ നിരഹങ്കാര: 
സമദുഃഖസുഖ:ക്ഷമീ:

"അദ്വേഷ്ടാ സര്‍വ്വഭുതാനാം" എല്ലാ ചരാചരങ്ങളിലും ഭഗവദ് ചൈതന്യത്തെ ദര്‍ശിക്കുവാന്‍ കഴിയുന്നവന് ഒരു ജീവിയോടും വിദ്വേഷം ഉണ്ടാവുകയില്ല, എന്നുമാത്രമല്ല എല്ലാത്തിനെയും സ്നേഹിക്കുവാനും കഴിയുന്നു. അതുകൊണ്ട്, 
മൈത്ര: = എല്ലാ ജീവിയുടും മിത്ര ഭാവം.
കരുണ = കാരുണ്യ ഭാവം.
നിര്‍മ്മമോ = ഒന്നിനോടും പ്രത്യേക മമത്വം ഇല്ലാത്തവന്‍; എല്ലാം ഭാഗവാന്റെത് എന്ന് കരുതുന്നവന് 'എന്റേത്' എന്ന മമതയില്ല, കാരണം ഒന്നിന്റെയും ഉടമസ്തതാ ഭാവം ഇല്ലാത്തത് കൊണ്ടുതന്നെ. എല്ലാം ഭഗവദ് അനുഗ്രഹമായി മാത്രം കാണുമ്പോള്‍, 'ഞാന്‍' ചെയ്യുന്നു എന്ന അഹങ്കാരവും ഇല്ല അതുകൊണ്ട്,
നിരഹങ്കാര: = അഹങ്കാരമില്ലാത്തവന്‍.
സമദുഃഖസുഖ: = സുഖത്തിലും ദുഖത്തിലും തുല്യ ഭാവം പുലര്‍ത്തുന്നവന്‍; സുഖവും ദു:ഖവും ശരീരത്തിന്റെയും മനസ്സിന്റെയും നിലവാരത്തില്‍ മാത്രം ഉള്ളതാണ്. അവയെയൊക്കെ അതിജീവിച്ചവന്‍, അതുകൊണ്ട് തന്നെ:
ക്ഷമീ = ക്ഷമാശീലമുള്ളവന്‍.

സന്തുഷ്ട: സതതം യോഗീ
യതാത്മാ ദൃഡനിശ്ചയ:
മയ്യര്‍പ്പിത മനോ ബുദ്ധി:
യോ മത് ഭക്ത സ മേ പ്രിയ:

സന്തുഷ്ട: സതതം = സാദാ സന്തുഷ്ടനും, ഇഷ്ടമായുള്ളതു വരുമ്പോഴും അതിനു എതിരായുള്ളത് വരുമ്പോഴും ഭഗവദ് പ്രസാദമായി കാണുവാന്‍ കഴിയുന്നത്‌ കൊണ്ട് സദാ സന്തുഷ്ടനും.
യോഗീ = ഏകാഗ്രചിത്തനും; സാധനകള്‍ ചെയ്തു മനസ്സിനെ ഭഗവദ്പാദത്തില്‍ ഏകാഗ്രമാക്കി വച്ച് പരിശീലിച്ചിട്ടുള്ളവന്‍; അതുകൊണ്ട് തന്നെ,
യതാത്മാ = ആത്മനിയന്ത്രണമുള്ളവനും, സ്വന്തം വിവേചന ബുദ്ധികൊണ്ട് നല്ലതേത് അല്ലാത്തതേത് എന്ന് വേര്‍തിരിച്ചു കൊണ്ട് വേണ്ടതിനെ ഉള്‍ക്കൊള്ളാനും വേണ്ടാത്തത് കണ്ടാലും തള്ളിക്കളയാനും കഴിവുള്ളവന്‍; മനസ്സ് തന്നെ വലിച്ചിഴക്കുന്നിടത്ത് ഒഴുകിപ്പോവാതെ മനസ്സിനെ താന്‍ തീരുമാനിക്കുന്നിടത്ത് ഉറപ്പിച്ചു നിര്‍ത്താനുള്ള കഴിവ് നേടിയവന്‍; അതുകൊണ്ട് തന്നെ,
ദൃഡനിശ്ചയ: = നിശ്ചയദാര്‍ഡ്യം ഉള്ളവനും.
മയ്യര്‍പ്പിത മനോ ബുദ്ധി = മനോബുദ്ധികളെ എന്നിലര്‍പ്പിച്ചവനും; പ്രപഞ്ച നിയന്താവിന്റെ ലീലകളില്‍ പൂര്‍ണ്ണ വിശ്വാസം വന്നവന്‍; എല്ലാകര്‍മ്മങ്ങളും ഭഗവദ് പാദത്തില്‍ സമര്‍പ്പിച്ചു ചെയ്യുന്നവന്‍.
യോ മത് ഭക്ത സ മേ പ്രിയ: = അങ്ങനെയുള്ള എന്റെഭക്തന്‍ ആരോ, അവന്‍ എനിയ്ക്ക് പ്രിയനാകുന്നു…

ശ്രീ പരീക്ഷിത്ത്‌ രാജാവ്

ശ്രീമദ് ഭാഗവത മാഹാത്മ്യം

പാണ്ഡവരില്‍ അര്‍ജുനന്റെ പുത്രനായ അഭിമന്യുവിന്റെ പുത്രനാണ്
പരീക്ഷിത്ത്‌.. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവര്‍ കൌരവന്മാരെ മുഴുവനും കാലപുരിക്കയച്ചു . ദ്രോണപുത്രനായ അശ്വതഥാമാവ് പ്രതികാരമായി പാണ്ഡവരുടെ മക്കളെയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊന്നൊടുക്കി അഭിമന്യുവിന്റെ ഭാര്യ ഉത്തര ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരിക്കുന്ന ആ കുഞ്ഞിനു നേരെയും ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു. ശ്രീകൃഷ്ണഭഗവാനെ വിളിച്ച് ഉത്തര ഹൃദയം പൊട്ടിക്കരഞ്ഞു. വിഷ്ണുഭഗവാന്‍ സ്വന്തം തേജസ്സു കൊണ്ട് അവളുടെ ഗര്‍ഭത്തെ മായയാല്‍ മറച്ചു. അതോടെ ബ്രഹ്മാസ്ത്രത്തിന് കുഞ്ഞിനെ കൊല്ലാന്‍
കഴിഞ്ഞില്ല. ഗര്‍ഭത്തില്‍ ഇരുന്നുകൊണ്ട് കുഞ്ഞു തന്നെ രക്ഷിക്കുന്ന
ഭഗവാന്റെ മുഖം ഒരു നോക്ക് കണ്ടു. അങ്ങനെ വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ട അഭിമന്യുപുത്രനാണ് വിഷ്ണുരാതന്‍ അഥവാ പരീക്ഷിത്ത്‌.. 

പാണ്ഡവര്‍ യുദ്ധം ജയിച്ചു. യുധിഷ്ടിരന്‍ രാജാവായി. യാഗങ്ങള്‍ നടത്തി അദ്ദേഹം ഖ്യാതി നേടി. പിന്നീട് ഭഗവാന്‍ അര്‍ജുനനെയും കൂട്ടി ദ്വാരകാപുരിയിലേക്കെഴുന്നെള്ളി. ഏകദേശം നാലുമാസം കഴിഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോപണം ചെയ്ത വിവരം അര്‍ജുനനന്‍ യുധിഷ്ടിരനോടും മറ്റും വ്യസനത്തോടെ അറിയിച്ചു. ധര്‍മ്മപുത്രാധികളെല്ലാം ഈ ദുഖഭാരം താങ്ങാനാവാതെ, പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്തിട്ട്, ഭഗവാനെ ധ്യാനിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്തു. പരമഭക്തനായ പരീക്ഷിത്ത്‌ ധര്‍മ്മാനുസരണം രാജ്യം ഭരിച്ചു. ഉത്തരന്റെ പുത്രിയായ ഇരാവതിയെ പാണിഗ്രഹണം ചെയ്തു. നാല് പുത്രന്മാരും ജനിച്ചു. പരീക്ഷിത്ത്‌ മൂന്ന് അശ്വമേധങ്ങള്‍ നടത്തി തന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു . അങ്ങനെയിരിക്കെ രാജ്യത്ത് കലിയുടെ ഉപദ്രവങ്ങള്‍ മനസ്സിലാക്കിയ രാജാവ് കലിയെ തോല്‍പ്പിച്ച് കീഴടക്കി. പേടിച്ചു വിറച്ച കലി തനിക്ക് വസിക്കാനുള്ള സ്ഥാനങ്ങള്‍ കല്‍പ്പിച്ചു നല്‍കണമെന്നഭ്യര്‍ദ്ധിച്ചു . അതനുസരിച്ച് ചൂതുകളി, മദ്യസേവ, സ്ത്രീസേവ, ജീവഹിംസ എന്നീ നാല് സ്ഥാനങ്ങള്‍ കലിക്കു വാസസ്ഥാനമായി അനുവദിച്ചുകൊടുത്തു. വീണ്ടും കലിയുടെ അപേക്ഷയനുസരിച്ച് ക്രോധം കൊണ്ട് മതികെട്ടവരിലും കലിക്കിരിക്കാന്‍ സ്ഥലം നല്‍കി. അങ്ങനെ അഞ്ചു വാസസ്ഥാനങ്ങള്‍ കൊണ്ട് തൃപ്തനായി കലി മടങ്ങി. 

പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോള്‍ ഒരു
ദിവസം നായാട്ടിനായി കാട്ടില്‍ പുറപ്പെട്ടു. നായാട്ടിനുശേഷം തളര്‍ന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തില്‍ ചെന്നു. അപ്പോള്‍
ധ്യാനനിരതനായിരിക്കുന്ന ശമീകന്‍ എന്ന മുനി, രാജാവ് എഴുന്നെള്ളിയത്
ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോള്‍ അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു . തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില്‍ മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്രയും ചെയ്തുകഴിഞ്ഞപ്പോള്‍ രാജാവിന് പശ്ചാത്താപമുണ്ടായി , അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലോട്ടു മടങ്ങി പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞു കുശന്‍ എന്ന് പേരായ ഒരു മുനികുമാരന്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ ഇത് കാണുകയും, മുനിയുടെ മകനായ ശ്രുംഗി യോട് ഈ വിവരം പരിഹാസരൂപത്തില്‍ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി "ഇന്നേക്ക് ഏഴാം നാള്‍ തക്ഷകന്‍ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ" എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസര്‍പ്പത്തെ കഴുത്തില്‍ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണര്‍ന്നു നോക്കിയപ്പോള്‍ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്‍ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകന്‍ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ
ഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു .
ഗൌരമുഖന്‍ രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണര്‍ത്തിച്ചു. രാജാവാകട്ടെ , "മുന്നമേ മരിച്ചിരിപ്പോരു ഞാന്‍ ജഗന്നാഥന്‍ തന്‍ അനുഗ്രഹത്താല്‍ ജീവിച്ചേനിത്രനാളും " എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്
അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍ നിന്നും മുന്നമേ മരിക്കാതെ
രക്ഷപ്പെട്ടത്) പരീക്ഷിത്ത്‌ രാജാവ് രാജ്യഭാരം പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു.

തച്ഛന്മാരെ വിളിച്ച് ഗംഗയില്‍ ഒറ്റത്തൂണില്‍ ഒരു പ്രാര്‍ത്ഥനാമന്ദിരം
തീര്‍ത്ത്‌. അതില്‍ കിഴക്കോട്ടു അഗ്രമാക്കി ദര്‍ഭ വിരിച്ച് അതില്‍
വടക്കോട്ട്‌ മുഖമായി ഭഗവത് നാമങ്ങള്‍ മാത്രം ധ്യാനിച്ചുകൊണ്ടിരുന്നു.
ഇതുകണ്ട് ദേവന്മാര്‍ പൂമാരി ചൊരിഞ്ഞു. യക്ഷകിന്നരഗന്ധര്‍വന്മാര്‍
ആകാശത്ത് താളമേളങ്ങളോടെ ഗാനമാലപിച്ചു. അത്രി,അംഗിരസ്സ്
,വസിഷ്ടന്‍,വിശ്വാമിത്രന്‍, പരാശരന്‍ , പിപ്പലാദന്‍ , മൈത്രേയന്‍ ,
ഗൌതമന്‍, നാരദന്‍ എന്നീ മഹര്‍ഷിമാരെല്ലാം സന്നിഹിതരായിരുന്നു . ആ
നേരത്താണ് വ്യാസനന്ദന്‍ ശ്രീശുകമഹര്‍ഷി അവിടെ എത്തിച്ചേര്‍ന്നത്.
ദിഗംബരനും, മഹാത്മാവുമായ ശ്രീശുകനെക്കണ്ട് എല്ലാവരും എഴുന്നേറ്റു. ആചാരങ്ങളും, പൂജകളും, വന്ദനങ്ങളും ചെയ്തു സല്‍ക്കരിച്ചു . ശ്രീശുകമഹര്‍ഷി, രാജാവിന് പരമപദപ്രാപ്തിക്കുള്ള തത്വം ഉപദേശിച്ചു. അന്ത്യകാലത്ത് മനുഷ്യന്‍ ദേഹത്തിലും ദേഹസംബന്ധമായവയിലും ഉള്ള ആസക്തി അറുത്തു കളയണം. തീര്‍ത്ഥസ്നാനം ചെയ്ത് ഏകാന്തസ്ഥാനത്തിരുന്ന്‍ ഇന്ദ്രിയങ്ങളെ അടക്കി പ്രാണായാമം ചെയ്ത് പ്രണവം ജപിച്ച് മനസ്സിനെ ഭഗവത് 
രൂപത്തില്‍ ഉറപ്പിക്കണം. ഭഗവത് സ്വരൂപമായ വിരാട് രൂപത്തെ രാജാവിനു ശ്രീശുകന്‍ വിസ്തരിച്ചു മനസ്സിലാക്കിക്കൊടുത്തു. ഇപ്രകാരം ധാരണ ചെയ്തപ്പോള്‍ രാജാവിന്റെ മനസ്സില്‍ ഭക്തി ഉറക്കുകയും ആനന്ദം
സ്പുരിക്കുകയും ചെയ്തു. പിന്നെ ശ്രീശുകന്‍ ഭഗവത്കഥകള്‍ പറയാനാരംഭിച്ചു . ഏഴു ദിവസം നിരാഹാരവൃതത്തില്‍ എല്ലാവരും ഇരുന്നു കഥ കേട്ട് എഴാം ദിവസം കഥ അവസാനിച്ചു. രാജാവ് ശ്രീശുകന്റെ പാദത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.

കശ്യപന്‍ എന്ന വിഷഹാരി പരീക്ഷിത്ത്‌ രാജാവിനുണ്ടായ ശാപവൃത്താന്തമറിഞ്ഞു . തക്ഷകന്‍ കടിക്കുമ്പോള്‍ വിഷമിറക്കി രാജാവിനെ രക്ഷിച്ചാല്‍ തനിക്ക് ധാരാളം പൊന്നും പണവും പ്രതിഫലമായിക്കിട്ടും എന്ന് വിചാരിച്ച് കശ്യപന്‍
പുറപ്പെട്ടു. തക്ഷകന്‍ ഒരു ബ്രാഹ്മണ വേഷത്തില്‍ കുറച്ച് വിശിഷ്ട ഫലങ്ങള്‍
കാഴ്ചയായി കൊണ്ടുവന്നു. വഴിക്ക് വച്ച് അവര്‍ പരിചയപ്പെടുകയും തങ്ങളുടെ ശക്തി പരീക്ഷിച്ചു നോക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു തോല്‍ക്കാന്‍ തയ്യാറാകത്തതുകൊണ്ട് ബ്രാഹ്മണന്‍ കശ്യപന് ധാരാളം പൊന്നും ദ്രവ്യവും നല്‍കി തിരിച്ചയച്ചു . തക്ഷകന്‍ അതേ ബ്രാഹ്മണ വേഷത്തില്‍ രാജസന്നിധിയില്‍ എത്തി ഫലങ്ങള്‍ രാജാവിന് കാഴ്ചവച്ചു. സന്തോഷവാനായ രാജാവ് അതിലൊരണ്ണം എടുത്ത് പൊളിച്ചപ്പോള്‍ മായാവിയായി തക്ഷകന്‍ ഒരു പുഴുവിന്റെ
രൂപത്തില്‍ ആ ഫലത്തില്‍ നിന്നും പുറത്തുവന്ന് യഥാര്‍ത്ഥ രൂപം ധരിക്കയും രാജാവിനെ കടിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം വിഷബാധിതനായി രാജാവ് ഭസ്മമായി ഭവിച്ചു. രാജാവിന്റെ ധന്യമായ മോക്ഷപ്രാപ്തി കണ്ട് ദേവദുന്ദുഭികള്‍ വാദ്യഘോഷങ്ങള്‍ മുഴക്കി. ഗന്ധര്‍വന്മാരും അപ്സരസ്സുകളും പാട്ടുപാടി നൃത്തം വച്ചു. ദേവന്മാര്‍ പൂമഴപെയ്തു. അങ്ങനെ പരീക്ഷിത്ത്‌ രാജാവ് മോക്ഷപ്രാപ്തനായി

കാവടി നേർച്ചയുടെ ഐതിഹ്യം

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പഴനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല. കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പഴനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. പഴനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതിവഴിയെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊളളുന്നു. ദേവകളുടെ സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ ആരാധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.

തക്ഷകൻ

കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു. ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച സന്തതികളെല്ലാം സർപ്പങ്ങളായിരുന്നു എന്നും ഇതിൽപ്പെട്ട തക്ഷകൻ നാഗപ്രമാണികളിൽ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപർവത്തിലെ 38മത്തെ അധ്യായത്തിൽപ്പെട്ട അഞ്ചാം പദ്യത്തിൽ വിവരിച്ചിരിക്കുന്നു.

മാതാവിന്റെ ശാപം കാരണം തക്ഷകൻ ബാല്യത്തിൽത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കൽ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മിൽ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാൽരോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തർക്കമുണ്ടായി. വാൽരോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആൾ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലിൽ കറുത്തരോമങ്ങൾ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാൻ ആജ്ഞാപിച്ചു. ധർമജ്ഞരായ ഏതാനും സർപ്പങ്ങൾ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിർത്തു. നിങ്ങൾ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിർത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകൻ അവരുടെ നേതാവായി.
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപമഹർഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണ നേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണ വാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അത്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.

ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.

ഏഴു ദിവസത്തിനുള്ളിൽ തക്ഷക ദംശനത്താൽ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ്ഭാഗവതപുരാണമായി അറിയപ്പെടുന്നത്.

തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാവിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരുദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബന്ധമായി വളർന്നു വരികയും തക്ഷകൻ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു.

തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു.

ഇന്ദ്രൻ തക്ഷകനെ കുടിപാർപ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കൽ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോൾ ഖാണ്ഡവവനത്തിൽ ദേവവൈരികളായി നിരവധി ജീവികൾ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാൽ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തിൽ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാൻ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രൻ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാൻ കഴിഞ്ഞില്ല.

സുബ്രഹ്മണ്യൻ*

ⓂⓂⓂⓂⓂⓂ

മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ. ഹിന്ദുപുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ ശിവപാർവതി പുത്രനാണ് തമിഴ്ജനതയ്ക്ക് മറ്റേതൊരു ദേവനെക്കാളും പ്രിയങ്കരൻ. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പേരുകളിൽ ഏറെയും മുരുകന്റെ പര്യായങ്ങളാണ്. തമിഴ് കടവുൾ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന മുരുകന് തമിഴ്നാട്ടിലുളളത് ആറു പ്രധാന ക്ഷേത്രങ്ങൾ അഥവാ വസതികൾ.

തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പഴനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറംകുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നിവയാണ് അറുപടൈവീടുകൾ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രങ്ങൾ. അസുരന്മാരുമായുള്ള യുദ്ധത്തിൽ സുബ്രഹ്മണ്യനു കീഴിൽ ദേവന്മാർ താവളമടിച്ച സ്ഥലങ്ങളാണ് പടൈവീടുകൾ എന്ന പേരിനു പിന്നിൽ. ഇവയിൽ കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും വിശ്വാസപ്പെരുമ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരം പഴനിയാണ്. മലയടിവാരത്തിലെ തിരുഅവിനാൻകുടി, മലമുകളിലെ പഴനി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പഴനിയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ. വ്യത്യസ്ത വിളകൾ കൃഷിചെയ്യുന്നതിലൂടെ വിവിധകാലങ്ങളിൽ നിറങ്ങളുടെ കുടമാറ്റം പകരുന്ന താഴ്വാരത്തിന് നടുവിൽ പ്രകൃതി പച്ചപ്പു പുതപ്പിച്ച മലയിലുള്ള പഴനിമലൈ ക്ഷേത്രം ഭക്തരിൽ പകരുന്നത് മനസിൽ ഭക്തിയും കണ്ണിന് ആനന്ദവും നിറഞ്ഞ തീർഥാടനമാണ്.

ഗുളികൻ

〰〰〰
പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.
മലയസമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തി ഗുളികനാണ്. ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. വെടിയിലും പുകയിലും കരിയിലുമടക്കം നാനാകർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി. ഗുളികൻ, മാരി ഗുളികൻ ,വടക്കൻ ഗുളികൻ, പുലഗുളികൻ, ജപ ഗുളികൻ, കരിംഗുളികൻ, കാര ഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ, തെക്കൻ ഗുളികൻ തുടങ്ങിയ സങ്കല്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്. തെയ്യത്തെപ്പോലെ സമാന കലകളായ തിറയാട്ടത്തിലും, ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
മനസറിഞ്ഞു വിളിച്ചാൽ ഗുളികാൻ ദൈവം ഭക്തരെ കൈവിടില്ലെന്നാണ് അനുഭവമുള്ളവർ പറഞ്ഞു കേട്ടത്

വേദങ്ങൾ(ശ്രുതി)

--------------------
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
-----------------------------------------------------------------
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
-------------------------------------------------------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
--------------------------------------------------------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
-------------------------------------------------------
യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം,b.അര്‍ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
-----------------------
ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷത്തുക്കള്‍-
--------------------------------------------
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്‍ശനങ്ങൾ
----------------------
1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)
-----------------------
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍
-----------------------
അഷ്ടാദശപുരാണങ്ങൾ
---------------------------
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്‍വ്വങ്ങള്‍ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം
ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്🙏

നവധാഭക്തിയും ഭക്തനും അഹങ്കാരവും.

**************************
ശ്രവണംഃ അഹങ്കാരികള്‍ ഒന്നും കേള്‍ക്കില്ല.
കീര്‍ത്തനംഃ ആരേയും കീര്‍ത്തിക്കാനോ അംഗീകരിക്കാനോ പറ്റില്ല
സ്മരണംഃ ധനം,പദവി ഇതൊക്കെ വന്നാല്‍ എല്ലാം മറക്കും അഹങ്കാരി.
പാദസേവനംഃ ആര്‍ക്കും ഒരുസഹായവും ചെയ്യില്ല. നരസേവ നാരായണസേവയൊക്കെ വാക്കില്‍മാത്രം.
അര്‍ച്ചനംഃ പൂക്കള്‍ മനസിന്‍റെയും ആകാശത്തിന്‍റേയും പ്രതീകം.രണ്ടിന്‍റേയും ഗുണം ഉണ്ടാവില്ല അഹങ്കാരിക്ക്,ആകാശത്തിന്‍റെ വിശാലതയോ,പുവിന്‍റെ മൃദുത്വമോ..
വന്ദനംഃ പ്രണേമദ്ദണ്ഡവത്ഭൂമൗ ആശ്വചണ്ഡാലഗോഖരംഃ അഹങ്കാരി തനിക്കു പ്രയോജനമുള്ളവനേ മാത്രമേ വന്ദിക്കൂ..

ദാസ്യംഃ ഒരാള്‍ക്കും വേണ്ടി,തനിക്കു പ്രയോജനമില്ലാത്ത ഒന്നും ചെയ്യില്ല,സ്വാര്‍ത്ഥനും അഹങ്കാരിയും
രോഗിക്ക് കൂട്ടിരിക്കാന്‍പോലും ഇവരെ കിട്ടില്ല..

സഖ്യംഃ സമ്യക്കായി ഖ്യാതിയുണ്ടാക്കുന്നവനാണ് സഖാവ്.,അതിന്‍റെ ഭാവം സഖ്യം. തനിക്കേ പേര് പ്രശസ്തി ഉണ്ടാകാവൂ.. അതിന് ഏത് നെറികേടും ചെയ്യും അഹങ്കാരി.
ആത്മനിവേദനംഃ തന്‍റെ മനസിനെ വിട്ടുകൊടുക്കും ഭക്തന്‍. ദുരാഗ്രഹിയും,അഹങ്കാരിയുമായവന്‍ മനസു തുറക്കുകയേ ഇല്ല..

Friday, 4 November 2016

പാക്കനാരുടെ കഥ:


പറയി പെറ്റ പന്തിരുകുലത്തിലെ അംഗമായിരുന്നു പാക്കനാര്‍; ഭാര്യയുമൊന്നിച്ചു ഒരു കുടിലില്‍ ആണ് വാസം; കാട്ടില്‍ പോയി ഈറ്റ കമ്പ് വെട്ടിക്കൊ ണ്ടുവന്നു, കീറിയെടുത്തു,  അതുപയോഗിച്ച്, പാക്കനാരും, ഭാര്യയും ചേര്‍ന്ന് കുട്ട, വട്ടി, മുറം ഒക്കെ ഉണ്ടാക്കും. അത് കൊണ്ടുപോയി വീടുകളില്‍ കൊടുത്തു കിട്ടുന്ന പണം കൊണ്ട് അരി വാങ്ങി കൊണ്ടുവരും; ഭാര്യ അത് പാകം ചെയ്തു വിളമ്പും. രണ്ടുപേരും ഒന്നിച്ചിരുന്നു വയർ നിറയെ കഴിക്കും.  സുഭിക്ഷതയും, സന്തോഷവും നിറഞ്ഞ ജീവിതം.

പാക്കനാര്‍ ഒന്നിനും വിലപേശുകയില്ല; വാങ്ങുന്നവര്‍ പറയുന്നതാണ് വില. അതുകൊണ്ട് വീട്ടമ്മമാര്‍ വളരെ തുച്ഛമായ വിലയ്ക്കാണ് എല്ലാം വാങ്ങുന്നത്; മാത്രമല്ല, പലരും കൂടി നിന്ന്, വാങ്ങിയ സാധനത്തിന് പണം തന്നു എന്ന് പറഞ്ഞു കൊടുക്കാതെയിരുന്നും,  പാക്കനാര്‍ കാണാതെ എന്തെങ്കിലുമൊക്കെ  അടിച്ചുമാറ്റിയും അദ്ദേഹത്തെ കബളിപ്പിക്കും; എന്നാല്‍ പാക്കനാര്‍, ഇതൊക്കെ മനസ്സിലായിട്ടും, ഒന്നും പറയുകയില്ല; പാക്കനാരെ കബളിപ്പിച്ചുവെന്ന  സന്തോഷത്തില്‍ അവരും, അവരുടെ കര്‍മ്മഫലം അവര്‍ തന്നെ അനുഭവിക്കും എന്ന അറിവില്‍ പാക്കനാരും   തുടര്‍ന്നു കൊണ്ടിരുന്നു.

ഒരു ദിവസം ഒന്നും വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്ന് മുഴുപട്ടിണി തന്നെ. കുടിലില്‍ തീ പുകയുകയില്ല; പാക്കനാര്‍ ആരോടും ഒന്നും  കടം വാങ്ങുകയുമില്ല.

ഒരു ദിവസം കൈലാസത്തില്‍, ശ്രീപാര്‍വതി, ശിവഭഗവാനോട് പറഞ്ഞു: “അങ്ങയുടെ ഭക്തനായ പാക്കനാരുടെ അവസ്ഥ കണ്ടില്ലേ? അദ്ദേഹത്തിന് കുറച്ചു ധനം കൊടുത്താലും.” ഭഗവാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു : ”പാക്കനാര്‍  സാധാരണ മനുഷ്യന്‍ അല്ല; ദിവ്യനായ അദ്ദേഹം ധനം സ്വീകരിക്കുകയില്ല” എന്ന് പറഞ്ഞു. പാര്‍വതി ദേവിക്ക് അത് വിശ്വാസമാ യില്ല; ധനമോഹം ഇല്ലാത്ത മനുഷ്യരോ? ഒടുവില്‍, പാര്‍വതിയുടെ നിര്‍ബന്ധം കാരണം, ഭഗവാന്‍  അത് ദേവിയെ ബോദ്ധ്യപ്പെടുത്താന്‍ തീരുമാനിച്ചു. ഒരു ദിവസം കാട്ടിലെ ഈറ്റക്കുഴലുകളില്‍ അമൂല്യ രത്നങ്ങള്‍ നിറച്ചു വെച്ചു.

പാക്കനാര്‍ പതിവു പോലെ കാട്ടില്‍ കടന്നു, ഈറ്റ വെട്ടിത്തുടങ്ങി; അപ്പോള്‍ അതില്‍ നിന്നും രത്നങ്ങള്‍ കൂമ്പാരമായി വീണു; പാക്കനാര്‍ കോടാലി അവിടെയിട്ട്, “ആളെ കൊല്ലി, ആളെ കൊല്ലി” എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കാട്ടിനു വെളിയിലേക്കോടി. പുറത്തു വഴിയില്‍ കണ്ടവരോട് കാട്ടില്‍ ആളെ കൊല്ലി ഉണ്ടെന്ന് പറഞ്ഞു; അവര്‍ ധരിച്ചത് പാക്കനാര്‍ ഏതോ വന്യമൃഗത്തെ കണ്ട്  ഭയന്നുവെന്നാണ്. രണ്ടുപേര്‍, ആയുധങ്ങളുമായി കാട്ടിനുള്ളില്‍ പോയി പാക്കനാര്‍ പറഞ്ഞ ഇടത്ത് എത്തി; രത്ന കൂമ്പാരം കണ്ട് അതെടുത്തു ഒരു ഭാണ്ഡത്തില്‍ കെട്ടി. എങ്ങനെ മറ്റെയാളെ ഒഴിവാക്കി, മുഴുവനും സ്വന്തമാക്കാം എന്ന് രണ്ടുപേരും ചിന്തിച്ചു; ഒരാള്‍ ഉപായം കണ്ടെത്തി; വിശക്കുന്നു എന്ന് പറഞ്ഞു. അപ്പോള്‍ അപരന്‍, ഗ്രാമത്തില്‍ പോയി ഭക്ഷണം കൊണ്ടുവന്നു; അയാള്‍ അതില്‍ വിഷം ചേര്‍ത്തിരുന്നു. കൂട്ടുകാരന്‍ മടങ്ങി വന്നപ്പോള്‍, വിശപ്പു അഭിനയിച്ച ആള്‍ മറഞ്ഞു നിന്ന് കോടാലി കൊണ്ട് തലയ്ക്കു അടിച്ചു, അയാളെ കൊലപ്പെടുത്തി; പിന്നീട്, വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചു അയാളും അവിടെ തന്നെ മരിച്ചു വീണു.

ഇതിനകം, പാക്കനാര്‍ കുടിലില്‍ എത്തി ഭാര്യയോടു വിവരങ്ങള്‍ പറഞ്ഞു; സാധ്വി യാ യ ആ സ്ത്രീ പാക്കനാര്‍ ചെയ്തത് ശരിവച്ചു. ആകെയുള്ള പണിയായുധമായ കോടാലിയും നഷട്മായി; ഇനി എങ്ങനെ ഈറ്റ വെട്ടും? പാക്കനാര്‍ ഇപ്പോള്‍, ഇന്നലെത്തേതിലും ദരിദ്രനായി. ഇന്ന് അരി വാങ്ങാന്‍ പണമില്ല; നാളെയും? മുഴു പട്ടിണി തന്നെ.

കൈലാസത്തില്‍, പരമശിവന്‍ പാര്‍വതിദേവിയെ അര്‍ഥവത്തായി ഒന്ന് നോക്കി; അപ്പോള്‍ ദേവി, പാക്കനാരും,  ഭാര്യയും കുടിലിന്‍റെ തിണ്ണയില്‍ എന്നത്തേയും പോലെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടു; വിശപ്പുപോലും ആ സന്തോഷത്തിന് ഒട്ടും മങ്ങലേല്‍പ്പിച്ചിട്ടില്ല.   ആ കാഴ്ച, ജഗത് മാതാവായ ദേവിയുടെ കണ്‍ കോണില്‍ കണ്ണീര്‍ നിറച്ചു.

ഓം നമ:ശിവായ

പാക്കനാരുടെ കഥ:



പറയി പെറ്റ പന്തിരുകുലത്തിലെ അംഗമായിരുന്നു പാക്കനാര്‍; ഭാര്യയുമൊന്നിച്ചു ഒരു കുടിലില്‍ ആണ് വാസം; കാട്ടില്‍ പോയി ഈറ്റ കമ്പ് വെട്ടിക്കൊ ണ്ടുവന്നു, കീറിയെടുത്തു,  അതുപയോഗിച്ച്, പാക്കനാരും, ഭാര്യയും ചേര്‍ന്ന് കുട്ട, വട്ടി, മുറം ഒക്കെ ഉണ്ടാക്കും. അത് കൊണ്ടുപോയി വീടുകളില്‍ കൊടുത്തു കിട്ടുന്ന പണം കൊണ്ട് അരി വാങ്ങി കൊണ്ടുവരും; ഭാര്യ അത് പാകം ചെയ്തു വിളമ്പും. രണ്ടുപേരും ഒന്നിച്ചിരുന്നു വയർ നിറയെ കഴിക്കും.  സുഭിക്ഷതയും, സന്തോഷവും നിറഞ്ഞ ജീവിതം.

പാക്കനാര്‍ ഒന്നിനും വിലപേശുകയില്ല; വാങ്ങുന്നവര്‍ പറയുന്നതാണ് വില. അതുകൊണ്ട് വീട്ടമ്മമാര്‍ വളരെ തുച്ഛമായ വിലയ്ക്കാണ് എല്ലാം വാങ്ങുന്നത്; മാത്രമല്ല, പലരും കൂടി നിന്ന്, വാങ്ങിയ സാധനത്തിന് പണം തന്നു എന്ന് പറഞ്ഞു കൊടുക്കാതെയിരുന്നും,  പാക്കനാര്‍ കാണാതെ എന്തെങ്കിലുമൊക്കെ  അടിച്ചുമാറ്റിയും അദ്ദേഹത്തെ കബളിപ്പിക്കും; എന്നാല്‍ പാക്കനാര്‍, ഇതൊക്കെ മനസ്സിലായിട്ടും, ഒന്നും പറയുകയില്ല; പാക്കനാരെ കബളിപ്പിച്ചുവെന്ന  സന്തോഷത്തില്‍ അവരും, അവരുടെ കര്‍മ്മഫലം അവര്‍ തന്നെ അനുഭവിക്കും എന്ന അറിവില്‍ പാക്കനാരും   തുടര്‍ന്നു കൊണ്ടിരുന്നു.

ഒരു ദിവസം ഒന്നും വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്ന് മുഴുപട്ടിണി തന്നെ. കുടിലില്‍ തീ പുകയുകയില്ല; പാക്കനാര്‍ ആരോടും ഒന്നും  കടം വാങ്ങുകയുമില്ല.

ഒരു ദിവസം കൈലാസത്തില്‍, ശ്രീപാര്‍വതി, ശിവഭഗവാനോട് പറഞ്ഞു: “അങ്ങയുടെ ഭക്തനായ പാക്കനാരുടെ അവസ്ഥ കണ്ടില്ലേ? അദ്ദേഹത്തിന് കുറച്ചു ധനം കൊടുത്താലും.” ഭഗവാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു : ”പാക്കനാര്‍  സാധാരണ മനുഷ്യന്‍ അല്ല; ദിവ്യനായ അദ്ദേഹം ധനം സ്വീകരിക്കുകയില്ല” എന്ന് പറഞ്ഞു. പാര്‍വതി ദേവിക്ക് അത് വിശ്വാസമാ യില്ല; ധനമോഹം ഇല്ലാത്ത മനുഷ്യരോ? ഒടുവില്‍, പാര്‍വതിയുടെ നിര്‍ബന്ധം കാരണം, ഭഗവാന്‍  അത് ദേവിയെ ബോദ്ധ്യപ്പെടുത്താന്‍ തീരുമാനിച്ചു. ഒരു ദിവസം കാട്ടിലെ ഈറ്റക്കുഴലുകളില്‍ അമൂല്യ രത്നങ്ങള്‍ നിറച്ചു വെച്ചു.

പാക്കനാര്‍ പതിവു പോലെ കാട്ടില്‍ കടന്നു, ഈറ്റ വെട്ടിത്തുടങ്ങി; അപ്പോള്‍ അതില്‍ നിന്നും രത്നങ്ങള്‍ കൂമ്പാരമായി വീണു; പാക്കനാര്‍ കോടാലി അവിടെയിട്ട്, “ആളെ കൊല്ലി, ആളെ കൊല്ലി” എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കാട്ടിനു വെളിയിലേക്കോടി. പുറത്തു വഴിയില്‍ കണ്ടവരോട് കാട്ടില്‍ ആളെ കൊല്ലി ഉണ്ടെന്ന് പറഞ്ഞു; അവര്‍ ധരിച്ചത് പാക്കനാര്‍ ഏതോ വന്യമൃഗത്തെ കണ്ട്  ഭയന്നുവെന്നാണ്. രണ്ടുപേര്‍, ആയുധങ്ങളുമായി കാട്ടിനുള്ളില്‍ പോയി പാക്കനാര്‍ പറഞ്ഞ ഇടത്ത് എത്തി; രത്ന കൂമ്പാരം കണ്ട് അതെടുത്തു ഒരു ഭാണ്ഡത്തില്‍ കെട്ടി. എങ്ങനെ മറ്റെയാളെ ഒഴിവാക്കി, മുഴുവനും സ്വന്തമാക്കാം എന്ന് രണ്ടുപേരും ചിന്തിച്ചു; ഒരാള്‍ ഉപായം കണ്ടെത്തി; വിശക്കുന്നു എന്ന് പറഞ്ഞു. അപ്പോള്‍ അപരന്‍, ഗ്രാമത്തില്‍ പോയി ഭക്ഷണം കൊണ്ടുവന്നു; അയാള്‍ അതില്‍ വിഷം ചേര്‍ത്തിരുന്നു. കൂട്ടുകാരന്‍ മടങ്ങി വന്നപ്പോള്‍, വിശപ്പു അഭിനയിച്ച ആള്‍ മറഞ്ഞു നിന്ന് കോടാലി കൊണ്ട് തലയ്ക്കു അടിച്ചു, അയാളെ കൊലപ്പെടുത്തി; പിന്നീട്, വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചു അയാളും അവിടെ തന്നെ മരിച്ചു വീണു.

ഇതിനകം, പാക്കനാര്‍ കുടിലില്‍ എത്തി ഭാര്യയോടു വിവരങ്ങള്‍ പറഞ്ഞു; സാധ്വി യാ യ ആ സ്ത്രീ പാക്കനാര്‍ ചെയ്തത് ശരിവച്ചു. ആകെയുള്ള പണിയായുധമായ കോടാലിയും നഷട്മായി; ഇനി എങ്ങനെ ഈറ്റ വെട്ടും? പാക്കനാര്‍ ഇപ്പോള്‍, ഇന്നലെത്തേതിലും ദരിദ്രനായി. ഇന്ന് അരി വാങ്ങാന്‍ പണമില്ല; നാളെയും? മുഴു പട്ടിണി തന്നെ.

കൈലാസത്തില്‍, പരമശിവന്‍ പാര്‍വതിദേവിയെ അര്‍ഥവത്തായി ഒന്ന് നോക്കി; അപ്പോള്‍ ദേവി, പാക്കനാരും,  ഭാര്യയും കുടിലിന്‍റെ തിണ്ണയില്‍ എന്നത്തേയും പോലെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടു; വിശപ്പുപോലും ആ സന്തോഷത്തിന് ഒട്ടും മങ്ങലേല്‍പ്പിച്ചിട്ടില്ല.   ആ കാഴ്ച, ജഗത് മാതാവായ ദേവിയുടെ കണ്‍ കോണില്‍ കണ്ണീര്‍ നിറച്ചു.

ഓം നമ:ശിവായ

ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകം


🎀🎀🎀🎀🎀🎀🎀🎀🎀
1. പ്രഭാത ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി

കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം

2. പ്രഭാത ഭൂമി ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട്

സമുദ്ര വസനേ ദേവീ
പര്‍വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ

3. സൂര്യോദയ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു
ത്രിമൂര്‍തിശ്ച ദിവാകരഃ

4. സ്നാന ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു

5. ഭസ്മ ധാരണ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ശ്രീകരം ച പവിത്രം ച
ശോക രോഗ നിവാരണം
ലോകേ വശീകരം പുംസാം
ഭസ്മം ത്ര്യൈലോക്യ പാവനം
ഓം അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ
ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ
വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്മ
മന ഏതാനി ചക്ഷുംഷിം ഭസ്മ
ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

6. തുളസീപ്രദക്ഷിണം ചെയ്യുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
3 തവണ

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദ മഥനോദ് ഭൂതേ
തുളസീ ത്വം നമാമ്യഹം

7. ആല്‍പ്രദക്ഷിണം ചെയ്യുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
7 തവണ

മൂലതോഃ ബ്രഹ്മരൂപായ
മദ്ധ്യതോഃ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ

8. കാര്യ പ്രാരംഭ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ
ശുക്ലാം ഭരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സര്‍വ വിഘ്നോപ ശാന്തയേ

9. വിളക്കു കൊളുത്തുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
ദീപ ജ്യോതി പരബ്രഹ്മം
ദീപം സര്‍വ തമോപഹം
ദീപേന സാധ്യതേ സര്‍വം
സന്ധ്യാ ദീപം നമോസ്തുതേ
ശുഭംകരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിര്‍ നമോ നമഃ
ദീപജ്യോതിര്‍ പരബ്രഹ്മ
ദീപജ്യോതിര്‍ ജനാര്‍ദ്ദനാ
ദീപോ മേ ഹരതു പാപം
ദീപ ജ്യോതിര്‍ നമോസ്തുതേ

10. മംഗള ആരതി ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
കര്‍പ്പൂര ഗൌരം കരുണാവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയാരവിന്തേ
ഭവം ഭവാനി സഹിതം നമാമി

മംഗളം ഭഗവാന്‍ വിഷ്ണു
മംഗളം ഗരുഡദ്വജ
മംഗളം പുണ്ഡരീകാക്ഷം
മംഗളായതനോ ഹരി

സര്‍വ മംഗള മാംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൌരീ
നാരായണീ നമോസ്തുതേ

നീരാജനം ദര്‍ശയാമി
ദേവ ദേവ നമോസ്തുതേ
പ്രസന്നോ വരദോ ഭൂയാഃ
വിശ്വ മംഗളകാരകാ

11. ചുറ്റുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
വലതു വശത്തു തുടങ്ങി പ്രദക്ഷിണ ദിശയില്‍ നിന്ന സ്ഥലത്തു തന്നെ മൂന്നു പ്രാവശ്യം ചുറ്റുമ്പോള്‍

യാനി കാനിച പാപാനി
ജന്മാന്തര കൃതാനിചാ
താനി താനി വിനശ്യന്തി
പ്രദക്ഷിണം പഠേ പഠേ
പ്രകൃഷ്ട പാപ നാശായ
പ്രകൃഷ്ട ഫല സിദ്ധയേ
പ്രദക്ഷിണം കരോമിത്യം
പ്രസീദ പുരുഷോത്തമാ/പരമേശ്വരീ
അന്യദാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മത് കാരുണ്യ ഭാവേന
രക്ഷ രക്ഷ പരമേശ്വരാ/ജനാര്‍ദ്ദനാ

12. പ്രാര്‍ത്ഥനയുടെ അവസാനം
⭕🔴⭕ 🔴⭕🔴⭕🔴⭕

കായേന വാചാ
മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാവാ
പ്രകൃതേ സ്വഭാവാത്
കരോമിയദ്യത്
സകലം പരസ്മൈ
നാരായണാ
യേതി സമര്‍പയാമി

13. പഠിക്കുന്നതിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
സരസ്വതീ നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ

14. ഭോജനത്തിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
ഭക്ഷണം വിളമ്പിയ ഉടനേ
അന്നപൂര്‍ണേ സദാപൂര്‍ണേ
ശങ്കര പ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യ സിധ്യര്‍ത്തം
ഭിക്ഷാം ദേഹി ച പാര്‍വതി
മാതാച പാര്‍വതീ ദേവീ
പിതാ ദേവോ മഹേശ്വരഹ
ബാന്ധവാഃ ശിവ ഭക്താശ്ച
സ്വദേശോ ഭുവനത്രയം

15. ഭക്ഷണ സമയം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഹരിര്‍ദ്ദാതാ ഹരിര്‍ഭോക്താ
ഹരിരന്നം പ്രജാപതിഃ
ഹരിര്‍വിപ്രഃ ശരീരസ്തു
ഭൂങ്തേ ഭോജയതേ ഹരിഃ

16. ഭോജനാനന്തര ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
അഗസ്ത്യം വൈനതേയം ച
ശമീം ച ബഡബാലനം
ആഹാര പരിണാമാര്‍ത്ഥം
സ്മരാമി ച വൃകോദരം

17. കിടക്കുന്നതിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
കരചരണ കൃതംവാ
കായചം കര്‍മചം വാ
ശ്രവണ നയനചം വാ
മാനസം വാ അപരാധം
വിഹിതമവിഹിതം വാ
സര്‍വമേ തത് ക്ഷമസ്വാ
ജയ ജയ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ

18. കിടക്കുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
രാമസ്കന്ധം ഹനുമന്ദം
വൈനതേയം വൃഗോദരം
ശയനേയസ്സ്മരനിത്യം
ദുഃസ്വപ്നം തസ്യ നസ്യതി
അച്യുതായ നമഃ
അനന്തായ നമഃ
വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണവേ ഹരയേ നമഃ

🗣🕉🕉🕉
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനാ ശ്ലോകം


🎀🎀🎀🎀🎀🎀🎀🎀🎀
1. പ്രഭാത ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി

കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം

2. പ്രഭാത ഭൂമി ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട്

സമുദ്ര വസനേ ദേവീ
പര്‍വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ

3. സൂര്യോദയ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ബ്രഹ്മസ്വരൂപമുദയേ
മധ്യാഹ്നേതു മഹേശ്വരം
സായം കാലേ സദാ വിഷ്ണു
ത്രിമൂര്‍തിശ്ച ദിവാകരഃ

4. സ്നാന ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരീ
ജലേസ്മിന്‍ സന്നിധിം കുരു

5. ഭസ്മ ധാരണ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
ശ്രീകരം ച പവിത്രം ച
ശോക രോഗ നിവാരണം
ലോകേ വശീകരം പുംസാം
ഭസ്മം ത്ര്യൈലോക്യ പാവനം
ഓം അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ
ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ
വ്യോമേതി ഭസ്മ സര്‍വം ഹവാ ഇദം ഭസ്മ
മന ഏതാനി ചക്ഷുംഷിം ഭസ്മ
ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്

6. തുളസീപ്രദക്ഷിണം ചെയ്യുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
3 തവണ

പ്രസീദ തുളസീ ദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദ മഥനോദ് ഭൂതേ
തുളസീ ത്വം നമാമ്യഹം

7. ആല്‍പ്രദക്ഷിണം ചെയ്യുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
7 തവണ

മൂലതോഃ ബ്രഹ്മരൂപായ
മദ്ധ്യതോഃ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ

8. കാര്യ പ്രാരംഭ ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ
ശുക്ലാം ഭരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സര്‍വ വിഘ്നോപ ശാന്തയേ

9. വിളക്കു കൊളുത്തുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
ദീപ ജ്യോതി പരബ്രഹ്മം
ദീപം സര്‍വ തമോപഹം
ദീപേന സാധ്യതേ സര്‍വം
സന്ധ്യാ ദീപം നമോസ്തുതേ
ശുഭംകരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിര്‍ നമോ നമഃ
ദീപജ്യോതിര്‍ പരബ്രഹ്മ
ദീപജ്യോതിര്‍ ജനാര്‍ദ്ദനാ
ദീപോ മേ ഹരതു പാപം
ദീപ ജ്യോതിര്‍ നമോസ്തുതേ

10. മംഗള ആരതി ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
കര്‍പ്പൂര ഗൌരം കരുണാവതാരം
സംസാര സാരം ഭുജഗേന്ദ്ര ഹാരം
സദാ വസന്തം ഹൃദയാരവിന്തേ
ഭവം ഭവാനി സഹിതം നമാമി

മംഗളം ഭഗവാന്‍ വിഷ്ണു
മംഗളം ഗരുഡദ്വജ
മംഗളം പുണ്ഡരീകാക്ഷം
മംഗളായതനോ ഹരി

സര്‍വ മംഗള മാംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൌരീ
നാരായണീ നമോസ്തുതേ

നീരാജനം ദര്‍ശയാമി
ദേവ ദേവ നമോസ്തുതേ
പ്രസന്നോ വരദോ ഭൂയാഃ
വിശ്വ മംഗളകാരകാ

11. ചുറ്റുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
വലതു വശത്തു തുടങ്ങി പ്രദക്ഷിണ ദിശയില്‍ നിന്ന സ്ഥലത്തു തന്നെ മൂന്നു പ്രാവശ്യം ചുറ്റുമ്പോള്‍

യാനി കാനിച പാപാനി
ജന്മാന്തര കൃതാനിചാ
താനി താനി വിനശ്യന്തി
പ്രദക്ഷിണം പഠേ പഠേ
പ്രകൃഷ്ട പാപ നാശായ
പ്രകൃഷ്ട ഫല സിദ്ധയേ
പ്രദക്ഷിണം കരോമിത്യം
പ്രസീദ പുരുഷോത്തമാ/പരമേശ്വരീ
അന്യദാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മത് കാരുണ്യ ഭാവേന
രക്ഷ രക്ഷ പരമേശ്വരാ/ജനാര്‍ദ്ദനാ

12. പ്രാര്‍ത്ഥനയുടെ അവസാനം
⭕🔴⭕ 🔴⭕🔴⭕🔴⭕

കായേന വാചാ
മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാവാ
പ്രകൃതേ സ്വഭാവാത്
കരോമിയദ്യത്
സകലം പരസ്മൈ
നാരായണാ
യേതി സമര്‍പയാമി

13. പഠിക്കുന്നതിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
സരസ്വതീ നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ

14. ഭോജനത്തിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
ഭക്ഷണം വിളമ്പിയ ഉടനേ
അന്നപൂര്‍ണേ സദാപൂര്‍ണേ
ശങ്കര പ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യ സിധ്യര്‍ത്തം
ഭിക്ഷാം ദേഹി ച പാര്‍വതി
മാതാച പാര്‍വതീ ദേവീ
പിതാ ദേവോ മഹേശ്വരഹ
ബാന്ധവാഃ ശിവ ഭക്താശ്ച
സ്വദേശോ ഭുവനത്രയം

15. ഭക്ഷണ സമയം
⭕🔴⭕ 🔴⭕🔴⭕🔴⭕
ഹരിര്‍ദ്ദാതാ ഹരിര്‍ഭോക്താ
ഹരിരന്നം പ്രജാപതിഃ
ഹരിര്‍വിപ്രഃ ശരീരസ്തു
ഭൂങ്തേ ഭോജയതേ ഹരിഃ

16. ഭോജനാനന്തര ശ്ലോകം
⭕🔴⭕ 🔴⭕🔴⭕🔴⭕
അഗസ്ത്യം വൈനതേയം ച
ശമീം ച ബഡബാലനം
ആഹാര പരിണാമാര്‍ത്ഥം
സ്മരാമി ച വൃകോദരം

17. കിടക്കുന്നതിനു മുന്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
കരചരണ കൃതംവാ
കായചം കര്‍മചം വാ
ശ്രവണ നയനചം വാ
മാനസം വാ അപരാധം
വിഹിതമവിഹിതം വാ
സര്‍വമേ തത് ക്ഷമസ്വാ
ജയ ജയ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ

18. കിടക്കുമ്പോള്‍
⭕🔴⭕ 🔴⭕🔴⭕🔴⭕
രാമസ്കന്ധം ഹനുമന്ദം
വൈനതേയം വൃഗോദരം
ശയനേയസ്സ്മരനിത്യം
ദുഃസ്വപ്നം തസ്യ നസ്യതി
അച്യുതായ നമഃ
അനന്തായ നമഃ
വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണവേ ഹരയേ നമഃ