Monday, 29 June 2015

കിണറിന്റെകാര്യത്തിൽ ശാസ്ത്രം

കിണറിന്റെകാര്യത്തിൽ ആദ്യം ശാസ്ത്രം എന്തു പറയുന്നുവെന്ന് നോക്കാം.
മീനേകൂപമതീവമുഖ്യമുദിതം
സർവ്വാർത്ഥ പുഷ്ടിപ്രദം
മേഷേചാപി.ഘടേചഭൂതികൃദിതം
നക്രേവൃക്ഷേർത്ഥപ്രദം
ആപേ ചൈവമഥാപവസപദകേ
മുഖ്യം തഥൈവേന്ദ്രജിൽ
കോഷ്‌ഠേ ദൃഷ്ടമപാം പതൗതുശുഭംദം
നാരീക്ഷയംമാരുതേ
ഈ ശ്ലോക പ്രകാരം അർത്ഥമാക്കേണ്ടത് മീനത്തിൽ കിണർ ഏറ്റവും ശ്രേഷ്ഠവും ഇത് എല്ലാവിധ അഭിവൃദ്ധിയും തരുന്നതും എന്നാൽ മേടത്തിലും കുംഭത്തിലും ഉള്ള കിണറും ഐശ്വര്യത്തെ പ്രധാനം ചെയ്യുന്നു എന്നുമാണ്. മകരത്തിലും ഇടവത്തിലും ഉള്ള കിണർ ധനവർദ്ധനവ് തരുന്നതും ആപന്റെ പദത്തിലും ആപവൽസന്റെ പദത്തിലും കിണർ നല്ലതാണ്. എന്നാൽ വായുകോണിലെ കിണർ സ്ത്രീനാശമുണ്ടാക്കും എന്നാണ് പറയുന്നത്.

എന്നാൽ ''ആഗ്‌നേയാം ഭവനസ്യകൂപഖനനം
പൂർവ്വം കൃതം വാതഥാ
അഗ്‌നികോണിലെ കിണർ നാശവും അഗ്‌നിഭയത്തെ ഉണ്ടാകുന്നതും അതുമൂലം അനർത്ഥം ഉണ്ടാകുമെന്നുമാണ് സൂചിപ്പിക്കുന്നത്.

സാഷ്ടാംഗപ്രണാമം

ഉരസ്സ്, ശിരസ്സ്, ദൃഷ്ടി, മനസ്സ്, വചസ്സ്, പാദം, കരം, കര്‍ണം എന്നിവകൊണ്ടുള്ള പ്രണാമമാണ് സാഷ്ടാംഗപ്രണാമം. സര്‍വസ്വവും അടിയറ വയ്ക്കുന്നു എന്ന സൂചനയാണ് ദണ്ഡ നമസ്കാരം നല്കുന്നത്. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, ദേവീദേവന്മാര്‍ എന്നിവരെ ആദരിക്കുവാനാണ് സാധാരണയായി ദണ്ഡ നമസ്കാരം ചെയ്യുന്നത്. ദണ്ഡ നമസ്കാരം കായിക നമസ്കാര രീതികളില്‍ ഏറ്റവും ഉത്തമമായി ഗണിക്കപ്പെടുന്നു.

ഗരുഡപുരാണത്തിലെ മരണാനന്തരസങ്കല്പം.....

പത്തു ദിവസത്തെ പിണ്ഡദാനത്താൽ പരേതൻ പിണ്ഡദേഹത്തെ പ്രാപിക്കുന്നു... പിണ്ഡദേഹം പ്രാപിച്ച പ്രേതാത്മാവിനെ യമഭടന്മാർ യമധർമ്മന്റെ അരികിലേക്ക് കൊണ്ടുപോകുന്നു...യമപുരിയെ ചുറ്റിയൊഴുകുന്ന ഒരു നദിയുണ്ട് വൈതരണി...അതും കഴിഞ്ഞ് സൌമ്യപുരം, സൌരീപുരം, നഗേന്ദ്രം, ഗന്ധർവ്വം, ശൈലാഗമം, ക്രൌഞ്ചം, ക്രൂരം, വിചിത്രഭവനം, ബഹ്വാപദം, ദുഃഖദം, നാനാക്രന്ദനപുരം, സുതപ്തഭവനം, രൌദ്രം, പയോവർഷണം, ഗീതാഢ്യം, ബഹുഭീതി എന്നാ പതിനാറു പുരങ്ങളും താണ്ടി എൺപതിനായിരം യോജന വഴി താണ്ടിയാണ് യമരാജസന്നിധിയിലെത്തുക....സ്വപുത്രന്മാരോ ബന്ധുക്കളോ നല്കുന്ന ബലിദാനങ്ങൾ ആണ് ഈ സമയം പരേതന് പാഥേയമായി ഭവിക്കുക...അവരതു തരാത്ത പക്ഷം വിശന്നു വലഞ്ഞ് പരേതാത്മാക്കൾ ദുരിതപൂർണ്ണമായ ആ ദീർഘദൂരയാത്രയിൽ വല്ലാതെ കഷ്ടപ്പെടും....അവരു ഗതികിട്ടാതെ അലയുബോൾ ആ ദുരിതം ഭൂമിയിൽ പുത്രന്മാരായും ബന്ധുക്കളായി ജീവിച്ചിരിക്കുന്നവരേം ബാധിക്കും എന്നതാണ് വിശ്വാസം... ഗരുഡപുരാണത്തിലെ മരണാനന്തരസങ്കല്പം.....പത്തു ദിവസത്തെ പിണ്ഡദാനത്താൽ പരേതൻ പിണ്ഡദേഹത്തെ പ്രാപിക്കുന്നു... പിണ്ഡദേഹം പ്രാപിച്ച പ്രേതാത്മാവിനെ യമഭടന്മാർ യമധർമ്മന്റെ അരികിലേക്ക് കൊണ്ടുപോകുന്നു...യമപുരിയെ ചുറ്റിയൊഴുകുന്ന ഒരു നദിയുണ്ട് വൈതരണി...അതും കഴിഞ്ഞ് സൌമ്യപുരം, സൌരീപുരം, നഗേന്ദ്രം, ഗന്ധർവ്വം, ശൈലാഗമം, ക്രൌഞ്ചം, ക്രൂരം, വിചിത്രഭവനം, ബഹ്വാപദം, ദുഃഖദം, നാനാക്രന്ദനപുരം, സുതപ്തഭവനം, രൌദ്രം, പയോവർഷണം, ഗീതാഢ്യം, ബഹുഭീതി എന്നാ പതിനാറു പുരങ്ങളും താണ്ടി എൺപതിനായിരം യോജന വഴി താണ്ടിയാണ് യമരാജസന്നിധിയിലെത്തുക....സ്വപുത്രന്മാരോ ബന്ധുക്കളോ നല്കുന്ന ബലിദാനങ്ങൾ ആണ് ഈ സമയം പരേതന് പാഥേയമായി ഭവിക്കുക...അവരതു തരാത്ത പക്ഷം വിശന്നു വലഞ്ഞ് പരേതാത്മാക്കൾ ദുരിതപൂർണ്ണമായ ആ ദീർഘദൂരയാത്രയിൽ വല്ലാതെ കഷ്ടപ്പെടും....അവരു ഗതികിട്ടാതെ അലയുബോൾ ആ ദുരിതം ഭൂമിയിൽ പുത്രന്മാരായും ബന്ധുക്കളായി ജീവിച്ചിരിക്കുന്നവരേം ബാധിക്കും എന്നതാണ് വിശ്വാസം...യഥാകാലം ശ്രാദ്ധാദി കർമ്മങ്ങൾ ചെയ്യാതെ വന്നാൽ പരേതാത്മാക്കൾക്ക് ഗതികിട്ടാതെ അവ അലയേണ്ടിവരും...വിശന്നു വലഞ്ഞ് യമഭടന്മാരുടെ ക്രൂരമായ മർദ്ദനത്തിനിടയിലും മറ്റും അല്പം ആശ്വാസമേകുന്ന ആ അന്നം പോലും അവർക്ക് നല്കാൻ ബന്ധുക്കളായി ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് ബാദ്ധ്യസ്ഥതയുണ്ട്....നരഗങ്ങളുടെ വർണ്ണനയെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല തല്ക്കാലം...അത്രയേറെ ഭയാനകമാണ് വൈതരണി നദിയും മറ്റു സ്ഥലങ്ങളും

വിഗ്രഹം ........ചില അറിവുകള്‍

!)ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
സ്ഥാപത്യശാസ്ത്രം
2)വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
അചലം, ചലം, ചലാചലം
3)ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
അചല ബിംബങ്ങള്‍
4)എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
ചലം എന്ന വിഭാഗത്തില്‍
5)പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
ചലാചലം
6)ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
ഏകവര്‍ണ്ണം
7)ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും.
9)സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും
10) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍
11) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
ശിരസ്സ്‌
12) ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
മുഖം
13)ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്.
ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം
14) ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
സ്വര്‍ണ്ണം
15) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
മോക്ഷം
16) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
ധാന്യാഭിവൃദ്ധി
17) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
ധവര്‍ദ്ധനവ്‌
18) പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം
19) ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)
20) ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.
21) സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.
22) ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.
23) പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
ധനധാന്യാദികളുടെ വര്‍ദ്ധനവ്‌
24) ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
സ്ത്രീശില
25) ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
പുരുഷശില
26) വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി
27) ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ശൈലി
28) തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
29). ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
ഈശാനകോണില്‍
30) ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
വായുകോണില്‍
31) ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
വടക്ക്
32) ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
നിര്യതികോണില്‍

ഭൈരവന്‍

ഭക്തരക്ഷകനായ ഭൈരവന്‍ ഭക്തരെ സകല ആപത്തില്‍ നിന്നും രക്ഷിക്കും. മൂന്നു ലോകങ്ങള്‍ക്കും സര്‍വ്വേശ്വരനും ധനത്തി ന്‍റെ അധിപതിയുമാണ് സുവര്‍ണ്ണ ഭൈരവന്‍. തന്‍റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നും പറയപ്പെടുന്നു.മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ചു സുവര്‍ണ്ണഭൈരവന്‍ സമ്പത്ത് നല്‍കുന്നു.
സ്വര്‍ണ്ണ നിര്‍മ്മിത കവചം, പാശം, ത്രിശൂലം എന്നിവ നാല് ത്രിക്കൈകളിലുമായി ഭൈരവീദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണകാലഭൈരവനെ പൂജിച്ചാല്‍ സമ്പത്ത് ധാരാളമായി വന്നുചേരും.
പൂജാവിധി:-
താമരയുള്ള കുളം, നദിക്കര എന്നീ ശുദ്ധ ജലാശയങ്ങളുടെ കരയിലിരുന്നു ജപിക്കാം, എങ്കിലും പൂജാമുറിയിലും ഗുരുസന്നിധിയിലും ഇരുന്നു ജപിക്കുന്നത്‌ വേഗം ഫലം ചെയ്യും.
ജപമാല:-
ചന്ദന മണിമാല, താമര രസമണിമാല, ഏഴുമുഖരുദ്രാക്ഷ മാല, ചെമ്പട്ടു സൂത്രമാല, നവരത്ന മാല, സ്വര്‍ണ്ണമാല ഇവയില്‍ ഏതെങ്കിലും മാലകൊണ്ട് വേണംജപംഎണ്ണം പിടിക്കുവാന്‍.
ഹോമ ദ്രവ്യങ്ങള്‍ :-
ചന്ദനം, വില്വം, അകില്‍, അരശ് ഇവയുടെ കമ്പുകളാണ് മുഖ്യമായി ഹോമിക്കേന്ടത്.പശുവിന്‍നെയ്യ്, നവധാന്യം , തില(എള്ള്) പായസം, അഷ്ടദ്രവ്യം, കുന്തിരിക്കം ഇവയും ഹോമിക്കാം.
ഹോമം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ ദിവസേന ഭക്തിപൂര്‍വ്വം ധ്യാന മന്ത്രം ജപിക്കുക.
ജപമന്ത്രം:-( സുവര്‍ണ്ണാകര്‍ഷണ ഭൈരവമന്ത്രം)
ഓം അസ്യശ്രീ സുവര്‍ണ്ണാകര്‍ഷണഭൈരവ മഹാമന്ത്രസ്യ
ബ്രഹ്മ:-ഋഷി:, പംക്തി- ചന്ദസ്സ്
'ശ്രീ സുവര്‍ണ്ണാകര്‍ഷണഭൈരവ:' പ്രസാദസിദ്ധ്യര്‍‍ത്ഥേ,
സുവര്‍ണ്ണാകര്‍ഷണ സിദ്ധ്യര്‍‍ത്ഥേ; ജപേ വിനിയോഗ:
ധ്യാനമന്ത്രം:-
ഓം ഗാംഗേയപാത്രം ഡമരും ത്രിശൂലം
വരംകരൈ: സമസതതം ത്രിനേത്രം
ദേവ്യായുധം സപ്തസുവര്‍ണ്ണവര്‍ഷണം
സുവര്‍ണാകര്‍ഷണം ഭൈരവമാശ്രയാമ്യഹം.

സന്യാസം ...

ഷോഡശ സംസ്കാരത്തിൽ വ്യക്തി അനുഷ്ടിക്കേണ്ട ഒരു സുപ്രേടാന സംസ്കാരം ആണ് സന്യാസം ..... സന്യാസം ദീക്ഷ എവ്തെങ്കിലും നാലാൾ ആചാര്യന്മാരുടെ അടുത്ത് നിന്നാണ് സ്വീകരിക്കുന്നത് ...ഗ്രഹസ്ഥാസ്രെമത്തിലെ കടമകൾ എല്ലാം നിരവേട്ടിയത്തിനു ശേഷമേ സന്യാസം സ്വീകരിക്കവൂ എന്ന് ആചാര്യമതം ..ആഗ്രഹങ്ങള്‍ ജനിപ്പിക്കുന്നതും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ചെയ്യുന്നതുമായ കര്‍മ്മങ്ങള്‍ വേണ്ടെന്ന്‌ വയ്ക്കലാണ്‌ സന്യാസം. മറ്റ്‌ ചിലരുടെ അഭിപ്രായത്തില്‍ കര്‍മ്മഫലങ്ങള്‍ വേണ്ടെന്ന്‌ വയ്ക്കുന്നതും സന്യാസമാണ്‌. ചിലര്‍ പറയുന്നു, എല്ലാ കര്‍മ്മങ്ങളിലും അല്‍പമെങ്കിലും തിന്മകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ കര്‍മ്മങ്ങളും വേണ്ടെന്ന്‌ വയ്ക്കലാണ്‌ സന്യാസമെന്ന്‌. യഥാര്‍ത്ഥത്തില്‍ ത്യാഗസഹിതമായ സന്യാസചര്യപോലും മൂന്നുവിധമുണ്ട്‌. യജ്ഞഭാവത്തോടുകൂടിയ സന്യാസമാണ്‌ ശരി. അതിനുതകുന്ന കര്‍മ്മങ്ങള്‍ ചെയ്തേ മതിയാകൂ. ആ കര്‍മ്മങ്ങള്‍ മനുഷ്യനെ ശുദ്ധീകരിക്കുന്നു

വേദപഠനം

ഭഗവൽ സ്വരൂപത്തെ അറിയുക എന്നതു തന്നെയാണ്, ഋഗ്വേദത്തില്‍ പുരുഷസൂക്തവും ഭാഗ്യസൂക്തവും ഈശ്വരചൈതന്യം തുളുമ്പുന്ന സംസാരം ലക്ഷ്യമാക്കുന്നു, ഋഗ്വേദമഹാവാക്യമായ "പ്രജ്ഞാനം ബ്രഹ്മ" ജ്ഞാനമകുന്ന ബോധം-നിർമ്മലമായ ബോധസ്വരൂപം തന്നെ -ബ്രഹ്മചൈതന്യം ജീവാത്മപരമത്മ ഐക്യം എന്ന ബോധം തന്നെയാണ് ബ്രഹ്മജ്ഞാനം, ഋഗ്വേദാന്തർഗതമായാ സാരം ഈ ശുദ്ധജ്ഞാനമാകുന്ന ബോധം - ഈശ്വരൻ നിർമ്മല ബോധസ്വരൂപൻ തന്നെ എന്ന ചിന്ത. അത് ദൈത ചിന്തകളിൽ നിന്ന് അദൈതചിന്തകളിലേക്ക് വ്യപർത്തിപ്പികന്നു ആത്മബോധം തന്നെ വേദാന്ത സാരം, ഭാഗവതത്തിലെ ജ്ഞാനം അദ്വയം ആയിട്ടുള്ള തത്വം വേദപഠിതാവ് അന്വേഷിക്കുന്ന വേദത്വതം " ഗുരു" സാക്ഷാൽ പരബ്രഹ്മം തന്നെ എന്ന് കണ്ടത്തുന്നു. ഈ സങ്കൽപ്പമാണ് ശ്രീ പരമേശ്വരചൈതന്യ സങ്കൽപം. സങ്കൽപത്തിൽ പ്രതിഷ്ഠിതനായ ഗുരുവും മഹേശ്വരൻ തന്നെ
യജ്ഞങ്ങളിൽ മനുഷ്യസേവനമാണ് മനുഷ്യയജ്ഞം.ജന്തുരക്ഷ ഭൂത യജ്ഞവും മനനസ്വഭാവനായ മനുഷ്യന്റെ ബന്ധനത്തിനും മോക്ഷത്തിനും കാരണം മനസ്സാണ്. ആ മനസ്സിനെ സംസ്കരിക്കുന്നതാണ് വേദമന്ത്രം, യാതൊന്നിന്റെ മനനത്താൽ മനുഷ്യൻ ത്രാണനം ചെയ്യപ്പെടുന്നുവോ അത് മന്ത്രം കർമ്മവിധിയനുസരിച്ച് സ്വാർത്ഥ-പരർത്ഥതയിലേക്കും അതിൽ നിന്നും പരമാത്ഥിക നിലയിലേക്ക് ഉൽഗതി പ്രാപിക്കാൻ ഉപയോഗപ്പെടുത്തണമെന്നാണ് വേദവിധി. "ഇദം ന മമ" എന്ന് നിസ്വാർത്ഥതയോടെ യാഗം ആരംഭിക്കുന്നത് അതുകൊണ്ടാണ്, നിസ്വാർത്ഥതയിലൂടെ വിശാലതയിൽ എത്തിയാൽ സുഖമരുള്ളും, നാൽപേസുഖമസ്തി' എന്നണല്ലോ ഉപനിഷത് മതം, " "യോവൈ ഭൂമാതത്സുഖം" എന്നാണ് പ്രമാണം, സ്വസുഖം എന്നത് സമൂഹത്തിന്റെ സുഖം, സമൂഹത്തിന്റെ സുഖദുഃഖങ്ങൾ തന്റേയും കൂടിയാണ് എന്നറിഞ്ഞ് പ്രവർത്തിക്കാനാണ് വേദവിധി.
"സർവ്വേസന്തു സുഖിനഃ
സർവ്വേസന്തു നിരാമയാഃ
സർവ്വേഭദ്രാണി പശ്യന്തു
മാ കശ്ചിത ദുഃഖമാപ്നയാത്"
എന്ന ഭാരതീയ ദർശനം കാലദേശാതീതമായ വേദന്തദർശനം തന്നെയാണ് സത്വരജതമോഗുണസമ്മിളിതമായ മനസ്സിലെ സ്വാതീകഭാവങ്ങളെ ഉണർത്തി ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുവാനുള്ള മഹിമ പ്രദാനം ചെയ്യുന്നതാണ് വേദപഠനം.....ഹരി ഓം __/|\__

എന്താണ് ശ്രീ കൃഷ്ണ ഭഗവാനും ഓടക്കുഴലും തമ്മിലുളള ബന്ധം ? എന്തിനാണ് ഭഗവാന്‍ ഓടക്കുഴല്‍ വിളിക്കുന്നത് ?

ഓരോ ശ്രീ കൃഷ്ണ ഭക്തനും, അഥവാ ഭക്തയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. ഇക്കാര്യം അറിയില്ലെങ്കില്‍ ഒരു യഥാര്‍ത്ഥ ശ്രീ കൃഷ്ണ ഭക്തന്‍ എന്ന് സ്വയം പറയുവാന്‍ നിങ്ങള്‍ ഒട്ടും യോഗ്യനല്ല എന്ന് തീര്‍ത്തും പറയാം.
ഗോപാലനായ ഭഗവാന്‍ തന്റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.
ഭഗവാന്റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട്‌ തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു; കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു; അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു; ഇണ ചേരുന്നു; ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്‌; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്. മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും.
ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്റെ ഇഷ്ടത്തിന്; ഈ നാദത്തിന്റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക. എന്ത് സംഭവിക്കും? ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം. അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം. ഏതായാലും അപകടം ഉറപ്പ്.
ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്. "നവദ്വാരേ പുരേ ദേഹി" അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു. ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട്‌ വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍...,. അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്റെ അതിര്ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.
ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍? പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം ? ഭഗവാന്റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക. കേവലം നാല്‍ക്കാലികളായ ഭഗവാന്റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ ? ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക. പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ''ഓടക്കുഴല്‍"'' എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക. അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല; സര്‍വ്വനാശം സംഭവിക്കുകയും ചെയ്തേക്കാം. ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂര്‍ണമാണ്. അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ. അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്. മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്;അതുമായി ഈശ്വരന് യാതൊരു ബന്ധവുമില്ല എന്ന് അറിയുക.
മുകളില്‍ ചുരുക്കി വിവരിച്ച കാര്യങ്ങള്‍ താഴെപ്പറയുന്ന ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളുമായി താരതമ്യം ചെയ്ത്, മനനം ചെയ്ത് മനസ്സില്‍ ഉറപ്പിക്കുക.
ശ്രീമദ് ഭഗവദ് ഗീത 9 - 27&28 : ഹേ കുന്തീപുത്രാ, നീ എന്ത് ചെയ്യുന്നുവോ; എന്ത് ഭക്ഷിക്കുന്നുവോ; എന്ത് ഹോമിക്കുന്നുവോ; എന്ത് കൊടുക്കുന്നുവോ; എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ; അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി; ശ്രദ്ധയോട് കൂടി ചെയ്യുക. ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും

ആരാണ് തന്ത്രി ? തന്ത്രിയുടെ പ്രാധാന്യം എന്ത് ? തന്ത്രിയെ എങ്ങനെ തിരഞ്ഞെടുക്കുന്നു ?.............

ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ,കൊടിമര പ്രതിഷ്ഠ എന്നിവ നടത്തുകയും ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകർമങ്ങൾ ശാസ്ത്രാ ചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേൽനോട്ടത്തിൽ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികൾ .തന്ത്രികൾ പരബരകളായി കൈമാറിപോരുന്ന സ്ഥാനം ആണ് .....തന്ത്രികൾ സ്വയം മാറാൻ തയ്യാറാവുകയോ ...വംശം അന്യം നിൽകുകയൊ ചെയ്യാതെ തന്ത്രികളെ മാറ്റാൻ വിധിയില്ല ... അഷ്ടമംഗല പ്രശ്നം വച്ച് അതിൽ ദേവ ഹിതം നോക്കിയാണ് തന്ത്രികളെ തെരഞ്ഞെടുക്കുന്നത് ...അതായത് ദേവന് ഇഷ്ടപ്പെടുന്ന ആള്കു മാത്രമേ തന്ത്രി സ്ഥാനം കിട്ടുകയുള്ളൂ ...തന്ത്രികൾ ആയി തിരഞ്ഞെടുക്കപ്പെടുന്നവർ പൂജാവിധികളിലും ,ആചാരങ്ങളിലും ,അനുഷ്ടാനങ്ങളിലും നല്ല അറിവുള്ളവരും നല്ല ഉപാസന ഉള്ളവരും ആയിരിക്കും തന്ത്രികൾ

Sunday, 28 June 2015

ഭക്തന്റെ കര്‍ത്തവ്യം

ഒരിക്കല്‍ നാരദന്റെ മനസ്സില്‍ ഒരു വിചാരമുണ്ടായി ...തന്നെക്കാള്‍ വലിയ ഭക്തന്‍ ലോകത്തിലില്ലെന്നു...കാരണം താന്‍ എപ്പോഴും ഭഗവാന്റെ നാമം ജപിച്ചുകൊണ്ട്‌ ലോകത്തില്‍ ചുറ്റിനടക്കുന്നു..ഇങ്ങനെ സദാസമയവും ഭഗവാനെപ്പറ്റി ചിന്തിക്കുന്നവര്‍ വേറെ ആരാണ് ഉണ്ടാവുക ? ,,,അതുകൊണ്ട് താന്‍ തന്നെയാണ് ഭഗവാന്റെ പ്രിയഭക്തന്‍ എന്ന് ചിന്തിച്ചുകൊണ്ട് നാരദന്‍ വൈകുണ്ഠത്തിലെത്തി ...സര്‍വ്വജ്ഞനായ ഭഗവാന്‍ നാരദന്റെ അഹംഭാവത്തെ അറിഞ്ഞു...കുശലപ്രശ്നങ്ങള്‍ക്കുശേഷം ഭഗവാന്‍ പറഞ്ഞു ; 'നാരദാ ,ഇവിടെനിന്നു വളരെ ദൂരെയുള്ള ശ്രീപുരഗ്രാമത്തില്‍ എന്റെ ഒരു വലിയ ഭക്തന്‍ താമസിക്കുന്നുണ്ട്...അവിടെപോയി അയാളെ ഒന്ന് പരിചയപ്പെട്ടുവരൂ..'

നാരദന്‍ ഉടന്‍ പുറപ്പെട്ട് ശ്രീപുരത്തിലെത്തി ..ഭക്തനെപ്പറ്റി അന്വേഷിച്ചു ..അയാളൊരു കര്‍ഷകനായിരുന്നു...നാരദന്‍ അയാളെ സൂക്ഷ്മമായി നിരീക്ഷണം ചെയ്തു,,,രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ 'നാരായണ' എന്ന് മൂന്നു പ്രാവശ്യം ഉച്ചരിക്കുന്നത് കേട്ടു..പിന്നീട് കരിയും നുകവും എടുത്ത് വയലില്‍ പോയി വൈകുന്നേരം വരെ പണി ചെയ്തു..രാത്രി കിടക്കുമ്പോഴും 'നാരായണ ' എന്ന് മൂന്നു പ്രാവശ്യം ജപിക്കുന്നത് കേട്ടു...അത്രമാത്രം ,നാരദന് ആശ്ചര്യമായി ...ഇയാള്‍ എങ്ങനെയാണ് ഒരു ഭക്തനാകുക ! ...ദിവസം മുഴുവന്‍ ലൗകിക കാര്യങ്ങളില്‍ മുഴുകിക്കഴിയുന്ന ഇവനെ എങ്ങനെയാണ് ഒരു വലിയ ഭക്തന്‍ എന്ന് ഭഗവാന്‍ പറഞ്ഞത് ? ....നാദരന്‍ മടങ്ങി വൈകുണ്ഠത്തിലെത്തി ...തന്റെ അഭിപ്രായം ഭഗവാനെ അറിയിച്ചു...അയാളില്‍ ഭക്തിയുടെ ഒരടയാളവും താന്‍ കണ്ടില്ലെന്നുകൂടി പറഞ്ഞു...

ഭഗവാന്‍ പറഞ്ഞു.." നാരദാ ,ഇതാ ഒരു പാത്രം എണ്ണയിരിക്കുന്നു...ഇതെടുത്ത് ഈ നഗരത്തിന് ഒരു പ്രദക്ഷിണം വച്ച് മടങ്ങി വരൂ " ...എന്നാല്‍ ഒരു തുള്ളിപോലും പുറത്തുപോകാതിരിക്കാന്‍ സൂക്ഷിക്കുകയും വേണം ! നാരദന്‍ ആ പാത്രവുമെടുത്ത് പുറപ്പെട്ടു ...വളരെ ശ്രദ്ധയോടെ നഗരപ്രദക്ഷിണം കഴിഞ്ഞു മടങ്ങിവന്നു...ഭഗവാന്‍ ചോദിച്ചു : " നാരദാ ,എണ്ണ തുളുമ്പിപ്പോകാതെ മടങ്ങി വന്നു ..നന്നായി ,എന്നാല്‍ ഇതിനിടയില്‍ എത്ര പ്രാവശ്യം എന്നെ സ്മരിച്ചു "?...നാരദന്‍ പറഞ്ഞു "ഒരു പ്രാവശ്യം പോലും സ്മരിച്ചില്ല..എണ്ണ പുറത്തുപോകാതിരിക്കുവാന്‍ എനിക്ക് അതില്‍ത്തന്നെ ശ്രദ്ധിക്കേണ്ടിവന്നു" ... അതുകേട്ടു ഭഗവാന്‍ പറഞ്ഞു : 'ഈ ഒരു പാത്രം എണ്ണ നിന്റെ ശ്രദ്ധ തിരിച്ചുവിട്ട് എന്നെ അപ്പാടെ മറക്കാനിടവരുത്തി...എന്നാല്‍ അത്രയും ഭാരമേറിയ കുടുംബജോലികള്‍ക്കിടയിലും ദിവസവും രണ്ടുപ്രാവശ്യവും എന്നെ ഓര്‍മ്മിക്കുവാന്‍ അവന്‍ മറക്കാറില്ല...അപ്പോള്‍ അവന്‍ വലിയ ഭക്തനല്ലേ ?' ...നാരദന്‍ മൗനിയായിനിന്നതേയുള്ളൂ...

ഭക്തിയുടെ പുറമെയുള്ള പ്രദര്‍ശനമല്ല ഭഗവാന്‍ നോക്കുന്നത് ...എത്രത്തോളം ആത്മാര്‍ത്ഥതയോടുകൂടി നാം ഭഗവാനെ ആശ്രയിക്കുന്നു എന്നുള്ളതാണ്...മര്‍ക്കടധ്യാനം ബകധ്യാനം എന്നെല്ലാം പറഞ്ഞു സാദാരണധ്യാനത്തെ കളിയാക്കാറുണ്ട്...മാര്‍ക്കടം ധ്യാനിക്കുന്നതുപോലെ കണ്ണുമടച്ചിരിക്കുന്നു..എന്നാലതിന്റെ വിചാരം ഏതു തോട്ടത്തിലാണ് പഴം പഴുത്തുനില്‍ക്കുന്നത് എന്നായിരിക്കും...കൊറ്റി കുളക്കരയില്‍ ധ്യാനത്തിലിരിക്കുന്നു...എന്നാല്‍ അതിന്റെ ശ്രദ്ധ മുഴുവന്‍ മുമ്പില്‍ വരുന്ന മത്സ്യത്തിലായിരിക്കും ...അതുപോലെ പുറമേക്കു വലിയ ഭക്തന്മാരെന്നു കാണികള്‍ക്ക് തോന്നും..എന്നാല്‍ മനസിലെ വിചാരം മുഴുവന്‍ ഭൗതികവിഷയങ്ങളായിരിക്കും..പല ജോലിത്തിരക്കുകളുണ്ടെങ്കിലും ഭഗവാനെ സ്മരിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ ഭക്തന്‍...അതിട്നെ പ്രകടനം പുറത്തേക്കില്ലെങ്കിലും ഭഗവാന്‍ അത് ശ്രദ്ധിക്കുന്നു...കാരണം "ഭാവഗ്രാഹീ ജനാര്‍ദ്ദന: " മനുഷ്യരുടെ ഉള്ളിലുള്ള ഭാവത്തെയാണ് ഭഗവാന്‍ ശ്രദ്ധിക്കുന്നത്...കര്‍ത്തവ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന കാര്യത്തില്‍ നാം അലസരായിരിക്കരുത് ...ഈശ്വരാര്‍പ്പണമായ കര്‍ത്തവ്യകര്‍മ്മങ്ങളെല്ലാം അനുഷ്ഠിക്കുക ..ഇതാണ് ഭക്തന്റെ കര്‍ത്തവ്യം