Saturday, 19 September 2015

നന്ദികേശ്വരൻ

ശിവന്റെ ഭൂതഗണങ്ങളില് പ്രമുഖന്. നന്ദി, നന്ദികേശന്, നന്ദിപാര്ശ്വന് എന്നീ പേരുകളിലും അറിയപ്പെടുന്നു.ഈ ശിവപാര്ഷദന്കശ്യപമഹര്ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില് പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില് സുരഭീപുത്രനായ നന്ദികേശ്വരന് ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള് അജ്ഞാതമായ കാരണത്താല് മാതാപിതാക്കളാല് പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന് എന്ന മഹര്ഷിയുടെ പുത്രനായതെങ്ങനെഎന്ന് ശിവപുരാണത്തില്വിവരിക്കുന്നതിപ്രകാരമാണ്:ശാലങ്കായന്റെ പുത്രനായ ശിലാദനന് ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന് പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്. കൈകള് നാല്. ശിരസ്സില് ജടാമകുടങ്ങള്. ശിലാദനന് ആ കുഞ്ഞിനെ വളര്ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര് ആ വഴി വന്നു. ബാലന് അവരോട് അനുഗ്രഹമഭ്യര്ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്പണ്ട് അച്ഛന് ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി'ദീര്ഘായുസ്സു നല്കണം' എന്നഭ്യര്ഥിച്ചു. 'ദീര്ഘായുസ്സുമാത്രമല്ല,കൈലാസത്തില്വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്ഘജീവിതസുഖംഅനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന് അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന് അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തിശിവസേവയില് മുഴുകി കാലം കഴിച്ചു.നന്ദികേശ്വരന് ശിവസേവകനായതിനു പിന്നില് മറ്റൊരു കഥ കൂടിയുണ്ട്.നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്ഷിയുംദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്ത്തിരുന്നു. തന്റെ ആരാധനാമൂര്ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില് ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള് നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തിശിവനെ അഭയം പ്രാപിച്ചു.കൈലാസത്തില് ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്ശിവപുരാണത്തില്വര്ണിക്കുന്നുണ്ട്. ഒരിക്കല് സുരഭിയുടെ സന്താനങ്ങളായ ധേനുക്കള് തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്നിന്നും നിരന്തരം പാല് ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന് തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള് ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന് അവ വെണ്ണിലാവിന്റെ ഉടമയായ പൂര്ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല് രുഷ്ടനാക്കി. അപ്പോള് കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്ഥിച്ചു. ശിവന് അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള് ഋഷഭരൂപത്തില് ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില് പ്രസ്താവിച്ചിട്ടുണ്ട്.നന്ദികേശ്വരന് ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത്നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില് കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില് വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന് ശപിക്കാനൊരുങ്ങിയപ്പോള് 'നീ വാനരവംശത്താല് നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില് ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

Wednesday, 16 September 2015

ഗണേശ ചതുർത്ഥി



ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.

ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനാണ് ഗണപതി. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു.തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം.ഗണപതി ആരാധന ബുദ്ധ-ജൈനമതങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ 'ശ്രീ' എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ 'ഗണേശ സഹസ്രനാമാലാപനത്തിൽ' ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.

സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ഗണം നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്.

ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്.

1) വിനായകൻ
2) വിഘ്നരാജൻ (വിഘ്നങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ)
3) ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ)
4) ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം)
5) ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ)
6) ഹേരംബ
7) ലംബോദരൻ (ലംബമായ-തൂങ്ങിനിൽക്കുന്ന ഉദരത്തോടു കൂടിയവൻ)
8) ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ.

പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്.
ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഹിന്ദുമതവിശ്വാസപ്രകാരം ഗണപതി തടസ്സങ്ങളുടെ(വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ് , വിഘ്നേ ശ്വരൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

തമിഴിൽ ഗണപതി പിള്ള അല്ലെങ്കിൽ പിള്ളയാർ എന്ന പേരിലാണ് അറിയപ്പെടുന്നത്

ദാനദക്ഷിണാദികള്‍



ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌.

ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം. നിത്യദാനം ഒഴിച്ച്‌ മറ്റുമൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌.

പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ഏതു കര്‍മ്മത്തിന്റേയും അവസാനം ദാനവും ദക്ഷിണയും നല്‍കുകയെന്നത്‌ പൗരാണിക സങ്കല്‌പമനുസരിച്ച്‌ അനിവാര്യമാണ്‌. പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണ്ണമാകണമെങ്കില്‍ ദക്ഷിണ നല്‍കണം. 'ദക്ഷിണ' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌; സല്‍ക്കര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണമാകുന്ന അവസ്‌ഥയെയാണ്‌.

അത്‌ നാമൊരു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദക്ഷിണയ്‌ക്ക് സാധാരണ ഉപയോഗിക്കുന്നത്‌ വെറ്റിലയാണ്‌. വെറ്റില ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌. ധനം ദക്ഷിണാസ്വരൂപമാണ്‌. അതായത്‌ മഹാലക്ഷ്‌മിയുടെ പ്രതീകമാണ്‌.

ദാനം മഹാപുണ്യമാണ്‌. ഇത്‌ ശാസ്‌ത്രവചനമാണ്‌. ദാനം മഹാധര്‍മ്മങ്ങളില്‍ ഒന്നാണ്‌. ജലം ദാനമായി നല്‍കുന്നവന്‌ സംതൃപ്‌തിയും വസ്‌ത്രം നല്‍കുന്നവന്‌ ചന്ദ്രലോകവും കുതിര നല്‍കുന്നവന്‌ അശ്വിനി ദേവലോകവും കാളദാനം ചെയ്യുന്നവന്‌ സൂര്യലോകവും പ്രാപിക്കാന്‍ കഴിയുന്നു.

ആഹാരം ദാനം ചെയ്യുന്നവന്‍ അനശ്വരമായ സുഖവും, ഭൂമി ദാനം ചെയ്യുന്നവന്‍ ഭൂരണവും, സ്വര്‍ണ്ണം നല്‍കുന്നവന്‍ ദീര്‍ഘായുസ്സും നേടുമെന്ന്‌ മനുസ്‌മൃതിയില്‍ പറയുന്നു.
വെളളി നല്‍കിയാല്‍ സൗന്ദര്യവും വിളക്ക്‌ നല്‍കിയാല്‍ രോഗശൂന്യമായ ചക്ഷുസ്സും നിലം നല്‍കിയാല്‍ അഭീഷ്‌ട സന്താനവും ഗൃഹം നല്‍കിയാല്‍ ശ്രേഷ്‌ഠ ഗൃഹങ്ങളും ലഭിക്കുന്നു.

അഭയം നല്‍കിയാല്‍ ഐശ്വര്യവും ധാന്യം നല്‍കിയാല്‍ ശാശ്വതസുഖവും ബ്രഹ്‌മജ്‌ഞാനം നല്‍കിയാല്‍ ബ്രഹ്‌മസായൂജ്യവും ലഭിക്കും. ബ്രഹ്‌മജ്‌ഞാനം ദാനം നല്‍കുന്നതാണ്‌ ഏറ്റവും ഉത്തമം എന്ന്‌ മനു സൂചിപ്പിക്കുന്നു.

ദാനകര്‍ത്താവ്‌ ഏത്‌ അഭിലാഷത്തോടെ ദാനം ചെയ്യുന്നുവോ അതേ ദാനഫലം അവനു ലഭിക്കുന്നു. ദാനം ചെയ്യുന്നതും ദാനം ഏറ്റുവാങ്ങുന്നതും പൂജാപൂര്‍വ്വമായിരിക്കണമെന്നും ദാനം ചെയ്‌തിട്ട്‌ അത്‌ ഘോഷിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.
കാരണം ഘോഷംകൊണ്ട്‌ ദാനഫലം നശിക്കുന്നു.

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌. ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം.

നിത്യദാനം ഒഴിച്ച്‌ മറ്റു മൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌. പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

വാസ്തുപുരുഷൻ

ത്രേതായുഗത്തില് സര്വ്വലോകവ്യാപിയായി ഒരു പ്രത്യക്ഷപ്പെട്ട മഹാഭൂതമാണ് വാസ്തുപുരുഷന്.പരമശിവനും അന്ധകാരന് എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തില് നിന്നും ഉതിര്ന്നുവീണ വിയര്പ്പുത്തുള്ളിയില് നിന്നാണ് വാസ്തുപുരുഷന്റെഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭൂതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാവാതെ ദേവന്മാരെല്ലാവരും ചേര്ന്ന് പ്രാര്ഥിച്ചു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. ദേവന്മാരുടെ സങ്കടങ്ങള് കേട്ട ബ്രഹ്മാവ്‌ അവരോട് പറഞ്ഞു. ആ ഭൂതവുമായി യുദ്ധം ചെയ്ത് ഒടുവില് അതിനെ എടുത്ത് ഭൂമിയിലേക്ക്‌ എറിയുവാന്. ദേവന്മാരുമായുണ്ടായ യുദ്ധത്തില് തോറ്റ് ഭൂമിയില് പതിച്ച വാസ്തുപുരുഷന്റെശിരസ്സ് ഈശ (വടക്ക് കിഴക്ക്) കോണിലും കാല്പ്പാദങ്ങള് നിറുതി (തെക്ക് പടിഞ്ഞാറ്) കോണിലും കൈകള് രണ്ടുംഅഗ്നികോണിലും (തെക്ക് കിഴക്ക്) ലും വായു കോണി (വടക്ക് പടിഞ്ഞാറ്) ലുമായി ഭൂമി മുഴുവനായി വ്യാപിച്ചു കിടക്കുന്ന വാസ്തുപുരുഷന് പിന്നീട് ഭൂമിയിലുള്ളവരെ ശല്ല്യം ചെയ്യുവാന് തുടങ്ങി. ഉടനെ ഭൂവാസികള് ബ്രഹ്മാവിനെ പ്രാര്ഥിച്ചു. ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു. വാസ്തുപുരുഷന്റെശക്തിയെ ക്ഷയിപ്പിക്കാനായി അന്പത്തിമൂന്നുദേവന്മാരോടും ആ കൂറ്റന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായിബ്രഹ്മദേവന് ഉപദേശിച്ചു. അതെതുടര്ന്ന് ശക്തി ക്ഷയിച്ച വാസ്തുപുരുഷന് ബ്രഹ്മാവിനെ പ്രാര്ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ്‌ വാസ്തുപുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു. "ശിലാന്യാസം (കല്ലിടീല്), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം ഈ മൂന്ന് അവസരങ്ങളിലും മനുഷ്യര് നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്മ്മാണം നടത്തിയാല് ആ ഗൃഹത്തില് പലവിധഅനര്ഥങ്ങളും സംഭവിക്കുന്നതാണ്". ബ്രഹ്മദേവന്റെ ആശീര്വാദത്തില് സംതൃപ്തനായ വാസ്തുപുരുഷന് മനുഷ്യരാശിയില്നിന്നും പൂജകള് ഏറ്റുവാങ്ങി ഭൂമിയില് നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം.

Tuesday, 15 September 2015

വിഘ്നേശ്വരക്ഷേത്രത്തില് എന്തിനാണ് ഏത്തമിടുന്നത്?

വിഘ്നങ്ങളൊഴിയാന്, ഗണപതിക്ഷേത്രത്തില് തൊഴുതുമടങ്ങാന്, ഭക്തര്ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില് പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ്പതിവ്."വലം കയ്യാല് വാമശ്രവണവുമിട കൈവിരലിനാല്വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!"മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്,ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള് പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള് പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരംമറ്റൊരു ദേവസന്നിധിയിലുംഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല് ഗണപതി സന്നിധിയില് പ്രധാനവുമാണ്.ഇടതു കാലിന്മേല് ഊന്നിനിന്ന് വലത്ത് കാല് ഇടത്തുകാലിന്റെ മുമ്പില്ക്കൂടിഇടത്തോട്ട് കൊണ്ടുപോയി പെരുവിരല് മാത്രം നിലത്തുതൊടുവിച്ച് നില്ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്വശത്തുകൂടിഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില് ചെയ്യാറുണ്ട്.ഇത്തരത്തില് ചെയ്യുന്ന ഭക്തരില് നിന്നും വിഘ്നങ്ങള് മാഞ്ഞുപോകുമെന്നാണ് വിശ്വാസം.എന്നാല് ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം

ശിവന്റെ' നടയില് തൊഴുതുകഴിഞ്ഞാല് അല്‌പസമയം ഒന്നിരുന്നിട്ടേപോകാവൂ.

'ശിവന്റെ' നടയില് തൊഴുതുകഴിഞ്ഞാല് അല്‌പസമയം ഒന്നിരുന്നിട്ടേപോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന് തൊഴാന് വരുമ്പോള്തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടുവരാന് കല്‌പന കൊടുക്കും. അവര് തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാംഇരിക്കാതെപോന്നാല് ഭൂതഗണങ്ങള് ക്ഷേത്രമതില്വരെ നമ്മെ പിന്തുടരും. ധാരാളം പേര് തൊഴാന് വരുന്ന ക്ഷേത്രത്തില് എല്ലാവര്ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെനാം നേരേ പോന്നാല് അവര്ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും.നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന് അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌.

ബ്രാഹ്മമുഹൂർത്തം

സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം. സരസ്വതീയാമം, ഏഴരപുലരുക എന്നിങ്ങനെയുള്ളപേരുകളിലും അറിയപ്പെടുന്നു.ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുകയും സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തത നിർമ്മലതയും പ്രാപിക്കുന്നുവെന്നാണ് ഹൈന്ദവവിശ്വാസംബ്രഹ്മത്തെ സംബന്ധിച്ചത് എന്നർത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നർത്ഥമുള്ള മുഹൂർത്തവും ചേർന്നതാണ് ബ്രാഹ്മമുഹൂർത്തം എന്ന വാക്ക്. ബ്രഹ്മത്തിന്റെ (പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിർമ്മലത്വം എന്നും, ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂർത്തമെന്നുംഇതിനു അർത്ഥം കൽപ്പിക്കാറുണ്ട്.ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാവിന്റെ പത്നിയായ സരസ്വതി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ ‘സരസ്വതിയാമം’ എന്നു വിളിക്കുന്നത്.സത്വഗുണം ഉദിക്കുകയും, നിർമ്മലബുദ്ധികളായ പക്ഷികൾ ഉണരുകയും, കുളിർ തെന്നൽ വീശുകയും ചെയ്യുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്ആത്മാസന്ധാനമോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വികഗുണം കൂടുതൽ പ്രകാശമാകും എന്നാണ് ഹൈന്ദവവിശ്വാസം.പുരാതനകാലം മുതൽ ഋഷീകൾ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ജപഹോമാദികൾ നടത്താറുണ്ടായിരുന്നു. പ്രഭാതസന്ധ്യയിൽഉപാസിക്കുന്ന ഗായത്രിമന്ത്രവും ചൊല്ലുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. ബ്രാഹ്മമുഹൂർത്തത്തിൽ തീരുമാനമെടുക്കുന്നത് അന്നേദിവസം ഫലവത്താകുകയും ചെയ്യും എന്നാണ് വിശ്വാസം.ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം . പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു.നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു

പൊട്ടുതൊടുന്നത്

ആത്മീയ പുരോഗതിയുടെ പ്രതീകമാണെന്നാണ് സങ്കല്പ്പം. ശ്രീപരമേശ്വരന്റെ തൃക്കണ്ണായി കാണുന്ന ഭാഗത്താണ് സാധാരണ പൊട്ടുതൊടുന്നത്. കുങ്കുമമോ, ചന്ദനമോ, ഭസ്മമോ കുറിയിടുന്നതിന്ഉപയോഗിച്ചുവരുന്നുണ്ട്. ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് തിലകം ചാര്ത്തലിനെ കണ്ടുവരുന്നതെങ്കിലും ഇതിന് മതവിശ്വാസവുമായിബന്ധപ്പെട്ടല്ലാതെ തന്നെ വ്യക്തിയില് നിര്ണ്ണായക സ്വാധീനം ചെലുത്താന് കഴിയുന്നുണ്ട്.ഭ്രൂമധ്യം എന്ന മനുഷ്യശരീരത്തിലെ ആറാമത്തെ ഊര്ജ്ജ കേന്ദ്രത്തിലാണ്പൊട്ടിടുന്നത്. ഈ കേന്ദ്രത്തില് ദൃഷ്ടിയുറപ്പിച്ചാണ് "ഹിപ്നോട്ടിക് " നിദ്രയില് വിധേയമാക്കുന്നത് തന്നെ. ഭ്രൂമധ്യത്തില്കുങ്കുമം അണിയുമ്പോള് സൂര്യരശ്മിയില്നിന്നുള്ള ഔഷധാംശത്തെ കുങ്കുമം ആഗിരണം ചെയ്യുകയും ആജ്ഞാചക്രത്തിലൂടെ ഈ അംശത്തെ മനുഷ്യമസ്തിഷ്ക്കത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ബ്രാഹ്മമുഹൂര്ത്തത്തില് ചന്ദനവും പുലര്ച്ചെ കുങ്കുമവും സായാഹ്നത്തില് ഭസ്മവും ധരിക്കുന്നത് നാഡീശോധനത്തിനുംരോഗനിവാരണത്തിനും ഉത്തമമാണെന്ന്സൂര്യരശ്മികളെയും മനുഷ്യശരീരത്തെയും ബന്ധപ്പെടുത്തിയപഠനങ്ങള് വെളിപ്പെടുത്തിയിട്ടുണ്ട്.ചന്ദനവും ഭസ്മവും ധരിക്കാന് പ്രത്യേക വിധികളും ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നുണ്ട്.നെറ്റിയില് :- ഓം കേശവായ നമഃകണ്ഠത്തില് :- ഓം പുരുഷോത്തമായ നമഃഹൃദയത്തില് :- ഓം വൈകുണ്ഠായ നമഃനാഭിയില് :- ഓം നാരായണായ നമഃപിന്നില് :- ഓം പത്മനാഭായ നമഃഇടതുവശം :- ഓം വിഷ്ണവേ നമഃവലതുവശം :- ഓം വാമനായ നമഃഇടതുചെവിയില് :- ഓം യമുനായ നമഃവലതുചെവിയില് :- ഓം ഹരയേ നമഃമസ്തകത്തില് :- ഓം ഹൃഷീകേശായ നമഃപിന്കഴുത്തില്:- ഓം ദാമോദരായ നമഃഎന്ന് സ്മരണ ചെയ്താണ് ചന്ദനം ധരിക്കേണ്ടത്.ഭസ്മമാകട്ടെ രാവിലെ ജലം കുഴച്ചും ഉച്ചയ്ക്ക് ചന്ദനം ചേര്ത്തും ധരിക്കണം. സായാഹ്നത്തില് ഉണങ്ങിയ ഭസ്മമേ ധരിക്കാവു. സ്തീകള്ക്കാകട്ടെ ഉണങ്ങിയ ഭസ്മം കൊണ്ട് മാത്രമേ കുറിയിടാന് വിധി അനുവദിക്കുന്നുള്ളൂ.

Monday, 14 September 2015

പൂജാമുറിയുടെ പ്രാധാന്യം



എപ്പോഴും നെഗറ്റീവ്‌ എനര്‍ജി ഉണ്ടാകുന്നിടമാണ്‌ അടുക്കളയും ടോയ്‌ലെറ്റും. പൂജാമുറി പോസിറ്റീവ്‌ ഉല്‌പ്പാദിപ്പിക്കുന്ന ഇടവും. എന്നാല്‍ അല്‌പം ശ്രദ്ധവച്ചില്ലെങ്കില്‍ പൂജാമുറിയിലും നെഗറ്റീവ്‌ ഉണ്ടാകും. കഴിവതും ദീര്‍ഘചതുരത്തേക്കാള്‍ സമചതുരമായി പൂജാമുറി നിര്‍മ്മിക്കുക.

തറയില്‍ നല്ല മണ്ണുതന്നെ നിറയ്‌ക്കണം. സമയം കിട്ടുമെങ്കില്‍ ആ മണ്ണില്‍ നവധാന്യങ്ങള്‍ ഇട്ടു മുളപ്പിക്കുന്നത്‌ നല്ലത്‌.

ഭൂമിസംബന്ധമായ നെഗറ്റീവ്‌ കളഞ്ഞ്‌ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാവാന്‍- 6 ഇഞ്ച്‌ വ്യാസത്തില്‍ ചെമ്പുകൊണ്ട്‌ റിംഗ്‌ ഉണ്ടാക്കി അതിന്‌ നടുക്ക്‌ പിരമിഡ്‌ വച്ച്‌ പൂജാമുറിയുടെ നടുക്ക്‌ തറയ്‌ക്കടിയില്‍ സ്‌ഥാപിക്കുക.

വീട്ടിലൊരു പൂജാമുറി ആവശ്യമാണോന്ന്‌ ചോദിച്ചാല്‍ അല്ലേയല്ല. എന്നാല്‍ അതുള്ളത്‌ നല്ലതല്ലേ എന്നായാല്‍ വളരെ നല്ലത്‌ എന്ന്‌ പറയും.

പണ്ടൊക്കെ ക്ഷേത്രങ്ങളുടെ കുറവുകൊണ്ടും വീടുമായുള്ള ദൂരംകൊണ്ടും വാഹന അസൗകര്യം കൊണ്ടുമായിരുന്നു വീട്ടിലെ പൂജാമുറിയെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്‌. എന്നാല്‍ ഇതിന്‌ ചില സ്‌ഥാനങ്ങളും ചിട്ടവട്ടങ്ങളും ഒക്കെ പാലിച്ചെങ്കില്‍ മാത്രമേ അതുകൊണ്ടുള്ള ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.

വാസ്‌തുശാസ്‌ത്രപരമായി ചിന്തിച്ചാല്‍ പൂജാമുറിക്ക്‌ വീടിന്റെ അഗ്നികോണും (തെക്കുകിഴക്ക്‌) വായുകോണും (വടക്കുപടിഞ്ഞാറ്‌) ഒഴിവാക്കിയാല്‍ മറ്റെവിടെയും സ്‌ഥാനമുണ്ട്‌.

ഇതില്‍ ഒന്നാമത്‌ വീടിന്റെ നടുക്കായ ബ്രഹ്‌മസ്‌ഥാനമാണ്‌. പിന്നെ ഈശാനകോണിലും (വടക്കുകിഴക്ക്‌) അതുകഴിഞ്ഞ്‌ കന്നിമൂലയിലും (തെക്കുപടിഞ്ഞാറ്‌) പിന്നെ കിഴക്കോ, പടിഞ്ഞാറോ ഒക്കെ ആവാം.

പൂജാമുറിയുടെ ദര്‍ശനം സാധാരണ കിഴക്കോ പടിഞ്ഞാറോ ആണ്‌ വേണ്ടത്‌. നേരെ കക്കൂസ്‌, സെപ്‌റ്റിക്‌ ടാങ്ക്‌, ദമ്പതിമാരുടെ കിടപ്പുമുറി എന്നിവ ഒഴിവാക്കണം. അതുപോലെ സ്‌റ്റെയര്‍കെയ്‌സിനടിയിലും പൂജാമുറി ഒഴിവാക്കണം.

സാധാരണ കട്ടിളയേക്കാള്‍ വാസ്‌തുശാസ്‌ത്രത്തിലെ അളവ്‌ നോക്കി പൊക്കം കുറഞ്ഞ കട്ടിളയാണ്‌ നല്ലത്‌. തടിയുടെ ചുവട്‌ കീഴോട്ടും പടിയുടെ ചുവട്‌ തെക്കോട്ടോ, പടിഞ്ഞാറോട്ടോ പാടുള്ളൂ. പൂജാമുറിയുടെ ഉളളളവ്‌ പടിഞ്ഞാറ്‌ ദര്‍ശനമെങ്കില്‍ ധ്വജയോനിയും കിഴക്ക്‌ ദര്‍ശനമായാല്‍ മറ്റ്‌ മൂന്ന്‌ യോനികളുമാകാം.

മണികള്‍ പിടിപ്പിച്ച രണ്ടുപാളി കതകാണ്‌ നല്ലത്‌. പ്രധാന ദേവനെ മാത്രം പീഠത്തില്‍ പട്ടുവിരിച്ച്‌ വയ്‌ക്കണം. ഒരു ഫോട്ടോയും പരസ്‌പരം മുട്ടിയിരിക്കാന്‍ പാടില്ല.

മരിച്ചവരുടെയും ആള്‍ദൈവങ്ങളുടെയും മണ്‍മറഞ്ഞ മഹാന്മാരുടെയും ഫോട്ടോകള്‍ പൂജാമുറിയില്‍ ഒഴിവാക്കുകയാണ്‌ നല്ലത്‌; കാരണം തഥാസ്‌തു എന്നു പറഞ്ഞാല്‍ അതുപോലെ സംഭവിപ്പിക്കുന്നവനാണ്‌ ദൈവം.
മനുഷ്യനായി പിറന്നവര്‍ക്കൊന്നും ആ കഴിവില്ല. എത്ര വലിയ ആചാര്യനാണെങ്കിലും ദൈവഫോട്ടോയ്‌ക്ക് സമമായി വയ്‌ക്കുന്നതില്‍ അല്‌പം അനൗചിത്യമുണ്ട്‌.

അതുപോലെ ചില ഫോട്ടോകള്‍ ഒഴിവാക്കണമെന്ന വിശ്വാസവുമുണ്ട്‌. ഭദ്രകാളി, തലമുട്ടയടിച്ച മുരുകന്‍, പുലി വാഹനനായ അയ്യപ്പന്‍, ഓടക്കുഴലൂതുന്ന കൃഷ്‌ണന്‍, നെഞ്ചുപിളര്‍ന്നുനില്‍ക്കുന്ന ഹനുമാന്‍... എന്താണ്‌ ഇതിലെ യുക്‌തിയെന്നറിയില്ല.

എങ്കിലും സാമാന്യമായി പറഞ്ഞാല്‍ അഭയമുദ്രയുള്ള (അനുഗ്രഹം) ഏതൊരു ഫോട്ടോയും പൂജാമുറിയില്‍ വയ്‌ക്കാം. ഉള്ളു പൊള്ളയായ പ്ലാസ്‌റ്റര്‍ ഓഫ്‌ പാരീസില്‍ നിര്‍മ്മിച്ച വിഗ്രഹം വിളക്കു കത്തിക്കുന്നിടത്ത്‌ വയ്‌ക്കണമെങ്കില്‍ അതില്‍ നെല്ല്‌ നിറയ്‌ക്കണം.

യന്ത്രങ്ങള്‍ വയ്‌ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധവേണം. അതില്‍ പുള്ളിക്കുത്തുകള്‍ വരാന്‍ പാടില്ല. കാലാകാലങ്ങളിലുള്ള പൂജയും കാലാവധിയും മനസ്സിലാക്കണം.

കീറിയതും ചില്ലുപൊട്ടിയതുമായ ഫോട്ടോകള്‍ തീരെ പാടില്ല. രണ്ടിഞ്ചില്‍ കൂടുതല്‍ പൊക്കമുള്ള വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ പാടില്ലെന്ന്‌ പറയുന്നു. ബിംബം വലുതായാല്‍ ദേവാലയമായിപ്പോകുമത്രേ. ഇതില്‍ അല്‌പം വിയോജിപ്പുണ്ട്‌.

ചെറിയ വിഗ്രഹത്തില്‍ ദൈവചൈതന്യം ഉണ്ടാവില്ലെന്നാണോ അര്‍ത്ഥമാക്കേണ്ടത്‌? അങ്ങനെയെങ്കില്‍ ആ വിഗ്രഹത്തെവച്ച്‌ പ്രാര്‍ത്ഥിച്ചിട്ടോ, പൂജിച്ചിട്ടോ എന്താണ്‌ കാര്യം?

നമ്മുടെ സങ്കട നിവര്‍ത്തിക്കാണ്‌ പൂജാമുറിയില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുന്നത്‌. അതിന്‌ ഫലമുണ്ടാവണം.
വിഗ്രഹം അല്‌പം വലുതായാലേ മനസ്സിന്‌ തൃപ്‌തി കിട്ടുംവിധം ഒരു മാല കെട്ടിയിടാനും കണ്‍ കുളിര്‍ക്കെ കാണാനും പറ്റൂ.

തൂക്കുവിളക്ക്‌ പാടില്ല, കര്‍പ്പൂരം ഉഴിയരുത്‌, മണി അടിക്കരുത്‌, മാല കെട്ടിയിടരുത്‌... എന്നൊക്കെയുള്ള അനാവശ്യ നൂലാമാലകള്‍ കൊണ്ടാണ്‌ ഹൈന്ദവന്‌ പ്രാര്‍ത്ഥനപോലും നഷ്‌ടമായത്‌.

കൃത്യമായി അമ്പലത്തില്‍ പോകുന്നതോ സന്ധ്യാസമയത്ത്‌ പ്രാര്‍ത്ഥിക്കുന്നതോ ആയ എത്ര ഹിന്ദുഭവനങ്ങള്‍ ഇന്നുണ്ട്‌? അതുകൊണ്ടാണല്ലോ ജീവിതത്തില്‍ നിന്നും ഇവര്‍ താഴോട്ട്‌ പൊയ്‌ക്കൊണ്ടിരിക്കുന്നത്‌.

ദിവസവും വിളക്കുവച്ച്‌ പ്രാര്‍ത്ഥിക്കുന്നതും മാലകെട്ടിയിടുന്നതും കര്‍പ്പൂരം ഉഴിയുന്നതുമൊക്കെ നല്ലതുതന്നെ. അത്‌ മുടങ്ങിപ്പോയാല്‍ ദൈവകോപം ഉണ്ടാകുമെന്നത്‌ ശുദ്ധ അസംബദ്ധമാണ്‌.

നിത്യവും പാല്‌ കുടിക്കുന്നൊരാള്‍ക്ക്‌ കുറച്ചു ദിവസം അത്‌ മുടങ്ങിപ്പോയാല്‍ ഒരുപക്ഷേ, അല്‌പം ക്ഷീണമുണ്ടാകുമെന്നല്ലാതെ അയാള്‍ ചത്തൊന്നും പോകില്ല.

ഒന്നും മനഃപൂര്‍വ്വമല്ലല്ലോ ഇനി അങ്ങനെ ആണെങ്കില്‍ത്തന്നെയും ഒന്നും സംഭവിക്കില്ല. നമ്മടെ ആയുസ്സിനെ അറിയുന്ന ശക്‌തിയെ ആണ്‌ നമ്മള്‍ ആരാധിക്കുന്നത്‌. അതുകൊണ്ടാണ്‌ ആ ശക്‌തിയെ ദൈവമെന്ന്‌ വിളിക്കുന്നത്‌.

എപ്പോഴും നെഗറ്റീവ്‌ എനര്‍ജി ഉണ്ടാകുന്നിടമാണ്‌ അടുക്കളയും ടോയ്‌ലെറ്റും. പൂജാമുറി പോസിറ്റീവ്‌ ഉല്‌പ്പാദിപ്പിക്കുന്ന ഇടവും. എന്നാല്‍ അല്‌പം ശ്രദ്ധവച്ചില്ലെങ്കില്‍ പൂജാമുറിയിലും നെഗറ്റീവ്‌ ഉണ്ടാകും. കഴിവതും ദീര്‍ഘചതുരത്തേക്കാള്‍ സമചതുരമായി പൂജാമുറി നിര്‍മ്മിക്കുക. തറയില്‍ നല്ല മണ്ണുതന്നെ നിറയ്‌ക്കണം.

സമയം കിട്ടുമെങ്കില്‍ ആ മണ്ണില്‍ നവധാന്യങ്ങള്‍ ഇട്ടു മുളപ്പിക്കുന്നത്‌ നല്ലത്‌. ഭൂമിസംബന്ധമായ നെഗറ്റീവ്‌ കളഞ്ഞ്‌ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാവാന്‍- 6 ഇഞ്ച്‌ വ്യാസത്തില്‍ ചെമ്പുകൊണ്ട്‌ റിംഗ്‌ ഉണ്ടാക്കി അതിന്‌ നടുക്ക്‌ പിരമിഡ്‌ വച്ച്‌ പൂജാമുറിയുടെ നടുക്ക്‌ തറയ്‌ക്കടിയില്‍ സ്‌ഥാപിക്കുക.

അമിതീസ്‌റ്റ്, ടൊര്‍മ്മലിന്‍ സ്‌റ്റോ ണ്‍ പൂജാമുറിയില്‍ വയ്‌ക്കുന്നത്‌ നല്ലത്‌. പ്രധാനമായും ആരാധിക്കുന്ന വിഗ്രഹത്തെ നമ്മള്‍ പൈസ കൊടുത്ത്‌ വാങ്ങണം. ഗിഫ്‌റ്റ് പ്രതിമ വേണ്ട.

ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന പ്രസാദത്തിലെ പൂക്കള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ പൂജാമുറിയില്‍ വയ്‌ക്കരുത്‌.
എന്നും വിളക്കു തെളിക്കാനാകാത്തവര്‍ക്ക്‌ ദേവന്റെ പ്രധാന ദിവസങ്ങളിലെങ്കിലും ഓണം, വിഷു, നവരാത്രി, ശിവരാത്രിവാവ്‌, മാസപ്പിറവി, വിളക്ക്‌ തെളിയുന്നത്‌ മുടക്കാതിരിക്കുക.

പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌ പൂജാമുറിയിലെ വൃത്തിതന്നെയാണ്‌.

ഒരുകാര്യം ഉറപ്പിച്ചു പറയാം. ദിവസവും പത്തോ, ഇരുപതോ മിനിറ്റ്‌ ഏകാഗ്രതയോടെ ദൈവത്തിന്‌ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ സാധാരണ ദോഷാനുഭവങ്ങള്‍ ഉണ്ടാവുകയില്ല. തന്നെയുമല്ല; നമ്മളാഗ്രഹിക്കുന്ന ഏതൊരു കാര്യവും ദൈവം സാധിച്ചു തരികയും ചെയ്യും.

എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ എത്ര പ്രാര്‍ത്ഥിച്ചാലും നടക്കാതെ വരും. അനര്‍ഹമായതോ പിന്നീട്‌ ദുരനുഭങ്ങള്‍ വരുന്നതോ ആയ നമ്മുടെ ഇഷ്‌ടത്തെ ദൈവം ഒരിക്കലും നടത്തിത്തരില്ല; അതുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌.

കട്ടികള്‍ക്ക്‌ പടക്കം വാങ്ങുമ്പോള്‍ മത്താപ്പൂവും, കമ്പിത്തിരിയും നമ്മള്‍ എത്ര വേണമെങ്കിലും വാങ്ങിക്കൊടുക്കും. എന്നാല്‍, ഗുണ്ടിനുവേണ്ടി എത്ര കരഞ്ഞാലും വാങ്ങിക്കെ ാടുക്കില്ലല്ലോ. ഒന്നോര്‍ക്കുക;

നമ്മുടെ പല പ്രാര്‍ത്ഥനകളും ഫലിക്കാതെ പോകുന്നതിന്റെ കാരണം പ്രധാനമായും ഏകാഗ്രത ഇല്ലായ്‌മയാണ്‌.
പിന്നെയുള്ളത്‌ നടക്കുമോയെന്നുള്ള സംശയവും. നമ്മുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സൂക്ഷ്‌മമായി ചിന്തിച്ചാല്‍ നമ്മടെ ഏകാഗ്രതയിലേക്ക്‌ നയിക്കുന്നതായി കാണാം. അങ്ങനെയുള്ള ചിന്തയിലുല്‍പ്പാദിപ്പിക്കുന്ന ബയോകെമിക്കല്‍ എനര്‍ജി മാത്രം മതി നമ്മുടെ കാര്യം നടന്നു കിട്ടാന്‍. പിന്നെ ഉപാസനാമൂര്‍ത്തി കൂടി വരുമെങ്കില്‍ എല്ലാം ശുഭമാകും.

ഭക്‌തിയുടെ പ്രദക്ഷിണ വഴികള്‍



ക്ഷേത്രങ്ങളില്‍ ഭക്‌തിസാന്ദ്രമായ ഒരു അന്തരീക്ഷമാണുള്ളത്‌. അതിന്‌ ഭംഗം വരുത്തുന്ന യാതൊരു പ്രവൃത്തിയും ചെയ്‌തുകൂടാ. നാമം ജപിച്ചുകൊണ്ട്‌ ദര്‍ശനം നടത്തിയെങ്കില്‍ മാത്രമേ ആ ദര്‍ശനത്തിന്‌ ഫലപ്രാപ്‌തിയുണ്ടാകൂ.


ശ്രീകോവിലിന്റെ ഇടത്തോ, വലത്തോ കൂപ്പുകരങ്ങളുമായി നിന്നുകൊണ്ട്‌ ദര്‍ശനം നടത്തുകയാകും നല്ലത്‌.


ക്ഷേത്രങ്ങള്‍ മാനവികതയുടെ പ്രതീകങ്ങളാണ്‌. ഭക്‌തന്‌ ഭഗവാനിലുള്ള വിശ്വാസം; ഭഗവാന്‌ ഭക്‌തനോട്‌ തോന്നുന്ന വാത്സല്യം തുടങ്ങിയവ ക്ഷേത്രദര്‍ശന വേളയില്‍ പ്രതിഫലിക്കും.


എത്രയെത്ര ദുഃഖങ്ങളും ദുരിതങ്ങളുമുണ്ടെങ്കിലും ക്ഷേത്രത്തിലെത്തുന്ന വേളയില്‍ത്തന്നെ അതെല്ലാം വിസ്‌മരിക്കാനാവും.


ക്ഷേത്രദര്‍ശനമെന്നത്‌ വെറും ഔപചാരികമായ ചടങ്ങ്‌ മാത്രമാകരുത്‌. സതീര്‍ത്ഥ്യനെങ്കിലും പരമകാരുണികനായ ഭഗവാനെ ദര്‍ശിക്കാനെത്തുമ്പോള്‍ പണ്ട്‌ കുചേലന്റെ കരങ്ങളില്‍ ഭഗവാന്‌ സമര്‍പ്പിക്കുവാന്‍ ദാരിദ്ര്യത്തില്‍ പൊതിഞ്ഞ ഒരവല്‍ക്കിഴിയാണ്‌ കരുതിയിരുന്നതെങ്കിലും അതില്‍ നിറഞ്ഞു നിന്നത്‌ ഭക്‌തിമാത്രമായിരുന്നു.


അതേ ഭക്‌തിയാണ്‌ ഈ യുഗത്തിലും ഭക്‌തര്‍ പിന്തുടരേണ്ടത്‌. ക്ഷേത്രത്തിലെത്തുന്ന ഭക്‌തന്‍ സ്വര്‍ണ്ണമോ, പണമോ, വിലകൂടിയ മറ്റ്‌ ദ്രവ്യങ്ങളോ കാണിക്കയായി സമര്‍പ്പിക്കണമെന്നില്ല. മറിച്ച്‌ തന്നാലാവുംവിധം വഴിപാടുകള്‍ സമര്‍പ്പിച്ച്‌ (അത്‌ പുഷ്‌പമോ, ചന്ദനത്തിരിയോ, കര്‍പ്പൂരമോ, എണ്ണയോ ആകാം) ദര്‍ശനത്തിന്റെ പുണ്യം നേടാവുന്നതാണ്‌.


ക്ഷേത്രങ്ങളില്‍ ഭക്‌തിസാന്ദ്രമായ ഒരു അന്തരീക്ഷമാണുള്ളത്‌. അതിന്‌ ഭംഗം വരുത്തുന്ന യാതൊരു പ്രവൃത്തിയും ചെയ്‌തുകൂടാ.


നാമം ജപിച്ചുകൊണ്ട്‌ ദര്‍ശനം നടത്തിയെങ്കില്‍ മാത്രമേ ആ ദര്‍ശനത്തിന്‌ ഫലപ്രാപ്‌തിയുണ്ടാകൂ.


ശ്രീകോവിലിന്റെ ഇടത്തോ, വലത്തോ കൂപ്പുകരങ്ങളുമായി നിന്നുകൊണ്ട്‌ ദര്‍ശനം നടത്തുകയാകും നല്ലത്‌.


ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്‌ പുരോഹിതര്‍. പൂജാവിധികള്‍ യഥാവിധി ചെയ്യുന്ന ഇവരെ 'തിരുമേനി'യെന്നോ, തിരുമനസ്സെന്നോ, പോറ്റിയെന്നോ വിളിക്കപ്പെടുന്നു. ഇവരാണ്‌ ഭഗവത്‌ പ്രസാദം ഭക്‌തനിലേക്ക്‌ എത്തിക്കുന്നത്‌. പ്രസാദം വാങ്ങുന്ന സന്ദര്‍ഭത്തില്‍ ദീപം, ധൂപം, തീര്‍ത്ഥം, ചന്ദനം, പുഷ്‌പം എന്നിവ നിറഞ്ഞ മനസ്സോടെ വിധി പ്രകാരം സ്വീകരിക്കേണ്ടതാകുന്നു.


രോഗദുരിതങ്ങളില്‍ നിന്നും ജീവിതത്തിലെ പല പ്രതിസന്ധികളില്‍നിന്നുമുള്ള മോചനത്തിന്റെ, ഇച്‌ഛാശക്‌തിയുടെ ഒരു പ്രതിഫലനം അതിലടങ്ങിയിരിക്കുന്നു.


തീര്‍ത്ഥം വലതുകരത്താല്‍ സ്വീകരിച്ച്‌ അല്‌പം സേവിച്ചതിനുശേഷം ബാക്കിവരുന്നത്‌ തലയില്‍ തളിക്കാവുന്നതാണ്‌.


ക്ഷേത്രദര്‍ശനവേളകളില്‍ നടത്തപ്പെടുന്ന അര്‍ച്ചനകള്‍, മറ്റ്‌ പൂജകള്‍ മുതലായവയുടെ പ്രസാദം സ്വീകരിക്കുമ്പോള്‍ യഥാശക്‌തി ദക്ഷിണ നല്‍കേണ്ടതാണ്‌. ദക്ഷിണ നല്‍കാതെ നടത്തപ്പെടുന്ന പൂജകള്‍ക്കോ കര്‍മ്മങ്ങള്‍ക്കോ ഫലപ്രാപ്‌തി ലഭിക്കില്ല.


യജ്‌ഞപുരുഷനാണ്‌ മഹാവിഷ്‌ണു. അദ്ദേഹത്തിന്റെ പത്നിയാണ്‌ ദക്ഷിണാദേവി. ആ ദേവിയെ സങ്കല്‍പ്പിച്ചാണ്‌ ദക്ഷിണകൊടുത്തുവരുന്നത്‌.


ദക്ഷിണ നല്‍കാന്‍ വെറ്റില, പാക്ക്‌, നാണയം മുതലായവയാണ്‌ വേണ്ടത്‌. വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും (ബ്രഹ്‌മ-വിഷ്‌ണു- മഹേശ്വരന്മാര്‍) പാക്കും പണവും ലക്ഷ്‌മി സ്വരൂപത്തെയും സൂചിപ്പിക്കുന്നു.


ഈ യുഗത്തില്‍ മനുഷ്യ മനസ്സുകള്‍ നിറയേണ്ടത്‌ ഭക്‌തിയാലാവണം. അവിടെ അസൂയയ്‌ക്കും കുടിലതകള്‍ക്കും സ്‌ഥാനമുണ്ടാകരുത്‌.


ദ്വാപരയുഗത്തിലെ കുചേലന്റെ നിസ്വാര്‍ത്ഥമായ ഭക്‌തി, അതില്‍ അടിയുറച്ചു നിന്നുകൊണ്ട്‌ ഈ കലിയുഗത്തിലും ഭക്‌തിയുടെ പ്രദക്ഷിണ വീഥികളിലൂടെ ഭഗവത്നാമങ്ങള്‍ ജപിച്ചുകൊണ്ട്‌ സാവധാനം സഞ്ചരിക്കുക. കാരുണ്യവാനായ ഭഗവാന്റെ അനുഗ്രഹപ്രസാദം എല്ലാവര്‍ക്കും ഉണ്ടാകുമാറാകട്ടെ.

അഭിമന്യു



മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.


ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അർജ്ജുനൻ വിവരണം നിർത്തി. അതിനാൽ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.


അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.


മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.

എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.


തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.


ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു. ഭരതൻ വീണ്ടും യുദ്ധമുഖത്തെത്തിയപ്പോൾ അഭിമന്യു നിരായുധനായി അർദ്ധജീവനുമായി നിന്നു പോരാടുന്നതാണ്. ഈ സമയം ഒട്ടും പാഴാക്കാതെ ഗദയുമായി എത്തിയ ഭരതൻ അഭിമന്യുവിനെ വധിച്ചു.


മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.

കൃഷ്ണ ഹരേ ജയ... കൃഷ്ണ ഹരേ ജയ.



ദേവകളുടെയും മഹർഷിമാരുടെയും ആഗ്രഹപ്രകാരം മഹാവിഷ്ണു മനുഷ്യരൂപത്തിൽ ഭൂമിയിൽ ശ്രീകൃഷ്ണാവതാരം എടുത്ത ദിവസമാണു ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം. ഈ വർഷം സെപ്റ്റംബർ അഞ്ച് ശനിയാഴ്ചയായിരുന്നു അഷ്ടമിരോഹിണി (ശ്രീകൃഷ്ണജയന്തി ). ഹിന്ദു വിശ്വാസ പ്രകാരം ദ്വാപരയുഗത്തിൽ ജനിച്ച ഭഗവാൻ ശ്രീകൃഷ്ണൻ മനുഷ്യ ഭാവനകൾക്ക് അതീതനായ മഹാപുരുഷനാണ് .

വസുദേവരുടെയും ദേവകിയുടെയും മക്കളില്‍ എട്ടാമനായി മധുരയില്‍ അമ്മാവന്‍ കംസന്റെ കാരാഗ്രഹത്തിലാണ് കൃഷ്ണന്‍ ജനിച്ചത്. കൃഷ്ണനുമുമ്പ് ജനിച്ച ആറ് മക്കളെയും കംസന്‍ കൊകപ്പെടുത്തിയിരുന്നു. എട്ടാമത്തെ മകനായി ചിങ്ങമാസത്തിൽ ബ്രഹ്മനക്ഷത്രങ്ങൾ ചേർന്നുനിന്ന കൃഷ്ണപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന അഷ്ടമി രോഹിണിയിൽ മധുരയിലാണു ശ്രീകൃഷ്ണൻ ഭൂജാതനായത്. കൽത്തുറുങ്കിൽ‌ രാത്രി 12 മണിക്ക് വിധാതാ രോഹിണിയെന്ന മുഹൂർത്തത്തിലാണു ജനിച്ചത്. ജനിച്ച ശേഷം കുഞ്ഞിനെ വസുദേവര്‍ വൃന്ദാവനത്തിലെ നന്ദഗോപരുടെ ഗൃഹത്തില്‍ എത്തിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.

ചന്ദ്രൻ, ശനി, കുജൻ, ബുധൻ ഇവ ഉച്ചത്തിൽ സ്ഥിതി ചെയ്തു. ഇടവലഗ്നത്തിൽ കേതുവും ചന്ദ്രനും ചിങ്ങത്തിൽ സൂര്യനും മീനത്തിൽ വ്യാഴവും തുലാത്തിൽ ശുക്രനും വൃശ്ചികത്തിൽ രാഹുവും നിൽക്കുകയും ചെയ്തു. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ വിലസുന്ന തൃക്കൈകളോടെയാണു ഭഗവാൻ അവതരിച്ചത്. എല്ലാ ദേവന്മാരും ആകാശത്തു കണ്ടുനിന്നതായി ചരിത്രം. അതു കഴിഞ്ഞ് ഏഴാംനാൾ കറുത്ത വാവായിരുന്നു എങ്കിലും തിങ്കള്‍പൗർണമിച്ചന്ദ്രനെപ്പോലെയാണു പ്രഭ ചൊരിഞ്ഞത്. ഈ ദിവസമാണു ശ്രീകൃഷ്ണജയന്തിയായും ഗോകുലാഷ്ടമിയായും ആചരിക്കുന്നത്.

ദശാവതാരങ്ങളിൽ ഒൻപതാമത്തേതാണു ശ്രീകൃഷ്ണൻ. യദുവംശത്തിൽ ജനിച്ചു. കോടിക്കണക്കിന് ഹംസസ്വരൂപികളായ കൃഷ്ണഭക്തർ കണ്ണിലെ കൃഷ്ണമണി പോലെ ഉണ്ണിക്കണ്ണന്റെ രൂപം കണ്ട് ആസ്വദിച്ച് മനസ്സിൽ താലോലിച്ചു പ്രതിഷ്ഠിച്ച് ഭക്തിയിലാറാടുന്ന ദിനമാണ് അഷ്ടമിരോഹിണി. സ്തനങ്ങളിൽ കാളകൂടവിഷം പുരട്ടിവന്ന പൂതനയ്ക്കും 12-ാം വയസ്സിൽ തന്നെ കൊല്ലാൻ കംസൻ ഏർപ്പാടാക്കിയ മഹാപ്രഭു മല്ലനും മോക്ഷം നൽകി. അമ്മാവൻ കംസനും മോക്ഷം നൽകി. തന്റെ പുത്രനാൽ തുറുങ്കിൽ അടയ്ക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിച്ചു. തുടങ്ങിയവയൊക്കെ കൃഷ്ണഗാഥയില്‍ ഭക്തര്‍ ആദരവൊടെ കാണുന്നു.

ഹിന്ദു വിശ്വാസ പ്രകാരം നാരായണ മഹര്‍ഷിയുടെ പുനര്‍‌ജന്മമാണ് ഭഗവാന്‍ കൃഷ്ണന്‍. ശ്രീകൃഷണ സതീര്‍ഥ്യനായി വിശേഷിപ്പിക്കപ്പെടുന്ന അര്‍ജുനനന്‍ കഴിഞ്ഞ ജന്മത്തില്‍ നാരായണ മഹര്‍ഷിയുടെ സഹോദരനായ നര മഹര്‍ഷിയായിരുന്നത്രെ. ബ്രഹ്മ പുത്രനായ ധര്‍മ്മ പ്രജാപതിയുടെ മക്കളായിരുന്നു നര നാരായണ മഹര്‍ഷിമാര്‍. ഇവർ ഹിമാലയസാനു പ്രദേശത്തുള്ള ബദരി ആശ്രമത്തിൽ 1000 വർഷം തപസ്സു ചെയ്തു.

ഇതു മുടക്കുന്നതിനായി ഇന്ദ്രൻ ദേവസ്ത്രീകളെ നിയോഗിച്ചു. ദേവസ്ത്രീകൾ നരനാരായണന്മാരുടെ അടുക്കലെത്തി കല്യാണം കഴിക്കാൻ അഭ്യർഥിച്ചു. അപ്രകാരം ഇരുപത്തി എട്ടാമത്തെ ദ്വാപര യുഗത്തില്‍ യദുവംശത്തില്‍ താന്‍ കൃഷ്ണനായി ജനിക്കുമെന്നും അപ്പോള്‍ നിങ്ങളെ പാണിഗ്രഹണം ചെയ്തുകൊള്ളാമെന്നും നാരായണന്‍ വാക്കു കൊടുത്തു. അതനുസരിച്ച്, നാരായണമഹർഷി യദുകുലത്തിൽ ശ്രീകൃഷ്ണനായി ജനിച്ചു. നരൻ എന്ന ഋഷി ശ്രീകൃഷ്ണനു കൂട്ടായി അർജുനനായും ഭൂമിയിൽ ജനിച്ചു എന്നു കഥ.

ആലിലക്കണ്ണനായും ഉണ്ണിക്കണ്ണനായും ഗോപകുമാരനായും ഗോപികാരമണനായും ഗോവർദ്ധനോദ്ധാരകനായും വിളങ്ങിയ കൃഷ്ണന്‍ ദ്വാരക എന്ന പട്ടണം നിര്‍മ്മിച്ച് രാജ്യം സ്ഥാപിച്ചതായാണ് ഐതിഹ്യങ്ങള്‍. പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളിൽ തീർപ്പുകൽപ്പിച്ചെങ്കിലും ഒരു രാജ്യസ്രഷ്ടാവായിരുന്നതല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചെടുക്കാൻ ആഗ്രഹിച്ചില്ല. രാജതന്ത്രം, രാഷ്ട്രനിർമാണം തുടങ്ങിയ കാര്യങ്ങളിൽ ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തിലുമിരുന്നില്ല. അധർമത്തെ ഇല്ലാതാക്കാനും ധർമത്തെ നിലനിർത്താനും സദാ വ്യാപൃതനായിരുന്നു.

ഗോപികമാരുടെ ഭക്ത്യോന്മത്തമായ പ്രണയഭാവങ്ങളിൽ മയങ്ങിയ കണ്ണനും വെണ്ണകട്ട് ഗോപികമാര്‍ക്ക് മോക്ഷവാതായനങ്ങള്‍ തുറന്നു കൊടുത്ത ഉണ്ണിക്കണ്ണനും ധർമ്മ സംസ്ഥാപനത്തിന്റെ ശംഖധ്വനി മുഴക്കി അമരമായ ഭഗവദ് ഗീതയെ ലോകത്തിനു നല്‍കിയ മഹാപുരുഷനും അതേ ശ്രീകൃഷ്ണ പരമാത്മാവായിരുന്നു. പ്രതിസന്ധികളിലകപ്പെട്ടവർക്ക് പ്രതീക്ഷയുടെ പ്രകാശമാണ് കൃഷ്ണൻ. പ്രണയമാനസങ്ങൾക്ക് പ്രേമോദാരനും ആദ്ധ്യാത്മിക ഭാവമുള്ളവർക്ക് യോഗീശ്വരനുമാണദ്ദേഹം. കലിയുഗാരംഭത്തില്‍ നിഷാദന്റെ അസ്ത്രമേറ്റ് സ്വര്‍ഗപ്രവേശനം നടത്തിയ കൃഷ്ണ ഭക്തിക്ക് അതിരുകളില്ല.

വ്യഥിതരുടേയും ദുഖിതരുടേയും വിഷാദമഗ്നമായ പരിഭവങ്ങളെ സഹജമായ മന്ദസ്മിതം കൊണ്ട് നിവർത്തിക്കുന്ന ചാരുകിശോരനായ ആ കാർമുകിൽ വർണനെ ബിംബവല്‍ക്കരിക്കാന്‍ ഒരു മയില്‍പ്പീലിത്തുണ്ടും ഓടക്കുഴലും മഞ്ഞപ്പട്ടും, തുളസിക്കതിരും മാത്രം മതി. ശ്രീകൃഷ്ണചൈതന്യം പ്രസരിക്കുന്ന ക്ഷേത്രങ്ങളിൽ പുരാണപാരായണവും നാമജപങ്ങളും ഹോമങ്ങളും ചെയ്യണം. അങ്ങനെ ചെയ്താൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അന്ത്യകാലത്ത് സുഖമരണമാകുന്ന മോക്ഷം ലഭിക്കുമെന്നും പാപം നശിക്കുമെന്നും പറയുന്നു.

ഗായത്രീമന്ത്രം


ഹൈന്ദവ വിശ്വാസമനുസരിച്ച് ഗായത്രി മന്ത്രമാണ് എല്ലാ മന്ത്രങ്ങളുടെയും മാതാവ്. ഈ വൈദികമന്ത്രം ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും കാണപ്പെടുന്നു. ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരില്ലെന്നാണ് വിശ്വാസം. സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്.


സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. അതുകൊണ്ടു ഈ മന്ത്രത്തെ ഗായത്രിമന്ത്രം എന്നും വിളിക്കുന്നു.ഗായന്തം ത്രായതേ ഇതി ഗായത്രി ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.
ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം.പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകര്‍ക്ക് വേദത്രയം അധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.


ഓം ഭൂര്‍ഭുവ: സ്വ:।

തത് സവിതുര്‍വരേണ്യം।

ഭര്‍ഗോ ദേവസ്യ ധീമഹി।

ധിയോ യോ ന: പ്രചോദയാത്॥


ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം


ഭൂ - ഭൂമി, ഭുവസ് - അന്തരീക്ഷം, സ്വര്‍ - സ്വര്‍ഗം,


തത് - ആ, സവിതുര്‍ - ചൈതന്യം, വരേണ്യം - ശ്രേഷ്ഠമായ


ഭര്‍ഗസ് - ഊര്‍ജപ്രവാഹം, ദേവസ്യ - ദൈവീകമായ, ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു


ധിയോ യോ ന - ബുദ്ധിയെ, പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ


ഭൂ: - ഭൂമി -ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതില്‍ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.

ഭുവ: - അന്തരീക്ഷം -സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അര്‍ഥമുണ്ട്.

സ്വ: - സ്വര്‍ഗം -സുഷ്ഠു അവതി - നല്ലപോലെ പൂര്‍ണതയെ പ്രാപിക്കുന്നത് - സ്വര്‍ഗം.

സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ.

വരേണ്യം - പ്രാര്‍ഥിക്കപ്പെടുവാന്‍ യോഗ്യമായതു .

ഭര്‍ഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്.

ദേവസ്യ - ദേവന്റെ എന്നര്‍ഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അര്‍ഥം. അതിനാല്‍ പ്രകാശസ്വരൂപന്റെ എന്ന അര്‍ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.

ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അര്‍ഥം.

ധിയ: - ഇത് ദ്വിതീയ ബഹുവചനമായാല്‍ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.

യ: - വൈദികപ്രയോഗമാകയാല്‍ ഈ സംബന്ധ സര്‍വനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അര്‍ഥം പറയാം. ഇവിടെ യ: ഭര്‍ഗപദത്തിന്റെ വിശേഷണമാണ്.

ന: - ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അര്‍ഥമുണ്ട്.

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നര്‍ഥം.

ഓം നമഃ ശിവായ






സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ് ഓം നമഃ ശിവായ(സംസ്കൃതത്തിൽ Aum Namaḥ Śivāya ॐ नमः शिवाय) ശിവനെ നമിക്കുന്നു, ശിവനെ ആരധിക്കുന്നു എന്നാണ് ഈ മന്ത്രം അർഥമാക്കുന്നത്

അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്.


ശിവായ സുബ്രഹ്മണ്യ സ്വാമി ഈ മന്ത്രത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:-

"നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. ന എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, മ പ്രപഞ്ചത്തെക്കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. യ എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. ന എന്നാൽ ഭൂമി. മ എന്നാൽ ജലം. ശി എന്നാൽ അഗ്നി. വ എന്നാൽ വായു. യ എന്നാൽ ആകാശം"

Saturday, 12 September 2015

തുളസിയിറുത്ത് എന്തിനാണ് ചെവിയ്ക്ക്പുറകില് വയ്ക്കുന്നത്?

.ചെവിക്കു പിറകില് തുളസി ചൂടാന് പഴമക്കാര്തയ്യാറായത് വെറുതെയല്ല.മനുഷ്യശരീരത്തിലെ ഏറ്റവുംകൂടുതല് ആഗിരണശക്തിയുള്ളസ്ഥലംചെവിക്കുപിറകിലാണെന്ന്കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല.തുളസിയുടെ ഔഷധഗുണത്തെപ്പറ്റിആരെയും പറഞ്ഞുബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല.അങ്ങനെയുള്ള തുളസിയുടെഔഷധഗുണം എളുപ്പത്തില് ചെവിക്കുപിന്നിലെ ത്വക്കിലൂടെ ആഗിരണംചെയ്യപ്പെടും.ഇതുകൊണ്ടാണ് ചെവിയില് തുളസിചൂടാന് പഴമക്കാര് നിര്ദ്ദേശിച്ചതും അവര്അങ്ങനെ ചെയ്തിരുന്നതും.പഴയ ഭവനങ്ങളിലെല്ലാംതന്നെതുളസിത്തറ കെട്ടി ആദിവ്യചെടിയെ സംരക്ഷിച്ചുപോന്നിരുന്നതായികാണാം.സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത്കിഴക്കുവശത്ത് നിന്നുള്ള വാതിലിനു നേര്ക്കായിവേണം ഗൃഹത്തില് തുളസിത്തറ നിര്മ്മിക്കേണ്ടതെന്ന് ആചാര്യന്മാര് പഠിപ്പിക്കുന്നു.വീട്ടിലെ തറയുരത്തിനേക്കാള്താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്വേണം തുളസിത്തറ നിര്മ്മിക്കേണ്ടത്.തുളസിത്തറയില് നടാനായി കൃഷ്ണതുളസിതെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.തുളസിച്ചെടിയുടെസമീപത്ത്അശുദ്ധമായി പ്രവേശിക്കാന് പാടില്ല. നാമംജപിച്ചു കൊണ്ടായിരിക്കണംതുളസിയുടെ പരിസരത്ത്ചെല്ലേണ്ടത്. തുളസിയെ ദിവസവുംമൂന്നു തവണ പ്രദക്ഷിണം വയ്ക്കേണ്ടതാണ്.'പ്രസീദ തുളസീദേവീപ്രസീദ ഹരിവല്ലഭേക്ഷീരോദമഥനോദ്ഭൂതേക്ഷീരോദമ ത്വം നമാമ്യഹം'തുളസിച്ചെടിയെ പ്രദക്ഷിണംചെയ്യുമ്പോള് ചൊല്ലേണ്ടുന്നമന്ത്രമിതാണ്.തുളസിപ്പൂവിറുക്കോമ്പോഴും മന്ത്രംചൊല്ലണം."തുളസ്വമുത സംഭൂതാസദാ ത്വം കേശവപ്രിയകേശവാര്ത്ഥം ലുനാമി ത്വാംവരദാ ഭവ ശോഭനേ."സന്ധ്യയ്ക്കും ഏകാദശിക്കുംചൊവ്വ, വെള്ളി ദിവസങ്ങളിലുംതുളസിപ്പൂ പറിക്കാന് പാടില്ലെന്നുംവിധിയുണ്ട്. പൂജയ്ക്കല്ലാതെതുളസിപ്പൂവിറുക്കാനും അനുവാദമില്ല.

ശ്രീവിഷ്ണുസഹസ്രനാമം:

നിരവധി നൂറ്റാണ്ടുകളായിഭാരതീയര് നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വ്യാസപ്രണീതമായ മഹാഭാരതത്തിലുള്പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന് ശ്രീകൃഷ്ണന്റെ നിര്ദ്ദേശമനുസരിച്ച് യുധിഷ്ഠിരന് ശരശയ്യയില് മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര് യുധിഷ്ഠിരന്റെ സംശയങ്ങള്ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില് യുധിഷ്ഠിരന് ഭീഷ്മപിതാമഹനോട്ഇപ്രകാരം ചോദിച്ചു:“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണംസ്തുവന്തഃ കം കമര്ചന്തഃ പ്രാപ്നുയുര്മാനവാഃ ശുഭംകോ ധര്മഃ സര്വധര്മാണാം ഭവതഃ പരമോ മതഃകിം ജപന്മുച്യതേ ജന്തുര്ജന്മസംസാരബന്ധനാത് “(ലോകത്തില് ഏകനായ ദേവന് ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്ച്ചിച്ചാലാണ് മനുഷ്യര് സദ്ഗതി നേടുക? എല്ലാ ധര്മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന് ജന്മസംസാരബന്ധനത്തില്നിന്ന് മുക്തി നേടുക?)ഈ ചോദ്യങ്ങള്ക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായവിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്ച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്മ്മമെന്നും,ഭക്തിപൂര്വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്ച്ചിക്കുന്നമനുഷ്യര് ജന്മമരണരൂപമായ സംസാരത്തില്നിന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര് ഉത്തരം നല്കി. തദനന്തരം ഭീഷ്മര് യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം.എല്ലാ സജ്ജനങ്ങൾക്കും ഭഗവാന്റെ ഈ സഹസ്രനാമം എന്നും ജപിക്കാനുള്ളദൃഡ ഭക്തിയും സന്മനസ്സും ഉണ്ടാവട്ടെ.ഓം വിഷ്ണവേ നമ: