Saturday, 17 October 2015

ഭഗവാന്റെ തിരു അവതാരങ്ങൾ

ശ്രീമദ്‌ ഭാഗവത പഠനം
അദ്ധ്യായം 2
ഭഗവാന്റെ തിരു അവതാരങ്ങൾ
ഏതേ ചാംശകലാ: പുംസഃ കൃഷ്ണസ്തു ഭഗവാന് സ്വയംഇന്ദ്രാരിവ്യാകുലം ലോകം മൃഡയന്തി യുഗേ യുഗേസൂതന് പറഞ്ഞു:പ്രിയപ്പെട്ട ഋഷിവര്യരേ, ആ പരമാര്ത്ഥവിശ്വബോധം അപ്രകടിതമായ സ്ഥിതിയില്നിന്ന് സ്വയം പ്രകാശിതമാകാന്തീരുമാനിച്ചപ്പോള് വിശ്വപുരുഷനുണ്ടായി. ആ പുരുഷനാകട്ടെ പതിനാറ് കലകളുണ്ട്‌, -പത്ത് ഇന്ദ്രിയങ്ങളും അഞ്ച്‌ ഭൂതങ്ങളും മനസും. ഇതോടൊപ്പംതന്നെ മറ്റനേകം രൂപങ്ങളും ഉത്ഭൂതമായി - മനുഷ്യര്, മൃഗങ്ങള്, അതിമാനുഷര്,വൃക്ഷലതാദികള്,ധാതുക്കള് തുടങ്ങിയവ. അങ്ങിനെ വിശ്വപുരുഷന്‌ അനേകം തലകളും കണ്ണുകളും കാലുകളും കൈകളും വായ്കളും ഉണ്ടെന്നു പറയപ്പെടുന്നു. അനന്തതയില്നിന്നും ഉത്ഭവിച്ച ഈ പ്രകടിതാവസ്ഥകള്ക്കുശേഷവും അനന്തത അങ്ങനെതന്നെ അവശേഷിച്ചു. വളരെ ചെറിയ ഒരംശം മാത്രമേ വിശ്വനിര്മ്മിതിക്കായി ഉപയോഗിക്കപ്പെട്ടുളളു.ഭഗവാന് നാരായണന് വിശ്വനിര്മ്മിതിയുടെ ദിവ്യലക്ഷ്യം പൂര്ണ്ണമാക്കാന് പലതവണ സ്വയം ഇറങ്ങി വന്നു. അങ്ങിനെയുളള ചില അവതാരങ്ങളെക്കുറിച്ചു കേട്ടാലും. സനത്കുമാരന്മാര് (പരമാര്ത്ഥബോധമാര്ജ്ജിച്ച നാലുസഹോദരന്മാര്), ദിവ്യനായവരാഹം (ഭൂമിയെ രക്ഷിച്ചുപൊന്തിച്ച മൃഗം), നാരദന് (ഭക്തിസൂത്രകര്ത്താവായ സന്യാസിവര്യന്), ദിവ്യതപസ്സിന്റെപ്രണേതാക്കളായ നരനാരായണന്മാര്, ആദ്യത്തെ ഭൗതികശാസ്ത്രജ്ഞനായ കപിലമുനി, ആത്മജ്ഞാനവിജ്ഞാനത്തിന്റെ ആദിവ്യാഖ്യാതാവായ ദത്താത്രേയന്, ശ്രേഷ്ടരായ പരമഹംസാചാര്യന്മാരില് അഗ്രഗണ്യനായ ഋഷഭദേവന്, ഭൂമിയെഫലപുഷ്പങ്ങള്കൊണ്ട് നിറച്ച പൃഥു, ഭൂമിയെ പ്രളയത്തില്നിന്നും കരകയറ്റിയ മത്സ്യാവതാരം, ദിവ്യാമൃതിന്റെ നിര്മ്മിതിക്കുസഹായിച്ച കൂര്മ്മാവതാരം,ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ ധന്വന്തരിമുനി, അസുരന്മാരില്നിന്നും അമൃതുരക്ഷിച്ചു ദേവകള്ക്കുനല്കിയ മോഹിനി, ഹിരണ്യകശിപുവിനെഹിംസിച്ച നരസിംഹാവതാരം, കുളളനായി വന്ന് മഹാബലിക്ക് മോക്ഷം നല്കിയ വാമനാവതാരം, ദുഷ്ടരാജാക്കന്മാരെ കൊന്ന് ധര്മ്മരക്ഷ നല്കിയ പരശുരാമാവതാരം, വേദപുരാണേതിഹാസങ്ങളുടെ കര്ത്താവായ വ്യാസഭഗവാന്, മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്, ധര്മ്മസംസ്ഥാപകരായ ശ്രീകൃഷ്ണനും ബലരാമനും, ദിവ്യബോധോദയം കൈവരിച്ച ബുദ്ധഭഗവാന്, എന്നിവരും കലിയുഗാന്ത്യത്തില് വരാന് പോവുന്ന കല്ക്കിയും ഭഗവാന്റെ അവതാരങ്ങളത്രേ. ഇവരെക്കൂടാതെ അസംഖ്യം ഋഷിമുനിമാരും ഭഗവാന്റെ അവതാരങ്ങള്തന്നെ. ഇവയെല്ലാം ആ ദിവ്യസത്തിന്റെ പ്രകാശകണികകള് മാത്രമത്രെ. എന്നാല് ശ്രീകൃഷ്ണനാകട്ടെ ആ പരമാത്മാവുതന്നെയാണ്‌.എല്ലാ അവതാരങ്ങളും വെളിച്ചത്തിന്റെശക്തികളെ ഇരുട്ടില്നിന്നും സംരക്ഷിക്കാനായിപ്രത്യക്ഷപ്പെട്ടവയത്രെ. ഈ കാര്യത്തെ ദിവസേന രാവിലേയും വൈകുന്നുന്നേരവും ചിന്തിച്ചുറപ്പിക്കുന്ന ഒരുവന് എല്ലാവിധ ദുഃഖങ്ങളില് നിന്നും മോചിതനാകുന്നു.എങ്കിലും മഹാമുനിമാരേ, പരമാത്മാവ്‌ ജനിച്ചു, ജീവിച്ചു, മരിച്ചു, എന്നെല്ലാംപറയുന്നത്‌ സര്വ്വാബദ്ധമായിരിക്കും. എന്തെന്നാല് അനന്തത അങ്ങിനെതന്നെ നിലനില്ക്കുന്നു. ആകാശത്തിലെ മേഘങ്ങള് ആകാശത്തിന്റെ വലുപ്പത്തെ ബാധിക്കാത്തതുപോലെയത്രെ അത്‌. സൃഷ്ടികര്മ്മങ്ങള് ഭഗവാന്റെ ലീലാവിലാസങ്ങള്എന്നു പറയപ്പെടുന്ന. അവിടുത്തേയ്ക്ക്‌ ഒന്നിന്റെയും കുറവില്ല. ഒന്നിന്റെയും ആവശ്യമില്ല. അവിടുന്ന് യാതൊന്നിനായും ആഗ്രഹിക്കുന്നുമില്ല. ഇതു വെറും ലീലകള് മാത്രം. എങ്കിലും വെളിച്ചത്തിന്റെദിവ്യശക്തികളെ പരിരക്ഷിക്കുക എന്നൊരുലക്ഷ്യം ഇതിനുണ്ട്‌. ആ താമരക്കാലടികളുംസ്വയം സമര്പ്പിച്ചവര്ക്കുമാത്രമേ ഈ വിരുദ്ധങ്ങളായ, വൈവിധ്യമേറിയ, അവതാരപ്രാഭവത്തെയുംമാസ്മരികതയെയും മനസിലാക്കാന് സാധിക്കൂ.ദിവ്യസുകൃതികളേ,ഈ അവതാരകഥകള് ഞാന് ശുകദേവനില്നിന്നും ഗ്രഹിച്ചിട്ടുളളവയാണ്‌. ശുകദേവനാകട്ടെ അദ്ദേഹത്തിന്റെ അച്ഛന് വ്യാസഭഗവാന് പരീക്ഷിത്ത്‌ രാജാവിനോടു കഥപറയുന്നതു കേട്ടു മനസിലാക്കി. അപ്പോള് പരീക്ഷിത്ത്‌ മരണശിക്ഷയും കാത്തുകിടക്കുകയായിരുന്നുവല്ലോ.

Copied #ദേവദത്തം fb page

ചന്ദ്രന്... അര്ദ്ധചന്ദ്രം...ചന്ദ്രഹാസം...

27 നക്ഷത്രങ്ങളുടെയും അധിപതിയാണ് ചന്ദ്രന്. നവഗ്രഹങ്ങളിലും അഷ്ടവസുക്കളിലുംപ്രധാനിയുമാണത്രേ ചന്ദ്രന്..സംസ്കൃതത്തില് ‘ചന്ദ്ര’ എന്ന പദത്തിന് ശോഭിക്കുന്നത്‌,തിളങ്ങുന്നത് എന്നൊക്കെ അര്ത്ഥം. ശ്രീപരമേശ്വരനുംപാര്വ്വ തിയും (നവദുര്ഗ്ഗാ ഭാവത്തില്) ചന്ദ്രനെ ശിരസ്സില് ധരിക്കുന്നതായുംവിശ്വാസം. തൂവെള്ള ദേഹത്തോട് കൂടി ഇരുകൈകളില് ഒന്നില് താമരപ്പൂവും മറ്റൊന്നില് ആയുധമായ ഗദയോടും കൂടി സൗമ്യനും അങ്ങേയറ്റം സുന്ദരനുമായ ദേവനായിട്ടാണ് ചന്ദ്രനെ പുരാണങ്ങളില് വര്ണ്ണിക്കുന്നത്. ചന്ദ്രന്റെ രഥത്തിന്‌ മൂന്നുചക്രവും ആ രഥം വലിക്കുന്നതിന്‌പത്തു വെളളക്കുതിരകളുമുണ്ട്‌. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ചന്ദ്രന്. എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നമനസ്സിന്റെ കാരകനെയാണ് ചന്ദ്രന് ഇതിലൂടെ പ്രതിനിദാനം ചെയ്യുന്നത്..ചന്ദ്രന്, ദക്ഷന്റെ ഇരുപത്തേഴു 27 പുത്രിമാരെ- നക്ഷത്രങ്ങളെ വിവാഹം ചെയ്‌തു. എന്നാല്, ചന്ദ്രന് അവരില് അതീവ സുന്ദരിയായ രോഹിണിയോടു മാത്രം കൂടുതല് സ്‌നേഹം കാണിച്ചതുകൊണ്ട്‌ സന്തപ്‌തചിത്തരായ മറ്റു ഭാര്യമാര് ചെന്ന്‌, പിതാവായ ദക്ഷനോടു പരാതിപ്പെട്ടു. ദക്ഷന് ചന്ദ്രനെ ഗുണദോഷിച്ചുനോക്കി. എന്നിരിക്കിലും ഒരു ഫലവുമുണ്ടാകാതിരുന്നതു മൂലം ദക്ഷന്, ചന്ദ്രനെ ശപിക്കുകയും ചന്ദ്രന് സന്താനഭാഗ്യമില്ലാതെ, വൃദ്ധിക്ഷയങ്ങള് ബാധിച്ചവനായിത്തീരുകയും ചെയ്‌തു. ദുഃഖാര്ത്തരായ ഭാര്യമാര് പിതാവിനോട് പരാതി തങ്ങള് പിന്വലിക്കുന്നുവെന്നും ശാപം തിരിചെടുക്കണമെന്നും അപേക്ഷിക്കുന്നു. എന്നാല് തന്റെ ശാപം പൂര്ണ്ണമായി തിരികെയെടുക്കുവാന് സാധിക്കുകയില്ലെന്നും മാസത്തില് ഒരിക്കല് മാത്രം ചന്ദ്രന് പൂര്ണ്ണരൂപം തിരികെ കിട്ടുമെന്നുള്ളതരത്തില് ശാപത്തിന്റെ കാഠിന്യം കുറക്കുകയും ചെയ്തു.. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്ക്കു പിന്നിലെ പുരാണഐതിഹ്യവും ഇതാണ്.ശിവ മഹാ പുരാണത്തില് നിന്നും ഒരു ഭാഗം..ഒരിക്കല് ചന്ദ്രന് ബൃഹസ്‌പതിയുടെ ഭാര്യ താരയെ മോഹിച്ചുകൊണ്ടുപോയി. തന്മൂലം അവര് തമ്മില് 'താരകാമയം' എന്നൊരു യുദ്ധമുണ്ടായി.ദൈത്യര്, ദാനവര് എന്നിവര് ചന്ദ്രന്റെ ഭാഗത്തും ഇന്ദ്രനും ദേവകളും ബൃഹസ്‌പതിയുടെ ഭാഗത്തും നിലയുറപ്പിച്ചുനിന്നു. ഈ കാര്യം കൈലസത്തിലും എത്തി ശ്രീപരമേശ്വരന്ക്ഷുഭിതനായി തന്റെ ശൂലംകൊണ്ട്‌ ചന്ദ്രനെ രണ്ടായി മുറിച്ചുകളഞ്ഞു.അതിനാല് ചന്ദ്രന്‌ ഭഗ്നാത്മാവെന്നുപേര് ലഭിച്ചു.പിന്നീട്‌ ബ്രഹ്‌മദേവന്റെനിര്ബന്ധത്താല്, ചന്ദ്രന്, ഗര്ഭിണിയായ താരയെ ബൃഹസ്‌പതിക്കു തിരികെ നല്കി . അവള് കോമളനും മഹായോഗ്യനുമായ ആണ് കുഞ്ഞിനെ പ്രസവിച്ചു. ആ യുവകോമളന് തന്റെ പുത്രനാണെന്ന്‌ ബൃഹസ്‌പതിയും അല്ല; തന്റെ പുത്രനാണെന്ന്‌ ചന്ദ്രനും തര്ക്കിച്ചുകൊണ്ടിരുന്നു. നിജസ്‌ഥിതി വെളിപ്പെടുത്താതെ, താരമൗനം പാലിച്ചുപോന്നു. തര്ക്കം മൂത്തു. അതി കഠിനഭാവത്തിലെത്തി. ദിവ്യനും പ്രഭാവവാനുമായ ആ കുഞ്ഞ്‌; നവജാത ശിശു താരയെ ശപിക്കുമെന്ന്‌ പറഞ്ഞ്‌ ഇരുകൂട്ടരും ഭയപ്പെടുത്തിക്കൊണ്ടുമിരുന്നു.ഗത്യന്തരമില്ലാതെ താര ആ ശിശു ചന്ദ്രന്റെതാണെന്ന്‌ താര തുറന്നു സമ്മതിച്ചു. ചന്ദ്രന് തന്റെ കുഞ്ഞിന്‌ 'ബുധന്' എന്ന പേരും നല്കി.ചന്ദ്രനുമായി ബന്ധപെട്ടു നിരവധി പേരുള്ള ആയുധങ്ങളും ശസ്ത്രങ്ങളും പുരാണത്തില് ഉണ്ട്.. അത്തരത്തില് ഒന്നാണ് ചന്ദ്രഹാസവും അര്ദ്ധ-ചന്ദ്രംഎന്ന അസ്ത്രവും ..ഒരിക്കല് ലങ്കേശനായ രാവണന് പുഷ്പകവിമാനത്തില് സഞ്ചരിക്കവേ കൈലാസപര്വ്വതം കാണുകയുണ്ടായി. സ്വതവേ ഗര്വിഷ്ടനായ രാവണന് കൈലാസപര്വ്വ തത്തെ ഉയര്ത്തി ലങ്കയിലേക്ക് കൊണ്ടുപോകാന് തുടങ്ങി.എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ശിവന് കാലുകൊണ്ടു കൈലാസത്തെ അടിയിലേക്കു ചവുട്ടിത്താഴ്ത്തി. അതോടെ രാവണന്റെ കൈകള് കൈലാസത്തിനടിയില് കിടന്നു ചതഞ്ഞരഞ്ഞു. കൈകള് പുറത്തെടുക്കാന് കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന് ആയിരം വര്ഷം ആ ഇരിപ്പിലിരുന്ന്ശിവനെ ഭജിച്ചു. അവസാനം ശിവന് പ്രത്യക്ഷപ്പെട്ടു രാവണനു വിശേഷപ്പെട്ട ഒരു വാള് സമ്മാനമായി നല്കി. ആ വാളാണ് ചന്ദ്രഹാസം. അര്ദ്ധചന്ദ്രക്കലയുടെ ആകൃതിയില് എപ്പോഴും വെള്ളിവെളിച്ചത്തില് മിന്നിതിളങ്ങുന്ന അതിശക്തമായ ദിവ്യായുധം. രാവണന് അനേകം യുദ്ധങ്ങളില് വിജയം നേടിക്കൊടുത്ത ദിവ്യായുധമാണ് ചന്ദ്രഹാസം. അനേകം ത്യാഗങ്ങളും പ്രയാസങ്ങളും അനുഭവിച്ചശേഷം കിട്ടിയ ചന്ദ്രഹാസം എന്ന വാള് മുനയില് രാവണന് ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്നു. അതുപോലെ പ്രസിദ്ധിയാര്ജ്ജിച്ച മറ്റൊരു ദിവ്യാസ്ത്രമാണ്അര്ദ്ധ ചന്ദ്രം. അഗ്രം ചന്ദ്രക്കലയുടെ ആകൃതിയില് തിളങ്ങുന്ന ദിവ്യാസ്ത്രം.. രാമകഥകളില് ശ്രീരാമചന്ദ്രനും മഹാഭാരതകഥകളില്അര്ജ്ജുനനും അര്ദ്ധചന്ദ്രം എന്ന അസ്ത്രം അഭിമന്ത്രണം ചെയ്തു നിരവധി ദൈത്യരെയും ശത്രുക്കളെയും നിഗ്രഹിച്ചിരുന്നതായി കാണുവാന് സാധിക്കും..ഓം നമ ശിവായ..വാക്കുകൾ: കുമാരി അനഘാ നമ്പൂതിരി
Copied #ദേവദത്തം fb page

അഷ്ടമംഗല്യം

"കുരവം ദര്പ്പണം ദീപം കലശം വസ്ത്രമക്ഷതംഅംഗനാഹേമസംയുക്തമഷ്ടമംഗല്യലക്ഷണം."മംഗളസൂചകമായ എട്ടെണ്ണം ചേര്ന്നതാണ് അഷ്ടമംഗല്യം. കുരവ, കണ്ണാടി, ദീപം. പൂര്ണകുംഭം, വസ്ത്രം, നിറനാഴി (നാഴി എന്ന പഴയ അളവുപാത്രത്തില് അരി നിറച്ചത്), മംഗലസ്ത്രീ, സ്വര്ണം എന്നിവയാണ് അഷ്ടമംഗല്യത്തില് ചേര്ന്നവ. ബ്രാഹ്മണന്, പശു, അഗ്നി, സ്വര്ണം, നെയ്യ്, സൂര്യന്, ജലം, രാജാവ്‌ എന്നിവയും അഷ്ടമംഗല്യത്തില് പെടുന്നു. കേരളീയാചാരപ്രകാരം വിവാഹാദി മംഗളാവസരത്തില്താളത്തില് വയ്ക്കുന്ന എട്ടുവസ്തുക്കളും അഷ്ടമംഗലത്തില്പ്പെടുന്നു. അരി, നെല്ല്, വാല്ക്കണ്ണാടി,വസ്ത്രം, കത്തുന്ന വിളക്ക്, കുങ്കുമചെപ്പ്, കമുകിന്പൂക്കുല, ഗ്രന്ഥം എന്നിവയാണ് താലത്തില് വയ്ക്കുന്ന അഷ്ടമംഗലവസ്തുക്കള്. ചില പ്രദേശങ്ങളില് കമുകിന്പൂക്കുല, ഗ്രന്ഥം ഇവയ്ക്കു പകരം കുരുത്തോലയും അമ്പും താലത്തില് വയ്ക്കുന്നു.
Copied #ഐതീഹ്യങ്ങൾ fb page

സസ്യങ്ങള്‍ക്കും ജീവനില്ലേ? വേദനയില്ലേ? അവയെ തിന്നുന്നതും ഹിംസയല്ലേ?

സസ്യങ്ങള്‍ക്കും ജീവനില്ലേ? വേദനയില്ലേ? അവയെ തിന്നുന്നതും ഹിംസയല്ലേ?
മൃഗങ്ങളെ കൊന്നു തിന്നരുതെന്നു പറയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണിതെല്ലാം. വസ്തുതാപരമായ ഒരു തുറന്ന മനസോടെയുള്ള സമീപനത്തിലൂടെ മാത്രമേ വിശദമായ ഒരുത്തരം ഈ ചോദ്യത്തിന് ലഭിക്കൂ.
1- സസ്യങ്ങള്‍ വളരുന്നു. വംശം വര്‍ധിപ്പിക്കുന്നു....അതിനാല്‍ അവയ്ക്ക് ജീവനുണ്ട്.
2- സസ്യങ്ങള്‍ക്ക് ജന്തുക്കളെപോലെ നെര്‍വ് കളോ, നെര്‍വിലൂടെ പ്രസരിക്കുന്ന വേദനയോ ഇല്ല എന്നത് വ്യക്തമാണ്.
3- സമസ്ത ജീവജാലങ്ങള്‍ക്കും അവയുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷണവിഭവങ്ങള്‍ പ്രകൃതി നല്‍കുന്നു. ഏതെല്ലാം ഉപയോഗിക്കണമെന്ന് സാമാന്യ ജ്ഞാനവും അതനുസരിച്ചുള്ള ഘടനയും അവയ്ക്ക് നല്‍കിയിട്ടുണ്ട്.
4- സസ്യങ്ങളിലെ ഫലങ്ങളും, മൂലകങ്ങളും, ഇലകളും എടുത്തുപയോഗിക്കുന്നതുകൊണ്ട് സസ്യം പൂര്‍ണമായി നശിക്കുന്നില്ല. പലപ്പോഴും അവയുടെ വളര്‍ച്ചക്ക് ഈ പ്രക്രിയ ആവശ്യമാണ്‌.
5- ശിഖരങ്ങള്‍ എടുത്തുപയോഗിക്കുന്നതുകൊണ്ടും കുരുന്നശാഖകള്‍ ഉപയോഗിക്കുന്നതുകൊണ്ടും സസ്യങ്ങള്‍ പുതിയ ഇലകളേയും, ശാഖകളെയും സൃഷ്ടിക്കുകവഴി പുതിയ ചൈതന്യം വരുത്തുന്നു.
6- ഓരോ ഫലത്തിലും ചെടിക്ക് മുളക്കുവാനും, വളരുവാനും ആവശ്യമില്ലാത്തതായ ഒരു ഖടകമെങ്ങിലും ഉണ്ടാകും. ഇത് മനുഷ്യനേയും, പക്ഷിമൃഗാതികളെയും സ്വതസിദ്ധമായി ആകര്ഷിക്കുന്നതുമാണ്. മാമ്പഴം, വാഴപ്പഴം, ചക്കപഴം, ആപ്പിള്‍, പൈനാപ്പിള്‍, ഇവയിലെ സ്വാദുള്ള മാംസളഭാഗങ്ങള്‍ ചെടിയുടെ വളര്‍ച്ചക്ക് ഒരു പങ്കും വഹിക്കുന്നില്ല. മറ്റു ജന്തുക്കള്‍ക്ക് പ്രകൃതിയുടെ ഒരു വരദാനമാണിത്.
7- നൂറുകണക്കിനോ ആയിരക്കണക്കിനോ വിത്തുകള്‍ ഒരു വൃക്ഷം തന്നെ ഉല്പാദിപ്പിക്കുന്നുണ്ടാകും. ഒരു പക്ഷെ കുറേയൊക്കെ സ്വാഭാവിക നാശം പോലും പ്രകൃതി പ്രതീക്ഷിക്കുന്നുണ്ടാകും എന്ന് വ്യക്തം. ഇത്രയും വിത്തുകള്‍ ചെടിയുടെ ചുവട്ടില്‍ വീണു വളരുകയാണെങ്കില്‍ എന്തു സംഭവിക്കും? എന്നാല്‍ ജന്തുക്കളിലെ കാര്യം വ്യത്യസ്തമാണ്. അവയെ നശിപ്പികാതെ മനുഷ്യന് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് അവയുടെ പാലും, രോമവും മാത്രമാണ്. ജന്തുക്കളെ ഒരു കഷ്ണമായി എടുക്കുവാന്‍ സാധ്യമല്ലല്ലോ.
8- ജന്തുക്കള്‍ക്ക് ആവശ്യമില്ലാത്തത് എന്നൊരു അവയവവുമില്ല. ഒരു ഭാഗം മുറിച്ചുമാറ്റിയാല്‍ അത് വീണ്ടും വളര്‍ന്നു അവയവ നഷ്ടം നികത്തുകയുമില്ല.
9- സസ്യങ്ങളെപോലെ പ്രജനനം അനന്തമല്ല. പശു, എരുമ, ആട്, ഇവ അവയുടെ ജീവിതകാലത്ത് 5 മുതല്‍ 25 വരെ കുഞ്ഞുങ്ങളെ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ.
10- ജന്തുക്കളില്‍ വ്യക്തമായി ഭയം, വേദന, പിടച്ചില്‍, ഇവയുണ്ട്. ചെടികളിലതില്ല. ജന്തുക്കളെ വധിക്കുമ്പോള്‍ മനുഷ്യരക്തം പോലെ രക്തം വാര്‍ന്നൊലിക്കുന്നു.
11- സസ്യങ്ങളില്‍ ഫലമൂലാദികളെപോലെ ജന്തുക്കളില്‍ കാലാകാലങ്ങളില്‍ കൊഴിഞ്ഞുവീഴുന്നതായി ഒന്നുമില്ല. പ്രകൃതി സര്‍വജീവജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ള ഒരു വരദാനമുണ്ട് .അവക്കത്യാവശ്യമായവയെ ഭക്ഷണത്തിനുപയോഗിക്കുവാനും അവയെ കണ്ടുപിടിക്കാനുമുള്ള കഴിവും, ബുദ്ധിയും, വിവേചനവും.
12- സസ്യലതാതികള്‍ക്കും, വൃക്ഷങ്ങള്‍ക്കും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡും, ഭൂമിയിലെ ജല-ലവണങ്ങളും ആണ് ആഹാരം. സൂക്ഷ്മജീവികള്‍ക്ക് ചീഞ്ഞളിഞ്ഞതും, മണ്ണിരക്ക് മണ്ണുമാണ്. പാമ്പിനു എലിയും, തവളയും, പുലിക്കും സിംഹത്തിനും മറ്റു മൃഗങ്ങളുമാണ്. അവക്കെന്തുകഴിക്കുവാന്‍ പ്രകൃതി നിശ്ചയിക്കുന്നുവോ അത് കഴിക്കുമ്പോള്‍ അതില്‍ വിഷമുണ്ടെങ്ങില്‍ പോലും, ഭക്ഷിക്കുന്ന ജീവിക്ക് അത് എല്ക്കുകയില്ല. എന്നാല്‍ മനുഷ്യന്‍ മാംസാഹാരം വര്‍ജ്ജിക്കേണ്ടതാണെന്ന് പറയുവാന്‍ കാരണം, ശാസ്ത്രരീത്യാ തെളിയിക്കപ്പെട്ട അനേകം ശാശ്വതവും, താല്ക്കാലികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുമിത് കാരണമാകുന്നതുകൊണ്ടാണ്. കഴിച്ച ഉടനെ മരിക്കാത്ത ഒരു വിഷമാണ് ചാരായം എന്ന് പറയുവാന്‍ കാരണം കാലക്രമത്തിലുണ്ടാകുന്ന രോഗങ്ങളാണ്. അതുപോലെതന്നെയാണ് കാലക്രമത്തിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് നിദാനമായ മാംസാഹാരവും. അതുകൊണ്ടുതന്നെ അത് മനുഷ്യന് വിഷമാണെന്ന് തെളിയിക്കപ്പെടുന്നത്.
copied #viswashilppi fb page

Wednesday, 14 October 2015

അഷ്ടമംഗല്യം

"കുരവം ദര്പ്പണം ദീപം കലശം വസ്ത്രമക്ഷതംഅംഗനാഹേമസംയുക്തമഷ്ടമംഗല്യലക്ഷണം."മംഗളസൂചകമായ എട്ടെണ്ണം ചേര്ന്നതാണ് അഷ്ടമംഗല്യം. കുരവ, കണ്ണാടി, ദീപം. പൂര്ണകുംഭം, വസ്ത്രം, നിറനാഴി (നാഴി എന്ന പഴയ അളവുപാത്രത്തില് അരി നിറച്ചത്), മംഗലസ്ത്രീ, സ്വര്ണം എന്നിവയാണ് അഷ്ടമംഗല്യത്തില് ചേര്ന്നവ. ബ്രാഹ്മണന്, പശു, അഗ്നി, സ്വര്ണം, നെയ്യ്, സൂര്യന്, ജലം, രാജാവ്‌ എന്നിവയും അഷ്ടമംഗല്യത്തില് പെടുന്നു. കേരളീയാചാരപ്രകാരം വിവാഹാദി മംഗളാവസരത്തില്താളത്തില് വയ്ക്കുന്ന എട്ടുവസ്തുക്കളും അഷ്ടമംഗലത്തില്പ്പെടുന്നു. അരി, നെല്ല്, വാല്ക്കണ്ണാടി,വസ്ത്രം, കത്തുന്ന വിളക്ക്, കുങ്കുമചെപ്പ്, കമുകിന്പൂക്കുല, ഗ്രന്ഥം എന്നിവയാണ് താലത്തില് വയ്ക്കുന്ന അഷ്ടമംഗലവസ്തുക്കള്. ചില പ്രദേശങ്ങളില് കമുകിന്പൂക്കുല, ഗ്രന്ഥം ഇവയ്ക്കു പകരം കുരുത്തോലയും അമ്പും താലത്തില് വയ്ക്കുന്നു.

Tuesday, 13 October 2015

നവരാത്രി മഹാത്മ്യം


ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു‍.കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.
നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും
നവരാത്രി വ്രതം
നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും
മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.
മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും
പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.
ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും
ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.
ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം
സരസ്വതി സ്തുതി
സരസ്വതിനമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ
സരസ്വതി മഹാദേവി
ത്രിഷ്ഠലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനി
നാനോ ദേവി സരസ്വതി
സുരാസുരൈഃ സേവിത പാദപങ്കജാ
കരേവിരാജത് കമനീയ പുസ്തകം
വിരിഞ്ചപത്നീ കമലാസന സ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ
സരസ്വതി സരസിജ കേസര പ്രഭാ
തപസ്വിനി സിത കമലാസന പ്രിയാ
ഘനസ്തനീ കലേ വിലോല ലോചന
മനസ്സിനീ ഭവതു വരപ്രസാദിനീ
സരസ്വതീ നമസ്തുഭ്യം
സര്‍വദേവി നമോ നമഃ
ശാന്തരൂപാ ശശിധരേ:
സര്‍വയോഗേ നമേ നമ:
നിത്യാനന്ദേ നിരാധാരേ
നിഷ്കളായൈ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ
ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ
ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മി ചതുര്‍ഹസ്തേ
സര്‍വസിദ്ധൈ നമോ നമഃ
മുക്കാലംകൃത സര്‍വാംഗ്യൈ
മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപയൈ
മൂലശക്ത്യൈ നമോ നമഃ
വാണ്യൈവരദഹസ്തായൈ
വരദായൈ നമോ നമഃ
വേദായൈ വേദരൂപായൈ
വേദവേദ്യേ നമോ നമഃ
ഗുണദോഷ വിവര്‍ജിന്യൈ
ഗുണദീപ്ത്യൈ നമോ നമഃ
സര്‍വജ്ഞാനേ സദാനന്ദേ
സര്‍വരൂ‍പേ നമോ നമഃ
സര്‍വജ്ഞായൈ സദാനന്ദ
സമ്പന്നായൈ നമോ നമഃ
യോഗരൂപേ രമാദേന്യൈ
യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞായൈ ത്രിനേത്രായൈ
ദിവ്യമൂര്‍ത്ത്യൈ നമോ നമഃ
അര്‍ദ്ധചന്ദ്രധരേ ദേവി
ചന്ദ്രരൂപേ നമോ നമഃ
ചന്ദ്രാദിത്യസമേ ദേവി
ചന്ദ്രഭൂഷേ നമോ നമഃ
അണുരൂപേ മഹാരൂപേ
വിശ്വരൂപേ നമോ നമഃ
അണിമാദൃഷ്ട സിദ്ധായൈ
ആനന്ദായൈ നമോ നമഃ
ജ്ഞാനവിജ്ഞാനന്ദ്രായൈ
ജ്ഞാനമൂര്‍ത്തേ നമോ നമഃ
നാനോശാസ്ത്ര സ്വരൂപായൈ
നാനാരൂപേ നമോ നമഃ
പദ്മജേ പദ്മവംശേ ച
പദ്മരൂപേ നമോ നമഃ
പരമേഷ്ടൈ പരാമൂര്‍ത്ത്യൈ
നമസ്തേ പാപനാശിനി
മഹാദേവ്യൈ മഹാകാജ്യൈ
മഹാലക്ഷ്മൈ നമോ നമഃ
ബ്രഹ്മവിഷ്ണു ശിവാഖ്യായൈ
ബ്രഹ്മനാര്യൈ നമോ നമഃ
കമലാകര ഗേഗായൈ
കാമരൂപേ നമോ നമഃ
കപാലി പ്രണനാഥായൈ
കര്‍മ്മം, ചൈനമോ നമഃ
സരസ്വതി ധ്യാനശ്ലോകം
യാകുന്ദേതു തുഷാരഹാരധവളാ
യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ
നവരാത്രി മഹാത്മ്യം
നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം
പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.
ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍
വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.
ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ്
പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.
വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു
എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍.
ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.
മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍
നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.
ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി
അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.
' ശരന്നവരാത്രി 'ആദ്ധ്യാത്മിക ചികിത്സ'യുടെ പര്‍വം
ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ 'ദേവീജാഗരണ്‍' എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.
ശയനം ബോധനാഖ്യം ച
നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം
നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌
ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.
ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ
സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.
ഏതസ്മാദപരം കിഞ്ചിത്‌,
വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.
അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.
എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.
നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ
പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.
ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.
നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും
സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.
ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി,
സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.
ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.
ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,
സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി
കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

വേദങ്ങള്‍


വൈദികസംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു. വിദ് എന്നാൽ അറിയുക എന്നാണർത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം. കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.സ്വാമി ദയാനന്ദ സരസ്വതിയുടെ നിഗമനം വൈദിക സംസ്കൃതം ആണു വേദങ്ങളിലെ ഭാഷ.
ഒരോ വേദത്തിനും നാല് ഭാഗങ്ങൾ ഉണ്ട്.
വേദ ഭാഗങ്ങൾ - സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്
ആദ്യത്തേത് കാതലായ ഭാഗം- ധർമത്തെപ്പറ്റി പ്രതിപാദിക്കുന്നു. രണ്ടാമത്തേത് ധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും അവ എങ്ങനെ ചെയ്യുമെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു. മൂന്നാമത്തേത് വനവാസകാലത്തേക്കുള്ളത്. നാലാമത്തേത് ഈ ധർമ്മങ്ങളുടെ ആകെത്തുകയുമാണ്‌. ഉപനിഷത്തുകൾ വേദാന്തം എന്നും അറിയപ്പെടുന്നു.
വേദാംഗങ്ങൾ - ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
ഉപവേദങ്ങൾ - ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം
ഋഗ്വേദം
വേദങ്ങൾ എന്നറിയപ്പെടുന്ന നാല് ഹിന്ദു ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണ് ഋഗ്വേദം. ഏകദേശം 1700–1100 BC ക്ക് മധ്യേയാണ് ഋഗ്വേദം രചിക്കപ്പെട്ടത് എന്ന് കണക്കാക്കുന്നു. സംസ്കൃതത്തിലുള്ള മന്ത്രങ്ങളുടെ ഒരു സംഹിതയാണ് ഋഗ്വേദം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥമായാണ് ഋഗ്വേദം പരിഗണിക്കപ്പെടുന്നത്. ശതാബ്ദങ്ങളായി ഇത് വാചികപാരമ്പര്യത്താൽ സം‌രക്ഷിക്കപ്പെട്ട് വന്നു. പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള ഈ ബൃഹത് ഗ്രന്ഥം പ്രാചീനകാല ഭാരതത്തിലെ ജനങ്ങളെപ്പറ്റിയും അവരുടെ സംസ്കാരത്തെപ്പറ്റിയും മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. പ്രധാനമായും ആര്യന്മാരുടെ ഭാരതത്തിലേക്കുള്ള പ്രവേശവും അവർ ദസ്യുക്കൾ എന്നു വിളിച്ചിരുന്ന തദ്ദേശവാസികളും തമ്മിലുള്ള യുദ്ധങ്ങളെപ്പറ്റിയും ഈ രണ്ട് ജനതയും തമ്മിൽ കലർന്ന് പുതിയ ജനത രൂപം കൊള്ളുന്നതും അവർ ശത്രുക്കളെ ചെറുത്ത് നിൽക്കാൻ നടത്തുന്ന ശ്രമങ്ങളും ഋഗ്വേദത്തിൽ നിന്ന് ഗ്രഹിക്കാം. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്‍‌വേദങ്ങളില്‍ ആദ്യത്തേതുമാണ്‌ ഇത്. ഇന്ദ്രന്‍, വരുണന്‍, അഗ്നി, വായു, സൂര്യന്‍ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തില്‍ കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിര്‍മ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമര്‍ശവും ഋഗ്വേദത്തില്‍ ധാരാളമായുണ്ട്.മാനവ രാശിക്ക് ഇന്നു ലഭ്യമായതില്‍ ഏറ്റവും പുരാതനമയ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.ഋഗ്വേദത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങള്‍ അഥവാ ഋക്കുകള്‍ ഉള്‍ക്കൊള്ളുന്നു. ഋക്കുകളിൽ മിക്കതും യാഗങ്ങളിലെ ആചാരങ്ങൾ പ്രതിപാദിക്കുന്നവയാണ്. ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്.ഈ മന്ത്രങ്ങള്‍ വെറും സ്തുതികള്‍ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദര്‍ശനങ്ങളുടെ ഉറവിടവുമാണ് അവ.പില്‍കാലത്ത് ഈ മന്ത്രങ്ങള്‍ കൃഷ്ണദ്വൈപായനനാല്‍ ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ്തു.
യജുര്‍വേദം
യജ്ഞപ്രധാനമായത് യജുർ‌വേദം. കൃഷ്ണയജുർവേദമെന്നും ശുക്ലയജുർവേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുർവേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തിൽ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. ശുക്ലയജുർവേദത്തിൽ അഗ്നിഹോത്രം, ചാതുർമ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുർവേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകൾക്ക് മാത്രമാണ് യജുർവേദത്തിന്റെ ഉപയോഗം.
സാമവേദം
ഗാനാത്മകമാണ് സാമവേദം (സംസ്കൃതം: सामवेदः) . യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട്. ഭഗവാന്‍ ഗീതയില്‍ പറയുന്നു വേദങ്ങളില്‍ വച്ച് ഞാന്‍ സാമവേദമാകുന്നു. യജ്ഞാവസരത്തില്‍ സാധാരണയായി സാമവേദമാണ് പാടാറു ള്ളത്. വേദങ്ങളില്‍ സാമവേദത്തിന് നല്ലൊരു സ്ഥാനം തന്നെ ഉണ്ട്.സപ്തസ്വരങ്ങളാണ് സാമവേദത്തിൽ അടങ്ങിയിരിക്കുന്നത്.
അഥര്‍വ വേദം
അഥര്‍വ വേദമാണ് ഏറ്റവും അവസാനമായി എഴുതപ്പെട്ട വേദം. ഈ വേദത്തില്‍ മറ്റുള്ള വേദങ്ങളില്‍ നിന്നും വിത്യസ്തമായി ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപെടുന്നു. ഭൂതപ്രേതപിശാചുക്കള്‍, രക്ഷസ്സുകള്‍ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥര്‍വ്വവേദത്തിലുണ്ട്. അതിപ്രചീനകാലം മുതൽ തന്നെ മന്ത്രവാദം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവർഗക്കാരുടെയിടയിലാണ് ഇത് ഉൽഭവിച്ചെതെന്ന് തോന്നുന്നു. നാലാമത്തെ വേദമായ അഥർവ വേദത്തിൽ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥർവ വേദത്തിൽ ആയിരത്തിയിരുനൂറിൽപ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെകുറിപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ ദുർമന്ത്രവാദശാഖ അഥർവ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി. ബി.സി.4000നും 5000നും ഇടക്കാണ് വൈദികകാലമെന്നുപറയാം. ഇക്കാലം മുതൽക്കെ മന്ത്രവാദത്തിനും മറ്റഭിചാരകർമ്മങ്ങൾക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാൻ. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥർവ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുണർന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും സുദർശനചക്രം ഉപയോഗിച്ച് അംബരീഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നു.
“യജകന്തസാത്വികാ: ദേവാൽ യക്ഷ രക്ഷാംസി രാജസാ; പ്രേതാൻ ഭൂതഗണാംശ് ചാന്യേ യജകന്ത താമസാ:ജനാ.” (ഭഗവത് ഗീത)
സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങൾ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു. വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളർന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തൻ, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമൻ, ഹന്തുകാമൻ, ആകാശയക്ഷി, ഗന്ധർവൻ, എരിക്കമ മോഹിനി, രക്തചാമുണ്ഡി, ഭൈരവി, യോനിമർദ്ദിനി, പറക്കുട്ടി, മാടൻ, മറുത, അറുകൊല എന്നീ ദുർമൂർത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കർമങ്ങളുടെ പ്രയോക്താക്കളായും മാത്രം മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.
പ്രാചീനദശയിൽ ആദിമവാസികളുടെയിൽ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും പാണൻ, പറയൻ, മണ്ണാൻ തുടങ്ങിയവർക്കിടയിൽ പാരമ്പര്യമായിത്തന്നെ മന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. എല്ലാ‍പാണനും പറയനും മണ്ണാനും മന്ത്രവാദമുണ്ടാകും, കുടുംബത്തിൽ ഒരാൾക്കെങ്കിലും. എന്നാൽ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികൾ അല്ല. കേരളത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴിൽ നൽകിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂർ, തറയിൽക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂർ, പറമ്പൂർ, ചെമ്പ്ലിയൻസ്, താഴമൺ മുതലായ ഇല്ലക്കാർക്ക് തന്ത്രവും കാട്ടുമാടം, കല്ലൂർ, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാർ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവർക്ക് മന്ത്രവും കുലതൊഴിലായി ത്തീർന്നിട്ടുള്ളതിങ്ങനെയാണ്. വാൽഹൌസ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ (1879) ഒരു ലേഖനത്തിൽ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കൾ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു. ജ്യോതിഷത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കൾ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വർത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേദിക്കാൻ വയ്യ. കേരളത്തിൽ ആറ് സദ്മന്ത്രവാദികളും ആറ് ദുർമന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗൻ അദ്ദേഹത്തിന്റെ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാർ മാത്രമായിരുന്നു മന്ത്രവാദകർമ്മങ്ങളിൽ ബന്ധപ്പെട്ടിരുന്നത്. അവരിൽ പ്രമുഖരെ രാജാക്കന്മാർ പോലും തങ്ങളുടെ ശത്രുക്കളെ നിർന്മാർജ്ജനം ചെയ്യാൻ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛർദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളിൽ ആണ് ശത്രുക്കളെ അടിപ്പെടുത്താൻ മന്ത്രവാദികൾ ശ്രമിച്ചിരുന്നത്.
ആദിമവാസികളുടെ കയ്യിൽ മന്ത്രവാദവും പ്രാകൃതമായിരുന്നു. തമോഗുണ പ്രധാനങ്ങളായ മൂർത്തികളെ ആദ്യം മദ്യം, മാംസം, രക്തം എന്നിവ നൽകി ആരാധിച്ചു. ശാക്തേയ പൂജ എന്നറിയപ്പെടുന്ന ശക്തിപൂജ ഭാവത്തിലും സ്വഭാവത്തിലും ആസുരമായതങ്ങനെയാണ്. (ഉത്തരേന്ത്യയിൽ പലയിടത്തും ഈ ശാക്തേയമായ പൂജാവിധാനങ്ങളും മറ്റും ചുടലക്കളങ്ങളിലും വനാന്തർ ഭാഗങ്ങളിലും ഇന്നും നടത്താറുണ്ട്. മൃഗബലി, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും വശികരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്). മന്ത്രമൂർത്തികൾക്ക് ആസുരമായ ഭാവം ഉണ്ടാകുമ്പോൾ കർമിയും ആസുരഭാവം കൈകൊള്ളുന്നു. അപ്പോൾ മന്ത്രവാദ പ്രയോഗത്തന്റെ ഫലമായിത്തന്നെ കർമിയും മദ്യപാനവും രക്തപാനവും നടത്തുന്നു. പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങൾ. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവിൽ മരണം) എന്നിവക്കായി പ്രാകൃത മന്ത്രവാദികൾ മാട്ടും മാരണവും നടത്തുന്നു. മന്ത്രവാദം ഏകവസ്ത്രമായോ നിർ വസ്ത്രമായോവേണം ചെയ്യാൻ, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണല്ലോ കുടികൊള്ളുന്നത്. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കർമി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂർത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കർമങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകർമ്മമാണ്
copied# 
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും fb page

Monday, 12 October 2015

സാഷ്ടാംഗനമസ്കാരവും പഞ്ചാംഗനമസ്കാരവും

പുരുഷന്മാര് സാഷ്ടാംഗനമസ്കാരവും സ്ത്രീകള് പഞ്ചാംഗനമസ്കാരവും ചെയ്യണം. മാറിടം, നെറ്റി, വാക്ക് മനസ്സ്, അഞ്ജലി, കണ്ണ്, കാല്മുട്ടുകള്, കാലടികള് ഈ എട്ട് അംഗങ്ങള് ചേര്ത്തുള്ള നമസ്കാരമാണ് സാഷ്ടാംഗനമസ്കാരം.പുരുഷന്മാര്ക്ക് ദണ്ഡനമസ്കാരവുംആകാം. ദണ്ഡാകാരമായി വീണുചെയ്യുന്ന നമസ്കാരമാണ് ദണ്ഡനമസ്ക്കാരം.സ്ത്രീകള് സാഷ്ടാംഗനമസ്കാരവും ദണ്ഡനമസ്കാരവുംചെയ്യരുത്. കാല്മുട്ടുകളില് കുന്തിച്ചിരുന്നുകൊണ്ടുള്ള നമസ്കാരം അതായത് പഞ്ചാംഗനമസ്കാരമാണ് സ്ത്രീകള്ക്ക് വിധിച്ചിട്ടുള്ളത്. ശരീരശാസ്ത്രമാനുസരിച്ചുള്ളതാണ് ഈ വിധി. മാറിടത്തിന്ടെ അസ്വാധീനതയെന്ന്പുറമേ പറയുന്നതെങ്കിലും അവരുടെ ഗര്ഭപാത്ര സുരക്ഷിതത്വമാണ്ഇതിനടിസ്ഥാനം.സ്ത്രീകള്ക്ക് അനുവദനീയമല്ലാത്ത മറ്റൊന്നാണ് ശയന പ്രദക്ഷിണം. ഇതും സ്ത്രീകളുടെ ആന്തരാവയവങ്ങളുടെ സുരക്ഷിതത്വം അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളതാണ്. ശയനപ്രദക്ഷിണത്തിനു പകരമായി പാദങ്ങള് മുട്ടിച്ചുള്ള പ്രദക്ഷിണമാകം. മുന്പോട്ടു വച്ചവലതുകാലിന്ടെ പെരുവിരല് (തള്ളവിരലില്) മുട്ടിച്ച് ഇടതുകാല് വച്ചശേഷം വലതുകാല് ഇടതുകാലിന്ടെ പെരുവിരലില് മുട്ടിച്ചുവച്ച്അടിവച്ചുള്ള പ്രദക്ഷിണമാണിത

പൂജ വയ്ക്കുമ്പോള് അറിയേണ്ട ചില കാര്യങ്ങള് :-

വിദ്യാര്ഥികള്പുസ്തകവും പേനയും പൂജ വയ്ക്കണം• തൊഴിലാളികള് പണിയായുധങ്ങള് പൂജ വയ്യ്ക്കണം. വാഹനങ്ങള് ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം• കലാകാരന്മാര് അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം• അഷ്ടമി തിഥി അവസാനിക്കുന്നതിനു മുന്പ് തന്നെ പൂജ വയ്ക്കണം• സരസ്വതി, ദുര്ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്പില് പൂജ വയ്ക്കാം. ഗണപതിയുടെ ചിത്രവും ഉപയോഗിക്കാറുണ്ട്• പൂജിക്കേണ്ട പുസ്തകങ്ങള് ഒരു തുണിയില് പൊതിഞ്ഞാണ് നല്കേണ്ടത്. പത്രം(news paper) പൊതിയാന് ഉപയോഗിക്കാതിരിക്കുക. കടലാസ്സില് പൊതിഞ്ഞാണ് ക്ഷേത്രത്തില് സ്വീകരിക്കുന്നതെങ്കില് അതിനകത്ത് പുസ്തകം നല്ല തുണിയില് പൊതിഞ്ഞു വയ്ക്കണം.• പൂജ വയ്ക്കുന്നതിനു മുന്പ് ആയുധങ്ങള് നന്നായി വൃത്തിയാക്കണം• വീട്ടില് തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില് ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്തു സദാ എരിഞ്ഞുകൊണ്ടിരിക്കണം. ആയുധങ്ങളില് കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില് പുഷ്പങ്ങളും അര്പ്പിക്കണം• പൂജ വച്ചുകഴിഞ്ഞാല്ദേവിമന്ത്രം ജപിച്ചിരുന്നു വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചു ഭക്ഷണം കഴിക്കുന്നതും അത്യുത്തമം ആണ്. അതുവരെ വ്രതഭക്ഷണം കഴിക്കാം.• പൂജ എടുക്കുമ്പോള് പൂജകനു ദക്ഷിണ നല്കണം• പൂജ എടുത്തു കഴിഞ്ഞു മണ്ണിലോ അരിയിലോ ‘ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് മാതൃഭാഷയിലോ സംസ്കൃതത്തിലോ എഴുതുക. ( ‘ഗണപതയേ’ എന്നതാണ് ശരി.‘ഗണപതായൈ’ എന്നോ ‘ഗണപതായേ’ എന്നോ എഴുതരുത് )• അക്ഷരമാല ക്രമത്തില് അക്ഷരങ്ങള് എഴുതണം• പുസ്തകം തുറന്നു അപ്പോള് കാണുന്ന ഭാഗം വായിക്കണം.• തൊഴില് ഉപകരണങ്ങള് ദേവി തന്നെ കര്മ്മം ചെയ്യാന് ഏല്പ്പിച്ചതാണെന്നു കരുതി ദേവീ സ്മരണയില് ഉപയോഗിക്കുകദേവി തന്നെ അനുഗ്രഹിച്ചു നല്ല വിദ്യ നേടാനുള്ള ബുദ്ധിയും കര്മ്മം ചെയ്യാനുള്ള ആരോഗ്യവും തന്നു എന്നും അത് താന് അഹങ്കാരമില്ലാതെനിലനിര്ത്തും എന്നും സങ്കല്പ്പിക്കുക.പൂജവയ്പ്പു ചടങ്ങുകള്ക്ക് ദേശകാലത്തിനനുസരിച്ചു നിരവധി വ്യത്യാസങ്ങള് കാണുന്നുണ്ട് എങ്കിലും മുകളില് പറഞ്ഞ കാര്യങ്ങള് എല്ലാവര്ക്കും ചെയ്യാവുന്നതാണ്.ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക്‌ വരുന്ന ദിവസമാണ് കേരളത്തില് പൂജ വയ്ക്കുന്നത് എന്നതുകൊണ്ട്‌ ഇന്നാണ് (വെള്ളിയാഴ്ച) കേരളീയര് പൂജ വയ്ക്കേണ്ടത്.ഹരി ഓം!!! —