ഒരിക്കൽ ഒരമ്മൂമ്മ ഗുരുവായുരപ്പനെ കാണാൻ പുറപ്പെട്ടു .കണ്ണന് കൊടുക്കാൻ എന്തെങ്കിലും വേണ്ടേ? ആ പാവത്തിന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത് നിന്നിരുന്ന കുന്നിമരത്തിൽ നിന്നും അല്പം കുന്നിക്കുരു ശേഖരിച്ച് --കണ്ണന് കൊടുക്കാൻ കൊണ്ട് പോയി.എന്നാൽ അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മുമ്മയുടെ കയ്യിലെ കുന്നിക്കുരുവെല്ലാം പോയി.കുന്നിക്കുരുവെല്ലാം താഴെ വീണു ചിതറിയപ്പോൾ ആ അമ്മുമ്മക്ക് സങ്കടത്തോടെ പകച്ചു നില്ക്കാനേ കഴിഞ്ഞുള്ളൂ. ആ പാവത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നില്ല.അവരവർ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടിൽ കണ്ണന് സമർപ്പിക്കാനും --കൊടുത്തതിൽ കൂടുതൽ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു.ഈ സമയം കണ്ണൻ മെല്ലെ ശ്രീലകത്തുനിന്നും പുറത്തിറങ്ങി . (ഹാ! ആ രൂപം കൂടി ചിന്തിക്കണേ ....)കുനുവാർക്കൂന്തലിൽ പീലി്ക്കിരീടം ചൂടി ഭംഗിയിൽകുളിർമന്ദസ്മിതംതൂകി.........കുഴഞ്ഞാടി... മനോഹരംഅങ്ങിനെ കണ്ണൻ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ കുന്നിക്കുരുമണികൾ പെറുക്കിയെടുക്കാൻ തുടങ്ങി.ഈ രംഗം മറ്റാരും കണ്ടില്ല!!!!എന്നാൽ ആ അമ്മൂമ്മ അത് കണ്ടു .കണ്ണൻ ഇരിക്കുന്നത് ആ അമ്മൂമ്മക്ക് പുറം തിരിഞ്ഞാണേ .ഇടയ്ക്കിടെ പുറകിലേക്ക് തിരിഞ്ഞു അമ്മൂമ്മയുടെ നേരെ ഒരു കള്ളനോട്ടവും കുസൃതിച്ചിരിയും.പോരെ എന്റെ കൃഷ്ണാ …......!ആ അമ്മൂമ്മയുടെ കണ്ണിൽ അപ്പോൾ നിറഞ്ഞത് ആനന്ദക്കണ്ണുനീരാണ് ....ഇതുപോലെ കണ്ണൻ വിളിക്കണം എന്റെ ഭക്താ/ഭക്തേ...എന്ന്.ഭഗവാനെ നാം കാണുക എന്നത് അത്ര എളുപ്പമല്ല.എന്നാൽ നമ്മുടെ ഓരോ ചിന്തയും പ്രവൃത്തിയും ഭഗവാൻ സദാ അറിഞ്ഞുകൊണ്ടിരിക്കുന്നു. അകൈതവമായ പ്രേമം ഭഗവാനോട് ഉണ്ടായാൽ ഭഗവാന്റെ ദൃഷ്ടി നമ്മിൽ പതിക്കുന്നു. അപ്പോൾ നമുക്ക് കൃഷ്ണാനുഭവമുണ്ടാകുന്നു.നാരായണീയത്തിൽ പറയുന്നില്ലേ"അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർത്ഥത്മകം ..."അത് നമ്മൾ ഭഗവാനെ കാണുമ്പോൾ അല്ല, കണ്ണന്റെ അപാരമായ കൃപകൊണ്ട് കണ്ണന്റെ ദൃഷ്ടി നമ്മുടെമേൽ പതിക്കുമ്പോൾ (തേന ദൃഷ്ടമാത്രേ ) എന്നാണ്. അപ്പോഴേ നമുക്ക് ഭഗവാനോട് പ്രേമവും ഭക്തിയും എല്ലാം ഉണ്ടാകുകയുള്ളൂ .ഇത്തരം ഓരോ കഥകളിലൂടെ കണ്ണൻ നമ്മളെ കൊതിപ്പിച്ചു കൊതിപ്പിച്ചു കണ്ണനോട് ചേർക്കും.
Saturday, 21 November 2015
ഏകാദശി
" വ്രതാനാമപി സര്വ്വേഷാം, മുഖ്യമേകാദശിവ്രതം "- അതായത് എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്ന് പ്രമാണം. ഇത്തരത്തില് ഏകാദശിക്കു പ്രാമുഖ്യം കല്പ്പിച്ചിരിക്കുന്നതിനാല് മുക്തിദായകമായ ആ വ്രതത്തില് നിന്നു തന്നെ നമുക്കു തുടങ്ങാം.
ഐതിഹ്യം
ഏകാദശിയുടെ ആവിര്ഭാവം ധനുമാസത്തിലെ കൃഷ്ണപക്ഷത്തിലെഏകാദശിദിനത്തിലായിരുന്നു എന്നാണ് ഐതിഹ്യം. അതിപ്രകാരമാണ്:പാലാഴിമഥനം നടക്കുന്നതിനു മുന്പായി താലജംഘന് എന്ന പേരില് മഹാഭയങ്കരനായ ഒരസുരന് ഉണ്ടായിരുന്നു. ഈ അസുരന് മുരന് എന്ന പേരില് ഒരു പുത്രനുണ്ട്. മുരാസുരന് ദുഷ്ടനും പരാക്രമശാലിയും അമിതമായ ബലവീര്യങ്ങളും ഉള്ള മഹാ അസുരനായി വളര്ന്നു. വരബലംകൊണ്ടും കയ്യൂക്കുകൊണ്ടും മുരാസുരന് ഭൂസ്വര്ഗ്ഗപാതാളങ്ങളുടെയും അധിപനായി ഭവിച്ചു. ദേവന്മാരെ യുദ്ധത്തില് തോല്പ്പിച്ച് സ്വര്ഗത്തില് നിന്നും ആട്ടിയോടിച്ചു. സൂര്യചന്ദ്രന്മാരെ സ്ഥാനഭ്രഷ്ടരാക്കി തത്സ്ഥാനത്ത് പുതിയ സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ച് അവരോധിച്ചു!
മുരാസുരണ്റ്റെ പീഡകാരണം ദേവന്മാര്ക്ക് പൊറുതിമുട്ടി. ഈ അസുരനില്നിന്ന്എങ്ങനെയും രക്ഷ പ്രാപിക്കണമെന്നഉദ്ദേശ്യത്തോടെഇന്ദ്രന് ഭഗവാന് മഹാവിഷ്ണുവിണ്റ്റെ അടുക്കല്ചെന്ന്അഭയം പ്രാപിച്ച് മുരാസുരനെ നിഗ്രഹിക്കണമെന്ന് അഭ്യര്ത്ഥിച്ചു.ഭഗവാന് ഇന്ദ്രനെ ആശ്വസിപ്പിച്ചുകൊണ്ട് മുരാസുരനുമായി യുദ്ധം പ്രഖ്യാപിക്കാന് നിര്ദ്ദേശിച്ചു. യുദ്ധത്തില് ഭഗവാന് ദേവന്മാരെസഹായിക്കാമെന്നും വാഗ്ദാനം ചെയ്തു.ദേവാസുരയുദ്ധം ആരംഭിച്ചു. ഭഗവാന് ദേവപക്ഷത്തുനിന്ന് മുരാസുരനുമായി ഏറ്റുമുട്ടി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. ഭഗവാന് മുരാസുരനെ കീഴടക്കാന് സാദ്ധ്യമല്ലെന്നനിലയിലായി. ക്ഷീണിതനായ ഭഗവാന് സ്വയം യുദ്ധത്തില്നിന്നും വിരമിച്ചു.
വിശ്രമാര്ത്ഥം ബദര്യാശ്രമത്തിലുള്ള സിംഹവതിയെന്ന ഗുഹയ്ക്കുള്ളില് പ്രവേശിച്ചു. വിശ്രമിക്കാന് കിടന്ന ശ്രീഹരി നിദ്രയിലാണ്ടുപോയി.മുരാസുരന് ഭഗവാനെ കണാഞ്ഞ് അന്വേഷിച്ച് ഒടുവില് ബദര്യാശ്രമത്തില് ചെന്നു. ഗുഹക്കുള്ളില് തളര്ന്നുറങ്ങുന്ന ഭഗവാനെ വധിക്കാനായി തുനിഞ്ഞു! പെട്ടെന്ന് കണ്ണുകളഞ്ചിക്കുമാറ്‌അത്യുജ്ജ്വലമായ പ്രകാശകിരണങ്ങളോടു കൂടിയ ഒരു തേജസ്സ് ഭഗവാനില്നിന്നും ഉയര്ന്നു പൊങ്ങി. താമസിയാതെ ഒരു തേജോരൂപിണിയായി ആ തേജസ്സ് രൂപാന്തരപ്പെട്ടു. കൈകളില് വഹിച്ചിരുന്ന ദിവ്യായുധങ്ങളാല് ആ ദേവി മുരാസുരനെയും അവണ്റ്റെ അനുയായികളെയും നിഷ്‌പ്രയാസം നിഗ്രഹിച്ചു!കോലാഹലങ്ങള് കേട്ട് ഭഗവാന് ഉണര്ന്നു. അസുരന്മാരെ നിഗ്രഹിക്കപ്പെട്ട നിലയില്ക്കണ്ട് ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കുന്നതിനിടയില് ഒരശരീരി മുഴങ്ങി. 'ശ്രീഹരേ മുരാസുരനേയും കൂട്ടരേയും എനിക്ക് നിഗ്രഹിക്കേണ്ടതായി വന്നു' എന്നരുളിച്ചെയ്തുകൊണ്ട് ആ സുന്ദരി ഭഗവാണ്റ്റെ മുന്നില് ആവിര്ഭവിച്ചു. 'ഞാന് ഏകാദശിയാണ്. മുരാസുരന് വധിക്കപ്പെട്ടയീദിവസം ഏകാദശിയെന്ന പേരില് അറിയപ്പെടണം.
തന്നെയുമല്ല സര്വ്വരക്ഷകനായഅങ്ങയെ ആരാണോ ഏകാദശി ദിനത്തില് വ്രതമനുഷ്ഠിച്ച് ഭജിക്കുന്നത് അവര്ക്കെല്ലാം വൈകുണ്‌ഠപദം സിദ്ധിക്കുമാറാകണം' എന്ന് ഏകാദശി ഭഗവാനില്നിന്നും വരം നേടി.
ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ഏകാദശിയുടെ ഉത്ഭവദിനമെന്ന നിലയില് പ്രാധാന്യം അര്ഹിക്കുന്നു.
ശുക്ളപക്ഷൈകാദശി ധനുമാസത്തിലെ ശുക്ളപക്ഷൈകാദശിക്ക് വ്രതം അനുഷ്ഠിക്കുന്നവര്ക്ക് മോക്ഷം സിദ്ധിക്കുമെന്നാണ് വിശ്വാസം.
'മോക്ഷദായിക' എന്നും മോക്ഷദായിനി എന്നും ഈ ഏകാദശി നമിക്കപ്പെടുന്നു. ഈ ഏകാദശിക്ക് സ്വര്ഗവാതിലേകാദശി എന്നൊരു വിശേഷനാമംകൂടിയുണ്ട്.ആരാണോ ഈ ഏകാദശി നിഷ്ഠയോടെ ഉപവാസവ്രതമായി ആചരിക്കുന്നത് അവര്ക്കും, അവരുടെ ഗതികിട്ടാതെ കിടക്കുന്ന പിതൃക്കള്ക്കുംവ്രതഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം പിതൃക്കള്ക്കായി സ്വര്ഗവാതില് തുറക്കപ്പെടുമെന്ന വിശ്വാസത്തെ മുന്നിര്ത്തിയാണ് സ്വര്ഗവാതിലേകാദശി എന്ന് പറഞ്ഞുവരുന്നത്.ധനുമാസത്തിലെ രണ്ടേകാദശികളും ഉപവാസവ്രതത്തോടെവിധിയാംവണ്ണം അനുഷ്ഠിക്കപ്പെടേണ്ടതാണ്.ഒരു മാസത്തില് തന്നെ കൃഷ്ണപക്ഷത്തിലും ശുക്ളപക്ഷത്തിലുമായി ഓരോഏകാദശി വീതം വരുന്നു.
ഒരു വര്ഷത്തില് ഒട്ടാകെ 24 ഏകാദശികളാണ് വരുന്നത്. ശയനൈകാദശി, ഉത്ഥാനൈകാദശി എന്നിങ്ങനെ ഏകാദശി രണ്ടു തരത്തിലാണ് പറയപ്പെടുന്നത്. ഭഗവാന് മഹാവിഷ്ണു പള്ളിക്കുറുപ്പുകൊള്ളുന്നതിനെയും നിദ്രവിട്ടുണരുന്നതിനെയും അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെ വേര്തിരിച്ചിരിക്കുന്നത്.24 ഏകാദശികള്ഒരു വറ്ഷത്തിലെ 24 ഏകാദശികളും പ്രത്യേകം പേരുകളാലും വ്യത്യസ്ത ഫലങ്ങളാലും അറിയപ്പെടുന്നു.
മാസം ------ കൃഷ്ണപക്ഷം------- ശുക്ളപക്ഷം
ധനു ------- ഉല്പ്പന്ന ------- മോക്ഷദ
മകരം ------- സഫല ---------- പുത്രദ
കുംഭം -------- ഷട്‌തല --------- ജയ
മീനം -------- വിജയ -------- ആമലകി
മേടം -------- പാപമോചിനി -------- കാമദ
ഇടവം ------- വരൂഥിനി --------- മോഹിനി
മിഥുനം ---------- അപര -------- നിര്ജ്ജല
കര്ക്കിടകം ----- യോഗിനി ------- ശയനി
ചിങ്ങം -------- കാമിക ------- പുത്രദ
കന്നി ------- അജ ---------- പത്മനാഭ
തുലാം ---------- ഇന്ദിര ----------- പാപാങ്കുശ
വൃശ്ചികം ---------- രമ ----------- ഉത്ഥാനൈകാദശി
ഭഗവാന് പള്ളിക്കുറുപ്പില് നിന്ന് ഉണരുന്നു എന്ന അറ്ത്ഥത്തിലാണ് ഉത്ഥാനൈകാദശി എന്നു പറയുന്നത്. ദോവോത്ഥിനി, ഹരിബോധിനി, പ്രബോധിനി എന്നീ പേരുകളും ഈ ഏകാദശിക്കുണ്ട്. ഈ ദിനമാണ് ഗുരുവായൂറ് ഏകാദശിയായി അറിയപ്പെടുന്നത്.കറ്ക്കിടകത്തിലെ ശുക്ളൈകാദശി മുതല് വൃശ്ചികത്തിലെ ശുക്ളപക്ഷൈകാദശിവരെ ഭഗവാന് പള്ളിക്കുറുപ്പിലായതിനാല് ഈ മാസങ്ങളില് വരുന്ന ഏകാദശികള് 'ചാതുറ്മ്മാസ്യ'മെന്ന പേരില് അറിയപ്പെടുന്നു.ഏകാദശിവ്രതം കൊണ്ടുള്ള ഫലം പൂര്ണ്ണമായി സിദ്ധിക്കണമെങ്കില് വിധിപ്രകാരമുള്ളവ്രതാനുഷ്ഠാനങ്ങള് പാലിച്ചേ മതിയാകൂ എന്നാണ് ശാസ്ത്രമതം.ഗൃഹസ്ഥരായുള്ളവര് ശുക്ളപക്ഷ ഏകാദശിയും വാനപ്രസ്ഥര്, സന്യാസിമാര്, വിധവകള് മുതലായവര് ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവര്ക്കും ഏകാദശി വ്രതാനുഷ്ഠാനം പരമൌഷധമായി വിധിച്ചിട്ടുണ്ട്."സംസാരാഖ്യമഹാഘോരദു:ഖിനാം സര്വ്വദേഹിനാംഏകാദശ്യുപവാസോയംനിര്മ്മിതം പരമൌഷധം. "ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലൊരു മാസത്തില് വേണം എകാദശിവ്രതം ആരംഭിക്കുവാന്.
ഏകാദശി വ്രതാനുഷ്ഠാനങ്ങള്.
ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കലിരിക്കണം. അതായത് ഒരുനേരം മാത്രം ഊണു കഴിക്കുക. രാത്രി നിലത്തു കിടന്നേ ഉറങ്ങാവൂ. ഏകാദശി ദിവസം അന്നപാനാദികള് ഒന്നുമില്ലാതെ ഉപവാസം അനുഷ്ഠിക്കണം.ഏണ്ണ തേച്ചു കുളിക്കരുത്. പ്രഭാതസ്നാനം നിര്വ്വഹിച്ച്‌മനസ്സില് അന്യചിന്തകള്ക്കൊന്നും ഇട നല്കാതെ ശുദ്ധമനസ്സോടെ ഭഗവാനെ ധ്യാനിക്കുകയും,ശുഭ്രവസ്ത്രം ധരിക്കുകയും വേണം. ക്ഷേത്രോപവാസത്തിന് ഏറെ പ്രാധാന്യമാണുള്ളത്. വിഷ്ണുക്ഷേത്രത്തില് ദര്ശനം നടത്തി ഭഗവാനെ വന്ദിച്ച് പ്രദക്ഷിണം വയ്ക്കുക. വിഷ്ണുസഹസ്രനാമംജപിക്കുക. മൌനവ്രതം പാലിക്കുന്നത് എത്രയും ഉത്തമമാണ്. ഭാഗവതം , ഭഗവദ് ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങള് പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക. അല്പം തുളസീതീര്ത്ഥം സേവിക്കുക എന്നിവയാണ് ഉത്തമമായ അനുഷ്ഠാനവിധികള്. ബ്രഹ്മചര്യം പാലിക്കപ്പെടണം.താംബൂലചര്വ്വണംഅരുത്.
വിശപ്പു സഹിക്കുവാന് സാധിക്കാത്തവര്ക്ക് അരിഭക്ഷണം ഒഴികെ ഗോതമ്പോ, ചാമയോ, പാലോ പഴങ്ങളോ - ലഘുവായ ഭക്ഷണം ആകാം.രാത്രി നിദ്ര അരുത്. ക്ഷീണം തോന്നുകയാണെങ്കില് നിലത്തു കിടന്നു വിശ്രമിക്കാം. പകലും രാത്രിയിലും ഉറങ്ങാന് പാടില്ല.
ദ്വാദശി ദിവസം പ്രഭാതസ്നാനം ചെയ്ത ശേഷം പാരണ കഴിക്കണം. അല്പം ജലത്തില് രണ്ടു തുളസീദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേര്ത്ത് ഭഗവല്സ്മരണയോടെസേവിക്കുന്നതാണ് പാരണ. പിന്നീട് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്.
ഏകാദശിവ്രതത്തിണ്റ്റെ ഫലങ്ങള് അതിരില്ലാത്തതാണ്. ഏകാദശി നാമങ്ങളില് നിന്നു തന്നെ ഫലങ്ങളുടെ ഏകദേശരൂപം ഗ്രഹിക്കാവുന്നതാണ്. വ്രതഫലമായി ഐശ്വര്യപൂര്ണ്ണമായ ജീവിതംനയിക്കാനും അന്ത്യത്തില് വിഷ്ണുസായൂജ്യം പ്രാപിക്കാനും സംഗതി ആകുമെന്നാണ് വിശ്വാസം.
Friday, 20 November 2015
പാപം ശമിക്കുന്ന തിരുവില്വാമല
ഐതിഹ്യം,മാഹാത്മ്യം
പിതൃക്കളുടെ മോക്ഷത്തിനുവേണ്ടി പരശുരാമൻ തപസ് ചെയ്തപ്പോൾ ശ്രീപരമേശ്വരൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് പരശുരാമൻ ശിവൻ പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം കരസ്ഥമാക്കി. വിഗ്രഹ പ്രതിഷ്ഠയ്ക്കായി പറ്റിയ സ്ഥലം അന്വേഷിച്ച് പോകുമ്പോൾ തിരുവില്വാമലയിലെത്തി. ഇവിടത്തെ പാറ കണ്ട് സന്തുഷ്ടനായ പരശുരാമൻ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. കിഴക്കോട്ട് ദർശനമായിട്ടായിരുന്നു പ്രതിഷ്ഠ. കാലാന്തരത്തിൽ പടിഞ്ഞാറ് ദർശനമായി മറ്റൊരു വിഗ്രഹം വില്വമംഗലം പ്രതിഷ്ഠിച്ചെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന മൂർത്തിക്ക് വില്വാദ്രിനാഥൻ എന്ന് പേരിട്ടതും വില്വമംഗലമാണത്രേ.
ആമലക മഹർഷിയാണ് തിരുവില്വാമലയിൽ പ്രതിഷ്ഠ നടത്തിയതെന്നും മറ്റൊരു ഐതിഹ്യമുണ്ട്. രാമനാമജപം സംവത്സരങ്ങളോളം ജപിച്ച് തപസിൽ കഴിഞ്ഞിരുന്ന മഹർഷിക്ക് മുന്നിൽ വിഷ്ണു പ്രത്യക്ഷനായെന്നും മഹർഷിയുടെ ആഗ്രഹപ്രകാരം ശ്രീരാമഭാവത്തിൽ വസിക്കുന്നുവെന്നും വിശ്വാസമുണ്ട്.
പ്രശസ്തമായ പുനർജനനി നൂഴൽ എന്നൊരു പ്രത്യേക ആചാരവുംതിരുവില്വാമലയുമായി ബന്ധപ്പെട്ടുണ്ട്. ക്ഷേത്രത്തിൽ നിന്ന് രണ്ടരക്കിലോമീറ്ററോളം അകലെ വില്വമലയിലാണ് ഈ ഗുഹ. വൃശ്ചികമാസത്തിലെ ഏകാദശി നാളിൽ ഒരു ഗുഹയിൽ കടന്ന് മറ്റൊരു ഗുഹാമുഖത്തിലൂടെ പുറത്തുവന്നിരുന്നതാണ് ഈ ചടങ്ങ്. ഗുഹയ്ക്ക് സമീപമുള്ള പാപനാശിനിയിൽ കുളിച്ച് ഗുഹയിലിറങ്ങി നൂണ്ട് കടന്നാൽ പാപങ്ങളെല്ലാം ശമിച്ച് പുനർജന്മമായെന്ന് സങ്കല്പം.
എത്തിച്ചേരാൻ
തൃശൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് തിരുവില്വാമല. വടക്കാഞ്ചേരി ചേലക്കര വഴി ബസിൽ എത്താവുന്നതാണ്. ട്രെയിൻ മാർഗമാണെങ്കിൽ തൃശൂരിലോ വടക്കാഞ്ചേരിയിലോ ഇറങ്ങി ബസിൽ പോകാം. copied from# keralakaumudi
പതിനെട്ടാംപടിക്കു പിന്നിലെ വിശ്വാസങ്ങൾ
അയ്യപ്പചരിതവും പുണ്യവുമൊക്കെ നിറഞ്ഞ പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്. ശബരിശ സന്നിധിയിലേക്കുള്ള മാർഗം മാത്രമല്ലത്. മനസും ശരീരവും ശുദ്ധമാക്കാനുള്ള മാരർഗം കൂടിയാണത് .നമ്മുടെ പുരാണങ്ങളും ഉപ പുരാണങ്ങളും പതിനെട്ടാണ്. ഭഗവത്ഗീതയുടെ അധ്യായങ്ങളും പതിനെട്ടുതന്നെ. പതിനെട്ടിന്റെ ഇൗ പ്രാധാന്യംതന്നെയാണ് പടിയിലും നിറയുന്നത് എന്നൊരു വിശ്വാസമുണ്ട്.
പതിനെട്ടിന്റെ മഹത്വം ഇനിയും അവസാനിക്കുന്നില്ല. ഒരു മനുഷ്യായുസിൽ പഠിക്കേണ്ട പതിനെട്ട് ശാസ്രങ്ങളുണ്ട്. നാല് വേദങ്ങൾ- ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. ആറു ദർശനങ്ങൾ- സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം. ആറ് അംഗങ്ങൾ- ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം. രണ്ട് പ്രധാനകൃതികൾ- രാമായണം, മഹാഭാരതം. പതിനെട്ടാം പടി ഇതിനേയും പ്രതിനിധീകരിക്കുന്നു. ശബരിമലയിലേക്ക് എത്തുന്നതും പതിനെട്ട് മലകൾ താണ്ടിയാണ്. പൊന്നമ്പലമേട്, ഗൗഡൻമല, നാഗമല, സുന്ദരമല, ചിറ്റമ്പലമല, കൽക്കിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതുശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിങ്ങനെ ആ മലകൾ നീളുന്നു.
പതിനെട്ടാംപടിയിലെ ഓരോപടിക്കും പറയാൻ വിശ്വാസത്തിന്റെ കഥകൾ ഇനിയും ഏറെയാണ്. ആദ്യത്തെ അഞ്ച് പടികൾ അഞ്ച് കർമേന്ദ്രീയങ്ങളെ ( കൈ, കാൽ, വിസർജനാവയവങ്ങൾ, ഉപസം, വായ്) സൂചിപ്പിക്കുന്നു. അടുത്ത് അഞ്ച് പടികൾ ജ്ഞാനേന്ദ്രീയങ്ങളെയും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്). അടുത്ത എട്ട് പടികൾ ജീവിതത്തിൽ ഒഴിവാക്കേണ്ടവയും ( കാമം, ക്രോധം, ലോഭം,മോഹം, മദം, മാൽസര്യം, അസൂയ, ദഭ്). ആദ്യ പത്ത് പടികൾ നമസ്കരിക്കുമ്പോൾ കർമേന്ദ്രീയങ്ങളെയും ജ്ഞാനേന്ദ്രീയങ്ങളെയും ശുദ്ധികരിക്കുന്നു. അടുത്ത എട്ട് പടികൾ നമസ്കരിക്കുമ്പോൾ ഒഴിവാക്കേണ്ടവയെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ ശുദ്ധീകരിച്ച മനസുമായി ഭഗവാന്റെ അടുത്തേക്കെത്തുമ്പോൾ ഭക്തൻ ഭഗവാൻ തന്നെയാകുന്നു. 'തത്വമസി' എന്ന വാക്ക് അർത്ഥപൂർണമാകുന്നതും ഇവിടെയാണ്.
പതിനെട്ടിന്റെ മഹത്വം പന്തളം കൊട്ടാരത്തിലും കാണാം. കൊട്ടാരത്തിലെ പ്രധാനകവാടമായ പടിപ്പുര മാളികയിലേക്കു കടക്കാനും പതിനെട്ട് പടികളാണ്. പന്തളത്തു നിന്ന് ശബരിമലയിലേക്ക് തിരുവാഭരണവുമായി പോകുന്ന പന്തളം രാജാവ് പരദേവതയായ മണ്ണടി ഭഗവതിയെ തൊഴുത് പടിപ്പുര മാളികയുടെ പതിനെട്ടുപടികൾ ഇറങ്ങിയാണ് യാത്ര തിരിക്കുന്നത്.
കാനനക്ഷേത്രമായതിനാൽ വന്യമൃഗങ്ങളുടെ ആക്രമത്തിൽ നിന്ന് സംരക്ഷണം നൽകുവാനവണം ഉയരത്തിൽ ക്ഷേത്രം നിർമിച്ചത്. പതിനെട്ടാംപടിക്ക് കാവലായി ഇടത് കറുപ്പസ്വാമിയും വലത് കടുത്തസ്വാമിയും ഭൂതഗണങ്ങളോടു കൂടി കാവലുണ്ട്. നാളികേരം ഉടച്ചു വേണം പടി ചവിട്ടാൻ. പരിശുദ്ധമായ പടിയായതിനാൽ വൃതാനുഷ്ഠാനവും ഇരുമുടികെട്ടും നിർബന്ധം.
മണികളും പത്മദള പൂക്കളും ആലേഖനം ചെയ്ത് പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ടാംപടിയാണ് ഇപ്പോഴുള്ളത്. പതിനെട്ടിന്റെ പുണ്യമറിഞ്ഞ് ഇനി അയ്യപ്പസവിധത്തിലേക്ക് യാത്രായാകാം. 'സ്വാമിശരണം'.copied from# keralakaumudi
Monday, 16 November 2015
വീണ്ടുമൊരു മണ്ഡലകാലം അയ്യപ്പഭക്തര്‍ അറിയാന്‍
വനമുദ്രാം, ശുദ്ധമുദ്രാം, രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം, വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമസത്യേനമുദ്രാം പതുസദാപിമേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേശരണഗത മുദ്രാഖ്യം തന്മുദ്രം
ധാരയാവ്യഹം ശബര്യചലമുദ്രായൈ നമോഃ
2. കറുപ്പുകച്ച കെട്ടുമ്പോള്‍.
3. എരുമേലി പേട്ടക്കളത്തില്‍.
4. വനയാത്ര തുടങ്ങുമ്പോള്‍.
5. അഴുതയില്‍ മുങ്ങി കല്ലെടുത്ത് ഗുരുവിനെ ഏല്പിച്ച് തിരികെ വാങ്ങുമ്പോള്‍.
6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍.
7. ദര്‍ശനം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍.
8. വീട്ടില്‍ മാല ഊരുമ്പോള്‍.
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ
2. ഗരുഡന്‍മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗംമല
8. മൈലാട്ടുംമല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല
എന്താണ് ചാക്ഷുഷി വിദ്യ
അർജ്ജുന്റെ ചിട്ടയായ ബ്രഹ്മചര്യം കൊണ്ട് മാത്രമാണ് ചിത്രരഥനെ ജയിക്കാൻ കഴിഞ്ഞത് എന്ന സത്യവും ഗന്ധർവ്വൻ പാണ്ഡവരോട് പറഞ്ഞു.
“ചിട്ടയായ ജീവിതശൈലി വിജയത്തിലെത്തിക്കും.”
ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ

അവളോരിക്കല്‍ ഗാര്‍ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയേ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പരഞുകൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു.
ഗാര്‍ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുണ്ടു കാലങ്ങള്‍ തള്ളിനീക്കി. പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു.
കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാരിയിരുന്നു.
കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യമായ ഒരു വരനെ നിയോഗിച്ചു.
ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്. മധുരഭരിച്ചിരുന്നത്. അയാള്‍ എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. വരുടെ വിവാഹം നിശ്ചയിച്ചു. പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി.ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. ആ വധു വരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി.
അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. അതു കണ്ട് കലാവതി ഞെട്ടിത്തേരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടന്ന്അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പരഞ്ഞു.
പ്രിയേ, നീ പരഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാരറിട്ടുള്ളത്. പ്രജകളുടെക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പരഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗാര്‍ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.
മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പരഞ്ഞു.
മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗാര്‍ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു.. അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.
നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പരഞ്ഞു.
ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്ദുഷ്ടരായി കൊട്ടാരത്തിലെക് മടങ്ങി. അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം ലാവതിയോടോപ്പം രാജ്യം ഭരിച്ചുവന്നു.
108 മഹാ ശിവ ക്ഷേത്രങ്ങൾ
1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം മഹാദേവക്ഷേത്രം കൊല്ലം
35.രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40.തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ മഹാദേവക്ഷേത്രം