അർജ്ജുനന്റെ പത്തുപേരുകളും അവയുടെ അർത്ഥവും ( വിരാട പർവ്വം - ഗോ ഹരണ പർവ്വം - 44)
അർജ്ജുനൻ , വിജയൻ, ജിഷ്ണു, കിരീടി, ശ്വേതാശ്വൻ, ബീഭൽസു, ഫൽഗുനനൻ, കൃഷ്ണൻ, സവ്യസാചി, ധനഞ്ജയൻ.
നാടൊക്കെ ജയിച്ച് ധാരാളം വിത്തം നേടി ധന മധ്യത്തിൽ നിൽക്കുകയാൽ ധനഞ്ജയൻ;
പോരിൽ ഗർവ്വിഷ്ടന്മാരോട് ഏറ്റു പൊരുതുന്ന സമരത്തിൽ ജയിക്കാതെ പിന്മാടങ്ങുകയില്ല അതുകൊണ്ട് വിജയൻ;
തേരിൽ പോന്നണി കോപ്പുകളണിയുന്ന ശ്വേതാശ്വങ്ങളെ പൂട്ടിയാണ് പോരിനിറങ്ങുക അതുകൊണ്ട് ശ്വേതാശ്വൻ;
ഫാൽഗുനീ നക്ഷത്രത്തിൽ പകൽ ഹിമവൽ ഗിരി പ്രുഷ്ഠത്തിൽ പിറന്നു അതുകൊണ്ട് ഫൽഗുനൻ;
ദൈത്യവരരുമായി പൊരുതുമ്പോൾ ഇന്ദ്രൻ അർക്കാഭമായ കിരീടത്താൽ അലങ്കരിച്ചു അതുകൊണ്ട് കിരീടി;
യുദ്ധത്തിൽ ഒരിക്കലും ബീഭത്സമായ കാര്യം ചെയ്യാത്തതിനാൽ ബീഭൽസു;
അസ്ത്രപ്രയോഗത്തിൽ ഇടതുകയ്യും വലതുകയ്യും ഒരുപോലെ സ്വാധീനമാണ് അതുകൊണ്ട് സവ്യസാചി;
ശുഭ്രമായ കർമ്മം ചെയ്യുന്നതുകൊണ്ട് അർജ്ജുനൻ
ദുര്വ്വാരനാണ് അജയ്യനാണ് ദമനാണ് ശക്രനന്ദനനാണ് അതുകൊണ്ട് ജിഷ്ണൂ;
കൃഷ്ണനെപോലെ മനോഹരമായ നിറമുള്ളതുകൊണ്ട് പാണ്ഡു ഇട്ട പേരാണ് കൃഷ്ണൻ.
0 comments:
Post a Comment